Kerala
പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്.
ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം 55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്റെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു.
ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതോടെയായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ചത്. മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയവരെ മുഖ്യമന്ത്രി വേദിയിൽ പരസ്യമായി ശാസിച്ചു. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇതെന്ന് പിണറായി ചോദിച്ചു. ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോയെന്ന് ചോദിച്ച പിണറായി വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ തടസമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പറഞ്ഞു.
മൈക്കിലൂടെ പരസ്യമായാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം പ്രവണത ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി.
കോട്ടയത്ത് ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിയെ ആദ്യം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശിയും പ്രതിഷേധിച്ചു.
Kerala
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റർ മാർഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Kerala
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) 35-ാമത് സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിക്കും.
14നു രാവിലെ 9.30നു സാമ്പത്തിക വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 11.30നു പ്രതിനിധി സമ്മേളനം. വൈകുന്നേരം അഞ്ചിനു നടക്കുന്ന സാമ്പത്തികരംഗത്തെപ്പറ്റിയുള്ള പ്രഭാഷണം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
15നു രാവിലെ 10നു നടക്കുന്ന സാംസ്കാരികസമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപക ലോകം അവാര്‍ഡ് ദാനം പ്രശസ്ത സാഹിത്യകാരന് ബെന്യാമിന് നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ട്രേഡ് യൂണിയന് സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
16നു രാവിലെ 10നു മാധ്യമ പ്രവര്ത്തകന് സായ്നാഥ് പ്രഭാഷണം നടത്തും. 3.30നു തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് നാളെ മുതല്‍ തിരുനക്കര മൈതാനത്ത് വൈജ്ഞാനിക-ശാസ്ത്ര-ചരിത്ര പ്രദര്‍ശനവും നടക്കും.
Kerala
കോട്ടയം: പാലാ കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ശനിയാഴ്ചയുണ്ടായ അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ എൻ.എസ്.ശ്രീനാഥും (22 ) മരിച്ചിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയുമായി ചേനപ്പാടിയിലെ വീട്ടിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.
District News
അരുവിത്തുറ: സ്ഥലം മാറി പോകുന്ന ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളജ് യാത്രയപ്പ് നൽകി. പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ അരുവിത്തുറ കോളജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു.
ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, അധ്യാപക പ്രതിനിധി ബിനോയി സി. ജോർജ്, കോളജ് സൂപ്രണ്ട് ജോബി അലക്സ്, ഐക്യുഎസി കോ ഓർഡിനേറ്റർ എന്നിവർ സംസാരിച്ചു.
ആശംസകൾക്ക് ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മറുപടി നൽകി.
DCL (Deepika Children’s League)
ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു കോട്ടയത്തുവച്ചും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് കോഴിക്കോട്ടുവച്ചും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. മാർച്ച് ആദ്യവാരമായിരിക്കും മത്സരം. തീയതിയും മത്സരവേദിയും പിന്നീട് അറിയിക്കുന്നതാണ്.
മത്സരയിനങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Kerala
കോട്ടയം: യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടലിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാരിശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്.
ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിൽ 202-ാം മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നമതക്കാരായ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വീട്ടുകാർ വിവാഹത്തെ എതിർത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തിരച്ചിലിനിടെയാണ് ഹോട്ടലിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടപടികൾക്ക് ശേഷം ഇരുവരെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കോട്ടയം: നഗര മധ്യത്തിലെ ഹോട്ടിലിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് സംഭവം. കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് ഹോട്ടലിലെത്തി പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ ശനിയാഴ്ച രാവിലെ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്ന് രാവിലെയാണ് മരിച്ച ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.
District News
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും അപകടം. രണ്ടാം വാർഡിനു സമീപത്തെ പൊളിച്ചുനീക്കിയ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് ഷേഡ് താഴെവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു.
ഒറീസ സ്വദേശി കബി നായിക്കി (45) ന്റെ ദേഹത്തേക്കാണ് കെട്ടിടത്തിൽനിന്ന് ഷേഡ് അടർന്നുവീണത്. നല്ല ഉയരത്തിൽനിന്നാണ് ഷേഡ് താഴേക്ക് വീണത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.സംഭവത്തെത്തുടർന്ന് കബി നായിക്കിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എംആർഐ സ്കാൻ ഉൾപ്പെടെവിധേയനാക്കി ചികിത്സ നൽകുകയാണ്.
കഴിഞ്ഞ ജൂലൈയിൽ മകളുടെ ചികിത്സയ്ക്കായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ഇതിനു സമീപത്ത് തന്നെയാണ് വീണ്ടും അപകടം സംഭവിച്ചത്.
ജൂലൈയിൽ ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണപ്പോൾ മുൻകരുതൽ എന്ന നിലയിൽ രണ്ട്, ആറ്, ഒന്‍പത് വാർഡു കളിലെ കാലപ്പഴക്കം ചെന്ന ശുചിമുറി അടച്ചുപൂട്ടുകയും പിന്നീട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഈ വാർഡുകൾക്കായി പുതിയ ശുചിമുറി കെട്ടിടം പണിയുന്നതിനായി അടിത്തറകെട്ടി. ബാക്കി നിർമാണ പ്രവർത്തനം നടന്നു വരികയാണ്.
കബി നായിക്കും സഹ തൊഴിലാളികളും നിർമാണ പ്രവർത്തനത്തിലേർപ്പെട്ടു കൊണ്ടിരിക്കേയാണ് പഴയ ശുചിമുറിയുടെ പൊളിച്ചുനീക്കിയ ഭാഗത്ത് പൊളിച്ചുനീക്കാതിരുന്ന കോൺക്രീറ്റ് ഷേഡ് അടർന്ന് കബി നായിക്കിന്റെ ദേഹത്തുവീണത്. സംഭവം അറിഞ്ഞ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.
Kerala
കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവനം പുറലോകമറിയുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോഴാണ് അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീടിന്റെ കമ്പി നെറ്റ് തകർത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും മരിച്ചു. ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മക്കൾ: സുദീപ്, സുമിത്, സുബിത.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂരും റണ്ണേഴ്സ് അപ്പായ കോട്ടയവും ക്വാര്‍ട്ടറില്‍.
കോട്ടയം 63-34ന് മലപ്പുറത്തെയും 76-47ന് കോഴിക്കോടിനെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ ക്വാർട്ടറിൽ ഇടം നേടി.
Sports
പാലാ: 50-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കോട്ടയത്തിനു ജയം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ കോട്ടയം 45-42ന് മലപ്പുറത്തെ തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് 39-39ന് സമനിലയായതോടെയാണ് എക്സ്ട്രാ ടൈം വേണ്ടിവന്നത്.
പെണ്‍കുട്ടികളുടെ മറ്റു മത്സരങ്ങളില്‍ ആലപ്പുഴ 75-42ന് പത്തനംതിട്ടയെയും തൃശൂര്‍ 70-32ന് വയനാടിനെയും തകര്‍ത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം 65-38ന് പത്തനംതിട്ടയെ തോല്‍പ്പിച്ചു.
District News
അരുവിത്തുറ: വിദ്യാർഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു.
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ ഇടയിൽ ശരീരഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി, പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള വിദഗ്ധരായ ക്ലിനിക്കൽ ഡയറ്റീഷ്യൻമാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ എന്നിവർ ആശംസകൾ അറിയിച്ചു.
NRI
കോട്ടയം: ആഗോള മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അമേരിക്കൻ മലയാളിയും എഴുത്തുകാരനും വേൾഡ് മലയാളി വോയിസ്.കോം മാനേജിംഗ് എഡിറ്ററുമായ ആൻഡ്രൂ പാപ്പച്ചനെ സിഎംഎസ് കോളജിലെ സഹപാഠികളും അധ്യാപകരും ചേർന്ന് ആദരിച്ചു.
കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രഫ. എസ്. ശിവദാസ്, സഹപാഠിയായ റവ.ഡോ. കെ.എം. ജോർജ്, ഡോ. ജോർജ് ചെറിയാൻ, ഡോ. ജോസഫ് ചെറിയാൻ, ഡോ. മേരി കുരുവിള, അധ്യാപിക പാർവതി, തോമസ് ജോബ്, പ്രഫ. ജോൺ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനുമായി ആൻഡ്രൂ പാപ്പച്ചൻ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അഭിമാനമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീർഘകാലത്തെ അമേരിക്കൻ ജീവിതത്തിനുശേഷവും തന്റെ വേരുകളോടും നാടിനോടും സഹപാഠികളോടും അദ്ദേഹം പുലർത്തുന്ന ആത്മബന്ധത്തെ സുഹൃത്തുക്കൾ പ്രകീർത്തിച്ചു.
