Leader Page
ബിജെപി വിഭാവനാ ചെയ്യുന്ന ഹിന്ദു ഐക്യത്തിനു മുന്നോടിയായി കേരളത്തിൽ ഉണ്ടാകുമെന്ന് അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഈഴവ-നായർ ഐക്യം പൊളിഞ്ഞു. അങ്ങനെ 1950ൽ മന്നത്ത് പത്മനാഭനും ആർ. ശങ്കറുംകൂടി ഉണ്ടാക്കിയ ഹിന്ദു മണ്ഡലത്തിന്റെയും 2012ൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാസഖ്യത്തിന്റെയും ഗതി പുത്തൻ നീക്കത്തിനും ഉണ്ടായി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 18ന് മുന്നോട്ടുവച്ച നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനുള്ള ആഹ്വാനം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം ചെയ്തതോടെ ഒരു പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു എന്ന് പൊതുവെ ധാരണ ഉണ്ടായതാണ്. എന്നാൽ, ജനുവരി 21ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി ബോർഡ് യോഗം നിർദേശിച്ച ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 26ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനിർദേശം തള്ളി. അതോടെ ഈഴവ-നായർ ഐക്യനീക്കം വീണ്ടും പെളിഞ്ഞു.
എന്നാൽ, 1950ലും 2012ലും ഉണ്ടായ പരാജയങ്ങളുടെ രൂപമല്ല ഇക്കുറി. ഐക്യനീക്കം പൊളിഞ്ഞെങ്കിലും ഇരുസമുദായത്തിന്റെയും നേതാക്കൾ ഐക്യനീക്കം പൊളിഞ്ഞതിനെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ പഴയകാലത്തെപോലെ പരസ്പരം കുറ്റപ്പെടുത്തുന്നതല്ല എന്നത് ഈ പരാജയത്തിലെ വലിയ സവിശേഷതയാണ്. എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംശയലേശമെന്യേ വ്യക്തമാക്കി.
ഐക്യവുമായി മുന്നോട്ടു പോയാൽ എൻഎസ്എസിന്റെ സമദൂര സിദ്ധാന്തം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവ-നായർ ഐക്യത്തിനു പിന്നിൽ ബിജെപിയാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് നിയോഗിച്ചതിലൂടെ സംശയം ശക്തമായി. “തുഷാറിനെ ചർച്ചയ്ക്കു വിടരുതായിരുന്നു”- സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ട് ചർച്ചയ്ക്കായി വരേണ്ടെന്ന് താൻതന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യം ഇന്നല്ലെങ്കിൽ നാളെ
ഈ തിരിച്ചടിക്കു വെള്ളാപ്പള്ളി നൽകുന്ന ഭാഷ്യം വളരെ ഇരുത്തം വന്നതായി. അദ്ദേഹം തെല്ലും തളരുന്നില്ല. നായർ-ഈഴവ ഐക്യമല്ല ഹിന്ദുക്കളുടെ ഐക്യമാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായം സുകുമാരൻ നായർ മാറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്ന ഘടകം. ഈ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. നിഷ്കളങ്കനായ സുകുമാരൻ നായർ വ്യക്തിപരമായ അഭിപ്രായം ആദ്യം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് കൂടിയപ്പോൾ അതു തിരുത്തേണ്ടിവന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർക്ക് ആ തീരുമാനം മാലോകരെ അറിയിക്കേണ്ടിവന്നു. അതുകൊണ്ട് നാം നിരാശരല്ല. ഇന്നല്ലെങ്കിൽ നാളെ ഹിന്ദു ഐക്യം ഉണ്ടാവും.
“ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ നായർ സമുദായത്തെയോ തള്ളിപ്പറയരുത്. ഞാൻ ഒരിക്കലും നായർ സഹോദരങ്ങളെ കുറ്റം പറയില്ല. സുകുമാരൻ നായർ നിഷ്കളങ്കനാണ്. ഇന്നല്ലെങ്കിൽ നാളെ നടക്കേണ്ട കാര്യമാണിത്. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. നമ്മുടേത് ഒരു മതമാണ്. ഒരു വിശ്വാസമാണ്. ഒരേ ആചാരങ്ങളാണ്. നമ്മുടെ അനുഷ്ഠാനങ്ങൾ ഒന്നാണ്. ഈ തീരുമാനത്തിന്റെ പേരിൽ അവരെ തള്ളിപ്പറയരുത്. ചോര കുടിക്കാൻ നടക്കുന്നവരുണ്ട്. അവർക്ക് ഇരയാകരുത്. ചില കുറുക്കന്മാരുണ്ട്. അവരുടെ കെണിയിൽ വീഴരുത്. ഞാൻ ചില സാമൂഹിക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ കാറിൽ പോയതിന് എല്ലാവരും പരിഹസിച്ചപ്പോൾ സുകുമാരൻ നായർ നമുക്ക് ശക്തമായ പിന്തുണ തന്നു. അത് എനിക്ക് കരുത്തു പകർന്നു. രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ശക്തികളുണ്ട്.” -വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി. പോരാട്ടം അവർക്കെതിരേയാണ്. അതായത് ഈ തിരിച്ചടികൊണ്ട് വെള്ളാപ്പള്ളി മുന്നോട്ടുവച്ച കാൽ പിൻവലിക്കുന്നില്ല. അദ്ദേഹം മുന്നോട്ടുതന്നെയാണ്. അസാധാരണ സ്വരമാണ് വെള്ളാപ്പള്ളിയിൽനിന്നുയർന്നത്.
സൂക്ഷിച്ചാണ് സുകുമാരൻ നായരും സംസാരിച്ചത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചില്ല. വെള്ളാപ്പള്ളിക്കു പെട്ടെന്നു പത്മഭൂഷണ്‍ കിട്ടിയതാണ് ഐക്യനീക്കത്തിന് പിന്നിൽ ബിജെപി കളിക്കുന്നില്ലേ എന്നു ചിന്തിക്കാൻ സുകുമാരൻ നായരെ പ്രേരിപ്പിച്ചതെങ്കിലും വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ കൊടുത്തത് തെറ്റിപ്പോയി എന്നൊന്നും സുകുമാരൻ നായർ പറഞ്ഞില്ല. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തിന് അർഹനാണെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഹിന്ദു ഐക്യം വേണ്ടതല്ലെന്നും സുകുമാരൻ നായർ പറഞ്ഞില്ല. “ഞാൻ സ്വാഗതം ചെയ്ത നിർദേശമാണത്. എന്നാൽ, പിന്നീട് ഞാൻ തന്നെ വിശകലനം ചെയ്തപ്പോൾ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു പിന്മാറി. അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി. അവർ ബിജെപിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നി. ചർച്ചയ്ക്കായി വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെ. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടി. പത്മഭൂഷണ്‍. അത്ര ശുദ്ധമല്ല ഇടപെടൽ എന്നും തോന്നി. എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു നീക്കുപോക്കുമില്ല. അതിനാൽ ഞാൻതന്നെ ഈ തിരുമാനം ഡയറക്ടർ ബോർഡ് യോഗത്തെ അറിയിക്കുകയായിരുന്നു.” -സുകുമാരൻ നായർ വിശദീകരിച്ചു. ബോർഡല്ല, താൻ തന്നെയാണ് തീരുമാനം മാറ്റിയത് എന്ന് സമർഥിക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്.
ഐക്യനീക്കം പരാജയപ്പെട്ടത് പതിവുപോലെ നേതാക്കന്മാരുടെ ഈഗോ കൊണ്ടല്ല എന്നത് ഈ പരാജയത്തിലെ നല്ല വശമാണ്. പിന്നെ എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് പരാജയപ്പെടുന്നത്? സുകുമാരൻ നായരോ? എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തി തെളിയിച്ചു എന്ന് വ്യാഖ്യാനിക്കുന്നതും ശരിയാവില്ല. സുകുമാരൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ സ്വാധീനം കുറഞ്ഞതിന്റെ സൂചനയാണ് ഈ തീരുമാനം എന്ന് അധികം പേർ വിശ്വസിക്കില്ല.
