Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students

പ​രീ​ക്ഷ​യ്ക്കു പ​ഠി​ക്കേ​ണ്ട​ത് എ​ങ്ങ​നെ?

ഒ​രു അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ഏ​റ്റ​വും സ്പെ​ഷ്യ​ലും അ​തേ​സ​മ​യം ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ​തു​മാ​യ സ​മ​യ​മാ​ണ് പ​രീ​ക്ഷാ​ക്കാ​ലം. പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും മ​റ്റു മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ക​ന​ത്ത ത​യാ​റെ​ടു​പ്പി​ലാ​ണ്.

പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ളാ​ണ് കൂ​ടു​ത​ൽ ആ​ശ​ങ്ക​യോ​ടെ ക​ഴി​യു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പ​രീ​ക്ഷ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യും എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം എ​ന്ന് ന​മു​ക്ക് നോ​ക്കാം.

പ​രീ​ക്ഷ​യെ സ​മ്മ​ർദത്തോ​ടെ കാ​ണ​രു​ത് എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ചെ​റി​യ അ​ള​വി​ലു​ള്ള ഉ​ത്ക​ണ്ഠ പ​ഠ​ന​ത്തി​ന് ഗൗ​ര​വം ന​ൽ​കും, പ​ക്ഷേ അ​തി​രു​ക​വി​ഞ്ഞാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കും.

അ​തി​നാ​ൽ, പ​രീ​ക്ഷ​യു​ടെ ഫ​ല​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ​ഠി​ക്കു​ന്ന​തി​നു പ​ക​രം, സ്വ​ന്തം അ​റി​വും ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ത്മാ​ർഥ​മാ​യ ശ്ര​മ​മാ​യി കാ​ണു​ക.

ഈ ​മ​നോ​ഭാ​വം പ​രീ​ക്ഷാ​സ​മ​യ​ത്ത് മാ​ന​സി​ക ശ​ക്തി ന​ൽ​കും. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ര​ക്ഷി​താ​ക്ക​ളോ വി​ദ്യാ​ർ​ത്ഥി​ക​ളോ ആ​രാ​യാ​ലും ഇ​പ്പോ​ൾ അ​ത് ഒ​ഴി​വാ​ക്ക​ണം.

"നി​ന്‍റെ സു​ഹൃ​ത്ത് ഇ​ത്ര​യും പ​ഠി​ച്ചു' തു​ട​ങ്ങി​യ ക​മ​ന്‍റുക​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തി​രി​ക്കു​ക. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടേ​താ​യ വ​ഴി​യും സ​മ​യ​വും ഉ​ണ്ട്. മ​റ്റു​ള്ള​വ​രെ അ​നു​ക​രി​ക്കാ​തെ, സ്വ​ന്തം ല​ക്ഷ്യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. അ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ പ്ര​ചോ​ദ​ന​മ​ല്ല, മ​റി​ച്ച് സ​മ്മ​ർ​ദ​മാ​ണ്.

ഒ​രു കൃ​ത്യ​മാ​യ ദി​ന​ച​ര്യ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഉ​റ​ക്കം, ഭ​ക്ഷ​ണം, പ​ഠ​നം, വ്യാ​യാ​മം എ​ന്നി​വ ദി​വ​സ​വും ഒ​രേ സ​മ​യ​ത്ത് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക. ഇ​ത് പ​ഠ​ന​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി വ​ർ​ധി​പ്പി​ക്കും.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം - ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ 25 കി​ലോ​യ്ക്ക് ഏ​ക​ദേ​ശം ഒരു ലി​റ്റ​ർ വെ​ള്ളം (ഉ​ദാ: 50 കി​ലോ ഉ​ള്ള​വ​ർ​ക്ക് ദി​വ​സ​വും രണ്ട് ലി​റ്റ​ർ എ​ങ്കി​ലും).

ആ​വ​ർ​ത്ത​ന​മാ​ണ് ഓ​ർ​മശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം. എ​ല്ലാ​വ​രു​ടെ​യും പ​ഠ​ന​വേ​ഗ​ത വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​ത് ഓ​ർ​ക്കു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​ക - ഇ​ത് പ​രീ​ക്ഷാ​സ​മ​യ​ത്ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. ഷോ​ർ​ട്ട് നോ​ട്ടു​ക​ളോ സം​ഗ്ര​ഹ​ങ്ങ​ളോ ത​യാറാ​ക്കി വയ്​ക്കു​ക; അ​വ​സാ​ന നി​മി​ഷ റി​വി​ഷ​ന് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

ക​ണ​ക്ക്, ഫി​സി​ക്സ് തു​ട​ങ്ങി​യ പ്ര​ശ്ന​പ​രി​ഹാ​ര വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ, ആ​ദ്യം ചോ​ദ്യം മാ​ത്രം എ​ഴു​തി​യെ​ടു​ത്ത് സ്വ​ന്ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ബു​ക്ക് നോ​ക്കി പ​ഠി​ക്കാ​തെ, സ്വ​യം ചെ​യ്ത ശേ​ഷം സം​ശ​യ​ങ്ങ​ൾ മാ​ത്രം ക്ലി​യ​ർ ചെ​യ്യു​ക.

ഇ​ഷ്ട​വി​ഷ​യ​ങ്ങ​ൾ ആ​ദ്യം ചെ​റി​യ സ​മ​യ​ത്തി​ന് എ​ടു​ത്ത് പ​ഠി​ച്ച്, പ്ര​യാ​സ​മു​ള്ള​വ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കി സ​ന്തു​ലി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക. ഈ ​പ​രീ​ക്ഷ​ക​ളെ നി​ങ്ങ​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വയ്​പ്പാ​യി കാ​ണു​ക.

പ​രീ​ക്ഷ​യ​ല്ല, നി​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യാ​ണ് പ്ര​ധാ​നം. എ​ല്ലാ​വ​ർ​ക്കും ശാ​ന്ത​മാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും നി​റ​ഞ്ഞ ഒ​രു പ​രീ​ക്ഷാ​ക്കാ​ലം ആ​ശം​സി​ക്കു​ന്നു!

വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email:
[email protected], www.nithinaf.blogspot.com

 

National

അമിത അ​ള​വി​ൽ അ​യ​ൺ ഗു​ളി​ക​ക​ൾ വി​ഴു​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​രി​ലെ സ്കൂ​ളി​ൽ നി​ന്നും അ​മി​ത​മാ​യ അ​ള​വി​ൽ അ​യ​ൺ ഗു​ളി​ക​ക​ൾ കഴിച്ച 19 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച

സാ​ധാ​ര​ണ​യാ​യി സ്കൂ​ളി​ൽ നി​ന്നും ആ​ഴ്ച​യി​ലൊ​ന്നു വീ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​യ​ൺ ഗു​ളി​ക​ക​ൾ ന​ൽ​കി വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഗു​ളി​ക​ക​ൾ ക​ഴി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് സ്കൂ​ളി​ലെ 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

16 വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മൂ​ന്ന് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

പ​രീ​ക്ഷ​യ്ക്ക് കോ​പ്പി​യ​ടി​ക്കാ​ൻ സ​ഹാ​യി​ച്ച് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും, ഡ്രോ​ൺ ക​ണ്ട​തോ​ടെ ഓ​ട്ടം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രീ​ക്ഷ​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ളെ കോ​പ്പി​യ​ടി​ക്കാ​ൻ സ​ഹാ​യി​ച്ച് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും. ബീ​ഡ് ജി​ല്ല​യി​ലെ ചൗ​സ​ല​യി​ലു​ള്ള ഒ​രു ജൂ​നി​യ​ർ കോ​ള​ജി​ലാ​ണ് സം​ഭ​വം.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച കോ​ള​ജി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ന​ട​ന്നി​രു​ന്നു. പ​രീ​ക്ഷ​യ്ക്കി​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​രീ​ക്ഷ ഹാ​ളി​ന് സ​മീ​പ​ത്തെ ജ​ന​ലി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രി​യാ​യ ഉ​ത്ത​രം പേ​പ്പ​റി​ലൂ​ടെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

തു​റ​സാ​യ സ്ഥ​ല​ത്താ​ണ് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ്രോ​ൺ അ​ടു​ക്ക​ലേ​ക്ക് വ​രു​മ്പോ​ൾ ജ​നാ​ല​ക​ൾ​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന​വ​ർ ഓ​ടി​പ്പോ​കു​ന്ന​ത് കാ​ണാം.

പ​രീ​ക്ഷ ത​ട്ടി​പ്പ് ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

'നോ ​മൊ​ബൈ​ൽ ച​ല​ഞ്ച്'; അ​മൃ​ത ടീ​ച്ച​ർ സൂ​പ്പ​റാ...! കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യും

കൂ​​​ത്തു​​​പ​​​റ​​​മ്പ്: അ​​​ധ്യാ​​​പി​​​ക ന​​​ൽ​​​കി​​​യ ഒ​​​റ്റ ച​​​ല​​​ഞ്ചി​​​ലൂ​​​ടെ മൊ​​​ബൈ​​​ൽ ​​ഫോ​​ണി​​​നോ​​​ട് നോ ​​​പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഒ​​​രു കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ഇ​​​നി മു​​​ത​​​ൽ ഗെ​​​യിം ക​​​ളി​​​ക്കാ​​​നോ വീ​​​ഡി​​​യോ​​​ക​​​ൾ കാ​​​ണാ​​​നോ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് കു​​​ട്ടി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

കൂ​​​ത്തു​​​പ​​​റ​​​മ്പ് ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഒ​​​ന്നാം ക്ലാ​​​സി​​​ലെ അ​​​ധ്യാ​​​പി​​​ക കെ.​​​പി. അ​​​മൃ​​​ത​​​യാ​​​ണ് "നോ ​​​മൊ​​​ബൈ​​​ൽ ച​​​ല​​​ഞ്ചി’​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മൊ​​​ബൈ​​​ലി​​​ന്‍റെ ലോ​​​ക​​​ത്ത് നി​​​ന്ന് മു​​​ക്ത​​​രാ​​​ക്കി​​​യ​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യും ഇ​​​രു കൈ​​​ക​​​ളും നീ​​​ട്ടി ഈ ​​​ച​​​ല​​​ഞ്ച് ഏ​​​റ്റെ​​​ടു​​​ത്ത​​​തോ​​​ടെ മ​​​റ്റ് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​ത് വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ.

വീ​​​ട്ടി​​​ൽ വ​​​ച്ചും മ​​​റ്റും കു​​​ട്ടി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ദൂ​​​ഷ്യ​​​വ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ധ്യാ​​​പി​​​ക കു​​​ട്ടി​​​ക​​​ൾ​​​ക്ക് വി​​​ശ​​​ദ​​​മാ​​​യി പ​​​റ​​​ഞ്ഞു കൊ​​​ടു​​​ത്ത​​​ത്. ഒ​​​ടു​​​വി​​​ൽ ഒ​​​രു ച​​​ല​​​ഞ്ചും വ​​​ച്ചു. ഒ​​​രാ​​​ഴ്ച മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്ന ച​​​ല​​​ഞ്ച് ആ​​​ണ് കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്. വാ​​​ക്കു​​​ പാ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. ഇ​​​പ്പോ​​​ൾ ക്ലാ​​​സി​​​ലെ ഒ​​​രു കു​​​ട്ടി പോ​​​ലും മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ടീ​​​ച്ച​​​ർ പ​​​റ​​​യു​​​ന്നു.

മാ​​​ത്ര​​​മ​​​ല്ല, മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​പ്രാ​​​യ​​​ക്കാ​​​രെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​നും ഇ​​​വ​​​ർ ത​​​യാ​​​റാ​​​ണ്. ഇ​​​തേ അ​​​ഭി​​​പ്രാ​​​യം ത​​​ന്നെ​​​യാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും. ക്ലാ​​​സി​​​ൽ കു​​​ട്ടി​​​ക​​​ൾ ത​​​യ്യാ​​​റാ​​​ക്കു​​​ന്ന കു​​​ട്ടി പ​​​ത്ര​​​ത്തി​​​ലും ഈ ​​​ച​​​ല​​​ഞ്ച് സ്ഥാ​​​നം പി​​​ടി​​​ച്ചു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ല​​​ട​​​ക്കം ഈ ​​​സം​​​ഭ​​​വം വൈ​​​റ​​​ലാ​​​യി​​​ട്ടു​​​മു​​​ണ്ട്.

Kerala

ചെല്ലാനത്ത് വിദ്യാര്‍ഥി മരിച്ച സംഭവം: ബസുകള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന്‍ മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.

ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസിച്ച് എനോയ് ജൂഡ് എന്ന വിദ്യാര്‍ഥി മരിച്ചത്. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്വകാര്യ ബസുകള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ച്. തുര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വകാര്യ ബസുകള്‍ കടത്തിവിട്ടു തുടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11ന് ഉള്ളില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ബസ് മാത്രമല്ല, ഒരു വാഹനങ്ങളും കടത്തിവിടാന്‍ സമ്മതിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിലവില്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

അതേസമയം, മരിച്ച എനോയ് ജൂഡിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് ഷിയാസ് എനോയ് ജൂഡിന്‍റെ വീട് സന്ദര്‍ശിക്കുകയും നീതി ലഭിക്കുന്നതു വരെ കൂടെയുണ്ടാവുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Sports

കാ​യി​ക സ്‌​കൂ​ളു​ക​ളി​ല്‍ കേ​ന്ദ്ര സി​ല​ബ​സു​കാ​ര്‍​ക്കും​ അ​വ​സ​രം

കൊ​ച്ചി: കാ​യി​ക​വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കീ​ഴി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ള്‍, അ​ക്കാ​ഡ​മി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 2026-27 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് കേ​ന്ദ്ര സി​ല​ബ​സ് സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​സ​രം.

ഈ ​മാ​സം എ​ട്ടു​വ​രെ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക സെ​ല​ക്‌​ഷ​നു​ക​ള്‍ വ​ഴി​യാ​ണു പ്ര​വേ​ശ​നം . ആ​റ്, ഏ​ഴ്, എ​ട്ട്, 11 ക്ലാ​സു​ക​ളി​ലേ​ക്ക് പൊ​തു​സെ​ല​ക്‌​ഷ​നാ​ണ്. ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. ആ​ര്‍​ച്ച​റി, അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍, ബോ​ക്‌​സിം​ഗ്, ക്രി​ക്ക​റ്റ്, സൈ​ക്ലിം​ഗ്, ഫെ​ന്‍​സിം​ഗ്, ഫു​ട്‌​ബോ​ള്‍, ഹാ​ന്‍​ഡ്‌​ബോ​ള്‍, ഹോ​ക്കി, ജൂ​ഡോ, ക​ബ​ഡി, ഖോ ​ഖോ, നെ​റ്റ്‌​ബോ​ള്‍, സ്വ​മ്മിം​ഗ്, താ​യ്‌​ക്കോ​ണ്ട, വോ​ളി​ബോ​ള്‍, റെ​സ്‌​ലിം​ഗ്, കാ​നോ​യിം​ഗ്, ക​യാ​ക്കിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സെ​ല​ക്‌​ഷ​ന്‍. www.sports council.kerala.gov.in, www.dvsa.kerala.gov.in.

Kerala

സ്‌കൂള്‍ പരിസരത്ത് പെരുമ്പാമ്പ്; കണ്ടത് ശുചീകരണ തൊഴിലാളികള്‍

കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.

കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്‍റെ സര്‍പ്പ റെസ്‌ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.

Kerala

പുത്തനത്താണിയിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്‌സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.

ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്‍റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് പേ​ര് ന​ൽ​കാം; വി ​കെ​യ​ർ കി​ഡ്സെ​ന്ന് നി​ർ​ദേ​ശി​ച്ച് എം.​എം.​മ​ണി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന് മു​ത​ൽ പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​പ​ക​ട ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് പേ​ര് നി​ർ​ദേ​ശി​ച്ച് എം.​എം.​മ​ണി എം​എ​ൽ​എ. പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കു​ന്ന അ​ർ​ത്ഥ​വ​ത്താ​യ ഒ​രു പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന ആ​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് എം.​എം.​മ​ണി വി ​കെ​യ​ർ കി​ഡ്സ് എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ, പേ​ര് നി​ർ​ദേ​ശി​ക്കേ​ണ്ട രീ​തി, ര​ജി​സ്ട്രേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ബൃ​ഹ​ദ് പ​ദ്ധ​തി​യു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

Kerala

ജ​ന്മ​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വേ​ണ്ട: മന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ആ​ഘോ​ഷ​വേ​ള​ക​ളി​ലും ജ​ന്മ​ദി​ന​ങ്ങ​ളി​ലും യൂ​ണി​ഫോം ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും.

അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന രീ​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. മൂ​ന്ന് നി​ല​യി​ൽ കൂ​ടു​ത​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​വും ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റാ​മ്പ് ഉ​ൾ​പ്പെ​ടു​ത്തും. സ്കൂ​ൾ വി​നോ​ദ​യാ​ത്ര​ക​ളി​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സം മൂ​ലം ഒ​രു കു​ട്ടി​യും വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​വ​ധി​ക്കാ​ലം മ​റ്റു ത​ട​സ​ങ്ങ​ളി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

District News

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ നി​ന്നും ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. താ​മ​ര​ശേ​രി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​രു​ൺ തു​റ​വ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച നാ​ൽ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ റി​ട്ട. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. കോ​രു​വി​നെ ആ​ദ​രി​ച്ചു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജോ​ളി ജോ​സ​ഫ് ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഷാ​ജി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ താ​ഴ​ത്തു പ​റ​മ്പി​ൽ, എം​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൻ​സി തോ​മ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബി​ജു വി. ​ഫ്രാ​ൻ​സി​സ്, കാ​യി​കാ​ധ്യാ​പ​ക​ൻ പി.​എം. എ​ഡ്വേ​ഡ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ക്രി​സ് ബി. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ സെ​ൽ​മ, മ​ഞ്ജു​ഷ ഫ്രാ​ൻ​സി​സ്, അ​ഞ്ജു ജോ​ൺ, അ​യോ​ണ സെ​ബാ​സ്റ്റ്യ​ൻ, ആ​ൻ​മേ​രി ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Kerala

മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി സം​ഘം, റൂ​മും ഭ​ക്ഷ​ണ​വും ന​ല്‍​കി​യി​ല്ല​ന്ന് പ​രാ​തി

ഷിം​ല: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം​ഇ​എ​സ് കോ​ള​ജി​ലെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മ​ണാ​ലി​യി​ല്‍ വ​ഴി​യാ​ധാ​ര​മാ​ക്കി ടൂ​ർ ഓ​പ്പ​റേ​റ്റ​ർ. ടൂ​ർ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ മ​ണാ​ലി​യി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ സം​ഘ​ത്തെ കൈ​യൊ​ഴി​ഞ്ഞു. മ​ണാ​ലി​യി​ല്‍ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് റോ​ഡ് ബ്ലോ​ക്ക് ആ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

റൂം ​അ​റേ​ഞ്ച് ചെ​യ്യാ​നോ ഭ​ക്ഷ​ണം ന​ല്‍​കാ​നോ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ ത​യ്യാ​റാ​യി​ല്ല. പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 43 കു​ട്ടി​ക​ളും 3 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഈ ​ദു​ര​വ​സ്ഥ നേ​രി​ടേ​ണ്ടി വ​ന്ന​ത്. 75 ശ​ത​മാ​നം തു​ക​യും വാ​ങ്ങി​യ ശേ​ഷ​മാ​ണ് ടൂ​ർ ഓ​പ്പ​റേ​റ്റ​റു​ടെ ക്രൂ​ര​ത. നി​ര​വ​ധി​പേ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​ട്ടും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.

ക​ടു​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും മൂ​ന്ന് ദി​വ​സ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ള്‍ മ​ണാ​ലി​യി​ല്‍ കു​ടു​ങ്ങി​യ​ത്. പി​ന്നീ​ട് സ്വ​ന്തം ചെ​ല​വി​ല്‍ ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് എ​ത്തി. വാ​ഹ​ന​ത്തി​നാ​യി ആ​റ് കി​ലോ​മീ​റ്റ​റോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മ​ഞ്ഞി​ല്‍ ന​ട​ക്കേ​ണ്ടി വ​ന്ന​താ​യും പ​റ​യു​ന്നു.

Kerala

കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പതിനാറുകാരന്‍റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.

ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ട​വൂ​ർ​ക്കോ​ണം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ഖി​ൽ (16), ഗോ​കു​ൽ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​മ​ന​പു​രം ന​ദി​യു​ടെ മേ​ലാ​റ്റി​ങ്ങ​ൽ ഉ​ദി​യ​റ ക​ട​വി​ലാ​ണ് നാ​ല് കു​ട്ടി​ക​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രെ കാ​ണാ​താ​യ​തോ​ടെ മ​റ്റ് ര​ണ്ട് പേ​ർ നി​ല​വി​ളി​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

ന​ദി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ്യം നി​ഖി​ലി​ന്‍റെ​യും ര​ണ്ടാ​മ​ത് ഗോ​കു​ലി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ഒ​പ്പ​മു​ണ്ടാ​യ കു​ട്ടി​ക​ളാ​ണ് മു​ങ്ങി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ത്ത​ത്.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

സംസ്ഥാന സ്കൂൾ കലോത്സവം: മത്സരച്ചൂടിൽ മൂന്നാം ദിനത്തിലേക്ക്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.

ഹൈസ്‌കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള മത്സരങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂ‌ൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്യാർ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാൻ വേദികളിലെത്തും. ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം ഉൾപ്പെടെ നിരവധി മത്സരങ്ങൾ തൃശൂർ നഗരത്തിലെ വിവിധ വേദികളിൽ ഇന്ന് നടക്കും.

വേദി ഒന്ന് സൂര്യകാന്തി, തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്: 9.30ന് എച്ച്എസ്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി, രണ്ടിന് എച്ച്എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് പാരിജാതം, തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം: 9.30ന് എച്ച് എസ് വിഭാഗം പരിചമുട്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വന്ദവാദ്യം.

വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം: 9.30 ന് എച്ച്എസ്എസ് വിഭാഗം മലപുലയ ആട്ടം. രണ്ടിന് എച്ച്എസ് വിഭാഗം മലപുലയ ആട്ടം.

വേദി നാല് പവിഴമല്ലി, ടൗൺഹാൾ: 9:30 ന് എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം.

വേദി അഞ്ച് ശംഖുപുഷ്പം, വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ: 9:30 ന് എച്ച്എസ് വിഭാഗം ഭരതനാട്യം. രണ്ടിന് എച്ച്എസ്എസ് വിഭാഗം മൂകാഭിനയം.

വേദി ആറ് ചെമ്പകം, കേരള ബാങ്ക്, കോവിലകത്തുംപാടം: 9:30 ന് എച്ച്എസ് വിഭാഗം നാടൻപാട്ട്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നാടൻപാട്ട്.

വേദി ഏഴ് മന്ദാരം, സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പൂരക്കളി. രണ്ടിന് എച്ച്എസ് വിഭാഗം സംഘഗാനം.

വേദി എട്ട് കനകാംബരം, സാഹിത്യ അക്കാദമി ഹാൾ: 9:30 ന് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നങ്ങ്യാർകൂത്ത്.

വേദി ഒൻപത് ഗുൽമോഹർ, സെന്‍റ് ജോസഫ് സിജിഎച്ച്എസ് മിഷൻ ക്വാർട്ടേഴ്സ്: 9.30 ന് എച്ച്എസ് വിഭാഗം യക്ഷഗാനം.

വേദി പത്ത് ചെമ്പരത്തി, എംടി എച്ച്എസ്എസ് ചേലക്കോട്ടുക്കര: 9:30 ന് എച്ച്എസ്എസ് (ആൺ) കേരളനടനം. രണ്ടിന് എച്ച്എസ് വിഭാഗം (ആൺ) നാടോടിനൃത്തം.

വേദി 11 കർണികാരം, കാൽഡിയൻ സിറിയൻ എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം സ്കിറ്റ് ഇംഗ്ലീഷ്. 2.30 ന് എച്ച്എസ് വിഭാഗം കോൽക്കളി.

വേദി 12 നിത്യകല്യാണി, സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്: 9:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) കഥകളി സിംഗിൾ. രണ്ടിന് എച്ച്എസ്എസ് വിഭാഗം (ആൺ )കഥകളി ഗ്രൂപ്പ്.

വേദി 13 പനിനീർപ്പൂവ്, ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം): 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ ഹിന്ദി. രണ്ടിന് എച്ച്എസ് വിഭാഗം വന്ദേമാതരം, മൂന്നിന് എച്ച്എസ് വിഭാഗം സംഘഗാനം, 5.30 ന് എച്ച്എസ് വിഭാഗം അക്ഷരശ്ലോകം.

വേദി 14 നന്ത്യാർവട്ടം, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം (ആൺ)മോണോ ആക്ട്,11.30 ന് എച്ച്എസ്എസ് വിഭാഗം (പെൺ)മോണോ ആക്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ട്.

വേദി 15 താമര, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30ന് എച്ച്എസ്എസ് വിഭാഗം ചെണ്ട(തായമ്പക), രണ്ടിന് എച്ച്എസ് വിഭാഗം ചെണ്ടമേളം.

വേദി 16 വാടാമല്ലി, സിഎംഎസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം): 9:30ന് സംസ്കൃതം സെമിനാർ, 2.30 ന് എച്ച്എസ് വിഭാഗം (പെൺ) പദ്യംചെല്ലൽ, 3.30ന് എച്ച്എസ് വിഭാഗ പദ്യം (ആൺ) പദ്യം ചൊല്ലൽ, അഞ്ചിന് എച്ച്എസ് വിഭാഗം പ്രസംഗം.

വേദി 17 മുല്ലപ്പൂവ്, സിഎംഎസ്എച്ച്എസ്എസ് (അറബിക് കലോത്സവം ) 9.30 ന് എച്ച്എസ് വിഭാഗം നിഘണ്ടു നിർമാണം, 11.30ന് പ്രശ്നോത്തരി, രണ്ടിന് എച്ച്എസ് വിഭാഗം അടിക്കുറിപ്പ്.

വേദി 18 ആമ്പൽപ്പൂവ്, ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം മദ്ദളം, 12ന് എച്ച്എസ്എസ് വിഭാഗം തബല, മൂന്നിന് എച്ച്എസ് വിഭാഗം തബല.

വേദി 19 തുമ്പപ്പൂവ്, ഗവ.എച്ച്എസ്എസ് മോഡൽ ബോയ്സ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക്(ജനറൽ), മൂന്നിന് എച്ച്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക് (ജനറൽ ).

വേദി 20 കണ്ണാന്തളി, സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ തമിഴ്, 11ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ തമിഴ്, രണ്ടിന് എച്ച്എസ് വിഭാഗം പ്രസംഗം തമിഴ്.

വേദി 21 പിച്ചകപ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന ജലഛായം, മൂന്നിന് എച്ച്എസ്എസ് വിഭാഗം ചിത്രരചന എണ്ണഛായം.

വേദി 22 ജമന്തി, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം കഥാരചന ഹിന്ദി, 12ന് എച്ച്എസ്എസ് വിഭാഗം കവിത രചന ഹിന്ദി, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഹിന്ദി.

വേദി 23 തെച്ചിപ്പൂവ്, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30ന് എച്ച്എസ് വിഭാഗം ക്വിസ് ഉറുദു, 12ന് എച്ച്എസ് വിഭാഗം ഉപന്യാസരചന ഉറുദു, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഉറുദു.

വേദി 24 താഴമ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം കവിതാ രചന തമിഴ്, 12ന് എച്ച്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 2.30ന് എച്ച്എസ്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 4.30 ന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി25 ചെണ്ടുമല്ലി, ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ: 9:30 ന് എച്ച്എസ്എസ് ബാൻഡ് മേളം.

Kerala

ജെ​ൻ​സി ക​ണ​ക‌്ട് യാ​ത്ര​യു​മാ​യി കെ​എ​സ്‌​യു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നേ​​​രി​​​ൽ ക​​​ണ്ട് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കെ​​​എ​​​സ്‌​​​യു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന ജെ​​​ൻ​​​സി ക​​​ണ​​​ക‌്ട് യാ​​​ത്ര 20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​കളി​​​ൽ വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ളെ കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ക​​​സ​​​ന രേ​​​ഖ ‘സ്റ്റു​​​ഡ​​​ന്‍റ​​​സ് മാ​​​നി​​​ഫെ​​​സ്റ്റോ’ ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ് യാ​​​ത്ര​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

20ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡു നി​​​ന്നാ​​​രം​​​ഭി​​​ച്ച് 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര സ​​​മാ​​​പി​​​ക്കും. 2026ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ എ​​​ൽ​​​എ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ൽ പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യും നേ​​​രി​​​ട്ട നി​​​ല​​​വാ​​​രത്ത​​​ക​​​ർ​​​ച്ച തു​​​റ​​​ന്നുകാ​​​ട്ടു​​​ന്ന സം​​​വാ​​​ദസ​​​ദ​​​സു​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ന​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​യി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​ജെ. യ​​​ദു​​​കൃ​​​ഷ്ണ​​​ൻ, അ​​​രു​​​ൺ രാ​​​ജേ​​​ന്ദ്ര​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്, ആ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ​​​മാ​​​രാ​​​യും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​​​ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ സ്ഥി​​​രാം​​​ഗ​​​ങ്ങ​​​ളാ​​​യും യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാകും.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി, അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഇ​സ്മ​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും നി​ര​ന്ത​രം കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്ക് പി​ന്നാ​ലെ ഇ​സ്മ​യി​ൽ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് ത​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​മ​ര​ശേ​രി പൂ​ക്കോ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ൽ സ്കൂ​ളി​ൽ നി​യ​മി​ത​നാ​യ​ത്.

Kerala

കലോത്സവത്തില്‍ ഇത്തവണ വിവാദങ്ങള്‍ വേവില്ല, രുചി വിളമ്പാന്‍ പതിവുപോലെ പഴയിടം വീണ്ടും

തൃ​ശൂ​ർ: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ഇ​ത്ത​വ​ണ വി​വാ​ദ​ങ്ങ​ള്‍ വേ​വി​ല്ല. പ​ക​രം വേ​വു​ന്ന​ത് പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യു​ടെ രു​ചി​പ്പെ​രു​മ മാ​ത്രം. 64-ാമ​ത് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം മു​ത​ല്‍ പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ക​ലോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് രു​ചി വി​ള​മ്പി​തു​ട​ങ്ങി. തു​ട​ര്‍​ച്ച​യാ​യി 22 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ പ​ഴ​യി​ടം കൈ​പ്പു​ണ്യ​ത്തി​ന്‍റെ പെ​രു​മ.

ക​ലോ​ത്സ വേ​ദി​യി​ലെ വി​ഭ​വ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ളൊ​ക്കെ അ​ദ്ദേ​ഹ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നേ അ​വ​സാ​നി​ച്ചു. വീ​ണ്ടും അ​ത്ത​രം വി​വാ​ദ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണം വി​ള​മ്പു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ​ഴ​യി​ടം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ലോ​ത്സ​വേ​ദി​യി​ല്‍ വി​ള​മ്പു​ന്ന വി​ഭ​വ​ങ്ങ​ളി​ല്‍ മാം​സാ​ഹ​ര​വും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളോ​ടാ​ണ് പ​ഴ​യി​ടം മു​ഖം തി​രി​ച്ച​ത്. തീ​ര്‍​ന്ന വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു​പാ​ട് പേ​ര്‍​ക്ക് പ​ല ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കി​യ ഒ​രു വി​ഷ​യം കൂ​ടി​യാ​ണ​തെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു.

പ​ര​മാ​വ​ധി വൃ​ത്തി​യോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍​ക്കും ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന മ​റ്റെ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴാ​ണ് ത​നി​ക്ക് സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം ച​ക്ക​പ്പ​ഴം പ്ര​ഥ​മ​ന്‍ വി​ള​മ്പി​യാ​ണ് പ​ഴ​യി​ടം ഉ​ച്ച​യൂ​ണി​ന് മാ​ധു​ര്യ​മേ​കി​യ​ത്. ഒ​മ്പ​തു​ത​രം ധാ​ന്യ​ങ്ങ​ള്‍ ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ കൊ​ങ്ങി​ണി ദോ​ശ​യും പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി പ​ഴ​യി​ടം ആ​ദ്യ ദി​വ​സം ത​ന്നെ പു​തു​മ വി​ള​മ്പി. ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നും ക​ല​വ​റ​യി​ലെ സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ധ്വാ​ന​ത്തെ കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

80 തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടി​ചേ​ര്‍​ന്നാ​ണ് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ക​യെ​ന്ന ഉ​ദ്യ​മ​മാ​ണ് താ​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു.

