Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIAN RAILWAY

ആ​ർ​എ​സി ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്‌ പ​കു​തി​ തു​ക തി​രി​ച്ചു​ന​ല്കാ​ൻ നി​ർ​ദേ​ശം

പ​​​ര​​​വൂ​​​ർ : പൂ​​​ർ​​​ണ​​​മാ​​​യ ബ​​​ർ​​​ത്ത് ല​​​ഭി​​​ക്കാ​​​തെ ആ​​​ർ​​​എ​​​സി ടി​​​ക്ക​​​റ്റി​​​ൽ ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക്‌ പ​​​കു​​​തി​​​തു​​​ക തി​​​രി​​​ച്ചു​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ (പി​​​എ​​​സി) ശി​​​പാ​​​ർ​​​ശ. ഇ​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്ക​​​ണം.

പൂ​​​ർ​​​ണ ബ​​​ർ​​​ത്ത് സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ പോ​​​കു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു മു​​​ഴു​​​വ​​​ൻ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ​​​തു​​​ക​​​യും ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല​​​ന്നും ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ട്രെയിൻ യാ​​​ത്രാ​​​സ​​​മ​​​യ​​​ത്തി​​​ലെ സ​​​മ​​​യ​​​നി​​​ഷ്ഠ​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണ് സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ആ​​​ർ​​​എ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ടി​​​ക്ക​​​റ്റെ​​​ങ്കി​​​ലും റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് മു​​​ഴു​​​വ​​​ൻ തു​​​ക​​​യും യാ​​​ത്ര​​​ക്കാ​​​ര​​​ൻ അ​​​ട​​​യ്ക്ക​​​ണം. ഇ​​​ത് ബ​​​ർ​​​ത്താ​​​യി കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രു യാ​​​ത്ര​​​ക്കാ​​​ര​​​നു​​​മാ​​​യി സീ​​​റ്റ്‌ പ​​​ങ്കി​​​ടേ​​​ണ്ടി​​​വ​​​രും. അ​​​ങ്ങ​​​നെ വ​​​രു​​​മ്പോ​​​ൾ ടി​​​ക്ക​​​റ്റ് തു​​​ക​​​യു​​​ടെ പ​​​കു​​​തി യാ​​​ത്ര​​​ക്കാ​​​ര​​​ന് തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​മി​​​തി റെ​​​യി​​​ൽ​​​വേ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ട്രെയിനുകൾക്ക് നി​​​ല​​​വി​​​ലു​​​ള്ള വേ​​​ഗ​​​മാ​​​ന​​​ദ​​​ണ്ഡം പ​​​ഴ​​​ഞ്ച​​​നാ​​​ണെ​​​ന്ന്‌ സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി. മ​​​ണി​​​ക്കൂ​​​റി​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ എ​​​ന്ന​​​താ​​​ണ് നി​​​ല​​​വി​​​ലെ വേ​​​ഗം. ഇ​​​ത് പു​​​തി​​​യ​​​കാ​​​ല​​​ത്തി​​​ന് ചേ​​​ർ​​​ന്ന​​​ത​​​ല്ല. ആ​​​ഗോ​​​ള മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ച് സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റി​​​ന്‍റെ വേ​​​ഗ​​​മാ​​​ന​​​ദ​​​ണ്ഡം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

2030-ഓ​​​ടെ മ​​​ണി​​​ക്കൂ​​​റി​​​ൽ 100 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ട്രെയിൻ പു​​​റ​​​പ്പെ​​​ടു​​​ന്ന സ്റ്റേ​​​ഷ​​​ൻ മു​​​ത​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത് വ​​​രെ​​​യും ഒ​​​രേ വേ​​​ഗം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്ക് നി​ർ​ണ​യം ‘ട്രേ​ഡ് സീ​ക്ര​ട്ട്’

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​ൻ യാ​​​ത്രാ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന രീ​​​തി ‘ട്രേ​​​ഡ് സീ​​​ക്ര​​​ട്ട് ’ ആ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ഇ​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം.

നി​​​ര​​​ക്കു​​​ക​​​ൾ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന രീ​​​തി ‘വ്യാ​​​പാ​​​ര ര​​​ഹ​​​സ്യ​​​വും’ വാ​​​ണി​​​ജ്യ വി​​​ശ്വാ​​​സ്യ​​​ത​​​യു​​​മു​​​ള്ള കാ​​​ര്യ​​​വു​​​മാ​​​ണെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ക്ലാ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്.

വ്യ​​​ത്യ​​​സ്ത ക്ലാ​​​സു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​കു​​​ക സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.​​​എ​​​ന്നി​​​രു​​​ന്നാ​​​ലും വ്യ​​​ത്യ​​​സ്ത ക്ലാ​​​സു​​​ക​​​ളി​​​ലെ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ക്ക​​​ലും വ​​​ർ​​​ഗീ​​​ക​​​ര​​​ണ​​​വും വ്യാ​​​പാ​​​ര ര​​​ഹ​​​സ്യം, ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ന്നും മ​​​റു​​​പ​​​ടി​​​യി​​​ൽ റെ​​​യി​​​ൽ​​​വേ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ എ​​​ട്ട് പ്ര​​​കാ​​​രം ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വാ​​​ദം.

മാ​​​ത്ര​​​മ​​​ല്ല സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ലാ​​​ഭം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​ത് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സ്വ​​​കാ​​​ര്യ സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലെ​​​ന്ന​​​പോ​​​ലെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കാ​​​യി ലാ​​​ഭം കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നും മ​​​ന്ത്രാ​​​ല​​​യം മ​​​റു​​​പ​​​ടി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

ഹ​ലാ​ൽ ഭ​ക്ഷ​ണം: റെ​യി​ൽ​വേ​യു​ടെ മ​റു​പ​ടി​യി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് അ​തൃ​പ്തി

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഹ​​​ലാ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി റി​​​പ്പോ​​​ർ​​​ട്ട് അ​​​പൂ​​​ർ​​​ണ​​​വും സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​തുമെന്നും ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ട് നാ​​​ല് ആ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റെ​​​യി​​​ൽ​​​വേ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ മാം​​​സാ​​​ഹാ​​​ര​​​ത്തി​​​ൽ ഹ​​​ലാ​​​ൽ സം​​​സ്ക​​​രി​​​ച്ച മാ​​​സം മാ​​​ത്ര​​​മേ വി​​​ള​​​മ്പു​​​ന്നു​​​ള്ളൂ എ​​​ന്ന പ​​​രാ​​​തി​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്ന് ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന് ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഹ​​​ലാ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഭ​​​ക്ഷ​​​ണം വി​​​ൽ​​​ക്കു​​​ന്ന​​​തി​​​നോ വി​​​ള​​​മ്പു​​​ന്ന​​​തി​​​നോ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഒ​​​ന്നു​​​മി​​​ല്ല​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ക​​​മ്മീ​​​ഷ​​​നെ മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യും ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യും അ​​​വ​​​രു​​​ടെ ഭ​​​ക്ഷ്യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് അ​​​ഥോ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​താ​​​യും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മാ​​​ത്ര​​​മ​​​ല്ല ഹ​​​ലാ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​രു ഭ​​​ക്ഷ​​​ണ​​​വും ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ഒ​​​രി​​​ട​​​ത്തും വി​​​ള​​​മ്പു​​​ന്നി​​​ല്ല​​​ന്നും റെ​​​യി​​​ൽ​​​വേ പ​​​റ​​​യു​​​ന്നു.​​​എ​​​ന്നാ​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ത്യ​​​മാ​​​യ ഒ​​​രു രേ​​​ഖ​​​ക​​​ളും വ്യ​​​വ​​​സ്ഥ​​​ക​​​ളും ഐ​​​ആ​​​ർ​​​സി​​​ടി​​​സി​​​യു​​​ടെ ഭാ​​​ഗ​​​ത്ത് ഇ​​​ല്ലെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് അ​​​പൂ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഭ​​​ക്ഷ​​​ണം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ൾ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ എ​​​ന്താ​​​ണ് ക​​​ഴി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​റി​​​യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​ണ്ടെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ആ​​​ശ​​​ങ്ക​​​ക​​​ൾ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഒ​​​ട്ടും തൃ​​​പ്ത​​​ര​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് കൃ​​​ത്യ​​​ത​​​യാ​​​ർ​​​ന്ന മ​​​റു​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഹ​​​ലാ​​​ൽ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ചി​​​ല യാ​​​ത്ര​​​ക്കാ​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം മ​​​റു​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ച്ച മ​​​റു​​​പ​​​ടി​​​ക​​​ളും ക​​​മ്മീ​​​ഷ​​​ൻ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു. അ​​​തും അ​​​പൂ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്.

National

ഒന്പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് അവഗണന

ന്യൂ​​​ഡ​​​ല്‍ഹി: രാ​​​ജ്യ​​​ത്തെ ഒ​​​ന്പ​​​ത് റൂ​​​ട്ടു​​​ക​​​ളി​​​ല്‍ പു​​​തി​​​യ അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് റെ​​​യി​​​ല്‍വേ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​നാ​​​ണു പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍കി​​​യ​​​ത്. ഏ​​​ഴു സ​​​ര്‍വീ​​​സു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടേ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ആ​​​സാ​​​മി​​​ല്‍നി​​​ന്ന് ര​​​ണ്ടു സ​​​ര്‍വീ​​​സു​​​ക​​​ളും ന​​​ട​​​ത്തും. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ള്‍ ബി​​​ഹാ​​​ര്‍, ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ക​​​ര്‍ണാ​​​ട​​​ക എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​രു ട്രെ​​​യി​​​ന്‍ പോ​​​ലും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ബം​​​ഗാ​​​ളി​​​ല്‍നി​​​ന്ന് നാ​​​ഗ​​​ര്‍കോ​​​വി​​​ല്‍, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, താം​​​ബ​​​രം, ബ​​​നാ​​​റ​​​സ്, ഡ​​​ല്‍ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു സ​​​ര്‍വീ​​​സു​​​ക​​​ള്‍. ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ല്‍നി​​​ന്ന് റോ​​​ഹ്ത​​​ക്, ല​​​ക്നോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണു സ​​​ര്‍വീ​​​സ്. അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്‌​​​സ്പ്ര​​​സി​​​ലെ എ​​​ല്ലാ കോ​​​ച്ചു​​​ക​​​ളും നോ​​​ണ്‍ എ​​​സി​​​യാ​​​ണ്.

2023ലാ​​​ണ് അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നോ​​​ട​​​കം 30 ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

ആ​​​സാം, ബി​​​ഹാ​​​ര്‍, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ദീ​​​ര്‍ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും തി​​​ര​​​ക്ക് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​പു​​​തി​​​യ റൂ​​​ട്ടു​​​ക​​​ള്‍ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ലും തി​​​ര​​​ക്കേ​​​റി​​​യ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം പ​​​രി​​​ഗ​​​ണി​​​ച്ച് മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​വും സു​​​ഖ​​​ക​​​ര​​​വു​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ള്‍ വ​​​ഴി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ജോ​​​ലി, വി​​​ദ്യാ​​​ഭ്യാ​​​സം, കു​​​ടും​​​ബ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​യി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് ഇ​​​തു വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്ന് റെ​​​യി​​​ല്‍വേ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഗോ​​​ഹ​​​ട്ടി (കാ​​​മാ​​​ഖ്യ)-​​​റോ​​​ഹ്ത​​​ക്, ദി​​​ബ്രു​​​ഗ​​​ഡ്-​​​ല​​​ക്നോ (ഗോ​​​മ​​​തി ന​​​ഗ​​​ര്‍), ന്യൂ ​​​ജ​​​ല്‍പാ​​​യ്ഗു​​​രി-​​​നാ​​​ഗ​​​ര്‍കോ​​​വി​​​ല്‍, ന്യൂ ​​​ജ​​​ല്‍പാ​​​യ്ഗു​​​രി-​​​തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, ആ​​​ലി​​​പു​​​ര്‍ദ്വാ​​​ര്‍-​​​എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു, ആ​​​ലി​​​പു​​​ര്‍ദ്വാ​​​ര്‍-​​​മും​​​ബൈ (പ​​​ന്‍വേ​​​ല്‍), കോ​​​ല്‍ക്ക​​​ത്ത (സ​​​ന്ത്രാ​​​ഗ​​​ച്ചി)-​​​താം​​​ബ​​​രം, കോ​​​ല്‍ക്ക​​​ത്ത (ഹൗ​​​റ) - ആ​​​ന​​​ന്ദ് വി​​​ഹാ​​​ര്‍ ടെ​​​ര്‍മി​​​ന​​​ൽ, കോ​​​ല്‍ക്ക​​​ത്ത (സിയാൽഡ) - ബ​​​നാ​​​റ​​​സ് എ​​​ന്നീ റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് സ​​​ർ​​​വീ​​​സു​​​ക​​​ൾ.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് !; സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് അ​ധി​ക സ്റ്റോ​പ്പ്

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് 15 ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു വി​​​വി​​​ധ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വ​​​നി വൈ​​​ഷ്ണ​​​വ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

തീ​​​യ​​​തി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സ്റ്റോ​​​പ്പു​​​ക​​​ൾ ഉ​​​ട​​​ൻ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.​​ ചെ​​​ന്നൈ എ​​​ഗ്‌​​​മോ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സി​​​ന് അ​​​മ്പ​​​ല​​​പ്പു​​​ഴ​​​യി​​​ൽ സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.​​ നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് - കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ് തു​​​വ്വൂ​​​ർ, വ​​​ല​​​പ്പു​​​ഴ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ർ​​​ത്തും.​​ മ​​​ധു​​​രൈ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ് ചെ​​​റി​​​യ​​​നാ​​​ട് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - വെ​​​രാ​​​വ​​​ൽ എ​​​ക്‌​​​സ്പ്ര​​​സി​​​ന് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി, വ​​​ട​​​ക​​​ര സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്‌​​​റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ - ഗാ​​​ന്ധി​​​ധാം പ്ര​​​തി​​​വാ​​​ര എ​​​ക്‌​​​സ്പ്ര​​​സ് പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ ഗു​​​രു​​​വാ​​​യൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്‌​​​സ്പ്ര​​​സി​​​ന് പൂ​​​ങ്കു​​​ന്നം സ്‌​​​റ്റേ​​​ഷ​​​നി​​​ൽ സ്‌​​​റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. ​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ്: ധ​​​നു​​​വ​​​ച്ച​​​പു​​​രം സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

തൃ​​​ശൂ​​​ർ - ക​​​ണ്ണൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ്: ക​​​ണ്ണൂ​​​ർ സൗ​​​ത്ത് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.​​ പു​​​ന​​​ലൂ​​​ർ-​​​മ​​​ധു​​​രൈ എ​​​ക്‌​​​സ്പ്ര​​​സ്: ബാ​​​ല​​​രാ​​​മ​​​പു​​​രം സ്‌​​​റ്റേ​​​ഷ​​​നി​​​ലും നി​​​ർ​​​ത്തും.​​ തൂ​​​ത്തു​​​ക്കു​​​ടി-​​​പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്‌​​​സ്പ്ര​​​സ്: കി​​​ളി​​​കൊ​​​ല്ലൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്(​​​കൊ​​​ച്ചു​​​വേ​​​ളി ) - ഭാ​​​വ്‌​​​ന​​​ഗ​​​ർ എ​​​ക്‌​​​സ്പ്ര​​​സ്, 22149, 22150 എ​​​റ​​​ണാ​​​കു​​​ളം-പു​​​ണെ എ​​​ക്‌​​​സ്പ്ര​​​സ് എ​​​ന്നി​​​വ വ​​​ട​​​ക​​​ര സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും.

എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മെ​​​മു​​​വി​​​ന് ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും. ഹി​​​സാ​​​ർ-​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​ക്‌​​​സ്പ്ര​​​സ് തി​​​രൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും. ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - പാ​​​ല​​​ക്കാ​​​ട് എ​​​ക്‌​​​സ്പ്ര​​​സ് കൊ​​​ല്ല​​​ങ്കോ​​​ട് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തും. നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് ഷൊ​​​ർ​​​ണൂ​​​ർ മെ​​​മു തു​​​വ്വൂ​​​ർ സ്‌​​​റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

ക​ല്ലേ​റു​കാ​ർ​ക്കെ​തി​രേ യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം​ തേ​ടി റെ​യി​ൽ​വേ പോ​ലീ​സ്

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് നേരേ ​​​യു​​​ള്ള ക​​​ല്ലേ​​​റ് വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ന് സ​​​മീ​​​പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ട്രാ​​​ക്കി​​​ന് സ​​​മീ​​​പ​​​മു​​​ള്ള പോ​​​സ്റ്റു​​​ക​​​ൾ, സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ ന​​​മ്പ​​​റു​​​ക​​​ൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ല്ലേ​​​റ് പോ​​​ലു​​​ള്ള അ​​​നി​​​ഷ്ട സം​​​ഭ​​​വം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്ന​​​താ​​​ണ് പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന​​​ത്.

ട്രാ​​​ക്കി​​​നു സ​​​മീ​​​പം ഓ​​​രോ നൂ​​​റു​​​മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലും വെ​​​ള്ള​​​യി​​​ൽ ക​​​റു​​​പ്പ് അ​​​ക്ഷ​​​ര​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യി ദൂ​​​രം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​അ​​​ക്ക​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്കും. അ​​​തു​​​കൊ​​​ണ്ട് യാ​​​ത്ര​​​യി​​​ൽ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ​​​ത് എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ കു​​​റ്റി​​​യി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​സ്തു​​​ത ന​​​മ്പ​​​റു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്‌​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നുമാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ൾ ട്രാ​​​ക്കി​​​ൽ നാ​​​ണ​​​യ​​​വും മെ​​​റ്റ​​​ൽ ക​​​ഷ​​ണ​​​ങ്ങ​​​ളും വ​​​യ്ക്കു​​​ന്ന​​​താ​​​യി പ​​​ല​​​യി​​​ട​​​ത്തും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ന്ന ഗൗ​​​ര​​​വ​​​ക​​​ര​​​മാ​​​യ അ​​​ന​​​ന്ത​​​ര​​​ഫ​​​ല​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വീ​​​ടു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

റെ​​​യി​​​ൽ​​​വേ ഭൂ​​​മി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​ട​​​ക്കു​​​ന്ന​​​തും ട്രാ​​​ക്കി​​​ലും പ​​​രി​​​സ​​​ര​​​ത്തും ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും, പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ദ്രോ​​​ഹ​​​കു​​​റ്റ​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ട്രാ​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും ആ​​​ർ​​​പി​​​എ​​​ഫ് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

പ​​​തി​​​വാ​​​യി ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന കൊ​​​ല്ലം-പെ​​​രി​​​നാ​​​ട് സെ​​​ക്‌​​​ഷ​​​നി​​​ൽ ട്രാ​​​ക്കി​​​നു സ​​​മീ​​​പം സം​​​ശ​​​യം തോ​​​ന്നു​​​ന്ന വി​​​ധം കു​​​ട്ടി​​​ക​​​ളെ​​​യോ മ​​​റ്റ് സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​രു​​​ടെ​​​യോ സാ​​​ന്നി​​​ധ്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ സൈ​​​ൻ ബോ​​​ർ​​​ഡു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​തി​​​ലൂ​​​ടെ അ​​​വ​​​രെ നി​​​യ​​​മ​​​ത്തി​​​ന് മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നും അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ പ്ര​​​തി​​​രോ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ആ​​​ർ​​​പി​​​എ​​​ഫും യാ​​​ത്ര​​​ക്കാ​​​രും.

16605 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഏ​​​റ​​​നാ​​​ട്, 12075 ജ​​​ന​​​ശ​​​താ​​​ബ്ദി, 66315 കോ​​​ട്ട​​​യം- കൊ​​​ല്ലം മെ​​​മു, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ്, ഗു​​​രു​​​വാ​​​യൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​ന്‍റ​ർസി​​​റ്റി, മ​​​ധു​​​ര- ഗു​​​രു​​​വാ​​​യൂ​​​ർ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി ഈ ​​​സെ​​​ക്‌​​​ഷ​​​നി​​​ൽ ക​​​ല്ലേ​​​റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്‌​​​തി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മുന്നോട്ട്‌ പോ​​​കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സാ​​​മൂ​​​ഹ്യ വി​​​രു​​​ദ്ധ​​​ശ​​​ല്യം പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​ർ പി​​​എ​​​ഫ് ഹെ​​​ല്പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ൽ (9846 200 100) വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും യാ​​​ത്ര​​​ക്കാ​​​രോ​​​ട് റെ​​​യി​​​ൽ​​​വേ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Kerala

ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ ഇ​ന്നു മു​ത​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം

പ​​​ര​​​വൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന നി​​​ര​​​വ​​​ധി ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ർ​​​വീ​​​സി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചി​​​ല സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ആ​​​രം​​​ഭ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യും. കൂ​​​ടാ​​​തെ പ​​​ല ട്രെ​​​യി​​​നു​​​ക​​​ളും 40 മു​​​ത​​​ൽ 50 മി​​​നി​​​റ്റ് വ​​​രെ വൈ​​​കി​​​യോ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

പാ​​​ല​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​ണ് റ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

‎കൊ​​​ല്ലം–​​​മ​​​ച്ചലി​​​പ​​​ട്ട​​​ണം സ്പെ​​​ഷ​​​ൽ (07104), കൊ​​​ല്ലം–​​​ന​​​ര​​​സ​​​പുർ സ്പെ​​​ഷ​​​ൽ (07106), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (22633), ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ–​​​എ​​​റ​​​ണാ​​​കു​​​ളം മം​​​ഗ​​​ള ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ക്സ്‌​​​പ്ര​​​സ് (12618), മം​​​ഗ​​​ളൂ​​​രു–​​​ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്സ്‌​​​പ്ര​​​സ് (22638), രാ​​​മേ​​​ശ്വ​​​രം–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത എ​​​ക്സ്‌​​​പ്ര​​​സ് (16344) എ​​​ന്നി​​​വ നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കി​​​യോ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ്.

ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ:

ആ​​​ല​​​പ്പു​​​ഴ–​​​ക​​​ണ്ണൂ​​​ർ എ​​​ക്സ്‌​​​പ്ര​​​സ് (16307): 14, 21, 28, ഫെ​​​ബ്രു​​​വ​​​രി നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി (12081) കോ​​​ഴി​​​ക്കോ​​​ട്ട് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

കോ​​​യ​​​മ്പ​​​ത്തൂ​​​ർ–​​​ഷൊ​​​ർ​​​ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56603): 21ന് ​​​കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പാ​​​ല​​​ക്കാ​​​ട് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

നി​​​ല​​​മ്പൂ​​​ർ റോ​​​ഡ്–​​​കോ​​​ട്ട​​​യം എ​​​ക്സ്‌​​​പ്ര​​​സ് (16325): ജ​​​നു​​​വ​​​രി 10, 20, 29 തീ​​​യ​​​തി​​​ക​​​ളി​​​ൽ നി​​​ല​​​മ്പൂ​​​ർ റോ​​​ഡി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ആ​​​രം​​​ഭ സ്റ്റേ​​​ഷ​​​നി​​​ൽ മാ​​​റ്റ​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ:

പാ​​​ല​​​ക്കാ​​​ട്–​​​നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് പാ​​​സ​​​ഞ്ച​​​ർ (56607): ജ​​​നു​​​വ​​​രി 11, 18, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​വി​​​ലെ 6.32ന് ​​​ല​​​ക്കി​​​ടി സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക.
പാ​​​ല​​​ക്കാ​​​ട്–​​​എ​​​റ​​​ണാ​​​കു​​​ളം മെ​​​മു (66609): ജ​​​നു​​​വ​​​രി 26ന് ​​​രാ​​​വി​​​ലെ 7.57ന് ​​​ഒ​​​റ്റ​​​പ്പാ​​​ലം സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക.

Kerala

വ​ന്ദേ​ഭാ​ര​തി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഭി​രാം (26) ആ​ണ് ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ പാ​ല​ക്കാ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​ഭി​രാം.

അ​ഭി​രാം നേ​ര​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

National

വ​ന്ദേ സ്ലീ​പ്പ​റി​ന് വീ​ണ്ടും വേ​ഗ​ക്കു​തി​പ്പ്: ജ​ല​പ​രി​ശോ​ധ​ന​യും വി​ജ​യ​ക​രം

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന് വേ​ഗ​കു​തി​പ്പി​ൽ വീ​ണ്ടും വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് കു​തി​ച്ച​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ 182 കി​ലോ​മീ​റ്റ​ർ വേ​ഗ​ത വ​രെ ട്രെ​യി​ൻ കൈ​വ​രി​ച്ചു. കു​പ്പി​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് വ​ച്ചു​ള്ള യാ​ത്രാ പ​രി​ശോ​ധ​ന​യി​ലും റൈ​ഡ് സ്ഥി​ര​ത​യും സ്ഥി​രീ​ക​രി​ച്ചു.

ഇ​വ ര​ണ്ടും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ഡ​ഡ് ബ​ർ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നൂ​ത​ന സ​വി​ശേ​ഷ​ത​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ 2026-ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ത​ന്നെ ട്രാ​ക്കി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കോ​ട്ട -നാ​ഗ്ദ സെ​ക്ഷ​നി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​റി​ല​ധി​കം കൈ​വ​രി​ച്ച​ത്. രാ​ജ്യ​ത്തെ വേ​ഗ​ത്തി​ലു​ള്ള യാ​ത്ര​യു​ടെ ഒ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​യാ​ണ് ഇ​തി​നെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ട്രെ​യി​നി​ന്‍റെ സ്ഥി​ര​ത​യും സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ല പ​രി​ശോ​ധ​ന​യു​ടേ​ത് അ​ട​ക്ക​മു​ള്ള സ്പീ​ഡ് ടെ​സ്റ്റി​ന്‍റെ വീ​ഡി​യോ റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ക്കു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു. ഈ ​പു​തി​യ ത​ല​മു​റ ട്രെ​യി​നി​ന്‍റെ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​ന്തം ജ​ല​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യു​മു​ണ്ടാ​യെ​ന്നും മ​ന്ത്രി എ​ക്സി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​തി​ന്‍റെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ 160-180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന കൂ​ടു​ത​ൽ വ​ന്ദേ​ഭാ​ര​ത് ഫ്ലീ​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്.

റെ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, യാ​ത്ര​ക്കാ​രു​ടെ സു​ഖ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, പ​ര​മ്പ​രാ​ഗ​ത ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സ​മീ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വെ ശൃം​ഖ​ല​യി​ൽ ഉ​ട​നീ​ളം 164 വ​ന്ദേ ഭാ​ര​ത ഹൈ ​സ്പീ​ഡ് ട്രെ​യി​നു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് റെ​യി​ൽ​വേ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ക​ളി​ലെ ബ​ർ​ത്തു​ക​ളി​ലേ​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട പ്ര​വേ​ശ​നം, ത​ദ്ദേ​ശീ​യ ക​വ​ച് ആ​ന്‍റി കൊ​ളി​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ പോ​ലു​ള്ള ആ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റീ​ജ​ന​റേ​റ്റീ​വ് ബ്രേ​ക്കിം​ഗും ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ വാ​യു​വി​ന്‍റെ ഗു​ണ നി​ല​വാ​ര​വും സ്ഥി​ര​മാ​യ ഇ​ന്‍റീ​രി​യ​ർ താ​പ​നി​ല​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഓ​ട്ടോ​മാ​റ്റി​ക് ക​ണ​ക്ടിം​ഗ് വാ​തി​ലു​ക​ളു​ള്ള പൂ​ർ​ണ​മാ​യും അ​ട​ച്ച ഇ​ട​നാ​ഴി​ക​ളും ഈ ​ട്രെ​യി​നി​ൽ ഉ​ണ്ട്.

Kerala

കൊച്ചിയടക്കം 48 നഗരങ്ങളിലെ ട്രെയിൻ ശേഷി ഇരട്ടിയാക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 48 പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ട്രെ​​​യി​​​ൻ ശേ​​​ഷി അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​മാ​​​യി റെ​​​യി​​​ൽ​​​വേ.

വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ക, തി​​​ര​​​ക്ക് ല​​​ഘൂ​​​ക​​​രി​​​ക്കു​​​ക, രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ ഈ ​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 2030ഓ​​​ടെ ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ധി​​​ക പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ, സ്റ്റെ​​​ബി​​​ലിം​​​ഗ് ലൈ​​​നു​​​ക​​​ൾ, പി​​​റ്റ് ലൈ​​​നു​​​ക​​​ൾ, മ​​​തി​​​യാ​​​യ ഷ​​​ണ്ടിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി നി​​​ല​​​വി​​​ലു​​​ള്ള ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കും. ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തും പ​​​രി​​​സ​​​ര​​​ത്തും പു​​​തി​​​യ ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ, മെ​​​ഗാ കോ​​​ച്ചിം​​​ഗ് കോം​​​പ്ല​​​ക്സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​രി​​​പാ​​​ല​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ഗ​​​താ​​​ഗ​​​ത​​​സൗ​​​ക​​​ര്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, സി​​​ഗ്‌​​​ന​​​ലിം​​​ഗ് ന​​​വീ​​​ക​​​ര​​​ണം, സെ​​​ക്‌​​​ഷ​​​ണ​​​ൽ ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യും ന​​​ട​​​പ്പാ​​​ക്കും.

