x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍എ​സ്എ​സ് പ​താ​ക​ദി​നം ആ​ച​രി​ച്ചു ; എ​​തി​​ര്‍​പ്പു​​ക​​ളെ എ​​ന്‍​എ​​സ്എ​​സ് മ​​റി​​ക​​ട​​ക്കും: ജി.​ ​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍


Published: November 1, 2025 12:18 AM IST | Updated: November 1, 2025 12:18 AM IST

എ​​ന്‍​എ​​സ്എ​​സ് പ​​താ​​ക​​ദി​​ന​​ത്തി​​ല്‍ മ​​ന്നം​​ സ​​മാ​​ധി​​മ​​ണ്ഡ​​പ​​ത്തി​​ല്‍ എ​​ന്‍​എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി.​ ​സു​​കു​​മാ​​ര​​ന്‍​നാ​​യ​​ര്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: നാ​​യ​​ര്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി വ​​ള​​രെ വ​​ലി​​യ എ​​തി​​ര്‍​പ്പു​​ക​​ളെ നേ​​രി​​ട്ടാ​​ണ് ഇ​​ത്ര​​യും വ​​ള​​ര്‍​ന്ന​​തെ​​ന്നും ഇ​​നി​​യും എ​​ത്ര എ​​തി​​ര്‍​പ്പു​​ക​​ള്‍ വ​​ന്നാ​​ലും സം​​ഘ​​ട​​ന അ​​തി​​നെ​​യൊ​​ക്കെ മ​​റി​​ക​​ട​​ക്കു​​മെ​​ന്നും ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി​. ​സു​​കു​​മാ​​ര​​ന്‍​നാ​​യ​​ര്‍. എ​​ന്‍​എ​​സ്എ​​സ് പ​​താ​​ക​​ദി​​ന​​ത്തി​​ല്‍ മ​​ന്നം ​സ​​മാ​​ധി​​മ​​ണ്ഡ​​പ​​ത്തി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി​​യ​​ശേ​​ഷം പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നാ​​യ​​ര്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് രൂ​​പം​​ന​​ല്‍​കി​​യ ദി​​ന​​ത്തെ (1914 ഒ​​ക്‌​ടോ​ബ​​ര്‍ 31) സ്മ​​രി​​ച്ചാ​​ണ് സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം എ​​ന്‍​എ​​സ്എ​​സ് പ​​താ​​ക​​ദി​​നാ​​ച​​ര​​ണം ന​​ട​​ന്ന​​ത്.

എ​​ന്‍​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്തും മ​​ന്നം സ​​മാ​​ധി​​മ​​ണ്ഡ​​പ​​ത്തി​​ലും എ​​ല്ലാ താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലും പ​​താ​​ക ഉ​​യ​​ര്‍​ത്തി. ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക വ​​ഴി​​പാ​​ടു​​ക​​ളും ന​​ട​​ത്തി.

പ്ര​​സി​​ഡ​ന്‍റ് ഡോ.​ ​എം.​ ശ​​ശി​​കു​​മാ​​ര്‍, എ​​ന്‍​എ​​സ്എ​​സ് സെ​​ക്ര​​ട്ട​​റി ഹ​​രി​​കു​​മാ​​ര്‍ കോ​​യി​​ക്ക​​ല്‍, ക​​ര​​യോ​​ഗം ര​​ജി​​സ്ട്രാ​​ര്‍ വി.​​വി.​ ശ​​ശി​​ധ​​ര​​ന്‍​നാ​​യ​​ര്‍, നാ​​യ​​ക​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ അ​​ഡ്വ.​ വി. ​​വി​​ജു​​ലാ​​ല്‍, മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ട​​ത്തു.

Tags : NSS natuvisesham local news

Recent News

Up