Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Russia

യു​​ക്രെ​​യ്നി​​ൽ റ​​ഷ്യ​​യു​​ടെ അ​​ധി​​നി​​വേ​​ശത്തിന് നാലാണ്ട്; പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രും: സെ​​​​​ല​​​​​ൻ​​​​​സ്കി

കീ​​​​​​​​വ്: ​​​​​​​​യു​​​​​ക്രെ​​​​​യ്നി​​​​​ലെ റ​​​​​ഷ്യ​​​​​ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം നാ​​​​​ലാ​​​​​ണ്ട് പി​​​​​ന്നി​​​​​ട്ടു. 2022 ഫെ​​​​​ബ്രു​​​​​വ​​​​​രി 24നാ​​​​​ണ് യു​​​​​ക്രെ​​​​​യ്നെ​​​​​തി​​​​​രേ റ​​​​​ഷ്യ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​​​​രുഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​ര​​​​​ട​​​​​ക്കം ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ര​​​​​ണ്ടു ല​​​​​ക്ഷം റ​​​​​ഷ്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ബി​​​​​ബി​​​​​സി​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ വി​​​​​വ​​​​​ര​​​​​ശേ​​​​​ഖ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​റാ​​​​​യി​​​​​രം സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രുഭാ​​​ഗ​​​ത്തു​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യോ കാ​​​ണാ​​​താ​​​കു​​​ക​​​യോ ചെ​​​യ്ത സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം 20 ല​​​ക്ഷം ആ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഒ​​​ട്ടേ​​​റെ സൈ​​​നി​​​ക​​​രെ അ​​​ധി​​​കൃ​​​ത​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

യു​​​​​ക്രെ​​​​​യ്നി​​​​​ലെ ജ​​​​​ന​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ഷ്യ​​​​​ൻ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ 20 ശ​​​ത​​​മാ​​​നം ഭൂ​​​മി റ​​​ഷ്യ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ക്രെ​​​യ്നി​​​ലെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല റ​​​ഷ്യ​​​ൻ​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​റു​​​മാ​​​റാ​​​യി.

റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ യു​​​ക്രെ​​​യ്ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് അ​​​ടു​​​ത്ത ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ൽ 58,800 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ലോ​​​ക​​​ബാ​​​ങ്ക് യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, യു​​​എ​​​ൻ എ​​​ന്നി​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

യു​​​​​​​​ദ്ധം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ ട്രം​​​​​​​​പ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ഫ​​​​​​​​ല​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. യു​​​​​​​​ക്രെ​​​​​​​​യ്ന്‍റെ ഭൂ​​​​​​​​മി റ​​​​​​​​ഷ്യ​​​​​​​​ക്കു വി​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ടു​​​​​​​​ക്ക​​​​​ണം എ​​​​​​​​ന്ന നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​വ്യ​​​​​​​​ത്യാ​​​​​​​​സം തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ യു​​​​ക്രെ​​​​യ്ന് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു.

യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ത്യാ​​​​​​​​ഗം വി​​​​​​​​സ്മ​​​​​​​​രി​​​​​​​​ച്ച് റ​​​​​​​​ഷ്യ​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ക്ക​​​​​​​​രാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് വോ​​​​​​​​ളോ​​​​​​​​ഡി​​​​​​​​മി​​​​​​​​ർ സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി പ​​​​​റ​​​​​ഞ്ഞു. അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ നാ​​​​​​​​ലാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ദി​​​​​​​​ന​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​ജ്യ​​​​​​​​ത്തെ അ​​​​​​​​ഭി​​​​​​​​സം​​​​​​​​ബോ​​​​​​​​ധ​​​​​​​​ന ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം.

ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണു യു​​​​​​​​ക്രെ​​​​​​​​യ്ൻ ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ പോ​​​​​​​​രാ​​​​​​​​ട്ടം, ധൈ​​​​​​​​ര്യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു വ​​​​​​​​ഞ്ച​​​​​​​​നയ്ക്കു തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് സ​​​​​​​​മാ​​​​​​​​ധാ​​​​​​​​നച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ട്രം​​​​​​​​പ് യു​​​​​​​​ക്രെ​​​​​​​​യ്ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച് യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും ദു​​​​​​​​രി​​​​​​​​ത​​​​​​​​വും നേ​​​​​​​​രി​​​​​​​​ട്ടു കാ​​​​​​​​ണ​​​​​​​​ണം. യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു​​​​ക എ​​​​​​​​ന്ന​​​​​​​​ത​​​​​​​​ട​​​​​​​​ക്കം ഒ​​​​​​​​രു ല​​​​​​​​ക്ഷ്യ​​​​​​​​വും പു​​​​​​​​ടി​​​​​​​​നു നേ​​​​​​​​ടാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നും സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ ഫി​​​​​​​​ൻ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ സ്റ്റ​​​​​​​​ബ്, ലാ​​​​​​​​ത്‌​​​​​​​​വി​​​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി എ​​​​​​​​വി​​​​​​​​ക സി​​​​​​​​ലി​​​​​​​​ന, ഐ​​​​​​​​സ്‌​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ക്രി​​​​​​​​സ്ട്രം, നോ​​​​​​​​ർ​​​​​​​​വേ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ന​​​​​​​​സ് ഗാ​​​​​​​​ർ സ്റ്റോ​​​​​​​​റ, ഡാ​​​​​​​​നി​​​​​​​​ഷ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മെ​​​​​​​​റ്റെ ഫ്രെ​​​​​​​​ഡ​​​​​​​​റി​​​​​​​​ക്സ​​​​​​​​ൺ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ന്‍റോ​​​​​​​​ണി​​​​​​​​യോ കോ​​​​​​​​സ്റ്റ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഉ​​​​​​​​ർ​​​​​​​​സു​​​​​​​​ല ഫോ​​​​​​​​ൺ ദെ​​​​​​​​ർ ലെ​​​​​​​​യ്ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ കീ​​​​​​​​വി​​​​​​​​ലെ സെ​​​​​​​​ന്‍റ് സോ​​​​​​​​ഫി​​​​​​​​യ ക​​​​​​​​ത്തീ​​​​​​​​ഡ്ര​​​​​​​​ലി​​​​​​​​ലെ അ​​​​​​​​നു​​​​​​​​സ്മ​​​​​​​​ര​​​​​​​​ണച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്തു.

International

റ​ഷ്യ​യി​ൽ വാ​ട്സാ​പ്പി​ന് നി​രോ​ധ​നം

മോ​​​​സ്കോ: റ​​​​ഷ്യ​​​​യി​​​​ൽ ജ​​​​ന​​​​പ്രി​​​​യ മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ന് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. സു​​​​ര​​​​ക്ഷാ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും ഡാ​​​​റ്റ സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം.

ഇ​​​​ന്ന​​​​ലെ​​​​മു​​​​ത​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും വാ​​​​ട്സാ​​​​പ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​താ​​​​യി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടു.

നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ ഫേ​​​​സ്ബു​​​​ക്ക്, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം എ​​​​ന്നി​​​​വ​​​​യ്ക്ക് രാ​​​​ജ്യ​​​​ത്തു നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

വാ​​​​ട്സാ​​​​പ് വ​​​​ഴി വി​​​​ദേ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ റ​​​​ഷ്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ഇ​​​​തോ​​​​ടൊ​​​​പ്പം രാ​​​​ജ്യ​​​​ത്തെ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് പു​​​​ടി​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്കം.

International

ജൂണിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് യുഎസ് നീക്കം

കീ​​​വ്: ​​​റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​യാ​​​മി​​​യി​​​ൽ റ​​​ഷ്യ- യു​​​ക്രെ​​​യ്ൻ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്ന് ഇ​​​തു സ്വീ​​​കാ​​​ര്യ​​​മാ​​​ണ്.

ജൂ​​​ണി​​​ൽ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക റ​​​ഷ്യ​​​ക്കും യു​​​ക്രെ​​​യ്നും മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. വ​​​ർ​​​ഷാ​​​വ​​​സാ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന മി​​​ഡ് ടേം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കൂ​​​ടി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ യു​​​ദ്ധ​​​ത്ത​​​ട​​​വു​​​കാ​​​രെ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​നു​​​ള്ള ധാ​​​ര​​​ണ ഒ​​​ഴി​​​ച്ചാ​​​ൽ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ല.

‍ഇ​​​തി​​​നി​​​ടെ, മാ​​​ർ​​​ച്ചി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നും അ​​​മേ​​​രി​​​ക്ക​​​യും ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്തു. റ​​​ഷ്യ​​​ക്ക് ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ​​​യി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ഒ​​​പ്പം പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ത്താ​​​നാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ, ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ത​​​ർ​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​നി​​​ർ​​​ദേ​​​ശം പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യേ​​​ക്കി​​​ല്ല എ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

റഷ്യൻ ആക്രമണം

കീ​​​വ്: ​​​സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കി​​​ടെ യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു.റ​​​ഷ്യ​​​ൻ സേ​​​ന വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി യു​​​ക്രെ​​​യ്ന്‍റെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. 400 ഡ്രോ​​​ണു​​​ക​​​ളും 40 മി​​​സൈ​​​ലു​​​ക​​​ളു​​​മാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ര​​​ണ്ടു താ​​​പ​​​വൈ​​​ദ്യു​​​തി നി​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

International

അണ്വായുധ നിയന്ത്രണത്തിന് പുതിയ കരാർ വേണമെന്ന് യുഎസ്

ജ​​​നീ​​​വ: ​​​അ​​​ണ്വാ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു പു​​​തി​​​യ ക​​​രാ​​​ർ വേ​​​ണ​​​മെ​​​ന്നും അ​​​തി​​​ൽ ചൈ​​​ന​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക. റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ (സ്ട്രാ​​​റ്റ​​​ജി​​​ക് ആം​​​സ് റി​​​ഡ​​​ക്‌ഷൻ ട്രീ​​​റ്റി) ക​​​രാ​​​ർ വ്യാ​​​ഴാ​​​ഴ്ച കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം.

ലോ​​​ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​ണ്വാ​​​യു​​​ധ ശ​​​ക്തി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഒ​​​രു ബാ​​​ധ്യ​​​ത​​​യും ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ൽ. പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ല​​​ത്തെ ക​​​രാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു നീ​​​ട്ടാം എ​​​ന്ന് റ​​​ഷ്യ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, പു​​​തി​​​യ ക​​​രാ​​​ർ വേ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ട്ട ക​​​രാ​​​ർ ലോ​​​ക​​​ത്തി​​​നു ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നും ചൈ​​​ന​​​യെ​​ക്കൂ​​​ടി ഭാ​​​ഗ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ഭാ​​​ഗം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് ഡി​​​നാ​​​നോ ജ​​​നീ​​​വ​​​യി​​​ലെ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും പ​​​റ​​​ഞ്ഞു. ചൈ​​​ന ര​​​ഹ​​​സ്യ​​​മാ​​​യി ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും 2030ൽ 1000 ​​​ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും റ​​​ഷ്യ ഇ​​​തി​​​ന് സ​​​ഹാ​​​യം ന​​​ല്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേർത്തു.

‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ ക​​​രാ​​​ർ തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക വി​​​മു​​​ഖ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണെ​​​ന്നും മോ​​​സ്കോ എ​​​ല്ലാ​​​യ്പോഴും ച​​​ർ​​​ച്ച​​​യ്ക്കു സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി ഗെ​​​ന്ന​​​ഡി ഗാ​​​റ്റി​​​ലോ​​​വ് ഉച്ചകോടിയിൽ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും റ​​​ഷ്യ​​​യു​​​മാ​​​യും ച​​​ർ​​​ച്ച​​​യ്ക്കി​​​ല്ലെ​​​ന്നാ​​​ണു ചൈ​​​നീ​​​സ് പ്ര​​​തി​​​നി​​​ധി ഷെ​​​ൻ ജി​​​യാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ, അ​​​വ വി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള മി​​​സൈ​​​ലു​​​ക​​​ൾ, ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ, വി​​​ക്ഷേ​​​പി​​​ണി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ണ്ണം നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ ക​​​രാ​​​ർ.

National

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ; റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ നി​ർ​ത്തു​മോ ‍? വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്തു​മെ​ന്ന ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ ഇ​ന്ന് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ർ​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

140 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും നി​ര​വ​ധി ത​വ​ണ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ളും വി​പ​ണി നി​ല​വാ​ര​വും അ​നു​സ​രി​ച്ച് ഊ​ർ​ജ സ്രോ​ത​സു​ക​ൾ വൈ​വി​ധ്യ​വ​ൽ​ക്ക​രി​ക്കു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ത​ന്ത്രം. ഇ​ന്ത്യ​യു​ടെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ഇ​തി​ന​നു​സ​രി​ച്ചാ​ണ്.

വെ​ന​സ്വേ​ല​യു​മാ​യി ഇ​ന്ത്യ​ക്ക് ദീ​ർ​ഘ​കാ​ല​മാ​യി പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും ലാ​ഭ​ക​ര​മാ​ണെ​ങ്കി​ൽ അ​വി​ടെ നി​ന്നോ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നോ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു. ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് മു​ന്പ് വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന​ത് നി​ർ​ത്തേ​ണ്ടി​വ​ന്ന​ത്. വെ​ന​സ്വേ​ല ഉ​ൾ​പ്പെ​ടെ ഏ​തു​രാ​ജ്യ​ത്തു​നി​ന്നു​മു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ വാ​ണി​ജ്യ നേ​ട്ട​ങ്ങ​ൾ ഇ​ന്ത്യ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​ർ​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​യ്ക്കു​ള്ള യു​എ​സ് തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​ച്ച​താ​യും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സു​മാ​യു​ള്ള വ്യാ​പാ​ര​ക്ക​രാ​ർ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്തു​മോ എ​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ സ​ർ​ക്കാ​രോ വ്യ​ക്ത​ത ന​ൽ​കി​യി​ല്ല. അ​തേ​സ​മ​യം, എ​ണ്ണ ഇ​റ​ക്കു​മ​തി നി​ർ​ത്തു​മെ​ന്ന് ഇ​ന്ത്യ ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം.

International

ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ

മോ​​​സ്കോ: ഇ​​​ന്ത്യ​​​ക്ക് ആ​​​രി​​​ൽ​​​നി​​​ന്നും എ​​​ണ്ണ വാ​​​ങ്ങാ​​​മെ​​​ന്ന് റ​​​ഷ്യ. റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന​​​ത് ഇ​​​ന്ത്യ നി​​​ർ​​​ത്തി​​​യെ​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക്രെ​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ്.

“ഇ​​​ന്ത്യ​​​ക്ക് എ​​​ണ്ണ​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ന​​​ല്കു​​​ന്ന​​​ത് റ​​​ഷ്യ മാ​​​ത്ര​​​മ​​​ല്ലെ​​​ന്നു ഞ​​​ങ്ങ​​​ൾ​​​ക്ക​​​റി​​​യാം. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങാ​​​റു​​​ണ്ട്’’-​​​പെ​​​സ്കോ​​​വ് പ​​​റ​​​ഞ്ഞു. എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി നി​​​ർ​​​ത്തു​​​മെ​​​ന്ന് ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൊ​​​വ്വാ​​​ഴ്ച പെ​​​സ്കോ​​​വ് പ്ര​​​സ്താ​​​വി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്താ​​​ൻ ഇ​​​ന്ത്യ​​​ൻ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് റ​​​ഷ്യ​​​യു​​​ടെ നാ​​​ഷ​​​ണ​​​ൽ എ​​​ന​​​ർ​​​ജി സെ​​​ക്യൂ​​​രി​​​റ്റി ഫ​​​ണ്ട് വി​​​ദ​​​ഗ്ധ​​​ൻ ഇ​​​ഗോ​​​ർ യു​​​ഷ്കോ​​​വ് പ​​​റ​​​ഞ്ഞു. റ​​​ഷ്യ ദി​​​വ​​​സ​​​വും 15 ല​​​ക്ഷം മു​​​ത​​​ൽ 20 ല​​​ക്ഷം ബാ​​​ര​​​ൽ എ​​​ണ്ണ ഇ​​​ന്ത്യ​​​ക്കു ന​​​ല്കു​​​ന്നു​​​വെ​​​ന്നും അ​​​തു ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ക​​​ഴി​​​യി​​​ല്ലെ​​​ന്നും യു​​​ഷ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ലോ​​​​​​​ക​​​​​​​ത്തെ മൂ​​​​​​​ന്നാ​​​​​​​മ​​​​​​​ത്തെ വ​​​​​​​ലി​​​​​​​യ എ​​​​​​​ണ്ണ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി രാ​​​​​​​ജ്യ​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്ത്യ. 88 ശ​​​​​​​ത​​​​​​​മാ​​​​​​​നം ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ ഇ​​​​​​​ന്ത്യ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​ണ്. 2021 വ​​​​​​​രെ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ എ​​​​​​​ണ്ണ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ 0.2 ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ത്ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. റ​​​​​​​ഷ്യ​​​​​​​യു​​​​​​​ടെ യു​​​​​​​ക്രെ​​​​​​​യ്ൻ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ​​​​​​യാ​​​​​​ണ് ഇ​​​​​​​ന്ത്യ വ​​​​​​ലി​​​​​​യ​​​​​​തോ​​​​​​തി​​​​​​ൽ റ​​​​​​ഷ്യ​​​​​​ൻ എ​​​​​​ണ്ണ വാ​​​​​​ങ്ങി​​​​​​ത്തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്. റ​​​​​​ഷ്യ വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ ഡി​​​​​​സ്കൗ​​​​​​ണ്ട് ന​​​​​​ല്കി​​​​​​യ​​​​​​തും ഇ​​​​​​ന്ത്യ​​​​​​ക്കും പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​മാ​​​​​​യി. ചൈ​​​​​​ന ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ റ​​​​​​ഷ്യ​​​​​​ൻ എ​​​​​​ണ്ണ വാ​​​​​​ങ്ങു​​​​​​ന്ന രാ​​​​​​ജ്യ​​​​​​മാ​​​​​​യി ഇ​​​​​​ന്ത്യ മാ​​​​​​റി.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ണ്ണ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ലെ ആ​​​​​​​ദ്യ മൂ​​​​​​​ന്നാ​​​​​​​ഴ്ച കു​​​​​​​റ​​​​​​​ഞ്ഞു. പ്ര​​​​​​തി​​​​​​ദി​​​​​​ന ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി 11 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ലാ​​​​​​​യാ​​​​​​​ണ് കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത്. 2025 മ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 20 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ൽ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ചെ​​​​​​​യ്തി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​റാ​​​​​​​ക്കി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ണ്ണ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ഏ​​​​​​​താ​​​​​​​ണ്ട് റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​തി​​​​​​​നു തു​​​​​​​ല്യ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. സൗ​​​​​​​ദി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള പ്ര​​​​​​​തി​​​​​​​ദി​​​​​​​ന എ​​​​​​​ണ്ണ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ 9.24 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ലാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു. ഡി​​​​​​​സം​​​​​​​ബ​​​​​​​റി​​​​​​​ൽ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി 7.10 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

International

എണ്ണ വേണ്ടെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ

മോ​​​​​സ്കോ: ക്രൂഡ് ഓയിൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ടു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്ര പെ​​​​​സ്കോ​​​​​വ്. ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​കമ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. 88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാറിയിരുന്നു.
അതേസമയം, റ​ഷ്യ​യി​ൽനി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചതായി വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലെവി​റ്റ് മാധ്യമങ്ങളോടു പറഞ്ഞു. അ​മേ​രി​ക്ക​യി​ൽനി​ന്നും വെ​നസ്വേ​ല​യി​ൽനി​ന്നും ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ വ്യാ​പാ​ര ക​രാ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പും ധാ​ര​ണ​യി​ലെ​ത്തിയെന്നും ലെവിറ്റ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന തീരുവ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും.

തി​ങ്ക​ളാ​ഴ്ച മോ​ദി​യും ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണായ​ക തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. മോ​ദി തന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണെന്നു വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യ​താ​യി ട്രൂ​ത്ത് സോ​ഷ്യ​ൽ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​തി​നു മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ഉത്പന്ന​ങ്ങ​ൾ​ക്കു നി​കു​തി കു​റ​ച്ച ന​ട​പ​ടി​യെ 140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ​ലി​യ നേ​ട്ട​മാ​യി മോ​ദി​യും എ​ക്സിൽ വി​ശേ​ഷി​പ്പി​ച്ചു.

International

എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ

മോ​​​​​സ്കോ: എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്ര പെ​​​​​സ്കോ​​​​​വ്.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. 88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റി.

Business

ഇ​ന്ത്യ​യുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞു;പി​ഴത്തീ​രു​വ യുഎസ് നീ​ക്കും?

ദാവോസ്: റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കു​​മേ​​ൽ യു​​എ​​സ് അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച 25 ശ​​ത​​മാ​​നം തീ​​രു​​വ എ​​ടു​​ത്തു​​ക​​ള​​യു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട് ബെ​​സ​​ന്‍റ്.

യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ 25 ശ​ത​മാ​നം പി​ഴ​ത്തീ​രു​വ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ റ​ഷ്യ​ൻ അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ച്ച​തെ​ന്നും ഇ​ത് യു​എ​സ് ന​യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഓ​​ഗ​​സ്റ്റി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ത്യ​​യി​​ൽനി​​ന്ന് യു​​എ​​സി​​ൽ എ​​ത്തു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മൊ​​ത്തം 50% ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തി​​ലെ 25 ശ​​ത​​മാ​​നം ഇ​​ന്ത്യ റ​​ഷ്യ​​യി​​ൽനി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഇ​​തോ​​ടെ ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ത​​ർ​​ക്ക​​ങ്ങ​​ൾ രൂ​​ക്ഷ​​മാ​​യി.

ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ റ​​ഷ്യ​​യി​​ൽ​​നി​​ന്നു വാ​​ങ്ങു​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ അ​​ള​​വ് വ​​ൻ​​തോ​​തി​​ൽ കു​​റ​​ച്ചു. ഇ​​തൊ​​രു വി​​ജ​​യ​​മാ​​ണ്. ഇ​​ന്ത്യ​​ക്കുമേ​​ലു​​ള്ള തീ​​രു​​വ ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു​​ണ്ട്. ഇ​​തി​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തീ​​രു​​വ​​യു​​മു​​ണ്ട്. ഇ​​ത് നീ​​ക്കം ചെ​​യ്യാ​​നു​​ള്ള വ​​ഴി തെ​​ളി​​യു​​ന്നു​​ണ്ട്-. ഒ​​രു യു​​എ​​സ് മാ​​ധ്യ​​മ​​ത്തി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ സ്കോ​​ട് ബെ​​സ​​ന്‍റ് പ​​റ​​ഞ്ഞു.

ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ൻ അ​​സം​​കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലേ​​ക്കു താ​​ഴ്ന്ന​​താ​​യി ക​​ണ​​ക്കു​​ക​​ൾ ഉ​​ദ്ധ​​രി​​ച്ച് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ളു​​ടെ വി​​ഹി​​തം 11 മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി.

ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു സം​​സ്ക​​രി​​ച്ച എ​​ണ്ണ വാ​​ങ്ങു​​ന്ന യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ​​യും ബെ​​സ‌​​ന്‍റ് വി​​മ​​ർ​​ശി​​ച്ചു. ത​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള യു​​ദ്ധ​​ത്തി​​നുത​​ന്നെ പ​​ണം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഈ ​​വ്യാ​​പാ​​ര​​രീ​​തി​​യെ വി​​രോ​​ധാ​​ഭാ​​സ​​മെ​​ന്നും വി​​ഡ്ഢി​​ത്ത​​മെ​​ന്നു​​മാ​​ണ് അ​​ദ്ദേ​​ഹം വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ച്ച പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​ലൂ​​ടെ യൂ​​റോ​​പ്പ് റ​​ഷ്യ​​യു​​ടെ യു​​ദ്ധശ്ര​​മ​​ങ്ങ​​ൾ​​ക്ക് പ​​രോ​​ക്ഷ​​മാ​​യി സാ​​ന്പ​​ത്തി​​കസ​​ഹാ​​യം ന​​ൽ​​കു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം വാ​​ദി​​ച്ചു. ഇ​​ന്ത്യ​​യും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നും സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ബെ​​സെ​​ന്‍റി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.

ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര​​ വ്യാ​​പാ​​രക്കരാ​​റി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ ചൊ​​വ്വാ​​ഴ്ച പൂ​​ർ​​ത്തി​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 25 മു​​ത​​ൽ 28 വ​​രെ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന യൂ​​റോ​​പ്യ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ന്‍റോണി​​യോ കോ​​സ്റ്റ്, യൂ​​റോ​​പ്യ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​സു​​ല ഫോ​​ണ്‍ ഡെ​​ർ ലെ​​യ്ൻ എ​​ന്നി​​വ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ൽ ഇ​​രു​​വ​​രും ഇ​​ന്ത്യ-​​ഇ​​യു ഉ​​ച്ച​​കോ​​ടി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

25 ശ​​ത​​മാ​​നം പി​​ഴത്തീരു​​വ കു​​റ​​യ്ക്കു​​മെ​​ങ്കി​​ലും മ​​റ്റ് ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​യ ബം​​ഗ്ലാ​​ദേ​​ശ്, വി​​യ​​റ്റ്നാം, ഫി​​ലി​​പ്പീ​​ൻ​​സ്, ഇ​​ന്തോ​​നേ​​ഷ്യ, ദ​​ക്ഷി​​ണകൊ​​റി​​യ, ജ​​പ്പാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ അ​​പ്പോ​​ഴും ഇ​​ന്ത്യ​​ക്കു​​മേ​​ലു​​ള്ള തീ​​രു​​വ കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. ഈ ​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ലു​​ള്ള തീ​​രു​​വ 20 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​ണ്.

International

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ട്രം​പ്; ത്രിരാഷ്ട്ര ചർച്ചയ്ക്ക് ഇന്ന് തുടക്കം

ദാ​വോ​സ്: യു​ക്രെ​യ്ൻ - റ​ഷ്യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച പ​ദ്ധ​തി​യി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വീ​ണ്ടും ച​ർ​ച്ച ആ​രം​ഭി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി യു​എ​ഇ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ യു​ക്രെ​യ്‌​ൻ, യു​എ​സ്, റ​ഷ്യ
രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.

ദാ​വോ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യും സെ​ലെ​ൻ​സ്കി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് റ​ഷ്യ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്നും സെ​ലെ​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഏ​ക​ദേ​ശം ത​യാ​റാ​ണ്.

യു​എ​സ് - യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ൾ നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്‌​ത​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ലെ​ൻ​സ്കി​യു​ടെ പ്ര​ഖ്യാ​പ​നം.

National

ഗാ​സ ബോ​ർ​ഡ് ഓ​ഫ് പീ​സ്; ഇ​ന്ത്യ​ക്കും റഷ്യക്കും ക്ഷ​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗാ​​​​സ ര​​​​ണ്ടാം​​​​ഘ​​​​ട്ട സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് പീ​​​​സി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ക്കും ക്ഷ​​​​ണം. സ​​​​മാ​​​​ധാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഇ​​​​ന്ത്യ​​​​യെ​​​​യും ക്ഷ​​​​ണി​​​​ച്ചു.

ഇ​​​​ക്കാ​​​​ര്യം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച് ട്രം​​​​പ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​ക്ക​​​​യ​​​​ച്ച ക​​​​ത്ത് ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി സെ​​​​ർ​​​​ജി​​​​യോ ഗോ​​​​ർ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചു.

ട്രം​​​​പ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​വു​​​​ന്ന സ​​​​മി​​​​തി​​​​യി​​​​ൽ നേ​​​​ര​​​​ത്തേ പാ​​​​ക്കി​​​​സ്ഥാ​​​​നും ക്ഷ​​​​ണം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. അ​​​​റു​​​​പ​​​​തോ​​​​ളം രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണു സ​​​​മാ​​​​ധാ​​​​ന സ​​​​മി​​​​തി​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​ത്.

റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നെ​​​​യും ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്ക് ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​മി​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ക​​ണോ​​​​യെ​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് ക്രെം​​​​ലി​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ​​​​റ​​​​ഞ്ഞു.

ഗാ​​​​സ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​ക്ക​​​​പ്പു​​​​റം പു​​​​തി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ്ഥാ​​​​പ​​ന​​​​മാ​​​​യി സ​​​​മി​​​​തി​​​​യെ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടാ​​​​നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ശ്ര​​​​മ​​​​മെ​​​​ന്നാ​​​​ണ് റ​​​​ഷ്യ​​​​യു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ​​​​യ്ക്കു ബ​​​​ദ​​​​ലാ​​​​കാ​​​​നും ഭാ​​​​വി​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നും ഈ ​​​​സ​​​​മി​​​​തി​​​​യി​​​​ലൂ​​​​ടെ അ​​​​മേ​​​​രി​​​​ക്ക നോ​​​​ട്ട​​​​മി​​​​ടു​​​​ന്ന​​​​താ​​​​യി റ​​​​ഷ്യ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.

International

ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യ പുറത്താക്കി

മോ​​​സ്കോ: ​​​ചാ​​​ര​​​വൃ​​​ത്തി ന​​​ട​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ബ്രി​​​ട്ടീ​​​ഷ് ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ​​​ട് രാ​​​ജ്യം​​​ വി​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്എ​​​സ്ബി പ​​​റ​​​ഞ്ഞു.

ബ്രി​​​ട്ടീ​​​ഷ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ​പ​​​രി​​​ര​​​ക്ഷ റ​​​ദ്ദാ​​​ക്കി. ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റ​​​ഷ്യ വി​​​ടാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. ബ്രി​​​ട്ടീ​​​ഷ് ന​​​യ​​​ത​​​ന്ത്ര​​​ പ്ര​​​തി​​​നി​​​ധി​​​യെ റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് കൈ​​​മാ​​​റി​​​യ​​​ത്.

International

ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് പ്ലസ് നാവികാഭ്യാസം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ചൈ​ന, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. ‘വി​ൽ ഫോ​ർ പീ​സ് 2026’ എ​ന്നാ​ണു പേ​ര്. ബ്രി​ക്സ് പ്ല​സ് സൈ​നി​കാ​ഭ്യാ​സം ആ​ണി​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ൽ, ഈ​ജി​പ്ത്, എ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിരീ​ക്ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും. റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ണ്ണു​രു​ട്ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഭ്യാ​സം പ്ര​ത്യേ​ക ​ശ്ര​ദ്ധ ആ​ക​ർ‌​ഷി​ക്കു​ന്നു.

International

യുക്രെയ്നിൽ റഷ്യൻ ആക്രമണം; നാലു മരണം

കീ​​​വ്: യു​​​ക്രെ​​​യ്നി​​​നു നേ​​​രേ നൂ​​​റു​​​ക​​​ണ​​​ക്കി​​നു ഡ്രോ​​​ണു​​​ക​​​ളും നി​​​ര​​​വ​​​ധി മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത് റ​​​ഷ്യ. രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 22 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു.

കീ​​​വി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ഇ​​​വി​​​ടെ​​​യു​​​ള്ള ഖ​​​ത്ത​​​ർ എം​​​ബ​​​സി​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ട്. ശ​​​ബ്ദ​​​ത്തി​​​ന്‍റെ വേ​​​ഗ​​​ത്തേ​​​ക്കാ​​​ൾ പ​​​ത്ത് മ​​​ട​​​ങ്ങ് വേ​​​ഗ​​മു​​​ള്ള പു​​​തി​​​യ ഒ​​​റെ​​​ഷ്നി​​​ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലും ഉ​​​പ​​​യോ​​​ഗി​​ച്ചാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

ക​​​ഴി​​​ഞ്ഞ മാ​​​സം റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ വ​​​സ​​​തി​​​ക്കു​​​ നേ​​​രേ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​ണി​​​തെ​​​ന്നും റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​ക്രെ​​​യ്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും പ​​​റ​​​യു​​​ന്നു.

ലീ​​​വ് മേ​​​ഖ​​​ല​​​യി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ടാ​​​ങ്കി​​​നെ​​​യാ​​​ണ് റ​​​ഷ്യ ല​​​ക്ഷ്യം​​​വ​​​ച്ച​​​തെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. വി​​​ദേ​​​ശ സൈ​​​നി​​​ക​​​സ​​​ഹാ​​​യം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് ഇ​​​തു​​​വ​​​ഴി​​​യാ​​​ണെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. യു​​​ക്രെ​​​യ്നി​​​ന് സൈ​​​നി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ 2024ലും ​​​ഒ​​​റെ​​​ഷ്നി​​​ക് മി​​​സൈ​​​ൽ റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

International

മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി അ​മേ​രി​ക്ക; രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ, വെ​ന​സ്വേ​ല​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

മോ​സ്ക്കോ: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂറോ​യെ ബ​ന്ദി​യാ​ക്കി​യ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് റ​ഷ്യ. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു.

വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യും റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ വി​ധി നി​ർ​ണ​യി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തേ​ക്ക് കൊ​ണ്ട് പോ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. മ​ഡൂ​റോ​യെ​യും ഭാ​ര്യ​യെ​യും നി​ല​വി​ൽ വെ​നി​സ്വേ​ല​യി​ൽ നി​ന്നും വി​മാ​ന​മാ​ർ​ഗം പു​റ​ത്തെ​ത്തി​ച്ച​താ​യും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

സൈ​നി​ക ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ൽ പ്ര​ത്യേ​ക വാ​ർ​ത്താ സ​മ്മേ​ള​നം ട്രം​പ് വി​ളി​ച്ചി​ട്ടു​ണ്ട്. വെ​നി​സ്വേ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ന്നി​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​തോ​ടെ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Viral

വൈറലാകാൻ മരണക്കളി; അടച്ചിട്ട ലിഫ്റ്റിനുള്ളിൽ സ്ഫോടനം നടത്തി യുവാക്കളുടെ 'റീൽസ്' മോഹം

റ​ഷ്യ​യി​ലെ മു​റി​നോ​യി​ൽ നി​ന്നു​ള്ള ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ലോ​ക​മെ​ങ്ങും ച​ർ​ച്ച​യാ​വു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ മ​ടി​ക്കാ​ത്ത ചി​ല​രു​ടെ വി​ഡ്ഢി​ത്തം എ​ങ്ങ​നെ ഒ​രു വ​ലി​യ ദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ലെ​ത്താം എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വം.

ഒ​രു പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​ടു​ങ്ങി​യ ലി​ഫ്റ്റി​നു​ള്ളി​ൽ വെ​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​സാ​ഹ​സി​ക​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ യു​വാ​ക്ക​ൾ ത​ന്നെ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

ലി​ഫ്റ്റ് ച​ലി​ച്ചു തു​ട​ങ്ങി​യ​തും യു​വാ​ക്ക​ൾ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന പ​ട​ക്ക​ത്തി​ന് തീ ​കൊ​ടു​ത്തു. സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സ്ഫോ​ട​ന​വും തീ​പ്പൊ​രി​ക​ളും കൊ​ണ്ട് ലി​ഫ്റ്റി​നു​ള്ളി​ലെ ചെ​റി​യ ഇ​ടം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ര​ക​തു​ല്യ​മാ​യി മാ​റി.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ലി​ഫ്റ്റ് ക്യാ​ബി​നു​ള്ളി​ൽ പു​ക​യും തീ​യും നി​റ​യു​ക​യും ഭി​ത്തി​ക​ളി​ലും ത​റ​യി​ലും ക​രി​പ​ട​രു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ഏ​ൽ​ക്കാ​തി​രു​ന്ന​ത്.

വ​ലി​യൊ​രു സ്ഫോ​ട​നം ന​ട​ന്നി​ട്ടും ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കെ​ട്ടി​ട​ത്തി​ലെ മ​റ്റ് താ​മ​സ​ക്കാ​രി​ൽ നി​ന്നും ഉ​ണ്ടാ​യ​ത്.

ത​ങ്ങ​ളു​ടെ ജീ​വ​ന് പോ​ലും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ അ​വ​ർ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും കൊ​ണ്ട് ലി​ഫ്റ്റ് ശു​ചി​യാ​ക്കി​ക്കാ​നും പൊ​തു​വാ​യി മാ​പ്പ് പ​റ​യി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി.

പൊ​തു​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കി ലൈ​ക്കു​ക​ൾ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും വേ​ണ്ടി ന​ട​ത്തു​ന്ന ഇ​ത്ത​രം ക്രൂ​ര​മാ​യ ത​മാ​ശ​ക​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

ഏ​ത് നി​മി​ഷ​വും വ​ലി​യൊ​രു അ​പ​ക​ട​മാ​യി മാ​റാ​വു​ന്ന ഈ ​പ്ര​വൃ​ത്തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

International

ചർച്ചകൾ ഫലപ്രദം, റ​ഷ്യ-​യു​ക്രെ​യ്‌​ൻ യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കുമെന്ന് ട്രംപ്

ഫ്ലോ​റി​ഡ: റ​ഷ്യ-​യു​ക്രെ​യ്‌​ൻ യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പും യു​ക്രൈ​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ർ സെ​ല​ൻ​സ്കി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ൻ​പാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ പു​ടി​നെ ട്രം​പ് ഫോ​ണി​ൽ വി​ളി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​രു​പ​തി​ന സ​മാ​ധാ​ന പ​ദ്ധ​തി​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ട്രം​പും സെ​ല​ൻ​സ്കി​യും പ്ര​തി​ക​രി​ച്ചു. പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മി​ക​ച്ച സം​ഭാ​ഷ​ണ​മാ​യി​രു​ന്നു​വെ​ന്ന് ട്രം​പും ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്ന് റ​ഷ്യ​യും പ്ര​തി​ക​രി​ച്ചു.

മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ര​ക്ത​രൂ​ക്ഷി​ത​മാ​യ റ​ഷ്യ - യു​ക്രൈ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മു​ൻ​കൈ എ​ടു​ത്ത് ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സെ​ല​ൻ​സ്കി​യു​മാ​യു​ള്ള ച​ർ​ച്ച. ഫ്ലോ​റി​ഡ​യി​ലെ മാ​ർ-​എ-​ലാ​ഗോ​യി​ലു​ള്ള ട്രം​പി​ന്‍റെ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു ട്രം​പ് സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​ക്രെ​യ്നി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച സെ​ല​ൻ​സ്കി തു​ട​ർ ച​ർ​ച്ച​ക​ൾ​ക്ക് സ​ന്ന​ദ്ധ​നെ​ന്നും വ്യ​ക്ത​മാ​ക്കി. വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്ലെ​ങ്കി​ലും യു​ദ്ധം ഇ​നി അ​ധി​ക കാ​ലം നീ​ളി​ല്ലെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​രു​പ​തി​ന സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​ൽ പ്ര​ധാ​ന ത​ട​സം പി​ടി​ച്ചെ​ടു​ത്ത ഭൂ​മി​യെ ചൊ​ല്ലി ധാ​ര​ണ ആ​കാ​ത്ത​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

Sports

​​വ്ലാഡി​​സ്ലാ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്

ദോ​ഹ: 2025 ഫി​ഡെ ലോ​ക റാ​പ്പി​ഡ് ആ​ന്‍​ഡ് ബ്ലി​റ്റ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ ഏ​ഴ് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ റ​ഷ്യ​യു​ടെ വ്ളാഡി​സ്ലാ​വ് ആ​ര്‍​ട്ടെ​മീ​വ് 5.5 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക ഒ​ന്നാം ന​മ്പ​റാ​യ നോ​ര്‍​വെ​യു​ടെ മാ​ഗ്ന​സ് കാ​ള്‍​സ​ന്‍, ക്ലാ​സി​ക്ക​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്, ഫ്രാ​ന്‍​സി​ന്‍റെ മാ​ക്‌​സിം വാ​ച്ചി​യ​ര്‍ ലാ​ഗ്രേ​വ് തു​ട​ങ്ങി​യ​വ​ര്‍ അ​ഞ്ച് പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി, മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സ​രി​ന്‍ എ​ന്നി​വ​ര്‍ 4.5 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ യ​ഥാ​ക്ര​മം 10, 13 സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​ര​മാ​യ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ നാ​ല് പോ​യി​ന്‍റു​മാ​യി 56-ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

റാ​പ്പി​ഡ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 2025 ലോ​ക​ക​പ്പ് ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ്, ഫൈ​ന​ലി​സ്റ്റാ​യ കൊ​നേ​രു ഹം​പി എ​ന്നി​വ​ര്‍ അ​ഞ്ച് പോ​യി​ന്‍റു​മാ​യി മു​ന്‍​നി​ര​ക്കാ​ര്‍​ക്കൊ​പ്പ​മു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഹ​രി​ക ദ്രോ​ണ​വ​ല്ലി 4.5 പോ​യി​ന്‍റു​മാ​യി 10-ാം സ്ഥാ​ന​ത്തും ആ​ര്‍. വൈ​ശാ​ലി നാ​ല് പോ​യി​ന്‍റു​മാ​യി 18-ാമ​തു​മാ​ണ്. റാ​പ്പി​ഡ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 11 റൗ​ണ്ടു​ക​ളും ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ 13 റൗ​ണ്ടു​ക​ളു​മാ​ണു​ള്ള​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കൊ​നേ​രു ഹം​പി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍.

International

യുക്രെയ്ൻ ആക്രമണം; റഷ്യയിൽ മൂന്നു മരണം

മോ​​​സ്കോ: ​​​യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​ൻ തു​​​റ​​​മു​​​ഖ​​​ത്തു ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

റോ​​​സ്തോ​​​വ് ഓ​​​ൺ ‌ഡോ​​​ൺ പ്ര​​​ദേ​​​ശ​​​ത്തെ തു​​​റ​​​മു​​​ഖ​​​ത്ത് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ​​​പി​​​ടി​​​ത്തം അ​​​ണ​​​ച്ച​​​താ​​​യി റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

International

സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മം; റഷ്യയ്ക്കെതിരേ ആരോപണവുമായി ജർമനി

ബ​​​ർ​​​ലി​​​ൻ: റ​​​ഷ്യ​​​യ്ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ജ​​​ർ​​​മ​​​നി രം​​​ഗ​​​ത്ത്. ത​​​ങ്ങ​​​ളു​​​ടെ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളി​​​നു​​​നേ​​​രെ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നു​​​മാ​​​ണ് ആ​​​രോ​​​പ​​​ണം. വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യും ചെ​​​യ്തു.

2024 ഓ​​​ഗ​​​സ്റ്റി​​​ൽ ജ​​​ർ​​​മ​​​ൻ എ​​​യ​​​ർ ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ​​​ൻ മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സാ​​​ണെ​​​ന്നാ​​​ണ് ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ആ​​​രോ​​​പി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ രാ​​​ജ്യ​​​ത്തു ന​​​ട​​​ന്ന ഫെ​​​ഡ​​​റ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും സ്വാ​​​ധീ​​​നി​​​ക്കാ​​​നും റ​​​ഷ്യ ശ്ര​​​മി​​​ച്ചെ​​​ന്നും ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ‌​​​ക്താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2022ൽ ​​​യു​​​ക്രെ​​​യ്നു​​​നേ​​​രേ പൂ​​​ർ​​​ണ​​​തോ​​​തി​​​ലു​​​ള്ള അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ റ​​​ഷ്യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ജ​​​ർ​​​മ​​​നി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​രോ​​​പ​​​ണം.

പ്ര​​​കോ​​​പ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ യൂ​​​റോ​​​പ്യ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ജ​​​ർ​​​മ​​​നി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ഇ​​​ട​​​പെ​​​ടു​​​ന്നു​​​വെ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം യു​​​കെ​​​യും റു​​​മേ​​​നി​​​യ​​​യും ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

National

റഷ്യയിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി നവംബറിൽ ഉയർന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ക്രൂ​​​ഡ് ഓ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ന​​​വം​​​ബ​​​റി​​​ൽ നാ​​​ല് ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് അ​​​ഞ്ച് മാ​​​സ​​​ങ്ങ​​​ളി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ 260 കോ​​ടി യൂ​​​റോ​​​യി​​​ൽ എ​​​ത്തി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​ലൂ​​​ടെ സം​​​സ്ക​​​രി​​​ച്ച ഇ​​​ന്ധ​​​ന​​​ത്തി​​​ന്‍റെ വ​​​ലി​​​യ ശ​​​ത​​​മാ​​​ന​​​വും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു.

റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​ൽ ചൈ​​​ന​​​യ്ക്ക് തൊ​​​ട്ടു​​​പി​​​ന്നി​​​ലാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ​​​യെ​​​ന്ന് സെ​​​ന്‍റ​​​ർ ഫോ​​​ർ റി​​​സ​​​ർ​​​ച്ച് ഓ​​​ൺ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് ക്ലീ​​​ൻ എ​​​യ​​​ർ അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് മേ​​​ൽ യു​​​എ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പേ ക​​​യ​​​റ്റി അ​​​യ​​​ച്ച ച​​​ര​​​ക്കാ​​​ണ് ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തെ​​​ത്തു​​​ന്ന​​​ത്. വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഈ ​​​മാ​​​സ​​​വും തു​​​ട​​​രും.

റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളാ​​​യ റോ​​​സ്നെ​​​ഫ്റ്റി​​​നും ലൂ​​​കോ​​​യ്‌​​​ലി​​​നും മേ​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്‌​​​ട്രീ​​​സ്, എ​​​ച്ച്പി​​​സി​​​എ​​​ൽ-​​​മി​​​ത്ത​​​ൽ എ​​​ന​​​ർ​​​ജി ലി​​​മി​​​റ്റ​​​ഡ്, മാം​​​ഗ്ലൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ് എന്നിവ ഇ​​​റ​​​ക്കു​​​മ​​​തി നി​​​ർ​​​ത്തി​​​വ​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി തു​​​ട​​​രു​​​ന്നു​​​ണ്ട്.

International

ഭൂമി വിട്ടുകൊടുക്കില്ല; ബദൽ സമാധാന പദ്ധതിയുമായി യുക്രെയ്ൻ

കീ​​​വ്: യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ​​​ദ്ധ​​​തി​​​ക്കു യു​​​ക്രെ​​​യ്ൻ ബ​​​ദ​​​ൽ ത​​​യ​​​റാ​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. റ​​​ഷ്യ​​​ക്കു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം യു​​​ക്രെ​​​യ്ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ റ​​​ഷ്യ, യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി വെ​​​വ്വേ​​​റെ ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തു പോ​​​ലെ യു​​​ക്രെ​​​യ്ന്‍റെ ഭൂ​​​മി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നു നേ​​​ർ​​​ക്ക് വ്യോ​​​മാ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ സു​​​മി ന​​​ഗ​​​ര​​​ത്തി​​​ൽ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ട്ടു.

International

ഡോ​ൺ​ബാ​സി​ൽ വ​ഴി​മു​ട്ടി സ​മാ​ധാ​നം

ല​​​​ണ്ട​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി ല​​​​ണ്ട​​​​നി​​​​ൽ. യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നാ​​​​ണ് സെ​​​​ല​​​​ൻ​​​​സ്കി ല​​​​ണ്ട​​​​നി​​​​ൽ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ല​​​​ണ്ട​​​​നി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്ർ സ്റ്റാ​​​​ർമ​​​​ർ, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ൺ, ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രെ​​​​ഡ​​​​റി​​​​ക് മെ​​​​ർ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സെ​​​​ല​​​​ൻ​​​​സ്കി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. കെ​​​​യ്ർ സ്റ്റാ​​​​ർമ​​​​റു​​​​ടെ 10 ഡൗ​​​​ണിം​​​​ഗ് സ്ട്രീ​​​​റ്റി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ സു​​​​ര​​​​ക്ഷ, വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധം, യു​​​​ക്രെ​​​​യ്നു​​​​ള്ള ദീ​​​​ർ​​​​ഘ​​​​കാ​​​​ല ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നു ഞാ​​​​യ​​​​റാ​​​​ഴ്ച സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ല​​​​ണ്ട​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ബ്ര​​​​സ​​​​ൽ​​​​സി​​​​ൽ നാ​​​​റ്റോ മേ​​​​ധാ​​​​വി മാ​​​​ർ​​​​ക് റ​​​​ട്ടെ, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ, ഉ​​​​ർ​​​​സു​​​​ല വോ​​​​ൺ എ​​​​ന്നി​​​​വ​​​​രെ സെ​​​​ല​​​​ൻ​​​​സ്കി കാ​​​​ണും.

യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ട്രം​​​​പ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​മാ​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം കി​​​​ഴ​​​​ക്ക​​​​ൻ ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ത​​​​ട്ടി​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​ക്രെ​​​​യ്ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ഡോ​​​​ൺ​​​​ബാ​​​​സ് റ​​​​ഷ്യ​​​​ക്കു വി‌​​​​ട്ടു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ട്രം​​​​പി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു. യു​​​​ക്രെ​​​​യ്നും യൂ​​​​റോ​​​​പ്യ​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളും ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടു യോ​​​​ജി​​​​ക്കു​​​​ന്നി​​​​ല്ല.

സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി​​​​യു​​​​ടെ മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​ല്ലെ​​​​ന്നു സ്റ്റാ​​​​ർ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു.‌‍‌ ഇ​​​​തി​​​​നി​​​​ടെ, സെ​​​​ല​​​​ൻ​​​​സ്കി​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ഷേ​​​​പ​​​​വു​​​​മാ​​​​യി ട്രം​​​​പ് രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സ​​​​മാ​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം സെ​​​​ല​​​​ൻ​​​​സ്കി ഇ​​​​തു​​​​വ​​​​രെ വാ​​​​യി​​​​ച്ചി​​​​​​​​ല്ലെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​ക്കു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടു യോ​​​​ജി​​​​പ്പാ​​​​ണ്. എ​​​​ന്നാ​​​​ൽ സെ​​​​ല​​​​ൻ​​​​സ്കി ഇ​​​​തി​​​​ൽ സ​​​​ന്തു​​​​ഷ്ട​​​​നാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ല്ല.

സ​​​​മാ​​​​ധാ​​​​ന ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ യു​​ക്രെ​​യ്ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഹ്തർകയി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ​​​​ണ് ഡ്രോ​​​​ൺ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്. വ​​​​ട​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ചെ​​​​ർ​​​​ണി​​​​വി​​​​ൽ രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ‌ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. റ​​​​ഷ്യ​​​​യു​​​​ടെ 149 ഡ്രോ​​​​ണു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​ൻ വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം 67 യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

National

ഇന്ത്യ-റഷ്യ ബന്ധം കെട്ടുറപ്പുള്ളത്: എ​​​​സ്. ജയശങ്കർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​ട്ടു​​​പ​​​തി​​​റ്റാ​​​ണ്ടോ​​​ള​​​മാ​​​യി കെ​​​ട്ടു​​​റ​​​പ്പോ​​​ടെ തു​​​ട​​​രു​​​ന്ന​​​താ​​​ണ് ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​ന്ധ​​​മെ​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​ർ. ഈ ​​​​വ​​​​ലി​​​​യ കൂ​​​​ട്ടു​​​​കെ​​​​ട്ട് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

യു​​​​എ​​​​സു​​​​മാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ളെ പു​​​​ടി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ദ​​​​ത്തെ​​​​യും അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. “ഇ​​​​ന്ത്യ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ങ്ങ​​​​നെ ബ​​​​ന്ധ​​​​ങ്ങ​​​​ൾ കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്നു എ​​​​ന്ന​​​​തി​​​​നു​​​​മേ​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​റ്റോ പ​​​​വ​​​​ർ ഉ​​​​ണ്ടെ​​​​ന്ന് മ​​​​റ്റൊ​​​​രു രാ​​​​ജ്യം ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് ന്യാ​​​​യ​​​​മ​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം ന​​​​മു​​​​ക്കു​​​​ണ്ട്”- ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ ടൈം​​​​സ് ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​​യ​​​​ശ​​​​ങ്ക​​​​ർ പ​​​​റ​​​​ഞ്ഞു.

പു​​​​ടി​​​​ന്‍റെ ദ്വി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​ന്, ഉ​​​​ദി​​​​ച്ചു​​​​യ​​​​രു​​​​ന്ന വ​​​​ലി​​​​യ രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ക്ക് ക​​​​ഴി​​​​യു​​​​ന്ന​​​​ത്ര ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

International

യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതി

മ​​​​യാ​​​​മി: റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​ക്രെ​​​​യ്നും അ​​​​മേ​​​​രി​​​​ക്ക​​​​യും ന​​​​ട​​​​ത്തു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പു​​​​രോ​​​​ഗ​​​​തി. യു​​​​ക്രെ​​​​യ്നി​​​​ൽ സ​​​​മാ​​​​ധാ​​​​നം പു​​​​നഃസ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്ന​​​​താ​​​​യി ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും അ​​​​റി​​​​യി​​​​ച്ചു.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫും പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​ര​​​​ദ് കു​​​​ഷ്ന​​​​റു​​​​മാ​​​​ണ് യു​​​​ക്രെ​​​​യ്നി​​​​ലെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് റ​​​​സ്തം ഉ​​​​മ​​​​റോ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​വു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മ​​​​യാ​​​​മി​​​​യി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

യു​​​​ക്രെ​​​​യ്ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് റ​​​​സ്തം ഉ​​​​മ​​​​റോ​​​​വ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. റ​​​​ഷ്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് വീ​​​​ണ്ടും അധി​​​​നി​​​​വേ​​​​ശമു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും വേ​​​​ണം. യു​​​​ദ്ധാ​​​​ന​​​​ന്ത​​​​ര യു​​​​ക്രെ​​​​യ്ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണം, യു​​​​ക്രെ​​​​യ്ൻ-​​​​അ​​​​മേ​​​​രി​​​​ക്ക സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

വി​​​​റ്റ്കോ​​​​ഫും കു​​​​ഷ്ന​​​​റും ചൊ​​​​വ്വാ​​​​ഴ്ച മോ​​​​സ്കോ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​നു​​​​മാ​​​​യി അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ചി​​​​ല നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റ​​​​ഷ്യ​​​​ക്ക് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് പു​​​​ടി​​​​ൻ ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​റി​​​​യി​​​​ച്ചു.

റഷ്യൻ ആ​​​ക്ര​​​മ​​​ണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​നു സ​​​മീ​​​പം റെ​​​യി​​​ൽ​​​വേ ജം​​​ഗ്ഷ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് റ​​​ഷ്യ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ലി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ഫാ​​​സ്റ്റീ​​​വ് പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​വി​​​ടു​​​ത്തെ റെ​​​യി​​​ൽ​​​വേ ഡി​​​പ്പോ​​​യും ട്രെ​​​യി​​​ൻ ബോ​​​ഗി​​​ക​​​ളും ന​​​ശി​​​ച്ചു. മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

National

കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​ര​​​ണം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ണ​​​വ​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​മാ​​​യ കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ റ​​​ഷ്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പു ന​​​ൽ​​​കി പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ൻ.

സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പു​​​ടി​​​ന്‍റെ വാ​​​ഗ്ദാ​​​നം. ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റാ​​​ൻ ഈ ​​​പ​​​ദ്ധ​​​തി വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​റു റി​​​യാ​​​ക്‌​​​ട​​​ർ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ഇ​​​തി​​​നോ​​​ട​​​കം​​​ത​​​ന്നെ ഗ്രി​​​ഡു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ഇന്ത്യ-റഷ്യ സൗഹൃദം ഇരട്ടതാരകം പോലെയെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിൻ

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ പങ്കിനെ പ്രശംസിച്ച മോദി ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.

ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് കരാറുകൾ. കൂടാതെ, 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സൈനിക സഹകരണം കൂട്ടാനും ധാരണയായി.

റഷ്യ-യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.

വ്യാഴാഴ്ചയാണ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തിയത്. ഇന്നു രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ പുടിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് ആചാരപരമായ വരവേല്പു നല്കിയിരുന്നു. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. വൈകുന്നേരം രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം രാത്രി ഒമ്പതിന് അദ്ദേഹം റഷ്യയിലേക്ക് മടങ്ങും.

National

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്: വ്ളാ​ഡി​മ​ർ പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ർ പു​ടി​ൻ. മോ​ദി​യെ പോ​ലൊ​രു നേ​താ​വു​ള്ള​ത് ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ​മാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന നേ​താ​വ​ല്ല ന​രേ​ന്ദ്ര മോ​ദി​യെ​ന്നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കാ​നാ​വു​ന്ന ഒ​രു സു​ഹൃ​ത്താ​ണ് മോ​ദി. ഇ​ത് താ​ൻ ഏ​റെ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക ഇ​പ്പോ​ഴും റ​ഷ്യ​യി​ൽ നി​ന്ന് ആ​ണ​വ ഇ​ന്ധ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യ്ക്കും ഇ​തേ അ​വ​കാ​ശ​മു​ണ്ടെ​ന്നും പു​ടി​ൻ ആ​വ​ർ​ത്തി​ച്ചു. ഇ​ര​ട്ട തീ​രു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഉ​പ​ദേ​ശ​ക​ർ ആ​ണെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

International

യുക്രെയ്ൻ വെടിനിർത്തൽ: യുഎസ് പദ്ധതി മുഴുവനോടെ അംഗീകരിക്കാൻ പുടിനു മടി

മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ‌ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ലെ ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​ടി​​​ൻ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്ര ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നും റ​​​ഷ്യ ത​​​യാ​​​റാ​​​ണ്.

മോ​​​സ്കോ​​​യി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി പു​​​ടി​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു പെ​​​സ്കോ​​​വ് ഇ​​​ക്കാ​​ര്യം അ​​റി​​​യി​​​ച്ച​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി പു​​​ടി​​​ൻ അ​​​പ്പാ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​വെ​​​ന്ന വാ​​​ർ​​​ത്ത ശ​​​രി​​​യ​​​ല്ലെ​​​ന്ന് പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ചി​​​ല​​​ത് നി​​​ര​​​സി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച​​​യി​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ​​​ക്കു ന​​​ന്ദി​​​യു​​​ണ്ട്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​കി​​​ല്ലെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ നി​​​ല​​​പാ​​​ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച​​​ത്. ഇ​​​തി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി​​​രു​​​ന്നു. യു​​​ക്രെ​​​യ്ൻ സ്വ​​​ന്തം ഭൂ​​​മി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ ഇ​​​ട​​​പെ​​​ട്ട് പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ളു​​​ടെ നീ​​​ക്കം സ​​​മാ​​​ധാ​​​ന​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു തു​​​ര​​​ങ്കം വ​​​യ്ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

International

വി​റ്റ്കോ​ഫും ട്രം​പി​ന്‍റെ മ​രു​മ​ക​നും മോ​സ്കോ​യി​ൽ‌‌

മോ​​​​സ്കോ: യു​​​​എ​​​​സ് പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫും ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​റേ​​ദ് കു​​​​ഷ്ന​​​​റും മോ​​​​സ്കോ​​​​യി​​​​ൽ. റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​രു​​​​വ​​​​രും മോ​​​​സ്കോ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

എ​​​​ല്ലാ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും അ​​​​ങ്ങേ​​​​യ​​​​റ്റം ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്ന് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

യ​​​​ഥാ​​​​ർ​​​​ഥ സ​​​​മാ​​​​ധാ​​​​ന​​​​വും സു​​​​ര​​​​ക്ഷ​​​​യും കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് സെ​​​​ലെ​​​​ൻ​​​​സ്കി എ​​​​ക്‌​​​​സി​​​​ൽ കു​​​​റി​​​​ച്ചു. യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ യു​​​​ക്രെ​​​​യ്‌​​​​ൻ പ്ര​​​​തി​​​​നി​​​​ധിസം​​​​ഘ​​​​വു​​​​മാ​​​​യി ന​​​​ട​​​​ത്തി.

ച​​​​ർ​​​​ച്ച ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് റൂ​​​​ബി​​​​യോ പ​​​​റ​​​​ഞ്ഞു. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​നി​​​​യും ജോ​​​​ലി ബാ​​​​ക്കി​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

International

യുക്രെയ്ൻ: ട്രംപിന്‍റെ പ്രതിനിധി റഷ്യയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം.

അമേരിക്കൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണൾഡ് ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും സ​​​ന്ദ​​​ർ​​​ശി​​​ക്കും. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 28 ഇ​​​ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി​​​രി​​​ക്കും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.

ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച മോ​​​സ്കോ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വി​​​ദേ​​​ശ​​​നയ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് യൂ​​​റി ഉ​​​ഷ​​​ക്കോ​​​വ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​റും മോ​​​സ്കോ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കു ചേ​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന് ഡോണൾഡ് ട്രം​​​പും അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ ആ​​​ണ് യു​​​ക്രെ​​​യ്നി​​​ലെ​​​ത്തു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു വ​​​ച്ച പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് നേ​​​ര​​​ത്തേ ജ​​​നീ​​​വ​​​യി​​​ൽ യു​​​ക്രെ​​​യ്നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ​​ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​​വ​​​ച്ച് റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ക​​​ണ്ടു.

ആ​​​ദ്യം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം പ​​​ദ്ധ​​​തി​​​യി​​​ലു​​​ണ്ടെ​​​ന്ന് ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ആ​​​ദ്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ​​​ദ്ധ​​​തി​​​യോ​​​ട് റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല മ​​​നോ​​​ഭാ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ഗി ലാ​​​വ്റോ​​​വ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ​​​തോ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്നോ, റ​​​ഷ്യ​​​ക്കോ സ​​​മ​​​യം നി​​​ശ്ച​​​യി​​​ച്ചിട്ടി​​​ല്ലെ​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.

International

റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി

ന്യൂ​യോ​ര്‍​ക്ക്: റ​ഷ്യ - യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന ക​രാ​ര്‍ യു​ക്രെ​യ്ൻ അം​ഗീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജെ​നീ​വ​യി​ൽ ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യു​ടെ​യും യു​ക്രെ​യ്ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മാ​ധാ​ന ക​രാ​രി​ന് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.

യു​എ​സ് മു​ന്നോ​ട്ടു​വ​ച്ച 28 കാ​ര്യ​ങ്ങ​ള​ട​ങ്ങി​യ സ​മാ​ധാ​ന പ​ദ്ധ​തി​യി​ലാ​ണ് പൊ​തു​വാ​യ ധാ​ര​ണ​യാ​യ​തെ​ന്ന് യു​ക്രെ​യ്ൻ വ്യ​ക്ത​മാ​ക്കി. ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ന്തി​മ സ​മാ​ധാ​ന ക​രാ​റി​ന് രൂ​പം ന​ൽ​കി​യ​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ഒ​മ്പ​തു​മാ​സ​ത്തി​നി​ടെ എ​ട്ട് യു​ദ്ധ​ങ്ങ​ൾ താ​ൻ അ​വ​സാ​നി​പ്പി​ച്ചെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു.

സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി പ്ര​തി​ക​രി​ച്ചു. റ​ഷ്യ കൂ​ടി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. സ​മാ​ധാ​ന ക​രാ​ര്‍ യു​ക്രെ​യ്ൻ അം​ഗീ​ക​രി​ച്ച​തോ​ടെ റ​ഷ്യ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് ആ​ദ്യ​മു​ണ്ടാ​ക്കി​യ സ​മാ​ധാ​ന ക​രാ​റി​നോ​ട് റ​ഷ്യ​യ്ക്ക് അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​തി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ റ​ഷ്യ​യു​ടെ തീ​രു​മാ​നം അ​നു​കൂ​ല​മാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ര്‍​ജി ലാ​വ്റോ​വ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

International

അ​മേ​രി​ക്ക ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചി​ല്ല; യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് യു​ക്രെ​യ്നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യ്ക്ക് പ​ക​രം യു​ക്രെ​യ്ൻ ഒ​രു ത​ര​ത്തി​ലു​ള്ള ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യെ ട്രൂ​ത്തി​ലൂ​ടെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ്.

യു​എ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ക്കാ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ട്രം​പ് യു​ക്രെ​യ്ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ 27ന് ​മു​ൻ​പാ​യി പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സ​മാ​ധാ​ന ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്ന് അ​മേ​രി​ക്ക ന​ൽ​കി വ​ന്നി​രു​ന്ന സൈ​നി​ക, സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

International

റ​ഷ്യ - യു​ക്രെ​യ്ൻ സ​മാ​ധാ​ന ക​രാ​ർ: യു​ക്രെ​യ്നി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി വാ​ഷിം​ഗ്‌​ട​ണ്‍

കീ​വ്: സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കാ​ൻ യു​ക്രെ​യ്നി​നു​മേ​ൽ വാ​ഷിം​ഗ്‌​ട​ണ്‍ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. റ​ഷ്യ - യു​ക്രെ​യ്ൻ സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​ക്രെ​യ്നി​നെ യു​എ​സ് ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്.

യു​ക്രെ​യ്നി​ലേ​ക്കു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ആ​യു​ധ വി​ത​ര​ണ​വും വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണ് യു​എ​സി​ന്‍റെ ഭീ​ഷ​ണി. അ​ടു​ത്ത ആ​ഴ്ച യു​ക്രെ​യ്ൻ സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് യു​എ​സ് ക​രു​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കീ​വ് അ​ധി​ക പ്ര​ദേ​ശം വി​ട്ടു​കൊ​ടു​ക്കു​ക, സൈ​നി​ക വ​ലി​പ്പം നി​യ​ന്ത്രി​ക്കു​ക, നാ​റ്റോ​യി​ൽ ചേ​രു​ന്ന​തി​ൽ വി​ല​ക്ക് തു​ട​ങ്ങി യു​ദ്ധ​ത്തി​ൽ റ​ഷ്യ​യു​ടെ ആ​വ​ശ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന 28 നി​ർ​ദേ​ശ​ങ്ങ​ളും യു​എ​സ് യു​ക്രെ​യ്നി​ന് മു​ന്നി​ൽ​വ​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന ക​രാ​റി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി മു​തി​ർ​ന്ന യു​എ​സ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​നി​ധി സം​ഘം വ്യാ​ഴാ​ഴ്ച കീ​വി​ൽ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ലെ​ൻ​സ്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

International

അമേരിക്കൻ സമാധാന പദ്ധതിയുമായി സഹകരിക്കും: സെലൻസ്കി

കീ​​​വ്: അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ചേ​​​ർ​​​ന്നു ത​​​യാ​​​റാ​​​ക്കി​​​യ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച് യു​​​ക്രെ​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി. അ​​​മേ​​​രി​​​ക്ക അ​​​വ​​​രു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യോ​​​ടു സ​​​ഹ​​​ക​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​നി​​​യൊ​​​രു അ​​​ധി​​​നി​​​വേ​​​ശം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു ല​​​ഭി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​​മാ​​​ണു യു​​​ക്രെ​​​യ്നു വേ​​​ണ്ട​​​ത്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ​​​ത്തി​​​യ യു​​​എ​​​സ് സൈ​​​നി​​​കസം​​​ഘ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​ണു സെ​​​ല​​​ൻ​​​സ്കി ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​തി​​​നി​​​ടെ, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി കി​​​റി​​​ൾ ദി​​​മി​​​ത്രി​​​യേ​​​വും ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

യു​​​ക്രെ​​​യ്നു വ​​​ലി​​​യ​​​തോ​​​തി​​​ൽ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ, റ​​​ഷ്യ​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
യു​​​ക്രെ​​​യ്നു സൈ​​​നി​​​കനി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള ഭൂ​​​മി​​കൂ​​​ടി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഒ​​​രു നി​​​ർ​​​ദേ​​​ശം.

