x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം കോട്ടയാക്കാന്‍ യുഡിഎഫ്; മാണി ഗ്രൂപ്പിനെ ചേര്‍ത്തുപിടിച്ച് എല്‍ഡിഎഫ്

ജി​ബി​ന്‍ കു​ര്യ​ന്‍
Published: February 19, 2026 11:44 PM IST | Updated: February 19, 2026 11:47 PM IST

അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും റ​​​​ബ​​​​റി​​​ന്‍റെ​​​യും കാ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും നാ​​​​ടാ​​​​യ കോ​​​​ട്ട​​​​യം എ​​​​ക്കാ​​​​ല​​​​ത്തും ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ക​​​രു​​​ത്ത​​​രാ​​​യ ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യും കെ.​​​​എം. മാ​​​​ണി​​​​യും വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​യെ ന​​​യി​​​ച്ച​​​ത് ച​​​​രി​​​​ത്ര​​​​മാ​​​​ണ്. എ​​​​ല്‍ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​ൽ​​​​പ്പോ​​​ലും പ​​​ത​​​റാ​​​തി​​​രു​​​ന്ന കോ​​​ട്ട​​​യ​​​ത്ത് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ണി​​​ഗ്രൂ​​​പ്പി​​​നെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. എ​​​ങ്കി​​​ലും പാ​​​ലാ​​​യി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​ടെ പ​​​രാ​​​ജ​​​യം ക്ഷീ​​​ണ​​​മാ​​​യി.

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് രാ​​​ഷ്‌​​​ട്രീ​​​​യ​​​​വും ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടും എ​​​​ന്‍എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​വു​​​മൊ​​​ക്കെ​​​യാ​​​യി എ​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ കോ​​​ട്ട​​​യ​​​മു​​​ണ്ടാ​​​യി​​​രുന്നു. ഇ​​​​ത്ത​​​​വ​​​​ണ​ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​ത്തി​​​ലേ​​​ക്കു​​​ള്ള തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​എം ​ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചു​​​നി​​​​ല്‍ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ വി​​​​ജ​​​​യം ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​നും പാ​​​ലാ​​​യും ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​യും കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​മു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി.
ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ​​​ന്ന​​​പോ​​​ലെ മാ​​​​ണി ഗ്രൂ​​​​പ്പി​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​ക്കും ചേ​​​​ര്‍ത്തു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് സി​​​​പി​​​​എ​​​​മ്മും എ​​​​ല്‍ഡി​​​​എ​​​​ഫും. ജി​​​ല്ല​​​യി​​​ൽ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​​ല​ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ബി​​​​ജെ​​​​പി​​​​ക്ക് ശ​​​ക്തി​​​യു​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ ഒ​​​​മ്പ​​​​ത് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ഞ്ചെ​​​​ണ്ണം എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നും നാ​​​​ലെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​മാ​​​​ണ്.

»സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ വീ​​​​ണ്ടും

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​ൻ (കോ​​​​ട്ട​​​​യം), ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ (പു​​​​തു​​​​പ്പ​​​​ള്ളി), മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് (ക​​​​ടു​​​​ത്തു​​​​രു​​​​ത്തി), മാ​​​​ണി സി. ​​​കാ​​​​പ്പ​​​​ന്‍ (പാ​​​​ലാ) എ​​​​ന്നി​​​​വ​​​​ര്‍ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​ക്കു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​യി. എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ മ​​​​ന്ത്രി വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ (ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍), ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കു​​​​ള​​​​ത്തു​​​​ങ്ക​​​​ല്‍ (പൂ​​​​ഞ്ഞാ​​​​ര്‍) എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കും. സി.​​​​കെ. ആ​​​​ശ(​​​​വൈ​​​​ക്കം)​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​കാ​​​​നു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സീ​​​​റ്റ് ധാ​​​​ര​​​​ണ ഇ​​​​ത്ത​​​​വ​​​​ണ​​​​യും തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു പാ​​​​ര്‍ട്ടി​​​​ക​​​​ള്‍. യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ്-​​​​അ​​​​ഞ്ച്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​മൂ​​​​ന്ന്, മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ (സ്വ​​​​ത) ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ സി​​​​പി​​​​എം-​​​​മൂ​​​​ന്ന്, സി​​​​പി​​​​ഐ-​​​​ഒ​​​​ന്ന്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം-​​​​അ​​​​ഞ്ച് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​നം.

