x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം


Published: January 17, 2026 05:22 PM IST | Updated: January 17, 2026 05:22 PM IST

ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ച്ചു. ദേ​വാ​ല​യ​ത്തി​ന്‍റെ നാ​ല്പ​ത്തി​ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും തി​രു​ന്നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ വി​കാ​രി റ​വ. ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു, സെ​ക്ര​ട്ട​റി അ​ജു ത​ര്യ​ൻ, ട്ര​ഷ​റ​ർ സു​നി​ൽ മ​ത്താ​യി, പെ​രു​ന്നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​നേ​ഷ് ത​മ്പി, ഡെ​ക്ക​റേ​ഷ​ൻ ക​മ്മി​റ്റി: സു​നി​ത ജെ​റീ​ഷ്, എ​ലി​സ​ബ​ത്ത് സു​ജ മാ​ത്യു, ജെ​റീ​ഷ് വ​ർ​ഗീ​സ്, അ​ജു ത​ര്യ​ൻ, അ​ലി​സാ വ​ർ​ഗീ​സ് (മ​ണി) ആ​രോ​ൺ വ​ർ​ഗീ​സ് (മാ​തു), ജ​യാ ജോ​ൺ, ആ​ൻ​ഡ്രൂ ഫി​ലി​പ്പ്, സ്റ്റീ​ഫ​ൻ ജോ​ൺ, അ​ലീ​ന ത​ര്യ​ൻ, ജെ​റെ​മി കു​ര്യ​ൻ, ഫു​ഡ് ക​മ്മി​റ്റി ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്, ലോ​ജി​സ്റ്റി​ക് റോ​ണി തോ​മ​സ്, മ​നു ജോ​ർ​ജ്, അ​ല​ക്സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക്ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഈ ​മാ​സം ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം 6:30ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഏ​ഴി​ന് റ​വ ഫാ. ​മോ​ഹ​ൻ ജോ​സ​ഫ് ന​യി​ച്ച പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ ച​ട​ങ്ങു​ക​ളും ഡി​ന്ന​റും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

 

K-Rail Survey

റ​വ. ഫാ. ​മോ​ഹ​ൻ ജോ​സ​ഫ് (വി​കാ​രി, എ​ബ​നേ​സ​ർ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, മാ​ങ്ങാ​നം), റ​വ. ഫാ.​ഡോ. ബാ​ബു കെ ​മാ​ത്യു (വി​കാ​രി, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം, മി​ഡ്‌​ലാ​ൻ​ഡ്‌ പാ​ർ​ക്ക്‌, ന്യൂ​ജ​ഴ്‌​സി), റ​വ. ഫാ. ​ഷി​ബു ഡാ​നി​യ​ൽ (വി​കാ​രി, സെ​ന്‍റ് തോ​മ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം, മൗ​ണ്ട് ഒ​ലീ​വ്, ന്യൂ​ജ​ഴ്‌​സി), റ​വ. ഫാ. ​എ​ബി പൗ​ലോ​സ് (വി​കാ​രി, സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യം, റോ​ക്‌​ലാ​ൻ​ഡ്, ഓ​റ​ഞ്ച്ബെ​ർ​ഗ്, ന്യൂ​യോ​ർ​ക്ക്) എ​ന്നീ വൈ​ദി​ക​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക്ലി​ഫ്ട​ൺ ദേ​വാ​ല​യ വി​കാ​രി വെ​രി.​റ​വ.​ഫാ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ലി​ൻ​ഡ​ൻ ദേ​വാ​ല​യ വി​കാ​രി റ​വ.​ഫാ. സ​ണ്ണി ജോ​സ​ഫ്‌, സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് നോ​ർ​ത്ത് പ്ലൈ​ൻ​ഫീ​ൽ​ഡ് ദേ​വാ​ല​യ വി​കാ​രി റ​വ. ഫാ. ​വി​ജ​യ് തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey

ഈ ​മാ​സം 10ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും 10ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും അ​തി​നു ശേ​ഷം പ്ര​ഭാ​ഷ​ണ​വും ആ​ശീ​ർ​വാ​ദ ച​ട​ങ്ങും പ്ര​ദ​ക്ഷി​ണ​വും തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കു​മാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ഡോ ​ബാ​ബു കെ.​മാ​ത്യു സ​മീ​പ ഇ​ട​വ​ക​ളി​ലേ​തു ഉ​ൾ​പ്പെ​ടെ വ​ലി​യ വി​ശ്വാ​സി സ​മൂ​ഹം തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പെ​രു​ന്നാ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​നേ​ഷ് ത​മ്പി എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ച്ചു.

Tags : feast st stephens church midland park usa

Recent News

Up