District News
കണ്ണൂർ : പയ്യന്നൂർ കോയാത്തിമുക്ക് മുതൽ വെള്ളൂർ ആലിങ്കൽ വരെയുള്ള പ്രദേശത്ത് നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ നിർമാണ പ്രവൃത്തികൾ മുൻഗണനാ ക്രമത്തിൽ പൂർത്തിയാക്കുമെന്ന് ദേശീയ പാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നേരത്തെ പണി മുൻഗണനാ ക്രമത്തിലല്ല നടത്തുന്നതെന്ന് കാണിച്ച് എം. സുരേശൻ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന് ഇതു സംബന്ധിച്ച കമ്മീഷൻ ദേശീയപാത അഥോറിറ്റിയോടോ വിശദീകരണം തേടിയിരുന്നു.
നാലുകിലോമീറ്ററോളം ദൂരം ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ഒരാൾ പൊക്കത്തിൽ മണ്ണിട്ട് ഉയർത്തിയതു കാരണം ബസിൽ കയറാനോ ഇറങ്ങാനോ സൗകര്യമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. മൺകൂന കാരണം വാഹനാപകടങ്ങൾ പതിവാണെന്നും പരാതിക്കാരൻ അറിയിച്ചു.
റോഡിന്റെ വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്തതയായും തുടർച്ചയായ മഴയാണ് നിർമാണം വൈകിപ്പിക്കാൻ ഇടയാക്കിയതെന്നും ദേശീയപാത വിഭാഗം കമ്മീഷനെ അറിയിച്ചിരുന്നു. കൂടാതെ നിർമാണ പുരോഗതിയുടെ ചിത്രങ്ങളും അഥോറിറ്റി കമ്മീഷൻ മുന്‍പാകെ ഹാജാരാക്കിയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
District News
കണ്ണൂർ: രാഷ്ട്രീയ ജനതാദൾ നേതാക്കൾ അടങ്ങുന്ന മുപ്പതിലേറെ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും സിപിഎമ്മിലേക്ക്. പാർട്ടിയിൽ ചേരുന്നതിന് മുന്നോടിയായി കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ എത്തിയ ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി ജി. രാജേന്ദ്രനെയും സംഘത്തേയും സിപിഎം നേതാക്കൾ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ, ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എൻ. ചന്ദ്രൻ എന്നിവർ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു.
ജി. രാജേന്ദ്രനെ കൂടാതെ ആർജെഡി കണ്ണൂർ മേഖലാ പ്രസിഡന്റ് കെ.പി. പ്രകാശൻ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ടി.കെ. ഷമീം, ജില്ലാ സെക്രട്ടറി കാർത്തിക രാജ്, ജില്ലാകമ്മിറ്റിയംഗം കെ.പി. പ്രശോഭ്, കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.പി. പ്രണവ്, ആർജെഡി ജില്ലാകമ്മിറ്റിയംഗങ്ങളായ പി. രാജീവൻ, പി. ബാബു, മണ്ഡലം കമ്മിറ്റിയംഗം കെ.കെ. സാദിഖ്, മഹിളാ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ഷീജ രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി കെ.പി. പ്രസീത, വൈസ് പ്രസിഡന്റ് കെ. അനിത, ആർജെഡി പഞ്ചായത്ത് കമ്മിറ്റിയംഗം പി. മനാഫ്, പ്രവാസ ജനതാ മണ്ഡലം കമ്മിറ്റിയംഗം ഒ.പി. മുതസീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്.
District News
കണ്ണൂർ: നഗരത്തിൽ ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് അപകടങ്ങൾ നിത്യസംഭവമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർശന നിയമ നടപടികൾ സ്വീകരിച്ച് അപകടങ്ങൾ നിയന്ത്രിക്ക ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദേശം നല്‍കിയത്. കാൽനട, വാഹന യാത്രികരുടെ ജീവൻ രക്ഷിക്കാനാവശ്യമായ നടപടികൾ വിട്ടുവീഴ്ച കൂടാതെ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം സ്വീകരിച്ച നടപടികളെകുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 19 ന് കണ്ണൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
സൗത്ത് ബസാറിൽ ഇതരസംസ്ഥാന തൊഴിലാളി അപകടത്തിൽ മരിച്ച സംഭവത്തിന്റെ പശ്ചാത്തല ത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അനിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിന് കാരണമാകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
താണ, കാൾട്ടക്സ് ജംഗ്ഷൻ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് സിഗ്നലുകളുടെ അഭാവം അപകടങ്ങൾ വർധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. നടപ്പാതകൾ കച്ചവടക്കാർ കൈയേറുന്ന തിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്. സീബ്രാ ക്രോസിംഗുകൾ വ്യക്തമായി രേഖപ്പെടുത്താത്തതും അപകടങ്ങൾ വർധിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു.
