Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast

Idukki

തി​രു​നാ​ളാഘോഷം

തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി​യി​ല്‍


തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ടൗ​ണ്‍ ഫൊ​റോ​നാ ​പ​ള്ളി​യി​ല്‍ ഇ​ട​വ​ക​ മ​ധ്യ​സ്ഥ​ന്‍റെ​യും പ​രി​ശു​ദ്ധ​ക​ന്യക​ാമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെയും തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ ആ​റി​ന് തെ​നം​കു​ന്ന് പ​ള്ളി​യി​ല്‍ മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​നം, വി​ശു​ദ്ധ​ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​റ​വ.​ ഡോ.​ സ്റ്റാ​ന്‍​ലി കു​ന്നേ​ല്‍.

14നു ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ​ കു​ര്‍​ബാ​ന, പ​ത്തി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന-​ഫാ.​ ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ല്‍. മൂ​ന്നി​ന് അ​മ്പ്പ്ര​ദ​ക്ഷി​ണം.​നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന-​ഫാ.​ ജയിം​സ് പാ​ല​യ്ക്കാ​മ​റ്റ​ത്തി​ല്‍. 4.30നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ.​ ജോ​ര്‍​ജ് പു​തു​മ​ന​ത്തൊ​ട്ടി​യി​ല്‍. സ​ന്ദേ​ശം-​റ​വ.​ ഡോ.​ ലൂ​ക്ക് ത​ട​ത്തി​ല്‍. 6.30നു ​ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം.

15നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന-​ഫാ.​ പോ​ള്‍ ക​ള​ത്തൂ​ര്‍. എ​ട്ടി​നും പ​ത്തി​നും വി​ശു​ദ്ധ​ കു​ര്‍​ബാ​ന. മൂ​ന്നി​ന് അ​മ്പ്പ്ര​ദ​ക്ഷി​ണം. നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന-​ഫാ.​ സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി. 4.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ.​ ജോ​ര്‍​ജ് പ​ള്ളി​ക്കു​ന്നേ​ല്‍. സ​ന്ദേ​ശം-​റ​വ.​ ഡോ.​ തോ​മ​സ് പോ​ത്ത​നാ​മു​ഴി. 6.30നു ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജോ​സ് പൊ​തൂ​ര്‍ അ​റി​യി​ച്ചു.

കോ​ടി​ക്കു​ളം പ​ള്ളി​യി​ല്‍

കോ​ടി​ക്കു​ളം: സെ​ന്‍റ് ആ​ന്‍​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ 13,14,15 തീയ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്, 4.45ന് ​ഇ​ട​വ​ക ജൂ​ബി​ലി തി​രി​തെ​ളി​ക്ക​ല്‍, തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​സ് കു​ള​ത്തൂ​ര്‍.

14നു ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. പോ​ള്‍ ആ​ക്ക​പ്പ​ടി​ക്ക​ല്‍, സ​ന്ദേ​ശം-​ഫാ. ജോ​ണ്‍ ത​ല​ച്ചി​റ. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. 15നു ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന- ഫാ.​ ജോ​സ​ഫ് കൂ​നാ​നി​ക്ക​ല്‍.​ സ​ന്ദേ​ശം- ഫാ. ​ജോ​ര്‍​ജ് മാ​റാ​പ്പി​ള്ളി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് സ്‌​നേ​ഹ​വി​രു​ന്ന്, ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ല്‍ അ​റി​യി​ച്ചു.

ചു​രു​ളി പ​ള്ളി​യി​ൽ

ചേ​ല​ച്ചു​വ​ട്: ചു​രു​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ തി​രു​നാ​ൾ 13, 14, 15 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ​ജോ​സ് മാ​റാ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​കു​ര്യ​ൻ ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, സാ​യാ​ഹ്ന പ്രാ​ർ​ഥ​ന, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ചാ​ക്കോ ആ​യി​ലു​മാ​ലി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

14ന് ​രാ​വി​ലെ 6.30 ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ട്, ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ചു​രു​ളി ക​പ്പേ​ള​യി​ലേ​ക്ക്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, സ്നേ​ഹ​വി​രു​ന്ന്.

15ന് ​രാ​വി​ലെ 5.45നും 7.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, 5.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം - ചേ​ല​ച്ചു​വ​ട് ക​പ്പേ​ള​യി​ലേ​ക്ക്, പ്ര​സം​ഗം - ഫാ. ​തോ​മ​സ് തേ​ന​മ്മാ​ക്ക​ൽ, ആ​കാ​ശ​വി​സ്മ​യം, രാ​ത്രി എ​ട്ടി​ന് കാ​യം​കു​ളം ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം - വ​നി​ത മെ​സ്.


ജോ​സ്ഗി​രി പ​ള്ളിയിൽ


രാ​ജാ​ക്കാ​ട്: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ജോ​സ്ഗി​രി പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 13 മു​ത​ൽ 15 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​എ​ബി​ൻ ആ​ലൂ​ങ്ക​ൽ​ത്താ​ഴെ അ​റി​യി​ച്ചു.