ആ​ദ്യ ദി​വ​സം മാ​ത്രം ഉ​ച്ച​യൂ​ണോ​ടെ 20,000 ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി​യാ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്കേ​റു​മെ​ന്നും പ​ഴ​യി​ടം ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ചി​ല​വ് അ​ല്‍​പം കൂ​ടി​യാ​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യി​ലും നി​ല​വാ​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ പ​ഴ​യി​ടം ഒ​രു​ക്ക​മ​ല്ല.

National

സ്കൂളുകളിൽ പിന്നാക്ക വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കണം

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ​​​വും നി​​​ർ​​​ബ​​​ന്ധി​​​ത​​​വു​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം സ​​​മൂ​​​ഹ​​​ത്തി​​​ൽ ദു​​​ർ​​​ബ​​​ല​​​രും പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​യ​​​ൽ​​​പ​​​ക്ക സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി 25 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ നീ​​​ക്കി വ​​​യ്ക്കാ​​​ൻ സ്കൂ​​​ളു​​​ക​​​ൾ ബാ​​​ധ്യ​​​സ്ഥ​​​മാണെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പി.​​​എ​​​സ്. ന​​​ര​​​സിം​​​ഹ, എ.​​​എ​​​സ്. ച​​​ന്ദൂ​​​ർ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഒ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്കും പ്രീ ​​​പ്രൈ​​​മ​​​റി ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 25 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളും സ് പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളും സൗ​​​ജ​​​ന്യവി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​തി​​​നു​​​ള്ള ചെ​​​ല​​​വ് സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള നി​​​യ​​​മ​​​ത്തി​​​ലെ 12 (1) (സി) ​​​വ​​​കു​​​പ്പും കോ​​​ട​​​തി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് വീ​​​ടി​​​ന​​​ടു​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് പ്രൈ​​​മ​​​റി/​​​അ​​​പ്പ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. ഇ​​​ത്ത​​​രം സ്കൂ​​​ളു​​​ക​​​ളെ​​​യാ​​​ണ് അ​​​യ​​​ൽ​​​പ​​​ക്ക സ്കൂ​​​ൾ എ​​​ന്ന ഗ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പി​​​ന്നാ​​​ക്ക​​​ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 25 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ല​​​ഭ്യ​​​മാ​​​ക്കി സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​ത് ദേ​​​ശീ​​​യ ദൗ​​​ത്യ​​​മാ​​​യി കാ​​​ണ​​​ണം. അ​​​റി​​​വി​​​ല്ലാ​​​യ്മ നി​​​മി​​​ത്തം ഇ​​​ത്ത​​​രം അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ആ​​​ർ​​​ക്കും നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും അ​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പി​​​ന്നാ​​​ക്ക​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ത​​​ന്‍റെ കു​​​ട്ടി​​​ക്ക് പ്ര​​​വേ​​​ശം നേ​​​ടാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഒ​​​രു വ്യ​​​ക്തി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ കു​​​ട്ടി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ആ​​​വ​​​ശ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണു സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

District News

പാ​സ്‌വേ​ർ​ഡ് എ​ക്സ്പ്ലോ​റിം​ഗ് ഇ​ന്ത്യാ ക്യാ​ന്പി​ൽ തി​ള​ങ്ങി ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

മ​ല​പ്പു​റം: ന്യൂ​ന​പ​ക്ഷ ക്ഷേ​മവ​കു​പ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പാ​സ്‌വേ​ർ​ഡ് എ​ക്സ്പ്ലോ​റിം​ഗ് ഇ​ന്ത്യാ ക്യാ​ന്പി​ൽ മി​ക​വ് തെ​ളി​യി​ച്ച് മ​ല​പ്പു​റ​ത്തെ 20 വി​ദ്യാ​ർ​ഥി​ക​ൾ.

ക​രി​യ​ർ ഗൈ​ഡ​ൻ​സും വ്യ​ക്തി​ത്വ വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി ചെ​ന്നൈ​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ദ്രാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, സെ​ൻ​ട്ര​ൽ ലെ​ത​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പോ​ണ്ടി​ച്ചേ​രി സെ​ൻ​ട്ര​ൽ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ​. വാ​സു​ദേ​വ​ൻ പി​ള്ള, ഡോ​. അ​ബ്ദു​ൾ അ​യ്യൂ​ബ്, ഡോ. ഹ​സീ​ന, ഡോ​. ഗീ​ത, റെ​ജീ​ന, യൂ​സ​ഫ്, മു​നീ​റ, മാ​ഹി​ൻ മ​ഹേ​ന്ദ്ര​ൻ, പ്രി​യ, നീ​തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി. ​ഫാ​ത്തി​മ സ​ന (കെഎ​ച്ച​്എം​എ​ച്ച്എ​സ്എ​സ് ആ​ല​ത്തി​യൂ​ർ), ടി.​പി. ഫാ​ത്തി​മ ന​സ് ല (​ചേ​രു​ലാ​ൽ എ​ച്ച്എ​സ്എ​സ് കു​റു​ന്പ​ത്തൂ​ർ), ടി.​ഡി.​ജി. ഫ​ഹീ​മ (താ​നൂ​ർ എ​ച്ച്എ​സ്എ​സ്), ഫാ​ത്തി​മ റ​ഹ്മ (ആ​ത​വ​നാ​ട് വി​എ​ച്ച്എ​സ്), ഷ​ഹ​ല റാ​ജി​ബ (ഇ​രു​ന്പി​ളി​യം എം​ഇ​എ​സ്എ​സ്), ഷി​ഫ ഫാ​ത്തി​മ (കു​റ്റി​പ്പു​റം ജി​എ​ച്ച്എ​സ്എ​സ്), ദി​യ ഫാ​ത്തി​മ (മ​ന്പാ​ട് ജി​എ​ച്ച്എ​സ്), എം.​ടി അ​ബ്ദു​ൾ ബാ​രി (വ​ട​ക്കാ​ങ്ങ​ര ടി​എ​ച്ച്എ​സ്എ​സ്), ഷോ​ണ്‍ നോ​ഹ​ൽ ഡേ​വി​ഡ് (താ​നൂ​ർ ഡി​ജി​എ​ച്ച്എ​സ്എ​സ്), എം.​എം. സ​ഫ മ​റി​യം (കൂ​ട്ടാ​യി എ​ച്ച്എ​സ്എ​സ്), യ​ഹി​യ (കോ​ട്ടൂ​ർ എ​കെഎം​എ​ച്ച്എ​സ്എ​സ്), നൗ​ഹി​ദ് ബി​ൻ നൗ​ഷി​ദ് (ഡി​എ​ച്ച്യു​എ​ച്ച​എ​സ്എ​സ് പൂ​ക്ക​ത്ത​റ), സി.​ടി. അ​ബ്ദു​ൾ ഖ​യ്യും (മ​ല​പ്പു​റം ജി​എ​ച്ച്എ​സ്എ​സ്), അ​ൻ​സി​യ (മാ​റ​ഞ്ചേ​രി ജി​എ​ച്ച്എ​സ്എ​സ്), എ.​കെ.​ ഷെ​റി​ൻ ഫാ​ത്തി​മ (ക​ക്കോ​വ് പി​എം​എ​സ് പി​ടി​എ​ച്ച്എ​സ്), എം.​പി. സ​ബി​ൻ അ​ൻ​ഷി​ദ് (കു​റ്റൂ​ർ നോ​ർ​ത്ത് കെഎം​എ​ച്ച്എ​സ്എ​സ്), ടി.​പി. ഷി​ഫ ഷെ​റി​ൻ (പൊ​ന്നാ​നി എം​ഐ ബോ​സ്), പി.​ഒ. സ​ന മെ​ഹ​റി​ൻ (തി​രൂ​ര​ങ്ങാ​ടി എ​ച്ച്എ​സ്എ​സ്), പി.​കെ. ഖ​ദീ​ജ ഹെ​സ (എ​ട​രി​ക്കോ​ട് പി​കെഎം​എ​ച്ച് എ​സ്എ​സ്), സി​യാ​ന ത​സ്നീം (തെ​യ്യാ​ലി​ങ്ങ​ൻ എ​സ്എ​സ്എം​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട​ത്.

District News

തിരുവമ്പാടിയിൽ വാ​ക്സി​നേ​ഷ​ൻ പ്ര​ചാ​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​മ്പാ​ടി: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും തി​രു​വ​മ്പാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​പ്പാ​ൻ മ​സ്തി​ഷ്ക​ജ്വ​രം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി.

15 മു​ത​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ജാ​പ്പ​നീ​സ് എ​ൻ​സെ​ഫ​ലൈ​റ്റി​സ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ളി​ൽ ന​ട​ന്നു.

തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പി. ​സ​ജി തോ​മ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റ് ലീ​ഡ​ർ​മാ​രാ​യ ലി​റ്റി സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. റ​സി​യ, മി​ല​ൻ അ​ൽ​ഫോ​ൻ​സാ ജോ​ർ​ജ്, കെ.​ഐ. ര​മ്യ, സി​സ്റ്റ​ർ ജി​ഷ പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Kerala

കു​ണി​യ കോ​ള​ജ് പ്ര​ശ്നം: ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്

പെ​​​രി​​​യ: കു​​​ണി​​​യ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ആ​​​റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സ്.

പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും ത​​​ള്ളി​​​യി​​​ട്ട് പ​​​രി​​​ക്കേ​​​ല്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ബി​​​എ അ​​​റ​​​ബി​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ഷം​​​ഷാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് ജ​​​വാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് അ​​​ജ്മ​​​ൽ, മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, ബി​​​ബി​​​എ വി​​​ദ്യാ​​​ർ​​​ഥി അ​​​ബ്ദു​​​ള്ള, ബി​​​എ​​​സ്ഡ​​​ബ്ല്യു വി​​​ദ്യാ​​​ർ​​​ഥി റി​​​ഷാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​രേ​​യാ​​​ണ് ബേ​​​ക്ക​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​പി.​​​എ​​​സ്. ല​​​ക്ഷ്മി​​​ബാ​​​യി​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​രേ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും അ​​​ധ്യാ​​​പ​​​ക​​​രാ​​​യ സു​​​ധീ​​​പ്, മു​​​ജീ​​​ബ് എ​​​ന്നി​​​വ​​​രെ​​​യു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്ന​​​ത്.

കോ​​​ള​​​ജി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ പു​​​തി​​​യ അ​​​ച്ച​​​ട​​​ക്ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ത​​​മ്മി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലും വി​​​ല​​​ക്കു​​​ക​​​യും ക​​​ലാ​​​കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ക്ഷേ​​​പം.

ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ബി​​​എ അ​​​റ​​​ബി​​​ക് വി​​​ദ്യാ​​​ർ​​​ഥി ഷം​​​ഷാ​​​ദി​​​നെ വ്യാ​​​ഴാ​​​ഴ്ച കോ​​​ള​​​ജി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഷം​​​ഷാ​​​ദ് കോ​​​ള​​​ജി​​​ന്‍റെ അ​​​ഞ്ചു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി ആ​​​ത്മ​​​ഹ​​​ത്യാ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത് ഏ​​​റെ​​​നേ​​​രം പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി.

പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ടാ​​​ണ് ഷം​​​ഷാ​​​ദി​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് താ​​​ഴെ​​​യി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഷം​​​ഷാ​​​ദി​​​നും മ​​​റ്റ് അ​​​ഞ്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്ന് കോ​​​ള​​​ജ് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Kerala

പ​രീ​ക്ഷാ​പ്പേ​ടി വേ​ണ്ട, ഒ​പ്പ​മു​ണ്ട് കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷാ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ആ​വ​ര്‍​ത്തി​ച്ചു പ​ഠി​ച്ചാ​ലും പ​ഠി​ച്ചു തീ​ര്‍​ന്നി​ല്ല, ന​ല്ല മാ​ര്‍​ക്കു കി​ട്ടു​മോ തു​ട​ങ്ങി നൂ​റു കൂ​ട്ടം ആ​ധി​യു​മാ​യി പ​രീ​ക്ഷ​യെ പേ​ടി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​റെ​യും. 

ഇ​നി​യെ​ങ്ങാ​നും പ​രീ​ക്ഷ​യ്ക്ക് തോ​റ്റു​പോ​യാ​ല്‍ ജീ​വി​തം ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​രും വി​ര​ള​മ​ല്ല. കു​ട്ടി​ക​ളെ, അ​ങ്ങ​നെ​യൊ​ക്കെ ടെ​ന്‍​ഷ​ന്‍ അ​ടി​ക്കു​ന്ന​തി​നു മു​മ്പ് കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 94979 00200 ലേ​ക്ക് വി​ളി​ക്കൂ.

നി​ങ്ങ​ളു​ടെ ചി​രി മ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും കൗ​ണ്‍​സ​ലിം​ഗു​മൊ​ക്കെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ ചി​രി​പ്പി​ക്കാ​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച​താ​ണ് "ചി​രി' ഹെ​ല്‍​പ് ലൈ​ന്‍.

ഇ​തു​വ​രെ എ​ത്തി​യ​ത് 63,161 ഫോ​ണ്‍ കോ​ളു​ക​ള്‍

ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ആ​രം​ഭി​ച്ച 2020 ജൂ​ലൈ മു​ത​ല്‍ 2025 ഡി​സം​ബ​ര്‍ വ​രെ 63,161 ഫോ​ണ്‍​കോ​ളു​ക​ളാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ളി​ച്ച​ത് 6,923 പേ​രാ​ണ്. തു​ട​ക്ക​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഫോ​ണ്‍​കോ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യും എ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ളാ​ണ് അ​ധി​ക​വും വി​ളി​ക്കു​ന്ന​ത്.

ഡി​സ്ട്ര​സ്ഡ് കോ​ളു​ക​ള്‍, മാ​ന​സി​ക സ​മ്മ​ര്‍​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളു​ക​ള്‍, പ​ഠ​ന വൈ​ക​ല്യം, അ​മി​ത ഫോ​ണ്‍ ഉ​പ​യോ​ഗം, മൊ​ബൈ​ല്‍ ഫോ​ണ്‍ ഗെ​യിം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ളു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ചി​രി ഹെ​ല്‍​പ്പ് ലൈ​നി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ല​ത്ത്, വീ​ട്ടി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. കു​ടും​ബ വ​ഴ​ക്ക്, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, മാ​താ​പി​താ​ക്ക​ളു​ടെ സ​മ​യ​മി​ല്ലാ​യ്മ എ​ന്നി​വ​യൊ​ക്കെ​യും കു​ട്ടി​ക​ള്‍ ചി​രി ഹെ​ല്‍​പ് ലൈ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ‌

കു​ട്ടി​ക​ളു​ടെ അ​മി​ത​മാ​യ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം, ഗെ​യിം ക​ളി, ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ​രി​ഹാ​രം തേ​ടി​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ വി​ളി​ക്കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര കൗ​ണ്‍​സ​ലിം​ഗ് വേ​ണ്ട​വ​ര്‍​ക്ക് മ​ന:​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ചി​രി ഹെ​ല്‍​പ് ലൈ​നി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

മാ​ന​സി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ടെ​ലി​ഫോ​ണി​ലൂ​ടെ കൗ​ണ്‍​സ​ലി​ങ്ങും ന​ല്‍​കും. ആ​ഴ്ച​യി​ല്‍ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്. ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​താ​ത് ജി​ല്ല​യി​ലു​ള്ള മ​ന:​ശാ​സ്ത്ര​ജ്ഞ​നോ കൗ​ണ്‍​സ​ല​ര്‍​ക്കോ ഇ​വി​ടെ നി​ന്നും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റും.

20 പോ​ലീ​സ് ജി​ല്ല​ക​ളി​ലും ഇ​തി​നാ​യി സൗ​ക​ര്യ​മു​ണ്ട്. കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് കൗ​ണ്‍​സ​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും. പേ​രൂ​ര്‍​ക്ക​ട​യി​ലെ ഓ​ഫീ​സി​ല്‍ നി​ന്ന് ഇ​തി​ന്‍റെ ഫോ​ളോ​അ​പ്പു​ക​ളും യ​ഥാ​ക്ര​മം ന​ട​ക്കും.

ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രി​ലേ​ക്ക് അ​ധ്യാ​പ​ക​ര്‍​ക്കും ബ​ന്ധ​പ്പെ​ടാം. മു​തി​ര്‍​ന്ന സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, ഔ​ര്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യ 300ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ലെ വൊ​ള​ന്‍റി​യ​ര്‍​മാ​ര്‍.

മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ര്‍, മ​നഃ​ശാ​സ്ത്ര​ജ്ഞ​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വി​ദ​ഗ്ദ്ധ​സ​മി​തി ഇ​വ​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ട്.

 

 

 

National

ജെഎൻയുവിലെ മോദിവിരുദ്ധ മുദ്രാവാക്യം: നടപടിയുണ്ടാകുമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മോദി, അമിത് ഷാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജെഎന്‍യു അധികൃതര്‍.

മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ ഇതിനോടകം എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ജെഎന്‍യു. അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വ്യക്തമാക്കി.

സര്‍വകലാശാലകള്‍ അറിവിന്‍റെ ആശയങ്ങളുടെയും കേന്ദ്രങ്ങളാണ് അതിനെ വെറുപ്പിന്‍റെ പരീക്ഷണശാലകള്‍ ആക്കി മാറ്റാന്‍ അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണ്. എന്നാല്‍ അക്രമവും നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ വിവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മുദ്രാവാക്യങ്ങള്‍.

Kerala

അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ചെയർമാൻ എവിടെ? ;പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളും കോ​​ള​​ജ് അ​​ധി​​കൃ​​ത​​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കേ​​​​ണ്ട അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ആ​​​​ൻ​​​​ഡ് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ൾ.

ഇ​​​​തോ​​​​ടെ ഈ ​​​​ക​​​​മ്മി​​​​റ്റി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കേ​​​​ണ്ട നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും കോ​​​​ള​​​​ജു​​​​ക​​​​ളും ഒ​​​​രേ​​പോ​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്നു. 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 30 മു​​​​ത​​​​ലാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. പു​​​​തു​​​​താ​​​​യി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ നി​​​​യ​​​​മി​​​​ച്ച വ്യ​​​​ക്തി ഇ​​​​തേ​​​വ​​​​രെ ചാ​​​​ർ​​​​ജെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ബി​​​​ടെ​​​​ക്, എം​​​​ബി​​​​എ, എം​​​​സി​​​​എ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ല കോ​​​​ഴ്സു​​​​ക​​​​ളി​​​​ലെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ഡ്മി​​​​ഷ​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കേ​​​​ണ്ട​​​​ത് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്ത് ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ​​പോ​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പ​​​​രീ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നീ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​ത​​​​ന്നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഇ​​​​നി മാ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ബാ​​​​ക്കി​​​​യു​​​​ള്ള​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ങ്ങി പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​ന്നാ​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാകില്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​ത​​​രും കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​രും ഉ​​ന്ന​​യി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അനു മതി ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​നാ​​​​യി ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

2025-27 വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷാ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്പാ​​​​യി നി​​​​ല​​​​വി​​​​ൽ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ, യോ​​​​ഗ്യ​​​​താ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ ത​​​​ന്നെ പ​​​​രീ​​​​ക്ഷാ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും "താ​​​​ത്കാ​​​​ലി​​​​കം’ എ​​​​ന്ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ലോ​​​​ടെ ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ് ന​​​​ല്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ര​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

2025 സെ​​​​പ്റ്റം​​​​ബ​​​​റി​​​​നാ​​​​ണു പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​നെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ മൂ​​​​ന്നു മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ച്ച ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​ളം​​​​തെ​​​​റ്റി​​​​യ​​​​ത്.

കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചോ ഫീ​​​​സ് ഘ​​​​ട​​​​ന സം​​​​ബ​​​​ന്ധി​​​​ച്ചോ എ​​​​ന്തെ​​​​ങ്കി​​​​ലും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മോ അ​​​​ഭി​​​​പ്രാ​​​​യ​​​​മോ ചോ​​​​ദി​​​​ക്കേ​​​​ണ്ട​​​​ത് ചെ​​​​യ​​​​ർ​​​​മാ​​​​നോ​​​​ടാ​​​​ണ്. ആ ​​​​പ​​​​ദ​​​​വി​​​​യി​​​​ലാ​​​​ണ് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. മൂ​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ് ഫീ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ചും ഇ​​​​നി​​​​യും അനുമതി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

Kerala

ചിക്കിംഗിലെ സംഘര്‍ഷം: ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞുപോയി എന്ന പരാതിയെ തുടര്‍ന്ന് എറണാകുളം ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ നടന്ന കൂട്ടയടിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ബന്ധുവായ ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ചിക്കിംഗ് ഔട്ടലെറ്റിന്‍റെ മാനേജര്‍ ജോഷ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് നാലുപേര്‍ ഔട്ട്‌ലെറ്റില്‍ അതിക്രമിച്ചു കയറി തന്നെ ദേഹോദ്രപവം ഏല്‍പ്പിച്ചെന്നും 83,000 രൂപയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എന്നുമാണ് ജോഷ്വയുടെ പരാതി. മാനേജര്‍ കത്തി വീശി ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

സിബിഎസ്ഇ സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് എംജി റോഡ് ചിക്കിംഗില്‍ സാന്‍വിച്ച് കഴിക്കാനെത്തിയത്. സാന്‍വിച്ചില്‍ ചിക്കന്‍ ഇല്ലല്ലോ എന്ന പരാതി പറഞ്ഞതോടെ മാനേജറും വിദ്യാര്‍ഥികളും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ വിദ്യാര്‍ഥികള്‍ കടയില്‍ നിന്നും ഇറങ്ങുകയും സഹോദരന്‍മാരെ കൂട്ടി വരികയുമായിരുന്നു.

സഹോദരങ്ങള്‍ കടയിലെത്തി ചോദ്യം ചെയ്തതോടെ മാനേജര്‍ കത്തിയെടുത്ത് വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കടയ്ക്ക് പുറത്തേക്കിറങ്ങിയ ഇയാളെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. നിലത്തു വീണ ഇയാളെ വിദ്യാര്‍ഥികള്‍ അടക്കം ചവിട്ടികൂട്ടി. ആക്രമണത്തിന് പിന്നാലെ ഇരുകൂട്ടരും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

സാന്‍ഡ്‌വിച്ചില്‍ ചിക്കന്‍ കുറവ്, ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍; കത്തിയുമായി മാനേജർ, കേസ്

കൊ​ച്ചി: സാ​ന്‍​ഡ്‌​വി​ച്ചി​ല്‍ ചി​ക്ക​ന്‍ കു​റ​ഞ്ഞു പോ​യ​തു ചോ​ദ്യം ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത് ചി​ക്കിം​ഗ് മാ​നേ​ജ​ര്‍. ഇ​ട​പ്പ​ള്ളി​യി​ലെ ചി​ക്കിം​ഗ് ഔ​ട്ട്‌​ലെ​റ്റി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​ബി​എ​സ്ഇ മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് മാ​നേ​ജ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്ത​ത് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ മാ​നേ​ജ​ര്‍ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​ക്ര​മി​ച്ചെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​പ​ണം. മാ​നേ​ജ​രു​ടെ രൂ​ക്ഷ​മാ​യ പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹോ​ദ​ര​ങ്ങ​ളെ വി​ളി​ച്ചുവ​രു​ത്തി. ഇ​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും മാ​നേ​ജ​ര്‍ ക​ത്തി എ​ടു​ത്ത് കൈ​യേ​റ്റം ചെ​യ്യാ​നാ​യി ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മാ​നേ​ജ​രു​ടെ​യും പ​രാ​തി​യി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​നേ​ജ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കെ​തി​രെ​യും ക​ത്തികൊ​ണ്ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ മാ​നേ​ജ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പ​രാ​തി.

Business

1420 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്

കൊ​​​​ച്ചി: പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച 1420 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് മു​​​​ത്തൂ​​​​റ്റ് എം. ​​​​ജോ​​​​ര്‍​ജ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി. എ​​​​ട്ട്, ഒ​​​​ന്പ​​​​ത് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​ത്.

പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ ഹെ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങ് കു​​​​സാ​​​​റ്റ് മു​​​​ന്‍ പ്രോ- ​​​​വൈ​​​​സ്ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​കെ. പൗ​​​​ലോ​​​​സ് ജേ​​​​ക്ക​​​​ബ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് എം. ​​​​ജോ​​​​ര്‍​ജ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

3000 രൂ​​​​പ വീ​​​​തം കാ​​​​ഷ് പ്രൈ​​​​സും മെ​​​​മ​​​​ന്‍റോ​​​​യു​​​​മാ​​​​ണ് ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ചെ​​​​ന്നൈ, മ​​​​ധു​​​​രൈ, മം​​​​ഗ​​​​ളൂ​​​രു, ബം​​​​ഗ​​​​ളൂ​​​​രൂ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മും​​​​ബൈ, ഗോ​​​​വ, കോ​​​​ല്‍​ക്ക​​​​ത്ത, ഡ​​​​ല്‍​ഹി എ​​​​ന്നീ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി റെ​ഡ് ലൈ​റ്റ് കാ​ട്ടി ട്രെ​യി​ൻ ത​ട​ഞ്ഞു; പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി റെ​ഡ് ലൈ​റ്റ് കാ​ട്ടി ട്രെ​യി​ൻ നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് റെ​യി​ൽ​വേ പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ത​ല​ശേ​രി​ക്കും മാ​ഹി​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം - പൂ​നെ ഓ​ഖ എ​ക്സ്പ്ര​സാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ റീ​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ത​ട​ഞ്ഞ​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Kerala

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ ചി​ക്ക​പ്പ​ൻ​പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചേ​ല​ക്ക​ര എ​സ്എം​ടി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (13), മു​ഹ​മ്മ​ദ് ബ​ഷീ​ഷ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി - ഹാ​ജി​റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കാ​യി പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ബ​സ് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ല​ക്ക​ര​യി​ൽ നി​ന്ന് എ​ള​നാ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടെം​പോ ട്രാ​വ​ല​ർ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​രു​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ചേ​ല​ക്ക​ര പോ​ലീ​സ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്രാ​വ​ല​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

പ​ഴ​യ​ങ്ങാ​ടി​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ​നം; അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: പ​ഴ​യ​ങ്ങാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ലി​ജോ ജോ​ണി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ പ്ര​ശ്നം പ​റ​ഞ്ഞു​തീ​ർ​ക്കാ​നെ​ന്ന പേ​രി​ൽ ലി​ജോ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ഗ​വ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ട്രെ​യി​നി അ​ധ്യാ​പ​ക​നാ​ണ് ലി​ജോ. ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​യി​രു​ന്നു സ്കൂ​ളി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര പോ​യ​ത്.

ഇ​തി​നി​ടെ ലി​ജോ പെ​ണ്‍​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

 

 

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചാ​ർ​ട്ടേ​​ഡ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ൽ​​​ബി​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ 22ന് ​​​ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​വ സം​​​രം​​​ഭ​​​ക​​​ത്വ ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് - 2025 ൽ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും കാ​​​സ​​​ർ​​​ഗോ​​​ഡേ​​​ക്കും തി​​​രി​​​ച്ചു​​​മാ​​​ണ് ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രി​​​പാ​​​ടി​​​ക്കാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നും ഡി​​​സം​​​ബ​​​ർ 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ 22ന് ​​​പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ത്തി​​​ച്ചേ​​​രും. അ​​​ന്നേ​​​ദി​​​വ​​​സം രാ​​​ത്രി 11 30ന് ​​​ട്രെ​​​യി​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും തി​​​രി​​​ക്കും. 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തു​​​ന്ന​​​തോ​​​ടു​​​കൂ​​​ടി ട്രെ​​​യി​​​ൻ യാ​​​ത്ര അ​​​വ​​​സാ​​​നി​​​ക്കും.

ട്രെ​​​യി​​​ന് കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഷൊ​​​ർ​​​ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​വും. ഒ​​​രു എ​​​സി കോ​​​ച്ചും 17 സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 18 ബോ​​​ഗി​​​ക​​​ളു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ ഓ​​​രോ ബോ​​​ഗി​​​ക​​​ളും പ്ര​​​ത്യേ​​​ക തീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കും പ്ര​​​സ്തു​​​ത തീ​​​മി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പാ​​​ന​​​ൽ ഡി​​​സ്ക​​​ഷ​​​നു​​​ക​​​ളും എ​​​ക്സ്പെ​​​ർ​​​ട്ട് ടോ​​​ക്കു​​​ക​​​ളും ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഐ​​​ഇ​​​ഡി സി ​​​സ​​​മ്മി​​​റ്റ് - 2025 നാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നും പു​​​തി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഉ​​​ള്ള ഒ​​​രു വ​​​ലി​​​യ ഇ​​​ടം കൂ​​​ടി​​​യാ​​​ണ് ഇ​​​ത്ത​​​രം ഒ​​​രു ചാ​​​ർ​​​ട്ടേ​​​ഡ് ട്രെ​​​യി​​​ൻ വ​​​രു​​​ന്ന​​​തോ​​​ടെ സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​ത്.

സ​​​മ്മി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു ട്രെ​​​യി​​​ൻ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ ആ​​​ണ്. സ​​​മ്മി​​​റ്റി​​​ന്‍റെ ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി www.iedcsummit.in എ​​​ന്ന വെ​​​ബ്സെ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Kerala

സ്കൂൾ ബസിനു പിന്നിൽ തീർഥാടക വാഹനം ഇടിച്ചു; വിദ്യാർഥികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ ബസിന്‍റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. സ്‌കൂള്‍ ബസിന്‍റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്‍ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: നെ​ല്ലാ​പാ​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ബ​സ് തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നെ​ല്ലാ​പാ​റ​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ബ​സി​ൽ 42 വി​ദ്യാ​ർ​ഥി​ക​ളും നാ​ല് അ​ധ്യാ​പ​ക​രും ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

"വിദ്യാലയമെത്തട്ടെ, വീടിനടുത്ത്' ; കേ​​​​ര​​​​ള​​​​ത്തോ​​​​ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ ലോ​​​​വ​​​​ർ പ്രൈ​​​​മ​​​​റി (എ​​​​ൽ​​​​പി) സ്കൂ​​​​ളു​​​​ക​​​​ളും മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ അ​​​​പ്പ​​​​ർ പ്രൈ​​​​മ​​​​റി (യു​​​​പി) സ്കൂ​​​​ളു​​​​ക​​​​ളും ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​മെ​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

2009ലെ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​​വു​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി, കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ചൂണ്ടിക്കാട്ടിയാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന്‍റെ​​​​യും ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ച്ചി​​​​യു​​​​ടെ​​​​യും ബെ​​​​ഞ്ചി​​​​ന്‍റെ സു​​​​പ്ര​​​​ധാ​​​​ന ഉ​​​​ത്ത​​​​ര​​​​വ്.

മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​യം ത​​​​യാ​​​​റാ​​​​ക്കാ​​​​നും പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി കേ​​​​ര​​​​ള​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ല​​​​പ്പു​​​​റം മ​​​​ഞ്ചേ​​​​രി​​​​യി​​​​ലെ എ​​​​ളാ​​​​ന്പ്ര​​​​യി​​​​ൽ എ​​​​ൽ​​​​പി സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ളാ​​​​ന്പ്ര​​​​യി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മൂ​​​​ന്നും നാ​​​​ലും കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​പ്പു​​​​റ​​​​മു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ളെ​​​​യാ​​​​ണ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി ആ​​​​ശ്ര​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

"വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ' പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും "വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യം' ഉ​​​​യ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ സ്കൂ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ളാ​​​​ന്പ്ര​​​​യി​​​​ലെ സ്കൂ​​​​ൾ ആ​​​​വ​​​​ശ്യം നി​​​​രാ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്ത് നൂ​​​​റു ശ​​​​ത​​​​മാ​​​​നം സാ​​​​ക്ഷ​​​​ര​​​​ത​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ളം സ്കൂ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​ന്തി​​​​ന് എ​​​​തി​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നും, നൂ​​​​റു ശ​​​​ത​​​​മാ​​​​നം സാ​​​​ക്ഷ​​​​ര​​​​ത ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ൽ പ​​​​ണം ചെ​​​​ല​​​​വി​​​​ട്ട​​​​തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി ശ​​​​രി​​​​വ​​​​ച്ചു.

