x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ


Published: November 24, 2025 09:20 AM IST | Updated: November 24, 2025 10:04 AM IST

സംഘർഷവും കൊലപാതകവും നടന്ന മുൻ കൗൺസിലറുടെ വീട്.

കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

 

K-Rail Survey

ഞായറാഴ്ച രാത്രി അനിൽകുമാറിന്‍റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്‍റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags : Kottayam Murder Death Arrest

Recent News

Up