യു​​​ക്രെ​​​യ്ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം ആ​​​റു ല​​​ക്ഷ​​​മാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക, നാ​​​റ്റോ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്.ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി, യു​​​ക്രെ​​​യ്നു സു​​​ര​​​ക്ഷാ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള റ​​​ഷ്യ​​​യു​​​ടെ മ​​​ട​​​ക്ക​​​മാ​​​ണു മ​​​റ്റൊ​​​രു സു​​​പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കും. വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി7​​​ൽ റ​​​ഷ്യ​​​യെ വീ​​​ണ്ടും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി8 ​​​ആ​​​ക്കും.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ എ​​​തി​​​ർ​​​പ്പു പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് നി​ർ​ത്തി

ഡ​ൽ​ഹി: റ​ഷ്യ​ൻ എ​ണ്ണ ക​മ്പ​നി​ക​ൾ​ക്കു​ള്ള യു​എ​സ് ഉ​പ​രോ​ധം ഇ​ന്ന് നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തിൽ റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് റി​ഫൈ​ന​റി നി​ർ​ത്തി. വി​ദേ​ശ​ത്തേ​ക്ക് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന റി​ഫൈ​ന​റി​യി​ലേ​ക്ക് റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് നി​ർ​ത്തി​യ​ത്.

റ​ഷ്യ​യി​ൽ നി​ന്നു​ള്ള ര​ണ്ട് ക​മ്പ​നി​ക​ൾ​ക്ക് അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച ഈ ​ഉ​പ​രോ​ധം ഇ​ന്നാ​ണ് നി​ല​വി​ൽ വ​ന്ന​ത്.

റി​ല​യ​ൻ​സ് റ​ഷ്യ​യി​ൽനി​ന്ന് ക്രൂ​ഡ് ഓ​യി​ൽ എ​ത്തി​ക്കു​ക​യും അ​തി​ന് ശേ​ഷം ഇ​ത് സം​സ്ക​രി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

International

പോളണ്ടിൽ റെയിൽവേ പാളത്തിൽ സ്ഫോടനം; നടത്തിയത് റഷ്യക്കുവേണ്ടി പ്രവർത്തിക്കുന്ന യുക്രെയ്ൻ പൗരന്മാരെന്ന് പ്രധാനമന്ത്രി

വാ​​​ർ​​​സോ: പോ​​​ള​​​ണ്ടി​​​ലെ റെ​​​യി​​​ൽ​​​വേ പാ​​​ള​​​ത്തി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത് റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​ണ്ട് യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​രാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ​​​ണ​​​ൾ​​​ഡ് ട​​​സ്ക് പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ അ​​​ധോ​​​സ​​​ഭ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.    

റ​​​ഷ്യ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​വ​​​രു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ പേ​​​രു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. ട്രെ​​​യി​​​ൻ ക​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി​​​രി​​​ക്കാം ന​​​ട​​​ന്ന​​​ത്.

ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യ വാ​​​ർ​​​സോ​​​വി​​​നെ യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രു​​​ന്ന റെ​​​യി​​​ൽ​​​വേ പാ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​നം മു​​​ൻ​​​പെ​​​ങ്ങും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ട്ടി​​​മ​​​റി​​​ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ട​​​സ്ക് വ്യ​​​ക്ത​​​മാ​​​ക്കി.

ഈ ​​​പാ​​​ള​​​ത്തി​​​ന്‍റെ തെ​​​ക്കു​​​ഭാ​​​ഗ​​​ത്ത് വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് പോ​​​ള​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ട് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ൾ നി​​​ർ​​​ത്തി​​​യി​​​ടേ​​​ണ്ടി വ​​​ന്നു​​​വെ​​​ങ്കി​​​ലും ആ​​​ള​​​പാ​​​യ​​​മു​​​ണ്ടാ​​​യി​​​ല്ല. കേ​​​ടു​​​പാ​​​ടു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.     

Kerala

കോ​വ​ളം ബീ​ച്ചി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വി​ദേ​ശ വ​നി​ത​യ്ക്ക് ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു.

ലൈ​ഫ് ഗാ​ർ​ഡ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ഇ​തേ നാ​യ ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു​വെ​ന്ന് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. ബീ​ച്ചി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​യു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

International

റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ലെ ല​ക്ഷ്മ​ൺ​ഗ​ഡി​ലെ ക​ഫ​ൻ​വാ​ഡ ഗ്രാ​മ​വാ​സി​യാ​യ അ​ജി​ത് സിം​ഗ് ചൗ​ധ​രി(22) ആ​ണ് മ​രി​ച്ച​ത്.

2023 ൽ ​ബ​ഷ്കീ​ർ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​ബി​എ​സ് കോ​ഴ്സി​ന് ചേ​ർ​ന്ന അ​ജി​ത് സിം​ഗി​നെ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് കാ​ണാ​താ​യി​രു​ന്നു. ഉ​ഫ ന​ഗ​ര​ത്തി​ലെ ഒ​രു അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​പാ​ൽ വാ​ങ്ങാ​ൻ ഹോ​സ്റ്റ​ലി​ൽ നി​ന്നും പോ​യ അ​ജി​ത് സിം​ഗ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​റ്റ് ന​ദി​യോ​ട് ചേ​ർ​ന്നു​ള്ള അ​ണ​ക്കെ​ട്ടി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ൽ​വാ​ർ സ​ര​സ് ഡ​യ​റി ചെ​യ​ർ​മാ​ൻ നി​തി​ൻ സാ​ഗ്‌​വാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 19 ദി​വ​സം മു​മ്പ് ന​ദീ​തീ​ര​ത്ത് നി​ന്ന് അ​ജി​ത് സിം​ഗി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ഷൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​ൽ​വാ​ർ പ​റ​ഞ്ഞു.

National

റഷ്യയിൽനിന്നു നേരിട്ടുള്ള എണ്ണയിറക്കുമതി കുറയ്ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ റ​​​ഷ്യ​​​യി​​​ൽ​​നി​​​ന്ന് നേ​​രി​​ട്ടു​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ ഇ​​​ന്ത്യ തീ​​​രു​​​മാ​​​നി​​​ച്ചു. റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളാ​​​യ റോ​​​സ്നെ​​​ഫ്റ്റ്, ലു​​​കോ​​​യി​​​ൽ എ​​​ന്നി​​​വ​​​യ്ക്കു​​​മേ​​​ൽ യു​​​എ​​​സ് പ്ര​​​ഖ്യ​​​പി​​​ച്ച ഉ​​​പ​​​രോ​​​ധം 21ന് ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.

റ​​​ഷ്യ​​​ൻ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ന്‍റെ പ​​​കു​​​തി​​​യി​​​ല​​​ധി​​​ക​​​വും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​തോ​​​ടെ ഡി​​​സം​​​ബ​​​റോ​​​ടെ വ​​​ലി​​​യ ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ർ ക​​​രു​​​തു​​​ന്നു.

എ​​​ന്നി​​​രു​​​ന്നാ​​​ലും ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ റ​​​ഷ്യ​​​ൻ ബാ​​​ര​​​ലു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത് തു​​​ട​​​രും. റോ​​​സ്നെ​​​ഫ്റ്റു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല വി​​​ത​​​ര​​​ണ​​​ക്ക​​​രാ​​​റു​​​ള്ള റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡാ​​​ണ് റ​​​ഷ്യ എ​​​ണ്ണ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന​​​വ​​​രി​​​ൽ പ്ര​​​മു​​​ഖ​​​ർ. മം​​​ഗ​​​ളൂരു റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ്, എ​​​ച്ച്പി​​​സി​​​എ​​​ൽ-​​​മി​​​ത്ത​​​ൽ എ​​​ന​​​ർ​​​ജി ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കും.

റോ​​​സ്നെ​​​ഫ്റ്റി​​​ന്‍റെ ഭാ​​​ഗി​​​ക ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ഉ​​​പ​​​രോ​​​ധം നേ​​രി​​ടു​​ന്ന ന​​​യാ​​​ര എ​​​ന​​​ർ​​​ജി​​​യു​​​ടെ വ​​​ഡി​​​നാ​​​ർ റി​​​ഫൈ​​​ന​​​റി റ​​​ഷ്യ​​​ൻ ക്രൂ​​​ഡ് നി​​​ല​​​നി​​​ർ​​​ത്തും.

ഒ​​​ക്ടോ​​​ബ​​​റി​​​ൽ റ​​​ഷ്യ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​ന്നാം ന​​​ന്പ​​​ർ എ​​​ണ്ണസ്രോ​​​ത​​​സ്. ഇ​​​റാ​​ക്കും സൗ​​​ദി​​​യും തൊ​​​ട്ടു​​​പി​​​റ​​​കി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യി​​​ൽ മി​​​ഡി​​​ൽ ഈ​​​സ്റ്റ്, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക, പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക, കാ​​​ന​​​ഡ, യു​​​എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് ഇ​​​ന്ത്യ​​​ൻ റി​​​ഫൈ​​​ന​​​റി​​​ക​​​ളു​​​ടെ നീ​​​ക്കം.

International

അ​ണു​ശ​ക്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ല​ഡ്രോ​ൺ പ​രീ​ക്ഷി​ച്ചെ​ന്ന് റ​ഷ്യ

മോ​സ്കോ: ​ആ​ണ​വ​ശ​ക്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​സൈ​ഡോ​ൺ എ​ന്ന ജ​ല ഡ്രോ​ൺ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ അ​റി​യി​ച്ചു.

ചെ​റി​യ ആ​ണ​വ റി​യാ​ക്ട​ർ എ​ൻ​ജി​നാ​ണ് ഇ​തി​നു ക​രു​ത്തു പ​ക​രു​ന്ന​ത്. ജ​ല​ത്തി​ന​ടി​യി​ൽ എ​ത്ര​ദൂ​രം വേ​ണമെങ്കിലും സ​ഞ്ച​രി​ക്കാ​നു​ള്ള ക​ഴി​വ് ഇ​തി​നു​ണ്ടെ​ന്ന് പു​ടി​ൻ അ​വ​കാ​ശ​പ്പെ​ട്ടു. അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്നാ​ണ് ജ​ല​ഡ്രോ​ൺ പ​രീ​ക്ഷി​ച്ച​ത്.

ആ​ണ​വ റി​യാ​ക്ട​ർ എ​ൻ​ജി​ൻ ഘടിപ്പിച്ച ബു​റെ​വെ​സ്റ്റ്നി​ക് എ​ന്ന ക്രൂ​സ് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ‍​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഈ ​മി​സൈ​ലി​നും എ​ത്ര​ദൂ​രം വേ​ണ​മെ​ങ്കി​ലും സ​ഞ്ച​രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നാ​ണ് റ​ഷ്യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

International

ആണവ എൻജിൻ ഘടിപ്പിച്ച മിസൈലുമായി റഷ്യ

മോ​​​സ്കോ: അ​​​ണു​​​ശ​​​ക്തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബു​​​റെ​​​വെ​​​സ്റ്റ്നി​​​ക് ക്രൂ​​​സ് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ച​​​താ​​​യി റ​​​ഷ്യ. ഈ ​​​മാ​​​സം 21നു ​​​ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ 15 മ​​​ണി​​​ക്കൂ​​​ർ ആ​​​കാ​​​ശ​​​ത്തു തു​​​ട​​​ർ​​​ന്ന മി​​​സൈ​​​ൽ 14,000 കി​​​ലോ​​​മീ​​​റ്റ​​​ർ താ​​​ണ്ടി. ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ളു​​​മാ​​​യി എ​​​ത്ര​​​ ദൂ​​​രം വേ​​​ണ​​മെ​​ങ്കി​​​ലും പ​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഈ ​​​മി​​​സൈ​​​ലി​​​നെ ത​​​ടു​​​ക്കാ​​​ൻ ലോ​​​ക​​​ത്തി​​​ലെ ഒ​​​രു വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​നും ക​​​ഴി​​​യി​​​ല്ലെ​​​ന്ന് റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ റ​​​ഷ്യ​​​ൻ സൈ​​നി​​ക ജ​​​ന​​​റ​​​ൽ​​​മാ​​​ർ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ ധ​​​രി​​​പ്പി​​​ച്ചു. മി​​​സൈ​​​ൽ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ പു​​​ടി​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി.


റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ ഗ​​​വേ​​​ഷ​​​ക​​​ർ 2018ൽ ​​​വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ ഈ ​​​മി​​​സൈ​​​ലി​​​നു പ​​​റ​​​ക്കാ​​​നു​​​ള്ള ഊ​​​ർ​​​ജം പ​​​ക​​​രു​​​ന്ന​​​ത് ചെ​​​റി​​​യ ആ​​​ണ​​​വ റി​​​യാ​​​ക്ട​​​ർ എ​​​ൻ​​​ജി​​​ൻ ആ​​​ണ്. പ​​​റ​​​ക്ക​​​ൽ​​​പാ​​​ത ഏ​​​തു നേ​​​ര​​​വും മാ​​​റ്റാ​​​ൻ ശേ​​​ഷി​​​യു​​​ണ്ട്. ഇ​​​പ്പോ​​​ഴു​​​ള്ള​​​തും ഭാ​​​വി​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഒ​​​രു മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​നും ഇ​​​തി​​​നെ ത​​​ടു​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണു റ​​​ഷ്യ പ​​​റ​​​യു​​​ന്ന​​​ത്.


യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് റ​​​ഷ്യ​​​യോ​​​ടു​​​ള്ള അ​​​നു​​​കൂ​​​ല മ​​​നോ​​​ഭാ​​​വം തി​​​രു​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണു മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

International

ഇ​ന്ത്യ​യെ​യും റ​ഷ്യ​യെ​യും പ​രി​ഹ​സി​ച്ച് ട്രം​പ്

 

 

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​ന്ത്യ​യെ​യും റ​ഷ്യ​യെ​യും പ​രി​ഹ​സി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​ന്ത്യ​യും റ​ഷ്യ​യും കൂ​ടു​ത​ൽ ഇ​രു​ണ്ട ചൈ​ന​യി​ലേ​ക്ക് പോ​യെ​ന്ന് ട്രം​പ് പ​രി​ഹ​സി​ച്ചു.

ചൈ​ന​യി​ൽ ന​ട​ന്ന ഷാ​ങ്ഹാ​യ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്‍​സി​ഒ) ഉ​ച്ച​കോ​ടി​യി​ൽ മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ൾ ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ട്രം​പി​ന്‍റെ ഈ ​പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യെ​യും റ​ഷ്യ​യെ​യും ന​മ്മ​ൾ കൂ​ടു​ത​ൽ ഇ​രു​ണ്ട ചൈ​ന​യി​ലേ​ക്ക് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് തോ​ന്നു​ന്നു. അ​വ​ർ​ക്ക് ദീ​ർ​ഘ​വും സ​മൃ​ദ്ധ​വു​മാ​യ ഒ​രു ഭാ​വി ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ക്ക് മേ​ൽ 50 ശ​ത​മാ​നം താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ർ​ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണ്.

Leader Page

ഇന്ത്യയുടെ മഹാശക്തി സൗഹൃദങ്ങൾ

ആ​ഗോ​ള ന​യ​ത​ന്ത്ര​രം​ഗ​ത്തു പ​ണ്ടു​മു​ത​ലേ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് മെ​യ്‌​വ​ഴ​ക്ക​മു​ള്ള​താ​ണ്. തി​ക​ച്ചും സന്തു​ലി​തം. ത​ത്വ​ത്തി​ൽ ചേ​രി​ചേ​രാ​ത്ത​തും ഫ​ല​ത്തി​ൽ പ്രാ​യോ​ഗി​ക​വും. ഇന്ന​ത്തെ ലോ​ക​രാ​ഷ്‌​ട്രീ​യ​ത്തി​ൽ പി​രി​മു​റു​ക്കം കൂ​ടു​ന്നു. സ​ഖ്യ​ങ്ങ​ൾ മാ​റു​ന്നു. ലോ​ക​ക്ര​മം വി​വി​ധ സ്വാ​ധീ​ന​മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​പാ​ട് പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്കു​മേ​ൽ സ​മ്മ​ർ​ദം കൂ​ടു​ത​ലാ​ണ്.

യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ബ​​​​​​​​​ന്ധം വ​​​​​​​​​ഷ​​​​​​​​​ളാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡോ​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പി​​​​​​​​​ന്‍റെ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക ദേ​​​​​​​​​ശീ​​​​​​​​​യ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ പ്ര​​​​​​​​​ധാ​​​​​​​​​ന ല​​​​​​​​​ക്ഷ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൊ​​​​​​​​​ന്നാ​​​​​​​​​യി ഇ​​​​​​​​​ന്ത്യ മാ​​​​​​​​​റി​​. യു​​​​​​​എ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്ക് ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ൽ​​​നി​​​​​​​​​ന്നു​​​​​​​​​ള്ള ഇ​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​മ​​​​​​​​​തി​​​​​​​​​ക്ക് ട്രം​​​​​​​​​പ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ടം 50 ശ​​​ത​​​മാ​​​നം നി​​​​​​​​​കു​​​​​​​​​തി ഏ​​​​​​​​​ർ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. ഇ​​​​​​​​​ത് യു​​​​​​​എ​​​​​​​​​സി​​​​​​​ന്‍റെ വ്യാ​​​​​​​പാ​​​​​​​ര പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ക​​​​​​​ളി​​​​​​​ൽ ചു​​​മ​​​ത്തു​​​ന്ന ഏ​​​​​​​​​റ്റ​​​​​​​​​വും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന നി​​​​​​​​​ര​​​​​​​​​ക്കാ​​​​​​​​​ണ്. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​വ​​​​​​​​​ർ​​​​​​​​​ഷം ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ മൊ​​​​​​​​​ത്തം ക​​​​​​​​​യ​​​​​​​​​റ്റു​​​​​​​​​മ​​​​​​​​​തി​​​​​​​​​യു​​​​​​​​​ടെ 18 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും യു​​​​​​​​​എ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്കാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​ത്യാ​​​​​​​​​ഘാ​​​​​​​​​തം വ​​​​​​​ള​​​​​​​രെ വ​​​​​​​ലി​​​​​​​യ​​​​​​​താ​​​​​​​കും.

വ്യാ​​​​​​​പാ​​​​​​​ര പ്ര​​​​​​​ശ്ന​​​​​​​ത്തി​​​​​​​ലു​​​​​​​മ​​​​​​​പ്പു​​​​​​​റ​​​​​​​മാ​​​​​​​ണി​​​​​​​ത്. യു​​​​​​​​​എ​​​​​​​​​സും ഇ​​​​​​​​​ന്ത്യ​​​​​​​​​യും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ബ​​​​​​​​​ന്ധം കാ​​​​​​​​​ൽ​​​​​​​​​നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​​​​ലേ​​​​​​​​​റെ​​​​​​​​​യാ​​​​​​​​​യി ശ​​​​​​​​​ക്തി​​​​​​​​​പ്പെ​​​​​​​​​ട്ടു​​​​​​​​​വ​​​​​​​രി​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. ഇ​​​​​​​​​ൻ​​​​​​​​​ഡോ-​​​​​​​​​പ​​​​​​​​​സ​​​​​​​​​ഫി​​​​​​​​​ക് മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ചൈ​​​​​​​ന​​​​​​​യെ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള പ്ര​​​​​​​​​ധാ​​​​​​​​​ന ശ​​​​​​​ക്തി​​​​​​​യാ​​​​​​​യി അ​​​​​​​മേ​​​​​​​രി​​​​​​​ക്ക ഇ​​​​​​​​​ന്ത്യ​​​​​​​​​യെ ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്നു. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഏ​​​​​​​​​റ്റ​​​​​​​​​വും ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം​​​​​​​പോ​​​​​​​​​ലും ഒ​​​​​​​​​രു ജ​​​​​​​​​ന​​​​​​​​​പ്രി​​​​​​​​​യ നേ​​​​​​​​​താ​​​​​​​​​വി​​​​​​​​​ന്‍റെ തോ​​​​​​​ന്ന​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു മാ​​​​​​​റു​​​​​​​മെ​​​​​​​ന്ന ഓ​​​​​​​​​ർ​​​​​​​മ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ലാ​​​​​​​​​ണ് പു​​​​​​​​​തി​​​​​​​​​യ നി​​​​​​​​​കു​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ. ഈ ​​​​​​​​​നി​​​​​​​​​കു​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ പെ​​​​​​​ട്ടെ​​​​​​​ന്നൊ​​​​​​​രു സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നു വ​​​​​​​​​ഴി​​​​​​​​​യൊ​​​​​​​​​രു​​​​​​​​​ക്കി​​​​​​​യേ​​​​​​​ക്കാം. അ​​​​​​​തി​​​​​​​ലു​​​​​​​മ​​​​​​​പ്പു​​​​​​​റം, ഇ​​​​​​​​​രു​​​രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള ബ​​​​​​​​​ന്ധം മാ​​​റ്റി​​​പ്പ​​​ണി​​​യാ​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​മു​​​​​​​ണ്ട്.

പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന അ​​​മേ​​​രി​​​ക്ക

മ​​​​​​​​​റ്റു വ​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യും ട്രം​​​​​​​​​പ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ടം ഇ​​​​​​​​​ന്ത്യ​​​​​​​​​യെ അ​​​​​​​​​ക​​​​​​​​​റ്റു​​​​​​​​​ന്നു​​​​​​​​​ണ്ട്. അ​​​മേ​​​രി​​​ക്ക പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്നു. പാ​​​​​​​​​ക് സൈ​​​​​​​​​നി​​​​​​​​​ക മേ​​​​​​​​​ധാ​​​​​​​​​വി, ഫീ​​​​​​​​​ൽ​​​​​​​​​ഡ് മാ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ൽ അ​​​​​​​​​സിം മു​​​​​​​​​നീ​​​​​​​​​റി​​​​​​​​​നെ ട്രം​​​​​​​​​പ് വൈ​​​​​​​​​റ്റ് ഹൗ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്ക് ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. അ​​​​​​​​​സിം മു​​​​​​​​​നീ​​​​​​​​​ർ ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​കാ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി പ്ര​​​​​​​​​കോ​​​​​​​​​പ​​​​​​​​​ന​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​സം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​ശാ​​​​​​​നാ​​​​​​​ണ്. ഇ​​​​​​​ത്ത​​​​​​​രം പ്ര​​​​​​​​​സ്താ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ആ​​​​​​​​​ണ​​​​​​​​​വ​​​​​​​​​ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​യു​​​​​​​ടെ മു​​​​​​​​​ഴ​​​​​​​​​ക്ക​​​​​​​​​മു​​​​​​​ണ്ട്. കാ​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​നെ പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന്‍റെ ‘ക​​​​​​​​​ഴു​​​​​​​​​ത്തി​​​​​​​​​ലെ പ്ര​​​​​​​​​ധാ​​​​​​​​​ന ഞ​​​​​​​​​ര​​​​​​​​​മ്പ്’ എ​​​​​​​​​ന്ന് വി​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​പ്പി​​​​​​​​​ച്ച​​​​​​​​​തു​​​​​​​ണ്ട്. അ​​​​​​​​​ത്ത​​​​​​​​​രം പ​​​​​​​​​രാ​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളെ ശാ​​​​​​​​​സ​​​​​​​ന​​​​​​​യ്ക്കു പ​​​​​​​ക​​​​​​​രം ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ സൗ​​​​​​​​​ഹൃ​​​​​​​​​ദ​​​​​​​​​ത്തോ​​​​​​​​​ടു കൂ​​​​​​​​​ടി​​​​​​​യാ​​​​​​​ണ് യു​​​​​​​എ​​​​​​​സ് സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​ത് ട്രം​​​​​​​​​പി​​​​​​​​​ന്‍റെ വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ന​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മാ​​​​​​​റ്റം സൂ​​​​​​​​​ചി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

പാ​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ത്ത​​​​​​​​​രം സൗ​​​​​​​​​ഹൃ​​​​​​​​​ദം ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​കോ​​​​​​​​​പ​​​​​​​​​നം മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണ്. നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ൽ​​​​​​​​​പ്പി​​​​​​​​​ന് ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ല്ല. യു​​​​​​​​​എ​​​​​​​​​സി​​​​​​​​​ന്‍റെ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക​​​​​​​വും സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​​​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​വു​​​​​​​​​മാ​​​​​​​​​യ ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​കാ​​​​​​​​​ല താ​​​​​​​​​​​​​​​​​​ത്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​പ്പോ​​​​​​​​​ഴും ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടേ​​​​​​​​​തു​​​​​​​​​മാ​​​​​​​​​യാ​​​​​​​ണ് കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ യോ​​​​​​​​​ജി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​ത്. പാ​​​​​​​​​കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​മാ​​​​​​​യു​​​​​​​ള്ള അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ൾ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യെ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​തെ കൈ​​​​​​​​​കാ​​​​​​​​​ര്യം ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ലാ​​​​​​​​​ണ് വെ​​​​​​​​​ല്ലു​​​​​​​​​വി​​​​​​​​​ളി. പ്ര​​​​​​​​​ത്യേ​​​​​​​​​കി​​​​​​​​​ച്ചും കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ലെ അ​​​​​​​​​സ്ഥി​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ൽ പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നി​​​ൽ​​​നി​​​ന്നു​​​ള്ള തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ക​​​​​​​​​ൾ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ ലം​​​​​​​​​ഘി​​​​​​​​​ച്ച് വി​​​​​​​​​നോ​​​​​​​​​ദ​​​​​​​​​സ​​​​​​​​​ഞ്ചാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​നേ​​​​​​​​​രേ ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നു​​​​​​​ള്ള ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ കൂ​​​​​​​ടി​​​​​​​യാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ ഇ​​​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യ്ക്കു​​​​​​​​​ള്ള അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​സാ​​​​​​​​​ധ്യ​​​​​​​​​ത​​ കൂ​​​​​​​​​ടു​​​​​​​​​ന്നു. ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ലെ പാ​​​​​​​​​ക് തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തെ ഇ​​​​​​​​​ന്ത്യ ഓ​​​​​​​​​പ്പ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ സി​​​​​​​​​ന്ദൂ​​​​​​​​​റി​​​​​​​ലൂ​​​​​​​ടെ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ ചൈ​​​​​​​​​ന പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന് ത​​​​​​​​​ത്സ​​​​​​​​​മ​​​​​​​​​യ സൈ​​​​​​​​​നി​​​​​​​​​ക-​​​​​​​​​ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര പി​​​​​​​​​ന്തു​​​​​​​​​ണ ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. സൈ​​​​​​​​​നി​​​​​​​​​ക ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​ൽ ചൈ​​​​​​​​​ന​​​​​​​​​യാ​​​​​​​​​ണ് പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന്‍റെ ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​ൻ. പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ള്ള ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളും ഇ​​​​​​​​​തി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു.

കൂ​​​​​​​​​ടാ​​​​​​​​​തെ, ചൈ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ ബെ​​​​​​​​​ൽ​​​​​​​​​റ്റ് ആ​​​​​​​​​ൻ​​​​​​​​​ഡ് റോ​​​​​​​​​ഡ് ഇ​​​​​​​​​നി​​​​​​​​​ഷ്യേറ്റീ​​​​​​​​​വി​​​​​​​​​ലെ ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ പ​​​​​​​​​ദ്ധ​​​​​​​​​തി ചൈ​​​​​​​​​ന-​​​​​​​​​പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക ഇ​​​​​​​​​ട​​​​​​​​​നാ​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​ണ്. ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ത​​​​​​​​​ന്ത്ര​​​​​​​​​പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ നി​​​​​​​​​ര​​​​​​​​​വ​​​​​​​​​ധി മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ചൈ​​​​​​​​​ന​​​​​​​​​യ്ക്കു സ്വാ​​​​​​​​​ധീ​​​​​​​​​നം ന​​​​​​​ല്കു​​​​​​​ന്ന ഇ​​​​​​​​​ത് തെ​​​​​​​​​ക്കു ​​പ​​​​​​​​​ടി​​​​​​​​​ഞ്ഞാ​​​​​​​​​റ​​​​​​​​​ൻ പാ​​​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​​​നി​​​​​​​​​ലെ ഗ്വാ​​​​​​​​​ദ​​​​​​​​​ർ തു​​​​​​​​​റ​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ം കേ​​​​​​​​​ന്ദ്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചാ​​​​​​​​​ണ്. ചൈ​​​​​​​​​ന-​​​​​​​​​പാ​​​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​​​ൻ സ​​​​​​​​​ഖ്യം ഇ​​​​​​​​​നി ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഒ​​​​​​​​​ത്തു​​​​​​​​​ചേ​​​​​​​​​ര​​​​​​​​​ല​​​​​​​​​ല്ല; ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ധാ​​​​​​​​​ര​​​​​​​​​ണ​​ ത​​​​​​​ന്നെ​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന്‍റെ തെ​​​​​​​​​ളി​​​​​​​​​വാ​​​​​​​​​ണി​​​​​​​​​ത്. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, ഇ​​​​​​​തേ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ഇ​​​​​​​​​ന്ത്യ​​ സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യി പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. ആ​​​​​​​​​ഭ്യ​​​​​​​​​ന്ത​​​​​​​​​ര​​​​​​​മാ​​​​​​​യ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധം, അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ലെ സൈ​​​​​​​​​നി​​​​​​​​​ക സ​​​​​​​​​ജ്ജീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ, ഇ​​​​​​​​​ൻ​​​​​​​​​ഡോ-​​​​​​​​​പ​​​​​​​​​സ​​​​​​​​​ഫി​​​​​​​​​ക് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഇ​​​​​​​​​ട​​​​​​​​​പെ​​​​​​​​​ട​​​​​​​​​ൽ എ​​​​​​​​​ന്നി​​​​​​​​​വ ഇ​​​​​​​​​തി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു.

ചൈ​​​​​​​​​നയു‌ടെ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണങ്ങൾ

ചൈ​​​​​​​​​ന ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി ക​​​​​​​​​ട​​​​​​​​​ന്ന്​​ നേ​​​​​​​​​രി​​​​​​​​​ട്ടു​​​​​​​​​ള്ള ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​വും ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. 1962ലെ ​​​​​​​​​ഇ​​​​​​​ന്ത്യ-​​​​​​​​​ചൈ​​​​​​​​​ന യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ധ്യാ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യ ഗ​​​​​​​​​ൽ​​​​​​​​​വാ​​​​​​​​​ൻ യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ മു​​​​​​​​​റി​​​​​​​​​പ്പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ൾ 2020ൽ ​​​​​​​​​അ​​​​​​​വ​​​​​​​ർ വീ​​​​​​​​​ണ്ടും തു​​​​​​​​​റ​​​​​​​​​ന്നു. ചൈ​​​​​​​​​നീ​​​​​​​​​സ് സൈ​​​​​​​​​ന്യം ഗ​​​​​​​​​ൽ​​​​​​​​​വാ​​​​​​​​​ൻ താ​​​​​​​​​ഴ്‌വ​​​​​​​​​ര​​​​​​​​​യി​​​​​​​​​ലെ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ ലം​​​​​​​​​ഘി​​​​​​​​​ച്ചു ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​ങ്ങ​​​​​​​​​ൾ 20 ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​രു​​​​​​​​​ടെ മ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി. അ​​​​​​​​​രു​​​​​​​​​ണാ​​​​​​​​​ച​​​​​​​​​ൽ പ്ര​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​നോ​​​​​​​​​ടു​​​​​​​​​ ചേ​​​​​​ർ​​​​​​ന്നു​​​​​​ള്ള ഹി​​​​​​​​​മാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ൻ അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ലെ ചൈ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന സൈ​​​​​​​​​നി​​​​​​​​​ക വി​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​വും പി​​​​​​​​​രി​​​​​​​​​മു​​​​​​​​​റു​​​​​​​​​ക്കം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

ഈ ​​​​​​​​​പ്ര​​​​​​​​​ശ്‌​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ട​​​​​​​​​യി​​​​​​​​​ലും റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യി നി​​​​​​​​​ല​​​​​​​​​കൊ​​​​​​​​​ണ്ടു. ശീ​​​​​​​​​ത​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ ചേ​​​​​​​​​രി​​​​​​​​​ചേ​​​​​​​​​രാ ന​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ രൂ​​​​​​​​​പ​​​​​​​​​പ്പെ​​​​​​​​​ട്ട​​​താ​​​ണ് ഈ ​​​​​​​​​ഉ​​​​​​​​​ഭ​​​​​​​​​യ​​​​​​​​​ക​​​​​​​​​ക്ഷി ബ​​​​​​​​​ന്ധം. പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​മാ​​​ണ് ബ​​​ന്ധ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, എ​​​​​​​​​ല്ലാ കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും യോ​​​​​​​​​ജി​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ലും ഇ​​​​​​​​​ന്ത്യ നി​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​യ​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ റ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽനി​​​​​​​​​ന്നു വാ​​​​​​​​​ങ്ങു​​​​​​​​​ന്നു. ഈ ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം റ​​​​​​​​​ഷ്യ​​​​​​​​​ൻ പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് വ്‌​​​​​​​​​ളാ​​​​​​​​​ഡി​​​​​​​​​മി​​​​​​​​​ർ പു​​​​​​​​​ടി​​​​​​​​​ൻ ന്യൂ​​​​​​​​​ഡ​​​​​​​​​ൽ​​​​​​​​​ഹി സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​ന്നു​​​ണ്ട്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഇ​​​​​​​​​വി​​​​​​​​​ടെ​​​പ്പോ​​​​​​​​​ലും ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ആ​​​​​​​​​ശ​​​​​​​​​ങ്ക​​​​​​​​​യ്ക്കു വ​​​ക​​​യു​​​ണ്ട്; റ​​​​​​​​​ഷ്യ ചൈ​​​​​​​​​ന​​​​​​​​​യെ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ആ​​​​​​​​​ശ്ര​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ദോ​​​ഷ​​​ക​​​ര​​​മാ​​​യ പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാം.

ബ്രി​​​ട്ട​​​നു​​​​​​​​​മാ​​​​​​​​​യി സ്വ​​​​​​​​​ത​​​​​​​​​ന്ത്ര വ്യാ​​​​​​​​​പാ​​​​​​​​​ര ക​​​​​​​​​രാ​​​​​​​​​ർ

ഭൗ​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​സാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​ കു​​​​​​​​​റ​​​​​​​​​യ്ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് ഇ​​​​​​​​​ന്ത്യ രാ​​​ജ്യാ​​​ന്ത​​​ര പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം വൈ​​​​​​​​​വി​​​​​​​​​ധ്യ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. യൂ​​​​​​​​​റോ​​​​​​​​​പ്പ് അ​​​​​​​​​തി​​​​​​​​​ന്‍റെ വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണ ശൃം​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ൾ പു​​​​​​​​​നഃ​​​​​​​​​ക്ര​​​​​​​​​മീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​ൽ​​​​​​ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ബ്രി​​​ട്ട​​​നു​​​​​​​​​മാ​​​​​​​​​യി സ്വ​​​​​​​​​ത​​​​​​​​​ന്ത്ര വ്യാ​​​​​​​​​പാ​​​​​​​​​ര ക​​​​​​​​​രാ​​​​​​​​​ർ ച​​​​​​​​​ർ​​​​​​​​​ച്ച ചെ​​​യ്യാ​​​​​​​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടി. യൂ​​​​​​​​​റോ​​​​​​​​​പ്യ​​​​​​​​​ൻ യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യു​​​ള്ള വ്യാ​​​​​​​​​പാ​​​​​​​​​ര ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ​​​​​​ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​​​​​​​നു​​​മാ​​​യി. ഫ്രാ​​​​​​​​​ൻ​​​​​​​​​സും ജ​​​​​​​​​ർ​​​മ​​​നി​​​​​​​​​യും പോ​​​​​​​​​ലു​​​​​​​​​ള്ള രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ചൈ​​​​​​​​​ന​​​​​​​​​യ്ക്ക് ഒ​​​​​​​​​രു ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ ബ​​​​​​​​​ദ​​​​​​​​​ലാ​​​​​​​​​യി ഇ​​​​​​​​​ന്ത്യ​​​​​​​​​യെ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ആ​​​​​​​​​കാം​​​​​​​​​ക്ഷ​​​​​​​​​യോ​​​​​​​​​ടെ കാ​​​​​​​​​ത്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു.

ആ​​​​​​​​​ഫ്രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ബ​​​​​​​​​ന്ധ​​​​​​​​​ങ്ങ​​​​​​​​​ളും ഇ​​​​​​​​​ന്ത്യ പു​​​​​​​​​ന​​​​​​​​​രു​​​​​​​​​ജ്ജീ​​​​​​​​​വി​​​പ്പി​​​ക്കു​​​ന്നു. ഉ​​​യ​​​ർ​​​ന്ന ജ​​​ന​​​സം​​​ഖ്യ​​​യും പ്ര​​​​​​​​​കൃ​​​​​​​​​തി​​​വി​​​​​​​​​ഭ​​​​​​​​​വ സ​​​​​​​​​മ്പ​​​​​​​​​ത്തു​​​​​​​​​മു​​​​​​​​​ള്ള ആ​​​​​​​​​ഫ്രി​​​​​​​​​ക്ക ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മാ​​​ണ്. ആ​​​ഫ്രി​​​ക്ക​​​യെ ചൂ​​​​​​​​​ഷ​​​​​​​​​ണം ചെ​​​​​​​​​യ്യു​​​​​​​​​ന്ന സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന​​​മാ​​​ണ് ചൈ​​​ന​​​യു​​​ടേ​​​ത്. ഇ​​​​​​​​​ന്ത്യ​​​യാ​​​ക​​​ട്ടെ പ​​​​​​​​​ര​​​​​​​​​സ്പ​​​​​​​​​രം പ്ര​​​​​​​​​യോ​​​​​​​​​ജ​​​​​​​​​ന​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം വ​​​​​​​​​ള​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു. ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ആ​​​​​​​​​രോ​​​​​​​​​ഗ്യ സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണം, വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം, ഡി​​​​​​​​​ജി​​​​​​​​​റ്റ​​​​​​​​​ൽ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന സൗ​​​​​​​​​ക​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ നി​​​​​​​​​ക്ഷേ​​​​​​​​​പ​​​​​​​​​ങ്ങ​​​​​​​​​ളു​​​ണ്ട്.

ഇ​​​​​​​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യം മാ​​​നു​​​ഷി​​​ക​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​വും

ഗ​​​​​​​​​ൾ​​​​​​​​​ഫ് മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യം മാ​​​നു​​​ഷി​​​ക​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​വു​​​​​​​​​മാ​​​​​​​​​ണ്. എ​​​​​​​​​ട്ട് ദ​​​​​​​​​ശ​​​​​​​​​ല​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​ല​​​​​​​​​ധി​​​​​​​​​കം ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​ർ ഈ ​​​​​​​​​മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ താ​​​​​​​​​മ​​​​​​​​​സി​​​​​​​​​ക്കു​​​​​​​​​ന്നു, ജോ​​​​​​​​​ലി ചെ​​​​​​​​​യ്യു​​​​​​​​​​​​​​​ന്നു. അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ വ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നം നാ​​​ട്ടി​​​ലു​​​ള്ള കു​​​​​​​​​ടും​​​​​​​​​ബ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് സ​​​​​​​​​ഹാ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ണ്. എ​​​​​​​​​ങ്കി​​​​​​​​​ലും എ​​​​​​​​​ണ്ണ​​​​​​​​​യെ ആ​​​​​​​​​ശ്ര​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​ന​​​പ്പു​​​റ​​​ത്തേ​​​ക്ക് ഗ​​​​​​​​​ൾ​​​​​​​​​ഫ് രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ശ്ര​​​മം തു​​​ട​​​ങ്ങി​​​യ​​​തി​​​നാ​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ന​​​​​​​​​ൽ​​​​​​​​​കാ​​​​​​​​​ൻ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ണ്ട്: സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​വി​​​​​​​​​ദ്യ, നൈ​​​പു​​​ണ്യം, വ്യാ​​​​​​​​​പാ​​​​​​​​​രം. യു​​​​​​​​​എ​​​​​​​​​ഇ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ സ​​​​​​​​​മ​​​​​​​​​ഗ്ര സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്ത ക​​​​​​​​​രാ​​​​​​​​​റും സൗ​​​​​​​​​ദി അ​​​​​​​​​റേ​​​​​​​​​ബ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ സ​​​​​​​​​ഹ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ആ​​​ഴം കൂ​​​ടു​​​ന്ന​​​തി​​​നെ സൂ​​​​​​​​​ചി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

ഏ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽ, അ​​​​​​​​​ന്ത​​​​​​​​​രി​​​​​​​​​ച്ച ജാ​​​​​​​​​പ്പ​​​​​​​​​നീ​​​​​​​​​സ് പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ആ​​​​​​​​​ബെ ഷി​​​​​​​​​ൻ​​​​​​​​​സോ​​​​​​​​​യു​​​​​​​​​ടെ നേ​​​​​​​​​തൃ​​​​​​​​​ത്വം ഇ​​​​​​​​​ന്ത്യ തീ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യും ഓ​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ടാ​​​​​​​​​വും. പ്ര​​​​​​​​​ത്യേ​​​​​​​​​കി​​​​​​​​​ച്ച് സു​​​​​​​​​ര​​​​​​​​​ക്ഷാ​​​രം​​​​​​​​​ഗ​​​​​​​​​ത്ത് ഇ​​​​​​​​​രു രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള അ​​​​​​​​​ടു​​​​​​​​​ത്ത ബ​​​​​​​​​ന്ധം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ആ​​​​​​​​​ഴ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ക്കാ​​​​​​​​​ൻ അ​​​​​​​​​ദ്ദേ​​​​​​​​​ഹം ശ്ര​​​​​​​​​മി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു. ജ​​​​​​​​​പ്പാ​​​​​​​​​ന്‍റെ ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രും ഈ ​​​ന​​​യം തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​​​​​​​ന്ത്യ തീ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യും സ്വാ​​​​​​​​​ഗ​​​​​​​​​തം ചെ​​​​​​​​​യ്യും.

ത​​​​​​​​​ന്ത്ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു വ്യ​​​​​​​​​ക്ത​​​​​​​​​ത വേ​​​ണം

ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​രു​​​​​​​​​ത്ത് ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ചാ​​​​​​​​​ഞ്ച​​​​​​​​​ല്യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ്. ക​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ സ​​​​​​​​​ഖ്യ​​​​​​​​​ങ്ങ​​​​​​​​​ള​​​ല്ല, താ​​​​​​​​​ൽ​​​​​​​​​പ്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ് അ​​​തി​​​നെ ന​​​​​​​​​യി​​​​​​​​​ക്കു​​​ന്ന​​​ത്. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ​​​​​​​​​ത്തി​​​​​​​​​ലും സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​​​​​​​വി​​​​​​​​​ദ്യ​​​​​​​​​യി​​​​​​​​​ലും യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യി, ഊ​​​​​​​​​ർ​​​​​​​​​ജ​​​ത്തി​​​​​​​​​ലും ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി, വ്യാ​​​​​​​​​പാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലും കാ​​​​​​​​​ലാ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​യി​​​​​​​​​ലും യൂ​​​​​​​​​റോ​​​​​​​​​പ്പു​​​​​​​​​മാ​​​​​​​​​യി, വി​​​​​​​​​ക​​​​​​​​​സ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലും പ്ര​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും ആ​​​​​​​​​ഫ്രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​മാ​​​​​​​​​യും ഗ​​​​​​​​​ൾ​​​​​​​​​ഫു​​​​​​​​​മാ​​​​​​​​​യും ഇ​​​​​​​​​ന്ത്യ ഇ​​​​​​​​​ട​​​​​​​​​പ​​​​​​​​​ഴ​​​​​​​​​കു​​​​​​​​​ന്നു. എ​​​​​​​​​ന്നാ​​​​​​​​​ൽ, അ​​​​​​​​​ത്ത​​​​​​​​​രം സ​​​​​​​​​ങ്കീ​​​​​​​​​ർ​​​​​​​​

Leader Page

ഷാങ്ഹായ് ഉച്ചകോടിയിൽ ത്രിമൂർത്തി സഖ്യമോ?