13ന് ​വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, 4.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നൊ​വേ​ന, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണം - ഫാ. ​കു​ര്യാ​ക്കോ​സ് മ​റ്റം, 6.45ന് ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്.

14ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.45ന് ​ജ​പ​മാ​ല, 4.15ന് ​നൊ​വേ​ന, 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ ആ​യി​ലു​മാ​ലി​യി​ൽ, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് കൊ​ല്ലം​പ​റ​മ്പി​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം കൊ​ച്ചു​പ്പ് സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്, ല​ദീ​ഞ്ഞ്, 7.15 ന് ​പ​ള്ളി​യി​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന, കൊ​ഴു​ക്കോ​ട്ട നേ​ർ​ച്ച.
15ന് ​രാ​വി​ലെ പ​ത്തി​ന് വ​യോ​ജ​ന ദി​നാ​ച​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജി​ന്‍റോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വൈ​കു​ന്നേ​രം 3.45ന് ​ജ​പ​മാ​ല, 4.15ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ കു​ഴി​യം​പ്ലാ​വി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​ൺ ചേ​നം​ചി​റ​യി​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി നോ​ർ​ത്ത് വേ​ളാ​ങ്ക​ണ്ണി മാ​താ ക​പ്പേ​ള​യി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും 14നും 15​നും ന​ട​ക്കും.

14ന് ​വൈ​കു​ന്നേ​രം 4.15ന് ​കൊ​ടി​യേ​റ്റ്, 4.30 ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. 15ന് ​വൈ​കു​ന്നേ​രം 3.30 ന് ​നൊ​വേ​ന, 3.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം. 5.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, ജൂ​ബി​ലി​സ​ദ്യ.

NRI

ഹെ​റി​ഫോ​ഡ് പെ​രു​ന്നാ​ൾ നിറവിൽ

ഹെ​റി​ഫോ​ഡ്: ഹെ​റി​ഫോ​ഡ് സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് ദേ​വാ​ല​യ​പ്ര​തി​ഷ്ഠ പെ​രു​ന്നാ​ളും ഒ​രു​ക്ക ധ്യാ​ന​വും മാ​ർ ബ​ഹ​നാ​ൻ സ​ഹ​ദാ​യു​ടെ ഓ​ർ​മ​യും ജ​നു​വ​രി 9,10 തീ​യ​തി​ക​ളി​ൽ നടക്കും.

ഫാ. വ​ർ​ഗീ​സ് മാ​ത്യു, ഫാ. മാ​ത്യൂ​സ് കു​ര്യാക്കോ​സ് എ​ന്നിവർ മുഖ്യകാ​ർ​മി​ക​ത്വം വഹിക്കും. നേ​ർ​ച്ച കാ​ഴ്ചക​ളോ​ടെ പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ​. രെ​ഞ്ചു സ്‌​ക​റി​യ, ട്ര​സ്റ്റി ​ജെ​യ്സ​ൺ ആ​റ്റു​വാ, സെ​ക്ര​ട്ട​റി സി​ജോ ജോ​യ്, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ​ജേ​ക്ക​ബ് ത​ര​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ മാ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്മാ​രി​ൽ മു​മ്പ​നും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ജ​നു​വ​രി 04 മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​വ​രും പ്രാ​ർ​ഥ​നാ​പൂ​ർ​വം നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടു​കൂ​ടി വ​ന്നു സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ ക്ര​മീ​ക​ര​ണം

ജ​നു​വ​രി നാ​ല്: രാ​വി​ലെ 7. 30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് (വെ​രി റ​വ. ഫി​ലി​പ്പോ​സ് റ​മ്പാ​ൻ, സു​പ്പീ​രി​യ​ർ ജ്യോ​തി​സ് ആ​ശ്ര​മം മൗ​ണ്ട് അ​ബു, രാ​ജ​സ്ഥാ​ൻ).

ജ​നു​വ​രി അ​ഞ്ച്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ദ​ന​ഹാ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ, വി. ​കു​ർ​ബാ​ന (റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ഇ​ട​വ​ക വി​കാ​രി) 

ജ​നു​വ​രി ആ​റ്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി ഏ​ഴ്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഡേ. ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, റ​വ. ഫാ. ​ഡോ. റ​നി​ഷ് ഗ്രീ​വ​ർ​ഗീ​സ് എ​ബ്ര​ഹാം (വി​കാ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ജ​ല​ന്ത​ർ).

ജ​നു​വ​രി എ​ട്ട്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി ഒ​മ്പ​ത്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

ജ​നു​വ​രി പ​ത്ത്: വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

ഏ​ഴി​ന് വ​ച​ന ശു​ശ്രൂ​ഷ: ഡോ. ​സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

7.30ന്: ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം.

8.30ന്: ​ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്.

ജ​നു​വ​രി 11ന്: ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ.

രാ​വി​ലെ 10.30ന് 2024-2025 ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ന​മ്മു​ടെ ഇ​ട​വ​ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ 10-ാം ക്ലാ​സി​ലും 12ലും ​ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് അ​ക്കാ​ദ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു. 