» പു​​​​തു​​​​പ്പ​​​​ള്ളി ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പോ​​​​ടെ യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ലം

മു​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെത്തു​​​​ട​​​​ര്‍ന്ന് ന​​​​ട​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​ന്‍ നേ​​​​ടി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. പി​​​ന്നാ​​​ലെ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ കോ​​​​ട്ട​​​​യ​​​​ത്ത് ഫ്രാ​​​​ന്‍സി​​​​സ് ജോ​​​​ര്‍ജും ജി​​​​ല്ല​​​​യി​​​​ലെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ല്‍ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി​​​​യും മാ​​​​വേ​​​​ലി​​​​ക്ക​​​ര​​​​യി​​​​ല്‍ കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ല്‍ സു​​​​രേ​​​​ഷും നേ​​​​ടി​​​​യ ത​​​​ക​​​​ര്‍പ്പ​​​​ന്‍ വി​​​​ജ​​​​യ​​​വും യു​​​​ഡി​​​​എ​​​​ഫി​​​​നു വ​​​​ലി​​​​യ ആ​​​​ത്മ​​​​വി​​​​ശ്വാ​​​സം ന​​​ൽകി. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ നേ​​​ടി​​​യ വ​​​​ലി​​​​യ ആ​​​​ധി​​​​പ​​​​ത്യം വേ​​​റെ​​​യും. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​​ല്‍ ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നേ​​​​രി​​​​യ ലീ​​​​ഡ് മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നു​​​​ള്ള​​​​ത്. ബാ​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് ബ​​​​ഹു​​​​ദൂരം മു​​​​ന്നി​​​​ലാ​​​​ണ്.

» എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എ​​​​മ്മി​​​​ല്‍

ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തി​​​ൽ എ​​​​ല്‍ഡി​​​​എ​​​​ഫി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യോ​​​ടെ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​സ്- എ​​​മ്മി​​​ന്‍റെ മു​​​​ന്ന​​​​ണിമാ​​​​റ്റ ച​​​​ര്‍ച്ച​​​​ക​​​​ള്‍ വീ​​​​ണ്ടും ചൂ​​​​ടു​​​​പി​​​​ടി​​​​ച്ച​​​താ​​​ണ്. മു​​​​ന്ന​​​​ണി​​​​യി​​​​ല്‍ ഉ​​​​റ​​​​ച്ചുനി​​​​ല്‍ക്കു​​​​മെ​​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പ്ര​​​തീ​​​ക്ഷ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ 1,500 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തി​ലാ​ണ്.

» കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ നോ​​​​ട്ട​​​​മി​​​​ട്ട് കോ​​​​ണ്‍ഗ്ര​​​​സ്

യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ എ​​​​ന്നീ മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​ഗം മ​​​ത്സ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ മാ​​​​ത്ര​​​​മേ വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യു​​​​ള്ളൂ. ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സീ​​​​റ്റു​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണു കോ​​​​ണ്‍ഗ്ര​​​​സ്. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ര്‍ച്ച​​​​ക​​​​ള്‍ പ​​​​ല​​​​വ​​​​ട്ടം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല. ര​​​​ണ്ടു സീ​​​​റ്റും വി​​​​ട്ടു ന​​​​ല്‍കി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടി​​​​ട​​​​ത്തും വി​​​​ജ​​​​യി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​യ സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ളു​​​​ണ്ടെ​​​ന്നു​​​മാ​​​​ണ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, ഏ​​​​റ്റു​​​​മാ​​​​നൂ​​​​രും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ട് പൂ​​​​ഞ്ഞാ​​​​ര്‍ ന​​​​ല്‍കാ​​​​മെ​​​​ന്നാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ വാ​​​​ഗ്ദാ​​​​നം. ഇ​​​​നി പാ​​​​ര്‍ട്ടി ചെ​​​​യ​​​​ര്‍മാ​​​​ന്‍ പി.​​​​ജെ. ജോ​​​​സ​​​​ഫാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. കോ​​​​ണ്‍ഗ്ര​​​​സ് ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​ന്‍റ് നാ​​​​ട്ട​​​​കം സു​​​​രേ​​​​ഷി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സീ​​​​റ്റി​​​​നാ​​​​യി അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

» ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ലോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലോ?