District News
തലശേരി: കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന വന്യമൃഗശല്യം മാഫിയാ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് ഇൻഫാം തലശേരി കാർഷിക ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയോരമേഖലയിൽ നിന്ന് നൂറ്കണക്കിന് കുടുംബങ്ങൾ വീടും സ്ഥലവും ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കൃഷി ഉപേക്ഷിക്കുന്ന സ്ഥലങ്ങൾ സ്വാഭാവികമായും വനപ്രദേശമായി മാറുകയാണ്.
ഇത് കുറഞ്ഞവിലയിൽ തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾ റിസോർട്ട്, ഖനനം, വനചൂഷണം എന്നിവയ്ക്കാണ് അവസരമൊരുക്കുന്നത്. ഇതിന് സഹായകരമായ രീതിയിൽ സർക്കാർ കർഷകർ കുടിയിറങ്ങുന്നത് പ്രോത്സാഹിപ്പിച്ച് മൗനം പാലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
വെള്ളരിക്കുണ്ടിൽ കർഷകസ്വരാജ് റിലേ സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് മുൻ ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ പ്രസംഗിച്ചു. സർക്കാർ വന്യമൃഗങ്ങൾക്കൊപ്പമല്ല മറിച്ച് സാധാരണക്കാരായ കർഷകരുടെയൊപ്പമാണ് നിൽക്കേണ്ടതെന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഫാ.ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു.
സത്യഗ്രഹ ലീഡർ സണ്ണി പൈകട അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ അന്ത്യാംകുളം, സ്കറിയ നെല്ലംകുഴി, ഗിരി താനേരി, സണ്ണി തുണ്ടത്തിൽ, ജോസ് തോണിയ്ക്കൽ, സണ്ണി പുല്ലുവേലിൽ, ആൻ്റണി ജീരകത്തിൽ, ലാലിച്ചൻ കുഴിയാത്ത് എന്നിവർ പ്രസംഗിച്ചു. ഇൻഫാം തലശേരി കാർഷിക ജില്ലാ പ്രതിനിധികൾ സത്യഗ്രഹത്തിൽ പങ്കുചേർന്നു.
District News
ഇരിട്ടി : മലയോര മേഖലയിലെ വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും ഏറെ സൗകര്യം നൽകുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കിന് സ്വന്തം കെട്ടിടം യാഥാർഥ്യമായി. കീഴുരിലെ വാടക കെട്ടിടത്തിൽ നിന്നും ചാവശേരിയിലെ പുതിയ കെട്ടിടത്തിലേക്ക് അടുത്ത ദിവസം ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം പ്രവത്തിക്കുന്ന ഇസിഎച്ച്എസ് പോളിക്ലിനിക്കിന് എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കേ 2010 ലാണ് ഇരിട്ടി കേന്ദ്രമായി പുതിയ ക്ലിനിക് അനുവദിച്ചത്. കെ. സുധാകരൻ എംപി മുഖാന്തരമാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക് നിവേദനം സമർപ്പിച്ചത്. 2012 മുതൽ പായം പഞ്ചയത്തിലെ കോളിക്കടവിലെ വാടക കെട്ടിടത്തിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.
നാഷണൽ എക്സ് സർവീസ് മാൻ കോ-ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ ജില്ലാ ഭാരവാഹികളായ ജോസഫ് കട്ടോട്ട്, ജെ.ജെ. പുത്തേട്ട്, കെ.പി. ലക്ഷ്മണൻ, കെ.പി. ജോർജ്, ബാബുരാജ്, ബെന്നിച്ചൻ മഠത്തിനകം എന്നിവരുടെ ശ്രമഫലമായിരുന്നു ആദ്യം ക്ലിനിക് യാഥാർഥ്യമായത്. ക്ലിനിക്ക് വീണ്ടും കീഴൂരിലെ വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.
സ്വന്തം കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി എൻഇഎക്സ്സിസി ഭാരവാഹികളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെ സമീപിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം പണിയാൻ ചാവശേരിയിൽ സ്ഥലം അനുവദിക്കുകയും ചെയ്തു.