തു​ട​ർ​ന്ന് ശ്ലൈ​ഹീ​ക വാ​ഴ്‌​വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, നേ​ർ​ച്ച​വി​ള​മ്പ്.

11ന്: ​പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്.

SUNDAY DEEPIKA

ഒ​രു​ക്കാം, ക്രി​സ്മ​സ് വി​ഭ​വ​ങ്ങ​ൾ...

ന​ക്ഷ​ത്ര​ങ്ങ​ൾ എ​ങ്ങും മി​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ്ര​ത്യാ​ശ​യു​ടെ വെ​ളി​ച്ചം​പ​ക​ർ​ന്ന് ക്രി​സ്മ​സ് ഇ​ങ്ങെ​ത്തി. ആ​ഘോ​ഷം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ആ​ഹ്ലാ​ദ​ത്തി​നൊ​പ്പം ആ​ഹാ​ര​ത്തി​നും സ്ഥാ​ന​മു​ണ്ട​ല്ലോ. ഇ​താ, ക്രി​സ്മ​സ് ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഏ​താ​നും രു​ചി​ക്കൂ​ട്ടു​ക​ൾ...

 1. മ​ഷ്റൂം- മാ​ത​ള​നാ​ര​ങ്ങ പു​ലാ​വ് 

ചേ​രു​വ​ക​ൾ:

ബ​സു​മ​തി അ​രി- ര​ണ്ടു ക​പ്പ്
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നെ​യ്യ്- അ​ര ക​പ്പ്
മ​ഷ്റൂ- 200 ഗ്രാം
​മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
നാ​ര​ങ്ങാ​നീ​ര്- ര​ണ്ടു ടീ​സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്
അ​ല​ങ്ക​രി​ക്കാ​ൻ- മാ​ത​ള​നാ​ര​ങ്ങാ കു​രു- ഒ​രു ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം:

നെ​യ്യ് ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. മ​ഷ്റൂം ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഉ​പ്പി​ട്ട് മ​ഷ്റൂം ചു​രു​ങ്ങു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. അ​രി ക​ഴു​കി, അ​രി​ച്ചു​വാ​രി അ​ല്പ​നേ​രം കു​തി​ർ​ത്ത​ശേ​ഷം ഇ​തി​ലേ​ക്ക് ഇ​ടു​ക. മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ക്കാം.
പാ​ക​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് വേ​വി​ച്ചു വാ​ങ്ങു​ക. നാ​ര​ങ്ങാ​നീ​ര് ഒ​ഴി​ക്കു​ക. ഒ​രു പ്ലേ​റ്റി​ലേ​ക്ക് പ​ക​ർ​ന്ന് മീ​തെ മാ​ത​ള​നാ​ര​ങ്ങാ​ക്കു​രു​വി​ട്ട് അ​ല​ങ്ക​രി​ച്ചു വി​ള​ന്പു​ക.

2. സാ​ലി ചി​ക്ക​ൻ 

ചേ​രു​വ​ക​ൾ:

കോ​ഴി​യി​റ​ച്ചി- ഒ​രു കോ​ഴി,
ചെ​റി​യ​ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- നാ​ലെ​ണ്ണം, നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്
ഉ​രു​ള​ക്കി​ഴ​ങ്ങ്- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​ഞ്ഞ​ത്
ഏ​ല​യ്ക്ക, ഗ്രാ​ന്പൂ- ര​ണ്ടെ​ണ്ണം വീ​തം 
കു​രു​മു​ള​ക്- എ​ട്ടെ​ണ്ണം
പ​ട്ട- മൂ​ന്നെ​ണ്ണം, നീ​ള​ത്തി​ൽ
ഉ​ണ​ക്ക മു​ള​ക്- മൂ​ന്നെ​ണ്ണം
മ​ല്ലി​പ്പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ഒ​ന്ന​ര ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ര​ണ്ടെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം:

എ​ണ്ണ ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്, ഏ​ല​യ്ക്ക, ഗ്രാ​ന്പൂ, കു​രു​മു​ള​ക്, പ​ട്ട എ​ന്നി​വ​യി​ട്ട് സ​വാ​ള ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഉ​ണ​ക്ക​മു​ള​കും പൊ​ടി​ക​ളും ചേ​ർ​ക്കാം. വ​റു​ത്ത് വാ​ങ്ങി​വ​യ്ക്കു. ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളി​ൽ ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്യു​ക. അ​ല്പം ഉ​പ്പും ചേ​ർ​ക്കാം. മ​സാ​ല ന​ന്നാ​യി വ​റു​ത്ത​ശേ​ഷം ഇ​റ​ച്ചി ചേ​ർ​ത്ത് വീ​ണ്ടും അ​ടു​പ്പ​ത്തു​വ​യ്ക്കു​ക. ഇ​റ​ച്ചി​ക്ക് ബ്രൗ​ണ്‍​നി​റം ആ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. ഒ​രു ഗ്ലാ​സ് വെ​ള്ളം ഒ​ഴി​ച്ച് ഇ​റ​ച്ചി മ​യ​മാ​കും​വ​രെ വേ​വി​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് അ​രി​ഞ്ഞ​ത് എ​ണ്ണ​യി​ൽ വ​റു​ത്ത് (സാ​ലി) ഇ​റ​ച്ചി​ക്കു മീ​തെ വി​ത​റു​ക.

