x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ തി​രുനാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം


Published: January 9, 2026 01:28 PM IST | Updated: January 9, 2026 01:28 PM IST

ന്യൂ​ജഴ്‌​സി: മി​ഡ്‌ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോക്​സ്‌ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സ്തെ​പ്പാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. വെ​ള്ളി, ശ​നി തീ​യ​തി​ക​ളി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ത്തി​ന്‍റെ 42-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ​തി​രു​നാ​ൾ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റ​വ.​ഫാ.​ മോ​ഹ​ൻ ജോ​സ​ഫ് (വി​കാ​രി, എ​ബ​നേ​സ​ർ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, മാ​ങ്ങാ​നം), റ​വ.​ഫാ.​ഡോ. ബാ​ബു കെ. ​മാ​ത്യു (വി​കാ​രി, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം, മി​ഡ്‌ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌, ന്യൂ​ജഴ്‌​സി), റ​വ.ഫാ. ഷി​ബു ഡാ​നി​യ​ൽ (വി​കാ​രി, സെ​ന്‍റ് തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്​സ്‌ ദേ​വാ​ല​യം, മൗ​ണ്ട് ഒ​ലീ​വ്, ന്യൂ​ജ​ഴ്‌​സി), റ​വ.ഫാ. എ​ബി പൗ​ലോ​സ് (വി​കാ​രി, സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം, റോ​ക്‌​ലാ​ൻ​ഡ്, ഓ​റ​ഞ്ച്ബെ​ർ​ഗ്, ന്യൂ​യോ​ർ​ക്ക്) എ​ന്നീ വൈ​ദീ​ക സ്രേ​ഷ്ട​രു​ടെ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​നാൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോക്സ്‌ ക്ലി​ഫ്ട​ൺ ദേ​വാ​ല​യ വി​കാ​രി വെ​രി.റ​വ.ഫാ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ലി​ൻ​ഡ​ൻ ദേ​വാ​ല​യ വി​കാ​രി റ​വ.ഫാ. സ​ണ്ണി ജോ​സ​ഫ്‌, സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ നോ​ർ​ത്ത് പ്ലൈ​ൻ​ഫീ​ൽ​ഡ് ദേ​വാ​ല​യ വി​കാ​രി റ​വ.ഫാ. വി​ജ​യ് തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മീ​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക്ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നു   ​സ​ന്ധ്യാ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഏ​ഴിന് റ​വ.ഫാ.​മോ​ഹ​ൻ ജോ​സ​ഫ് ന​യി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​വും. അ​തി​നെ തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ ച​ട​ങ്ങു​ക​ളും ഡി​ന്ന​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും 10ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും അ​തി​നു ശേ​ഷം പ്ര​ഭാ​ഷ​ണ​വും ആ​ശീ​ർ​വാ​ദ ച​ട​ങ്ങും പ്ര​ദ​ക്ഷി​ണ​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മി​ഡ്‌ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ വി​കാ​രി റ​വ.ഫാ.ഡോ. ​ബാ​ബു കെ.​ മാ​ത്യു സ​മീ​പ ഇ​ട​വ​ക​ളി​ലേ​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ശ്വാ​സി സ​മൂ​ഹ​ത്തി​നോ​ടും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​രം പ​ങ്കെ​ടു​ക്കു​വാ​നും ദൈ​വ​തി​രു​നാ​മ​ത്തി​ൽ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ.ഡോ. ​ബാ​ബു കെ.​മാ​ത്യു - 201 562 6112, സെ​ക്ര​ട്ട​റി - അ​ജു ത​ര്യ​ൻ 201 724 9117, ട്രെ​ഷ​റ​ർ - സു​നി​ൽ മ​ത്താ​യി 201 390 0373 , പെ​രു​നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ - ജി​നേ​ഷ് ത​മ്പി 347 543 6272 .

Tags : Feast St. Stephens Church Midland USA

Recent News

Up