x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​ക്ക് അ​ഭി​ന​ന്ദ​നം, സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ത്തി​നി​ല്ല: സ​തീ​ശ​ൻ


Published: January 26, 2026 03:28 PM IST | Updated: January 26, 2026 03:33 PM IST

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി​യു​മാ​യു​ള്ള ഐ​ക്യ​ത്തി​ൽ നി​ന്നും എ​ൻ​എ​സ്എ​സ് പി​ന്മാ​റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

"സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഐ​ക്യം ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്. അ​ങ്ങ​നെ വേ​ണ്ടെ​ന്ന് പ​റ​യാ​നു​ള്ള അ​ധി​കാ​ര​വും അ​വ​ർ​ക്കു​ണ്ട്. അ​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. ഞ​ങ്ങ​ൾ അ​തി​ൽ ഇ​ട​പെ​ടാ​നി​ല്ല. ഞ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​വ​രും ഇ​ട​പെ​ടേ​ണ്ട​തി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ​യാ​ണി​ത്'-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്‌​കാ​രം ല​ഭി​ച്ച വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അഭിനന്ദിക്കുന്നു. എ​സ്എ​ൻ​ഡി​പി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് പ​ത്മ പു​ര​സ്‌​കാ​ര​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​സ്എ​ൻ​ഡി​പി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​മ്പോ​ൾ ആ​രെ​ങ്കി​ലും എ​തി​ർ​ക്കു​മോ​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

Tags : V.D. Sateeshan NSS SNDP

Recent News

Up