3. ഗ്രീ​ൻ മ​സാ​ല മ​ട്ട​ണ്‍ 

ചേ​രു​വ​ക​ൾ:

ആ​ട്ടി​റ​ച്ചി- അ​ര കി​ലോ, ചെ​റു ക​ഷ​ണ​ങ്ങ​ൾ
സ​വാ​ള- ഒ​രെ​ണ്ണം, നീ​ള​ത്തി​ലും വ​ട്ട​ത്തി​ലും അ​രി​ഞ്ഞ​ത്
ഇ​ഞ്ചി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്- അ​ര ടീ​സ്പൂ​ണ്‍
ഗ​രം​മ​സാ​ല​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
നാ​ര​ങ്ങ- ഒ​രെ​ണ്ണം, നീ​രി​ന്
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
ഉ​പ്പ്- പാ​ക​ത്തി​ന്

പേ​സ്റ്റി​ന്
പ​ച്ച​മു​ള​ക്- നാ​ലെ​ണ്ണം
മ​ല്ലി​യി​ല- കാ​ൽ കെ​ട്ട്
പു​തി​ന​യി​ല- ആ​റെ​ണ്ണം

ത​യാ​റാ​ക്കു​ന്ന​വി​ധം: 

എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് ഇ​ട്ടു വ​റു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്പോ​ൾ ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളും ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി അ​ര​പ്പു​ക​ളും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​റു​ക്കു​ക. പ​ച്ച​മു​ള​കും മ​ല്ലി​യി​ല​യും പു​തി​ന​യി​ല​യും ക​ഴു​കി ന​ന്നാ​യി അ​ര​ച്ച് ഇ​തി​ൽ ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. അ​ര ക​പ്പ് വെ​ള്ള​മൊ​ഴി​ച്ച പ്ര​ഷ​ർ കു​ക്ക​റി​ലേ​ക്ക് ഇ​ത് മാ​റ്റു​ക. അ​ട​ച്ച് ഇ​റ​ച്ചി​ക്ക് മ​യം​വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. ശേ​ഷം തു​റ​ന്നു​വ​ച്ച് വേ​വി​ക്കു​ക. എ​ണ്ണ മീ​തെ തെ​ളി​യു​ന്പോ​ൾ സ​വാ​ള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​തും നാ​ര​ങ്ങാ​നീ​രും ഗ​രം​മ​സാ​ല​പ്പൊ​ടി​യും ഇ​ട്ട് ഒ​ന്ന് അ​ട​ച്ചു​വ​ച്ച​ശേ​ഷം വി​ള​ന്പു​ക.

4. പ്രോ​ണ്‍​സ് പാ​ട്ടി​യ 

ചേ​രു​വ​ക​ൾ:

കൊ​ഞ്ച്- ഒ​രു കി​ലോ
മ​ഞ്ഞ​ൾ​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍
ജീ​ര​ക​പ്പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി- 10 അ​ല്ലി
ഉ​ണ​ക്ക​മു​ള​ക്- എ​ട്ടെ​ണ്ണം
സ​വാ​ള- ര​ണ്ടെ​ണ്ണം
വി​നാ​ഗി​രി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി- മൂ​ന്നു ടേ​ബി​ൾ സ്പൂ​ണ്‍
ത​ക്കാ​ളി- അ​ഞ്ചെ​ണ്ണം
പ​ച്ച​മു​ള​ക്- മൂ​ന്നെ​ണ്ണം
എ​ണ്ണ- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​യി​ല- കു​റ​ച്ച്, അ​ല​ങ്ക​രി​ക്കാ​ൻ
ഉ​പ്പ്- പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം: 

കൊ​ഞ്ച് ക​ഴു​കി, ശ​രി​യാ​ക്കി വീ​ണ്ടും ക​ഴു​കി​വ​യ്ക്കു​ക. മ​ഞ്ഞ​ൾ, ജീ​ര​കം, വെ​ളു​ത്തു​ള്ളി എ​ന്നി​വ ഒ​രു​മി​ച്ച് ന​ന്നാ​യി അ​ര​യ്ക്കു​ക. ഇ​തി​ൽ കൊ​ഞ്ച് ഇ​ട്ട് ന​ന്നാ​യി പി​ടി​പ്പി​ക്കു​ക. ഉ​ണ​ക്ക​മു​ള​കി​ൽ അ​ല്പം വെ​ള്ളം ത​ളി​ച്ച് ന​ന്നാ​യി അ​ര​ച്ചു​വ​യ്ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് സ​വാ​ള​യി​ട്ട് വ​ഴ​റ്റു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​യാ​ൽ മു​ള​ക​ര​ച്ച​തും വി​നാ​ഗി​രി​യും മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ക്കാം.

