x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയത്ത് മനക്കോട്ട കെട്ടി മുന്നണികള്‍

റെ​ജി ജോ​സ​ഫ്
Published: December 4, 2025 02:56 AM IST | Updated: December 4, 2025 02:56 AM IST

ജി​ല്ല​യി​ലെ 16.41 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍ ത​ദ്ദേ​ശ​വി​ധി​യെ​ഴു​താ​ന്‍ അ​ഞ്ചു നാ​ള്‍ ബാ​ക്കി. സ്വ​ര്‍​ണ​പ്പാ​ളി​യും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലും ക​വ​ല വ​ര്‍​ത്ത​മാ​ന​ങ്ങ​ളി​ലും പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ലും വി​ഷ​യ​മാ​കു​മ്പോ​ള്‍ കാ​ര്‍​ഷി​ക പ്രാ​ധാ​ന്യ​മു​ള്ള ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ര്‍​ഷ​ക​രു​ടെ നീ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​തൊ​ന്നു​മ​ല്ല. പ​ടി​ഞ്ഞാ​റ​ന്‍ പാ​ട​ങ്ങ​ളി​ല്‍ കൊ​യ്തുകൂ​ട്ടി​യ നെ​ല്ല് വി​റ്റു​പോ​കാ​തെ തു​ലാ​മ​ഴ ന​ന​യു​ന്ന ആ​ധി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ് നെ​ല്‍​ക​ര്‍​ഷ​ക​ര്‍. നെ​ല്ല് വി​റ്റാ​ല്‍ വി​ല എ​ന്നു കി​ട്ടു​മെ​ന്ന് സ​ര്‍​ക്കാ​ർ പ​റ​യു​ന്നി​ല്ല. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ റ​ബ​റി​നു വി​ല​യും നി​ല​യു​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. റ​ബ​ര്‍ ജി​ല്ല കൈ​ത​ത്തോ​ട്ട​മാ​യി മാ​റു​മ്പോ​ള്‍ സാ​മ്പ​ത്തി​ക തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ ഉ​രു​ണ്ടു​കൂ​ടു​ന്നു.

ജി​ല്ല​യി​ല്‍ വ​നം അ​തി​രി​ടു​ന്ന 16 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വീ​ടി​നു വി​ളി​പ്പാ​ട​ക​ലെ കൃ​ഷി​യി​ടം ഉ​ഴു​തു​പി​ഴു​തെ​റി​യു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍. ബ​ഫ​ര്‍​സോ​ണ്‍ ഭീ​ഷ​ണി​ക്കൊ​പ്പം കൈ​വ​ശ​ഭൂ​മി​ക്കു പ​ട്ട​യം ല​ഭി​ക്കാ​തെ വ​ല​യു​ന്ന മ​ല​യോ​ര​ജ​ന​ത.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 23 ഡി​വി​ഷ​നു​ക​ളി​ലും യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും നേ​രി​ട്ടു​പോ​രാ​ടു​മ്പോ​ള്‍ ഒ​രു സീ​റ്റി​ലും എ​ന്‍​ഡി​എ​യു​ടെ അ​ട്ടി​മ​റി​ക്കു സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍ നാ​ലു ഡി​വി​ഷ​നു​ക​ളി​ല്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത നാ​ല​ക്കം വോ​ട്ടു​പി​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ബി​ജെ​പി.

11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ഖ്യ​വൈ​രി​ക​ള്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫു​മാ​ണ്. യു​ഡി​എ​ഫ് കോ​ട്ട​യാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​യി​ല്‍ പ​ള്ളി​ക്ക​ത്തോ​ട്, മു​ത്തോ​ലി, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണം പി​ടി​ക്കാ​നോ​ളം ബി​ജെ​പി വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ചു. ജി​ല്ല​യി​ലെ ഇ​രു​നൂ​റോ​ളം പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും അ​ത്ര​ത​ന്നെ ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണെ​ന്നു വ്യ​ക്തം. 2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന്-533, എ​ല്‍​ഡി​എ​ഫി​ന്-786, എ​ന്‍​ഡി​എ​യ്ക്ക്-124, മ​റ്റു​ള്ള​വ​ര്‍​ക്ക്-69 എ​ന്ന ക​ണ​ക്കി​നാ​യി​രു​ന്നു ആ​കെ പ്രാ​തി​നി​ധ്യം. ആ​കെ 71 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 50 ഇ​ട​ത്ത് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്തി​ട​ത്ത് എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു ഭ​ര​ണം. എ​ന്നാ​ല്‍, ആ ​ഇ​ട​തു​ത​രം​ഗം ന​ഗ​ര​സ​ഭ​ക​ളി​ലേ​റെ​യി​ട​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ച്ചി​ല്ല.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് കോ​ട്ട നി​ലം​പൊ​ത്താ​നി​ട​യാ​യ​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യി എ​ത്തി​യ​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് വാ​ര്‍​ഡു​ത​ല വോ​ട്ടു​വി​ധി ത​ല​നാ​രി​ഴ കീ​റി​യാ​ല്‍ വ്യ​ക്ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്തോ ഇ​രു​പ​തോ വോ​ട്ടു​ക​ള്‍​ക്കാ​ണ് പ​ല​യി​ട​ത്തും യു​ഡി​എ​ഫ് തോ​ൽ​വി രു​ചി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ല്‍ മു​ന്നേ​റു​മ്പോ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യോ​ളം ഡി​വി​ഷ​നു​ക​ളി​ല്‍ വി​ജ​യം പ്ര​വ​ച​നാ​തീ​ത​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, ഭ​ര​ണ​ങ്ങാ​നം, അ​തി​ര​മ്പു​ഴ, കി​ട​ങ്ങൂ​ര്‍ ഡി​വി​ഷ​നു​ക​ളി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്. പാ​ര്‍​ട്ടി​യു​ടെ ക​രു​ത്തും അ​ടി​ത്ത​റ​യും ആ​ള്‍​ബ​ല​വും അ​ള​ന്നു കാ​ണി​ക്കാ​നു​ള്ള അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​ണ് മാ​ണി-​ജോ​സ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍​ക്ക്.

ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 5,261 സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 2,813 പേ​ര്‍ വ​നി​ത​ക​ളും 2,448 പു​രു​ഷ​ന്മാ​രു​മാ​ണ്. അ​താ​യ​ത് മ​ത്സ​ര​ക്ക​ള​ത്തി​ല്‍ 365 വ​നി​ത​ക​ളു​ടെ മു​ന്‍​തൂ​ക്ക​മു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 23 ഡി​വി​ഷ​നു​ക​ളി​ലാ​യി 83 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 482 സ്ഥാനാ​ര്‍​ഥി​ക​ള്‍. 71 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 4021 പേ​രു​ടെ പോ​രാ​ട്ടം. ആ​റ് ന​ഗ​ര​സ​ഭ​ക​ളി​ല്‍ 675 സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ഇ​ക്ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​നു​കൂ​ല ജ​ന​വി​ധി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ത​ദ്ദേ​ശ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ല്‍. ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട അ​തി​രി​ടു​ന്ന ജി​ല്ല​യാ​യ​തി​നാ​ലും ദേ​വ​സ്വം മ​ന്ത്രി​യു​ടെ നാ​ടാ​യ​തി​നാ​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ വി​കാ​രം വോ​ട്ട​ര്‍​മാ​രി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും എ​ന്‍​ഡി​എ​യു​ടെ​യും ക​ണ​ക്കെ​ഴു​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ത്ത​വ​ണ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യ്ക്കാ​യി എ​ല്‍​ഡി​എ​ഫും വീ​റോ​ടെ പോ​രാ​ടു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ യു​ഡി​എ​ഫി​ന്‍റെ മു​ന്‍​നി​ര നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. പി.​ജെ. ​ജോ​സ​ഫ് പാ​ട്ടു​വ​ണ്ടി​യു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ചാ​ര​ണം.

ആ​സ​ന്ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​എം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് അ​ര്‍​ഹ​മാ​യ സീ​റ്റു​ക​ള്‍ മ​ത്സ​രി​ക്കാ​ന്‍ ന​ല്‍​കി​യ​താ​യാ​ണ് അ​വ​രു​ടെ പ​ക്ഷം. എം.​വി. ഗോ​വി​ന്ദ​ന്‍, ബി​നോ​യ് വി​ശ്വം, പി.​സി. ചാ​ക്കോ ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ള്‍ എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

എ​ന്‍​ഡി​എ ഇ​ത്ത​വ​ണ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു ഭ​ര​ണം ഉ​ന്ന​മി​ടു​ന്ന​ത്. പ​ഴ​യ ജ​ന​പ​ക്ഷ​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ പൂ​ഞ്ഞാ​ര്‍, തീ​ക്കോ​യി, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​ണ് ശ്ര​മം. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മി​ഷ​ന​റി പീ​ഡ​നം അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യെ​ങ്കി​ലും നാ​ല്‍​പ​തി​ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ ക്രി​സ്ത്യ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ർ​ത്തി ബി​ജെ​പി രാ​ഷ്‌​ട്രീ​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും ആ​ള്‍​ക്കാ​ര്‍ നാ​ട്ടി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ ജ​ന​വി​ധി​യി​ല്‍ പ്ര​തി​ഫ​ലി​ക്കും. ഒ​രു വാ​ര്‍​ഡി​ല്‍ ശ​രാ​ശ​രി അ​ന്പ​തു മു​ത​ല്‍ നൂ​റു വ​രെ ന്യൂ ​ജെ​ന്‍ വോ​ട്ടു​ക​ള്‍ അ​യ​ല്‍​നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യ​തി​നാ​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക ചെ​റു​ത​ല്ല.

Tags : Kerala Local body election Kottayam LDF UDF Kerala Congress BJP NDA

Recent News

Up