48 ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി മാ​​​ത്ര​​​മാ​​​ണ് ഇ​​​ടംപി​​​ടി​​​ച്ച​​​തെ​​​ങ്കി​​​ലും കൊ​​​ച്ചി​​​യി​​​ലെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത്, സൗ​​​ത്ത് സ്റ്റേ​​​ഷ​​​നു​​​ക​​​ളും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റേ​​​ഷ​​​നും പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കും.

Kerala

ദ​ക്ഷി​ണ റെ​യി​ൽ​വേ മൂ​ന്നു കോ​ച്ചിം​ഗ് ടെ​ർ​മി​ന​ലു​ക​ൾ വി​ക​സി​പ്പി​ക്കും

പ​ര​വൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ അ​വ​രു​ടെ മൂ​ന്ന് കോ​ച്ചിം​ഗ് ടെ​ർ​മി​ന​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു. ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​ർ​ധി​ച്ചു വ​രു​ന്ന യാ​ത്രാ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നും തി​ര​ക്ക് കു​റ​യ്ക്കു​ന്നി​തി​നും രാ​ജ്യ​വ്യാ​പ​ക ക​ണ​ക്ടി​വി​റ്റി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് കോ​ച്ചിം​ഗ് ടെ​ർ​മി​ന​ലു​ക​ളു​ടെ വി​പു​ലീ​ക​ര​ണം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. വ​രും വ​ർ​ഷ​ങ്ങ​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മൂ​ന്നി​ട​ത്തും ഘ​ട്ടം ഘ​ട്ട​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇ​തി​ന​കം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ക​ഴി​ഞ്ഞു.

2030 ഓ​ടെ ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള ടെ​ർ​മി​ന​ലു​ക​ളി​ൽ അ​ധി​ക പ്ലാ​റ്റ്ഫോ​മു​ക​ൾ, സ്റ്റേ​ബ്ലിം​ഗ് ലൈ​നു​ക​ൾ, പി​റ്റ് ലൈ​നു​ക​ൾ, ആ​വ​ശ്യ​ത്തി​ന് ഷ​ണ്ടിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ക്കും. ഇ​ത് കൂ​ടാ​തെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പു​തി​യ ടെ​ർ​മി​ന​ലു​ക​ൾ ക​ണ്ടെ​ത്തി സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

മെ​ഗാ കോ​ച്ചിം​ഗ് കോം​പ്ല​ക്സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ല​ന സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. വ​ർ​ധി​ക്കു​ന്ന ട്രെ​യി​നു​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വി​വി​ധ പോ​യി​ന്‍റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് സൗ​ക​ര്യ​ങ്ങ​ളും സി​ഗ്ന​ലിം​ഗ് ന​വീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തും. കൂ​ടാ​തെ മ​ൾ​ട്ടി ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ സെ​ക്ഷ​ണ​ൽ ശേ​ഷി​യും വ​ർ​ധി​പ്പി​ക്കും.

ഇ​ല​ക്‌​ട്രോ​ണി​ക്സും വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യും സം​യോ​ജി​പ്പി​ച്ചാ​യി​രി​ക്കും എ​ല്ലാ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കു​ക. രാ​ജ്യ​വ്യാ​പ​ക​മാ​യ ക​ണ​ക്ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ടെ​ർ​മി​ന​ലു​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ത്യ​ന്തി​ക ല​ക്ഷ്യം. സ്റ്റേ​ഷ​നു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ ഇ​ത് തു​ല്യ​മാ​യി സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​ന ടെ​ർ​മി​ന​ലു​ക​ൾ​ക്ക് ചു​റ്റു​മ​ള്ള സ്റ്റേ​ഷ​നു​ക​ളെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് റെ​യി​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ന​വീ​ക​ര​ണ പ​ദ്ധ​തി ന​ട​പ​ടി​ക​ളെ അ​ടി​യ​ന്തി​രം, ഹ്ര​സ്വ​കാ​ലം, ദീ​ർ​ഘ​കാ​ലം എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്കെ​ല്ലാം കൃ​ത്യ​മാ​യ സ​മ​യ പ​രി​ധി​ക​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ടെ​ർ​മി​ന​ലു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല കൂ​ടാ​തെ സെ​ക്ഷ​നു​ക​ളു​ടെ ശേ​ഷി​യും വ​ർ​ധി​പ്പി​ക്കും.

ഇ​തി​നൊ​പ്പം സ്റ്റേ​ഷ​നു​ക​ളി​ലെ​യും യാ​ർ​ഡു​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ന​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ ത​ട​സ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് കൂ​ടി ഉ​റ​പ്പാ​ക്കും. എ​റ​ണാ​കു​ള​ത്തെ പു​ന​ർ​വി​ക​സ​ന​വും ന​വീ​ക​ര​ണ​വും മൊ​ത്തം 150.28 കോ​ടി രൂ​പ ചെ​ല​വി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

നി​ർ​മാ​ണ സ​മ​യ​ത്ത് ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കാ​നാ​ണ് ഘ​ട്ടം തി​രി​ച്ചു​ള്ള ആ​സൂ​ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ്റ്റേ​ഷ​ൻ ഏ​രി​യ​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ക​ഴി​ഞ്ഞു. ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, പാ​ഴ്സ​ൽ ഓ​ഫീ​സ്, ഡ്യൂ​ട്ടി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ റൂം, ​സ​ബ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി നി​ല​വി​ലു​ള്ള സു​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാം മാ​റ്റി​സ്ഥാ​പി​ച്ച് ക​ഴി​ഞ്ഞു.

Kerala

രാ​ജ്യ​ത്ത് ട്രെ​യി​ൻ യാ​ത്രി​ക​രു​ടെ എ​ണ്ണം കു​തി​ച്ചു​ക​യ​റി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഏ​ഴ് മാ​സ​ത്തി​നി​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17.61 കോ​ടി​യു​ടെ വ​ർ​ധ​ന. റെ​യി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ വ​രു​മാ​ന​വും 94,927 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എണ്ണം ഇത്രയും കൂടിയത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം 12,617 ആ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ആ​ദ്യം മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ 425.41 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 443.02 കോ​ടി ആ​ൾ​ക്കാ​രാ​ണ് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 31 വ​രെ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ൽ മാ​ത്രം ല​ഭി​ച്ച​ത് 70,693 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലു​ള്ള ടി​ക്ക​റ്റ് വ​രു​മാ​നം 94,927 കോ​ടി രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

വി​വി​ധ ഉ​ത്സ​വ സീ​സ​ണു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തും കൂ​ടാ​തെ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കൂ​ട്ടി​യ​തു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ട്രെ​യി​ൻ​സ് ഓ​ൺ ഡി​മാ​ൻ​ഡ് എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ രാ​ജ്യ​ത്താ​ക​മാ​നം ഓ​ടി​ച്ച​ത്. ഇ​തി​ൽ ത​ന്നെ ന​ല്ലൊ​രു പ​ങ്കും സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ആ​യി​രു​ന്നു. ഇ​തി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച​തി​ല​ധി​കം വ​രു​മാ​നം നേ​ടാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

2025 ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ 35,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പു​തി​യ ട്രാ​ക്കു​ക​ളും സ്ഥാ​പി​ച്ചു. ഇ​തു​വ​ഴി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ള​ട​ക്കം നി​ര​വ​ധി ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. ഇ​ങ്ങ​നെ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ വി​വി​ധ ഫാ​ക്ട​റി​ക​ളി​ൽ നി​ർ​മി​ച്ച കോ​ച്ചു​ക​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം കോ​ച്ചു​ക​ൾ കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ​യ്ക്ക് സാ​ധി​ച്ച​ത്.

Kerala

ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ ജ​നു​വ​രി മു​ത​ൽ മാ​റ്റം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.

സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. അ​തേ സ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത് പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ചി​ത്രം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ.

ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.

കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്. ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​തി​രു​വ​ന​ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ​വ എ​ല്ലാം സ​മ​യ​മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത് കൂ​ടാ​തെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ബ​ഫ​ർ ടൈ​മി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.

ചി​ല ട്രെ​യി​നു​ക​ൾ നി​ല​വി​ൽ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ബ​ഫ​ർ ടൈം ​അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം വ​രു​മ്പോ​ൾ " ട്രെ​യി​ൻ​സ് അ​റ്റ് എ ​ഗ്ലാ​ൻ​സ്' എ​ന്ന പേ​രി​ൽ ടൈം​ടേ​ബി​ൾ റെ​യി​ൽ​വേ പു​സ്ത​ക രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ന് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​ധി​കൃ​ത​ർ വി​ല​യും ഈ​ടാ​ക്കി​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന ഈ ​ടൈം ടേ​ബി​ൾ പു​സ്ത​കം ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി റെ​യി​ൽ​വേ അ​ച്ച​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത​വ​ണ ജ​നു​വ​രി​യി​ൽ ത​ന്നെ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. റെ​യി​ൽ​വേ ടൈം ​ടേ​ബി​ളി​ന്‍റെ 46-ാം പ​തി​പ്പാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഇ​തി​ൽ പ്രീ​മി​യം സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​സ​ഞ്ച​ർ ട്രെ​യി​ന​ക​ളു​ടെ റൂ​ട്ടു​ക​ൾ, സ​മ​യ​ങ്ങ​ൾ, റി​സ​ർ​വേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, യാ​ത്രാ നി​യ​മ​ങ്ങ​ൾ-​നി​യ​ന്ത്ര​ണ​ങ്ങ​ൾ, കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളി​ൽ മെ​നു അ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ, ട്രെ​യി​നു​ക​ളി​ലും സ്റ്റേ​ഷ​നു​ക​ളി​ലും ല​ഭ്യ​മാ​കു​ന്ന യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, റെ​യി​ൽ അ​ധി​ഷ്ഠി​ത ടൂ​റി​സം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​തി​യ ടൈം ​ടേ​ബി​ൾ പ​തി​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

വ​ർ​ക്ക​ല​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യ്ക്ക് സ​മീ​പം അ​ക​ത്തു​മു​റി​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഡ്രൈ​വ​ർ മ​ദ്യ​ല​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​ക​ത്തു​മു​റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ നി​ന്നും വാ​ഹ​നം ഓ​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണ്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ത്ത​ര​ത്തി​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ട്രെ​യി​ൻ വ​രു​ന്പോ​ൾ വാ​ഹ​നം റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് പ്ര​തി ഇ​റ​ങ്ങി ഓ​ടി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​യാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ ട്രാ​ക്കി​ൽ ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് ഉ​ട​ൻ വേ​ഗം കു​റ​ച്ചു. ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്
ഓ​ട്ടോ​യു​മാ​യി ട്രെ​യി​ൻ അ​ൽ​പ ദൂ​രം മു​ന്നോ​ട്ട് നീ​ങ്ങി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ട്രെ​യി​ൻ പി​ടി​ച്ചി​ട്ടി​രു​ന്നു.

Kerala

1731 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ

പ​​​ര​​​വൂ​​​ർ : രാ​​​ജ്യ​​​ത്തെ 1731 റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി. ഒ​​​പ്പം11, 953 കോ​​​ച്ചു​​​ക​​​ളി​​​ലും സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സു​​​ര​​​ക്ഷി​​​ത​​​മാ​​​യ യാ​​​ത്രാ ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ന്നി​​​ന് കൂ​​​ടു​​​ത​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കോ​​​ച്ചു​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ന്യൂ​​​ഡ​​​ൽ​​​ഹി റെ​​​യി​​​ൽ​​​വേ സ്‌​​​റ്റേ​​​ഷ​​​നി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​വി​​​ടെ നി​​​ല​​​വി​​​ൽ 250 കാ​​​മ​​​റ​​​ക​​​ളാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​ട്രി - എ​​​ക്സി​​​റ്റ് പോ​​​യി​​​ന്‍റു​​​ക​​​ൾ, ഫു​​​ട് ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജു​​​ക​​​ൾ, പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ, കാ​​​ത്തി​​​രി​​​പ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കാ​​​മ​​​റ​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2025 ഫെ​​​ബ്രു​​​വ​​​രി 15ന് ​​​ഉ​​​ണ്ടാ​​​യ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ തി​​​ര​​​ക്കും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​വി​​​ടെ ഇ​​​ത്ര​​​യും കൂ​​​ടു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​ത്.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും സം​​​വി​​​ധാ​​​നം ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ പ്ര​​​മു​​​ഖ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ കാ​​​മ​​​റ​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്ഥാ​​​പി​​​ക്കാ​​​നും റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ൽ 6117 റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ വൈ - ​​​ഫൈ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ ക​​​ണ​​​ക്ടി​​​വി​​​റ്റി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​തൊ​​​രു ഡി​​​ജി​​​റ്റ​​​ൽ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​​അ​​​ധി​​​ക ബ​​​ജ​​​റ്റ് തു​​​ക ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സൗ​​​ജ​​​ന്യ വൈ-​​​ഫൈ ആ​​​ക്സ​​​സ് ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​ര​​​ക്കേ​​​റി​​​യ മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ മു​​​ത​​​ൽ വി​​​ദൂ​​​ര ഔ​​​ട്ട് പോ​​​സ്‌​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ള്ള റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വ​​​രെ ഇ​​​പ്പോ​​​ൾ ദ​​​ശ​​​ക്ഷേ​​​ക്ക​​​ണ​​​ക്കി​​​ന് ദൈ​​​നം​​​ദി​​​ന യാ​​​ത്ര​​​ക്കാ​​​ർ ഈ ​​​സൗ​​​ജ​​​ന്യ സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. റെ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത പൊ​​​തു ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ആ​​​ക്സ​​​സി​​​ൽ ഇ​​​ത് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യെ ലോ​​​ക​​​ത്ത് മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Kerala

റെ​യി​ൽ​വേ ബ്രോ​ഡ്ഗേ​ജ് ലൈ​ൻ വൈ​ദ്യു​തീ​ക​ര​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ

പ​​​ര​​​വൂ​​​ർ: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മു​​​ഴു​​​വ​​​ൻ ബ്രോ​​​ഡ്ഗേ​​​ജ് ലൈ​​​നു​​​ക​​​ളു​​​ടെ​​​യും വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക്.​​​റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 99 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ബ്രോ​​​ഡ്ഗേ​​​ജ് പാ​​​ത​​​ക​​​ളു​​​ടെ​​​യും വൈ​​​ദ്യു​​​തി​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യി ക​​​ഴി​​​ഞ്ഞു. ശേ​​​ഷി​​​ക്കു​​​ന്ന സ്ട്രെ​​​ച്ചു​​​ക​​​ളു​​​ടെ ഇ​​​ല​​​ക്ട്രി​​​ഫി​​​ക്കേ​​​ഷ​​​ൻ ജോ​​​ലി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം സ​​​മ്പൂ​​​ർ​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ളു​​​ടെ വേ​​​ഗം അ​​​സാ​​​ധാ​​​ര​​​ണ​​​മാം​​​വി​​​ധം റെ​​​യി​​​ൽ​​​വേ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.2019 നും 2025 ​​​നും മ​​​ധ്യേ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് 33,000 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ബ്രോ​​​ഡ്ഗേ​​​ജ് പാ​​​ത വൈ​​​ദ്യു​​​തീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ല​​​യി​​​ട​​​ത്തും പ്ര​​​തി​​​ദി​​​നം 15 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ദൂ​​​ര​​​ത്തി​​​ൽ ഇ​​​ല​​​ക്ട്രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മാ​​​ത്രം വൈ​​​ദ്യു​​​തീ​​​ക​​​രി​​​ച്ച ബ്രോ​​​ഡ്ഗേ​​​ജ് പാ​​​ത​​​യു​​​ടെ ആ​​​കെ ദൂ​​​രം ജ​​​ർ​​​മ​​​നി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യ്ക്കും തു​​​ല്യ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ട്രാ​​​ക്ഷ​​​ൻ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വ്യാ​​​പ്തി​​​യും എ​​​ടു​​​ത്തു​​​കാ​​​ട്ടു​​​ന്ന​​​താ​​​ണ് ഈ ​​​നേ​​​ട്ട​​​മെ​​​ന്നും റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.​​​ ഇ​​​ന്ത്യ​​​ൻ ബ്രോ​​​ഡ്ഗേ​​​ജ് റെ​​​യി​​​ൽ ശൃം​​​ഖ​​​ല ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തീ​​​ക​​​രി​​​ച്ച് ക​​​ഴി​​​ഞ്ഞു എ​​​ന്ന് വേ​​​ണ​​​മെ​​​ങ്കി​​​ൽ വി​​​വ​​​ക്ഷി​​​ക്കാം.

25 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 99.2 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ ക​​​വ​​​റേ​​​ജാ​​​ണ് ഇ​​​തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി റെ​​​യി​​​ൽ​​​വേ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ ഈ ​​​നേ​​​ട്ടം വേ​​​റി​​​ട്ട​​​താ​​​ണ്.

ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലു​​​തും തി​​​ര​​​ക്കേ​​​റി​​​യ​​​തു​​​മാ​​​യ റെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യു​​​ടേ​​​ത്. മു​​​ഴു​​​വ​​​ൻ ബ്രോ​​​ഡ്ഗേ​​​ജ് പാ​​​ത​​​യും വൈ​​​ദ്യു​​​തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ ഡീ​​​സ​​​ലി​​​ന്‍റെ ഉ​​​പ​​​ഭോ​​​ഗ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വും ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. മാ​​​ത്ര​​​മ​​​ല്ല ട്രെ​​​യി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വേ​​​ഗ​​​ത​​​യും ഇ​​​തു​​​വ​​​ഴി ഗ​​​ണ്യ​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധി​​​ക്കും. അ​​​വ​​​സാ​​​ന ഘ​​​ട്ട വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​കു​​​മ്പോ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി വൈ​​​ദ്യു​​​തീ​​​ക​​​രി​​​ച്ച ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റെ​​​യി​​​ൽ​​​വേ ശൃം​​​ഖ​​​ല​​​യാ​​​യി ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ മാ​​​റും.

Kerala

ട്രെ​യി​നു​ക​ളി​ൽ ബ്രാ​ൻ​ഡ​ഡ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തിനു തു​ട​ക്കം

പ​​​ര​​​വൂ​​​ർ: തെ​​​ര​​​ത്തെ​​​ടു​​​ത്ത വ​​​ന്ദേ​​​ഭാ​​​ര​​​ത്, അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ബ്രാ​​​ൻ​​​ഡ​​​ഡ് ഭ​​​ക്ഷ​​​ണ സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന​​​തു പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ന്(ഐ​​​ആ​​​ർ​​​സി​​​ടി​​​സി)​​​ ത​​​ന്നെ​​​യാ​​ണു ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല.

ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​തൃ​​​പ്തി​​​യും ല​​​ക്ഷ്വമി​​​ട്ടു​​​ള്ള ഈ ​​​പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന റ​​​സ്റ്റ​​​റ​​​ന്‍റ് ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള മെ​​​നു​​​വാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ ഓ​​​ൺ ബോ​​​ർ​​​ഡ് ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​നു പ്രൂ​​​ഫ് ഓ​​​ഫ് ക​​​ൺ​​​സ​​​പ്റ്റ് (പി​​​ഒ​​​സി) എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഈ ​​​ഭ​​​ക്ഷ​​​ണ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു​​​വ​​​ഴി ബ്രാ​​​ൻ​​​ഡ​​​ഡ് ഫു​​​ഡ് ആ​​​ൻ​​​ഡ് ബി​​​വ​​​റേ​​​ജ് ക​​​മ്പ​​​നി​​​ക​​​ൾ, മു​​​ന്തി​​​യ റ​​​സ്റ്റ​​​റ​​​ന്‍റ് ശൃം​​​ഖ​​​ല​​​ക​​​ൾ, ഫ്ലൈ​​​റ്റ് കാ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പു​​​തി​​​യ​​​തും ശു​​​ചി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ ഭ​​​ക്ഷ​​​ണം ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തുതു​​​ട​​​ങ്ങി.

നി​​​ല​​​വി​​​ൽ 12 വ​​​ന്ദേ ഭാ​​​ര​​​ത്, അ​​​മൃ​​​ത് ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഭ​​​ക്ഷ​​​ണ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു. ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -മം​​​ഗ​​​ലാ​​​പു​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സു​​​ക​​​ളാ​​​ണ് ഇ​​​വ. ഈ ​​​ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം ഇ​​​ന്ന​​​ലെ​​യാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​ത്.

കാ​​​സി​​​നോ എ​​​യ​​​ർ കാ​​​റ്റ​​​റേ​​​ഴ്സ് ആ​​​ൻ​​​ഡ് ഫ്ലൈ​​​റ്റ് സ​​​ർ​​​വീ​​​സ​​​സ് ആ​​​ണ് ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പു​​​ക. രാ​​​ജ്യ​​​ത്ത് ഉ​​​ട​​​നീ​​​ളം വി​​​വി​​​ധ ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ദി​​​നം 16.50 ല​​​ക്ഷം ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി​​​ക​​​ളാ​​​ണ് ഐ​​​ആ​​​ർ​​​സി​​​ടി​​​സി നി​​​ല​​​വി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്.

Kerala

കേ​ര​ളം വ​ഴി​യു​ള്ള കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​ര​വൂ​ർ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ആ​ധു​നി​ക​വും വൃ​ത്തി​യു​ള്ള​തു​മാ​യ കോ​ച്ചു​ക​ൾ വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​ക്കു​ന്നു.

ഏ​റ്റ​വും തി​ര​ക്കേ​റി​യ മം​ഗ​ളൂ​രു മെ​യി​ൽ, തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ്, ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റ് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ദ​ക്ഷി​ണ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും എ​ൽ​എ​ച്ച്ബി​യി​ലേ​ക്കു മാ​റും.

2026 ഫെ​ബ്രു​വ​രി മു​ത​ലാ​ണു കോ​ച്ചു​ക​ളി​ലെ മാ​റ്റം. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് (22638) ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നി​നും ചെ​ന്നൈ-​മം​ഗ​ളൂ​രു ട്രെ​യി​ൻ (22637) ഫെ​ബ്രു​വ​രി നാ​ലി​നും ആ​ണ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്കു മാ​റു​ക.

മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ (12602) ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ലും ചെ​ന്നൈ-​മം​ഗ​ളൂ​രു മെ​യി​ൽ (2601) നാ​ല് മു​ത​ലും എ​ൽ​എ​ച്ച്ബി​യി​ൽ ഓ​ടും. ചെ​ന്നൈ-​ആ​ല​പ്പി (ഫെ​ബ്രു​വ​രി ഒ​ന്ന്), ആ​ല​പ്പി-​ചെ​ന്നൈ (ഫെ​ബ്രു​വ​രി ര​ണ്ട്), ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് (12695-ഫെ​ബ്രു​വ​രി മൂ​ന്ന്), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റ് (12696-ഫെ​ബ്രു​വ​രി നാ​ല്) ട്രെ​യി​നു​ക​ളും പു​തു​മോ​ടി​യി​ലാ​ണ് ഓ​ടു​ക.

‌പു​ത്ത​ൻ കോ​ച്ചു​ക​ൾ​ക്കൊ​പ്പം കോ​ച്ചു​ക​ളു​ടെ വി​ന്യാ​സ​ത്തി​ലും മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. ചെ​ന്നൈ-​മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ, ചെ​ന്നൈ-​മം​ഗ​ളൂ​രു-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ഒ​രു ഫ​സ്റ്റ് എ​സി, ഒ​രു സെ​ക്ക​ൻ‍​ഡ് എ​സി, അ​ഞ്ച് തേ​ഡ് എ​സി, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നീ കോ​ച്ചു​ക​ളു​ണ്ടാ​കും.

ചെ​ന്നൈ-​ആ​ല​പ്പി-​ചെ​ന്നൈ, ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ഒ​രു ഫ​സ്റ്റ് എ​സി, ഒ​രു സെ​ക്ക​ൻ‍​ഡ് എ​സി, മൂ​ന്ന് തേ​ഡ് എ​സി, ഒ​മ്പ​ത് സ്ലീ​പ്പ​ർ ക്ലാ​സ്, നാ​ല് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നി​വ​യാ​ണു കോ​ച്ചു​ക​ൾ.

ഈ ​ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ കോ​ച്ചു​ക​ൾ മാ​റ്റ​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ പ്ര​ഥ​മ ചാ​ർ​ട്ട് ട്രെ​യി​ൻ കേ​ര​ള​ത്തി​ൽ

പ​ര​വൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ചാ​ർ​ട്ട് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. കാ​സ​ർ​ഗോ​ഡ് എ​ൽ​ബി​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ ഡി​സം​ബ​ർ 22ന് ​ന​ട​ക്കു​ന്ന ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​വ സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി​യാ​യ ഐ​ഇ​ഡി​സി സ​മ്മി​റ്റ് - 2025 ൽ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​സ​ർ​ഗോ​ഡേ​ക്കും തി​രി​ച്ചും ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്കാ​യി ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഡി​സം​ബ​ർ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 22ന് ​പു​ല​ർ​ച്ചെ നാ​ലി​ന് കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​രും.

അ​ന്നേ​ദി​വ​സം രാ​ത്രി 11.30ന് ​ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ക്കും. 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി ട്രെ​യി​ൻ യാ​ത്ര അ​വ​സാ​നി​ക്കും. ട്രെ​യി​നി​ന് കോ​ട്ട​യം എ​റ​ണാ​കു​ളം ഷൊ​ർ​ണൂ​ർ കോ​ഴി​ക്കോ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​വും.

ഒ​രു എ​സി കോ​ച്ചും 17 സ്ലീ​പ്പ​ർ കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ടെ 18 ബോ​ഗി​ക​ളു​ള്ള ട്രെ​യി​നി​ന്‍റെ ഓ​രോ ബോ​ഗി​ക​ളും പ്ര​ത്യേ​ക തീ​മി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​സ്തു​ത തീ​മി​ന​നു​സ​രി​ച്ചു​ള്ള പാ​ന​ൽ ഡി​സ്ക​ഷ​നു​ക​ളും എ​ക്സ്പെ​ർ​ട്ട് ടോ​ക്കു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നി​ൽ സം​ഘ​ടി​പ്പി​ക്കും.

ഐ​ഇ​ഡി സി ​സ​മ്മി​റ്റ് - 2025-നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കു​ന്ന​തി​നും പു​തി​യ ആ​ശ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും ഉ​ള്ള ഒ​രു വ​ലി​യ ഇ​ടം കൂ​ടി​യാ​ണ് ഇ​ത്ത​രം ഒ​രു ചാ​ർ​ട്ടേ​ഡ് ട്രെ​യി​ൻ വ​രു​ന്ന​തോ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

ഇ​ത് ഐ​ഇ​ഡി​സി സ​മ്മി​റ്റു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്കും. സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ത്ത​ര​മൊ​രു ട്രെ​യി​ൻ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ആ​ണ്. സ​മ്മി​റ്റി​ന്‍റെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി www.iedcsummit.in എ​ന്ന വെ​ബ്സെ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

Kerala

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര തി​ര​ക്ക്; പ്ര​ത്യേ​ക ട്രെ​യ്ൻ സ​ർ​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ണി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ പ്ര​ത്യേ​ക ട്രെ​യ്ൻ സ​ർ​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. 06192 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ - ച​ണ്ഡീ​ഗ​ഡ് വ​ണ്‍-​വേ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍, 06283/06284 മൈ​സൂ​രു - തൂ​ത്തു​ക്കു​ടി - മൈ​സൂ​രു എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

06192 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ - ച​ണ്ഡീ​ഗ​ഡ് വ​ണ്‍​വേ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 10ന് ​രാ​വി​ലെ 7.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ച​ണ്ഡീ​ഗ​ഡി​ല്‍ എ​ത്തി​ച്ചേ​രും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യ്‌​നി​നു സ്റ്റോ​പ്പു​ണ്ടാ​കും.

06283 മൈ​സൂ​രു - തൂ​ത്തു​ക്കു​ടി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 23നും 27​നും വൈ​കി​ട്ട് 6.35 ന് ​മൈ​സൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന് ​തൂ​ത്തു​ക്കു​ടി​യി​ല്‍ എ​ത്തി​ച്ചേ​രും. തി​രി​കെ 06284 തൂ​ത്തു​ക്കു​ടി - മൈ​സൂ​രു എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 24നും 28​നും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൂ​ത്തു​ക്കു​ടി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.45 ന് ​മൈ​സൂ​രു​വി​ല്‍ എ​ത്തി​ച്ചേ​രും.