ഇന്ത്യ​​​​​യും റ​​​​​ഷ്യ​​​​​യും ചൈ​​​​​ന​​​​​യും ഉ​​​​​ള്‍പ്പെ​​​​​ടെ പ​​​​​ത്തു രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്‍ക്കൊ​​​​​ള്ളു​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ഉ​​​​​ച്ച​​​​​കോ​​​​​ടി നാ​​​​ളെ​​​​യും ​തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യു​​​​മാ​​​​​യി ചൈ​​​​​ന​​​​​യു​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്തി​​​​​ല്‍ ടി​​​​​യാ​​​​​ന്‍ജി​​​​​നി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​കയാണ്. അം​​​​​ഗ​​​​​ങ്ങ​​​​​ളും അ​​​​​തി​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യി ഇ​​​​രു​​​​പ​​​​തി​​​​ല്‍പ​​​​​രം രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കും. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 25-ാം ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ​​​​യുമാണിത്. രാ​​​​​ഷ്‌​​​​ട്രീ​​​​​യം, സാ​​​​​മ്പ​​​​​ത്തി​​​​​കം, രാ​​​​​ജ്യാ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍.

നി​​​​​ര്‍ണാ​​​​​യ​​​​​ക തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍

ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി വാ​​​​​ങ്‌​​​​​ ലീ ഡ​​​​​ല്‍ഹി​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടെ​​​​​ത്തി​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​ മോ​​​​​ദി​​​​​യെ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ലേ​​​​​യ​​​​ക്ക് ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ചൈ​​​​​നീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ജി​​​​​ന്‍ പി​​​​​ങു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​കം ച​​​​​ര്‍ച്ച​​​​​ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ന​​​​​രേ​​​​​ന്ദ്ര​ മോ​​​​​ദി ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​മു​​​​​ണ്ട്. 2024ല്‍ ​​​​​റ​​​​​ഷ്യ​​​​​യി​​​​​ലെ ക​​​​​സാ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ന്ന ബ്രി​​​​​ക്‌​​​​​സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​രുനേ​​​​​താ​​​​​ക്ക​​​​​ളും റ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​​മ​​​​​ര്‍ പു​​​​​ടി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ര്‍ച്ച​​​​​ക​​​​​ള്‍ നേ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കു മു​​​​​മ്പു​​​​​ത​​​​​ന്നെ ചൈ​​​​​ന​​​​​യ്ക്കും ഇ​​​​​ന്ത്യ​​​​​ക്കും ഇ​​​​​ട​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​മാ​​​​​ന​​​​​സ​​​​​ര്‍വീ​​​​​സു​​​​​ക​​​​​ള്‍ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നും യാ​​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ബി​​​​​സി​​​​​ന​​​​​സു​​​​കാ​​​​ർ​​​​ക്കും മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ക​​​​​ര്‍ക്കു​​​​മു​​​​​ള്ള വീ​​​​സ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ല്‍ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നും ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​ത് നേ​​​​​ട്ട​​​​​മാ​​​​​ണ്. സം​​​​​ഘ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി ന​​​​​യ​​​​​ത​​​​​ന്ത്ര, സൈ​​​​​നി​​​​​ക ചാ​​​​​ന​​​​​ലു​​​​​ക​​​​​ള്‍ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി. ഈ ​​​​​അ​​​​​നു​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ താ​​​​​ത്കാ​​​​​ലി​​​​​ക ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​ട​​​​​വു​​​​​ക​​​​​ള്‍

ഇ​​​​​ന്ത്യ​​​​​യെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കാ​​​​​നും വി​​​​​ര​​​​​ട്ടാ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക ബോ​​​​​ധ​​​​​പൂ​​​​​ര്‍വം പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​മാ​​​​​യി സൗ​​​​​ഹൃ​​​​​ദം അ​​​​​ടു​​​​​ത്ത​​​​​ നാ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍ ഉ​​​​​യ​​​​​ര്‍ത്തി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ള്‍ യു​​​​​ദ്ധം ഒ​​​​​ഴി​​​​​വാ​​​​​ക്കി സ​​​​​മാ​​​​​ധാ​​​​​നം സ്ഥാ​​​​​പി​​​​​ച്ച​​​​​ത് താ​​​​​നാ​​​​​ണെ​​​​​ന്ന ട്രം​​​​​പി​​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഇ​​​​​ന്ത്യ ത​​​​​ള്ളി​​​​​പ്പ​​​​​റ​​​​​ഞ്ഞി​​​​​ട്ടും വീ​​​​​ണ്ടും പ​​​​​ല​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ലും ആ​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണ്. സാ​​​​​ര്‍ക്കി​​​​​ല്‍ പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ഇ​​​​​ന്ത്യ​​​​​യും അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​ര്‍പ്പു​​​​​മൂ​​​​​ലം സാ​​​​​ര്‍ക്കി​​​​​പ്പോ​​​​​ള്‍ നി​​​​​ര്‍ജീ​​​​​വ​​​​​മാ​​​​​ണ്. സാ​​​​​ര്‍ക്കി​​​​​ന് ബ​​​​​ദ​​​​​ലൊ​​​​​രു​​​​​ക്കാ​​​​​ന്‍ ചൈ​​​​ന മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തും പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി കാ​​​​​ണ​​​​​ണം.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ അ​​​​​നു​​​​​ദി​​​​​നം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ന്ന ബ്രി​​​​​ക്‌​​​​​സ് കൂ​​​​​ട്ടാ​​​​​യ്മ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ ഇപ്പോൾ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു. ബ്ര​​​​​സീ​​​​​ല്‍, റ​​​​​ഷ്യ, ഇ​​​​​ന്ത്യ, ചൈ​​​​​ന, സൗ​​​​​ത്താ​​​​​ഫ്രി​​​​​ക്ക എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​ത്തം​​​​​ഗ കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യി ബ്രി​​​​​ക്‌​​​​​സ് വ​​​​​ള​​​​​രു​​​​​ക​​​​​യും 40ല്‍പ​​​​​രം രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ബ്രി​​​​​ക്‌​​​​​സി​​​​​ല്‍ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തി​​​​​നു​​​​​ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മ്പോ​​​​​ള്‍ ഏ​​​​​റ്റ​​​​​വും തി​​​​​രി​​​​​ച്ച​​​​​ടി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ആ​​​​​ഗോ​​​​​ള ക​​​​​ച്ച​​​​​വ​​​​​ട​​​​​ത്തി​​​​​നാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ വ്യാ​​​​​പാ​​​​​രതീ​​​​​രു​​​​​വയു​​​​​ദ്ധം തു​​​​​ട​​​​​രു​​​​​മ്പോ​​​​​ള്‍ ബ്രി​​​​​ക്‌​​​​​സ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന-​​​​​റ​​​​​ഷ്യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​നെ പു​​​​​റ​​​​​ന്ത​​​​​ള്ളാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചാ​​​​​ല്‍ തി​​​​​രി​​​​​ച്ച​​​​​ടി കൂടുതൽ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ സ​​​​​മ്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യ്ക്കാ​​​​​ണ്.

ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ബ​​​​​ന്ധം

ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ-​​​​​ചൈ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ന​​​​​ന്ത​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി വി​​​​​ര​​​​​ല്‍ചൂ​​​​​ണ്ടും. ഈ ​​​​​സ​​​​​ഖ്യം നി​​​​​ല​​​​​നി​​​​​ന്നാ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​പ്ര​​​​​മാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​നും ജി7 ​​​​​അം​​​​​ഗ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ക്കും വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ര്‍ത്തു​​​​​ന്ന ആ​​​​​ഗോ​​​​​ള സാ​​​​​മ്പ​​​​​ത്തി​​​​​ക വ്യാ​​​​​പാ​​​​​രകൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യി മാ​​​​​റും.

റ​​​​​ഷ്യ​​​​​യി​​​​​ല്‍നി​​​​​ന്ന് ഇ​​​​​ന്ത്യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നെ എ​​​​​തി​​​​​ര്‍ത്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ട്രം​​​​​പ് ഒ​​​​​രു സു​​​​​പ്ര​​​​​ഭാ​​​​​ത​​​​​ത്തി​​​​​ല്‍ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തിത്തീ​​​​​രു​​​​​വ 50 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ര്‍ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​​ക്കു​​​​​ള്ള എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യി​​​​​ല്‍ അ​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം വി​​​​​ല​​​​​ക്കി​​​​​ഴി​​​​​വ് ന​​​​​ല്‍കി റ​​​​​ഷ്യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച​​​​​തോ​​​​​ടെ ട്രം​​​​​പി​​​​​ന്‍റെ ആ​​​​​വേ​​​​​ശം കു​​​​​റ​​​​​ഞ്ഞു. റ​​​​​ഷ്യ​​​​​യി​​​​​ല്‍നി​​​​​ന്ന് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന എ​​​​​ണ്ണ ശു​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച് യൂ​​​​​റോ​​​​​പ്പ് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ മ​​​​​റി​​​​​ച്ചു​​​​​വി​​​​​ല്‍ക്കു​​​​​ന്നു​​​​​വെ​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യും റ​​​​​ഷ്യ​​​​​യും മു​​​​​ഖ​​​​​വി​​​​​ല​​​​​യ്‌​​​​​ക്കെ​​​​​ടു​​​​​ത്തി​​​​​ല്ല. മ​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ഊ​​​​​ര്‍ജ​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം കൂ​​​​​ടു​​​​​ത​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ന​​​​​യ​​​​​ത​​​​​ന്ത്രം കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ഴ​​​​​ത്തി​​​​​ലാ​​​​​ണി​​​​​ന്ന്. ഇ​​​​​തി​​​​​ന് തെ​​​​​ളി​​​​​വാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് അ​​​​​ജിത് ഡോ​​​​​വ​​​​​ലി​​​​​ന് റ​​​​​ഷ്യ ന​​​​​ല്‍കി​​​​​യ ഊ​​​​​ഷ്മ​​​​​ള വ​​​​​ര​​​​​വേ​​​​​ല്‍പ്പും തു​​​​​ട​​​​​ര്‍ന്ന് ന​​​​​ട​​​​​ന്ന മോ​​​​​ദി-​​​​​പു​​​​​ടി​​​​​ന്‍ ടെ​​​​​ല​​​​​ിഫോ​​​​​ണ്‍ ച​​​​​ര്‍ച്ച​​​​​ക​​​​​ളും.

പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ വേ​​​​​ണ്ട

ഇ​​​​​ന്ത്യ​​​​​യെ എ​​​​​ക്കാ​​​​​ല​​​​​വും ശ​​​​​ത്രു​​​​​പ​​​​​ക്ഷ​​​​​ത്തു​​​​​ നി​​​ന്ന് എ​​​​​തി​​​​​ര്‍ത്ത ചൈ​​​​​ന​​​​​യും നി​​​​​ര​​​​​ന്ത​​​​​ര ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ടു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ചൈ​​​​​ന​​​​​യു​​​​​ടെ ഔ​​​​​ദാ​​​​​ര്യം സ്വീ​​​​​ക​​​​​രി​​​​​ച്ചു ക​​​​​ഴി​​​​​യു​​​​​ന്ന ചെ​​​​​റു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്‍ക്കൊ​​​​​ള്ളു​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​ന്ത‍്യ​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ വേ​​​​​ണ്ട. അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ വ്യാ​​​​​പ​​​​​രതീ​​​​​രു​​​​​വയു​​​​​ദ്ധ​​​​​ത്തി​​​​​നും ലോ​​​​​ക​​​​​പോ​​​​​ലീ​​​​​സാ​​​​​യി സ​​​​​ക​​​​​ല​​​​​രെ​​​​​യും അ​​​​​ട​​​​​ക്കി​​​​​വാ​​​​​ഴാ​​​​​മെ​​​​​ന്ന അ​​​​​ധി​​​​​കാ​​​​​ര അ​​​​​ഹ​​​​​ങ്കാ​​​​​ര​​​​​ത്തി​​​​​നും മ​​​​​റു​​​​​പ​​​​​ടി അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണു​​​​​താ​​​​​നും.

ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന-​​​​​റ​​​​​ഷ്യ അ​​​​​ച്ചു​​​​​ത​​​​​ണ്ടു​​​​​ക​​​​​ള്‍ ക​​​​​രു​​​​​ത്താ​​​​​ര്‍ജി​​​​​ച്ചാ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് ശ​​​​​ക്ത​​​​​മാ​​​​​യ താ​​​​​ക്കീ​​​​​താ​​​​​കു​​​​​മെ​​​​​ങ്കി​​​​​ലും ഷാ​​​​​ങ്ഹാ​​​​​യ് കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ ഭാ​​​​​വി​​​​​യി​​​​​ലും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളേ​​​​​റെ​​​​​യു​​​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള താ​​​​​ത്കാ​​​​​ലി​​​​​ക മ​​​​​റു​​​​​മ​​​​​രു​​​​​ന്ന് എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യെ ഇ​​​​​ന്ത്യ മു​​​​​ഖ​​​​​വി​​​​​ല​​​​​യ്‌​​​​​ക്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​പ​​​​​ക​​​​​ട​​​​​മാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​യ​​​​​ല്‍രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ പി​​​​​ണ​​​​​ക്കാ​​​​​തെ കൂ​​​​​ടെ​​​​​നി​​​​​ര്‍ത്തി നീ​​​​​ങ്ങേ​​​​​ണ്ട​​​​​ത് ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​ണ്.

ചൈ​​​​​ന​​​​​യെ വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​മോ?

ചൈ​​​​​ന​​​​​യെ ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യം വി​​​​​വി​​​​​ധ കോ​​​​​ണു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​യ​​​​​രു​​​​​ന്ന​​​​​ത് നി​​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​രു​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​കാ​​​​​ല അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ള്‍ ആ ​​​​​ദി​​​​​ശ​​​​​യി​​​​​ലേ​​​ക്ക് വി​​​​​ര​​​​​ല്‍ ചൂ​​​​​ണ്ടു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ അ​​​​​യ​​​​​ല്‍രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ചൈ​​​​​നീ​​​​​സ് സ്വാ​​​​​ധീ​​​​​നം ചെ​​​​​റു​​​​​തൊ​​​​​ന്നു​​​​​മ​​​​​ല്ല. ശ്രീ​​​​​ല​​​​​ങ്ക കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ചൈ​​​​​ന ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​ത് ഇ​​​​​ന്ത്യ​​​​​യെ​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും ആ ​​​​​രാ​​​​​ജ്യ​​​​​ത്തെ ക​​​​​ട​​​​​ക്കെ​​​​​ണി​​​​​യി​​​​​ലാ​​​​​ഴ്ത്തി വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി കൈ​​​​​വി​​​​​ടാ​​​​​നും ചൈ​​​​​ന മ​​​​​ടി​​​​​ച്ചി​​​​​ല്ല.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി 2009ല്‍ ​​​​​സ്വ​​​​​ത​​​​​ന്ത്ര​​​​​ വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റി​​​​​ലേ​​​​​ര്‍പ്പെ​​​​​ട്ട ആ​​​​​സി​​​​​യാ​​​​​ന്‍ രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ പ​​​​​ല​​​​​തും ചൈ​​​​​ന​​​​​യു​​​​​ടെ ബി​​​​​നാ​​​​​മി​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യു​​​​​മാ​​​​​യി സ്വ​​​​​ത​​​​​ന്ത്ര​​​​​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം ഇ​​​​​ന്ത്യ​​​​​ന്‍ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വി​​​​​പ​​​​​ണി​​​​​യു​​​​​ടെ 24 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ചൈ​​​​​നീ​​​​​സ് ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ന്ന് കൈ​​​​​യ​​​​​ട​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ആ​​​​​സി​​​​​യാ​​​​​ന്‍ സ്വ​​​​​ത​​​​​ന്ത്ര​​​​​വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​റി​​​​​ന്‍റെ അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ല​​​​​മെ​​​​​ന്നാ​​​​​ണ് ഉ​​​​​ത്ത​​​​​രം.

ഇ​​​​​ന്ത്യ​​​​​യോ​​​​​ടു​​​​​ള്ള സ്‌​​​​​നേ​​​​​ഹ​​​​​മ​​​​​ല്ല, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യോ​​​​​ടു​​​​​ള്ള ചൈ​​​​​ന​​​​​യു​​​​​ടെ എ​​​​​തി​​​​​ര്‍പ്പാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള അ​​​​​ടു​​​​​പ്പ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ത്മ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ​​​​​യും പി​​​​​ന്നാ​​​​​മ്പു​​​​​റം. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ തീ​​​​​രു​​​​​വയു​​​​​ദ്ധ​​​​​ത്തി​​​​​ല്‍ ഇ​​​​​ര​​​​​യാ​​​​​യി എ​​​​​ന്ന കാ​​​​​ര​​​​​ണംകൊ​​​​​ണ്ട് മ​​​​​റ്റു വാ​​​​​ണി​​​​​ജ്യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ട​​​​​തും ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ നി​​​​​ല​​​​​നി​​​​​ര്‍ത്തേ​​​​​ണ്ട​​​​​തും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. പ​​​​​ക്ഷേ ഇ​​​​​തു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി ചൈ​​​​​ന മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചാ​​​​​ല്‍ ത​​​​​ട​​​​​യി​​​​​ടാ​​​ന്‍ ഇ​​​​​ന്ത്യ​​​​ക്ക് സാ​​​​​ധി​​​​​ക്ക​​​​​ണം.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ സി​​​​​ന്ദൂ​​​​​റി​​​​​ല്‍ ചൈ​​​​​ന​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള പി​​​​​ന്തു​​​​​ണ ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന് ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​ള്ള​​​​​ത് പ​​​​​ക​​​​​ല്‍പോ​​​​​ലെ വ്യ​​​​​ക്തം. ത​​​​​ക​​​​​ര്‍ന്ന സ​​​​​മ്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ല്‍ നി​​​​​ല​​​​​നി​​​​​ല്‍പി​​​​​നാ​​​​​യി ആ​​​​​രെ​​​​​യും കൂ​​​​​ട്ടു​​​​​പി​​​​​ട​​​​​ക്കു​​​​​ന്ന ഗ​​​​​തി​​​​​കേ​​​​​ടി​​​​​ലാ​​​​​ണ് പ​​​​​ട്ടാ​​​​​ള​​​​​വും മ​​​​​ത​​​​​വും നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​മി​​​​​ന്ന്. ഇ​​​​​തെ​​​​​ല്ലാം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍ത്ത് വാ​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി പു​​​​​റം​​​​​മോ​​​​​ടി​​​​​ക്ക​​​​​പ്പു​​​​​റം ല​​​​​ക്ഷ്യം കാ​​​​​ണു​​​​​മോ​​​​​യെ​​​​​ന്ന​​​​​തും സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്.

ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്ക് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​മാ​​​​​യി 2025 ജൂ​​​​​ണി​​​​​ല്‍ ന​​​​​ട​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് അം​​​​​ഗ​​​​​രാ​​​​​ജ്യ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ ബ​​​​​ലൂ​​​​​ചി​​​​​സ്താ​​​​​ന്‍ വി​​​​​ഷ​​​​​യ​​​​​ത്തോ​​​​​ടൊ​​​​​പ്പം പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​വും പ​​​​​രാ​​​​​മ​​​​​ര്‍ശി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് സം​​​​​യു​​​​​ക്ത പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​യ്ക്കാ​​​​​തെ ഇ​​​​​ന്ത്യ പി​​​​​ന്മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണത്തി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ട്ട ദ ​​​​​റ​​​​​സി​​​​​സ്റ്റ​​​ന്‍റ്​​​​​സ് ഫ്ര​​​​​ണ്ടി​​​​​നെ അ​​​​​മേ​​​​​രി​​​​​ക്ക ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി മു​​​​​ദ്ര​​​​​കു​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ച്ച് പ്ര​​​​​സ്താ​​​​​ന​​​​​വ​​​​​യി​​​​​റ​​​​​ക്കാ​​​​​ന്‍ ചൈ​​​​​ന നി​​​​​ര്‍ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി. ഈ ​​​​​പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ വ്യാ​​​​​പാ​​​​​ര​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ പ്രാ​​​​​ദേ​​​​​ശി​​​​​ക സു​​​​​ര​​​​​ക്ഷ, അ​​​​​തി​​​​​ര്‍ത്തി പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യോ​​​​​ടൊ​​​​​പ്പം ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​വും ച​​​​​ര്‍ച്ച ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​കും.

Leader Page

നികുതിഭാരം കുറയ്ക്കലല്ല, ട്രംപിന് വഴി വെട്ടുകയാണ്

സെ​പ്‌​റ്റം​ബ​ർ മൂ​ന്ന്‌, നാ​ല്‌ തീ​യ​തി​ക​ളി​ൽ ചേ​രു​ന്ന ജി​എ​സ്‌​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ചി​ല നി​കു​തി പ​രി​ഷ്‌​കാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. നി​ല​വി​ലു​ള്ള ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്‌​ടി) നി​ര​ക്കു​ക​ളു​ടെ ത​ട്ടു​ക​ൾ പ​കു​തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ജി​എ​സ്‌​ടി​ക്കു നി​ല​വി​ൽ നാ​ലു നി​കു​തി നി​ര​ക്കു​ക​ളു​ണ്ട്‌. അ​ഞ്ച്‌, 12, 18, 28 എ​ന്നി​ങ്ങ​നെ. ഇ​ത് ര​ണ്ടു നി​ര​ക്കു​ക​ളാ​യി കു​റ​യ്‌​ക്ക​ണ​മെ​ന്ന​താ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. ജി​എ​സ്ടി​യെ ര​ണ്ടു സ്ലാ​ബു​ക​ളി​ൽ മാ​ത്ര​മാ​യി നി​ല​നി​ര്‍​ത്താ​നാ​ണ് കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​താ​യ​ത്‌ അ​ഞ്ച്‌, 18 എ​ന്നി​ങ്ങ​നെ നി​കു​തിനി​ര​ക്കു​ക​ൾ മ​തി​യെ​ന്ന​താ​ണു നി​ല​പാ​ട്‌. ഇ​തി​ന് ജി​എ​സ്‌​ടി കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം തേ​ടാ​നാ​യാ​ണ്‌ ഇ​പ്പോ​ൾ യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​ത്‌.