ജോ​​​​സ് കെ. ​​​​മാ​​​​ണി പാ​​​​ലാ​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പാ​​​​ര്‍ട്ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. ജോ​​​​സ് കെ. ​​​​മാ​​​​ണി ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ക്കു​​​​മോ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ല്‍ പാ​​​​ലാ​​​​യി​​​​ലാ​​​​ണോ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലാ​​​​ണോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​ത വ​​​​ന്നി​​​​ട്ടി​​​​ല്ല. പാ​​​​ലാ​​​​യി​​​​ല്‍ നി​​​​ഷ ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യു​​​​ടെ പേ​​​​രും കേ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ജോ​​​​സ് കെ.​​​​ മാ​​​​ണി ത​​​ന്നെ ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു. എ​​​തി​​​രാ​​​ളി ആ​​​​രാ​​​​യാ​​​​ലും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​​യി മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍ പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ത്സ​​​​രി​​​ച്ച​​​തെ​​​​ങ്കി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ സ്വ​​​​ന്തം പാ​​​​ര്‍ട്ടി​​​​യാ​​​​യ കെ​​​​ഡി​​​​പി​​​​യു​​​​ടെ ബാ​​​​ന​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും മ​​​​ത്സ​​​​രം.

» കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍ സീ​​​​റ്റി​​​​നാ​​​​യി ഒ​​​​രുപി​​​​ടി നേ​​​​താ​​​​ക്ക​​​​ള്‍

കോ​​​​ട്ട​​​​യ​​​​ത്ത് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ സീ​​​​റ്റു​​​​റ​​​​പ്പി​​​​ച്ചു പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​ക്ക​​​​ഴി​​​​ഞ്ഞു. പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​​മ്മ​​​​നും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. പൂ​​​​ഞ്ഞാ​​​​ര്‍ സീ​​​​റ്റി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​മി ക​​​​ല്ലാ​​​​നി​​​​യു​​​​ടെ പേ​​​​രി​​​​നാ​​​​ണു മു​​​​ന്‍തൂ​​​​ക്കം. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ന്‍റെ പേ​​​​രി​​​​നൊ​​​​പ്പം ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ മ​​​​ക​​​​ള്‍ മ​​​​റി​​​​യം ഉ​​​​മ്മ​​​​ന്‍, റോ​​​​ണി കെ. ​​​​ബേ​​​​ബി, ജി​​​​ജി അ​​​​ഞ്ചാ​​​​നി, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ആന്‍മ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ല്‍നി​​​​ന്നു വി​​​​ട്ടു​​​കി​​​​ട്ടി​​​​യാ​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ ഒ​​​​രു​​​​പി​​​​ടി നേ​​​​താ​​​​ക്ക​​​​ളാ​​​​ണു രം​​​ഗ​​​ത്ത്. സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ വൈ​​​​ക്ക​​​ത്ത് ദ​​​​ളി​​​​ത് നേ​​​​താ​​​​വ് സ​​​​ണ്ണി എം. ​​​​ക​​​​പി​​​​ക്കാ​​​​ടി​​​​നെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

» കോ​​​​ട്ട​​​​യവും പു​​​​തു​​​​പ്പ​​​​ള്ളിയും സി​​​​പി​​​​എ​​​​മ്മി​​​​നു ക​​​​ഠി​​​​നം

കോ​​​​ട്ട​​​​യ​​​​ത്തു തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യ നാ​​​​ലാം അ​​​​ങ്ക​​​​ത്തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ര്‍ധി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 18,743 ആ​​​യി​​​രു​​​ന്നു ഭൂ​​​​രി​​​​പ​​​​ക്ഷം. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച കെ. ​​​​അ​​​​നി​​​​ല്‍കു​​​​മാ​​​​റാ​​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്ത് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍. ഇ​​​​ദ്ദേ​​​​ഹം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സ​​​​ജീ​​​​വ​​​​മാ​​​​ണ്. സു​​​​രേ​​​​ഷ് കു​​​​റു​​​​പ്പി​​​​ന്‍റെ പേ​​​​രും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്.