കെട്ടിടം പണി പൂർത്തിയായി അടുത്ത ദിവസം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ മുൻ പ്രതിരോധ മന്ത്രിക്കും സ്ഥലം അനുവദിച്ച മുഖ്യമന്ത്രിക്കും എംപിക്കും എംഎൽഎക്കും നന്ദി പറയുകയാണ് നാഷണൽ എക്സ് സർവീസ് മാൻ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ.
District News
കണ്ണൂർ
കോർപറേഷൻ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിൽ ഒന്നായ കണ്ണൂർ മുനിസിപാലിറ്റി പത്തു വർഷം മുന്‍പാണ് കോർപറേഷനായി ഉയർത്തപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് കന്റോൺമെന്റിന്റെ പരിധിയിലായിരുന്ന കണ്ണൂർ നഗരം ഉൾപ്പടെയുള്ള പ്രദേശം 1867ലാണ് മുനിസിപാലിറ്റിയാകുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനും പിന്നീട് യുഡിഎഫും ആധിപത്യം പുലർത്തിയ മുനിസിപാലിറ്റി 2015ൽ കോർപറേഷനായി ഉയർത്തിയപ്പോൾ പാർട്ടിയിലെ ഭിന്നതയെ തുടർന്ന സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ കോൺഗ്രസ് നേതാവിന്റെ ഒരു വോട്ടിന് പ്രഥമ കോർപറേഷൻ ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു. സിപിഎമ്മിലെ ഇ.പി. ലത പ്രഥമ മേയറായി.
പിന്നീട് ഈ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. രണ്ടാമത് തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭരണം നേടി. മുനിസിപാലിറ്റിയായിരുന്ന കാലത്തേ യുഡിഎഫ് പിന്തുടർന്നു പോന്ന രണ്ടര വർഷം വീതം കോൺഗ്രസും ലീഗും ഭരിക്കുക എന്ന കീഴ്വഴക്കത്തിലൂന്നിയാണ് കോർപറേഷൻ ഭരണം തുടരുന്നത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.ഒ. മോഹനനായിരുന്നു ആദ്യപാതിയിലെ മേയർ. നിലവിൽ 55 ഡിവിഷനുള്ള കോർപറേഷനിൽ പുതുക്കിയ നിലയനുസരിച്ച് 56 ഡിവിഷനുകളാണുള്ളത്.
നേട്ടങ്ങൾ
മുസ്ലിഹ് മഠത്തിൽ (മേയർ)
ഭൂരഹിത ഭവനരഹിതർക്ക് അഞ്ചു ലക്ഷം രൂപ വീതം സ്ഥലം വാങ്ങിക്കുന്നതിന് 116 പേർക്ക് ധനസഹായം നൽകി.
വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽപ്പെടുത്തി രണ്ടായിരത്തോളം പേർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി.
നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രം.
മലിനജല സംസ്കരത്തിനായി പടന്നപ്പാലം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്.
സംസ്ഥാനത്തെ ആദ്യ സോളാർ ഹൈബ്രിഡ് എസി ബസ് ഷെൽട്ടർ.
കോർപറേഷന്റെ വിവിധയിടങ്ങളിൽ ഓപ്പൺ ജിം.
താഴെ ചൊവ്വ ദേശീയപാതക്ക് സമീപം വഴിയോര വിശ്രമ കേന്ദ്രം.
ആയിക്കര ഫിഷ് മാർക്കറ്റ് നവീകരണം.
അമൃത് പദ്ധതിയിൽപ്പെടുത്തി കുളങ്ങൾ നവീകരിച്ചു.
കിഴുത്തള്ളിൽ വനിത വൃദ്ധമന്ദിരം.
ഓടകൾ വൃത്തിയാക്കുന്നതിന് ജെറ്റർ കം. സക്കർ മെഷീൻ.
റോഡ് ശുചീകരണത്തിന് ആധുനിക വാഹനം.
കാനാംപുഴ വ്യൂ പോയിന്റ്.
കോട്ടങ്ങൾ
എൻ. സുകന്യ (സിപിഎം)
സമസ്ത മേഖലകളിലും വികസന വിരുദ്ധതയും അഴിമിതിയും കെടുകാര്യസ്ഥതയും കോർപറേഷന്റെ മുഖമുദ്ര.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഉൾപ്പടെയുള്ളവയോട് മുഖം തിരച്ച് തടസം നിൽക്കുന്നു.
ദേശീയതലത്തിൽ ശ്രദ്ധേയമായ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം നവീകരിക്കാൻ നടപടിയില്ല.
