കളിമണ്ണ് ശില്പ നിര്‍മാണം- ഗോവിന്ദ് ആർ.നായര്‍ (സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ, ഇരുവെള്ളിപ്ര).
തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയമേളയില്‍ പ്രതിഭകള്‍ തിളങ്ങി. തടി, കളിമണ്ണ്, ചിരട്ട, കടലാസ് തുടങ്ങിയവയില്‍ ആകര്‍ഷണീയമായ നിര്‍മാണങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ കരവിരുത് കുട്ടികള്‍ പ്രകടമാക്കി.
തിരുവല്ലയിലെ വിവിധ സ്കൂളുകളിലായി നടന്ന ശാസ്ത്രോത്സവത്തിന്റെ പ്രവൃത്തി പരിചയമേള തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ് എന്നിവിടങ്ങളിലാണ് നടന്നത്. മേളയുടെ സമാപനം ഇന്നാണ്.