Kerala

നാ​ഗ​ർ​കോ​വി​ൽ-​ഗോ​വ റൂ​ട്ടി​ൽ കേ​ര​ളം വ​ഴി ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ

കൊ​ല്ലം: ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് അ​ട​ക്കം 18 സ്റ്റോ​പ്പു​ക​ളു​ള്ള ഈ ​പ്ര​ത്യേ​ക ട്രെ​യി​നി​ന് ഇ​രു ദി​ശ​ക​ളി​ലേ​ക്കും മൂ​ന്ന് സ​ർ​വീ​സു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്.

നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും.

മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ് (ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.

ര​ണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

 

Kerala

ഉത്സവ സീസണ്‍; സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു

കോട്ടയം: സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് നടപടി. കോട്ടയംവഴി മൂന്നു പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജംഗ്ഷൻ-മഡ്ഗാവ് സ്പെഷല്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 11.40നു പുറപ്പെടും.

അടുത്തദിവസം രാവിലെ 8.50ന് മഡ്ഗാവ് ജംഗ്ഷനില്‍ എത്തിച്ചേരുമെന്ന് അറിയിച്ചു. ഇത് കോട്ടയത്ത് വൈകുന്നേരം 5.30ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജംഗ്ഷന്‍ സ്പെഷല്‍ ഡിസംബര്‍ 24, 31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15ന് മഡ്ഗാവ് ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11ന് നാഗര്‍കോവില്‍ ജംഗ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് രാവിലെ 3.15ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍-തിരുവനന്തപുരം സ്പെഷല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 20,26 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകുന്നേരം ആറിന് മംഗളൂരു ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിപ്പ്.

മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജംഗ്ഷന്‍ പ്രതിവാര എക്സ്പ്രസ് സ്പെഷല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30ന് മംഗളൂരു ജംഗ്ഷനില്‍ എത്തി ചേരും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്‌നഗർ-കൊല്ലം സ്‌പെഷല്‍ 13ന് രാത്രി 10ന് സിര്‍പൂര്‍ കാഘസ്‌നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10ന് കൊല്ലത്ത് എത്തുക. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്പെഷല്‍ 15ന് രാവിലെ 2.30ന് കൊല്ലത്തുനിന്നു പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30നു ചാര്‍ലപ്പള്ളിയില്‍ എത്തുന്നത്.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Kerala

ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ൽ ടി​ക്ക​റ്റു​ക​ൾ കി​ട്ടാ​ക്ക​നി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ അ​ടു​ത്ത ഒ​ന്ന​ര മാ​സ​ത്തേ​ക്കു ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ല. ഡി​സം​ബ​ർ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ക്രി​സ്മ​സ് ദി​ന​വും ക​ഴി​ഞ്ഞു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി.

ക്രി​സ്മ​സി​ന് മൂ​ന്ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ടി​ക്ക​റ്റ് തീ​ർ​ന്ന​തി​നാ​ൽ നി​ല​വി​ലെ എ​ട്ട് കോ​ച്ച് 16 അ​ല്ലെ​ങ്കി​ൽ 20 കോ​ച്ചു​ക​ൾ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വെ​യ്റ്റ് ലി​സ്റ്റ് പ​രി​ധി പി​ന്നി​ട്ട​തോ​ടെ 20 മു​ത​ൽ 25 വ​ര​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​നാ​കി​ല്ല. 20 മു​ത​ൽ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചെ​യ​ർ​കാ​റി​ലെ വെ​യ്റ്റ് ലി​സ്റ്റ് നൂ​റ് ക​ട​ന്നു.

എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ർ​വീ​സി​ൽ 28 മു​ത​ൽ ജ​നു​വ​രി 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ബു​ക്കി​ഗും പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ മാ​സം 11ന് ​സ്ഥി​രം സ​ർ​വീ​സ് ആ​രം​ഭി​ച്ച ബെം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​തി​ൽ ആ​ദ്യ​ദി​നം മു​ത​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ വി​റ്റു തീ​ർ​ന്നി​രു​ന്നു.

കെ​എ​സ്ആ​ർ ബെം​ഗ​ളൂ​രു-​വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (26651) പു​ല​ർ​ച്ചെ 5.10ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50നു ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലെ​ത്തും. എ​റ​ണാ​കു​ളം-​ബെം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ഉ​ച്ച​ക​ഴി​ഞ്ഞ് (26652) 2.20ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ബു​ധ​ൻ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ്.

ഒ​റ്റ റേ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഏ​ഴ് ചെ​യ​ർ​കാ​റും ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​കാ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്ദേ​ഭാ​ര​തി​ൽ 600 പേ​ർ​ക്കേ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​ര​മു​ള്ളൂ. 16 കോ​ച്ചു​ക​ളാ​യി കൂ​ട്ടി​യാ​ൽ ഒ​രു വ​ശ​ത്തേ​ക്ക് 1,200 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളി​ൽ വ​രു​മാ​ന​ത്തി​ലും ഈ ​ട്രെ​യി​ൻ മു​ന്നി​ലാ​ണ്.

വ​ന്ദേ ഭാ​ര​തി​ൽ ടി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​ർ. ക്രി​സ്മ​സ്, പു​തു​വ​ർ​ഷ അ​വ​ധി തി​ര​ക്കി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഡി​സം​ബ​ർ 20 മു​ത​ൽ ജ​നു​വ​രി ആ​ദ്യ​വാ​രം വ​രെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 15,000-19,000 രൂ​പ​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 11,000-18,000 രൂ​പ​യും കോ​ഴി​ക്കോ​ട്ടേ​ക്ക് 11,000-16,000 രൂ​പ​യും ക​ണ്ണൂ​രി​ലേ​ക്ക് 10,000-1,2000 രൂ​പ​യു​മാ​ണ് വി​മാ​ന നി​ര​ക്ക്. ഇ​ത് ഇ​നി​യും വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ട്.

സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സ് ഓ​പ്പ​റ്റേ​ർ​മാ​രും അ​വ​സ​രം മു​ത​ലെ​ടു​ത്ത് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ബം​ഗ​ളു​രൂ-​എ​റ​ണാ​കു​ളം അ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ കൂ​ടു​ത​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ സ്പെ​ഷ​ലാ​യി ഓ​ടി​ച്ചാ​ൽ ഇ​പ്പോ​ഴ​ത്തെ യാ​ത്രാ ദു​രി​ത​ത്തി​ന് ഒ​രു​പ​രി​ധി വ​രെ പ​രി​ഹാ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Kerala

ട്രെ​യി​നു​ക​ളി​ലെ ഐ​ആ​ർ​സി​റ്റി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യൂ​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോ​മു​ക​ൾ ന​ൽ​കാ​ൻ ഐ​ആ​ർ​സി​റ്റി​സി തീ​രു​മാ​നം. ദീ​ർ​ഘ​ഭൂ​ര ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) ഈ ​ന​ട​പ​ടി.

ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മെ​നു, ഔ​ദ്യോ​ഗി​ക നി​ര​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ ഉ​ണ്ടാ​കും. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം മു​ത​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

വ​ന്ദേ​ഭാ​ര​ത്, രാ​ജ​ധാ​നി എക്‌സ്‌പ്രസ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​വി ബ്ലൂ ​ജാ​ക്ക​റ്റു​ക​ളാ​ണ് യൂ​ണി​ഫോം. മ​റ്റ് ട്രെ​യി​നു​ക​ളി​ലെ​യും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ളം നീ​ല ഷ​ർ​ട്ടു​ക​ളു​മാ​ണ് യൂ​ണി​ഫോ​മു​ക​ളാ​യി ധ​രി​ക്കാ​ൻ ന​ൽ​കു​ക. യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ടാ​കും.

അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഒ​രു ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​മാ​യി യൂ​ണി​ഫോ​മി​ലെ ക്യൂ​ആ​ർ കോ​ഡി​നെ ബ​ന്ധ​പ്പെ​ടു​ത്തും. റെ​യി​ൽ​വേ​യി​ലെ​യും ട്രെ​യി​നു​ക​ളി​ലെ​യും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ദി​നം ശ​രാ​ശ​രി ആ​യി​ര​ത്തോ​ളം പ​രാ​തി​ക​ളാ​ണ് വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്ന് ഐ​ആ​ർ​സി​റ്റി​സി​ക്ക് ല​ഭി​ക്കു​ന്ന​ത്.

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ നി​ര​ക്ക് സം​ബ​ന്ധി​ച്ചും സ്വ​കാ​ര്യ ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പാ​ൻ​ട്രി കാ​ർ വ​ഴി ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​മി​ത നി​ര​ക്കും സം​ബ​ന്ധി​ച്ചാ​ണ് 35 മു​ത​ൽ 40 ശ​ത​മാ​നം വ​രെ​യും പ​രാ​തി​ക​ൾ.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ബാ​ക്കി​യു​ള്ള​തി​ൽ ഭൂ​രി​ഭാ​ഗ​വും. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഇ​ത്ത​രം പ​രാ​തി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഐ​ആ​ർ​സി​റ്റി​സി​യു​ടെ പ്ര​തീ​ക്ഷ.

Kerala

ഇതര വരുമാനമാർഗങ്ങൾ തേടി റെയിൽവേ

പ​​​​ര​​​​വൂ​​​​ർ: യാ​​​​ത്ര​​​​ക്കൂ​​​​ലി ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ തേ​​​​ടു​​​​ന്നു.

റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഗ​​​​സ്റ്റ് ഹൗ​​​​സു​​​​ക​​​​ളി​​​​ലെ മി​​​​ച്ച​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ൾ ഹോ​​​​ട്ട​​​​ൽ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ക, ഓ​​​​വ​​​​ർ ബ്രി​​​​ഡ്ജു​​​​ക​​​​ളി​​​​ൽ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ര​​​​സ്യ​​​ബോ​​​​ർ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ അ​​​​ധി​​​​ക വ​​​​രു​​​​മാ​​​​നം നേ​​​​ടാ​​​​നാ​​​​ണു മ​​​​ന്ത്രാ​​​​ല​​​​യം പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്.

വ​​​​ർ​​​​ക്ക്‌​​​​ഷോ​​​​പ്പു​​​​ക​​​​ളി​​​​ലും സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​കു​​​​ന്ന ആ​​​​ക്രി​​​ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യം സോ​​​​ണ​​​​ൽ മേ​​​​ധാ​​​​വി​​​​മാ​​​​രോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ച​​​​ര​​​​ക്ക് വാ​​​​ഗ​​​​ണു​​​​ക​​​​ളു​​​​ടെ ക്ലീ​​​​നിം​​​​ഗ് ക​​​​രാ​​​​ർ ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ര​​​​ണ്ട് റെ​​​​യി​​​​ൽ​​​​വേ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ക​​​​രാ​​​​ർ ന​​​​ൽ​​​​കി​​​ക്ക​​​​ഴി​​​​ഞ്ഞു. ഇ​​​​ത് എ​​​​ല്ലാ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ മൊ​​​​ത്തം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു ശ​​​​ത​​​​മാ​​​​നം ച​​​​ര​​​​ക്ക്- യാ​​​​ത്രാ​​​​ക്കൂ​​​​ലി ഇ​​​​ത​​​​ര ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്നു​​​വെ​​​​ന്നാ​​​​ണ് നീ​​​​തി ആ​​​​യോ​​​​ഗി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

എ​​​​ന്നാ​​​​ൽ, വി​​​​ക​​​​സി​​​​ത​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ര​​​​ക്ക്- യാ​​​​ത്ര​​​​ക്കൂ​​​​ലി ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം 30 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ അ​​​​ധി​​​​ക​​​​മാ​​​​ണ്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മ​​​​ന്ത്രാ​​​​ല​​​​യം തീ​​​​രു​​​​മാ​​​​നം തീ​​​​രു​​​​മാ​​​​നി​​​​ച്ചത്.

National

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ ഭക്ഷണം: വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു വി​​​​ള​​​​ന്പു​​​​ന്ന മാം​​​​സാ​​​​ഹാ​​​​ര വി​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് മാം​​​​സം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​യ​​​​മ​​​​മോ വ്യ​​​​വ​​​​സ്ഥ​​​​യോ ഇ​​​​ല്ലെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ്.

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന മാം​​​​സാ​​​​ഹാ​​​​ര വി​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ഹ​​​​ലാ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫൈ​​​​ഡ് മാം​​​​സം മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നോ​​​​ട്ടീ​​​​സി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന.

എ​​​​ല്ലാ ഭ​​​​ക്ഷ​​​​ണ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും റെ​​​​യി​​​​ൽ​​​​വേ​​​​യും ഐ​​​​ആ​​​​ർ​​​​സി​​​​ടി​​​​സി​​​​യും ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു.

Kerala

പുതുവർഷം തീവണ്ടിക്കൊപ്പമായാലോ...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വെ​​​യു​​​ടെ ഭാ​​​ര​​​ത് ഗൗ​​​ര​​​വ് ട്രെ​​​യി​​​നി​​​ന് കീ​​​ഴി​​​ലു​​​ള്ള സൗ​​​ത്ത് സ്റ്റാ​​​ര്‍ റെ​​​യി​​​ല്‍ ടൂ​​​ര്‍ ടൈം​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പു​​​തു​​​വ​​​ര്‍​ഷ സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന ഒ​​​മ്പ​​​ത് ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര ഡി​​​സം​​​ബ​​​ര്‍ 27ന് ​​​പു​​​റ​​​പ്പെ​​​ടും.

യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഗോ​​​വ, മും​​​ബൈ, അ​​​ജ​​​ന്താ എ​​​ല്ലോ​​​റ, ലോ​​​ണ​​​വാ​​​ല ഉ​​​ള്‍​പ്പെ​​​ടു​​​ന്ന രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കാ​​​യം​​​കു​​​ളം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ത​​​ലശേ​​​രി, ക​​​ണ്ണൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.