ഒരേ മതവിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുന്നാക്ക സമുദായവും പിന്നാക്ക സമുദായവുമായുള്ള രണ്ട് സമൂഹങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല എന്ന സാമൂഹിക യാഥാർഥ്യം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തമാണിത്. പിന്നാക്ക സമുദായങ്ങൾക്കു കിട്ടുന്ന ആനുകൂല്യങ്ങൾ മുന്നാക്കക്കാർക്കു പിടിക്കില്ല. മുന്നാക്കക്കാർ നടത്തുന്ന അവകാശ സമരങ്ങൾ പിന്നാക്കക്കാർക്കും പഥ്യമാവില്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഭരണഘടനാപരമായ ഈ തിരിവുണ്ട്. മുസ്ലിംകളിൽ ഇല്ല. അതുകൊണ്ട് അവർക്ക് എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കാനാകുന്നു.
മുസ്ലിം ലീഗ് വിരോധം
നായർ, ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിനു പ്രധാന കാരണമായ മുസ്ലിം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായി പലതും നേടുന്നു എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപോലും 80 ശതമാനവും മുസ്ലിം സമുദായത്തിന് ഒറ്റയ്ക്കു കിട്ടാൻ കാരണം ലീഗാണ്.
ന്യൂനപക്ഷ വകുപ്പിലെ മന്ത്രിമാർ എല്ലാക്കാലത്തും മുസ്ലിംകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപംകൊള്ളുന്ന കാലത്ത് ഈ വകുപ്പു മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്ന് ക്രൈസതവ മെത്രാന്മാർ ആവശ്യപ്പെട്ടതും പിണറായി അംഗീകരിച്ചതുമാണ്. തുടക്കത്തിൽ പിണറായി തന്നെയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നീടത് വി. അബ്ദുറഹിമാന് കൈമാറി. ന്യൂനപക്ഷ വകുപ്പ് അദ്ദേഹത്തിനാണ് എന്നായിരുന്നു വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രി അറിയിച്ചതെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് കൊടുത്തില്ല. മുഖ്യമന്ത്രി വകുപ്പ് സൂക്ഷിച്ചു. പിന്നീട് അബ്ദുറഹിമാനുതന്നെ കൊടുക്കുകയും ചെയ്തു.
Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്.
Kerala
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്ക് തണലും കരുത്തുമായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തു നിന്ന് ഐക്യത്തിന് വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയ നടപടിയിൽ പ്രതികരണത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
"സമുദായങ്ങൾ തമ്മിൽ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവർക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങൾ അതിൽ ഇടപെടാനില്ല. ഞങ്ങളുടെ കാര്യത്തിൽ അവരും ഇടപെടേണ്ടതില്ല എന്ന് പറയുന്നത് പോലെയാണിത്'-സതീശൻ പറഞ്ഞു.
പത്മഭൂഷൺ പുരസ്കാരം ലഭിച്ച വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കുന്നു. എസ്എൻഡിപിക്ക് ലഭിച്ച അംഗീകാരമാണ് പത്മ പുരസ്കാരമെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. എസ്എൻഡിപിക്ക് അംഗീകാരം ലഭിക്കുമ്പോൾ ആരെങ്കിലും എതിർക്കുമോയെന്നും സതീശൻ ചോദിച്ചു.
Kerala
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞു.
'പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല'.
'ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക, ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു'- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വിഷയത്തിൽ തത്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ചാനലിൽ ഇപ്പോൾ കണ്ട വിവരം മാത്രമേ അറിയാവൂ. ചാനലിൽ കണ്ടതുകൊണ്ട് മാത്രം അതിൽ ഒരു മറുപടി പറയുന്നത് ശരിയല്ല. പൂർണരൂപം അറിഞ്ഞതിനു ശേഷം മറുപടി പറയാം. അതിനാൽ ഇതിനെപ്പറ്റി ഒരു ചോദ്യങ്ങളോ മറുപടിയോ പറയുന്നത് അപ്രസക്തമാണ്. ഈ ചർച്ച ഇപ്പോൾ വേണ്ട. കുറച്ചു കഴിയട്ടെയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം, പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
Kerala
കോട്ടയം: കേരളത്തിലെ പ്രബല സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ പ്രഖ്യാപിച്ച ഐക്യനീക്കത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വെള്ളാപ്പള്ളി നടേശന് മലപ്പുറം വിഷയത്തില്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകളുള്ളവരുമായി സഹകരിക്കുന്നത് സംഘടനയുടെ അന്തസിന് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം അംഗങ്ങളും പങ്കുവെച്ചത്.
സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള യാതൊരു ഐക്യത്തിനും എന്‍എസ്.എസ് തയാറല്ലെന്ന് ജി. സുകുമാരന്‍ നായര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, ഇരു സംഘടനകളും കൈകോര്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. നേരത്തെ സിപി.എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഈ ഐക്യനീക്കത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പുതിയ നിലപാട് അവര്‍ക്കും തിരിച്ചടിയായി.
Kerala
കോട്ടയം: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തെ സ്വാഗതംചെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യം ഉറപ്പാണെന്നും എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകും.
അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും.
ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എൻഎസ്എസിന്റെ ആധികാരികമായ യോഗത്തിൽ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും.
സംവരണവിഷയത്തിൽ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോൾ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും അത് അംഗീകരിക്കുന്നു.
എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതംചെയ്യുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും.- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം, എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി. സുകുമാരൻ നായരുടെയും പ്രതികരണം.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാർ വെള്ളാപ്പള്ളിയാകും എൻഎസ്എസുമായി കൂടിക്കാഴ്ച നടത്തുകയെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
എസ്എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.
ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറി എന്നത് വലിയ തെറ്റായെന്ന് നിങ്ങൾ പറഞ്ഞല്ലോ. അതിൽ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് ആത്മബലം നൽകിയത് അദ്ദേഹമാണ്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയു എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala
ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
എൻഎസ്എസ് രാഷ്ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Kerala
ചങ്ങനാശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം സാധ്യമാക്കാൻ ഇരു സംഘടനകളും തീരുമാനിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ. ഇന്നലെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ സാമുദായിക ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ യോജിക്കേണ്ടതാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ചൂണ്ടികാട്ടിയപ്പോൾ നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ മൂല്യങ്ങൾക്കു കോട്ടം വരാത്തവിധത്തിൽ ഐക്യമാകാമെന്നാണ് താൻ പറഞ്ഞതെന്നും സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ ദീർഘകാലമായി ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന 89 വയസുള്ള വെള്ളപ്പള്ളി നടേശനെ അധിക്ഷേപിച്ചത് ഏതു രാഷ്ട്രീയ നേതാവാണെങ്കിലും അതു ഭൂഷണമല്ലെന്നു താൻ പ്രതികരിച്ചിരുന്നു.
എന്നാൽ, പിന്നീട് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വ്യാപകപ്രചാരണം ശ്രദ്ധയിൽപ്പെട്ടു. വിഷയം എൻഎസ്എസ് -എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഏതെങ്കിലും വ്യക്തികളെ അതിലേക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
കൊച്ചി: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ് തന്റെ അഭിപ്രായം. പ്രതിപക്ഷനേതാവിനെ സമുദായ നേതാക്കൾ എന്തിന് എതിക്കുന്നുവെന്ന് അവരോട് ചോദിക്കണം.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുകയാണ്.
മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോട്ടയം: മാധ്യമങ്ങളെ കണ്ടതോടെ എൻഎസ്എസ് ആസ്ഥാനത്ത് കയറാതെ മടങ്ങിപ്പോയ കൊടിക്കുന്നിൽ സുരേഷ് എംപി തിരികെ എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങി. എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
നേരത്തെ എൻഎസ്എസ് ആസ്ഥാനത്തേക്കെത്തിയ എംപി മാധ്യമങ്ങളെ കണ്ടതോടെ തിരികെ പോകുകയായിരുന്നു. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ സംഭവം വാർത്തയായിരുന്നു.
