x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വാ​വി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ടി​പ്പ​ർ ക​യ​റി​യി​റ​ങ്ങി

കോട്ടയം ബ്യൂറോ
Published: December 10, 2025 12:09 PM IST | Updated: December 10, 2025 02:26 PM IST

ഉ​ഴ​വൂ​ർ: കു​ടു​ക്ക​പ്പാ​റ​യി​ൽ മ​ണ്ണെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ ടി​പ്പ​ർ ലോ​റി റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. കു​ടു​ക്ക​പ്പാ​റ സ്വ​ദേ​ശി പാ​ട്ടു​പാ​റ അ​മ​ൽ (23) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മ​ണ്ണെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ​പ്പോ​ൾ റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി​ക​യ​റി​യി​റ​ങ്ങി. ഇ​ക്കാ​ര്യം ഡ്രൈ​വ​ർ അ​റി​ഞ്ഞി​ല്ല.

മ​ണ്ണെ​ടു​ത്ത് തി​രി​ച്ചു​വ​ന്ന​പ്പോ​ഴും യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. എ​ന്നാ​ൽ ര​ണ്ടാ​മ​ത് ലോ​റി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ൾ ഡ്രൈ​വ​ർ മൃ​ത​ദേ​ഹം ക​ണ്ടു. ലോ​റി​യും ഡ്രൈ​വ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ന​ട​ക്കു​ന്ന മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ടി​പ്പ​ർ ലോ​റി സ​ഞ്ച​രി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : Accident uzhavoor kottayam young man tipper lorry accident hit by a tipper lorry

Recent News

Up