സ്കൂ​​​​ൾ​​​​ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ര​​​​ണ്ടു ഘ​​​​ട്ട സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ലോ​​​​വ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​പ്പ​​​​ർ പ്രൈ​​​​മ​​​​റി സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​നം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ര​​​​ണ്ടാം​​​​ ഘ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ എ​​​​ൽ​​​​പി സ്കൂ​​​​ളു​​​​ക​​​​ളും മൂ​​​​ന്നു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ യു​​​​പി സ്കൂ​​​​ളു​​​​ക​​​​ളും ഇ​​​​ല്ലാ​​​​ത്ത എ​​​​ല്ലാ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണം.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ഭ​​​​വ​​​​പ​​​​രി​​​​മി​​​​തി മു​​​​ഖ​​​​വി​​​​ല​​​​യ്ക്കെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ട് സ്വ​​​​കാ​​​​ര്യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ താ​​​​ത്കാ​​​​ലി​​​​ക സ്കൂ​​​​ളു​​​​ക​​​​ളാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. എ​​​​ന്നാ​​​​ൽ ഇ​​​​ത് അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് തു​​​​ട​​​​ര​​​​രു​​​​തെ​​​​ന്നും സ്ഥി​​​​ര​​​​മാ​​​​യ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​യി ആ​​​​വ​​​​ശ്യ​​​​മാ​​​​യ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു ല​​​​ഭ്യ​​​​മാ​​​​യ എ​​​​ല്ലാ സ്ഥ​​​​ല​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ചി​​​​ല വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ക്ഷ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, ഒ​​​​രു സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​യെ​​​​യും ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം നേ​​​​ടാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയവരിൽ 50 വിദ്യാർഥികൾ രക്ഷപ്പെട്ടു


അ​​​ബൂ​​​ജ: നൈ​ജീ​രി​യ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട 50 സ്കൂ​ൾ കു​ട്ടി​ക​ൾ ത​ട​വി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ബാ​ക്കി 253 വി​ദ്യാ​ർ​ഥി​ക​ളും 12 അ​ധ്യാ​പ​ക​രും ഇ​പ്പോ​ഴും ത​ട​വി​ലാ​ണ്. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ 10നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ പ​ല​പ്പോ​ഴാ​യി ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നൈ​ജ​ർ സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ​യു​ടെ ചെ​യ​ർ​മാ​നും സ്കൂ​ളി​ന്‍റെ ഉ​ട​മ​യു​മാ​യ ഫാ. ​ബു​ല​സ് ദൗ​വ യോ​ഹ​ന്ന പ​റ​ഞ്ഞ​ത്.

നൈ​ജ​ർ സം​സ്ഥാ​ന​ത്തെ പാ​പി​രി​യി​ൽ 629 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ബോ​ർ​ഡിം​ഗ് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന സം​ഘം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

പ​​​ട്ടാ​​​ള​​​വും നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന പോ​​​ലീ​​​സും പ്രാ​​​ദേ​​​ശി​​​ക വേ​​​ട്ട​​​ക്കാ​​​രും ഉ​​​ൾ​​​പ്പെ​​​ട്ട ദൗ​​​ത്യ​​​സം​​​ഘ​​​മാ​​​ണ് സ​​​മീ​​​പ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. നൈ​​​ജ​​​റി​​​നു പു​​​റ​​​മേ ക​​​ഡു​​​ന, സം​​​ഫാ​​​ര, കാ​​​റ്റ്സി​​​ന, സൊ​​​ക്കോ​​​റ്റോ, കെ​​​ബ്ബി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ര​​​ന്നു​​​കി​​​ട​​​ക്കു​​​ന്ന വ​​​ന​​​മാ​​​ണി​​​ത്. ക​​​ഡു​​​ന സം​​​സ്ഥാ​​​ന​​​ത്തെ ബി​​​ർ​​​ണി​​​ൻ ഗ്വാ​​​രി വ​​​ന​​​ത്തി​​​ലേ​​​ക്കാ​​​യി​​​രി​​​ക്കും കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി നൈ​​​ജീ​​​രി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.


ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മോ​​​ച​​​ന​​​ദ്ര​​​വ്യ​​​ത്തി​​​നാ​​​യി കൊ​​​ള്ള സം​​​ഘ​​​ങ്ങ​​​ളാ​​​ണു സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മേ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 47 ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ളു​​​ക​​​ൾ പൂ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി നൈ​​​ജീ​​​രി​​​യ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.


ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കു​​​ട്ടി​​​ക​​​ളെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​നും നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഇ​​​തി​​​നി​​​ടെ, നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രൈ​​​സ്ത​​​വ സമൂഹം നേ​​​രി​​​ടു​​​ന്ന പീ​​​ഡ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വി​​​പു​​​ല​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. നൈ​​​ജീ​​​രി​​​യ​​​യ്ക്കു മേ​​​ൽ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്ത​​​ൽ, അ​​​ല്ലെ​​​ങ്കി​​​ൽ ക്രൈ​​​സ്ത​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര സം​​​ഘ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് സൂ​​​ചി​​​പ്പി​​​ച്ചു.

Kerala

പു​ൽ​പ്പ​ള്ളി​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 24 കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി ചേ​കാ​ടി എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. 24 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഛര്‍​ദി​യും ത​ല​വേ​ദ​ന​യും വ​യ​റു​വേ​ദ​ന​യു​മ​ട​ക്ക​മു​ള്ള ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. സ്കൂ​ളി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​ക്ക് പോ​യ​പ്പോ​ൾ കൊ​ണ്ടു​പോ​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Kerala

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ബി​എ​ല്‍​ഒ നി​യ​മ​നം; പൊ​തു പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഹൈ​സ്‌​ക്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബി.​എ​ല്‍ ഒ​മാ​രാ​യി നി​യ​മി​ച്ച​തോ​ടെ പൊ​തു പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ല​സ് ടു , ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ള്‍ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഈ ​ന​ട​പ​ടി​യി​ല്‍​പ്പെ​ട്ട് ധ​ര്‍​മ​സ​ങ്ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

പൊ​തു പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​കാ​നും അ​ധ്യാ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​തി​നു​മാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മേ അ​ധ്യാ​യ​ന ദി​ന​ങ്ങ​ളാ​യി ഇ​നി മു​ന്നി​ലു​ള്ളു. അ​ധ്യാ​പ​ക​ര്‍ ന​വം​ബ​ര്‍ മു​ത​ല്‍ ജ​നു​വ​രി വ​രെ വ​രെ പ്ര​ത്യേ​ക ക്ലാ​സു​ക​ളും മ​റ്റും എ​ടു​ത്താ​ണ് ലാ​ബും പാ​ഠ​ഭാ​ഗ​ങ്ങ​ളും തീ​ര്‍​ക്കു​ന്ന​ത്. പ​ല സ്‌​കൂ​ളി​ലും അ​ധ്യാ​പ​ക​ര്‍ ബി​എ​ല്‍​ഒ മാ​രാ​യി പോ​യ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​യി.

പ​ല സ്‌​കൂ​ളു​ക​ളി​ലും ഓ​രോ വി​ഷ​യ​ത്തി​ലും ഇ​നി​യും പാ​ഠ്യ​ഭാ​ഗ​ങ്ങ​ളും ലാ​ബു​ക​ളും തീ​രാ​നു​ണ്ട്. ആ​രോ​ടാ​ണ് പ​രാ​തി പ​റ​യേ​ണ്ട​തെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും. പാ​ഠ്യ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കാ​നാ​യി ഗ​സ്റ്റ് നി​യ​മ​നം ന​ട​ത്താ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ പ​യു​ന്നു​ണ്ട്. പ​ക്ഷേ അ​വ​ധി മൂ​ന്നു മാ​സം കാ​ലാ​വ​ധി​യി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ ഗ​സ്റ്റ് നി​യ​മ​നം പാ​ടു​ള്ളൂ​വെ​ന്നാ​ണ് നി​യ​മം .

ഇ​ത് പി​ന്നീ​ട് ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ന്‍ ആ​കാം എ​ന്ന​ത് പ്ര​ഥ​മ അ​ധ്യാ​പ​ക​രെ വ​ല​യ്ക്കു​ന്നു. തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ഡി​റ്റ് പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ നി​ന്ന് ത​ല​യൂ​രാ​മെ​ങ്കി​ലും , അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്ത് മി​ക്ക വി​ഷ​യ​ങ്ങ​ളി​ലും ഗ​സ്റ്റി​നെ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്.

മി​ക്ക​വ​രും സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ ത​ന്നെ നി​യ​മ​നം നേ​ടി​യി​രി​ക്കും. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു സ്‌​ക്കൂ​ളി​ല്‍ ശ്വാ​സം മു​ട്ട​ല്‍ കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ടീ​ച്ച​ര്‍ ലാ​ബ് തീ​ര്‍​ക്കാ​നു​ള്ള വെ​പ്രാ​ള​ത്തി​ല്‍ രോ​ഗം മാ​റു​ന്ന​തി​ന് മു​മ്പ് സ്‌​കൂ​ളി​ല്‍ വ​ന്നു. ലാ​ബി​ല്‍ ക്ലാ​സ് എ​ടു​ത്തു കൊ​ണ്ടി​രു​ന്ന ടീ​ച്ച​റി​നോ​ട് ബി.​എ​ല്‍ ഒ ​ഡ്യൂ​ട്ടി വ​ന്ന​ത് വി​ളി​ച്ച​റി​യി​ച്ച​തോ​ടെ ടെ​ന്‍​ഷ​നാ​കു​ക​യും ശ്വാ​സം മു​ട്ട​ല്‍ കൂ​ടി അ​വ​ര്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ല്‍ നി​ന്ന് ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കേ​ണ്ടി വ​ന്നു . ബി​എ​ല്‍​ഒ ഡ്യൂ​ട്ടി​ക്കാ​യി കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​രും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യെ​ക്ക​രു​തി , അ​വ​രു​ടെ മാ​ര്‍​ക്കി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഹൈ​സ്‌​ക്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​രെ ബി.​എ​ല്‍ ഒ ​നി​യ​മ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

National

യു​പി​യി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച; 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി.

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ചോ​ർ​ച്ച​യു​ടെ കാ​ര​ണം സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​നു​നാ​യ് ഝാ ​പ​റ​ഞ്ഞു.

സ്കൂ​ൾ പ​രി​സ​ര​ത്ത് വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ർ ഉ​ട​ൻ ത​ന്നെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ഴി​പ്പി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ്, പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ മീ​ണ എ​ന്നി​വ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Kerala

മൂ​ന്നാ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ ജീ​പ്പ് മ​റി​ഞ്ഞ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി​ക്ക് സ​മീ​പം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ യാ​ത്ര​യ്ക്ക് വ​ന്ന ജീ​പ്പ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പാ​ണ് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു‌‌​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഈ ​കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്കേ​റ്റ മ​റ്റു കു​ട്ടി​ക​ൾ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

International

ലോ​ക​ത്തി​ലെ ക​ഠി​ന​മാ​യ പ​രീ​ക്ഷ​യെ​ഴു​തി അ​ഞ്ച​ര ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

സി​യൂ​ൾ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സു​നെം​ഗ് ടെ​സ്റ്റി​ൽ ഇ​ക്കു​റി പ​ങ്കെ​ടു​ത്ത​ത് 5,54,174 വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​ന്ന​ലെ ന​ട​ന്ന ഈ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​റു ശ​ത​മാ​നം കൂ​ടു​ത​ൽ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യ​ത്തെ ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​യ ഈ ​പ​രീ​ക്ഷ​യി​ൽ 2019നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന​തും ഈ​വ​ർ​ഷ​മാ​ണ്.

ഇ​ക്കു​റി പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ മ​റ്റൊ​രു കാ​ര​ണ​മു​ണ്ട്. 2007ൽ ​ജ​നി​ച്ച​വ​രാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മെ​ന്ന​താ​ണ​ത്. രാ​ജ്യ​ത്ത് ഒ​രു കു​ഞ്ഞ് ജ​നി​ക്കാ​ൻ ശു​ഭ​ക​ര​മാ​യ സ​മ​യ​മാ​യി 2007 ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് അ​ന്ന് ജ​ന​ന​നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

എ​ന്നാ​ൽ തു​ട​ർ​ന്നി​ങ്ങോ​ട്ട് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ വ​ർ​ഷം​തോ​റും കു​റ​ഞ്ഞു​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. പ​രീ​ക്ഷ​യു​ടെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ണ്ടും പ​രീ​ക്ഷാ​ർ​ഥി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​രീ​ക്ഷാ​സെ​ന്‍റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി ഓ​ഫീ​സു​ക​ളും ക​ന്പ​നി​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി ഓ​ഹ​രി​വി​പ​ണി​വ​രെ പ​തി​വി​നു വി​പ​രീ​ത​മാ​യി ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത് വൈ​കാ​തി​രി​ക്കാ​നും വ​ലി​യ മു​ന്‍​ക​രു​ത​ലു​ക​ളെ​ടു​ത്തു. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

വി​മാ​ന​സ​ർ​വീ​സു​ക​ൾ വൈ​കി

നി​ർ​ണാ​യ​ക​മാ​യ ഇം​ഗ്ലീ​ഷ് ടെ​സ്റ്റി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യാ​തൊ​രു​വി​ധ ത​ട​സ​വു​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഉ​ച്ച​യ്ക്ക് 1.05 മു​ത​ൽ 1.40 വ​രെ രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡിം​ഗും ടേ​ക്ക് ഓ​ഫും നി​രോ​ധി​ച്ചി​രു​ന്നു.

ഇ​തോ​ടെ 65 രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളു​ൾ​പ്പെ​ടെ 140 വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് വൈ​കി. പ​രീ​ക്ഷ ക​ഴി​യു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് 9843 അ​ടി ഉ​യ​ര​ത്തി​ൽ വ​ട്ട​മി​ട്ടു പ​റ​ന്നു.പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 8.40ന് ​തു​ട​ങ്ങി​യ പ​രീ​ക്ഷ വൈ​കു​ന്നേ​രം 5.40നാ​ണ് അ​വ​സാ​നി​ച്ച​ത്.

എ​ട്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ഈ ​പ​രീ​ക്ഷ​യി​ല്‍ കൊ​റി​യ​ന്‍, മാ​ത്ത​മാ​റ്റി​ക്‌​സ്, ഇം​ഗ്ലീ​ഷ്, കൊ​റി​യ​ന്‍ ഹി​സ്റ്റ​റി, സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ്, സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​യ​ത്.

വ്യ​ത്യ​സ്ത പ​രീ​ക്ഷാ​രീ​തി

എ​ല്ലാ വ​ര്‍​ഷ​വും ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന സു​നേം​ഗ് ടെ​സ്റ്റ് കേ​വ​ലം ഒ​രു അ​ക്കാ​ദ​മി​ക് ച​ല​ഞ്ച് എ​ന്ന​തി​ന​പ്പു​റം ഭാ​വി​ജീ​വി​തം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചു​വ​ടു​വ​യ്പാ​യാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ പ​രീ​ക്ഷാ​രീ​തി​യാ​ണി​ത്.

ഓ​രോ വി​ഷ​യ​ത്തി​നും 80 മു​ത​ല്‍ 107 മി​നി​റ്റ് വ​രെ നീ​ളു​ന്ന​താ​ണ് പ​രീ​ക്ഷ. ഓ​രോ പ​രീ​ക്ഷ​യ്ക്കും​ശേ​ഷം 20 മി​നി​റ്റാ​ണു വി​ശ്ര​മ​സ​മ​യം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി 50 മി​നി​റ്റ് സ​മ​യ​മാ​ണു ന​ല്‍​കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​യാ​യി ഇം​ഗ്ലീ​ഷ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ലി​സ​ണിം​ഗ് ടെ​സ്റ്റാ​ണ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്. അ​വ​ര്‍ കേ​ള്‍​ക്കു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ഉ​ത്ത​ര​ങ്ങ​ള്‍. ഉ​യ​ര്‍​ന്ന ഏ​കാ​ഗ്ര​ത​യും ഈ ​പ​രീ​ക്ഷ​യി​ൽ ആ​വ​ശ്യ​മാ​ണ്.