യാ​​​ത്ര​​​യി​​​ലു​​​ട​​​നീ​​​ളം ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ താ​​​മ​​​സ​​​സൗ​​​ക​​​ര്യം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കും. ഇ​​​വ കൂ​​​ടാ​​​തെ രാ​​​ത്രി താ​​​മ​​​സം, കാ​​​ഴ്ച​​​ക​​​ള്‍ കാ​​​ണാ​​​ന്‍ പോ​​​കു​​​മ്പോ​​​ള്‍ ല​​​ഗേ​​​ജ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, എ​​​ല്‍​ടി​​​സി/​​​എ​​​ല്‍​എ​​​ഫ്‌​​​സി സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് മും​​​ബൈ​​​യി​​​ല്‍ പു​​​തു​​​വ​​​ത്സ​​​രം ആ​​​ഘോ​​​ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു. സ്ലീ​​​പ്പ​​​ര്‍ ക്ലാ​​​സി​​​ന് 20,500 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി​​​ക്ക് 29,950 രൂ​​​പ​​​യും സെ​​​ക്ക​​​ന്‍​ഡ് എ​​​സി​​​ക്ക് 37,650 രൂ​​​പ​​​യും ഫ​​​സ്റ്റ് എ​​​സി​​​ക്ക് 45,600 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്കു​​​ക​​​ള്‍.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ടൂ​​​ര്‍ ടൈം​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 27,475 തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍​ക്കു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 2,28,630 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം നീ​​​ളു​​​ന്ന യാ​​​ത്ര​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ബു​​​ക്കിം​​​ഗി​​​നും മ​​​റ്റും വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും www.tourtimes.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 7305 85 85 85 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക.

Kerala

ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ ഇ​നി വി​ളി​ച്ചു​ണ​ർ​ത്താ​നും സം​വി​ധാ​നം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം

നേ​ര​ത്തേ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഈ ​സം​വി​ധാ​നം അ​ധി​കം ആ​ർ​ക്കും അ​റി​യി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നി​ൽ എ​ത്ത​ണം. വ​ണ്ടി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു മോ? ​ഉ​റ​ങ്ങി​പ്പോ​യാ​ൽ സ്റ്റേ​ഷ​ൻ മി​സ് ആ​കു​മാ? ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഒ​ന്നും ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട. റെ​യി​ൽ​വ ത​ന്നെ നി​ങ്ങ​ളെ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​കും മു​മ്പ് കൃ​ത്യ​മാ​യി വി​ളി​ച്ചു​ണ​ർ​ത്തും.

രാ​ത്രി യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ടെ​ൻ​ഷ​ൻ ആ​ണ് ക​ണ്ണ് തു​റ​ക്കു​മ്പോ​ൾ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ടാ​കും എ​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​രാ​യ 139 ൽ ​ഒ​രു "ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട്’ എ​ന്ന സം​വി​ധാ​ന​മു​ണ്ട്. യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് അ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് വേ​ക്ക​പ്പ് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

ഇ​ത് യാ​ത്ര​ക്കാ​ര​ന് നി​ഷ്പ്ര​യാ​സം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ആ​ദ്യം 139 എ​ന്ന ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക. തു​ട​ർ​ന്ന് മെ​നു​വി​ൽ നി​ന്ന് ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. സാ​ധാ​ര​ണ​യാ​യി ഏ​ഴ് ആ​ണ് ഡെ​സ്റ്റി​നേ​ഷ​ൻ ഓ​പ്ഷ​ൻ ന​മ്പ​ർ. തു​ട​ർ​ന്ന് നി​ങ്ങ​ളു​ടെ യാ​ത്രാ ടി​ക്ക​റ്റി​ന്‍റെ പ​ത്ത് അ​ക്ക ന​മ്പ​ർ ന​ൽ​കി സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം മ​തി. ഇ​ത് കൂ​ടാ​തെ എ​സ്എം​എ​സ് വ​ഴി അ​ല​ർ​ട്ട് <പി​എ​ൻ​ആ​ർ ന​മ്പ​ർ> എ​ന്ന് ടൈ​പ്പ് ചെ​യ്ത് 139 ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചും ഈ ​സേ​വ​നം ആ​ക്ടി​വേ​റ്റ് ആ​ക്കാം.

ഈ ​ര​ണ്ട് രീ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ആ​ക്ടി​വേ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ള​ൾ​ക്ക് ഇ​റ​ണ്ടേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് ഫോ​ണി​ലേ​ക്ക് ഓ​ട്ടോ​മേ​റ്റ​ഡ് കോ​ൾ വ​രും. നി​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​യി എ​ന്ന​താ​ണ് അ​തി​ലെ ശ​ബ്ദ സ​ന്ദേ​ശം. അ​തോ​ടെ ഇ​റ​ങ്ങേ​ണ്ട​തി​നു​ള്ള ത​യാ​റാ​ടു​പ്പു​ക​ൾ യാ​ത്ര​ക്കാ​ര​ന് സാ​വ​കാ​ശ​വും ല​ഭി​ക്കും.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പു​ല​ർ​ച്ചെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങേ​ണ്ട​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍റ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​റ്റി​സി) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

CAREER DEEPIKA

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ: 1104 അ​പ്ര​ന്‍റി​സ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ ആ​സ്‌​ഥാ​ന​മാ​യ നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ വി​വി​ധ വ​ർ​ക്‌​ഷോ​പ്/​യൂ​ണി​റ്റു​ക​ളി​ൽ അ​പ്ര​ന്‍റി​സ് അ​വ​സ​രം. 1104 ഒ​ഴി​വ്. പ​രി​ശീ​ല​നം ഒ​രു വ​ർ​ഷം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 15 വ​രെ.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, വെ​ൽ​ഡ​ർ, ഇ​ല​ക്‌​ട്രി​ഷ​ൻ, കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റ​ർ, മെ​ഷീ​നി​സ്റ്റ്, ട​ർ​ണ​ർ, മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്. യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ ഹൈ​സ്‌​കൂ​ൾ/​പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ. പ്രാ​യം: 15-24. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

സ്റ്റൈ​പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം. തെ​ര​ഞ്ഞെ​ടു​പ്പ്: യോ​ഗ്യ​താ​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി, ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​നും ഉ​ണ്ടാ​കും. ഫീ​സ്: 100. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

www.ner.indianrailways.gov.in

CAREER DEEPIKA

റെ​യി​ൽ​വേ​: കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 167 ഒ​ഴി​വ്

സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ തെ​ലു​ങ്കാ​ന​യി​ലെ സെ​ക്ക​ന്ദ​രാ​ബാ​ദ് ഹെ​ഡ്‌​ക്വാ​ർ​ട്ടേ​ഴ്സി​ലും സോ​ണ​ൽ ഡി​വി​ഷ​നു​ക​ളി​ലു​മാ​യി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 61 ഒ​ഴി​വ്. ന​വം​ബ​ർ 24വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: www.scr.indianrailways.gov.in

ഗോ​ര​ഖ്പു​ർ ആ​സ്‌​ഥാ​ന​മാ​യ നോ​ർ​ത്ത് ഈ‌​സ്റ്റേ​ൺ റെ​യി​ൽ​വേ​ക്കു കീ​ഴി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 49 ഒ​ഴി​വ്. ഗ്രൂ​പ്പ് സി, ​ഗ്രൂ​പ്പ് ഡി ​ത​സ്‌​തി​ക​ക​ളാ​ണ്. ന​വം​ബ​ർ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്: www.ner. indianrailways.gov.in

ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി ആ​സ്‌​ഥാ​ന​മാ​യ സൗ​ത്ത് വെ‌​സ്റ്റേ​ൺ റെ​യി​ൽ​വേ​യ്ക്കു കീ​ഴി​ൽ സ്പോ​ർ​ട്‌​സ് ക്വോ​ട്ട​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 46 ഒ​ഴി​വ്. ഗ്രൂ​പ്പ് സി, ​ഗ്രൂ​പ്പ് ഡി ​ത​സ്‌​തി​ക​ക​ളാ​ണ്. ന​വം​ബ​ർ 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലും റെ​യി​ൽ വീ​ൽ ഫാ​ക്‌​ട​റി​യി​ലും സ്‌​കൗ​ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ക്വോ​ട്ട​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് 11 ഒ​ഴി​വ്. www.rrchubli.in

CAREER DEEPIKA

റെ​യി​ൽ​വേ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് 5810 ഒ​ഴി​വ്

റെ​യി​ൽ​വേ​യി​ലെ നോ​ൺ ടെ​ക്നി​ക്ക​ൽ പോ​പ്പു​ല​ർ കാ​റ്റ​ഗ​റി​യി​ൽ (എ​ൻ​ടി​പി​സി) ഗ്രാ​ജ്വേ​റ്റ് ത​സ്‌​തി​ക​ക​ളി​ലെ 5810 ഒ​ഴി​വു​ക​ളി​ൽ വി​വി​ധ റെ​യി​ൽ​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ർ​ഡു​ക​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​ന്‍റെ വി​ശ​ദ വി​ജ്‌​ഞാ​പ​നം റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​തേ​ൺ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ആ​ർ​ആ​ർ​ബി​ക്കു കീ​ഴി​ൽ ഗ്രാ​ജ്വേ​റ്റ് ത​സ്‌​തി​ക​ക​ളി​ൽ 58 ഒ​ഴി​വു​ണ്ട്. അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് ത​സ്‌​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ൽ വി​ശ​ദ വി​ജ്‌​ഞാ​പ​നം വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 20.

സെ​ൻ​ട്ര​ലൈ​സ്‌​ഡ് എം​പ്ലോ​യ്മെ​ന്‍റ് നോ​ട്ടീ​സ് ന​മ്പ​ർ: 06/ 2025

ഗ്രാ​ജ്വേ​റ്റ് ത​സ്‌​തി​ക​ക​ൾ, ഒ​ഴി​വ്, യോ​ഗ്യ​ത

ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ക്ല​ർ​ക്ക് കം ​ടി​ക്ക​റ്റ് സൂ​പ്പ​ർ വൈ​സ​ർ (161): ബി​രു​ദം/ ത​ത്തു​ല്യം 35,400. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ (615): ബി​രു​ദം/ ത​ത്തു​ല്യം: 35,400. ഗു​ഡ്‌​സ് ട്രെ​യ്ൻ മാ​നേ​ജ​ർ (3416): ബി​രു​ദം/​ത​ത്തു​ല്യം: 29,200.
ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് (59): ബി​രു​ദം ത​ത്തു​ല്യം 25,500.

ജൂണി​യ​ർ അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്‍റ് കം ​ടൈ​പ്പി​സ്റ്റ് (921): ബി​രു​ദം/ ത​ത്തു​ല്യം. ഇം​ഗ്ലീ​ഷ് /ഹി​ന്ദി കം​പ്യൂ​ട്ട​ർ ടൈ​പ്പിം​ഗ് അ​റി​വ്, 29,200. സീ​നി​യ​ർ ക്ലാ​ർ​ക്ക് കം ​ടൈ​പ്പി​സ്റ്റ് (638): ബി​രു​ദം/ ത​ത്തു​ല്യം. ഇം​ഗ്ലീ​ഷ്/ ഹി​ന്ദി കം​പ്യൂ​ട്ട​ർ ടൈ​പ്പിം​ഗ് അ​റി​വ്: 29,200. പ്രാ​യം:18-33.

ഫീ​സ്: 500. ഒ​ന്നാം ഘ​ട്ട സി​ബി​ടി​ക്കു ഹാ​ജ​രാ​കു​ന്ന​വ​ർ​ക്കു 400 രൂ​പ തി​രി​കെ ന​ൽ​കും. പ​ട്ടി​ക​വി​ഭാ​ഗം, വി​മു​ക്‌​ത​ഭ​ട​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​ർ സ്ത്രീ​ക​ൾ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ, ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് 250 രൂ​പ മ​തി. ഒ​ന്നാം ഘ​ട്ട സി​ബി​ടി​ക്കു ഹാ​ജ​രാ​കു​ന്ന​വ​ർ​ക്ക് 250 രൂ​പ​യും തി​രി​കെ ന​ൽ​കും. ബാ​ങ്ക് ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കു​ന്ന​താ​യി​രി​ക്കും. ഓ​ൺ​ലൈ​നാ​യി ഫീ​സ​ട​യ്ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ്: കം​പ്യൂ​ട്ട​ർ ബേ​സ്‌​ഡ് ടെ​സ്റ്റ് (സി​ബി​ടി), ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ, മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ മു​ഖേ​ന.

പ്ര​ധാ​ന വെ​ബ്സൈ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: www.rrbthiruvananthapuram.gov.in, ബം​ഗ​ളൂ​രു: www.rrbbnc.gov.in, ചെ​ന്നൈ: www.rrbchennai.gov.in

District News

അടിപ്പാതകൾ റെയിൽവേക്കു ബാധ്യത; വെള്ളക്കെട്ട് ഒഴിവാക്കാൻ പുതിയ പരീക്ഷണങ്ങൾ

തി​രു​വ​ല്ല: കോ​ട്ട​യം - കാ​യം​കു​ളം ഇ​ര​ട്ട​പ്പാ​ത​യി​ൽ തി​രു​വ​ല്ല​യ്ക്കും ചെ​ങ്ങ​ന്നൂ​രി​നും മ​ധ്യേ റെ​യി​ൽ​വേ സ്ഥാ​പി​ച്ച അ​ടി​പ്പാ​ത​ക​ൾ ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് അ​ടി​ക്ക​ടി പ്ര​ശ്ന​മാ​യി മാ​റു​ന്ന​ത്. കു​റ്റൂ​ർ, ഇ​രു​വെ​ള്ളി​പ്ര, തൈ​മ​റ​വും​ക​ര അ​ടി​പ്പാ​ത​ക​ളാ​ണ് മ​ഴ ശ​ക്ത​മാ​യാ​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​രു​ന്ന​ത്. യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ച്ച അ​ടി​പ്പാ​ത​ക​ൾ മ​ഴ​ക്കാ​ല​ത്ത് അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ചി​ല്ല​റ ബു​ദ്ധി​മു​ട്ടു​ക​ള​ല്ല സൃ​ഷ്ടി​ക്കു​ന്ന​ത്.

