x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ ബസിനു പിന്നിൽ തീർഥാടക വാഹനം ഇടിച്ചു; വിദ്യാർഥികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്


Published: December 5, 2025 09:01 AM IST | Updated: December 5, 2025 10:10 AM IST

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ ബസിന്‍റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. സ്‌കൂള്‍ ബസിന്‍റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്‍ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags : School bus Sabarimala pilgrims Accident Students Kottayam

Recent News

Up