തൊ​ഴി​ല്‍, വ​രു​മാ​നം എ​ന്നി​വ​യെ സ്വാ​ധീ​നി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​വ​ക​ലാ​ശാ​ല പ്ലേ​സ്‌​മെ​ന്‍റു​ക​ള്‍, ഭാ​വി​യി​ലേ​ക്കു​ള്ള തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി സോ​ഷ്യ​ൽ സ്റ്റാ​റ്റ​സ് പോ​ലും നി​ര്‍​ണ​യി​ക്കു​ന്ന​ത് ഈ ​പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.

പ​രീ​ക്ഷ അ​വ​സാ​നി​ച്ച് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഒ​രു ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണു​ണ്ടാ​കു​ക. സം​ഗീ​ത​പ​രി​പാ​ടി​ക​ളു​ടെ​യും മ​റ്റും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഇ​വി​ടെ പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​ട്ട​ങ്ങ​ള്‍ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ഠി​ന​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ

പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​കം ഭ​ക്ഷ​ണ​ക്ര​മം പോ​ലും നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. ജ​ങ്ക് ഫു​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ആ​പ്പി​ള്‍, വാ​ഴ​പ്പ​ഴം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, പു​ഴു​ങ്ങി​യ മ​ത്സ്യം തു​ട​ങ്ങി​യ ല​ളി​ത​മാ​യ ഭ​ക്ഷ​ണ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളോ​ടു നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

പ​രീ​ക്ഷാ ദി​ന​ങ്ങ​ളി​ല്‍ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നും യാ​തൊ​രു ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഭ​ക്ഷ​ണ​ക്ര​മം പി​ന്തു​ട​രു​ന്ന​ത്.

ക​ഠി​ന​മാ​യ ത​യാ​റെ​ടു​പ്പാ​ണ് പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന​ത്. മോ​ക്ക് ടെ​സ്റ്റു​ക​ളാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. മൂ​ന്ന് മോ​ക്ക് ടെ​സ്റ്റു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വാ​രം അ​ള​ക്കു​ന്ന​തി​നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​ണി​ത്. സ്വ​കാ​ര്യ അ​ക്കാ​ദ​മി​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​മോ​ക്ക് ടെ​സ്റ്റ് ല​ഭി​ക്കാ​റു​ണ്ട്.

Kerala

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ; വീ​ഡി​യോ നീ​ക്കം ചെ​യ്ത് റെ​യി​ൽ​വേ

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഗ​ണ​ഗീ​തം പാ​ടു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. എ​റ​ണാ​കു​ളം സൗ​ത്ത് - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് ഗ​ണ​ഗീ​തം പാ​ടി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദ​ക്ഷി​ണ റെ​യി​ൽ​വേ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ നീ​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യ​വേ​യാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലോ​ടു​ന്ന വ​ന്ദേ ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ആ​യി രാ​വി​ലെ എ​ട്ടി​ന് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.50ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും.

Kerala

ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ടം: ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഹ​രു​ണ്‍ ഷാ​ജി, മു​നീ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30ഓ​ടെ ഇ​ട​പ്പ​ള്ളി ബാ​ങ്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​റ്റ് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കാ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മെ​ട്രോ പി​ല്ല​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

സം​ഭ​വ​ത്തി​ൽ എ​ള​മ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Kerala

മ​ല​പ്പു​റ​ത്ത് ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ഏ​ഴ് കു​ട്ടി​ക​ളെ പോ​ലീ​സ് ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി

മ​ല​പ്പു​റം: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ളെ പോ​ലീ​സ് ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. സി​ഡ​ബ്ല്യു​സി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

വ​ള​വ​ന്നൂ​ർ യ​ത്തീം​ഖാ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി മു​ഹ​മ്മ​ദ്‌ ഹ​ർ​ഷി​ദി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി കോ​ട്ട​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ റീ​ൽ​സ് പ​ങ്കു വെ​ച്ച​തി​ലെ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണം. വ്യാ​ഴാ​ഴ്ച്ച​യാ​ണ് ഹ​ർ​ഷ​ദി​നു മ​ർ​ദ​ന​മേ​റ്റ​ത്. മ​ർ​ദി​ച്ച​തും ഒ​മ്പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

National

വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണി​ച്ച അധ്യാപകൻ അറസ്റ്റിൽ

ഭോ​പാ​ൽ: വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണി​ക്കു​ക​യും സ്‌​പ​ർ​ശി​ക്കു​ക​യും ചെ​യ്‌​ത അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​ധ്യാ​പ​ക​നാ​യ ര​മേ​ന്ദ്ര സിംഗ് കു​ശ്വാ​ഹ​യെയാണ് അറസ്റ്റ് ചെയ്തത്. ദേ​ഹ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്‌​സോ നി​യ​മം, പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ (അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ) നി​യ​മം, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത എ​ന്നി​വ പ്ര​കാ​ര​മാ​ണ് ര​മേ​ന്ദ്ര സിംഗ് കു​ശ്വാ​ഹ​യെ അ​റ​സ്‌​റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ശ്വാ​ഹ​യെ സ​സ്പെ​ൻ​ഡ് ചെ​യ്‌​തെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക്ലാ​സി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സ്‌​കൂ​ളി​ൽ പോ​കാ​ൻ ഭ​യ​മാ​യി. തു​ട​ർ​ച്ച​യാ​യി ക്ലാ​സി​ൽ പോ​കാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി​ക​ൾ വി​വ​രം പ​റ​ഞ്ഞ​ത്. ആദ്യം പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ച്ച് മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെതു​ട​ർ​ന്നാ​ണ് പോ​ലീ​സിൽ പ​രാ​തി ന​ൽ​കി​യ​ത്. തുടർന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രി​ൽനി​ന്നും മാ​നേ​ജ്‌​മെ​ന്‍റി​ൽനി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

District News

കരവിരുതിൽ തിളങ്ങി പ്രതിഭകൾ

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ​ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ പ്ര​തി​ഭ​ക​ള്‍ തി​ള​ങ്ങി. ത​ടി, ക​ളി​മ​ണ്ണ്, ചി​ര​ട്ട, ക​ട​ലാ​സ് തു​ട​ങ്ങി​യ​വ​യി​ല്‍ ആ​ക​ര്‍​ഷ​ണീ​യ​മാ​യ നി​ര്‍​മാ​ണ​ങ്ങ​ളാ​ണ് കു​ട്ടി​ക​ള്‍ ഒ​രു​ക്കി​യ​ത്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ങ്ങ​ളു​ടെ ക​ര​വി​രു​ത് കു​ട്ടി​ക​ള്‍ പ്ര​ക​ട​മാ​ക്കി.

തി​രു​വ​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​യി ന​ട​ന്ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സ്, തി​രു​മൂ​ല​വി​ലാ​സം യു​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ന​ട​ന്ന​ത്. മേ​ള​യു​ടെ സ​മാ​പ​നം ഇ​ന്നാ​ണ്.

District News

ചാ​ലു​വെ​ട്ടി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്


കു​ണ്ട​റ : ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രാ​തി കൊ​ടു​ത്തു മ​ടു​ത്തു. ഒ​ടു​വി​ൽ തൂ​മ്പ​യും ച​ട്ടി​യും എ​ടു​ത്തി​റ​ങ്ങി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചാ​ലു​വെ​ട്ടി നേ​ര​യാ​ക്കി. കു​ണ്ട​റ​യി​ൽ ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ൾ ചെ​യ്യേ​ണ്ട ജോ​ലി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കൂ​ടി ചെ​യ്തു.


ഇ​ള​മ്പ​ള്ളൂ​ർ എ​സ്എ​ൻ​എ​സ്എം​എ​ച്ച്എ​സ് സ്കൂ​ളി​ന്‍റെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു ചാ​ലു വെ​ട്ടി വെ​ള്ളം ഒ​ഴു​ക്കി ക​ള​ഞ്ഞ​ത്.


മ​ഴ പെ​യ്താ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​കും. സ്കൂ​ൾ കു​ട്ടി​ക​ൾ ചാ​ടി ക​ട​ന്നാ​ണ് സ്കൂ​ളി​ലേ​ക്ക് ക​യ​റു​ന്ന​ത്.​ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​നും സ്ഥ​ലം എം​എ​ൽ​എ യ്ക്കും​എം​പി യ്ക്കും ​ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ൾ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.​ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​ത്തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും തൂ​മ്പ​യും ച​ട്ടി​യു​മാ​യി ഇ​റ​ങ്ങി​യ​ത്.

 

District News

വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ഭാ​ഷ​യും, പൈ​തൃ​ക​വും കൈ​വി​ട​രു​തെ​ന്ന് സ്വാ​മി സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി

പി​റ​വം: മാ​തൃ​ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാ​സ്ക്കാ​രി​ക പൈ​തൃ​ക​വും കൈ​വി​ടാ​തെ വേ​ണം പു​തി​യ ത​ല​മു​റ വ​ള​ർ​ന്നു​വ​രേ​ണ്ട​തെ​ന്ന് ചി​ന്മ​യ​മി​ഷ​ൻ ആ​ഗോ​ള അ​ധ്യ​ക്ഷ​നും ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ സ്വാ​മി സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി.

പി​റ​വ​ത്തി​ന​ടു​ത്ത് വെ​ളി​യ​നാ​ട് ആ​ദി​ശ​ങ്ക​ര നി​ല​യ​ത്തി​ൽ ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠം ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​ത​ത്തി​ന്‍റെ പാ​ര​മ്പ​ര്യ വി​ഞ്ജാ​ന ശാ​ഖ​യെ ലോ​കം ഉ​റ്റു നോ​ക്കു​ന്ന​ക​യാ​ണെ​ന്നും ഇ​ത് പു​തു​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി. സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. അ​ശോ​ക​ൻ, ഡീ​ൻ സു​നീ​ത ഗ്രാ​ന്ധി , ട്ര​സ്റ്റി സു​രേ​ഷ് വാ​ദ്വാ​നി, ട്ര​സ്റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി.​ഭ​വേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പൂ​ച്ച​ട്ടി​യി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി കുരുന്നുകൾ

കൊ​ല്ലം: അ​മൃ​തു​കു​ള​ങ്ങ​ര മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. ‘കൂ​ട്ടു​കൂ​ടാം ഹ​രി​ത ച​ങ്ങാ​തി​ക്കൊ​പ്പം’എ​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ 50 പൂ​ച്ച​ട്ടി​ക​ളി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു.

വ​ഴു​ത​ന, പ​ച്ച​മു​ള​ക്, വെ​ണ്ട, ത​ക്കാ​ളി തു​ട​ങ്ങി സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ട്ട​ത്. തൈ​ക​ളു​ടെ വ​ള​ർ​ച്ചാ​ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ൾ ജൈ​വ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തും. ജൈ​വ കൃ​ഷി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

അ​മൃ​ത​ല​യ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​സ​ന്ന​കു​മാ​റും പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്.​ല​ളി​താ​ഭാ​യി​യും ചേ​ർ​ന്ന് ആ​ദ്യ പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഡി.​ഡി​ക്‌​സ​ൺ, എ​സ്.​സു​മി​ന, ഗ്രേ​സ് മൈ​ക്കി​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

ക്ലാസ് റൂമിലെ ഫാന്‍ തകര്‍ന്ന് വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മ​ഞ്ചേ​രി : ക്ലാ​സ് റൂ​മി​ലെ ഫാ​ന്‍ ത​ക​ര്‍​ന്ന് വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ചേ​രി ബോ​യ്‌​സ് ഹൈ​സ്‌​ക്കൂ​ളി​ലെ ഒ​മ്പ​ത് കെ. ​ഡി​വി​ഷ​ന്‍ ക്ലാ​സി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.15നാ​ണ് സം​ഭ​വം. ഫാ​ന്‍ ത​ല​യി​ല്‍ വീ​ണ് അ​ക്ഷ​യ് ജി​ത്ത്, ആ​ല്‍​ഡ്രി​ന്‍, ദേ​വ​ദ​ര്‍​ശ് എ​ന്നീ കു​ട്ടി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ധ്യാ​പി​ക ശാ​സ്ത്ര​മേ​ള​ക്ക് പോ​യ​തി​നാ​ല്‍ പീ​രി​യേ​ഡ് അ​വ​ധി​യാ​യി​രു​ന്നു. 48 കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ക്ലാ​സി​ല്‍ നാ​ല് ഫാ​നു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ല്‍ ഒ​രെ​ണ്ണം ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ഇ​ല​ക്ട്രീ​ഷ്യ​ന്‍ വ​ന്ന് പ​രി​ശോ​ധി​ച്ച് പോ​വു​ക​യും ചെ​യ്തി​രു​ന്ന​താ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​ഞ്ഞു. ഈ ​ഫാ​നാ​ണ് ക്ലാ​സി​ല്‍ സം​സാ​രി​ച്ചി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മേ​ല്‍ വീ​ണ​ത്.

മ​റ്റു കു​ട്ടി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ക്ലാ​സി​ലെ​ത്തു​ക​യും ര​ണ്ട് അ​ധ്യാ​പ​ക​രെ കൂ​ട്ടി കു​ട്ടി​ക​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലൊ​ര​പ​ക​ട​മു​ണ്ടാ​യി​ട്ടും ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്നും ഫാ​ന്‍ യ​ഥാ​സ​മ​യം റി​പ്പ​യ​ര്‍ ചെ​യ്യാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​രാ​തി​യു​ണ്ട്.

Editorial

സംഘടനകളല്ല, ഭരണഘടനയെ കോടതി വ്യാഖ്യാനിക്കട്ടെ

മ​ഹാ​പ്ര​ള​യ​ങ്ങ​ളെ കൈ​കോ​ർ​ത്ത് അ​തി​ജീ​വി​ച്ച​വ​ർ മ​ത​ഭ്രാ​ന്തിന്‍റെ കു​ത്തി​യൊ​ഴു​ക്കി​ൽ പ​ര​സ്പ​രം കൈ​വി​ട​രു​ത്.

ശാ​ന്ത​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്ന ഒ​രു സ്കൂ​ളി​ൽ തു​ട​ങ്ങി​വ​ച്ച ഹി​ജാ​ബ് വി​വാ​ദ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കൊ​ടു​ത്ത പി​ന്തു​ണ​യെ മ​ത​മൗ​ലി​ക​വാ​ദി​ക​ളും രാ​ഷ്‌​ട്രീ​യ മു​ത​ലെ​ടു​പ്പു​കാ​രും വി​ദ​ഗ്ധ​മാ​യി ഏ​റ്റെ​ടു​ത്തു. യൂ​ണി​ഫോം കോ​ഡ് നി​ർ​ബ​ന്ധ​മാ​യും ന​ട​പ്പാ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് ഉ​ണ്ടെ​ന്നും ഹി​ജാ​ബ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു വി​ധി​ക്കാ​നാ​കി​ല്ലെ​ന്നു​മു​ള്ള 2018ലെ ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി നി​ല​നി​ൽ​ക്കേ​യാ​ണ് പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ൾ എ​ന്തോ ഭ​ര​ണ​ഘ​ട​നാ​ലം​ഘ​നം ന​ട​ത്തി​യെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ​ല ക്രൈ​സ്ത​വ സ്കൂ​ളു​ക​ളും ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ സെ​ന്‍റ് റീ​ത്താ​സ് പോ​ലെ​യു​ള്ള സ്കൂ​ളു​ക​ളു​ടെ തീ​രു​മാ​ന​വും മാ​നി​ക്ക​പ്പെ​ട​ണം. അ​തി​ന​പ്പു​റം, ഹി​ജാ​ബ് വി​ഷ​യ​ത്തി​ലെ ഭ​ര​ണ​ഘ​ട​നാ വ്യാ​ഖ്യാ​ന​ങ്ങ​ൾ കോ​ട​തി ന​ട​ത്ത​ട്ടെ. അ​ത്ത​രം വി​ധി​ക​ൾ എ​ന്താ​യാ​ലും മാ​നി​ക്കാ​ൻ ക്രൈ​സ്ത​വ​ർ​ക്ക​റി​യാം.