പഴയ ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനായി ഒന്നും ചെയ്തില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നഗര സൗന്ദര്യവൽക്കരണം എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രവൃത്തികൾ മാത്രം നടത്തുന്നു.
ജില്ലാ ആസ്ഥാനമായിട്ടും നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കാൻ നടപടിയില്ല.
ഉത്തരാവദിത്തങ്ങൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ഭരണാധികാരികൾ രക്ഷപ്പെടുന്ന രീതി.
സംസ്ഥാന സർക്കാർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന് 37 കോടി രൂപ അനുവദിച്ചിട്ടും ആസ്ഥാന മന്ദിരം പൂർത്തിയാക്കിയില്ല.
പയ്യാമ്പലത്തെ വാതക ശ്മശാനം അടച്ചു പൂട്ടി. പരന്പാരഗത രീതിയിൽ ശവസംസ്കാരം നടക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇനിയും ഒരുക്കിയില്ല.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിൽ 1.7 കോടി രൂപ കരാർ കന്പനിക്ക് അധികമായി നൽകി. ഓഡിറ്റ് റിപ്പോർട്ടിൽ അഴിമതി പുറത്തുവന്നതിനുശേഷമാണ് കരാർ നിർത്തിവെക്കാനും നിയമനടപടിയിലേക്ക് പോകാനും തയാറായത്.
മഞ്ചപ്പാലത്തെ മലിനജല സംസ്കണ പ്ലാന്റ് ഫലപ്രദമായി പ്രവർത്തിപ്പിക്കാനായില്ല. പ്രവർത്തനം നിലച്ചിരിക്കുന്നു. മലിനജലം ശുദ്ധീകരിക്കാതെ പുറത്തുവിട്ടു. രണ്ട് ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള കണക്ഷൻ പ്ലാന്റിലേക്കെത്തിക്കാനുള്ള പ്രവൃത്തി പൂർത്തിയാവാതെ ബാക്കി നിൽക്കുന്നു.
മരക്കാർ കണ്ടിയിൽ തുടങ്ങാൻ പോകുന്ന എസ്ടിപി പ്ലാന്റിന്റെ ടെൻഡർ നടപടിയിൽ വൻ അഴിമതി.
നഗരത്തിലെ മാലിന്യ പ്രശ്നം, തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയില്ല.
സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി നടപ്പാക്കിയില്ല.
ഭൂമി ഇല്ലാത്ത, വീടില്ലാത്ത 1100 ലേറെ പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു. കോർപറേഷന് സ്ഥലം ഉണ്ടായിട്ടും ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് രൂപം നൽകിയില്ല.
District News
ചപ്പാരപ്പടവ്: കൂവേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണവും ജില്ലയിലെ മികച്ച ഹരിതകർമ സേനയായി തെരഞ്ഞെടുക്കപ്പെട്ട ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനയെ ആദരിക്കുന്ന ചടങ്ങും നടത്തി.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സണ്ണി പോത്തനാംതടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ഹരിതകർമ സേനയെ ആദരിച്ചു.
സഹകരണ സംഘം തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. പവിത്രൻ ഉപഹാരസമർപ്പണം നടത്തി. അബ്ദുറഹ്മാൻ പെരുവണ, ഷൈമ പാവൂർ, കൂവേരിക്കാരൻ ബാലകൃഷ്ണൻ, ഒ.പി. ഇബ്രാഹിംകുട്ടി, പി.ടി. ജോൺ, ടി. മൊയ്തു, ബാങ്ക് വൈസ് പ്രസിഡന്റ് ഒ.പി. മുഹമ്മദ് അഷ്റഫ്, ബാങ്ക് സെക്രട്ടറി കെ. ഭാനുപ്രകാശൻ എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി: തലശേരിയിൽ നടന്ന ജില്ലാ ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 102 പോയിന്റുകൾ നേടി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദിയ ആൻ വർഗീസ്, ആൽവിൻ ആന്റണി എന്നിവർ ഒന്നാം സ്ഥാനവും, ഇ.കെ. ആകാശ് രണ്ടാം സ്ഥാനവും ആൻഡ്രിയ ബെന്നി, ആൻവിയ അനീഷ്, ആൻസില ഫിലോ ജോസഫ്, ആൽഡ്രിൻ ബിനോയി, റിതുൽ ജോസഫ് ഷാജി, ഐഡൻ സെബാസ്റ്റ്യൻ റോയി എന്നിവർ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഗണിതശാസ്ത്ര മേളയിൽ പതിനൊന്നാം സ്ഥാനവും, ശാസ്ത്രമേളയിൽ ഒമ്പതാം സ്ഥാനവും, സോഷ്യൽ സയൻസ് മേളയിൽ പത്താം സ്ഥാനവും നേടി. 305 പോയിന്റുകളുമായാണ് ഓവറോൾ നേടിയത്.
