x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ഡ്ജി അ​മ്മാ​വ​ൻ കോ​വി​ലി​ൽ ദ​ർ​ശ​നം ന​ട​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ


Published: December 15, 2025 10:03 PM IST | Updated: December 15, 2025 10:03 PM IST

പൊ​ൻ​കു​ന്നം: ചെ​റു​വ​ള്ളി​ക്കാ​വ് ജ​ഡ്ജി അ​മ്മാ​വ​ൻ കോ​വി​ലി​ൽ പൂ​ജ ന​ട​ത്താ​നെ​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ ഇ​വി​ടെ ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ അ​നു​കൂ​ല വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് പാ​ല​ക്കാ​ട് എം​എ​ൽ​എ ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ​ത്. നേ​ര​ത്തെ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ കാ​ല​യ​ള​വി​ൽ‌ ന​ട​ൻ ദി​ലീ​പ് ജ​ഡ്ജി അ​മ്മാ​വ​ൻ കോ​വി​ലി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ത് വാ​ർ​ത്ത​ക​ളി​ൽ‌ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പീ​ഡ​ന​കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മൂ​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രെ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ച്ച​യു​ട​നെ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ജ​നു​വ​രി ആ​ദ്യ​വാ​രം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മാ​റ്റി​വെ​ച്ച​ത്.

 

Tags : Rahul Mamkoottam kottayam temple visit kerala police palakkad

Recent News

Up