ജി​എ​സ്‌​ടി​യു​ടെ നി​ര​ക്ക്‌ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​ന് ഒ​രു മ​ന്ത്രി​ത​ല സ​മി​തി​യെ ജി​എ​സ്‌​ടി കൗ​ൺ​സി​ലി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ളം ഉ​ൾ​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ളു​ടെ ധ​ന​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണു സ​മി​തി. 2017-18ൽ 28 ​ശ​ത​മാ​നം നി​കു​തിനി​ര​ക്കി​ലു​ണ്ടാ​യി​രു​ന്ന 224 ആഡം​ബ​ര ഉ​ത്പ​ന്ന​ങ്ങ​ളി​ൽ 178 എ​ണ്ണ​ത്തി​ന്‍റെ നി​കു​തി 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്‌​ത്തി. ഈ ​നി​കു​തി​മാ​റ്റ​ത്തി​ലൂ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യു​മെ​ന്ന ന്യാ​യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു അ​ന്ന​ത്തെ നി​കു​തി കു​റ​യ്‌​ക്ക​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത്‌. നേ​ർ​വി​പ​രീ​ത ​ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്‌. കേ​ര​ളം പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത്‌ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ​രി​ശോ​ധ​ന ന​ട​ത്തി. റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ 25 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, ഒ​ന്നി​നു​പോ​ലും വി​ല കു​റ​ഞ്ഞി​ല്ലെ​ന്നു ക​ണ്ടെ​ത്തി. പ​ക​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​ണു നേ​ട്ടമു​ണ്ടാ​യ​ത്‌.

2018-19ൽ ​കേ​ര​ള​ത്തി​നു ല​ഭി​ച്ച ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​രം 3,532 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2019-20ൽ ​ന​ഷ്ട​പ​രി​ഹാ​രം 8,111 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2017-18ൽ ​ന​ട​പ്പാ​ക്കി​യ നി​കു​തി കു​റ​യ്‌​ക്ക​ലാ​ണ് അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ഉ​യ​ർ​ത്തി​യ​ത്‌. നി​ര​ക്ക്‌ കു​റ​യ്‌​ക്കു​ന്ന​തു​മൂ​ലം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​ത്‌ കേ​ര​ളം ജി​എ​സ്‌​ടി കൗ​ൺ​സി​ലി​നെ​യും നി​ര​ക്ക്‌ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നാ​യി ശി​പാ​ർ​ശ​ക​ൾ​ക്ക്‌ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​ന്ത്രി​ത​ല സ​മി​തി​യെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ഈ ​മ​ന്ത്രി​ത​ല സ​മി​തി​യെ​യും ജി​എ​സ്‌​ടി കൗ​ൺ​സി​ലി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് സ്വാ​ത​ന്ത്ര‍്യ​ദി​ന​ത്തി​ൽ ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ പ്ര​ഖ്യാ​പ​നം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത്‌.

നി​കു​തിവ​രു​മാ​ന​ത്തി​ലു​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഒ​രു പ​ഠ​ന​വും ഇ​ല്ലാ​തെ​യാ​ണു പു​തി​യ ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്‌. ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള നി​കു​തി പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​യാ​ൽ കേ​ര​ള​ത്തി​ന് ഏ​താ​ണ്ട്‌ 8,000 മു​ത​ൽ 9,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ലെ 28 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്‌​ത്തി​യാ​ൽ, പ്ര​തി​വ​ർ​ഷം 1100 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കാം. സി​മ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ്റ്‌ ഗു​ഡ്‌​സ്‌ മേ​ഖ​ല​യി​ലും വ​ലി​യ വ​രു​മാ​നന​ഷ്ട​മു​ണ്ടാ​കും. കേ​ര​ള​ത്തി​ലെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഉ​പ​ഭോ​ഗ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ലി​യൊ​രു ഭാ​ഗം 18-28 നി​കു​തിനി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്‌​ടി വ​ലി​യ​തോ​തി​ൽ കു​റ​യ്‌​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വ​ലി​യ വ​രു​മാ​നന​ഷ്ടം വ​രു​ത്തും.

ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ്രീ​മി​യ​ത്തി​ന് ജി​എ​സ്‌​ടി ഒ​ഴി​വാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​നു​മാ​ത്രം 500 കോ​ടി രൂ​പ​യ്‌​ക്ക​ടു​ത്തു വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കും. കേ​ര​ള​മ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളും ദ​രി​ദ്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. കേ​ര​ളം 42 ല​ക്ഷ​ത്തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ​ വ​രെ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യി ഏ​താ​ണ്ട്‌ 1500 കോ​ടി രൂ​പ​യാ​ണു ചെ​ല​വ​ഴി​ക്കു​ന്ന​ത്‌. ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ്രീ​മി​യ​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി വ​രു​മാ​ന​ന​ഷ്ടം കൂ​ടി​യാ​കു​മ്പോ​ൾ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു പ്ര​യാ​സ​മാ​കും.

കേ​ര​ള ലോ​ട്ട​റി​യെ​യും പു​തി​യ നി​കു​തി നി​ർ​ദേ​ശം സാ​ര​മാ​യി ബാ​ധി​ക്കാം. നി​ല​വി​ലെ 28 ശ​ത​മാ​നം നി​കു​തി 40 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണു നീ​ക്കം. ഇ​ത്‌ കേ​ര​ള ലോ​ട്ട​റി​യെ ത​ക​ർ​ക്കും. ഏ​ജ​ന്‍റു​മാ​രും വി​ൽപ്പ​ന​ക്കാ​രു​മ​ട​ക്കം ര​ണ്ടു ല​ക്ഷ​ത്തി​ൽ​പ​രം പേ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ജീ​വ​നോ​പാ​ധി​യാ​ണ് കേ​ര​ള ലോ​ട്ട​റി.

ജി​എ​സ്‌​ടി നി​ര​ക്ക്‌ ഇ​നി​യും കു​റ​യ്‌​ക്കു​ന്ന​തി​നെ കേ​ന്ദ്രസ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്‌​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​പോ​ലും അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. പു​തി​യ പ​രി​ഷ്‌​കാ​രം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് 60,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്‌. എ​ന്നാ​ൽ, ഏ​താ​ണ്ട്‌ നാ​ലു ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണു പൊ​തു​വി​ല​യി​രു​ത്ത​ൽ.

ഇ​തി​ന്‍റെ യാ​ഥാ​ർ​ഥ ഭാ​രം ചു​മ​ക്കേ​ണ്ടി​വ​രി​ക കേ​ര​ളം​ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​രി​നു മ​റ്റ് വ​രു​മാ​നമാ​ർ​ഗ​ങ്ങ​ളു​ണ്ട്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലാ​ഭ​വി​ഹി​ത​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം 2.89 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത്‌. ഈ ​വ​ർ​ഷം 3.25 ല​ക്ഷം കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്ന്‌ കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്‌. ക​ഴി​ഞ്ഞ​വ​ർ​ഷം റി​സ​ർ​വ് ബാ​ങ്ക് ക​രു​ത​ൽ ധ​ന​ത്തി​ൽ​നി​ന്ന് 2.69 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ന​ൽ​കി​യ​ത്‌. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് വി​വി​ധ സെ​സു​ക​ളി​ലൂ​ടെ വ​ൻ തു​ക പി​രി​ക്കു​ന്ന​ത്‌.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തോ​ളം സെ​സു​ക​ളി​ൽ​നി​ന്നാ​ണു ല​ഭി​ക്കു​ന്ന​ത്‌. 2016-17 മു​ത​ൽ 2022-23 വ​രെ പി​രി​ച്ച സെ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 15.34 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത്‌. ഈ ​വ​ലി​യ തു​ക​ക​ളി​ൽ ഒ​രു രൂ​പ​പോ​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ വി​ഭ​ജി​ച്ച്‌ ന​ൽ​കി​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ഷ്ടം​പോ​ലെ ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണം പാ​വ​പ്പെ​ട്ട​വ​ർ​ക്കും മ​ധ്യവ​രു​മാ​ന​ക്കാ​ർ​ക്കും നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്‌. എ​ന്നാ​ൽ, ഇ​ത്‌ നി​കു​തി​ഭാ​രം കു​റ​യ്‌​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​യ​ല്ല. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നു മു​ന്നി​ൽ രാ​ജ്യ​ത്തി​ന്‍റെ കീ​ഴ​ട​ങ്ങ​ലാ​ണ്. മ​രി​ച്ച സ​മ്പ​ദ്‌​ഘ​ട​ന എ​ന്നാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​ഘ​ട​ന​യെ ട്രം​പ്‌ പ​രി​ഹ​സി​ച്ച​ത്‌. ന​മ്മു​ടെ ഉ​യ​ർ​ന്ന നി​കു​തിനി​ര​ക്കാ​ണ് ഈ ​മ​ര​വി​പ്പി​നു കാ​ര​ണ​മെ​ന്നും അ​തു കു​റ​യ്‌​ക്ക​ണ​മെ​ന്നു​മാ​ണ് ട്രം​പ്‌ ആ​വ​ശ്യ​പ്പെ​ട്ട​ത്‌. പ​ക​ര​ച്ചു​ങ്ക​വും എ​ണ്ണ​ച്ചു​ങ്ക​വും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക വ​ഴി ട്രം​പ്‌ ല​ക്ഷ്യ​മി​ട്ട​ത്‌ ഈ ​നി​കു​തി​ക​ൾ കു​റ​പ്പി​ക്കു​ക, അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു യ​ഥേ​ഷ്ടം എ​ത്തി​ച്ച്‌ വി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ്. ട്രം​പ്‌-​മോ​ദി കൂ​ട്ടു​കെ​ട്ട്‌ അ​ത്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്‌. ഇ​ത്‌ ട്രം​പി​നു​വേ​ണ്ടി​യു​ള്ള മോ​ദി​യു​ടെ പാ​തതെ​ളി​ക്ക​ലാ​ണ്.

മോ​ദി​ക്ക്‌ രാ​ജ്യ​താ​ത്​പ​ര്യം മ​ത്ര​മ​ല്ല, വ്യ​ക്തി​താ​ത്​പ​ര്യ​വും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ട്‌. 2025 സാ​മ്പ​ത്തി​കവ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​രം 11.47 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തി​ൽ 7.3 ല​ക്ഷം കോ​ടി അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മൂ​ല്യ​മാ​ണ്. അ​തി​ൽ ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, യു​എ​സി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി മൂ​ല്യം 3.94 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. 3.58 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ്യാ​പാ​രമി​ച്ചം ഇ​ന്ത്യ​ക്ക്‌ അ​മേ​രി​ക്ക​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ മാ​റ്റ​മാ​ണ് ട്രം​പ്‌ ആ​ഗ്ര​ഹി​ക്കു​ന്ന​ത്‌.

ഒ​പ്പം ട്രം​പി​ന് വ്യ​ക്തി​പ​ര​മാ​യും ഇ​ന്ത്യ​ൻ വി​പ​ണ​യി​ൽ താ​ത്പ​ര്യ​മു​ണ്ട്‌. ട്രം​പി​ന്‍റെ ക​മ്പ​നി​ക്ക്‌ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഒ​ന്നാം​കി​ട ബി​ൽ​ഡ​ർ​മാ​രു​മാ​യി പ​ങ്കാ​ളി​ത്ത​മു​ണ്ട്‌. ഇ​ത്ത​രം ദേ​ശീ​യ​വും വ്യ​ക്തി​പ​ര​വു​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ട്രം​പി​ന് ഇ​ന്ത്യ​ൻ വി​പ​ണി പൂ​ർ​ണ​മാ​യും തു​റ​ന്നു​കി​ട്ട​ണം. ത​ങ്ങ​ളു​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​രക്ക​മ്മി മ​റി​ക​ട​ന്ന്‌ വ്യാ​പാ​രമി​ച്ച​ത്തി​ലേ​ക്കു ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്ക​ണം. അ​തി​ന് ഇ​ന്ത്യ​യി​ലെ ജി​എ​സ്‌​ടി നി​കു​തി​ഘ​ട​ന​യി​ൽ പൊ​ളി​ച്ചെ​ഴു​ത്തു വേ​ണം. നി​കു​തിനി​ര​ക്കു​ക​ൾ വ​ൻ​തോ​തി​ൽ കു​റ​യ്‌​ക്ക​ണം. അ​തി​നു​ള്ള വ​ഴി​യൊ​രു​ക്ക​ലി​നാ​യാ​ണു തീ​രു​വ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​ത്‌. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ക്ക​രാ​ർ ച​ർ​ച്ച​ക​ളെ ആ​യു​ധ​മാ​ക്കി സ​മ്മ​ർ​ദ​ത​ന്ത്രം പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​വ യു​ദ്ധ​വും പ്ര​ഖ്യാ​പി​ച്ച​ത്‌.

ട്രം​പ്‌ പ്ര​ഖ്യാ​പി​ച്ച തീ​രു​വ യു​ദ്ധ​വും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ​വും ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​ന് ഇ​ര​ട്ട ഇ​രു​ട്ട​ടി​യാ​ണ്. പ​ക​ര​ച്ചു​ങ്ക​വും എ​ണ്ണ​ച്ചു​ങ്ക​വും ന​മ്മു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യെ വ​ല്ലാ​തെ ബാ​ധി​ക്കും. 2023-24ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക്‌ ഇ​ന്ത്യ​യി​ൽ​നി​ന്ന്‌ 36,958 കോ​ടി രൂ​പ​യു​ടെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്‌​തി​രു​ന്നു. ഇ​തി​ൽ കേ​ര​ള​ത്തി​ന്‍റെ പ​ങ്ക്‌ 6,410 കോ​ടി രൂ​പ​യു​ടേ​താ​ണ്. 17.34 ശ​ത​മാ​നം. ചൈ​ന ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് അ​മേ​രി​ക്ക ഏ​റ്റ​വും കൂ​ടു​ത​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്‌. സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്‌ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ 12 ശ​ത​മാ​നം കേ​ര​ള​മാ​ണു സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്‌. 2023-24ൽ 7,232 ​കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി​യു​ണ്ടാ​യി. അ​മേ​രി​ക്ക​ൻ അ​ധി​ക​ച്ചു​ങ്ക ന​യം കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ക​യ​ർ വ്യ​വ​സാ​യ​വും ഭീ​ഷ​ണി​യി​ലാ​ണ്. മാ​റ്റ്‌​സ്‌, ബ്ര​ഷ്‌, കൊ​ക്കോ പി​റ്റ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക്‌ അ​യ​യ്ക്കു​ന്ന​ത്‌. അ​തു നി​ല​യ്‌​ക്കും. ചെ​റു​കി​ട, സ​ഹ​ക​ര​ണ ക​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. ഇ​തെ​ല്ലാം ന​മ്മു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച​യെ ത​ള​ർ​ത്തും.

ന​മ്മു​ടെ നി​കു​തി വ​രു​മാ​നന​ഷ്ടം സ​ർ​ക്കാ​രു​ക​ളു​ടെ ചെ​ല​വു​ക​ൾ ചു​രു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക്ഷേ​മ പ​പ​രി​പാ​ടി​ക​ളെ​യും അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്‌. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന റ​വ​ന്യു ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്‌. ഒ​പ്പം, ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര കാ​ലാ​വ​ധി നീ​ട്ട​ണം. അ​തി​നാ​ൽ ര​ണ്ടു വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക്‌ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ്ട​തു​ണ്ട്‌.

Leader Page

യുക്രെയ്ൻ ചർച്ച ഇന്ത്യക്കും നിർണായകം

ഇ​​​ന്ന് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം) അ​​​ർ​​​ധ​​​രാ​​​ത്രി ക​​​ഴി​​​യു​​​മ്പോ​​​ൾ അ​​​ലാ​​​സ്ക​​​യി​​​ൽ ര​​​ണ്ടു​​​പേ​​​ർ ത​​​മ്മി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ർ​​​ച്ച ഇ​​​ന്ത്യ​​​ക്കു നി​​​ർ​​​ണാ​​​യ​​​കം. ആ ​​​ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ന്ത്യ വി​​​ഷ​​​യ​​​മ​​​ല്ല. പ​​​ക്ഷേ, ച​​​ർ​​​ച്ച​​​യു​​​ടെ ജ​​​യ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക- ന​​​യ​​​ത​​​ന്ത്ര ച​​​ല​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കും.
യു​​​ക്രെ​​​യ്നി​​​ൽ മൂ​​​ന്ന​​​ര വ​​​ർ​​​ഷം പി​​​ന്നി​​​ട്ട റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു ച​​​ർ​​​ച്ച. പ​​​ക്ഷേ ച​​​ർ​​​ച്ച​​​യു​​​ടെ വി​​​ജ​​​യം ഇ​​​ന്ത്യ​​​ക്ക് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​കും. പ​​​രാ​​​ജ​​​യം ട്രം​​​പി​​​ന്‍റെ തീ​​​രു​​​വ ആ​​​ക്ര​​​മ​​​ണം രൂ​​​ക്ഷ​​​മാ​​​ക്കും. അ​​​ത് ഇ​​​ന്ത്യ​​​ക്കു ചെ​​​റു​​​ത​​​ല്ലാ​​​ത്ത ദു​​​രി​​​ത​​​മു​​​ണ്ടാ​​​ക്കും.

ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ ര​​​ണ്ടു​​​പേ​​​ർ മാ​​​ത്രം - അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും. യു​​​ക്രെ​​​യ്ന്‍റെ ഭാ​​​വി​​​യും അ​​​തി​​​ർ​​​ത്തി​​​യും തീ​​​രു​​​മാ​​​നി​​​ക്കാ​​​വു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ അ​​​വി​​​ട​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി പ​​​ങ്കാ​​​ളി​​​യ​​​ല്ല.

മൂ​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ന് (ഡോ​​​ണ​​​ൾ​​​ഡ്, വ്ലാ​​​ദി​​​മി​​​ർ, വൊ​​​ളോ​​​ഡി​​​മി​​​ർ) ഒ​​​രേ അ​​​ർ​​​ഥ​​​മാ​​​ണ്. ലോ​​​ക​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​രി അ​​​ഥ​​​വാ ത​​​ല​​​വ​​​ൻ എ​​​ന്ന്. ആ​​​രാ​​​ണ് ആ ​​​പേ​​​രി​​​നു ശ​​​രി​​​ക്കും അ​​​ർ​​​ഹ​​​നെ​​​ന്നു നാ​​​ളെ അ​​​റി​​​യാ​​​നാ​​​യേ​​​ക്കും. ട്രം​​​പി​​​ന്‍റെ പ്ര​​​ത്യേ​​​ക ദൂ​​​ത​​​ൻ സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും പു​​​ടി​​​ന്‍റെ പ്ര​​​ത്യേ​​​ക ദൂ​​​ത​​​ൻ കി​​​രി​​​ൽ ദി​​​മി​​​ത്രി​​​യേ​​​വും ച​​​ർ​​​ച്ച​​​യി​​​ലു​​​ണ്ടാ​​​കും.

അ​​​ലാ​​​സ്ക​​​യി​​​ലെ ആ​​​ങ്ക​​​റേ​​​ജി​​​നു സ​​​മീ​​​പ​​​മു​​​ള്ള യു​​​എ​​​സ് സേ​​​നാ താ​​​വ​​​ള​​​മാ​​​യ എ​​​ൽ​​​മെ​​​ൻ​​​ഡോ​​​ർ​​​ഫ് - റി​​​ച്ചാ​​​ർ​​​ഡ്സ​​​ണി​​​ലാ​​​ണു ച​​​ർ​​​ച്ച. ശീ​​​ത​​​യു​​​ദ്ധ​​​കാ​​​ല​​​ത്തും ഇ​​​ന്നും റ​​​ഷ്യ​​​യു​​​ടെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ തീ​​​രം നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സ​​​ന്നാ​​​ഹം ഇ​​​വി​​​ടെ​​​യാ​​​ണ്. 72 ല​​​ക്ഷം ഡോ​​​ള​​​ർ ന​​​ൽ​​​കി 1867ൽ ​​​റ​​​ഷ്യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി അ​​​ല​​​ക്സാ​​​ണ്ട​​​ർ ര​​​ണ്ടാ​​​മ​​​നാ​​​ണ് അ​​​ലാ​​​സ്ക അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റി​​​യ​​​ത്.

ട്രം​​​പി​​​നെ​​​ന്ത് അ​​​ധി​​​കാ​​​രം?

സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച സാ​​​ധാ​​​ര​​​ണം. ഇ​​​വി​​​ടെ യു​​​ക്രെ​​​യ്നു പ്രാ​​​തി​​​നി​​​ധ്യ​​​മി​​​ല്ലാ​​​തെ അ​​​തി​​​ർ​​​ത്തി മാ​​​റ്റി​​​വ​​​ര​​​യ്ക്കാ​​​ൻ ട്രം​​​പ് സ​​​മ്മ​​​തി​​​ച്ചാ​​​ൽ അ​​​തു സെ​​​ല​​​ൻ​​​സ്കി​​​യും യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത​​​യും സ​​​മ്മ​​​തി​​​ക്കു​​​മോ എ​​​ന്ന​​​തു വ​​​ലി​​​യ ചോ​​​ദ്യ​​​മാ​​​ണ്. പ​​​ക്ഷേ ട്രം​​​പ് അ​​​തു കാ​​​ര്യ​​​മാ​​​ക്കി​​​ല്ല. താ​​​ൻ പ​​​റ​​​ഞ്ഞ​​​തു കേ​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ നി​​​ങ്ങ​​​ൾ സ്വ​​​ന്തം പ​​​ണം​​​കൊ​​​ണ്ടു യു​​​ദ്ധം ചെയ്യാ​​​ൻ ട്രം​​​പ് പ​​​റ​​​യും; അ​​​ത്ര​​​മാ​​​ത്രം.