വിജയികളായ വിദ്യാർഥികളെ സ്വീകരിച്ചാനയിച്ച് ചെമ്പേരി ടൗണിൽ വിജയാഘോഷ റാലി നടത്തി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ സി.ഡി. സജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു. സി.എം.ജോഴ്സൺ, കെ.എം.ആഗ്നസ്, കെ.ഇ. ഷൈബി, ജെറിൻ ജോസ്, അമൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
പെരിങ്ങോം-വയക്കര
ഗ്രാമപഞ്ചായത്ത്
ചെറുപുഴ ഉൾപ്പടെയുള്ള പ്രദേശം അടങ്ങിയതായിരുന്നു നേരത്തെ പെരിങ്ങോം-വയക്കര പഞ്ചായത്ത്. 2000ൽ ഈ പഞ്ചായത്തിൽ നിന്നും വിഭജിച്ചാണ് ചെറുപുഴ പഞ്ചായത്ത് രൂപീകരിക്കുന്നത്. വിഭജനത്തിന് ശേഷമുള്ള പെരിങ്ങോം-വയക്കര പഞ്ചായത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണം എൽഡിഎഫിനൊപ്പമാണ്.
എൽഡിഎഫിന്റെ കരുത്തുറ്റ കോട്ടയാണ് പഞ്ചായത്ത്. തുടർഭരണത്തിനായി എൽഡിഎഫും ശക്തമായ മുന്നേറ്റത്തിനായുള്ള ഒരുക്കവുമായുമാണ് യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിലവിൽ 16 വാർഡുകളുള്ള പഞ്ചായത്തിൽ പുതുക്കിയ നിലയനുസരിച്ച് മൂന്നു വാർഡുകളാണ് കൂടിയത്. ഇത്തവണ 19 വാർഡുകളിലേക്കാണ് മത്സരം.
നേട്ടങ്ങൾ
വി.എം. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്)
92 കോടി രൂപ മുടക്കി എല്ലാ വീടുകളിലും ജൽജീവൻ പദ്ധതി പ്രകാരം കുടിവെള്ള വിതരണം എത്തിക്കുവാനുള്ള നടപടി തുടങ്ങി.
രണ്ട് തവണ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടി.
ലൈഫ് ഭവന പദ്ധതി പ്രകാരം 432 ഗുണഭോക്താക്കൾക്ക് വീട് നിർമാണ പദ്ധതിക്ക് തുടക്കമായി.
പാടിയോട്ടുചാലിൽ വനിത ഫിറ്റ്നസ് സെന്റർ.
കുട്ടികളുടെ നീന്തൽ പരിശീലനത്തിന് ചൂരക്കുണ്ടിൽ നീന്തൽകുളം നിർമിച്ചു.
ഫാമിലി വെൽഫെയർ സേനകൾ നവീകരിച്ചു.
പാടിയോട്ടുച്ചാൽ ആയുർവേദ ആശുപത്രിയുടെ കെട്ടിടം പൂർത്തീകരണ ഘട്ടത്തിൽ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മൂന്ന് റോഡുകളുടെ കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരണ ഘട്ടത്തിൽ.
പൊന്നംവയൽ, കടുക്കാരം സ്കൂളുകൾക്ക് പുതിയ കെട്ടിടം പണിതു. നരമ്പിൽ സ്കൂളിന് ഒരു കോടി 20 ലക്ഷം രൂപയുടെ കെട്ടിട നിർമാണം തുടങ്ങി.
പോത്താങ്കണ്ടം യുപി സ്കൂളിന് 20 ലക്ഷം രൂപയും പൊന്നംവയൽ സ്കൂളിന് 18 ലക്ഷം രൂപയും മുടക്കി ശുചിമുറി സമുച്ചയം പണിതു. സ്കൂളുകളിൽ കായിക പാർക്കും കായിക ഉപകരണങ്ങളും നൽകി.
പഞ്ചായത്തിന് പുതിയ കെട്ടിടം പണിയുവാൻ 60 സെന്റ് സ്ഥലം കെ.പി. നഗറിൽ കണ്ടെത്തി.