തുടർന്ന് വീണ്ടും തിരികെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ കണ്ടുമടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്ത് വരുമ്പോള്‍ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും സെക്രട്ടറിയെ കാണാറുണ്ടെന്നും എംപി അറിയിച്ചു.
അതിന് പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യമില്ല. നേരത്തെ മാധ്യമങ്ങളെ കണ്ടതോടെയാണ് മടങ്ങിയതെന്നും നിലവിലെ സാഹചര്യത്തിൽ താൻ എന്ത് പറഞ്ഞാലും അത് മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
എപ്പോഴും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കുടുംബ വീടുപോലെയാണെന്നും രാഷ്ട്രീയ പ്രതികരണം ഇവിടെ വെച്ച് നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുതയുണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാകരുതെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു വി.ഡി.സതീശൻ. താൻ എൻഎസ്എസിനോ എസ്എൻഡിപിക്കോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്. അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും സതീശൻ പറഞ്ഞു.
ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ കാലത്തും വർഗീയതക്കെതിരാണ് തന്റെ നിലപാടെന്നും വി.ഡി.സതീശൻ അറിയിച്ചു.
വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ല. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പെരുന്നയിൽ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും തമ്മിൽ ബന്ധമില്ല. സഭയുടെ സിനഡ് യോഗത്തിൽ പോയതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.
Kerala
പത്തനംതിട്ട: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിച്ച് എൻസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തെന്നും കേന്ദ്ര സർക്കാർ 10 വർഷമായി ഭരിക്കുന്നില്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു.
വിമാനത്താവളം-റെയിൽവേ എല്ലാം എവിടെയെന്ന് ചോദിച്ച എൻസ്എസ് ജനറൽ സെക്രട്ടറി അവരുടെയൊക്കെ വീട്ടിലേക്കാണ് ട്രെയിൻ ഓടുന്നതെന്നും പറഞ്ഞു. ഏറ്റവും പ്രധാന ക്ഷേത്രമാണ് ശബരിമല. അവിടെ എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞോയെന്നും സുകുമാരൻ നായർ ചോദിച്ചു.
ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശനം നടത്താൻ ഈ സർക്കാർ ശ്രമിച്ചെന്നും എന്നാൽ അതിനെ എൻഎസ്എസ് എതിർത്തെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
അന്ന് വോട്ട് കിട്ടാൻ ബിജെപിയും കോൺഗ്രസും കൂടെ കൂടി. പിന്നീട് അവർ അതുപേക്ഷിച്ചുപോയി. എന്നാൽ എൻഎസ്എസ് കേസുമായി മുന്നോട്ടുപോയി. ഒടുവിൽ തെറ്റ് ചെയ്ത സർക്കാർ അത് തിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വികസനം സർക്കാർ ഉറപ്പുനൽകിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും എൻസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. തെറ്റുചെയ്തത് ആരായാലും കർശന ശിക്ഷ കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായി തന്നെ പോകുന്നുണ്ട്. തന്ത്രി ആയാലും മന്ത്രി ആയാലും ശിക്ഷ കൊടുക്കണം. തന്ത്രി ദൈവത്തിന് തുല്യനല്ല. ഈ തന്ത്രിയുടെ സഹോദരൻ മുൻപ് വേറൊരു കേസിൽ പെട്ടില്ലേയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനം. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറഞ്ഞിട്ടുണ്ട്. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻഎസ്എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കെപിസിസി പ്രസിഡന്റ് നോക്കുകുത്തി ആണോ. എല്ലാത്തിനും സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനെ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ആയിരുന്നു ജി. സുകുമാരൻ നായരും
വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചും സുകുമാരൻ നായർ പ്രതികരിച്ചു.
നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും മുസ്ലിം വിരോധിയല്ലെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: എസ്എൻഡിപി - എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച സുകുമാരൻ നായർ, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
എൻഎസ്എസിന് പാർലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലീം വിരോധിയല്ല. ലീഗിനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ മുൻപ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം സുകുമാരൻ നായർ തള്ളി.
National
ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.
എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്.
എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
അതേസമയം, ആനന്ദ ബോസിന്റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
Kerala
തിരുവനന്തപുരം: എയ്ഡഡ് മേഖലയില്‍ സ്കൂള്‍ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂള്‍ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എന്‍എസ്എസ്ഉം എസ്എന്‍ഡിപിയും പ്രത്യേക അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്കിയാലും പരിശോധിച്ചു മാത്രമേ അനുവദിക്കൂ. തുടങ്ങിയാലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങണമെന്നാണ് നിലപാട്. സ്കൂള്‍ അനുവദിക്കാത്തതില്‍ മതപരമായ കാരണം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ചങ്ങനാശേരി: രാജ്യത്ത് സംഘടിതമായി വളരുന്ന ഗാന്ധിനിന്ദയ്ക്കെതിരേ രണ്ടാം വിമോചനസമരവുമായി നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തു വരണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മീഷൻ മുൻ അംഗവും എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസ്.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന 149-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി തമസ്കരണത്തിനെതിരേ പ്രതികരിക്കുന്ന ബാധ്യതയില്‍നിന്നും കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെവരെ ഒളിഞ്ഞുനിന്നിരുന്ന ഗാന്ധി തമസ്കരണം ഇപ്പോള്‍ തെളിഞ്ഞു വ്യാപകമാകുന്നു. ദേശീയതയിലും ഗാന്ധിമാര്‍ഗത്തിലും വിശ്വസിക്കുന്ന സര്‍വ ദേശഭക്തരും ഒന്നിച്ചണിചേര്‍ന്ന് ഗാന്ധിജിയെ രാജ്യത്തിന്റെ രാഷ്ട്രപ്രതിഷ്ഠയായി നിലനിര്‍ത്തണ്ടേ ബാധ്യതയുണ്ട്.
മറ്റ് സമുദായങ്ങളെ ക്ഷതം ഏല്‍പ്പിക്കാതെ നായര്‍ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് എന്‍എസ്എസ് പ്രതിജ്ഞാവാചകത്തില്‍ എഴുതിച്ചേര്‍ത്തത് ഭംഗിക്കുവേണ്ടിയല്ല. എന്‍എസ്എസിന്റെ നേതാക്കളായിരുന്ന മന്നവും കെ. കേളപ്പനും അവസാന ശ്വാസംവരെയും ഗാന്ധിഭക്തന്മാരും ദേശീയവാദികളുമായിരുന്നു. തികഞ്ഞ ഗാന്ധിഭക്തനായ മന്നത്തിന്റെ സമാധിമണ്ഡപത്തിന്റെ സമീപത്തുനിന്ന് ഗാന്ധിനിന്ദയ്ക്കെതിരേ പറയാന്‍ കഴിയുന്നത് സമുദായ ആചാര്യന്റെ ജയന്തിദിനത്തില്‍ അദ്ദേഹത്തിനു നല്കുന്ന പ്രണാമമായിരിക്കുമെന്നും ഡോ. സിറിയക് തോമസ് കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ സര്‍ക്കാരിന്റെ അറിവോടും പരോക്ഷമായ പിന്തുണയോടുംകൂടിയാണ് അതു സംഭവിച്ചതെന്ന്, മുഖ്യമന്ത്രിയുടെ തന്നെ ഒരു പ്രയോഗം കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് എല്ലാം മനസിലാകുന്നതാണ്. ആചാരലംഘനത്തിനെതിരേ വിശ്വാസികളുടെ മനസില്‍ ആഴത്തിലേറ്റ മുറിവിനോടുള്ള പോസിറ്റീവായ ഇടപെടലായിരുന്നു എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി.
എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റേത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരമെന്നു പറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്നം ജയന്തിദിനത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് എന്‍എസ്എസിന്റെ നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മന്നം ജയന്തിയും എന്‍എസിന്റെ വളര്‍ച്ചയിലേക്കുള്ള പടവുകളാണെന്നും മന്നത്തിന്റെ ദര്‍ശനങ്ങളാണ് എന്‍എസ്എസിന്റെ ദര്‍ശനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Kerala
പെരുന്ന: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല.
വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം ഇത്തവണ വോട്ട് ചെയ്യാൻ എത്തിയില്ല.
മാസങ്ങൾക്ക് മുമ്പ് വീഴ്ചയിൽ പരിക്ക് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്.
സ്കൂളിലേക്കുള്ള ഉയർന്ന പടികൾ കയറാൻ കഴിയാത്തതിനാൽ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എൻഎസ്എസ് വൃത്തങ്ങൾ അറിയിച്ചു.
Kerala
ചങ്ങനാശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി ഒന്ന്,രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും.
ജനുവരി ഒന്നിന് രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.30ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കും.
ചങ്ങനാശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി ഒന്ന്,രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.30ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കും.
എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിനു മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴല്‍ക്കുത്ത്. രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന.
11ന് നടക്കുന്ന സമ്മേളനം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവും രാജീവ് ആലുങ്കല്‍ അനുസ്മരണപ്രഭാഷണം നടത്തും. ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിളള എന്നിവര്‍ പ്രസംഗിക്കും.
District News
കോതമംഗലം: എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല 2023-24 വർഷത്തെ എൻഎസ്എസ് അവാർഡുകൾ വിതരണം ചെയ്തു. നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജിൽ നടന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മാനവികത വികസനത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് എൻഎസ്എസ് എന്ന് ഡോ. കെ. ശിവപ്രസാദ് അഭിപ്രായപ്പെട്ടു. സർവകലാശാല എൻഎസ്എസ് സെൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എം. അരുൺ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 2022-23 വർഷത്തെ എൻഎസ്എസ് മൈഭാരത് അവാർഡ് നേടിയ എം.ഇ.എസ്. എൻജിനീയിംഗ് കോളജ് പ്രോഗ്രാം ഓഫീസർ ഡോ. പി.യു. സുനീഷ്, പ്രിൻസിപ്പൽ ഡോ. ഐ. റഹ്മത്തുനിസ, റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത എൻഎസ്എസ് വോളണ്ടിയർമാരായ അപർണ പ്രസാദ്, എസ്. ശ്രീലക്ഷ്മി, കണ്ടിൻജന്റ് ലീഡറായിരുന്ന ദർശന എസ്. ബാബു എന്നിവരെ ആദരിച്ചു.
എൻഎസ്എസ് കേരള ലക്ഷദ്വീപ് റീജണൽ ഡയറക്ടർ വൈ.എം. ഉപ്പിൻ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ഡി. ദേവിപ്രിയ, കോളജ് ചെയർമാൻ മാത്യു കുന്നശേരി, സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ട്രഷറർ ബിനു കെ. വർഗീസ്,കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, എറണാകുളം റീജണൽ കോ-ഓർഡിനേറ്റർ ഡോ. എം. അരുൺകുമാർ, എൻ.എസ്. എസ് ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ എന്നിവർ പ്രസംഗിച്ചു .
District News
ചവറ: നായർ സർവീസ് സൊസൈറ്റിയുടെ 111-ാമതു പതാകദിനം ചവറ ചെറുശേരിഭാഗം 2352-ാം നമ്പർ എൻഎസ്എസ് കരയോഗം ആചരിച്ചു. തട്ടാശേരിയിലെ കരയോഗ മന്ദിരത്തിനു മുന്നിൽ കരയോഗം പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള പതാകയുയർത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജി.മുരളീധരൻ പിള്ള , ജയൻ തുണ്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി വളരെ വലിയ എതിര്‍പ്പുകളെ നേരിട്ടാണ് ഇത്രയും വളര്‍ന്നതെന്നും ഇനിയും എത്ര എതിര്‍പ്പുകള്‍ വന്നാലും സംഘടന അതിനെയൊക്കെ മറികടക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസ് പതാകദിനത്തില്‍ മന്നം സമാധിമണ്ഡപത്തില്‍ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപംനല്കിയ ദിനത്തെ (1914 ഒക്ടോബര്‍ 31) സ്മരിച്ചാണ് സംസ്ഥാനത്തുടനീളം എന്‍എസ്എസ് പതാകദിനാചരണം നടന്നത്.