പു​​​​തു​​​​പ്പ​​​​ള്ളി​​​യി​​​​ല്‍ ചാ​​​​ണ്ടി ഉ​​​മ്മ​​​​ന്‍ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സി​​​​നെ 37,719 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നു ത​​​​വ​​​​ണ തോ​​​റ്റ ജെ​​​​യ്ക് സി. ​​​​തോ​​​​മ​​​​സ് ഇ​​​​നി പു​​​​തു​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ നി​​​ൽ​​​ക്കി​​​​ല്ല. ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യേ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ റെ​​​​ജി സ​​​​ഖ​​​​റി​​​​യ, കെ.​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ര്‍. ര​​​​ഘു​​​​നാ​​​​ഥ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ബാ​​​​ലി​​​​കേ​​​​റാ​​​​മ​​​​ല​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു സ്വ​​​​ത​​​​ന്ത്ര​​​​നെ പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും നീ​​​​ക്ക​​​​മു​​​​ണ്ട്.

» ടേം ​​​​മാ​​​​ന​​​​ദ​​​​ണ്ഡം ഒ​​​​ഴി​​​​വാ​​​​യാ​​​​ല്‍ ആ​​​​ശ​​​​യ്ക്ക് മൂ​​​​ന്നാ​​​​മൂ​​​​ഴം

ഒ​​​​രാ​​​​ള്‍ക്ക് തു​​​​ട​​​​രെ ര​​​​ണ്ടു ടേം ​​​​എ​​​​ന്ന പാ​​​​ര്‍ട്ടി മാ​​​​ന​​​​ദ​​​​ണ്ഡം മാ​​​​റി​​​​യാ​​​​ല്‍ വൈ​​​​ക്ക​​​​ത്ത് സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ ആ​​​​ശ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. ആ​​​​ശ​​​​യ്ക്കു ത​​​​ന്നെ​​​​യാ​​​​ണ് സി​​​​പി​​​​ഐ​​​യു​​​ടെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. മ​​​​ണ്ഡ​​​​ല രൂ​​​​പീ​​​​ക​​​​ര​​​​ണം മു​​​​ത​​​​ല്‍ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​മാ​​​ണ് വൈ​​​​ക്കം. സി​​​​പി​​​​ഐ​​​യു​​​​ടെ പ്രാ​​​ദേ​​​ശി​​​​ക നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലെ ഭി​​​​ന്ന​​​​ത​​​​ക​​​​ളും ജാ​​​​തി സ​​​​മ​​​​വാ​​​​ക്യ​​​​ങ്ങ​​​​ളു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ നോ​​​ട്ടം. 

» പാ​​​​ലാ​​​​യി​​​​ല്‍ ഷോ​​​​ണ്‍ ജോ​​​​ര്‍ജ്

പാ​​​​ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ പി.​​​​സി. ജോ​​​​ര്‍ജി​​​ന്‍റെ മ​​​​ക​​​​ന്‍ ഷോ​​​​ണ്‍ ജോ​​​​ര്‍ജാ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​യും മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​നും ഷോ​​​​ണ്‍ ജോ​​​​ര്‍ജും സ്ഥാ​​​​നാ​​​​ര്‍ഥി​​​​ക​​​​ളാ​​​​യാ​​​​ല്‍ പാ​​​ലാ​​​യി​​​ൽ ഗ്ലാ​​​​മ​​​​ര്‍ പോ​​​​രാ​​​​ട്ട​​​​മാ​​​​കും. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട പി.​​​​സി. ജോ​​​​ര്‍ജി​​​​നു ഇ​​​​ത്ത​​​​വ​​​​ണ​​​​യും പൂ​​​​ഞ്ഞാ​​​​റി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ മോ​​​​ഹ​​​​മു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ലെ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കു​​​​ള​​​​ത്തു​​​​ങ്ക​​​​ല്‍ 23,666 വോ​​​​ട്ടു​​​ക​​​​ള്‍ക്കാ​​​​ണ് ​ജ​​​​യി​​​​ച്ച​​​​ത്. ജോ​​​​ര്‍ജ് എ​​​​ത്തി​​​​യാ​​​​ല്‍ സീ​​​​റ്റ് പി​​​​ടി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച അ​​​​ല്‍ഫോ​​​​ന്‍സ് ക​​​​ണ്ണ​​​​ന്താ​​​​ന​​​​ത്തെ ഇ​​​​ത്ത​​​​വ​​​​ണ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നി​​​​ല്ല. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍ജ് കു​​​​ര്യ​​​​നെ ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ല്‍ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ച​​​​ര്‍ച്ച​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

» ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് പോ​​​​രാ​​​​ട്ടം

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ യു​​​ഡി​​​​എ​​​​ഫി​​​​ല്‍ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍എ മോ​​​​ന്‍സ് ജോ​​​​സ​​​​ഫ് വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കും. ജോ​​​​സ് കെ. ​​​​മാ​​​​ണി ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ങ്കി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച സ്റ്റീ​​​​ഫ​​​​ന്‍ ജോ​​​​ര്‍ജ്, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ന്‍, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ന്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പു​​​​ത്ത​​​​ന്‍കാ​​​​ല, നി​​​​ര്‍മ​​​​ല ജി​​​​മ്മി, യൂ​​​​ത്ത് ഫ്ര​​​​ണ്ട് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​കാ​​​​ട​​​​ന്‍, കെ​​​​എ​​​​സ്‌​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ്രൈ​​​​റ്റ് വ​​​​ട്ട​​​​നി​​​​ര​​​​പ്പേ​​​​ല്‍, സ​​​​ഖ​​​​റി​​​​യാ​​​​സ് കു​​​​തി​​​​ര​​​​വേ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍.

» ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍ണ​​​​ക്കൊ​​​​ള്ള​​​​യും കാ​​​​ര്‍ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യും

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍ണ​​​​ക്കൊ​​​​ള്ള​​​​യും കാ​​​​ര്‍ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ച​​​​ര്‍ച്ച. സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രി​​​​നെ​​​​തി​​​​രേയു​​​​ള്ള വി​​​​കാ​​​​ര​​​​വും ജി​​​​ല്ല​​​​യി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ണ്.​​​എ​​​​ന്‍എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്. റ​​​​ബ​​​​ര്‍ വി​​​​ലി​​​​യി​​​​ടി​​​​വ്, നെ​​​​ല്‍ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് പ​​​​ണം കി​​​​ട്ടാ​​​​ത്ത​​​​ത്, വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി കാ​​​​ര്‍ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും നി​​​​ര​​​​വ​​​​ധി​​​​യാ​​​​ണ്. വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ര്‍ഷ​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​രം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട​​​​യി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. യു​​​​ഡി​​​​എ​​​​ഫ് കാ​​​​ര്‍ഷി​​​​ക പ്ര​​​​ശ്‌​​​​നം ഉ​​​​ന്ന​​​​യി​​​​ക്കു​​​​മ്പോ​​​​ള്‍ സ​​​​ര്‍ക്കാ​​​​ര്‍ ചെ​​​​യ്ത കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍ത്തി​​​​യാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധം.

ജില്ലയിലെ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍

കോ​​​​ട്ട​​​​യം

പു​​​​തു​​​​പ്പ​​​​ള്ളി

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി

പൂ​​​​ഞ്ഞാ​​​​ര്‍

പാ​​​​ലാ

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി

വൈ​​​​ക്കം

നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നി​​​​ല

എ​​​​ല്‍​ഡി​​​​എ​​​​ഫ് - 5

യു​​​​ഡി​​​​എ​​​​ഫ് - 4

Tags : UDF LDF Kottayam Mani group Niyamasabha Election Kerala Assumbly election Kottayam

Recent News

Up