വിവിധ പ്രദേശങ്ങളിലായി 22 സോളാർ വിളക്കുകൾ സ്ഥാപിച്ചു.
ആയിരം പേരെ പങ്കെടുപ്പിച്ച് മെഗാ ശുചീകരണം നടത്തി.
ഹരിതകർമ്മസേനക്ക് വാഹനം ലഭ്യമാക്കി.
കോട്ടങ്ങൾ
കെ.വി. വിജയൻ (പ്രതിപക്ഷം-കോൺഗ്രസ്)
സമസ്ത മേഖലയിലും വികസന മുരടിപ്പ്.
ഫണ്ട് വിഹിതം വെട്ടിക്കുറച്ചത് കാരണം പശ്ചാതല മേഖലയിൽ വികസന പ്രവർത്തനം നിലച്ചു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ പരാജയം. പെരിങ്ങോം ടൗണിലെ പൊതുകിണർ പോലും ശുചീകരിച്ചില്ല
ടൗണിലെ ഓവ് ചാലുകൾ പോലും ശുചീകരിച്ചില്ല. പെരിങ്ങോം ടൗൺ അടക്കം ഒരു മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്നു.
സബ്സിഡി നൽകിയ പല സ്ഥാപനങ്ങളും അടച്ചു പൂട്ടിയ നിലയിൽ. പെരിങ്ങോം ടൗണിൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങിയ ഫിഷ് മാർക്കറ്റ് ആറ് മാസം കൊണ്ട് അടച്ചു പൂട്ടി.
പൊതു ശ്മശാനത്തിൽ ഭീമമായ തുക ഈടാക്കുന്നു. വാതക ശ്മശാനം നിർമാണം തുടങ്ങിയിട്ട് അഞ്ച് വർഷമായിട്ടും പൂർത്തീകരിച്ചില്ല.
കാർഷിക മേഖലയായ പ്രദേശത്തെ കാർഷിക മേഖലയിൽ നിന്ന് പിന്നോട്ടടിപ്പിച്ചു. വളം നൽകുന്നത് വർഷത്തിലൊരിക്കൽ പേരിന് മാത്രം.
കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം തടയാൻ നടപടികൾ ഇല്ല.
നിലവിലുള്ള കക്ഷി നില
ആകെ സീറ്റ്-16
എൽഡിഎഫ്-11 (സിപിഎം -11)
യുഡിഎഫ്-05 (കോൺഗ്രസ് -03, മുസ്ലിം ലീഗ് - 02)
പുതുക്കിയ സീറ്റ് നില-19
District News
മൗക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടു ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. മൾട്ടി മോണിറ്റർ പാരാമീറ്റർ, സ്പോട്ട് ലൈറ്റ്, എക്സാമിനേഷൻ ടേബിൾ, ഇലക്ട്രോണിക് ടോക്കൺ സംവിധാനം, രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് സീലിംഗ് ഫാൻ എന്നിവയാണ് വാങ്ങി നൽകിയത്.
കുടുംബാരോഗ്യത്തിൽ നടന്ന ചടങ്ങിൽ എസ്ബിഐ കടുമേനി ബ്രാഞ്ച് മാനേജർ രാജീവൻ മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവന് ഉപകരണങ്ങൾ കൈമാറി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.സി. ഇസ്മായിൽ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. തങ്കച്ചൻ, വാർഡ് മെംബർ ഷെരീഫ് വാഴപ്പള്ളി, ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദൻ എന്നിവർ പങ്കെടുത്തു.