പ​ക്ഷേ, മ​ത​സം​ഘ​ട​ന​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ന​ട​ത്തു​ന്ന വ്യാ​ഖ്യാ​ന​ങ്ങ​ളും കു​ത്തി​ത്തി​രി​പ്പും സ്വീ​കാ​ര്യ​മ​ല്ല. സ​മീ​പ​കാ​ല​ത്ത്, ക്രൈ​സ്ത​വ സ്കൂ​ളു​ക​ളി​ൽ മാ​ത്രം മു​സ്‌​ലിം മ​താ​ചാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ചി​ല​ർ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പ​തി​വാ​യ​തു​കൊ​ണ്ടാ​ണ് അ​തു പ​റ​യേ​ണ്ടി​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ നി​ല​ന്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​രോ മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളെ ഒ​ക്ക​ത്തി​രു​ത്തി​യ​വ​ർ​ക്കും താ​ലി​ബാ​നെ താ​ലോ​ലി​ക്കു​ന്ന​വ​ർ​ക്കു​മൊ​ക്കെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ട്.

പ​ക്ഷേ, വി​ദ്യാ​ഭ്യാ​സ​ത്തെ​യെ​ങ്കി​ലും വെ​റു​തെ വി​ട​ണം. ഹി​ന്ദു-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ യ​ഥാ​ർ​ഥ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ നി​ശ​ബ്ദ​രാ​യി​രി​ക്ക​രു​ത്. മ​ത​നേ​താ​ക്ക​ൾ അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്ക​ണം. മ​ത​ഭ്രാ​ന്തു​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ടി ക​യ​റ്റാ​തി​രി​ക്കാ​ൻ ന​മു​ക്കൊ​രു സ്ഥി​രം സം​വി​ധാ​ന​മു​ണ്ടാ​ക​ണം. ഭി​ന്നി​ക്കാ​ന​ല്ല, കൈ ​കോ​ർ​ക്കാ​ൻ ഇ​താ​ണു സ​മ​യം.

ചി​ല അ​വാ​സ്ത​വ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ല്ലെ​ങ്കി​ൽ നു​ണ​ക​ൾ അ​തി​വേ​ഗം ലോ​കം​ചു​റ്റി​വ​രും. ശി​രോ​വ​സ്ത്രം ധ​രി​ച്ച ക​ന്യാ​സ്ത്രീ, ഹി​ജാ​ബ് ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യോ​ട് അ​തു പാ​ടി​ല്ലെ​ന്നു പ​റ​യു​ന്ന​ത് എ​ന്തു വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നു പ​റ​ഞ്ഞ​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ്. സ​ർ, ക​ന്യാ​സ്ത്രീ ധ​രി​ച്ചി​രി​ക്കു​ന്ന​ത് അ​വ​രു​ടെ യൂ​ണി​ഫോ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ഷ്ക​ർ​ഷി​ച്ചി​രു​ന്ന യൂ​ണി​ഫോം ക​ന്യാ​സ്ത്രീ​ക​ൾ​ക്കോ മ​റ്റ​ധ്യാ​പ​ക​ർ​ക്കോ ബാ​ധ​ക​മ​ല്ല. മു​സ്‌​ലിം സ്കൂ​ളു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ മ​ത​വേ​ഷം ധ​രി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ണ്ട്. ആ ​വേ​ഷം ധ​രി​ക്കാ​ൻ മു​സ്‌​ലിം മാ​നേ​ജ്മെ​ന്‍റും വി​ദ്യാ​ർ​ഥി​ക​ളെ അ​നു​വ​ദി​ക്കാ​റി​ല്ല. അ​തു​പോ​ലെ അ​നി​വാ​ര്യ​മാ​യ മ​താ​ചാ​ര​ങ്ങ​ൾ (എ​സെ​ൻ​ഷ്യ​ൽ റി​ലി​ജി​യ​സ് പ്രാ​ക്റ്റി​സ്) ഭ​ര​ണ​ഘ​ട​ന​യു​ടെ 25, 26 വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​ണ്. ഹി​ജാ​ബി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല ര​ണ്ട​ഭി​പ്രാ​യം.

പ​ക്ഷേ, നി​ല​വി​ൽ യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ തീ​രു​മാ​ന​മെ​ടു​ക്കും. അ​തി​നു മാ​നേ​ജ്മെ​ന്‍റി​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ടെ​ന്ന് 2018ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് മു​ഷ്താ​ഖും 2022ൽ ​ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യും വി​ധി​ച്ചി​ട്ടു​ള്ള​താ​ണ്.

ഇ​തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ​ബെ​ഞ്ചി​ൽ ഭി​ന്ന​വി​ധി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം കേ​സ് വി​ശാ​ല​ബെ​ഞ്ചി​നു വി​ട്ടു. വി​ധി ഉ​ണ്ടാ​കു​ന്ന​തു​വ​രെ യൂ​ണി​ഫോ​മി​ന്‍റെ പേ​രി​ൽ ക​ന്യാ​സ്ത്രീ​ക​ളെ മ​ന്ത്രി വ​ർ​ഗീ​യ​ത​യു​ടെ ശി​രോ​വ​സ്ത്രം ധ​രി​പ്പി​ക്ക​രു​ത്. യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​യ പ​ല സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലും മ​ത​നി​ര​പേ​ക്ഷ​മാ​യ യൂ​ണി​ഫോ​മാ​ണ​ല്ലോ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ന്ത്രി പ​റ​ഞ്ഞ മ​റ്റൊ​രു കാ​ര്യം, വി​ദ്യാ​ർ​ഥി​നി​ക്ക് എ​ന്തെ​ങ്കി​ലും വി​ഷ​മ​മു​ണ്ടാ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​യി​രി​ക്കു​മെ​ന്നാ​ണ്. നാ​ലു മാ​സം സെ​ന്‍റ് റീ​ത്താ​സി​ലെ മ​റ്റ് 449 വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ യൂ​ണി​ഫോം ധ​രി​ച്ച് സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്ന കു​ട്ടി​യെ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഹി​ജാ​ബും ധ​രി​പ്പി​ച്ചു വി​ട്ട മാ​താ​പി​താ​ക്ക​ൾ​ക്കും അ​തി​ന്‍റെ പേ​രി​ൽ സ്കൂ​ളി​ന്‍റെ വ​ള​പ്പി​ൽ ക​ട​ന്ന് ബ​ഹ​ളം​വ​ച്ച് എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഭ​യ​പ്പെ​ടു​ത്തി​യ മു​സ്‌​ല‌ിം സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ​ക്കും കോ​ലാ​ഹ​ലം ഉ​ണ്ടാ​ക്കി​യ​വ​ർ​ക്കു​മൊ​ന്നും ഇ​ല്ലാ​ത്ത ഉ​ത്ത​ര​വാ​ദി​ത്വം നി​ശ്ചി​ത യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റി​നു ന​ൽ​കി​യ അ​ങ്ങ​യു​ടെ രാ​ഷ്‌​ട്രീ​യം ശു​ദ്ധ​മാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല.

ആ​വ​ശ്യ​ത്തി​ന് ആ​ളെ കി​ട്ടാ​ത്ത​തി​നാ​ൽ ഭി​ന്ന​ശേ​ഷി​സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റ് അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം ത​ട​ഞ്ഞു​വ​യ്ക്ക​രു​തെ​ന്ന എ​ൻ​എ​സ്എ​സ് കേ​സി​ലെ സു​പ്രീം​കോ​ട​തി​വി​ധി മ​റ്റു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​തി​ന്, ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ ജാ​തി​യും മ​ത​വും നോ​ക്കി വി​ര​ട്ട​ണ്ടെ​ന്നും വി​മോ​ച​ന​സ​മ​ര​ത്തി​നു ശ്ര​മി​ക്ക​ണ്ടെ​ന്നും പ​റ​യാ​ൻ അ​ങ്ങേ​ക്ക് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​നി​ല്ലാ​യി​രു​ന്നു.

പി​ന്നീ​ട് പാ​ർ​ട്ടി​യു​ടെ സ​മ്മ​ർ​ദ​ത്താ​ലാ​കാം ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് അ​ങ്ങേ​ക്കു മാ​റ്റി​പ്പ​റ​യേ​ണ്ടി​വ​ന്നു. ഹി​ജാ​ബ് വി​ഷ​യ​ത്തി​ലും വൈ​കി​ട്ടു പ​റ​യു​ന്ന​ത​ല്ല അ​ങ്ങ് രാ​വി​ലെ പ​റ​യു​ന്ന​ത്. അ​ങ്ങ​യെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​യു​ടെ​യും അ​വ​രു​ടെ ഒ​ളി​പ്പോ​രാ​ളി​ക​ളു​ടെ​യും മ​ത​താ​ത്പ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കു​ന്ന​തു ന​ല്ല​ത്. വെ​റു​മൊ​രു വ്യാ​യാ​മ നൃ​ത്ത​ത്തി​ന്‍റെ പേ​രി​ൽ​പോ​ലും ഈ ​ഭ​ര​ണ​ഘ​ട​നാ ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണം കേ​ര​ളം മ​റ​ന്നി​ട്ടി​ല്ല.

ചി​ല വ​സ്തു​ത​ക​ൾ​കൂ​ടി പ​റ​യാം. ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ്ണൂ​രി​ലെ ഒ​രു സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച നി​സ്കാ​ര​ത്തി​നു കു​ട്ടി​ക​ളെ സ്കൂ​ൾ ബ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ കാ​ണി​ച്ച്, അ​താ​ണ് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ഉ​ജ്വ​ല മാ​തൃ​ക​യെ​ന്നു ചി​ല​ർ ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്. അ​തെ, ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ ​മാ​തൃ​ക ഇ​ത​ര മ​ത​സ്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മു​സ്‌​ലിം മാ​നേ​ജ്മ​ന്‍റു​ക​ളും ന​ട​ത്ത​ട്ടെ.

അ​ല്ലാ​തെ, ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ മ​റ്റൊ​രു മ​ത​ത്തി​നും പ്രാ​ർ​ഥ​നാ​മു​റി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം നി​സ്കാ​ര​മു​റി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ​യു​ള്ള നാ​ട​കം ന​ട​ത്ത​രു​ത്. അ​തു​പോ​ലെ വ​ത്തി​ക്കാ​നി​ലെ അ​പ്പ​സ്തോ​ലി​ക ലൈ​ബ്ര​റി​യി​ൽ നി​സ്ക​രി​ക്കാ​ൻ അ​നു​വാ​ദം കൊ​ടു​ത്തെ​ന്ന വാ​ർ​ത്ത​യും മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. അ​തു പു​തി​യ കാ​ര്യ​മ​ല്ല. ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ​സ്ഥാ​നം ഒ​രാ​ളെ​യും അ​ക​റ്റി​നി​ർ​ത്തി​ല്ല.

അ​തി​നൊ​രു പ്ര​ധാ​ന കാ​ര​ണം, അ​വി​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പോ​ലും സ്വ​ത്തു​ക്ക​ൾ വ​ഖ​ഫാ​ക്കു​ന്ന നി​യ​മം ഇ​ല്ലാ​ത്ത​താ​കാം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പു നി​യ​മാ​നു​സൃ​തം വാ​ങ്ങി​യ സ്വ​ന്തം കി​ട​പ്പാ​ട​ത്തി​നു​വേ​ണ്ടി രാ​പ​ക​ൽ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന ഇ​ന്ത്യ​യി​ൽ അ​ത​ല്ല​ല്ലോ സ്ഥി​തി. അ​തു​പോ​ലെ, ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ൾ​പ്പെ​ടെ ചി​ല ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ൾ സ്കൂ​ളി​ൽ ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

കാ​സ​ർ​ഗോ​ഡ് ഒ​രു അ​ണ്‍ എ​യ്ഡ​ഡ് സി​ബി​എ​സ്ഇ സ്കൂ​ളി​ൽ വെ​ളു​ത്ത സ്കാ​ർ​ഫ് മാ​ത്രം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. അ​തൊ​ന്നും ഒ​രു മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​യു​ടെ​യും തീ​ട്ടൂ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല. അ​തേ​പോ​ലെ, സെ​ന്‍റ് റീ​ത്താ​സ് ഉ​ൾ​പ്പെ​ടെ പ​ല സ്കൂ​ളു​ക​ളും യൂ​ണി​ഫോ​മി​ൽ ഹി​ജാ​ബ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ലെ കോ​ട​തി​വി​ധി​ക​ള​നു​സ​രി​ച്ച് അ​തി​നെ അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം.

വ്യ​ക്തി​യു​ടെ ഐ​ഡ​ന്‍റി​റ്റി​യെ പൂ​ർ​ണ​മാ​യോ ഭാ​ഗി​മാ​യോ മ​റ​യ്ക്കു​ന്ന പ​ർ​ദ​യെ​യും ഹി​ജാ​ബി​നെ​യു​മൊ​ക്കെ പൊ​ട്ടി​നോ​ടും കു​ങ്കു​മ​ക്കു​റി​യോ​ടും കൊ​ന്ത​യോ​ടു​മൊ​ക്കെ ഉ​പ​മി​ക്കു​ന്ന​ത് നി​ർ​ദോ​ഷ​ക​ര​മ​ല്ല. ന​മു​ക്കി​വി​ടെ ഭ​ര​ണ​ഘ​ട​ന​യു​ണ്ട്. ത​ർ​ക്ക​മു​ണ്ടാ​യാ​ൽ അ​തു വ്യാ​ഖ്യാ​നി​ക്കാ​ൻ മ​തേ​ത​ര കോ​ട​തി​ക​ളു​മു​ണ്ട്. സി​ക്കു​കാ​രു​ടെ അ​നി​വാ​ര്യ മ​താ​ചാ​ര​ങ്ങ​ളെ അ​നു​വ​ദി​ച്ച​തു​പോ​ലെ കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​നം ഉ​ണ്ടാ​ക്കും.

അ​തു​വ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ പ​ള്ളി​ക്കൂ​ട​ങ്ങ​ളി​ൽ ക​യ​റ്റ​രു​ത്. ആ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സൃ​ഷ്ടി​യാ​ണ് മ​തേ​ത​ര കേ​ര​ളം. അ​വി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഭാ​വി. ഒ​രു വ​ർ​ഗീ​യ​ത​യെ​യും ഹി​ജാ​ബി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്ക​രു​ത്. ക്രൈ​സ്ത​വ സ​മു​ദാ​യം ഈ ​രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കു കൊ​ടു​ത്തി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ളും ഹി​ജാ​ബ് വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കാ​നെ​ത്തി​യ​വ​ർ കേ​ര​ള​ത്തി​നു കൊ​ടു​ത്തി​രി​ക്കു​ന്ന സം​ഭാ​വ​ന​ക​ളും താ​ര​ത​മ്യം ചെ​യ്യു​ന്ന​തു ന​ല്ല​താ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ അ​ഴി​ഞ്ഞാ​ടു​ന്ന മ​ത​ഭ്രാ​ന്ത​രെ ഭ​യ​ന്ന് മ​ത​വി​ശ്വാ​സി​ക​ൾ മാ​റി​നി​ൽ​ക്ക​രു​ത്. രാ​ഷ്‌​ട്രീ​യ​ത്തെ​യും മ​തം വി​ഴു​ങ്ങി​യ കാ​ല​ത്ത്, മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്താ​ൻ യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ളു​ടെ സ്ഥി​രം വേ​ദി​യു​ണ്ടാ​ക​ണം. പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത​തൊ​ന്നും ഇ​വി​ടെ​യി​ല്ല. മ​ഹാ​പ്ര​ള​യ​ങ്ങ​ളെ കൈ​കോ​ർ​ത്ത് അ​തി​ജീ​വി​ച്ച​വ​ർ മ​ത​ഭ്രാ​ന്തി​ന്‍റെ കു​ത്തി​യൊ​ഴു​ക്കി​ൽ പ​ര​സ്പ​രം കൈ​വി​ട​രു​ത്.

Kerala

ഭാ​ര​ത​പ്പു​ഴ​യി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു, ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. മാ​ത്തൂ​ർ ചു​ങ്ക​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി കോ​ട്ടാ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കു​ന്നം​പ​റ​മ്പ് ത​ണ്ണി​ക്കോ​ട് താ​മ​സി​ക്കു​ന്ന സ​വി​ത​യു​ടെ മ​ക​ൻ സു​ഗു​ണേ​ഷ്(18) ആ​ണ് കാ​ണാ​താ​യ​ത്. കോ​ട്ടാ​യി സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സു​ഗു​ണേ​ഷി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ള്‍. കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

നി​ല​വി​ൽ അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ള്‍​പ്പ​ടെ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​ത്.

