x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ടി​ക്ക​റ്റ് നി​ര​ക്ക് നി​ർ​ണ​യം ‘ട്രേ​ഡ് സീ​ക്ര​ട്ട്’

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ
Published: January 16, 2026 01:50 AM IST | Updated: January 16, 2026 01:50 AM IST

പ​​​ര​​​വൂ​​​ർ: ട്രെ​​​യി​​​ൻ യാ​​​ത്രാ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന രീ​​​തി ‘ട്രേ​​​ഡ് സീ​​​ക്ര​​​ട്ട് ’ ആ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ഇ​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം.

നി​​​ര​​​ക്കു​​​ക​​​ൾ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന രീ​​​തി ‘വ്യാ​​​പാ​​​ര ര​​​ഹ​​​സ്യ​​​വും’ വാ​​​ണി​​​ജ്യ വി​​​ശ്വാ​​​സ്യ​​​ത​​​യു​​​മു​​​ള്ള കാ​​​ര്യ​​​വു​​​മാ​​​ണെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ക്ലാ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്.

വ്യ​​​ത്യ​​​സ്ത ക്ലാ​​​സു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​കു​​​ക സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണെ​​​ന്നും റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.​​​എ​​​ന്നി​​​രു​​​ന്നാ​​​ലും വ്യ​​​ത്യ​​​സ്ത ക്ലാ​​​സു​​​ക​​​ളി​​​ലെ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ക്ക​​​ലും വ​​​ർ​​​ഗീ​​​ക​​​ര​​​ണ​​​വും വ്യാ​​​പാ​​​ര ര​​​ഹ​​​സ്യം, ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശം എ​​​ന്നി​​​വ​​​യു​​​ടെ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് വ​​​രു​​​ന്ന​​​തെ​​​ന്നും മ​​​റു​​​പ​​​ടി​​​യി​​​ൽ റെ​​​യി​​​ൽ​​​വേ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ എ​​​ട്ട് പ്ര​​​കാ​​​രം ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വാ​​​ദം.

മാ​​​ത്ര​​​മ​​​ല്ല സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ലാ​​​ഭം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് കൂ​​​ടി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​ത് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സ്വ​​​കാ​​​ര്യ സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലെ​​​ന്ന​​​പോ​​​ലെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കാ​​​യി ലാ​​​ഭം കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നും മ​​​ന്ത്രാ​​​ല​​​യം മ​​​റു​​​പ​​​ടി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : trade secret Train ticket price Indian Railway

Recent News

Up