ത​ക്കാ​ളി ചെ​റു​താ​യി നു​റു​ക്കി​യ​തും അ​ല്പം വെ​ള്ള​വും ചേ​ർ​ക്കു​ക. ചെ​റു​തീ​യി​ൽ വ​ച്ച് ന​ന്നാ​യി ഇ​ള​ക്കി ത​ക്കാ​ളി ഉ​ട​യാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​നി കൊ​ഞ്ചു ചേ​ർ​ത്ത് മൂ​ന്നു​മി​നി​റ്റ് തി​ള​പ്പി​ക്കു​ക. ഉ​പ്പി​ട്ട് അ​വ​സാ​നം പ​ച്ച​മു​ള​കും ചെ​റു​താ​യി അ​രി​ഞ്ഞ മ​ല്ലി​യി​ല​യും ചേ​ർ​ത്ത് അ​ഞ്ചു​മി​നി​റ്റു​കൂ​ടി വേ​വി​ച്ച​ശേ​ഷം വാ​ങ്ങു​ക.

NRI

പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍: ഗോ​ൾ​ഡ് കോ​സ്റ്റി​ലെ പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി

ഗോ​ൾ​ഡ് കോ​സ്റ്റ്: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത്‍ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വ​ല​യം.

വി​കാ​രി ഫാ. ​മാ​ത്യു കെ. ​മാ​ത്യു, ഫാ. ​അ​ജി​ൻ കോ​ശി ജോ​ൺ, ഫാ. ​അ​നീ​ഷ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ന​ട​ന്ന ധൂ​പ പ്രാ​ർ​ഥ​ന​യി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും അ​നേ​കം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

പ​രു​മ​ല തി​രു​മേ​നി​യു​ടെ സ​ഹ​ന​വും പ്രാ​ർ​ഥ​ന​യും മാ​തൃ​ക​യാ​ക്കി​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളെ ഇ​ന്ന് ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ൽ ഉ​ള്ളൂ​വെ​ന്ന് അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ത്തി​ൽ ഫാ. ​അ​ജി​ൻ കോ​ശി ജോ​ൺ പ​റ​ഞ്ഞു.

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൂ​ദാ​സ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ക്ടോ​ബ​ർ 22ന് ​ആ​രം​ഭി​ച്ച, ഒ​മ്പ​ത് ദി​വ​സം നീ​ണ്ടു​നി​ന്ന നൊ​വേ​ന​യ്ക്ക് ശേ​ഷം, 30ന് ​തി​രു​നാ​ൾ കൊ​ണ്ടാ​ടി.

25 ഓ​ളം ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്ന തി​രു​നാ​ളി​ന് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ക​ള​രി​ക്ക​ലാ​യി​രു​ന്നു.

 

NRI

ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​തും ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പ​ന​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​വു​മാ​യ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

ഓ​ർ​മ്മ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട്, ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി, റ​വ. ഫാ. ​കെ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 ന് ​സ​ന്ധ്യാ ന​മ​സ്ക്കാ​ര​വും ഏ​ഴി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും അ​തി​നെ​ത്തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നും കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണ​വും പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​മ്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന്, പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച കെ.​പി. വ​ർ​ഗീ​സ് അ​ച്ച​ന്‍റെ പൗ​രോ​ഹി​ത്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​ന് ഡി​ന്ന​ർ. ആ​റ് മു​ത​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​വും സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

 

NRI

പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും

ലു​ധി​യാ​ന: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നും ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ​പി​താ​വു​മാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഈ ​മാ​സം 26 മു​ത​ല്‍ ന​വം​ബ​ർ ര​ണ്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​യാ​ദ​ര​വു​ക​ളോ​ട് കൂ​ടി ആ​ഘോ​ഷി​ക്കു​ന്നു.

പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ പെ​രു​ങ്കു​ളം മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഫാ. ​അ​ജി എ​ബ്ര​ഹാം 29 മു​ത​ല്‍ ന​വം​ബ​ർ ഒ​ന്ന് വ​രെ വൈ​കു​ന്നേ​രം 6.45ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നും വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

 

NRI

പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

നോ​യി​ഡ: നോ​യി​ഡ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വ് പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു.

പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 26 മു​ത​ല്‍ ന​വം​ബ​ർ ര​ണ്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​യാ​ദ​ര​വു​ക​ളോ​ട് കൂ​ടി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​നൈ​നാ​ൻ പി. ​ഫി​ലി​പ്പ് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

NRI

ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഞാ‌​യ​റാ​ഴ്ച കൊ​ടി​യേ​റും

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ്ര​ഥ​മ പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഡാ​ള​സി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ (130 Locust Grove Rd., Garland, TX 75043) ഞാ‌​യ​റാ​ഴ്ച മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ആ​ച​രി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ച​ട​ങ്ങ് ഞാ‌​യ​റാ​ഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കും. ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി കൊ​ടി​യേ​റ്റി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​സി. വി​കാ​രി റ​വ. ഫാ. ​സു​ജി​ത് തോ​മ​സ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലെ മു​ഖ്യ കാ​ർ​മി​ക​നും ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​നും. 31, ന​വം​ബ​ർ ഒന്ന് തീ​യ​തി​ക​ളി​ൽ സ​ന്ധ്യാ ന​മ​സ്‌​കാ​ര​ത്തി​നു ശേ​ഷം ഫാ. ​സു​ജി​ത് തോ​മ​സ് ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ക്കും

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​ര​വും തു​ട​ർ​ന്ന് ഫാ. ​സു​ജി​ത് തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന കു​ർ​ബാ​ന​യും ന​ട​ക്കും. 11.30ന് ​റാ​സ​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും.

പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​ഉ​ച്ച​യ്ക്ക് 12.30ന് ​എംജിഎം ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.​ കൂ​ടാ​തെ, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ധ്യാ​ന​ങ്ങ​ൾ ന​വം​ബ​ർ ഒന്നിന് ​ഫാ. സു​ജി​ത് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ദേ​വാ​ല​യ വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ഫാ. ​ജോ​യ​ൽ മാ​ത്യു, ട്ര​സ്റ്റി ടോ​ണി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡെ​ന്നി​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കൊ​ടി ഉ​യ​ർ​ത്ത​ൽ ക​ർ​മം നി​ർ​വ​ഹി​ച്ചു

ന്യൂ​ഡ​ൽ​ഹി: ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ന്ദി​രാ​പു​രം - വൈ​ശാ​ലി ഇ​ട​വ​ക​യി​ലെ വി. ​ജോ​ൺ​പൊ​ളി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ടു​ള്ള കൊ​ടി ഉ​യ​ർ​ത്ത​ൽ ക​ർ​മം ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജി​തി​ൻ മു​ട്ട​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ജോ​ർ​ജ് പാ​യ​മ്മ​ൽ, കൈ​കാ​ര​ന്മാ​രാ​യ രാ​ജൂ ചാ​ക്കോ, സി.​ജെ. ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

NRI

ഹൂ​സ്റ്റ​ണി​ൽ വി​ശു​ദ്ധ കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ തി​രു​നാ​ൾ ആ​ച​രി​ച്ചു

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ തി​രു​നാ​ൾ ആ​ച​രി​ച്ചു. സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​രു​നാ​ൾ ന​ട​ത്തി​യ​ത്.

കു​ർ​ബാ​ന​യ്ക്ക് മു​ൻ​പാ​യി യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും വി​ശു​ദ്ധ കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ ചി​ത്ര​ത്തി​ന് മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ്രാ​ർ​ഥി​ച്ചു. തി​രു​നാ​ളി​ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഇ​ട​വ​ക​യി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളും പ്ര​സു​ദേ​ന്തി​മാ​രാ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

 

NRI

വെ​ക്സ്ഫോ​ർ​ഡ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച

ഡ​ബ്ലി​ൻ: വെ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ അ​ഞ്ച്) വി​പു​ല​മാ​യ രീ​തി​യി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു.

വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സീ​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക. വി​കാ​രി ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, പ്ര​സു​ദേ​ന്തി വാ​ഴ്ച, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് ഭ​ക്തി നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​പോ​ൾ കോ​ട്ട​യ്ക്ക​ൽ (സെ​ന്‍റ് പോ​ൾ​സ്) സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.

ദൈ​വ​കൃ​പ ഏ​റ്റു​വാ​ങ്ങു​വാ​ൻ, സ്വീ​ക​രി​ച്ച ന​ന്മ​ക​ൾ​ക്ക് ന​ന്ദി പ​റ​യു​വാ​ൻ, സ്നേ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​വാ​ൻ ഏ​വ​രെ​യും തി​രു​നാ​ളി​ലേ​ക്ക് സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കാ​രു​ണ്യ​ത്തി​ന്‍റെ കൈ​നീ​ട്ടം ഒ​രു​ക്കി ഡാ​ള​സി​ൽ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദി​നാ​ഘോ​ഷം

ഡാ​ള​സ്: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ വി. ​വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദി​ന​വും ന​ടു​ത​ല​ത്തി​രു​നാ​ളും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു.

വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വ​ഴി ചെ​യ്ത ന​ന്മ​ക​ൾ ജോ​ൺ വാ​രി​യെ​ത്ത് ഇ​ട​വ​ക ജ​ന​ത്തി​ന് വി​വ​രി​ച്ചു. വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ കാ​ഴ്ച​വ​യ്പ് സ​മ​ർ​പ​ണം ന​ട​ത്ത​പ്പെ​ട്ടു.

