x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ്-എ​സ്എ​ന്‍​ഡി​പി ഐ​ക്യ​നീ​ക്കം പാ​ളി; സം​യു​ക്ത നീ​ക്ക​ത്തി​ല്‍ നി​ന്ന് പിന്മാറുന്നുവെന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍


Published: January 26, 2026 12:36 PM IST | Updated: January 26, 2026 12:39 PM IST

കോട്ടയം: കേ​ര​ള​ത്തി​ലെ പ്ര​ബ​ല സ​മു​ദാ​യ സം​ഘ​ട​ന​ക​ളാ​യ എ​ന്‍​എ​സ്എ​സും എ​സ്എ​ന്‍​ഡി​പി​യും ത​മ്മി​ല്‍ പ്ര​ഖ്യാ​പി​ച്ച ഐ​ക്യ​നീ​ക്ക​ത്തി​ല്‍ നി​ന്ന് എ​ന്‍​എ​സ്എ​സ് പി​ന്മാ​റി.

എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യ്ക്ക് വി​രു​ദ്ധ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ ഐ​ക്യ​നീ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ മ​ല​പ്പു​റം വി​ഷ​യ​ത്തി​ല്‍ അ​ടു​ത്തി​ടെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം നി​ല​പാ​ടു​ക​ളു​ള്ള​വ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ അ​ന്ത​സി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പ​ങ്കു​വെ​ച്ച​ത്.

സം​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ച്ചു​കൊ​ണ്ടു​ള്ള യാ​തൊ​രു ഐ​ക്യ​ത്തി​നും എ​ന്‍​എ​സ്.​എ​സ് ത​യാ​റ​ല്ലെ​ന്ന് ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഒ​പ്പി​ട്ട പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ, ഇ​രു സം​ഘ​ട​ന​ക​ളും കൈ​കോ​ര്‍​ക്കു​ന്ന​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​റ്റു. നേ​ര​ത്തെ സി​പി.​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ള്‍ ഈ ​ഐ​ക്യ​നീ​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പു​തി​യ നി​ല​പാ​ട് അ​വ​ര്‍​ക്കും തി​രി​ച്ച​ടി​യാ​യി.

 

 

Tags : NSS SNDP

Recent News

Up