പ​​​ക്ഷേ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സം ഇ​​​പ്പോ​​​ൾ ട്രം​​​പി​​​നി​​​ല്ല. അ​​​തു​​​കൊ​​​ണ്ടാ​​​ണ് “ര​​​ണ്ടു മി​​​നി​​​റ്റു കൊ​​​ണ്ട് പു​​​ടി​​​ന്‍റെ മ​​​ന​​​സ് താ​​​ൻ മ​​​ന​​​സി​​​ലാ​​​ക്കും” എന്നും കാ​​​ര്യം ന​​​ട​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ റ​​​ഷ്യ​​​ക്കു ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​ന്ത്യ​​​ക്കു ഭീ​​​ഷ​​​ണി

ച​​​ർ​​​ച്ച​​​യി​​​ൽ ഒ​​​രു​​​വി​​​ധ​​​ത്തി​​​ലും ക​​​ക്ഷി​​​യ​​​ല്ലാ​​​ത്ത ഇ​​​ന്ത്യ​​​യെ ഈ ​​​വി​​​ഷ​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ചു ട്രം​​​പ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ച​​​ർ​​​ച്ച വി​​​ജ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​യും മ​​​റ്റും കൂ​​​ടു​​​ത​​​ൽ പി​​​ഴ​​​ച്ചു​​​ങ്ക​​​വും ഉ​​​പ​​​രോ​​​ധ​​​വും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും എ​​​ന്നാ​​​ണു ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്. ത​​​ന്‍റെ സ​​​മാ​​​ധാ​​​ന​​​ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ റ​​​ഷ​​​യു​​​ടെ​​​മേ​​​ൽ ഇ​​​ന്ത്യ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു ട്രം​​​പ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ക്കു കൂ​​​ടു​​​ത​​​ൽ പി​​​ഴ​​​ച്ചു​​​ങ്കം ചു​​​മ​​​ത്തു​​​മെ​​​ന്ന് യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്കോ​​​ട്ട് ബെ​​​സ​​​ന്‍റും ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. 50 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന ഞെ​​​രു​​​ക്കു​​​ന്ന തീ​​​രു​​​വ​​​യി​​​ൽ​​​നി​​​ന്നു നൂ​​​റു ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ലേ​​​ക്കും മ​​​റ്റും എ​​​ത്തി​​​യാ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി ഇ​​​ല്ലാ​​​താ​​​കും. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും പു​​​തി​​​യ നീ​​​ക്ക​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഏ​​​തു​​​ ത​​​രം എ​​​ന്നു ബെ​​​സ​​​ന്‍റ് പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​ന്ത്യ​​​ൻ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച ത​​​ട​​​യാ​​​ൻ ത​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ളാ​​​യി അ​​​തു മാ​​​റു​​​മോ​​​യെ​​​ന്നു ഭീ​​​തി​​​യു​​​ണ്ട്. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം എ​​​തി​​​ർ​​​പ്പി​​​ലാ​​​യാ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽനി​​​ന്നും മ​​​റ്റു​​​മു​​​ള്ള മൂ​​​ല​​​ധ​​​ന​​​വ​​​ര​​​വും ത​​​ട​​​സ​​​പ്പെ​​​ടാം.

വി​​​ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ്രാ​​​ർ​​​ഥ​​​ന

ട്രം​​​പ് - പു​​​ടി​​​ൻ ച​​​ർ​​​ച്ച ധാ​​​ര​​​ണ​​​യി​​​ലേ​​​ക്കു നീ​​​ങ്ങി​​​യാ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ​​​മേ​​​ൽനി​​​ന്ന് 25 ശ​​​ത​​​മാ​​​നം പി​​​ഴ​​​ച്ചു​​​ങ്കം മാ​​​റാം. അ​​​തുകൊ​​​ണ്ടാ​​​ണു ച​​​ർ​​​ച്ച വി​​​ജ​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.

ട്രം​​​പ് ഇ​​​ന്ത്യ​​​യു​​​മാ​​​യി സൗ​​​ഹൃ​​​ദം തു​​​ട​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റു ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ന്ത്യ തീ​​​വ്ര​​​ശ്ര​​​മം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത​​​ദി​​​വ​​​സം ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​ന്ത്യ​​​യി​​​ലും ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റ​​​ഷ്യ​​​യി​​​ലും എ​​​ത്തും. ചൈ​​​ന​​​യി​​​ലേ​​​ക്കു നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തും ചൈ​​​ന​​​ക്കാ​​​ർ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന വീ​​​സവി​​​ല​​​ക്കു നീ​​​ക്കി​​​യ​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടാം​​​വാ​​​ര​​​ത്തി​​​ൽ യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ​​​ത്തു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ട്രം​​​പി​​​നെ കാ​​​ണാ​​​നും ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ല്ലാം ഇ​​​ന്നു രാ​​​ത്രി​​​യി​​​ലെ ച​​​ർ​​​ച്ച​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു.

മ്യൂ​​​ണി​​​ക് സ​​​ന്ധി എ​​​ന്ന ദു​​​ര​​​ന്തം

ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധ​​​ത്തി​​​നു​​​മു​​​മ്പ് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​വി​​​ൽ ചേം​​​ബ​​​ർ​​​ലെ​​​യ്ൻ മ്യൂ​​​ണി​​​ക്കി​​​ലെ​​​ത്തി ജ​​​ർ​​​മ​​​ൻ സ​​​ർ​​​വാ​​​ധി​​​പ​​​തി അ​​​ഡോ​​​ൾ​​​ഫ് ഹി​​​റ്റ്‌ല​​​റെ ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി. ജ​​​ർ​​​മ​​​നി​​​ക്കു ചെ​​​ക്കോ​​​സ്ലോ​​​വാ​​​ക്യ​​​യി​​​ലെ സു​​​ഡേ​​​റ്റ​​​ൻ​​​ലാ​​​ൻ​​​ഡ് (ഇ​​​ന്ന​​​ത്തെ ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്) കൈ​​​വ​​​ശ​​​മാ​​​ക്കാ​​​നു​​​ള്ള ഹി​​​റ്റ്‌ല​​​റു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു ചേം​​​ബ​​​ർ​​​ലെ​​​യ്ൻ മ​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​നി ബ്രി​​​ട്ട​​​നു ഭ​​​യം വേ​​​ണ്ട, യൂ​​​റോ​​​പ്പ് സ​​​മാ​​​ധാ​​​ന​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ജ​​​ന​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. പ​​​ക്ഷേ ഹി​​​റ്റ്‌ല​​​റു​​​ടെ വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ പ​​​ട​​​യോ​​​ട്ടം തു​​​ട​​​ങ്ങാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​യി മ്യൂ​​​ണി​​​ക് സ​​​ന്ധി മാ​​​റി​​​യ​​​തു ച​​​രി​​​ത്രം. അ​​​ലാ​​​സ്കാ ച​​​ർ​​​ച്ച​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മൂ​​​ണി​​​ക് സ​​​ന്ധി​​​യെ​​​പ്പ​​​റ്റി പ​​​ല​​​രും ഭീ​​​തി​​​യോ​​​ടെ ഓ​​​ർ​​​മി​​​ക്കു​​​ന്നു.

ട്രം​​​പി​​​നു കാ​​​ര​​​ണ​​​ങ്ങ​​​ൾ നാ​​​ല്

►യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് ഉ​​​ത്സാ​​​ഹി​​​ക്കു​​​ന്ന​​​തി​​​നു​​​ പി​​​ന്നി​​​ൽ നാ​​​ലു കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്.

ഒ​​​ന്ന്: ‘സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ്’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ക. അ​​​തു​​​വ​​​ഴി സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ക.

►ര​​​ണ്ട്: യു​​​ക്രെ​​​യ്നു​​​വേ​​​ണ്ടി അ​​​മേ​​​രി​​​ക്ക മു​​​ട​​​ക്കേ​​​ണ്ട പ​​​ണം ലാ​​​ഭി​​​ക്കു​​​ക. മൂ​​​ന്നു വ​​​ർ​​​ഷം കൊ​​​ണ്ട് 18,500 കോ​​​ടി ഡോ​​​ള​​​ർ (16.09 ല​​​ക്ഷം കോ​​​ടി രൂ​​​പ) അ​​​മേ​​​രി​​​ക്ക മു​​​ട​​​ക്കി (35,000 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വാ​​​യി എ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ).

►മൂ​​​ന്ന്: ച​​​ർ​​​ച്ച വി​​​ജ​​​യി​​​ച്ചാ​​​ൽ യൂ​​​റോ​​​പ്പി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കു​​​ള്ള നാ​​​റ്റോ സ​​​ഖ്യ ക്ര​​​മീ​​​ക​​​ര​​​ണം പൊ​​​ളി​​​ച്ചെ​​​ഴു​​​തു​​​ക. “നി​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ക്ര​​​മീ​​​ക​​​ര​​​ണം ചെ​​​യ്യും” എ​​​ന്നാ​​​ണു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ ട്രം​​​പ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്.

►നാ​​​ല്: യു​​​ക്രെ​​​യ്നി​​​ലു​​​ള്ള അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ളു​​​ടെ ഖ​​​ന​​​നാ​​​വ​​​കാ​​​ശം അ​​​മേ​​​രി​​​ക്ക​​​യ്ക്കു (അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക്) നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ക.

പു​​​ടി​​​ന്‍റെ നാ​​​ലു ല​​​ക്ഷ്യ​​​ങ്ങ​​​ൾ

പു​​​ടി​​​‌ന് അ​​​ലാ​​​സ്കാ ച​​​ർ​​​ച്ച​​​യി​​​ലു​​​ള്ള പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ൾ ഇ​​​വ​​​യാ​​​ണ്.

►ഒ​​​ന്ന്: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അം​​​ഗീ​​​കാ​​​രം തി​​​രി​​​ച്ചു​​​കി​​​ട്ടു​​​ക. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​തു​​​ മു​​​ത​​​ൽ പു​​​ടി​​​നെ പാ​​​ശ്ചാ​​​ത്യ​​​ർ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മു​​​ന്പ് എ​​​ല്ലാ പ്ര​​​ധാ​​​ന വേ​​​ദി​​​ക​​​ളി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​രി​​​പ്പി​​​ടം ഇ​​​ല്ലാ​​​താ​​​യ​​​ത് പു​​​ടി​​​നു വ​​​ലി​​​യ ന​​​ഷ്‌​​​ട​​​ബോ​​​ധ​​​മു​​​ണ്ടാ​​​ക്കി.

►ര​​​ണ്ട്: യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ ഭാ​​​ഗി​​​ക​​​മാ​​​യി പി​​​ടി​​​ച്ച നാ​​​ലു പ്ര​​​വി​​​ശ്യ​​​ക​​​ൾ (ഡോ​​​ണെ​​​ട്സ്ക്, ലു​​​ഹാ​​​ൻ​​​സ്ക്, സ​​​പ്പോ​​​റി​​​ഷ്യ, ഖേ​​​ർ​​​സ​​​ൺ) മു​​​ഴു​​​വ​​​നാ​​​യും റ​​​ഷ്യ​​​യി​​​ലേ​​​ക്കു ചേ​​​ർ​​​ക്കു​​​ക. പി​​​ടി​​​ച്ചു​​​നി​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു യു​​​ക്രെ​​​യ്ൻ സേ​​​ന പി​​​ന്മാ​​​റു​​​ക. അ​​​ങ്ങ​​​നെ റ​​​ഷ്യ​​​യെ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ വ​​​ലു​​​താ​​​ക്കി എ​​​ന്നു ച​​​രി​​​ത്ര​​​ത്തി​​​ൽ ത​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം ചേ​​​ർ​​​ക്കു​​​ക. 1945നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഒ​​​രു യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ ജ​​​യി​​​ച്ചു എ​​​ന്നു വ​​​രു​​​ത്തു​​​ക.

►മൂ​​​ന്ന്: അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ന​​​ല്ല ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു റ​​​ഷ്യ​​​യി​​​ലേ​​​ക്ക് മൂ​​​ല​​​ധ​​​നം വ​​​രു​​​ത്തു​​​ക. ദു​​​ർ​​​ബ​​​ല​​​മാ​​​യ റ​​​ഷ്യ​​​ൻ സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യെ വ​​​ള​​​ർ​​​ത്താ​​​ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ന്ത്യം സ​​​ഹാ​​​യി​​​ക്കും.

►നാ​​​ല്: സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​പോ​​​യ യു​​​ക്രെ​​​യ്ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലും നാ​​​റ്റോ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ലും ചേ​​​രാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു റ​​​ഷ്യ യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ത്. യു​​​ക്രെ​​​യ്നെ അ​​​വ​​​യി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്ക​​​ണം.

International

യു​ദ്ധം തി​രി​ഞ്ഞു​കു​ത്തു​ന്നു: തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ റ​ഷ്യ; ഇ​ന്ത്യ​ക്കാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ നീ​ക്കം

മോ​സ്കോ: യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ നാ​ലു വ​ർ​ഷ​മാ​യി യു​ക്രെ​യ്നു​മാ​യി തു​ട​രു​ന്ന യു​ദ്ധ​വും ജ​ന​ന​നി​ര​ക്കി​ലെ കു​റ​വും റ​ഷ്യ​യെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ൽ. യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ ലോ​ക​ത്തു​നി​ന്ന് ഒ​റ്റ​പ്പെ​ട്ട റ​ഷ്യ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധ​വും യു​ദ്ധ​ച്ചെ​ല​വും മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം​മൂ​ലം രാ​ജ്യ​ത്തെ ഫാ​ക്‌​ട​റി​ക​ളു​ടെ​യും നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​ത്തു ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ നി​യ​മി​ക്കാ​നാ​ണു നീ​ക്കം. റി​ക്രൂ​ട്ട്‌​മെ​ന്‍റ് ശ്ര​മ​ങ്ങ​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യും 4000ത്തോ​ളം ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ൽ റ​ഷ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.


മോ​സ്കോ, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​രം​ഭ ബാ​ച്ചി​നെ അ​യ​ച്ചി​രി​ക്കു​ന്ന​ത്. അ​വി​ടെ അ​വ​ർ​ക്കു പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ്. കൂ​ടാ​തെ, നി​യ​മ​ന പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ക്യാ​മ്പു​ക​ൾ വ്യാ​പ​ക​മാ​ക്കാ​ൻ റ​ഷ്യ​ൻ ക​മ്പ​നി​ക​ൾ തീ​രു​മാ​നി​ച്ചി​ട്ടു​മു​ണ്ട്. മെ​റ്റ​ൽ ഫാ​ക്‌​ട​റി​ക​ൾ, മെ​ഷീ​ൻ മാ​നു​ഫാ​ക്‌​ച​റിം​ഗ്, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലാ​ണു തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ക​ഠി​ന​മാ​യ ശൈ​ത്യ​കാ​ല​വും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ വ്യ​ത്യാ​സ​ങ്ങ​ളും ഭാ​ഷാ​ത​ട​സ​ങ്ങ​ളും ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്‌​ടി​ച്ചേ​ക്കാം.
ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ളു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ൽ സ​ന്പ​ന്ന​മാ​യ രാ​ജ്യം എ​ന്ന​തി​ന​പ്പു​റം, ഇ​ന്ത്യ​യു​മാ​യി റ​ഷ്യ​ക്കു ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ന​ല്ല ബ​ന്ധ​വും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന് മോ​സ്കോ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ്, മെ​റ്റ​ൽ- സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ, കെ​ട്ടി​ട​നി​ർ​മാ​ണം, മാ​നു​ഫാ​ക്ച​റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഭൂ​രി​പ​ക്ഷം അ​വ​സ​ര​ങ്ങ​ളും രാ​ജ്യ​ത്തു​ള്ള​ത്.


മു​ൻ​കാ​ല​ങ്ങ​ളി​ൽ റ​ഷ്യ​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണു റ​ഷ്യ കൂ​ടു​ത​ലാ​യും തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​തോ​ടെ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ വ്യാ​വ​സാ​യി​ക, നി​ർ​മാ​ണ​മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 26 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധ​ത്തി​നു പി​ന്നാ​ലെ വി​ദേ​ശ​ത്തേ​ക്കു​ള്ള പൗ​ര​ന്മാ​രു​ടെ പ​ലാ​യ​ന​മാ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.


യു​ദ്ധം മൂ​ലം റ​ഷ്യ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. രാ​ജ്യം സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ലാ​ണെ​ന്ന് പു​ടി​ൻ ഭ​ര​ണ​കൂ​ടം അ​ടു​ത്തി​ടെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ചി​രു​ന്നു. മു​ഖ്യ​വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ക്രൂ​ഡ് ഓ​യി​ൽ, എ​ൽ​എ​ൻ​ജി എ​ന്നി​വ വാ​ങ്ങു​ന്ന​ത് വെ​ട്ടി​ക്കു​റ​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടാ​ണ് സാ​മ്പ​ത്തി​ക ആ​ഘാ​ത​മാ​യ​ത്. 2027ഓ​ടെ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ​യും എ​ൽ​എ​ൻ​ജി​യും വാ​ങ്ങു​ന്ന​ത് പൂ​ർ​ണ​മാ​യി നി​ർ​ത്താ​നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നീ​ക്കം. ഇ​തി​നെ​ല്ലാം പു​റ​മെ റ​ഷ്യ​യി​ൽ ജ​ന​ന​നി​ര​ക്ക് വ​ൻ​തോ​തി​ലാ​ണു കു​റ​യു​ന്ന​ത്.


റ​ഷ്യ​യി​ലെ ജ​ന​ന​നി​ര​ക്ക് നി​ല​വി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. 2023ലെ ​ക​ണ​നു​സ​രി​ച്ച് റ​ഷ്യ​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക് 1.41 ആ​ണ്. നി​ല​വി​ലെ ജ​ന​സം​ഖ്യ പി​ടി​ച്ചു​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ അ​ത് 2.05 ആ​ക​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ജ​ന​സം​ഖ്യാ​വ​ർ​ധ​ന​വ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ര​വ​ധി ന​ട​പ​ടി​ക​ളും സൗ​ജ​ന്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് പ​ത്തുല​ക്ഷ​ത്തി​ലേ​റെ റ​ഷ്യ​ക്കാ​ർ:


2022 ഫെ​ബ്രു​വ​രി 24ന് ​യു​ക്രെ​യ്നു​നേ​രേ പൂ​ർ​ണ​തോ​തി​ലു​ള്ള അ​ധി​നി​വേ​ശം റ​ഷ്യ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ പ​ത്തു ല​ക്ഷ​ത്തി​ന​ടു​ത്ത് റ​ഷ്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള സെ​ന്‍റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ന്‍റെ റി​പ്പോ​ർ​ട്ടു​പ്ര​കാ​രം യു​ക്രെ​യ്ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 2,50,00 സൈ​നി​ക​രു​ൾ​പ്പെ​ടെ 9,50,000 റ​ഷ്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു.


സ​മാ​ന ആ​ൾ​നാ​ശം യു​ക്രെ​യ്നി​ലു​മു​ണ്ടാ​യി. അ​വി​ടെ 60,000ത്തി​നും ഒ​രു ല​ക്ഷ​ത്തി​നു​മി​ട​യി​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും മൊ​ത്തം മ​ര​ണ​സം​ഖ്യ നാ​ലു ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

 

നി​ഷേ​ധി​ച്ച് റ​ഷ്യ:

മോ​സ്കോ: ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ത്തു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ റ​ഷ്യ​യു​ടെ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ത​ള്ളി. അ​തേ​സ​മ​യം, റ​ഷ്യ​യി​ൽ തൊ​ഴി​ലെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് സ്കൂ​ളു​ക​ൾ ഇ​ന്ത്യ​യി​ൽ സ്ഥാ​പി​ക്കാ​മെ​ന്ന ആ​ശ​യം റ​ഷ്യ​യി​ലെ വ്യ​വ​സാ​യി​ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യും കൂ​ട്ടാ​യ്മ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.


എ​ന്നാ​ൽ, പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും തൊ​ഴി​ൽ​ദാ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷം മു​ന്പ് നി​ശ്ച​യി​ച്ച ക്വോ​ട്ട പ്ര​കാ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രാ​ല​യം പി​ന്നീ​ട് ഒ​രു വാ​ർ​ത്താ വെ​ബ്സൈ​റ്റി​നെ അ​റി​യി​ച്ചു.

International

റഷ്യൻ ആക്രമണം യുക്രെയ്നിൽ 24 മരണം

കീ​​വ്: യു​​ക്രെ​​യ്നി​​ൽ റ​​ഷ്യ​​ൻ സേ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 24 സാ​​ധാ​​ര​​ണ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​രു​​നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. മ​​ധ്യ യു​​ക്രെ​​യ്നി​​ലെ ഡി​​നി​​പ്രോ​​യി​​ൽ റ​​ഷ്യ​​ൻ ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 15 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. 174 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. 19 സ്കൂ​​ളു​​ക​​ൾ, 10 കി​​ൻ​​ഡ​​ർ​​ഗാ​​ർ​​ട്ട​​നു​​ക​​ൾ, ഒ​​രു വൊ​​ക്കേ​​ഷ​​ണ​​ൽ സ്കൂ​​ൾ, ഒ​​രു സം​​ഗീ​​ത സ്കൂ​​ൾ, ഒ​​രു സാ​​മൂ​​ഹ്യ​​ക്ഷേ​​മ ഓ​​ഫീ​​സ്, എ​​ട്ട് ആ​​ശു​​പ​​ത്രി​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.

അ​​ഞ്ഞൂ​​റു യാ​​ത്ര​​ക്കാ​​രു​​മാ​​യി പോ​​കു​​ക​​യാ​​യി​​രു​​ന്ന ട്രെ​​യി​​നി​​ന്‍റെ ജ​​ന​​ൽ​​ച്ചി​​ല്ലു​​ക​​ൾ സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്നു. വേ​​ന​​ൽ അ​​വ​​ധി​​ക്കു സ്കൂ​​ളു​​ക​​ൾ അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. സ​​മ​​റി​​ൽ ര​​ണ്ടു പേ​​രും ഖേ​​ഴ്സ​​ണി​​ൽ നാ​​ലു പേ​​രും സു​​മി​​യി​​ൽ മൂ​​ന്നു പേ​​രും കൊ​​ല്ല​​പ്പെ​​ട്ടു. 2022ൽ ​​ആ​​രം​​ഭി​​ച്ച യു​​ദ്ധ​​ത്തി​​ൽ ഇ​​തു​​വ​​രെ 12,000 സാ​​ധാ​​ര​​ണ​​ക്കാ​​രാ​​ണ് യു​​ക്രെ​​യ്നി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. റ​​ഷ്യ​​യെ നേ​​രി​​ടാ​​ൻ കൂ​​ടു​​ത​​ൽ പാ​​ശ്ചാ​​ത്യ സ​​ഹാ​​യം യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോ​​ളോ​​ഡി​​മി​​ർ സെ​​ല​​ൻ​​സ്കി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Up