മു​ന്പ് റെ​യി​ൽ​വേ ഗേ​റ്റ് ആ​യി​രു​ന്ന​പ്പോ​ൾ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്പോ​ൾ മാ​ത്രം അ​ട​ച്ചി​ട്ടാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ മ​ഴ​ക്കാ​ല​ത്ത് പൂ​ർ​ണ​മാ​യി പാ​ത അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ഇ​തി​നോ​ട​കം നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ റെ​യി​ൽ​വേ ന​ട​ത്തി.അ​ടി​പ്പാ​ത​യ്ക്ക് പു​റ​ത്താ​യി വ​ലി​യ കി​ണ​റു​ക​ൾ സ്ഥാ​പി​ച്ച് അ​ടി​പ്പാ​ത​യ്ക്ക് ഉ​ള്ളി​ലെ വെ​ള്ളം ഓ​ട വ​ഴി ഈ ​കി​ണ​റു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ഈ ​കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്ക് അ​ടി​ച്ചു ക​ള​യു​ന്ന പു​തി​യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളാ​ണ് അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നാ​യി അ​ലൂ​മി​നി​യം റൂ​ഫിം​ഗ്, ഓ​ട​ക​ൾ, വ​ൺ​സൈ​ഡ് വാ​ൽ​വു​ക​ൾ, റോ​ഡി​ന് കു​റു​കെ ഇ​രു​മ്പ് ക​വേ​ർ​ഡ് ഡ്രെ​യി​നേ​ജ്, വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നൂ​ള്ള മോ​ട്ടോ​ർ പ​മ്പ് സ്ഥാ​പി​ക്ക​ൽ, വെ​ള്ളം അ​ടി​പ്പാ​ത​യി​ൽ ഉ​യ​ർ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രി​ക്കാ​നാ​യി ഗേ​റ്റ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ത്തി​യി​രു​ന്നു.

ആ​റു​മാ​സം മു​മ്പ് അ​ടി​പ്പാ​ത​യു​ടെ ത​റ​യു​ടെ കോ​ൺ​ക്രീ​റ്റു​ക​ൾ ഇ​ള​ക്കി ക​മ്പി​ക​ൾ നി​ര​ത്തി വാ​ട്ട​ർ​പ്രൂ​ഫ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യും കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന​തി​നാ​യി അ​ടി​പ്പാ​ത​യു​ടെ വ​ശ​ത്തു​ള്ള ഫു​ട്പാ​ത്തി​ന്‍റെ വീ​തി കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ

വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കാ​വ​ൽ​ക്കാ​രെ നി​യ​മി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് പ​ഴ​യ ലെ​വ​ൽ ക്രോ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​തു​വ​ഴി ഈ ​സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലേ​ക്ക് വെ​ള്ളം ക​യ​റി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗം ശ​ക്ത​മാ​യി ബ​ല​പ്പെ​ടു​ത്തു​ക​യും വെ​ള്ളം ഒ​ഴി​ഞ്ഞു​മാ​റേ​ണ്ട ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി ചെ​റി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ വി.​ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു.

അ​ടി​പ്പാ​ത​യി​ലെ കോ​ൺ​ക്രീ​റ്റ് ബോ​ക്സു​ക​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച് അ​ടി ഉ​യ​ർ​ത്തി​യാ​ൽ നി​ല​വി​ലു​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്. മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ള​ട​ക്കം നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ‌

District News

മ​ല​ബാ​റി​ലെ ട്രെ​യി​ന്‍ യാ​ത്രാ​ക്ലേ​ശം: കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ​പി. പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍ കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി. ക​ണ്ണൂ​ര്‍ യ​ശ്വ​ന്ത​പു​ര ട്രെ​യി​ന്‍ കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടേ​ണ്ട​തി​ന്‍റെ​യും മം​ഗ​ലാ​പു​രം -രാ​മേ​ശ്വ​രം ട്രെ​യി​നി​ന്‍റെ​യും ആ​വ​ശ്യ​ക​ത റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഷൊ​ര്‍​ണു​ര്‍ മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ വൈ​കു​ന്നേ​ര​ത്തെ യാ​ത്രാ​പ്ര​ശ്‌​നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ഗോ​വ-​മം​ഗ​ലാ​പു​രം വ​ന്ദേ ഭാ​ര​ത് കോ​ഴി​ക്കോ​ടു​വ​രെ നീ​ട്ടാ​നാ​വു​മോ എ​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കോ​ഴി​ക്കോ​ടി​നെ ബ​ന്ധി​പ്പി​ച്ച് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി.

STHREEDHANAM

ശു​ക്രി​യ ദീ​ദി; ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​നം സു​രേ​ഖ യാ​ദ​വ് പ​ടി​യി​റ​ങ്ങു​ന്നു

കു​ട്ടി​ക്കാ​ല​ത്ത് ത​ന്‍റെ വീ​ടി​ന​ടു​ത്തു​കൂ​ടി പാ​ഞ്ഞു പോ​കു​ന്ന ട്രെ​യി​നു​ക​ൾ സു​രേ​ഖ എ​ന്ന കൊ​ച്ചു കു​ട്ടി കൗ​തു​ക​ത്തോ​ടെ നോ​ക്കി നി​ന്നി​രു​ന്നു. എ​ന്നെ​ങ്കി​ലും അ​തൊ​ന്ന് ഓ​ടി​ക്കാ​ൻ കി​ട്ടു​മോ എ​ന്ന് അ​വ​ളു​ടെ കു​ഞ്ഞു​മ​ന​സി​ൽ ഒ​രു മോ​ഹം തോ​ന്നി​യി​രി​ക്കാം.

അ​തു​കൊ​ണ്ടാ​ണ​ല്ലോ ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത ട്രെ​യി​ൻ ഡ്രൈ​വ​റാ​യി സു​രേ​ഖ യാ​ദ​വ് റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്‍റെ പേ​ര് അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ട്രെ​യി​നു​ക​ൾ ഓ​ടി​ച്ച​ത്.

ഈ ​വ​രു​ന്ന മു​പ്പ​തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ​ടി​യി​റ​ങ്ങു​മ്പോ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ന്ന ഒ​രു ച​രി​ത്ര വ​നി​ത​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ലോ​ക്കോ മോ​ട്ടീ​വ് ക്യാ​ബി​നി​ൽ നി​ന്ന് യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്ന​ത്.

മ​ഹാ​രാ​ഷ്്‌​ട്ര​യി​ലെ സ​ത്താ​റ​യി​ലാ​ണ് സു​രേ​ഖ ജ​നി​ച്ച​ത്. സാ​ത്ത് താ​ര ആ​ണ് പി​ന്നീ​ട് സ​ത്താ​റ എ​ന്ന​റി​യ​പ്പെ​ട്ട​ത്. സാ​ത്ത് താ​ര എ​ന്നാ​ൽ ഏ​ഴു ന​ക്ഷ​ത്ര​ങ്ങ​ൾ എ​ന്ന​ർ​ഥം. അ​വി​ടെ ജ​നി​ച്ച സു​രേ​ഖ പി​ന്നെ എ​ങ്ങ​നെ താ​ര​മാ​കാ​തി​രി​ക്കും. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്നു സു​രേ​ഖ.

കു​ട്ടി​ക്കാ​ല​ത്ത് സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​രാ​കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന് ടീ​ച്ച​ർ ചോ​ദി​ച്ച​പ്പോ​ൾ എ​നി​ക്ക് ട്രെ​യി​ൻ ഓ​ടി​ക്ക​ണം ടീ​ച്ച​ർ എ​ന്നൊ​രു പ​ക്ഷേ കൊ​ച്ചു സു​രേ​ഖ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കാം.

എ​ന്നാ​ൽ സു​രേ​ഖ അ​ത് ഓ​ർ​ക്കു​ന്നി​ല്ല. ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ട്രാ​ക്കി​ലേ​ക്ക് ഒ​രു കൗ​തു​ക​ത്തോ​ടെ ക​ട​ന്നു​വ​ന്നു എ​ന്നാ​ണ് സു​രേ​ഖ പ​റ​യു​ന്ന​ത്. തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യാ​ണ് റെ​യി​ൽ​വേ​യു​ടെ ലോ​ക്കോ പൈ​ല​റ്റ് പ​രീ​ക്ഷ സു​രേ​ഖ എ​ഴു​തു​ന്ന​ത്.

ക​റാ​ഡി​ലെ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ നി​ന്ന് ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ നേ​ടി​യ ശേ​ഷം ആ​യി​രു​ന്നു ഈ ​പ​രീ​ക്ഷ എ​ഴു​ത്ത്. അ​തി​ൽ വി​ജ​യി​ച്ചു വൈ​വ വി​ജ​യി​ച്ചു സു​രേ​ഖ​യ്ക്ക് പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ ആ​യി.

ഒ​രി​ക്ക​ലും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ജോ​ലി ല​ഭി​ച്ച​തോ​ടെ ആ​ദ്യം ടെ​ൻ​ഷ​നാ​യി. സ്ത്രീ​ക​ൾ ഇ​ന്നേ​വ​രെ ക​ട​ന്നു വ​ന്നി​ട്ടി​ല്ലാ​ത്ത ഒ​രു ഫീ​ൽ​ഡ് ആ​ണ് എ​ന്ന​ത് ത​ന്നെ​യാ​യി​രു​ന്നു ടെ​ൻ​ഷ​ന്‍റെ ഒ​രു കാ​ര​ണം.

ഈ ​ജോ​ലി ത​നി​ക്ക് പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക മ​റ്റൊ​രു ട്രാ​ക്കി​ൽ. എ​ന്നാ​ൽ നി​ന​ക്ക് ഇ​ത് പ​റ്റു​മെ​ന്നും നീ ​എ​ന്താ​യാ​ലും ജോ​യി​ൻ ചെ​യ്യ​ണ​മെ​ന്നും വീ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം പ​ച്ച​ക്കൊ​ടി വീ​ശി ശു​ഭ​യാ​ത്ര നേ​ർ​ന്ന​തോ​ടെ ടെ​ൻ​ഷ​ന്‍റേ​യും സം​ശ​യ​ങ്ങ​ളു​ടെ​യും പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ലോ​ക്കോ മോ​ട്ടീ​വ് ക്യാ​ബി​നി​ലേ​ക്ക് ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ സു​രേ​ഖ എ​ന്ന പെ​ൺ​കു​ട്ടി ക​യ​റി.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്രം ഇ​ന്ന് പ​രി​ശോ​ധി​ക്കു​മ്പോ​ൾ സു​രേ​ഖ​യ്ക്ക് പി​ന്നാ​ലെ ആ​യി 1,500 ഓ​ളം വ​നി​താ ലോ​ക്കോ പൈ​ല​റ്റ് മാ​രാ​ണ് ഇ​ന്ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് വ​ഴി​കാ​ട്ടി സു​രേ​ഖ ദീ​ദി​യാ​ണ്.

അ​വ​ർ​ക്ക് ധൈ​ര്യ​വും പ്രോ​ത്സാ​ഹ​ന​വും മാ​തൃ​ക​യും സു​രേ​ഖ ദീ​ദി ത​ന്നെ. നീ​ണ്ട 36 വ​ർ​ഷ​ത്തെ സേ​വ​നം സു​രേ​ഖ അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ അ​വ​ർ തു​റ​ന്നി​ട്ട വ​ഴി​യി​ലൂ​ടെ ഇ​ത്ര​യേ​റെ വ​നി​ത​ക​ൾ അ​വ​ർ തു​റ​ന്നി​ട്ട വ​ഴി​യി​ലൂ​ടെ വ​ന്നു​ചേ​ർ​ന്നു എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല.

ത​ന്‍റെ 36 വ​ർ​ഷ​ത്തെ ലോ​ക്കോ പൈ​ല​റ്റ് ജീ​വി​ത​ത്തി​ൽ സു​രേ​ഖ ഒ​രു​വി​ധം എ​ല്ലാ ടൈ​പ്പ് ട്രെ​യി​നു​ക​ളും ഓ​ടി​ച്ചി​ട്ടു​ണ്ട്. ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ മു​ത​ല്‍ സ​ബ​ര്‍​ബ​ന്‍ ലോ​ക്ക​ലു​ക​ള്‍ വ​രെ​യും, സാ​ധാ​ര​ണ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ മു​ത​ല്‍ രാ​ജ​ധാ​നി, വ​ന്ദേ ഭാ​ര​ത് പോ​ലു​ള്ള പ്രീ​മി​യം ട്രെ​യി​നു​ക​ള്‍ വ​രെ​യും സു​രേ​ഖ​യു​ടെ കൈ​പ്പി​ടി​യി​ൽ ഭ​ദ്ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലൂ​ടെ ഓ​ടി​യി​ട്ടു​ണ്ട്.

1989-ല്‍ ​അ​സി​സ്റ്റ​ന്‍റ് ഡ്രൈ​വ​റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​വ​ര്‍ 1996-ല്‍ ​ഗു​ഡ്‌​സ് ഡ്രൈ​വ​റാ​യും 2000-ത്തി​ല്‍ മോ​ട്ടോ​ര്‍ വു​മ​ണാ​യും ഉ​യ​ര്‍​ന്നു. ഒ​രു കൗ​തു​ക​ത്തി​ന് റെ​യി​ൽ​വേ​യു​ടെ പ​രീ​ക്ഷ​യെ​ഴു​തി നേ​ടി​യെ​ടു​ത്ത ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ജോ​ലി പി​ന്നീ​ട് സു​രേ​ഖ​യു​ടെ ജീ​വ​നും ജീ​വി​ത​വു​മാ​യി.

 

National

ഈ സാമ്പത്തികവർഷം 50,000 പേരെ നിയമിക്കുമെന്ന് റെയിൽവേ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 50000 ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​നെ (ആ​​​ർ​​​ആ​​​ർ​​​ബി) പ്രാ​​​പ്ത​​​മാ​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ.

സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ 9000 ല​​​ധി​​​കം നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ആ​​​ർ​​​ആ​​​ർ​​​ബി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ മു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഏ​​​ഴു വ്യ​​​ത്യ​​​സ്ത വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 55197 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് 1.86 കോ​​​ടി​​​യി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ (സി​​​ബി​​​ടി) എ​​​ഴു​​​തി. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യു​​​ടെ സ​​​മ​​​ഗ്ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു പ​​​രീ​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു റെ​​​യി​​​ൽ​​​വേ ക​​​ട​​​ന്ന​​​ത്. ആ​​​ൾ​​​മാ​​​റാ​​​ട്ടം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള കോ​​​പ്പി​​​യ​​​ടി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. കൂ​​​ടാ​​​തെ സ്ത്രീ​​​ക​​​ൾ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളോ​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തോ​​​ടു ചേ​​​ർ​​​ന്ന് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​ർ​​​ആ​​​ർ​​​ബി സ്വീ​​​ക​​​രി​​​ച്ചു. 2026- 2027 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 50000 അ​​​ധി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ എ​​​പ്പോ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന​​​തി​​​നെ​​​ക്കു​​​റ​​​ിച്ച് റെ​​​യി​​​ൽ​​​വേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

District News

നി​​​ല​​​മ്പൂ​​​ര്‍ റോ​​​ഡ് കോ​​​ട്ട​​​യം എ​​​ക്‌​​​സ്പ്ര​​​സ് : പു​​​ന​​​ലൂ​​​രി​​​ലേ​​​ക്ക് നീ​​​ട്ടി​​​യേ​​​ക്കും

വേ​​ളാ​​ങ്ക​​ണ്ണി ട്രെ​​യി​​ന്‍ എ​​ല്ലാ​​ ദി​​വ​​സ​​വും സ​​ര്‍വീ​​സ് ന​​ട​​ത്താ​​ന്‍ സാ​​ധ്യ​​ത

ച​​ങ്ങ​​നാ​​ശേ​​രി: മ​​ല​​ബാ​​റി​​ല്‍നി​​ന്നും മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഏ​​റ്റ​​വും അ​​ധി​​കം യാ​​ത്ര​​ക്കാ​​ര്‍ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന നി​​ല​​മ്പൂ​​ര്‍ റോ​​ഡ് കോ​​ട്ട​​യം എ​​ക്‌​​സ്പ്ര​​സ് കൊ​​ല്ലം വ​​ഴി പു​​ന​​ലൂ​​രി​​ലേ​​ക്ക് സ​​ര്‍വീ​​സ് നീ​​ട്ട​​ണ​​മെ​​ന്ന് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി കേ​​ന്ദ്ര റെ​​യി​​ല്‍വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വി​​നെ​​യും റെ​​യി​​ല്‍വേ ബോ​​ര്‍ഡ് ഓ​​പ്പ​​റേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​റെ​​യും നേ​​രി​​ല്‍ക്ക​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഈ ​​ട്രെ​​യി​​ല്‍ ആ​​രം​​ഭി​​ച്ചാ​​ല്‍ ഈ ​​വ​​ഴി രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ ട്രെ​​യി​​നി​​ല്ലെ​​ന്നു​​ള്ള പ്ര​​ശ്‌​​ന​​ത്തി​​നു പ​​രി​​ഹാ​​ര​​മാ​​കും. ട്രെ​​യി​​ന്‍ പു​​ന​​ലൂ​​രി​​ലേ​​ക്ക് നീ​​ട്ടു​​ന്ന​​തി​​നെ സം​​ബ​​ന്ധി​​ച്ചു​​ള്ള റി​​പ്പോ​​ര്‍ട്ട് റെ​​യി​​ല്‍വേ ബോ​​ര്‍ഡി​​ല്‍ നി​​ന്നും ദ​​ക്ഷി​​ണ റെ​​യി​​ല്‍വേ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

അ​​തോ​​ടൊ​​പ്പം രാ​​ത്രി​​യി​​ല്‍ ഈ ​​റൂ​​ട്ടി​​ല്‍ ഏ​​ര്‍പ്പെ​​ടു​​ത്തു​​ന്ന ഫി​​ക്‌​​സ​​ഡ് ടൈം ​​കോ​​റി​​ഡോ​​ര്‍ ബ്ലോ​​ക്ക് നി​​ല​​മ്പൂ​​ര്‍ റോ​​ഡ് കോ​​ട്ട​​യം എ​​ക്‌​​സ്പ്ര​​സ് പു​​ന​​ലൂ​​രി​​ലേ​​ക്ക് നീ​​ട്ടു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ത​​ര​​ത്തി​​ല്‍ ക്ര​​മീ​​ക​​രി​​ക്കു​​വാ​​നും നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

വേ​​ളാ​​ങ്ക​​ണ്ണി ട്രെ​​യി​​ന്‍ എ​​ല്ലാ​​ദി​​വ​​സ​​വും

നി​​ല​​വി​​ല്‍ ആ​​ഴ്ച​​യി​​ല്‍ ര​​ണ്ട് ദി​​വ​​സം സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന എ​​റ​​ണാ​​കു​​ളം-​​വേ​​ളാ​​ങ്ക​​ണ്ണി എ​​ക്‌​​സ്പ്ര​​സ് ആ​​ഴ്ച​​യി​​ല്‍ എ​​ല്ലാ ദി​​വ​​സ​​വും സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന ത​​ര​​ത്തി​​ല്‍ ഡെ​​യ്‌​​ലി എ​​ക്‌​​സ്പ്ര​​സാ​​യി മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ലും റെ​​യി​​ല്‍വേ മ​​ന്ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും അ​​നു​​കൂ​​ല നി​​ല​​പാ​​ടാ​​ണെ​​ന്ന് എം​​പി പ​​റ​​ഞ്ഞു.

നേ​​ര​​ത്തെ ഇ​​തു സം​​ബ​​ന്ധി​​ച്ച് നി​​വേ​​ദ​​നം ന​​ല്‍കി​​യി​​രു​​ന്ന​​താ​​യും എം​​പി പ​​റ​​ഞ്ഞു. നി​​ല​​വി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന റേ​​ക്ക് കാ​​ല​​പ്പ​​ഴ​​ക്കം മൂ​​ലം യാ​​ത്ര​​ക്കാ​​ര്‍ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കി​​യി​​രു​​ന്ന​​തി​​നാ​​ല്‍ ആ​​ധു​​നി​​ക എ​​ല്‍എ​​ച്ച്ബി കോ​​ച്ചു​​ക​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പു​​തി​​യ കോ​​ച്ചു​​ക​​ളും ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

മ​​ധു​​ര ഡി​​വി​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളു​​ടെ നീ​​ളം വ​​ര്‍ധി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​തോ​​ടു​​കൂ​​ടി വേ​​ളാ​​ങ്ക​​ണ്ണി എ​​ക്‌​​സ്പ്ര​​സ് 22 കോ​​ച്ചു​​ക​​ള്‍ ഉ​​ള്ള ട്രെ​​യി​​നാ​​യി ഉ​​യ​​ര്‍ത്താ​​മെ​​ന്നും മ​​ന്ത്രി ഉ​​റ​​പ്പു ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

നേ​​ര​​ത്തെ മീ​​റ്റ​​ര്‍ ഗേ​​ജ് പാ​​ത​​യു​​ടെ കാ​​ല​​ത്ത് സ​​ര്‍വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന കൊ​​ല്ലം-​​കോ​​യ​​മ്പ​​ത്തൂ​​ര്‍ ട്രെ​​യി​​നി​​ന് പ​​ക​​ര​​മാ​​യി പ്ലാ​​റ്റ്‌​​ഫോം ല​​ഭ്യ​​ത​​യു​​ള്ള കോ​​ട്ട​​യ​​ത്ത​​നി​​ന്നും സ​​ര്‍വീ​​സ് ആ​​രം​​ഭി​​ച്ച് കൊ​​ല്ലം, പു​​ന​​ലൂ​​ര്‍, മ​​ധു​​ര, പ​​ള​​നി വ​​ഴി ഈ​​റോ​​ഡി​​ലേ​​ക്ക് പു​​തി​​യ എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​ന്‍ എ​​ന്ന ആ​​വ​​ശ്യ​​വും റെ​​യി​​ല്‍വേ മ​​ന്ത്രി​​യും ബോ​​ര്‍ഡും അം​​ഗീ​​ക​​രി​​ച്ചു.

ഈ ​​സ​​ര്‍വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടു​​കൂ​​ടി മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍നി​​ന്നും മ​​ധു​​ര, പ​​ള​​നി തു​​ട​​ങ്ങി​​യ ക്ഷേ​​ത്ര​​ങ്ങി​​ലേ​​ക്ക് ചു​​രു​​ങ്ങി​​യ ചെ​​ല​​വി​​ല്‍ തീ​​ര്‍ഥാ​​ട​​ക​​ര്‍ക്ക് എ​​ത്താ​​ന്‍ ആ​​കും. കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍ പ്ലാ​​റ്റ്‌​​ഫോം ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് ഈ​​റോ​​ഡി​​ല്‍ സ​​ര്‍വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

മെ​​മുവിൽ കോ​​ച്ചു​​ക​​ള്‍ വ​​ര്‍ധി​​പ്പി​​ക്കും

കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ല്‍ സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്ന ഭൂ​​രി​​ഭാ​​ഗം മെ​​മു ട്രെ​​യി​​നു​​ക​​ളി​​ലും കോ​​ച്ചു​​ക​​ളു​​ടെ എ​​ണ്ണം എ​​ട്ടെ​​ണ്ണം മാ​​ത്ര​​മാ​​ണ്. വ​​ലി​​യ തി​​ര​​ക്കു​​ള്ള ഈ ​​ട്രെ​​യി​​നു​​ക​​ളി​​ല്‍ എ​​ട്ടു കോ​​ച്ചു​​ക​​ള്‍ എ​​ന്നു​​ള്ള​​ത് സ്ഥി​​രം യാ​​ത്ര​​ക്കാ​​ര്‍ക്ക് ക​​ടു​​ത്ത ബു​​ദ്ധി​​മു​​ട്ടാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.

ഇ​​തി​​ന് പ​​രി​​ഹാ​​ര​​മാ​​യി നി​​ല​​വി​​ല്‍ എ​​ട്ടു കോ​​ച്ചു​​ള്ള മെ​​മു ട്രെ​​യി​​നു​​ക​​ള്‍ 12 കോ​​ച്ചു​​ക​​ളാ​​യും 12 കോ​​ച്ചു​​ക​​ള്‍ ഉ​​ള്ള​​വ 16 കോ​​ച്ചു​​ള്ള ട്രെ​​യി​​നു​​ക​​ളാ​​യി ഉ​​യ​​ര്‍ത്താ​​മെ​​ന്നും എം​​പി​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​ൽ മ​​ന്ത്രി ഉ​​റ​​പ്പു ന​​ല്‍കി.

ചെ​​ന്നൈ എ​​ഗ‌്മൂ​​ര്‍ സ്റ്റേ​​ഷ​​നി​​ലെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍ത്തീ​​ക​​രി​​ക്കു​​ന്ന മു​​റ​​യ്ക്ക് കോ​​ട്ട​​യ​​ത്ത് നി​​ന്നും കൊ​​ല്ലം വ​​ഴി താ​​മ്പ​​ര​​ത്തേ​​ക്ക് പു​​തി​​യ എ​​സി വീ​​ക്കി​​ലി എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​ന്‍ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യം അ​​നു​​ഭാ​​വ​​പൂ​​ര്‍വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ച​​താ​​യി എം​​പി പ​​റ​​ഞ്ഞു.

പാ​​ര്‍ക്കിം​​ഗ് ഫീ​​സ് വ​​ര്‍ധ​​ന കു​​റ​​യ്ക്ക​​ണം

മ​​ന്ത്രി​​യു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​വി​​ഷ​​നി​​ല്‍ അ​​നി​​യ​​ന്ത്രി​​ത​​മാ​​യി ഉ​​യ​​ര്‍ത്തി​​യ പാ​​ര്‍ക്കിം​​ഗ് ഫീ​​വ​​ര്‍ധ​​ന​​വ് പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും നി​​ല​​വി​​ലെ വ​​ര്‍ധ​​ന​​വ് സ്ഥി​​രം​​യാ​​ത്ര​​ക്കാ​​ര്‍ക്ക് ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത ഉ​​ണ്ടാ​​ക്കു​​മെ​​ന്നും മ​​ന്ത്രി​​യെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി.

ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ല്‍നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​വി​​ഷ​​ന്‍ ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍രോ​​ട് മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് അ​​ടി​​യ​​ന്ത​​ര റി​​പ്പോ​​ര്‍ട്ട് തേ​​ടി​​യ​​താ​​യും എം​​പി പ​​റ​​ഞ്ഞു.

District News

റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ര്‍ക്കിം​ഗ് ഫീസ് ​വ​ര്‍ധ​ന പി​ന്‍വ​ലി​ക്കു​ന്നു

ച​ങ്ങ​നാ​ശേ​രി: ദ​ക്ഷി​ണ റെ​യി​ല്‍വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ കീ​ഴി​ല്‍ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ഷ്‌​ക​രി​ച്ച പാ​ര്‍ക്കിം​ഗ് ഫീ​സ് വ​ര്‍ധ​ന ഉ​ട​ന്‍ പി​ന്‍വ​ലി​ക്കു​മെ​ന്ന് റെ​യി​ല്‍വേ ക​ണ്‍സ​ള്‍ട്ടേ​റ്റീ​വ് ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

ഈ ​ആ​വ​ശ്യമുന്ന​യി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രി​യെ നേ​രി​ല്‍ക്ക​ണ്ടി​രു​ന്ന​താ​യും വ​ര്‍ധി​പ്പി​ച്ച റെ​യി​ല്‍വേ പാ​ര്‍ക്കിം​ഗ് ഫീ​സ് അ​ടി​യ​ന്ത​ര​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും വി​ഷ​യ​ത്തി​ല്‍ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്‍കി​യ​താ​യും എം​പി അ​റി​യി​ച്ചു.

റെ​യി​ല്‍വേ മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ നേ​ര​ത്തെ രേ​ഖാ​മൂ​ലം ഉ​റ​പ്പു ല​ഭി​ച്ച തി​രു​വ​ന​ന്ത​പു​രം ബം​ഗ​ളൂ​രു എ​സ്എം​വി​ടി വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍, കൊ​ല്ലം-​ഈ​റോ​ഡ് എ​ക്‌​സ്പ്ര​സ്, കൊ​ല്ലം-​തി​രി​ച്ചെ​ന്തൂ​ര്‍ മെ​മു എ​ന്നീ സ​ര്‍വീ​സു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നും കോ​ട്ട​യ​ത്തു നി​ന്നാ​രം​ഭി​ച്ച് രാ​മേ​ശ്വ​രം വ​രെ പോ​കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ പു​തി​യ ട്രെ​യി​നും ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന് കോ​ട്ട​യം വ​ഴി കൊ​ങ്ക​ണ്‍ റൂ​ട്ടി​ലൂ​ടെ ന്യൂ​ഡ​ല്‍ഹി​യി​ലേ​ക്ക് പു​തി​യ ട്രെ​യി​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നി​ല​മ്പൂ​രി​ല്‍നി​ന്നും കോ​ട്ട​യ​ത്ത് സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന ട്രെ​യി​ന്‍ ചാ​ലി​യാ​ര്‍ എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ല്‍ പു​ന​ലൂ​രി​ലേ​ക്ക് സ​ര്‍വീ​സ് നീ​ട്ട​ണ​മെ​ന്നും മ​ന്ത്രി​ക്ക് എം​പി നി​വേ​ദ​നം ന​ല്‍കി.

TRAVEL

ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റം: സ്ലീപ്പർ യാത്രക്കാർക്ക് എസി കോച്ചിലേക്ക് ഓട്ടോ അപ്ഗ്രേഡ്

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.

യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Latest News

Up