x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്തനത്താണിയിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്


Published: February 4, 2026 03:12 PM IST | Updated: February 4, 2026 03:12 PM IST

തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്‌സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.

ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്‍റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags : Car Accident students Malappuram

Recent News

Up