Leader Page

പുകയുന്ന ശിരോവസ്ത്ര വിവാദം

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി, ദൃ​ശ്യ-​പ​ത്ര​ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ർ​ത്ത പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ലെ ഹി​ജാ​ബ് വി​വാ​ദ​മാ​ണ്. ഇ​തോ​ടു ചേ​ർ​ത്ത്, ക​ന്യാ​സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന ശി​രോ​വ​സ്ത്ര​വും കു​ട്ടി​ക​ളു​ടെ ഹി​ജാ​ബും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്ന തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ ഒ​രു സാ​മാ​ന്യ​വ​ത്ക​ര​ണം രൂ​പ​പ്പെ​ടു​ന്ന​തു കാ​ണാ​തെ പോ​ക​രു​ത്. ക​ന്യാ​സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​തു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കും അ​ത് അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്, ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ർ ളോ​ഹ ധ​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​വ​ർ മേ​ല​ധി​കാ​രി​ക​ളാ​യ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു ളോ​ഹ ധ​രി​ക്കാ​ൻ അ​നു​മ​തി കൊ​ടു​ക്ക​ണ​മെ​ന്ന അ​ങ്ങേ​യ​റ്റം ബാ​ലി​ശ​മാ​യ ന്യാ​യീ​ക​ര​ണം ത​ന്നെ​യാ​ണ്.

കേ​ര​ള​ത്തി​ൽ അ​ധ്യ​യ​ന​വ​ർ​ഷം, സ്വാ​ഭാ​വി​ക​മാ​യും തു​ട​ങ്ങു​ന്ന​ത് ജൂ​ണി​ലാ​ണ്. ​സ്കൂ​ൾ തു​റ​ന്നു നാ​ലു മാ​സം ക​ഴി​ഞ്ഞു​ണ്ടാ​യ ഹി​ജാ​ബ് വി​വാ​ദം, വി​വി​ധ സം​ഘ​ട​ന​ക​ൾ മാ​ർ​ച്ചും റാ​ലി​യു​മൊ​ക്കെ ന​ട​ത്തി ഊ​തി​പ്പെ​രു​പ്പി​ക്കു​ന്ന​തും ഈ ​ദി​വ​സ​ങ്ങ​ളി​ൽ നാം ​ക​ണ്ട​താ​ണ്. സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ​യും സ​മു​ദാ​യ നേ​താ​ക്ക​ളും ഒ​ന്നി​ച്ചി​രു​ന്നു സം​സാ​രി​ച്ചു തീ​ർ​ക്കേ​ണ്ട വി​ഷ​യ​ത്തി​ലെ ഭ​ര​ണ-​ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ധി​കാ​രി​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പു കാ​ണു​മ്പോ​ൾ സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന്‍റെ മാ​റ്റ​പ്പെ​ടു​ന്ന മു​ഖം മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യും ചെ​യ്യു​ന്നു​ണ്ട്.

കു​ട്ടി​ക​ളു​ടെ ഹി​ജാ​ബും

ക​ന്യാ​സ്ത്രീ​ക​ളു​ടെ ശി​രോ​വ​സ്ത്ര​വും കോ​ട​തി നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ
Essential Religious Practice (ERP) അ​ഥ​വാ "അ​നി​വാ​ര്യ​മാ​യ മ​ത​പ​ര​മാ​യ ആ​ചാ​രം' എ​ന്നൊ​രു നി​യ​മ​മു​ണ്ടെ​ന്ന് അ​റി​യാ​മോ? സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ യൂ​ണി​ഫോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ട്, സ്ഥാ​പ​ന​പ​ര​മാ​യ അ​ച്ച​ട​ക്ക​ത്തെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. ഇ​വി​ടെ വി​ദ്യാ​ർ​ഥി ധ​രി​ക്കു​ന്ന​ത് അ​ക്കാ​ദ​മി​ക് സ​മ​ത്വം ല​ക്ഷ്യ​മി​ട്ടു​ള്ള പൊ​തു യൂ​ണി​ഫോം ആ​ണ്. എ​ന്നാ​ൽ, ക​ന്യാ​സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന​ത് അ​വ​രു​ടെ ഔ​ദ്യോ​ഗി​ക പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​പ​ര​മാ​യ യൂ​ണി​ഫോ​മാ​ണ്; അ​ത് സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക താ​ത്പ​ര്യ​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. കൃ​ത്യ​വും ഒ​പ്പം നി​യ​മ​പ​ര​വു​മാ​യ വേ​ർ​തി​രി​വു​ള്ള ഒ​രു കാ​ര്യ​ത്തെ സം​ഘ​ബ​ലംകൊ​ണ്ട് ചോ​ദ്യം​ചെ​യ്യു​ന്ന അ​നീ​തി​യെ കേ​ര​ള​സ​മൂ​ഹം അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ​ത​ന്നെ ത​ള്ളി​ക്ക​ള​യു​മെ​ന്നു തീ​ർ​ച്ച.

മ​റ്റൊ​രു താ​ര​ത​മ്യം, സി​ഖ് ത​ല​പ്പാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. സി​ഖ് ത​ല​പ്പാ​വി​നു​ള്ള ഇ​ള​വി​നെ ഹി​ജാ​ബു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. സി​ഖ് ത​ല​പ്പാ​വ് അ​വ​രു​ടെ മ​ത​ത്തി​ലെ "അ​നി​വാ​ര്യ​മാ​യ മ​ത​പ​ര​മാ​യ ആ​ചാ​രം' (ERP) ആ​യി നി​യ​മ​പ​ര​മാ​യി​ത​ന്നെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. ഹി​ജാ​ബ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ട​തി​ക​ൾ വി​വി​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​വു​മ​ല്ല, ഫാ​ത്തി​മ ത​സ്നീം V/s സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള (2018) കേ​സി​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത അ​വ​കാ​ശം ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ കൂ​ട്ടാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കും അ​ച്ച​ട​ക്ക​ത്തി​നും മു​ക​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കേ​ര​ള ഹൈ​ക്കോ​ട​തി തീ​ർ​പ്പു​ക​ൽ​പ്പി​ച്ച​തും യൂ​ണി​ഫോം നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സ്ഥാ​പ​ന​ത്തി​നാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ച​തും ചേ​ർ​ത്തു വാ​യി​ക്ക​ണം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ഹി​ജാ​ബ് സം​ബ​ന്ധി​ച്ച വി​ധി (2022), ഹി​ജാ​ബ് അ​നി​വാ​ര്യ​മാ​യ മ​ത​പ​ര​മാ​യ ആ​ചാ​ര​മ​ല്ല എ​ന്നു വി​ല​യി​രു​ത്തി​ക്കൊ​ണ്ട് യൂ​ണി​ഫോം ന​യ​ത്തി​നു മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​മു​ണ്ട്.

മേ​ൽ​ സൂ​ചി​പ്പി​ക്ക​പ്പെ​ട്ട കോ​ട​തി​വി​ധി​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്, ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശി​ക്കു​മ്പോ​ൾ, പ്ര​സ്തു​ത വി​ദ്യാ​ർ​ഥി സ്ഥാ​പ​ന​പ​ര​മാ​യ അ​ച്ച​ട​ക്ക​ത്തി​നും പൊ​തു​നി​യ​മ​ങ്ങ​ൾ​ക്കും വി​ധേ​യ​നാ​ണ് എ​ന്ന​താ​ണ്. യൂ​ണി​ഫോം ഇ​ള​വ് ന​ൽ​കി​യാ​ൽ അ​ത് മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​ക​യും സ്കൂ​ളി​ലെ അ​ച്ച​ട​ക്ക​ത്തെ​യും മ​ത​നി​ര​പേ​ക്ഷ​മാ​യ വി​ദ്യാ​ഭ്യാ​സ അ​ന്ത​രീ​ക്ഷ​ത്തെ​യും ത​ക​ർ​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​യ​തി​നാ​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി​ത​ന്നെ ശ​രി​യെ​ന്നു വേ​ണം, ക​രു​താ​ൻ.

വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു കു​ട​പി​ടി​ക്കു​ന്ന​വ​രു​ടെ ക​പ​ട​മു​ഖം

ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ, യാ​ദൃ​ച്ഛി​ക​മാ​യു​ണ്ടാ​കു​ന്ന ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള​ല്ലെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. തി​ക​ഞ്ഞ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ത്ത​രം ധ്രു​വീ​ക​ര​ണ​ങ്ങ​ളെ മു​ള​യി​ലേ നു​ള്ളു​ക​യെ​ന്ന​തു​ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക പോം​വ​ഴി. അ​തി​ന​പ്പു​റം വ​ർ​ഗീ​യ ചേ​രി​തി​രി​വു​ണ്ടാ​ക്കി, ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ ഗ​ണ​ത്തി​ൽ ഭ​ര​ണനി​ർ​വ​ഹ​ണ ചു​മ​ത​ല​യി​ലു​ള്ള​വ​ർ പോ​ലു​മു​ള്ള​തി​ന്‍റെ ക​പ​ട​ത, കേ​ര​ള സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞുതു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ത​രം ശ്ര​മ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹം അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ​ത​ന്നെ ത​ള്ളി​ക്ക​ള​യു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​വു​മു​ണ്ട്.

ഇ​വി​ടെ തെ​ളി​ഞ്ഞുവ​രേ​ണ്ട​ത്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോ​മെ​ന്ന തു​ല്യ​ത​യി​ലേ​ക്കും സ​മ​ത്വ​ത്തി​ലേ​ക്കു​മു​ള്ള പാ​ത​യാ​ണ്. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും സാ​മ്പ​ത്തി​ക ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളു​ടെ​യും അ​തി​ർ​വ​ര​മ്പു​ക​ളെ ഭേ​ദി​ക്കു​ന്ന തു​ല്യ​ത​യു​ടെ പ്രാ​യോ​ഗി​ക​ത​ത​ന്നെ​യാ​ണ്, യൂ​ണി​ഫോ​മെ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ൾ സ്വ​പ്നം ക​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ നൈ​മി​ഷി​ക​മാ​യ വൈ​കാ​രി​ക​ത​യ്ക്ക​പ്പു​റം, ന​മ്മു​ടെ നാ​ട് പാ​ര​മ്പ​ര്യ​മാ​യി ആ​ർ​ജി​ച്ചെ​ടു​ത്ത മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ക​ണ്ണി​ക​ളെ വി​ള​ക്കി​ച്ചേ​ർ​ക്കേ​ണ്ട ബാ​ധ്യ​ത​യാ​ണ് നാം ​ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. അ​തി​നു​ത​ന്നെ​യാ​ണ് മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​സ​മൂ​ഹ​വും പ്രാ​മു​ഖ്യം ന​ൽ​കേ​ണ്ട​ത്.

Kerala

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ല; കോ​ള​ജു​ക​ള്‍​ക്ക് കേ​ര​ള വി​സി​യു​ടെ സ​ര്‍​ക്കു​ല​ര്‍

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ അ​ഡ്മി​ഷ​ന്‍ ഇ​ല്ലെ​ന്ന തീ​രു​മാ​ന​വു​മാ​യി കേ​ര​ള വി​സി മു​ന്നോ​ട്ട്.

വി​ഷ​യ​ത്തി​ല്‍ കോ​ള​ജു​ക​ള്‍​ക്ക് വി​സി മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു. പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്.

സ​ത്യ​വാം​ഗ്മൂ​ലം ലം​ഘി​ച്ച് കേ​സി​ല്‍ പ്ര​തി​ക​ളാ​യാ​ല്‍ ന​ട​പ​ടി എ​ടു​ക്കാം. സ​സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ നാ​ല് ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ളേ​ജു​ക​ളി​ല്‍ നി​ന്ന് ഡീ​ബാ​ര്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ?, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണോ?, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ കേ​സു​ക​ളി​ലോ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലോ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ?, പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ പെ​ട്ടി​ട്ടു​ണ്ടോ? എ​ന്നി​വ​യാ​ണ​വ.

ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ മ​റു​പ​ടി ന​ല്‍​ക​ണം. സ​ര്‍​ക്കു​ല​ര്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി കോ​ള​ജ് കൗ​ണ്‍​സി​ലി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് രം​ഗ​ത്തെ​ത്തി. ച​രി​ത്ര നി​ഷേ​ധ ഉ​ത്ത​ര​വു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​മെ​ന്ന് എ​സ്എ​ഫ്‌​ഐ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. വൈ​സ് ചാ​ന്‍​സ​ല​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും പി.​എ​സ്. സ​ഞ്ജീ​വ് പ​റ​ഞ്ഞു.

District News

വിഴിഞ്ഞത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം; കാർ ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പൊ​ഴി​യൂ​ർ സ്വ​ദേ​ശി ഷാ​ബു(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം നി​ർ​മ​ലാ ഭ​വ​നി​ൽ ജ​യിം​സ്- മോ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ജെ​യ്സ​ൻ(17), പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്നി​ൽ ഷാ​ജി-​ട്രീ​സ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ടി.​ഷാ​നു(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി പു​തി​യ​തു​റ സ്വ​ദേ​ശി​നി സ്റ്റെ​ഫാ​നി(16) ഗു​രു​ത​ര പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.

അ​ഭി​ഭാ​ഷ​ക​നാ​യ ഷാ​ബു​വി​നെ​തി​രെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത​നു​സ​രി​ച്ചു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് എ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ന​പ്പൂ​ർ​വ​മു​ള​ള ന​ര​ഹ​ത്യ​യ്ക്കാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ഴി​ഞ്ഞ​ത്ത് നി​ന്ന് പു​തി​യ​തു​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ചൊ​വ്വ​ര ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

District News

വയനാട്ടിൽ വിദ്യാർഥിക്ക് നേരെ വന്യജീവി ആക്രമണം; കടുവ യെന്ന് നാട്ടുകാർ

വയനാട്: വന്യജീവി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക. തിരുമാലി കാരമാട ഉന്ന തിയിലെ സുനീഷിനാണ് പരിക്കേറ്റത്.
കാട്ടിക്കുളം സ്കൂ‌ളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. വീടിന് സമീപം കളിക്കുന്നതിനിടെ വന്യജീവി ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നഖം കൊണ്ട തിന്റെ പാടുകളുണ്ട്. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സുനീഷിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ ക്രമണത്തിന് പിന്നിൽ പുലിയാകാമെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Kerala

കാ​റി​ടി​ച്ച് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്; ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി

 

കാ​സ​ർ​ഗോ​ഡ്: കാ​ർ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​ന്നി​ലി​ടി​ച്ച് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നു പി​ന്നാ​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി. പ​ള്ള​ഞ്ചി​യി​ലെ അ​നീ​ഷാ​ണ് (43) ജീ​വ​നൊ​ടു​ക്കി​യ​ത്.‌‌

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ബേ​ത്തൂ​ർ​പാ​റ​യി​ൽ​നി​ന്ന് പ​ള്ള​ഞ്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യ്ക്ക് പി​റ​കി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ബേ​ത്തൂ​ർ പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ പ​ള്ള​ഞ്ചി​യി​ലെ​ത്തി​യ അ​നീ​ഷ് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ആ​സി​ഡ് കു​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​നീ​ഷി​നെ ആ​ദ്യം കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ലാ​പു​ര​ത്തേ​ക്കും മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

District News

നിയമ വിദ്യാർത്ഥികൾക്ക് മലയാളത്തിൽ പരീക്ഷയെഴുതാം; ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനം

കേരളത്തിലെ നിയമ വിദ്യാർത്ഥികൾക്ക് ഇനി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുമതി. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഗവേണിംഗ് ബോഡി യോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നാലു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഭാഗമായി കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള 1.0 പോർട്ടൽ ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പോർട്ടലുമായി ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സർവകലാശാലകളിലും കോളേജുകളിലുമുള്ള സെന്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. പ്രാദേശിക വിജ്ഞാനത്തിൻ്റെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യവുമായി ബന്ധപ്പെട്ട് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസൂത്രണം ചെയ്യുന്നുണ്ട്.

Latest News

Up