അ​ന്ന​ത്തെ വി. ​ബ​ലി​യ​ർ​പ്പ​ണ​ത്തി​ന് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ചാ​രി​റ്റി ഫ​ണ്ട് ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ടു​ത​ല​ത്തി​രു​നാ​ൾ ഒ​പ്പം ആ​ഘോ​ഷി​ച്ചു. പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ട് വ​ന്ന് ന​ല്കി വി​റ്റ് ല​ഭി​ച്ച തു​ക​ക​ൾ അ​നേ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി മാ​റുമെ​ന്ന് പ്ര​സി​ഡ​ന്‍റ് റ്റെ​റി മാ​ത്യു വാ​ള​ശേ​രി​ൽ പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​ന്‍റെ തി​രുനാ​ൾ ന​ന്മ​യു​ടെ ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​ൻ ഇ​തു​വ​ഴി സാ​ധി​ച്ചു. ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ചു.

NRI

കൊ​ളം​ബ​സി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഒ​ഹാ​യോ: കൊ​ളം​ബ​സി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഈ ​മാ​സം 14ന് ​ര​ണ്ടി​ന് പ്ര​സു​ദേ​ന്തി​മാ​രു​ടെ വാ​ഴ്ച​യ്ക്കു ശേ​ഷം പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഫാ.​ എ​ബി ത​മ്പി പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​നി​ബി ക​ണ്ണാ​യി, ഫാ. ​ആ​ന്‍റ​ണി, ഫാ.​ജി​ൻ​സ് കു​പ്പ​ക്ക​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യും തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള മാ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യു​ടെ പ്രാ​ധാ​ന്യം തി​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഫാ.​ അ​നീ​ഷ് ഓ​ർ​മി​പ്പി​ച്ചു. കു​ർ​ബാ​നയ്​ക്ക് ശേ​ഷം ല​ദീ​ഞ്ഞ് ചൊ​ല്ലി​യ​ത് ഫാ. ​ജി​ൻ​സ് ആ​യി​രു​ന്നു.

ഫാ.​ ആ​ന്‍റ​ണി ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച വെ​ഞ്ച​രി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്‌ടർ ഫാ.​ നി​ബി ക​ണ്ണാ​യി എ​ട്ടാ​മി​ട​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത് 58 പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്നു.

പ്രീ​സ്റ്റ് ഇ​ൻ-​ചാ​ർ​ജ് ഫാ. ​നി​ബി ക​ണ്ണാ​യി, തി​രുനാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ൽ​സ​ൺ ജോ​സ്, സി​നോ പോ​ൾ, ചെ​റി​യാ​ൻ മാ​ത്യു, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, ട്ര​സ്റ്റീ​മാ​രും വി​വി​ധ വ​കു​പ്പ് ലീ​ഡേ​ഴ്സും ചേ​ർ​ന്ന തി​രു​നാ​ൾ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

ജി​ൽ​സ​ൺ ജോ​സ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ളം​ബ​സ് ക​ത്തോ​ലി​ക്കാ ബി​ഷ​പ് മാ​ർ ഏ​ൾ കെ. ​ഫെ​ർ​ണാ​ണ്ട​സ് നി​ർ​വ​ഹി​ച്ചു.

പ​ള്ളി​ക്കു​വേ​ണ്ടി ഫാ.​ നി​ബി ക​ണ്ണാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​സ്റ്റി ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ അ​വ​സാ​ന ഒ​രു വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് വാ​യി​ച്ചു. ട്ര​സ്റ്റി ചെ​റി​യാ​ൻ ന​ന്ദി പ്ര​സം​ഗം ന​ട​ത്തി.

 

NRI

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ

ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 31 മു​ത​ൽ സെ​പ്‌​റ്റം​ബ​ർ ഏ​ഴ് വ​രെ എ​ട്ടു നോ​മ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ച​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

അ​വ​സാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം 5.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും റാ​സ​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന്, നേ​ർ​ച്ച വി​ള​മ്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

സ​മീ​പ ഇ​ട​വ​ക​ളാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ഇ​ട​വ​ക​യു​ടെ​യും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് എ​ട്ടു​നോ​മ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

NRI

അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി‌​യി​ൽ പെ​രു​ന്നാ​ൾ

ടൊ​റോ​ന്‍റോ: അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശ​നി, ഞാ‌​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഗാ​ന​ശ​ശ്രൂ​ഷ​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ത​മ്പാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും അ​തി​നു​ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണ​വും ആ​ശി​ർ​വാ​ദ​വും തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​മ്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കു​ന്ന​തു​മാ​ണ്.

എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​മാ​ത്യു തോ​മ​സ് അ​റി​യി​ച്ചു.

NRI

ബെ​ൽ​വി​ൽ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ചാ​വ​റ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത തി​രു​നാ​ളാ​ഘോ​ഷം

ബെ​ൽ​വി​ൽ(കാനഡ): സെന്‍റ് കു​ര്യാ​ക്കോ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ സം​യു​ക്ത തി​രു​നാ​ൾ ഈ മാസം 15 മു​ത​ൽ 17 വ​രെ ആ​ച​രി​ക്കും. 15ന് വൈ​കുന്നേരം 6.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച വി​ഭ​വ വി​ത​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

ശ​നി​യാ​ഴ്‌​ച വൈ​കുന്നേരം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും രൂ​പം വെ​ഞ്ചി​രി​പ്പും തി​രു​നാ​ൾ കൊ​ടി​യേ​റ്റ​വും പൂ​ർ​വി​ക​രു​ടെ അ​നു​സ്‌​മ​ര​ണ​വും ന​ട​ത്ത​പ്പെ​ടും. പ്ര​ധാ​ന തി​രു​നാ​ൾ 17ന് വൈ​കുന്നേരം 4.30ന് പ്ര​സു​ദേ​ന്തി വാ​ഴ്‌​ച​യോ​ടു​കൂ​ടി തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യും തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സികെ ബീ​റ്റ്സ് ചാ​ത്തം ന​യി​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം അരങ്ങേറും.

