x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തർക്കം തള്ളി; ജോസ്മോൻ മുണ്ടയ്ക്കലിന്‍റെ പത്രിക സ്വീകരിച്ചു

കോട്ടയം ബ്യൂറോ
Published: November 24, 2025 02:26 PM IST | Updated: November 24, 2025 02:27 PM IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറവിലങ്ങാട് ഡിവിഷനില്‍നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.

2017- 18 കാലത്ത് കൊഴുവനാല്‍ പഞ്ചായത്തില്‍ ജനപ്രതി നിധിയായിരുന്നപ്പോള്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കാതെ ഓണറേറിയം കൈപ്പറ്റിയെന്ന ആരോപണം സൂഷ്മപരിശോധന സമയത്ത് എതിര്‍വിഭാഗം ഉന്നയിച്ചതിനെത്തുടർന്നാണ് തീരുമാനത്തിനായി ഇന്നത്തേക്ക് മാറ്റിയത്. എന്നാല്‍, ജോസ്‌മോന്‍ മുണ്ടയ്ക്കലിന് യാതൊരു തരത്തിലുള്ള കുടിശികയും ഇല്ലന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വ. സിബി ചേനപ്പാടി വരണാധികാരിയെ ബോധിപ്പിച്ചു.

ജോസ് മോനില്‍നിന്ന് ഈടാക്കിയതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും കുടിശിക സംബന്ധിച്ച് ഒരു അധികാരിയും ഇതുവരെ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലന്നും ഇതുസംബന്ധിച്ച് ഇതുവരെ അദ്ദേഹത്തിന് നോട്ടീസും നല്‍കിയിട്ടില്ലന്നും അഡ്വ. സിബി ചേനപ്പാടി ബോധിപ്പിച്ചതിനെത്തുടർന്നാണ് പത്രിക സ്വീകരിച്ചത്.

Tags : Josmon Mundakkal kottayam kottayam district panchayath nomination dismissing controversy

Recent News

Up