ചടങ്ങിൽ സംസാരിച്ച ആൻഡ്രൂ പാപ്പച്ചൻ, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും ഈ ബഹുമതിയിൽ താൻ അതീവ വിനീതനാകുന്നെന്നും പറഞ്ഞു.
Kerala
കോട്ടയം: പുതുപ്പള്ളി റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാട്ടേഴ്സില്‍ മോഷണം. തിങ്കളാഴ്ച രാത്രിയിലാണു സംഭവം.
നൂറു പവനോളം സ്വര്‍ണം നഷ്ടമായെന്നാണ് സൂചന. മൂന്നു മുറികളില്‍ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലുമാണു കണ്ടെത്തിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 12നുശേഷമാണു മോഷണം നടന്നതായാണു പോലീസ് പറയുന്നത്. മോഷണം നടന്ന ക്വാട്ടേഴ്സില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റും പോയ സമയത്താണ് മോഷണം നടന്നത്.
ചിലര്‍ രാവിലെ തിരികെയെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. മോഷണം നടന്ന ക്വാട്ടേഴ്സുകളില്നിന്നു പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിവരം.
വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കു. സംഭവമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തി. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടിലെ താമസക്കാര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താന്‍ ആവുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
District News
അരുവിത്തുറ: കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി.
മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലാഗ്നിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു.
ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. തോമസ് പുളിക്കൽ, യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, ആർട്സ് ക്ലബ് സെക്രട്ടറി ഖദീജസുഹ, വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ സംസാരിച്ചു.
District News
സമുദായാംഗങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലേക്കു വരണമെന്ന് ആഹ്വാനം
ചങ്ങനാശേരി: നസ്രാണി പൈതൃകത്തിന്റെ കാഹളം മുഴക്കിയും കൂട്ടായ്മയുടെ ശക്തി ബലപ്പെടുത്തിയും ചങ്ങനാശേരി അതിരൂപതയില്‍ സമുദായ ശക്തീകരണ വര്‍ഷത്തിനു ദീപം തെളിഞ്ഞു. കുറുമ്പനാടം ഫൊറോന പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും സമുദായം നേരിടുന്ന വെല്ലുവിളികളും യോഗം ചര്‍ച്ച ചെയ്തു.
സമുദായിക ശക്തീകരണം വെറും യോഗങ്ങളിലൊതുങ്ങുന്നതല്ല. സമുദായത്തിന്റെ സമഗ്ര പുരോഗതിക്കുള്ള കര്‍മപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പാക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ഏഴാംക്ലാസ് മുതലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തോടൊപ്പം അഭിരുചിക്കനുസരിച്ചുള്ള പദ്ധതികളും ഇവരുടെ പ്രോത്സാഹത്തിനായി ഇടവകകളില്‍ വൈദികരുടെ നേതൃത്വത്തില്‍ ഗൈഡന്‍സ് പദ്ധതികളും ആവിഷ്കരിക്കുമെന്നും ആമുഖപ്രസംഗത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അറിയിച്ചു. അതിരൂപതയിലെ കുടുംബങ്ങളുടെ ഭദ്രതയ്ക്കായുള്ള നയപരിപാടികളും ആസൂത്രണം ചെയ്യും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലേക്ക് കൂടുതല്‍ യുവജങ്ങള്‍ കടന്നുവരണമെന്നും വികാരി ജനറാള്‍ ആഹ്വാനം ചെയ്തു.
ഫൊറോനപള്ളിയുടെ പ്രധാന കവാടത്തില്‍നിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സമ്മേളനനഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു. അതിരൂപതയുടെ വിശ്രുതമായ ചരിത്രം അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു തുടക്കം. അതിരൂപതയുടെ അതിരമ്പുഴ മുതല്‍ അമ്പൂരി വരെ വ്യാപിച്ചുകിടക്കുന്ന 18 ഫൊറോനകളില്‍നിന്നുള്ള വൈദിക, സന്യാസിനി, അല്മായ സംഘടനാ പ്രതിനിധികളായ രണ്ടായിരത്തിഅഞ്ഞൂറിലേറെപ്പേര് സമ്മേളനത്തില്‍ പങ്കെടുത്തു.
കണ്‍വീനര്‍മാരായ അഡ്വ. ഡെന്നീസ് ജോസഫ്, പ്രഫ. ജാന്സണ് ജോസഫ്, ബിനു ഡൊമനിക്, ഡോ. സിജോ ജേക്കബ്, ബിനു വെളിയനാട്, ജോയല്‍ ജോണ്‍ റോയി, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി, ജസ്റ്റിന് പാറുകണ്ണില്‍, മാത്തുക്കുട്ടി മറ്റത്തില്‍, ജിന്സണ് തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ആന്റണി മലയില്‍, അമല തൂമ്പുങ്കല്‍, റിന്‍സ് വര്‍ഗീസ്, ഫൊറോനപള്ളി കൈക്കാരന്മാരായ ജോസഫ് തെക്കേക്കര, ജോയിച്ചന്‍ മറ്റത്തില്‍, ജോര്‍ജുകുട്ടി പുത്തന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ജോബ് മൈക്കിള്‍ എംഎല്‍എ, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മാര്‍ഗംകളി, പരിചമുട്ടുകളി തുടങ്ങിയ നസ്രാണി കലാരൂപങ്ങളും യുവജനങ്ങളുടെ റൂഹാബാൻഡും സമ്മേളനത്തിന് ആവേശമായി. നസ്രാണി പൈതൃകത്തിലുള്ള ഭക്ഷണത്തോടെയാണ് സമ്മേളനം സമാപിച്ചത്.
ചങ്ങനാശേരി അതിരൂപത കേരളത്തിലെ നസ്രാണി സമുദായത്തിന്റെ നാവ്: ജസ്റ്റീസ് ജെ.ബി. കോശി
കുറുമ്പനാടം: കേരളത്തിലെ നസ്രാണി സമുദായത്തിന്റെ മുഴുവന്‍ നാവാണ് ചങ്ങനാശേരി അതിരൂപതയെന്നും സമൂഹത്തിനു പല നന്മകളും ചെയ്യാന്‍ കഴിവുള്ള സമൂഹമാണിതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ ഒന്നിച്ചുനിന്നാല്‍ വലിയശക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുമ്പനാടത്തു നടന്ന അതിരൂപത സമുദായ ശക്തീകരണ വര്‍ഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വിശ്വാസികളാണ് സമുദായത്തിന്റെ വലിയ ശക്തി. കുട്ടികള്‍ ട്യൂഷനെക്കാള് പ്രാധാന്യം വിശുദ്ധ കുര്‍ബാനയ്ക്കു നല്‍കണം. സഭ ചെയ്യുന്ന വലിയ നന്മകളെ കാണാതെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതി നന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പരിഹാരത്തിനു കനാലുകള്‍ വൃത്തിയാക്കണമെന്ന ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിനു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സന്നദ്ധമാകണമെന്നും ജസ്റ്റീസ് കോശി ആവശ്യപ്പെട്ടു.
മാര്‍ തോമസ് തറയിലിന് നിത്യസഹായ മാതാവിന്റെ ചിത്രം സമ്മാനിച്ച് ജസ്റ്റീസ് കോശി
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു നിത്യസഹായ മാതാവിന്റെ ചിത്രം നല്കി ജസ്റ്റീസ് ബെഞ്ചമിന്‍ കോശി. കുറുമ്പനാടത്തു നടന്ന അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോഴാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൂടിയായ ജസ്റ്റീസ് കോശി മാര്‍ തറയിലിനു ചിത്രം നല്‍കിയത്. ചിത്രം സമ്മാനമായി ലഭിച്ച വിവരം ആര്‍ച്ച്ബിഷപ് സമ്മേളനത്തില്‍ പറഞ്ഞു.
കുറുമ്പനാടത്ത് സമുദായ ശക്തീകരണ സമ്മേളനം നടക്കുന്നതു കണ്ട് സ്വര്‍ഗത്തിലിരുന്ന് പവ്വത്തില്‍ പിതാവ് സന്തോഷിക്കുന്നുണ്ടെന്ന് ജസ്റ്റീസ് ജെ.ബി. കോശി പ്രസംഗമധ്യേ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായിരിക്കെ, പലതവണ ചങ്ങനാശേരി അരമനയിലെത്തി പവ്വത്തില്‍ പിതാവിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ജെ.ബി. കോശി കൂട്ടിച്ചേര്‍ത്തു.
