x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ന്‍ ഫെ​ബ്രു​വ​രി 24ന്


Published: February 4, 2026 06:49 PM IST | Updated: February 4, 2026 06:49 PM IST

​തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ പു​ണ്യ​ക്ഷേ​ത്ര​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യും ടൂ​ര്‍ ടൈം​സും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന എ​സി സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ട്രെ​യി​നി​ല്‍ ഫെ​ബ്രു​വ​രി 24ന് ​പു​റ​പ്പെ​ടും.

പ്ര​മു​ഖ ആ​ത്മീ​യ​ഗു​രു സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന 12 ദി​വ​സ​ത്തെ ഈ ​യാ​ത്ര ഗു​ജ​റാ​ത്തി​ലെ പു​ണ്യ​ഭൂ​മി​ക​ളാ​യ പ​ഞ്ച​ദ്വാ​ര​ക, സോ​മ​നാ​ഥ് ജ്യോ​തി​ര്‍​ലിം​ഗം, സ​മു​ദ്ര​മ​ധ്യ​ത്തി​ലെ നി​ഷ്‌​ക​ല​ങ്ക് മ​ഹാ​ദേ​വ് ക്ഷേ​ത്രം തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശി​ക്കും.

ഈ ​വ​ര്‍​ഷ​ത്തെ ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ദി​ന​ത്തി​ല്‍ സോ​മ​നാ​ഥി​ലെ ശ​ക്തി പീ​ഠ​ത്തി​ല്‍ സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ നേ​രി​ട്ടു​ള്ള നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്കാ​യി പ്ര​ത്യേ​ക പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​വും പ്രാ​ര്‍​ഥ​ന​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

യാ​ത്ര​യി​ലു​ട​നീ​ളം ഗു​ണ​നി​ല​വാ​ര​മു​ള്ള ശു​ദ്ധ​മാ​യ സ​സ്യാ​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നാ​യി മി​ക​ച്ച താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

Tags : indian railway special tourist train

Recent News

Up