District News
തൃക്കരിപ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടുമടുത്ത മുഖങ്ങൾ തന്നെ വീണ്ടും സ്ഥാനാർഥികളായി വരുന്നത് ശരിയല്ലെന്നും കഴിവുള്ള യുവാക്കളെയും സ്ത്രീകളെയും നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവരണമെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. തനിക്ക് 58 വയസായെന്നും 60 പിന്നിട്ടാൽ നേതൃത്വത്തിൽ തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംകെ ഓഡിറ്റോറിയത്തിൽ ആർജെഡി ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ. ലോഹ്യ, എം. കുഞ്ഞമ്പാടി, ഇ.വി. ഗണേശൻ, അഹമ്മദലി കുമ്പള, സിദ്ദിഖ് അലി മൊഗ്രാൽ, ഇ.വി. ഗണേശൻ, കെ.വി. രാമചന്ദ്രൻ, പനങ്കാവ് കൃഷ്ണൻ, കെ. അമ്പാടി, വി.വി. പുരുഷോത്തമൻ, എം.ജെ. ജോയ്, സിദ്ദിഖ് റഹ്മാൻ, എൻ. രമാദേവി, ടി.വി. ഷീജ, ടി. അജിത, എം. മനു, പി.വി. തമ്പാൻ, യു.കെ. ജയപ്രകാശ്, മുഹമ്മദ് സാലി, ഇ. ബാലകൃഷ്ണൻ, കെ. ചന്ദ്രൻ, കെ.വി. മായാകുമാരി, കെ. പവിത്രൻ, എ.കെ. സുജ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: ബംഗളൂരുവിലേക്ക് ഇനി കെഎസ്ആര്‍ടിസിയുടെ എസി ഗരുഡ ബസുകളില്പോകാം. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബംഗളൂരു സര്‍വീസുകള്‍ക്ക് ഓടിയിരുന്ന രണ്ട് നോണ്‍ എസി ബസുകള്‍ക്ക് പകരമായിട്ടാണ് പുതിയ രണ്ട് എസി ഗരുഡ ബസുകള്‍ എത്തിയിരിക്കുന്നത്.
നിരക്കില്‍ ചെറിയ വ്യത്യാസമുണ്ട്. നേരത്തേ ബംഗളൂരുവിലേക്ക് സുത്തന്ബത്തേരി കുട്ട വഴി പോകുമ്പോള്‍ 930 രൂപയായിരുന്നത് 1281 രൂപയായി. തിരികെവരുമ്പോള്‍ നിലമ്പൂര്‍ വഴി വരുന്നതിനാല്‍ 760 രൂപയുണ്ടായിരുന്നത് 1053 രൂപയായി. വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയില്‍നിന്ന് പുറപ്പെടുന്ന ബസ് രാവിലെ എട്ടിന് ബംഗളൂരുവില്‍ എത്തും.
അവിടെനിന്ന് ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നിന് ഇരിങ്ങാലക്കുടയില്‍ എത്തും. മന്ത്രി ആര്. ബിന്ദു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് പുതിയ എസി ബസുകള്‍ അനുവദിച്ചത്. ചാലക്കുടി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ബസുകള്‍ നല്കിയപ്പോള് ഇരിങ്ങാലക്കുടയെ അവഗണിച്ചെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അങ്കണത്തില്‍നടന്ന ചടങ്ങില്‍ ബസുകള്‍ മന്ത്രി ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.
District News
മതിലകം: ഭരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണ് എൽഡിഎഫ് സർക്കാർ സൗജന്യങ്ങൾ പ്രഖ്യാപിച്ചു പൊതുജനങ്ങളുടെ പറ്റിക്കാൻ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു.
കോൺഗ്രസ് മതിലകം മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വർഷങ്ങൾ ലഭിച്ചിട്ടും ആവശ്യമായ വികസനങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടത്താൻ സാധിക്കാത്തവർ വൻകിട പദ്ധതികളും സൗജന്യങ്ങളും പ്രഖാപിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ്. ഇടതുസർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങൾമാത്രമാണിതെന്നു പൊതുജനങ്ങൾ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് പറഞ്ഞ
ബെന്നി ബഹനാൻ എംപി, കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ, മതിലകം മണ്ഡലം മണ്ഡലം പ്രസിഡന്റ് വി.എസ്. ശശി, എം.കെ. അബ്ദുൾ കലാം, സി.എസ്. രവീന്ദ്രൻ, ഷിബു വർഗീസ്, ഒ.എ. ജെൻഡ്രിൻ, ഇ.എ. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: സൈബര്‍ സാമ്പത്തിക കുറ്റവാളികളെ കുരുക്കാന്‍ "ഓപ്പറേഷന് സൈ ഹണ്ട്' എന്ന പേരില്‍ നടത്തിയ പോലീസ് തെരച്ചിലില്‍ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധിപേര്‍ നിരീക്ഷണത്തിലുണ്ടെന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
സൈബര്‍ ക്രൈം പോര്‍ട്ടലില്‍നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം സംശായ്പദമായ ബാങ്ക് അക്കൗണ്ടിലൂടെ ചെക്കും എടിഎം കാര്‍ഡും ഉപയോഗിച്ചു പണം പിന്‍വലിച്ച 36 പേരെയാണ് അന്വേഷണസംഘം പരിശോധിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷന് പരിധികളിലായി 23 മൊബൈല്‍ ഫോണുകള്‍, എട്ട് ചെക്ക് ബുക്കുകള്‍, 13 ബാങ്ക് പാസ് ബുക്കുകള്‍, ഒരു ലാപ്ടോപ്പ്, അഞ്ച് എടിഎം കാര്‍ഡ്, ഏഴ് ആധാര്‍കാര്‍ഡ്, മൂന്ന് പാന്‍കാര്‍ഡ് എന്നിവ പിടിച്ചെടുത്തു.