എന്‍എസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ താലൂക്ക് യൂണിയന് ആസ്ഥാനങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ കരയോഗങ്ങളിലും പതാക ഉയര്‍ത്തി. ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും നടത്തി.
പ്രസിഡന്റ് ഡോ. എം. ശശികുമാര്‍, എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, കരയോഗം രജിസ്ട്രാര്‍ വി.വി. ശശിധരന്‍നായര്‍, നായകസഭാംഗങ്ങളായ അഡ്വ. വി. വിജുലാല്‍, മാടവന ബാലകൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടത്തു.
Kerala
ചങ്ങനാശേരി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി എൻഎസ്എസ്.
എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് ഇയാളുടെ രാജി എഴുതി വാങ്ങിയത്. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്.
സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്.
Kerala
ആലുവ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രാജിവച്ചൊഴിയണമെന്ന് ആലുവ ടൗൺ എൻഎസ്എസ് കരയോഗത്തിൽ പ്രമേയം. ഇന്ന് നടന്ന 4434 മത് കരയോഗം അടിയന്തിര പൊതുയോഗത്തിലാണ് പ്രമേയം പാസാക്കിയത്.
സമീപ കാലങ്ങളിൽ നായർ സമുദായത്തിനുണ്ടായ അവമതിപ്പും നിലപാടിലുണ്ടായ വ്യതിചലനത്തിന്റെ പേരിലുള്ള പ്രതിഷേധവും പരിഗണിച്ച് രാജിവയ്ക്കണമെന്ന് കരയോഗം ആവശ്യപ്പെട്ടു.
ആലപ്പുഴ തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗത്തിലും സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ചാണ് പ്രമേയം.
Kerala
ആലപ്പുഴ: സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് കരയോഗം. ആലപ്പുഴ തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗമാണ് പ്രമേയം പാസാക്കിയത്.
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ചാണ് പ്രമേയം. ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
Kerala
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിളിച്ച താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം മാറ്റിവച്ചു. ഞായറാഴ്ച പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് യോഗം നിശ്ചയിച്ചിരുന്നത്.
ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാനാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയൻ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്.
സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്.
Kerala
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ഞായറാഴ്ച രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്.
ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും.
എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
District News
പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎ സ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചട ക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്ന തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ട തിന് ശേഷമുള്ള തിരുവഞ്ചൂരിൻ്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎ സ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാ ശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാര ൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുട ങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.
Kerala
കോഴിക്കോട്: സർക്കാരിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി. സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും രാമകൃഷ്ണൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ഉയർത്തിയത് ആരാണെന്ന് അറിയില്ല. മാധ്യമങ്ങളിൽ കണ്ടാണ് താൻ ഈ വിവരം അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വർണ പീഠത്തിന്റെ തൂക്കം കുറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
District News
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്ര തിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതി ൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറ ഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിൻ്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെ ന്നും കത്തിൽ പറയുന്നു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിന്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു
Kerala
പാലക്കാട്: എൻഎസ്എസുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അതേസമയം ശബരിമലവിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർസംവിധാനം ഉപയോഗിച്ചു നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽസംഗമവും യുഡിഎഫും കോണ്‍ഗ്രസും അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ചില നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് അയ്യപ്പസംഗമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്‍പു നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. മണ്മറഞ്ഞുപോയ ഉമ്മൻ ചാണ്ടിക്കെതിരേയും തനിക്കെതിരേയുംവരെ കേസുകളുണ്ട്. ഉമ്മൻ ചാണ്ടി മരിച്ചശേഷവും സർക്കാർ കേസുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒടുവിൽ കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
അയ്യപ്പസംഗമത്തിനുമുന്പേ ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് കൊടുത്ത സത്യവാംഗ്മൂലം പിൻവലിക്കാൻ സർക്കാർ തയാറായില്ല. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ ഭക്തജനങ്ങളോടു മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതുതന്നെയാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഉപാധികളോടെയാണ് പിന്തുണയെന്ന് അറിയിച്ച സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.