Kerala
തൃശൂര്‍: പൂരനഗരിയില്‍ മാര്‍ഗംകളി അഴകിന്റെ കലാവിരുന്നായി. അഴകും മിഴിവും ഒന്നുചേര്‍ന്ന മാര്ഗംകളിമത്സരം ആവേശവും ആസ്വാദ്യവുമായിരുന്നു.
പൗരാണിക ക്രൈസ്തവവേഷവിധാനങ്ങളായ ഞൊറിഞ്ഞുടുത്ത മുണ്ടും ചട്ടയും കവണിയും കുണുക്കും കാശുമാലയും ഏഴുകല്ലുള്ള കമ്മലുമൊക്കെയിട്ട് 'മേയ്ക്കണിന്ത പീലിയുമായില്മേല്ത്തോന്നും മേനിയും' എന്ന പാദഗാനവുമായി ആടിത്തകര്‍ത്തപ്പോള്‍ ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്നു മികച്ചുനിന്നു. ക്രൈസ്തവവിശ്വാസപാരമ്പര്യം വിളിച്ചോതുന്ന തമിഴ് - മലയാളം ശീലുകളുടെ ഈണപ്പാട്ടിനൊപ്പം കുമാരിമാര്‍ നിലവിളക്കിനുചുറ്റും ആടിത്തകര്‍ത്തു.
പാട്ടുകാരി ഉള്‍പ്പെടെ ഏഴുപേരാണ് ഓരോ ടീമിലും കാഴ്ചവിരുന്നൊരുക്കിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ അപ്പീലുമായി എത്തിയവര്‍ ഉള്‍പ്പെടെ 18 ടീമുകള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 16 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
കോട്ടയം ജില്ലയിൽനിന്നും അപ്പീലുമായി എത്തി ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സരിച്ച പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിസ്റ്റര്‍ സോഫിയായുടെ നേതൃത്വത്തില്‍ എയ്ഞ്ചലീന സണ്ണി ക്യാപ്റ്റനായി അന്ന സണ്ണി, അലീന ജോസ്മോന്, കീര്‍ത്തി മരിയ, മരിയ ബിജു, അല്‍മ ജോസ്, ബെന്ന ഷിനോ എന്നിവരായിരുന്നു ടീം പുന്നത്തുറയിലുണ്ടായിരുന്നത്. ആദ്യമത്സരവും പുന്നത്തുറ ടീമിന്റെയായിരുന്നു. നിറഞ്ഞ കൈയടിയാണ് സദസില്‍നിന്നു ലഭിച്ചത്.
കെസിഎസ്എല്‍, മിഷന് ലീഗ് കലോത്സവങ്ങളിലെയും സംസ്ഥാന ചാമ്പ്യന്മാരാണ് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് സ്കൂള്‍ ടീം. ജയിംസ് മാഷില്‍നിന്നു പരിശീലനം ലഭിച്ച കുട്ടികള്‍ ഇത്തവണ തനിയെ പരിശീലിച്ചാണ് മത്സരത്തിനെത്തിയത്.
Kerala
കുമരകം: കുമരകം എസ്കെഎം ദേവസ്വം ബാങ്കില്‍ കോടികളുടെ അഴിമതി നടന്നതായി കുമരകത്ത് പോസ്റ്റര്‍. എസ്കെഎം ദേവസ്വം സംരക്ഷണസമിതിയുടെ പേരിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്. അഴിമതി അന്വേഷണ കമ്മീഷന് കണ്ടെത്തിയെന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിന്റെ ആധികാരികതയോ പോസ്റ്റര്‍ ആരാണ് പതിച്ചതെന്നോ വ്യക്തമായിട്ടില്ല. ബാങ്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും അവരുടെ ബന്ധുക്കളും വായ്പയായും മറ്റും എടുത്ത തുക തിരിച്ചടച്ചിട്ടില്ലെന്നും ഇത് അഴിമതിയാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
ഭഗവാന്റെ സ്വത്ത് അടിച്ചുമാറ്റിയവർക്ക് ഇപ്പോഴത്തെ ഭരണസമിതിയിലുള്ള ചിലർ കാവൽ നിൽക്കുകയാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്. ചിലരുടെ പേര് അടക്കമാണ് പോസ്റ്ററിൽ ആരോപണം ഉള്ളത്.
Kerala
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ ഇന്ന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലെ പ്രിൻസ് ലൂക്കോസ് നഗറിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടിയുടെ ജനപ്രതിനിധികൾക്ക് കൺവൻഷനിൽ സ്വീകരണം നൽകും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കൺവെൻഷനും അനുമോദന സമ്മേളനവും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും.
വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഷെവ. ടി.യു. കുരുവിള, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോഓര്‍ഡിനേറ്റർ അപു ജോൺ ജോസഫ്, കോട്ടയം ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിക്കും.
District News
അരുവിത്തുറ: എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ വ്യാഴാഴ്ച നടക്കും. എട്ട് ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളജ് മാനേജർ വെരി റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും.
മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി പ്രഫ.ഡോ. ബിനു വർഗീസ്, അരുവിത്തുറ കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.
Kerala
കോട്ടയം: വെമ്പള്ളിയിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വൈലാശേരി അര്ജുനന് എന്ന ആനയാണ് ഇടഞ്ഞത്.
വെമ്പള്ളിയില്‍ റേഷന്‍ കടപടിക്ക് സമീപം വച്ച് ഇന്ന് വൈകുന്നരം അഞ്ചോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്തുണ്ടായിരുന്ന ഒന്നാം പാപ്പാന് സജിക്കാണ് കുത്തേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ കയറ്റിയ ലോറിയിലുണ്ടായിരുന്ന മറ്റ് നാല് പാപ്പാന്മാര് ചേര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേയ്ക്ക് മാറ്റി.
Kerala
കോട്ടയം: കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
Kerala
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്.
ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം.
ഏഴ് മാസം മുൻപാണ് യുവതി ഇവിടെ താമസിക്കാനെത്തിയതെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെയും ഷേർലിയുടെയും മൃതദേഹങ്ങൾ ഒരേ മുറിയിലാണ് കാണപ്പെട്ടത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും വീടിനുള്ളിൽ പരിശോധന നടത്തും.
Kerala
കോട്ടയം: അയ്മനത്ത് ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
District News
കോട്ടയം: കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പാവപ്പെട്ടവർക്ക് എടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന തുണിപ്പെട്ടികൾ നിറഞ്ഞു വസ്ത്രങ്ങൾ നിലത്തു റോഡരികിൽ. ആളുകൾ കൊണ്ടുവയ്ക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് എടുത്തുകൊണ്ടുപോകാവുന്ന രീതിയിലാണ് ഇതു സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ പെട്ടികൾ നിറഞ്ഞു തുണി റോഡരികയിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. ഇതു നായ്ക്കളും മറ്റും കടിച്ചുവലിച്ചുകൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. അതുപോലെ മഴ പെയ്താൽ ഈ തുണികൾ നശിക്കും.
നിരാലംബര്‍ക്കു വസ്ത്രങ്ങള്‍ പണം നല്‍കാതെ ആവശ്യാനുസരണം എടുക്കാനാണു കണ്ണാടിയിട്ട് അടച്ചുറപ്പുള്ള തുണിപ്പെട്ടി സ്ഥാപിച്ചത്.
ഈ പെട്ടിയിലേക്കു ധാരാളം ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതരസംസ്ഥാനക്കാരും ഭിക്ഷാടകരും ഉള്‍പ്പെടെ നിരവധി പേര് ഉടയാടകള്‍ പണം നല്‍കാതെ കൊണ്ടുപോയിരുന്നു.
ഏതാനും നാളുകളായി കുറച്ചധികം വസ്ത്രങ്ങള്‍ നിലത്തു കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. തുണിപ്പെട്ട നിറയെ വസ്ത്രങ്ങളുമുണ്ട്. താഴെ വീണു കിടക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ എടുത്തതിനു ശേഷം ഉപേക്ഷിച്ചതാണോ അതോ ഇനി വീടുകളിലെ ഒഴിവാക്കാനുള്ള വസ്ത്രങ്ങൾ ആളുകൾ ഇവിടെക്കൊണ്ട് തള്ളിയിട്ടു പോകുന്നതാണോയെന്നും വ്യക്തമല്ല. ഏറെ നാള് വസ്ത്രങ്ങള്‍ റോഡില്‍ കിടന്നാല്‍ മഴയും വെയിലുമേറ്റ് ഉപയോഗ ശൂന്യമാകുമെന്നിരിക്കെ അധികൃതര്‍ വസ്ത്രങ്ങളുടെ ഗുണനിലവാരം പരിശോധിച്ച ശേഷം അവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Business
കോട്ടയം: എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി കോട്ടയം ലുലു മാളില്‍ പകുതി വിലയ്ക്കു സാധനങ്ങള്‍ വാങ്ങാം. വിവിധ ബ്രാൻഡുകളുടെ 3000ത്തോളം ഉത്പന്നങ്ങള്‍ക്കാണു വന്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എട്ടുമുതല്‍ 11 വരെയുള്ള നാലു ദിവസങ്ങളിലാണ് വമ്പിച്ച ഓഫര്‍ സെയില്‍ നടക്കുന്നത്.
ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിംഗിനും അവസരമുണ്ടാകും. പുലർച്ചെ രണ്ടു വരെ മാള്‍ തുറന്നുപ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ കോട്ടയം ലുലു മാളിലെ ഫുഡ് കോര്‍ട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പര്‍ച്ചേസ് സാധ്യമാണ്.
കോട്ടയം ലുലു മാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകുന്നുണ്ട്. ഇവിടെനിന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാം. ഓഫര്‍ സെയില്‍ പരിഗണിച്ച് ബില്ലിംഗിനായി പ്രത്യേക കൗണ്ടറുകളും പാര്‍ക്കിംഗിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.
ജനറല്‍ മാനേജര്‍ നിഖില്‍ ജോസഫ്, ബയിംഗ് അസിസ്റ്റന്റ് മാനേജര്‍ ഇസ്മയില്‍ അല്‍ ജാമിര്‍, മാള്‍ മാനേജര്‍ പ്രിന്‍സ് ഫിലിപ്പ്, ഫണ്ട്യുറ മാനേജര്‍ പ്രശാന്ത്, ലേഡീസ് വെയര്‍ അസി. മാനേജര്‍ റിയാ മറിയം രാജി, ലുലു കണക്ട് മാനേജര്‍ ലാല്സണ് രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Sports
കോട്ടയം: ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാദമിയും സംയുക്തമായി കോട്ടയം മാന്നാനം കെഇ സ്കൂള്‍ ഗ്രൗണ്ടില്‍ നാലിനു രാവിലെ 10 മുതല്‍ പ്രഫഷണല്‍ ആര്‍ച്ചറി പരിശീലനം നടത്തും.
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷി ഇല്ലാത്തവര്‍ക്കുമായി ഇന്ത്യന്‍ റൗണ്ട്, റീക്കര്‍വ്, കോമ്പൗണ്ട് ഇനങ്ങളിലായിരിക്കും പരിശീലനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനായി അഡ്വാന്‍സ്ഡ് ലെവല്‍ പരിശീലനമാണ് കായിക താരങ്ങള്‍ക്കു ലഭിക്കുക. ഭിന്നശേഷിക്കാര്‍ക്കു പരിശീലനവും പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും അസോസിയേഷന് സൗജന്യമായി നല്‍കും.
അപേക്ഷകള്‍ നാളെ വൈകുന്നേരം അഞ്ചിന് മുമ്പ് അസോസിയേഷന്റെ ഇ മെയില്‍ ലഭിക്കണം. പ്രായപരിധിയില്ലാതെ ആര്‍ച്ചറി പഠിക്കാന്‍ ആഗ്രഹിക്കുന്ന ആർക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://pcasak.weebly.com.
Kerala
അതിരമ്പുഴ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു. സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം അതിരമ്പുഴ-പാറോലിക്കൽ റോഡിൽ അതിരമ്പുഴ പള്ളിമൈതാനത്തിനു സമീപം ഇന്നു രാവിലെ 9.15നാണ് സംഭവം. തീയും പുകയും കണ്ടതോടെ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ സ്കൂട്ടറിൽനിന്ന് ഇറങ്ങി ഓടി മാറിയതിനാൽ പരിക്കേറ്റില്ല. സ്ഥലത്തുണ്ടായിരുന്ന സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എസ്പിസി ഇൻസ്ട്രക്ടർ കൂടിയായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സേവ്യർ ജോസഫിന് ഇടപെടലിലാണ് മറ്റ് അപകടങ്ങൾ ഒഴിവായത്.
വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾകൂടി വരുന്നതു പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാർ, ബസ്, ലോറി തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട വാഹനങ്ങൾ കേരളത്തിലെ പല ഭാഗത്തും തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നു പുലർച്ചെ പൊൻകുന്നം മണിമലയ്ക്കു സമീപം കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസിനു തീപിടിച്ചിരുന്നു. ബസ് പൂർണമായി കത്തിയമർന്നു. യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
ഇലക്ട്രിക്കൽ തകരാറുകളാണെന്നാണ് പൊതുവേ വിലയിരുത്താറുള്ളെങ്കിലും സമീപ കാലത്ത് ഇത്തരം സംഭവങ്ങൾ പെരുകുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചു സർക്കാർ മുൻകൈയെടുത്തു വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Kerala
മണിമല: കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസ് ആണ് അഗ്നിക്കിരയായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
പുലർച്ചെ നാല് മണിയോടെയാണ് മണിമലയ്ക്കടുത്ത് പഴയിടത്ത് വച്ച് ബസിന് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. തുടർന്ന് ബസിന്റെ പിൻവശത്ത് നിന്ന് തീപടരുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
Sports
കോട്ടയം: വനിതാ ബോഡി ബിൽഡിംഗിൽ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം സെന്റ് ആൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അന്ന സെബാസ്റ്റ്യൻ. ബോഡി ബിൽഡിംഗ് പരിശീലനം തുടങ്ങി മാസങ്ങൾക്കം മിസ് കോട്ടയം പട്ടം സ്വന്തമാക്കിയാണ് അന്ന ബോഡി ബിൽഡിംഗ് രംഗത്തു തന്റെ വരവ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന കേരള സ്പോർട്സ് കൗൺസിലും ജില്ലാ സ്പോർട്സ് കൗൺസിൽ കോട്ടയവും നടത്തിയ 2025-26 കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും മിസ് കോട്ടയം ടൈറ്റിലും സ്വന്തമാക്കിയിരിക്കുകയാണ് അന്ന. ഇതുവഴി ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയും നേടി.
ആറു മാസങ്ങൾക്കു മുമ്പാണ് അന്ന ബോഡി ബിൽഡിംഗ് രംഗത്തേക്കു വന്നത്. സഹോദരനായ സച്ചിൻ പരിശീലനം നടത്തുന്ന കോട്ടയം മണിപ്പുഴയിലെ ഫോർച്യൂൺ ജിംനേഷ്യത്തിൽ അങ്ങനെ ചേർന്നു. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ബോഡി ബിൽഡിംഗിൽ അന്നയ്ക്കു മികച്ച സാധ്യതകളുണ്ടെന്നു പരിശീലകരായ വിജീഷ്, റോബിൻ എന്നിവർ വിലയിരുത്തി. തുടർന്നു ജില്ലാതല മത്സരം ലക്ഷ്യമിട്ട് ഇവരുടെ കീഴിൽ പരിശീലനം തുടരുകയായിരുന്നു.
മൂന്നു മാസമായി കർശനമായ ഡയറ്റ് പിന്തുടർന്നും തീവ്രപരിശീലനം നടത്തിയുമാണ് ജില്ലാ മത്സരത്തിനായി ഒരുങ്ങിയത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കൂടുതലായി തെരഞ്ഞെടുത്തു. ദിവസം എട്ട് മുട്ടകൾ വരെ കഴിച്ചു, ധാരാളം പച്ചക്കറികളും. സഹോദരൻ സച്ചിനും ജില്ലാതല മത്സരത്തിന് ഇറങ്ങിയിരുന്നു. ബോഡി ബിൽഡിംഗ് രംഗത്തുതന്നെ പരിശീലനം തുടരാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയുടെ തീരുമാനം. കോട്ടയം പൂവന്തുരുത്ത് മംഗ്ലാവിൽ സന്തോഷ്-അനു ദമ്പതികളുടെ മകളാണ് അന്ന.
Kerala
പാലാ: കോട്ടയം പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ ലോറിയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിയാണ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരത്തിന് ശേഷം സാധനങ്ങളുമായി തിരികെ പോകുന്പോഴായിരുന്നു അപകടം.
ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ലോറിയാണ് അപകടത്തിൽപെട്ടത്. കസേര ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
Kerala
കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് കോട്ടയത്ത് സംഘടിപ്പിക്കും. ജനുവരി ഒന്പതിനു രാവിലെ ഒന്‍പതു മുതല്‍ രാത്രി 6.30വരെ നാഗമ്പടത്തുള്ള സീസര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റിൽ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന് 54 രാജ്യങ്ങളില്‍ പ്രാതിനിധ്യമുണ്ട്.
പാര്‍ലമെന്റ് ജസ്റ്റീസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യും. വേള്‍ഡ് പീസ് മിഷന്റെ സ്ഥാപകനും ചെയര്‍മാനും സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കും.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, സാമൂഹിക പ്രവര്‍ത്തക ദയാബായി, ഫാ. ബോബി ജോസ് കട്ടിക്കാട്, സംവിധായകന് ബ്ലെസി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, പ്രഫ. ജോര്‍ജ് തോമസ്, ഡോ. മനോജ് കുറൂര്‍, ബഥനി മദര്‍ ജനറല്‍ സിസ്റ്റര്‍ ആര്‍ദ്ര, ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍, ഡോ. അബ് ദുള്‍ ഖാദര്‍, ഡോ. ടോം കുന്നുപുറം, പ്രഫ. കവിയൂര്‍ ശിവപ്രസാദ്, സിസ്റ്റര്‍ ജെസി മരിയ, സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര, പ്രഫ. കമല, പ്രിയ ബേബി, ബീന അജിത്ത്, ഡോ. ബിബു നാരായണ്‍, സംവിധായകന് ജോഷി മാത്യു, ജോസ് ചെറിയാന്, ഡോ. റൂബിള്‍ രാജ്, ബിജോയി ചെറിയാന്, ഡോ. എം.ആര്. ഉണ്ണി, ഡോ. ജിജി ജോസഫ് കുട്ടൂമ്മേല്, അഭിലാഷ് ജോസഫ്, ഡീനോ പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനം മുന്‍അംബാസഡര്‍ ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡുകള്‍ ജസ്റ്റീസ് കുര്യന് ജോസഫ് സമ്മാനിക്കും. സമാധാനത്തിനുള്ള അവാര്‍ഡ് അമേരിക്കന്‍ വൈറ്റ് ഹൗസിലെ സീനിയര്‍ എക്സിക്യൂട്ടീവ് ഫാ. അലക്സാണ്ടര്‍ കുര്യനും ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് എയ്റോ കണ്ട്രോള് ഇന്‍കോര്‍പ്പറേറ്റിന്റെ പ്രസിഡന്റ് ജോണ്‍ ടൈറ്റസിനും വിമന്‍ എംപവര്‍മെന്റ് അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തക ദയാബായിക്കും സമ്മാനിക്കും.
വേള്‍ഡ് പീസ് മിഷന്റെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ സിജോ വടക്കന്‍, സിസ്റ്റര്‍ മെല്ലോമ്മ (ആഫ്രിക്ക), ഡോ. ജയകുമാര്‍, ഫാ. ഡേവിഡ് ചിറമ്മേല്‍, ബാബു സ്റ്റീഫന്‍ (അമേരിക്ക), ജോസ് ജോസഫ് (യുഎഇ), ജോ കുരുവിള (ഫ്ളാറിഡ) ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി എന്നിവര്‍ക്കും സമ്മാനിക്കും.
Kerala
കോട്ടയം: ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ ക്രിസ്മസ് ആഘോഷിച്ചു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ ആമുഖ സന്ദേശം നല്കി.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗവും പാലാ രൂപത മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായ റവ. ഡോ. മാണി പുതിയിടം, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മോണ്‍. ചെറിയാന് താഴമണ്‍, ഫാ. റെജി മനയ്ക്കലേട്ട്, റവ. ഡോ. സി.സി. ജോണ്‍, മുന്‍ ജിഎം സര്‍ക്കുലേഷന്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, മുന്‍ ജിഎം പ്രൊഡക്്ഷൻ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് ഹൗസ് സുപ്പീരിയര്‍ ഫാ. ജോയി നിരപ്പേല്‍ സിഎംഐ, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ജനറല്‍ മാനേജര്‍ സര്‍ക്കുലേഷന്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷന് ഫാ. രഞ്ജിത് ആലുങ്കല്‍ കൃതജ്ഞത രേഖപ്പെടുത്തി. ഗായകന് കോട്ടയം സുരേഷിന്റെയും ദീപിക ക്വയറിന്റെയും കരോള്‍ ഗാനങ്ങളുമുണ്ടായിരുന്നു.
Kerala
കോട്ടയം: ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ.
കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.
അതേസമയം, ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.
ഇവിടെ 20,000 താറാവുകൾ ചത്തു. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് , ആറ്, ഒമ്പത് വാർഡുകളിലെ ശുചി മുറികൾ പൊളിച്ചു നീക്കിയെങ്കിലും പുതിയവ നിർമിക്കാൻ വൈകുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരണപ്പെട്ടതിനെത്തുടർന്ന് രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ കാലപ്പഴക്കം ചെന്ന ശുചിമുറി അടച്ചുപൂട്ടിയിരുന്നു.
തുടർന്ന് കഴിഞ്ഞമാസം ഈ ശുചിമുറികൾ പൊളിച്ചുനീക്കിയെങ്കിലും പുതിയവയുടെ നിർമാണം വൈകുകയാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു വാർഡുകളിലെ ശുചിമുറിയാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത്.
രണ്ട്, ആറ്, ഒമ്പത് വാർഡുകളിൽ ഓപ്പറേഷൻ കഴിഞ്ഞവർ, കൈകാലുകൾ ഒടിഞ്ഞവർ, കിടന്നകിടപ്പിൽ കിടക്കുന്നവർ അടക്കം വ്യത്യസ്ത രോഗികളാണ് ചികിത്സയിലുള്ളത്. നടക്കാനാകാത്ത രോഗികൾ പ്രാഥമിക കൃത്യം നിർവഹിക്കാൻ മറ്റു വാർഡുകളിലേക്ക് പോകേണ്ടി വരുന്നത് ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇങ്ങനെയുള്ള രോഗികളെ സ്ട്രെക്ച്ചറിലും ട്രോളിയിലുമൊക്കെയാണ് മറ്റു വാർഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത്. പുതിയ ശുചിമുറികളുടെ നിർമാണം വൈകുന്തോറും ഈ വാർഡുകളിലെ രോഗികളുടെ ദുരിതം മാറ്റമില്ലാതെ തുടരും.
Kerala
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പിനെ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പിനെ തീരുമാനമായത്. അതേസമയം, പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസുമായി വീതം വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമില്ല.
ഡിസിസി മുന്‍പ്രസിഡന്റും ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായ ജോഷി ഫിലിപ്പ്, കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തോമസ് കുന്നപ്പള്ളി എന്നിവരുടെ പേരുകളായിരുന്നു സജിവമായി പരിഗണനയിലുള്ളത്. കേരള കോണ്‍ഗ്രസിനു പ്രസിഡന്റ് സ്ഥാനം വീതം വച്ചില്ലെങ്കില്‍ ജോഷി ഫിലിപ്പ് അഞ്ച് വര്‍ഷം പ്രസിഡന്റാകും.
കോട്ടയം നഗരസഭ ചെയര്മാന് സ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ ഇന്നു അന്തിമ തീരുമാനമുണ്ടാകും. നഗരസഭ മുന്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ ചെയര്‍മാനാകാനാണ് സാധ്യത. ചെയര്‍പേഴ്സണ്‍ സ്ഥാനം വീതം വയ്ക്കുന്നതു സംബന്ധിച്ചു തീരുമാനമായില്ല.
ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന തീരുമാനത്തിലാണു ചെയര്‍പേഴ്സണ്‍ സ്ഥാനം വീതം വയ്ക്കേണ്ടതില്ലെന്ന ഭൂരിപക്ഷം കൗണ്‍സിലര്‍മാരും വ്യക്തമാക്കിയത്. അതേസമയം, നിരവധിത്തവണ കൗണ്‍സിലറായ ടി.സി. റോയിയെ ഒരു ടേം പരിഗണിക്കണമെന്ന ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
പൊൻകുന്നം: ചെറുവള്ളിക്കാവ് ജഡ്ജി അമ്മാവൻ കോവിലിൽ പൂജ നടത്താനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോടതി വ്യവഹാരങ്ങളിൽപെടുന്നവർ ഇവിടെ ദർശനം നടത്തിയാൽ അനുകൂല വിധിയുണ്ടാകുമെന്നാണ് വിശ്വാസം.
ഇന്ന് വൈകുന്നേരമാണ് പാലക്കാട് എംഎൽഎ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ നടൻ ദിലീപ് ജഡ്ജി അമ്മാവൻ കോവിലിൽ ദർശനം നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
അതേസമയം പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ജനുവരി ആദ്യവാരം പരിഗണിക്കുന്നതിന് മാറ്റിവെച്ചത്.
Kerala
കോട്ടയം: പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27)വിനാണ് പരിക്കേറ്റത്.
തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
രാവിലെ 10 ഓടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തന്റെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ആൺ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചു.
ചങ്ങല പിടിച്ചുവാങ്ങി പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിച്ചു. പോലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
Kerala
കോട്ടയം: വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്.
ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അസ്വഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: കോട്ടയം ജില്ലയിൽ യുഡിഎഫിന് സമഗ്ര ആധിപത്യം. പാലാ നഗരസഭാ ഭരണം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫില്‍ എത്തിയതാണു കഴിഞ്ഞ തദ്ദേശത്തില്‍ ത്രിതല പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും വകഞ്ഞെടുക്കാന് നിമിത്തമായതെന്ന വിലയിരുത്തല്‍ ഇത്തവണ വിലപ്പോയില്ല. കേരള കോണ്‍ഗ്രസ്-എമ്മിന് അടിത്തറയുള്ള വാര്‍ഡുകളും പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രകടമാക്കുന്നതായിരുന്നു ഇന്നലത്തെ തെരഞ്ഞെടുപ്പു ഫലം.
റബര്‍, നെല്ല് മേഖലകളിലെ കര്‍ഷകവികാരം സര്‍ക്കാരിനെതിരായിരുന്നു. നഗരവാസികളും മാറ്റം ആഗ്രഹിച്ചു. ശബരിമല സ്വര്‍ണക്കൊള്ള, കാര്‍ഷിക വിലയിടിവ് തുടങ്ങിയവ തദ്ദേശ ഫലത്തില്‍ പ്രതിഫലിച്ചു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 സീറ്റില്‍ യുഡിഎഫ് 16 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് ഏഴു സീറ്റിലൊതുങ്ങി.
ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 11ല്‍ ഒമ്പതിടത്തും യുഡിഎഫ് ഭരണം നേടി. രണ്ടിടത്തു മാത്രമാണ് എല്‍ഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഒരിടത്തു മാത്രമാണ് യുഡിഎഫ് ഭരണം നേടിയത്. പത്തിടത്തും എല്ഡിഫിനായിരുന്നു ഭരണം. 71 പഞ്ചായത്തുകളില്‍ യുഡിഎഫ് -44, എല്‍ഡിഎഫ്-19, എന്‍ഡിഎ -മൂന്ന് എന്നിങ്ങനെയാണ് ഭരണം. അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.
ജില്ലയില്‍ ബിജെപി നില മെച്ചപ്പെടുത്തുക മാത്രമല്ല, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഒന്നാം കക്ഷിയായി. മൂന്നു ബ്ലോക്ക് പഞ്ചായത്തുകളില്‍ ആദ്യമായി ഇടം പിടിക്കുകയും ചെയ്തു. ജില്ലയിലെ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളില്‍ താഴെയാണു പ്രാതിനിധ്യം. പത്ത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് തനിച്ചു ഭരിക്കാനാകും.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസ് ആണ് കുഴഞ്ഞുവീണ് മരിച്ചത്.
പള്ളിക്കത്തോടിൽ കോൺഗ്രസും, കേരള കോൺഗ്രസ്-എമ്മും തമ്മിലാണ് സംഘർഷം ഉണ്ടായത്. ജോൺ പി. തോമസിന്റെ സഹോദരൻ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഇതുകണ്ട് പിടിച്ചുമാറ്റാനെത്തിയതായിരുന്നു ജോൺ.
ജോൺ പി. തോമസിന്റെ സഹോദരൻ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോൺ പി. തോമസ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച സഹോദരങ്ങൾക്ക് തോൽവി.
സിപിഐ മുൻ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണനും, സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. മോഹനനുമാണ് പരാജയപ്പെട്ടത്.
പഞ്ചായത്തിലെ പവർ ഹൗസ് (22) വാർഡിൽ മത്സരിച്ച പി.കെ. കൃഷ്ണൻ 93 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്രൻ ജയ് പി. പോൾ ആണ് ഇവിടെ വിജയിച്ചത്. ജയ് പി. പോളിന് 452 വോട്ടും, പി.കെ. കൃഷ്ണന് 359 വോട്ടും ലഭിച്ചു.
മൂന്ന് സിറ്റിംഗ് മെമ്പർമാർ തമ്മിൽ തീ പാറും മത്സരം നടന്ന കുഴിമറ്റം വാർഡിൽ യുഡിഎഫിലെ റോയി മാത്യുവാണ് പി.കെ. മോഹനനെ പരാജയപ്പെടുത്തിയത്. റോയിക്ക് 458 വോട്ടും, മോഹനന് 268 വോട്ടും, ബിജെപി സ്ഥാനാർഥി ജയൻ കല്ലുങ്കലിന് 228 വോട്ടും ലഭിച്ചു. ഇവർ മൂന്നു പേരും കഴിഞ്ഞ തവണ മെമ്പർമാരായിരുന്നു.
Kerala
കോട്ടയം: പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പോലീസ് പിടികൂടിയത്.
ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽപി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് പ്രതിയെ പിടിച്ച് മാറ്റുകയായിരുന്നു.
Kerala
ഉഴവൂർ: കുടുക്കപ്പാറയിൽ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. കുടുക്കപ്പാറ സ്വദേശി പാട്ടുപാറ അമൽ (23) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചോടെയാണ് സംഭവം. മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയപ്പോൾ റോഡിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തിലൂടെ ലോറികയറിയിറങ്ങി. ഇക്കാര്യം ഡ്രൈവർ അറിഞ്ഞില്ല.
മണ്ണെടുത്ത് തിരിച്ചുവന്നപ്പോഴും യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. എന്നാൽ രണ്ടാമത് ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയപ്പോൾ ഡ്രൈവർ മൃതദേഹം കണ്ടു. ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അനധികൃത മണ്ണെടുപ്പ് നടക്കുന്ന മേഖലയിലൂടെയാണ് ടിപ്പർ ലോറി സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
തൊടുപുഴ/കോട്ടയം/ പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞു. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കിൽ ജില്ലയിൽ 66.78 ശതമാനം മാത്രമാണ് പോളിംഗ്. അന്തിമ കണക്ക് വരുന്പോൾ നേരിയ വ്യതിയാനം പ്രതീക്ഷിക്കുന്നു. 2020ൽ 69.72 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. രാവിലെതന്നെ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാർ എത്തിയിരുന്നു. ഉച്ചയോടെ എല്ലായിടത്തും 50 ശതമാനത്തിലധികം പോളിംഗ് നടന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ബൂത്തുകളിൽ തിരക്കുണ്ടായില്ല.
വോട്ടർപട്ടികയിൽ പേരുള്ളവരിൽ നല്ലൊരു പങ്കും നാടുവിട്ടതാണ് പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനത്തിലെ കുറവിനു പ്രധാന കാരണമായി കണക്കാക്കുന്നത്. ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകളുടെ എണ്ണവും ജില്ലയിൽ കൂടുതലാണ്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറു കാരണം പലയിടത്തും പോളിംഗ് തടസപ്പെട്ടു. യന്ത്രത്തകരാറു കാരണം രണ്ട് മണിക്കൂറിലേറെ കാത്തിരുന്ന ശേഷം വോട്ടെടുപ്പ് ആരംഭിച്ച ബൂത്തുകളുമുണ്ട്.
ഇടുക്കിയിൽ 71.71 ശതമാനം
ഇടുക്കി ജില്ലയിൽ 71.71 ശതമാനം പോളിംഗ്. കോവിഡ് ഭീഷണിയുടെ നിഴലിൽ 2020ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 74.68 ശതമാനമായിരുന്നു പോളിംഗ്. 9,12,133 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 6,54,070 വോട്ടുകൾ പോൾ ചെയ്തു. തൊടുപുഴ നഗരസഭയിൽ 79.17 ശതമാനവും കട്ടപ്പന നഗരസഭയിൽ 70.67 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
തൊടുപുഴ നഗരസഭ മൂന്നാംവാർഡായ വേങ്ങത്താനത്ത് ഇക്കുറി റിക്കാർഡ് പോളിംഗാണ് നടന്നത്. 98.57 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. ചില കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയെങ്കിലും വൈകാതെ തകരാറുകൾ പരിഹരിച്ച് വോട്ടിംഗ് സുഗമമാക്കി.
വട്ടവട പഞ്ചായത്തിലെ കടവരി വാർഡിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ കള്ളവോട്ടിനെചൊല്ലി നേരിയ സംഘർഷമുണ്ടായി. ഇതേ തുടർന്നു ബിജെപി ഇന്ന് വട്ടവട പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ 15 വർഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാർഡാണിത്. ഇത്തവണ ബിജെപി ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും പോളിംഗ് സുഗമമായി നടന്നു.
ഇവിടെ 68.22 ശതമാനമായിരുന്നു പോളിംഗ്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഞായറാഴ്ച ഇവിടെ നേരിട്ടെത്തി ഒരുക്കം വിലയിരുത്തിയിരുന്നു. കരുണാപുരം പഞ്ചായത്തിലെ 13-ാംവാർഡിൽ അപ്പാപ്പികട രണ്ടാംബൂത്തിൽ വോട്ട് ചെയ്ത് ശേഷം മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചത് ദാരുണസംഭവമായി.
കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്താണ് (20) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം.
കോട്ടയത്ത് 70.91 ശതമാനം
കോട്ടയം ജില്ലയില്‍ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയില്‍ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 85.71 ശതമാനം. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വൈക്കത്താണ് രേഖപ്പെടുത്തിയത്.
ആര്‍പ്പൂക്കരയിലും നീലൂരിലും ചെറിയ സംഘര്‍ഷം ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാനധാനപരമായിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീന് തകരാറിലായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു. ജില്ലയിലെ മന്ത്രിമാരും പ്രമുഖ നേതാക്കാളും സമുദായ നേതാക്കളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിയിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂള്‍ ബസിന്റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന് (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
District News
കോട്ടയം: പ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തൃക്കാര്‍ത്തിക തൊഴുത് ഭക്തര്‍. തൃക്കാര്‍ത്തിക ദര്‍ശനം ഇന്നു പുലര്‍ച്ചെ 2.30ന് ആരംഭിച്ചു. നൂറുകണക്കിനു ഭക്തരാണ് രാവിലെ മുതല്‍ തൃക്കാര്‍ത്തിക തൊഴാന്‍ കുമാരനല്ലൂരമ്മയുടെ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നു വരെ കാര്‍ത്തിക ദര്‍ശന സമയമുണ്ട്.
രാവിലെ 8.30നു തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. രാവിലെ 10നു മഹാപ്രസാദമൂട്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നടപ്പന്തലില്‍ വൈകുന്നേരം 5.30നു തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്.
ഈ സമയം ക്ഷേത്രവഴികളിലും കുമാരനല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലും ചെരാതുകള്‍ തെളിച്ചു ഭക്തര്‍ കാര്‍ത്തിക വിളക്കൊരുക്കും. രാത്രി 9.30 വരെ ദേശവിളക്ക് നീണ്ടുനില്‍ക്കും. രാത്രി 11.30ന് തൃക്കാര്‍ത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്.
Kerala
ജില്ലയിലെ 16.41 ലക്ഷം വോട്ടര്‍മാര്‍ തദ്ദേശവിധിയെഴുതാന് അഞ്ചു നാള് ബാക്കി. സ്വര്‍ണപ്പാളിയും രാഹുല്‍ മാങ്കൂട്ടത്തിലും കവല വര്‍ത്തമാനങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങളിലും വിഷയമാകുമ്പോള്‍ കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ ഇതൊന്നുമല്ല. പടിഞ്ഞാറന്‍ പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് വിറ്റുപോകാതെ തുലാമഴ നനയുന്ന ആധിയിലും ആശങ്കയിലുമാണ് നെല്‍കര്‍ഷകര്‍. നെല്ല് വിറ്റാല്‍ വില എന്നു കിട്ടുമെന്ന് സര്‍ക്കാർ പറയുന്നില്ല. കിഴക്കന്‍ മേഖലയില്‍ റബറിനു വിലയും നിലയുമില്ലാതെ വലയുകയാണ് കര്‍ഷകര്‍. റബര്‍ ജില്ല കൈതത്തോട്ടമായി മാറുമ്പോള്‍ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു.
ജില്ലയില്‍ വനം അതിരിടുന്ന 16 പഞ്ചായത്തുകളില്‍ വീടിനു വിളിപ്പാടകലെ കൃഷിയിടം ഉഴുതുപിഴുതെറിയുന്ന വന്യമൃഗങ്ങള്‍. ബഫര്‍സോണ്‍ ഭീഷണിക്കൊപ്പം കൈവശഭൂമിക്കു പട്ടയം ലഭിക്കാതെ വലയുന്ന മലയോരജനത.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിലും യുഡിഎഫും എല്‍ഡിഎഫും നേരിട്ടുപോരാടുമ്പോള് ഒരു സീറ്റിലും എന്‍ഡിഎയുടെ അട്ടിമറിക്കു സാധ്യതയില്ല. എന്നാല്‍ നാലു ഡിവിഷനുകളില്‍ തരക്കേടില്ലാത്ത നാലക്കം വോട്ടുപിടിച്ചു കാണിക്കാനുള്ള പ്രചാരണത്തിലാണ് ബിജെപി.
11 ബ്ലോക്ക് പഞ്ചായത്തുകളിലും മുഖ്യവൈരികള് യുഡിഎഫും എല്‍ഡിഎഫുമാണ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്, മുത്തോലി, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനോളം ബിജെപി വളര്‍ന്നു പന്തലിച്ചു. ജില്ലയിലെ ഇരുനൂറോളം പഞ്ചായത്ത് വാര്‍ഡുകളിലും അത്രതന്നെ നഗരസഭാ വാര്‍ഡുകളിലും പ്രവചനാതീതമായ ത്രികോണമത്സരമാണെന്നു വ്യക്തം. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന്-533, എല്‍ഡിഎഫിന്-786, എന്‍ഡിഎയ്ക്ക്-124, മറ്റുള്ളവര്‍ക്ക്-69 എന്ന കണക്കിനായിരുന്നു ആകെ പ്രാതിനിധ്യം. ആകെ 71 പഞ്ചായത്തുകളില്‍ 50 ഇടത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനായിരുന്നു ഭരണം. എന്നാല്‍, ആ ഇടതുതരംഗം നഗരസഭകളിലേറെയിടങ്ങളിലും പ്രതിഫലിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ട നിലംപൊത്താനിടയായത് തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ സഖ്യകക്ഷിയായി എത്തിയതാണെന്ന വിലയിരുത്തലില്‍ കഴമ്പുണ്ടെന്ന് വാര്‍ഡുതല വോട്ടുവിധി തലനാരിഴ കീറിയാല്‍ വ്യക്തമാണ്. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്തുകളില്‍ പത്തോ ഇരുപതോ വോട്ടുകള്‍ക്കാണ് പലയിടത്തും യുഡിഎഫ് തോൽവി രുചിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍ മുന്നേറുമ്പോള്‍ ജില്ലാ പഞ്ചായത്തിലെ പകുതിയോളം ഡിവിഷനുകളില്‍ വിജയം പ്രവചനാതീതമാണ്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, അതിരമ്പുഴ, കിടങ്ങൂര്‍ ഡിവിഷനുകളില്‍ നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. പാര്‍ട്ടിയുടെ കരുത്തും അടിത്തറയും ആള്‍ബലവും അളന്നു കാണിക്കാനുള്ള അഭിമാനപ്രശ്നമാണ് മാണി-ജോസഫ് കേരള കോണ്‍ഗ്രസുകള്‍ക്ക്.
ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെയുള്ള 5,261 സ്ഥാനാര്‍ഥികളില്‍ 2,813 പേര് വനിതകളും 2,448 പുരുഷന്മാരുമാണ്. അതായത് മത്സരക്കളത്തില്‍ 365 വനിതകളുടെ മുന്‍തൂക്കമുണ്ട്. ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലായി 83 സ്ഥാനാര്‍ഥികള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 482 സ്ഥാനാര്‍ഥികള്‍. 71 പഞ്ചായത്തുകളില്‍ 4021 പേരുടെ പോരാട്ടം. ആറ് നഗരസഭകളില്‍ 675 സ്ഥാനാര്‍ഥികള്‍.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുകൂല ജനവിധിയും സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും തദ്ദേശത്തിലും പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട അതിരിടുന്ന ജില്ലയായതിനാലും ദേവസ്വം മന്ത്രിയുടെ നാടായതിനാലും ശക്തമായ പ്രതിഷേധ വികാരം വോട്ടര്‍മാരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കണക്കെഴുത്ത്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും വീറോടെ പോരാടുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ യുഡിഎഫിന്റെ മുന്‍നിര നേതാക്കള്‍ പ്രചാരണത്തിനെത്തി. പി.ജെ. ജോസഫ് പാട്ടുവണ്ടിയുമായിട്ടായിരുന്നു പ്രചാരണം.
ആസന്നമായ തെരഞ്ഞെടുപ്പിലും സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അര്‍ഹമായ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കിയതായാണ് അവരുടെ പക്ഷം. എം.വി. ഗോവിന്ദന്, ബിനോയ് വിശ്വം, പി.സി. ചാക്കോ ഉള്‍പ്പെടെ നേതാക്കള്‍ എല്‍ഡിഎഫ് പ്രചാരണത്തിനെത്തി.
എന്‍ഡിഎ ഇത്തവണ 12 പഞ്ചായത്തുകളിലാണു ഭരണം ഉന്നമിടുന്നത്. പഴയ ജനപക്ഷത്തിന്റെ ബലത്തില്‍ പൂഞ്ഞാര്‍, തീക്കോയി, തിടനാട് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാനാണ് ശ്രമം. വടക്കേ ഇന്ത്യയിലെ മിഷനറി പീഡനം അപ്രതീക്ഷിത ആഘാതമായെങ്കിലും നാല്പതിലേറെ പഞ്ചായത്തുകളില്‍ ഒന്നു മുതല്‍ ഏഴു വരെ വാര്‍ഡുകളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിർത്തി ബിജെപി രാഷ്ട്രീയ പരീക്ഷണത്തിലാണ്.
ആളൊഴിഞ്ഞ വീടുകളും ആള്ക്കാര് നാട്ടിലില്ലാത്ത സാഹചര്യവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ജനവിധിയില്‍ പ്രതിഫലിക്കും. ഒരു വാര്‍ഡില്‍ ശരാശരി അന്‍പതു മുതല്‍ നൂറു വരെ ന്യൂ ജെന്‍ വോട്ടുകള്‍ അയല്‍നാട്ടിലും വിദേശത്തുമായതിനാൽ സ്ഥാനാര്‍ഥികളുടെ ആശങ്ക ചെറുതല്ല.
Kerala
കോട്ടയം: നെല്ലാപാറയിൽ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.
മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്പോഴായിരുന്നു അപകടം നടന്നത്. നെല്ലാപാറയിൽ വച്ച് നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. അപകടം നടക്കുന്പോൾ ബസിൽ 42 വിദ്യാർഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കോട്ടയം: സഭകള്‍ തമ്മിലുള്ള പുതിയ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, കേസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. 2017ല്‍ വന്ന വിധിന്യായങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകണം. കോടതിവിധി മാറ്റിവച്ചു ചര്‍ച്ച ചെയ്യാനാകില്ല. കോടതിയില്‍ ഏതാനും പള്ളികളുടെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. ഇതിന്റെ വിധി വന്ന ശേഷം വീണ്ടും കേസ് സജീവമാകുമെന്നാണ് വിചാരിക്കുന്നത്.
കോടതിയില്‍നിന്നു പള്ളികള്‍ സംബന്ധിച്ച് അതിന്റെ അന്തിമവിധി വരുന്ന മുറയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുകയാണെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു സഭയല്ല മുന്‍കൈ എടുക്കുന്നത്. സഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് എതിരല്ല. അതിനു ചില വഴികളുണ്ട്. സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ആ വഴിക്കു മാത്രമേ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആറു പള്ളികളുടെ കേസാണ് ഇപ്പോള്‍ സുപ്രധാന വിഷയം. മറ്റു ചില പള്ളികളുടെ കാര്യത്തില്‍ കേസുകള്‍ കോടതിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും വാദങ്ങള്‍ ആരംഭിച്ചിട്ടില്ല.
തുര്‍ക്കി ബര്‍സയിലെ ഇസ്നികില്‍ നടന്ന നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ തലവന്മാരുടെ സംഗമമാണ് നിഖ്യായില്‍ നടന്നത്. എല്ലാ തലവന്മാര്ക്കും ഒരേപ്രാധാന്യമാണ് നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു.
Kerala
ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.
തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.
കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.
District News
കോട്ടയം: പവര്‍ ഹൗസ്, സിമന്റ്, തുറമുഖം കോട്ടയം നഗരസഭയിലെ വെറൈറ്റി പേരുകളുള്ള വാര്‍ഡുകളാണിവ. 36-ാം വാര്‍ഡിന്റെ പേരാണ് തുറമുഖം. നാട്ടകം പോര്‍ട്ട് ഈ വാര്‍ഡില്‍ വരുന്നതിനാലാണ് തുറമുഖം എന്നു വാര്‍ഡിനു പേരു വന്നിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സനല്‍ തമ്പിയും യുഡിഎഫില്‍ എസ്. രാജീവും എന്‍ഡിഎയില്‍ പ്രവീണ്‍ പ്രസാദുമാണു മത്സരിക്കുന്നത്. വാശിയേറിയ പോരാട്ടം നടക്കുന്ന തുറമുഖത്ത് ആര് തീരത്തെത്തുമെന്ന് 13ന് അറിയാം.
27-ാം വാര്‍ഡിന്റെ പേരാണ് പവര്‍ ഹൗസ്. ഇടുക്കിയില്‍നിന്നും വൈദ്യുതി എത്തിക്കുന്ന പ്രാന പവര്‍ സ്റ്റേഷന് ഈ വാര്‍ഡിലാണ്. കൂടാതെ ഇവിടെ കെഎസ്ഇബിയുടെ നിരവധി ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. പവര്‍ ഹൗസില്‍ പവറാകാന്‍ യുഡിഎഫില്‍ ബിജു എസ്. കുമാറും എല്‍ഡിഎഫില്‍ അഭിലാഷ് മോഹനും എന്‍ഡിഎയില്‍ പി.സി. അനൂപും വാശിയേറി പോരാട്ടത്തിലാണ്.
22-ാം വാര്‍ഡിന്റെ പേരാണ് സിമന്റ്. ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറി ഈ വാര്‍ഡിലാണ്. ഇതാണ് സിമന്റ് വാര്‍ഡ് എന്നു പേരുവരാന്‍ കാരണം. ട്രാവന്‍കൂര്‍ സിമന്റ് ലിമിറ്റഡ് എന്ന സിമന്റ് ഫാക്ടറിയുടെ പേര് ചുരുക്കി ടിസിഎല്‍ വാര്‍ഡ് എന്നും പറയുന്നുണ്ട്. സിമന്റ് വാര്‍ഡില്‍ ഉറയ്ക്കാനായി യുഡിഎഫ് സ്ഥാനാര്‍ഥിയായി രജ്ഞിമോനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.എസ്. രൂപേഷും എന്‍ഡിഎ സ്ഥാനാര്‍ഥിയായി വി.എസ്. രാജീവും മത്സരിക്കുന്നു.
District News
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷനില്‍നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്മോന് മുണ്ടയ്ക്കലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.
2017- 18 കാലത്ത് കൊഴുവനാല്‍ പഞ്ചായത്തില്‍ ജനപ്രതി നിധിയായിരുന്നപ്പോള്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കാതെ ഓണറേറിയം കൈപ്പറ്റിയെന്ന ആരോപണം സൂഷ്മപരിശോധന സമയത്ത് എതിര്‍വിഭാഗം ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനത്തിനായി ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍, ജോസ്മോന് മുണ്ടയ്ക്കലിന് യാതൊരു തരത്തിലുള്ള കുടിശികയും ഇല്ലന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. സിബി ചേനപ്പാടി വരണാധികാരിയെ ബോധിപ്പിച്ചു.
ജോസ് മോനില്‍നിന്ന് ഈടാക്കിയതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുടിശിക സംബന്ധിച്ച് ഒരു അധികാരിയും ഇതുവരെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലന്നും ഇതുസംബന്ധിച്ച് ഇതുവരെ അദ്ദേഹത്തിന് നോട്ടീസും നല്‍കിയിട്ടില്ലന്നും അഡ്വ. സിബി ചേനപ്പാടി ബോധിപ്പിച്ചതിനെത്തുടർന്നാണ് പത്രിക സ്വീകരിച്ചത്.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ കൗൺസിലറുടെ മകനെ കീഴ്പ്പെടുത്തിയത് ഏറെ പണിപ്പെട്ട്. കുത്തേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം ഉരുട്ടിപ്പിടിച്ചതിനു ശേഷമാണ് ജീപ്പിൽ കയറാൻ തയാറായത്. പോലീസ് ജീപ്പിൽ കയറാൻ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു ഇയാൾ. വീട്ടുകാർ അടക്കം ഇയാളോടു ജീപ്പിൽ കയറാൻ പറയുന്നതും ദൃശ്യങ്ങൾ കാണാം. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും (ടിറ്റോ) മകൻ അഭിജിത്തിനെയുമാണ് പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.