20 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. അറസ്റ്റ് ചെയ്ത് 14 പ്രതികളെ വിവിധ കോടതികളില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വെള്ളിക്കുളങ്ങര സ്റ്റേഷന് പരിധിയില്‍ എട്ടുകേസുകളിലായി ഏഴുപേരെയും ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നുപേരെയും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്രണ്ടുപേരെയും വലപ്പാട് പോലീസ് സ്റ്റേഷന് രണ്ടു കേസുകളിലായി ഒരാളെയും കൊടകര പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകളിലായി ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
വെള്ളിക്കുളങ്ങര സ്റ്റേഷന് പരിധിയില്‍ മറ്റത്തൂര്‍ സ്വദേശികളായ പനിയിരുത്തി ദിബീഷ്(38), പള്ളിക്കാടന്‍ സുജിത്ത്(38), അമ്പലപറമ്പില് സനൂപ്(34), ഉള്ളാട്ടിപറമ്പില് നിമീഷ്(31), അരിക്കാട്ട് രാഹുല്‍(27), അരിക്കാട്ട് വിനീത് (34), നന്തളി സനല്‍(32), ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ എലിഞ്ഞിപ്ര വടയാട്ട് അശ്വിന്(20), കോടശ്ശേരി കണ്ണേംപറമ്പില് വിഷ്ണു സോമന്(31), മേട്ടിപ്പാടം കാട്ടിലപറമ്പന് ദീപന്(43), കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഴീക്കോട് വലിയവീട്ടില്‍ അസറുദ്ദീന്(31), പാലക്കാട് മാങ്ങയില്‍ മുഹമ്മദ് നിഷാദ് (24), വലപ്പാട് പോലീസ് സ്റ്റേഷനില്‍ തളിക്കുളം കുന്നത്ത് നിഖില്‍(34), കൊടകര പോലീസ് സ്റ്റേഷനില്‍ മനകുളങ്ങര തുമ്പരത്തി അരുണ്‍(31) എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാട്, കൊടകര, മതിലകം, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകളില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറുപേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനായി കമ്മീഷന് കൈപ്പറ്റി, ബാങ്ക് അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്കി സഹായം നല്കിയവരാണ് പിടിയിലായത്.
District News
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിൽ ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി വിഭാഗം കണ്‍സൾട്ടൻസി സെല്ലിന്റെ ഭാഗമായി ബോട്ടാണിക്കൽ ഇല്ലസ്ട്രേഷൻ വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃശൂർ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അധ്യാപകനും ഇല്ലസ്ട്രേഷൻ വിദഗ്ധനുമായ ഡോ. ജോബി പോൾ ശില്പശാല നയിച്ചു. സെന്റ് അലോഷ്യസ് കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു.
ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി വിഭാഗം മേധാവി ഡോ. മനു ഫിലിപ്പ്, ഐക്യുഎസി പ്രതിനിധി ഡോ. ജിജോ അബ്രഹാം, പ്രോഗ്രാം കോഓർഡിനേറ്റർ നവ്യ പാട്രിക്, അസോസിയേഷൻ സെക്രട്ടറി കെ.എസ്. അന്പിളി എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ദേവമാത സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന എക്സിബിഷൻ "ഉഡാൻ 2025' വിദ്യാർഥികളുടെ മികവുകാട്ടലിന്റെ വേദിയായി.
സാറ്റലൈറ്റ് ഉപഗ്രഹവിക്ഷേപണം, ചാന്ദ്രയാൻ, സഞ്ചരിക്കുന്ന റോബോട്ടിക്സ്, ഗ്രീൻ എനർജി, മാലിന്യത്തിൽനിന്നും കാറ്റിൽനിന്നും വൈദ്യുതി, പരിസ്ഥിതി സംരക്ഷണയന്ത്രം, ജലസംരക്ഷണ മാർഗങ്ങൾ, വെള്ളപ്പൊക്കം, തീപിടിത്തം എന്നിവ അറിയാനുള്ള സൂചനായന്ത്രം, കണക്കിന്റെ എളുപ്പവഴികൾ, ