x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്സവ സീസണ്‍; സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു

കോട്ടയം ബ്യൂറോ
Published: December 6, 2025 03:58 PM IST | Updated: December 6, 2025 03:58 PM IST

കോട്ടയം: സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് നടപടി. കോട്ടയംവഴി മൂന്നു പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജംഗ്ഷൻ-മഡ്ഗാവ് സ്പെഷല്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 11.40നു പുറപ്പെടും.

അടുത്തദിവസം രാവിലെ 8.50ന് മഡ്ഗാവ് ജംഗ്ഷനില്‍ എത്തിച്ചേരുമെന്ന് അറിയിച്ചു. ഇത് കോട്ടയത്ത് വൈകുന്നേരം 5.30ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജംഗ്ഷന്‍ സ്പെഷല്‍ ഡിസംബര്‍ 24, 31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15ന് മഡ്ഗാവ് ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11ന് നാഗര്‍കോവില്‍ ജംഗ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് രാവിലെ 3.15ന് എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജംഗ്ഷന്‍-തിരുവനന്തപുരം സ്പെഷല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 20,26 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകുന്നേരം ആറിന് മംഗളൂരു ജംഗ്ഷനില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിപ്പ്.

മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു ജംഗ്ഷന്‍ പ്രതിവാര എക്സ്പ്രസ് സ്പെഷല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30ന് മംഗളൂരു ജംഗ്ഷനില്‍ എത്തി ചേരും.
ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്‌നഗർ-കൊല്ലം സ്‌പെഷല്‍ 13ന് രാത്രി 10ന് സിര്‍പൂര്‍ കാഘസ്‌നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10ന് കൊല്ലത്ത് എത്തുക. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്പെഷല്‍ 15ന് രാവിലെ 2.30ന് കൊല്ലത്തുനിന്നു പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30നു ചാര്‍ലപ്പള്ളിയില്‍ എത്തുന്നത്.

Tags : Special train services Indian Railway

Recent News

Up