NRI

ആ​ലി​സ് സ്പ്രിം​ഗ്സ് സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ആ​ലി​സ് സ്പ്രിം​ഗ്സ്: സെ​ന്‍റ് മേ​രീ​സ്‌ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി. ​തോ​മ​ശ്ലീ​ഹ​യു​ടെ​യും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 8,9,10 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മ​രി​ച്ചു​പോ​യ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ടി വി​ശു​ദ്ധ കു​ർ​ബാ​ന​യും ഓ​പ്പീ​സും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.15ന് ​ഡാ​ർ​വി​ൻ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ. ​പ്ര​കാ​ശ് മെ​നെ​സി​സ് എ​സ്‌​വി​ഡി കോ​ടി​യേ​റ്റും.

റ​വ.​ഡോ. ജോ​ൺ പു​തു​വ വി. ​കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി ജോ​ഷ്വാ ബെ​ർ​ഗോ​യി​ൻ ഉ​ദ്ഘ​ട​നം ചെ​യ്യും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ഇ​ട​വ​കാ​ഗം എ​ൽ​സി ജോ​ൺ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച "യൂ​ദാ​യി​ലെ ദൈ​വ​പു​രു​ഷ​ൻ' ബൈ​ബി​ൾ നാ​ട​ക​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ഡാ​ർ​വി​ൻ ക​ത്തി​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ടോം ജോ​സ് പ​ണ്ടി​യ​പ്പി​ള്ളി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ലേ​ലം, സ്നേ​ഹ​വി​രു​ന്ന്, കോ​ടി​യി​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

ഫാ. ​ജോ​ൺ പു​തു​വ, കെ.​എ​സ്. ഷി​ജു, എ​ബി​ൻ ജോ​ൺ, മേ​ജി​റ്റു ച​മ്പ​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

NRI

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച കൊ​ടി​യേ​റി.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹ​ർ​ലി കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് പു​ല്ല​ന​പ്പി​ള്ളി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക​യി​ലെ ടീ​ൻ​സ് മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളും തോ​മ​സ് നാ​മ​ധാ​രി​ക​ളും നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് "എ​ൽ​ഖാ​നി​യ 2025' സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​നാ​ഘോ​ഷ​വും ഡാ​ർ​വി​ൻ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി ജി​ൻ​സ​ണ്‍ ചാ​ൾ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷാ​ഡോ മി​നി​സ്റ്റ​ർ ചാ​ൻ​സി പീ​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന​വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ഒ​ന്നു​ചേ​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഞാ​യ​റാ​ഴ്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ തി​രു​ബാ​ല​സ​ഖ്യം, അ​ൽ​ഫോ​ൻ​സ നാ​മ​ധാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ​കാ​ഴ്ച​യോ​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഡാ​ർ​വി​ൻ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ടോം ജോ​സ് പാ​ണ്ടി​യ​പ്പി​ള്ളി സി​എം​ഐ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ലേ​ലം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍ പു​തു​വ, ജോ​ണ്‍ ചാ​ക്കോ, സാ​ൻ​ജോ സേ​വ്യ​ർ, റി​ൻ​സി ബി​ജോ, ലാ​ൽ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

NRI

ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​​ഹാ​യു​ടെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ

ലെ​സ്റ്റ​ർ: മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കും.

മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി​വി​കാ​രി​യും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര കൊ​ടി​മ​രം വെ​ഞ്ച​രി​ച്ചു കോ​ടി​യേ​റ്റും ദി​വ്യ​ബ​ലിയും അ​ർ​പ്പി​ക്കും.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം 5.30ന് ​കു​ർ​ബാ​ന​യും ശേ​ഷം വാ​ഹ​ന​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പും ന​ട​ക്കും. ശനിയാഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യും ഒന്നിന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

തു​ട​ർ​ന്ന് ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഞായറാഴ്ച ​വൈ​കു​ന്നേ​രം മൂന്നിന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് ഉ​ത്പന്ന​ലേ​ല​വും ന​ട​ക്കും. തിങ്കളാഴ്ച ​ലെ​സ്റ്റ​ർ ഇ​ട​വ​ക തി​രു​ന്നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​വും ന​ട​ക്കും.

പ​ള്ളി​ൽ ന​ട​ക്കു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ​ള്ളി വി​കാ​രി​യും ഇ​ട​വ​ക​സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

Latest News

Up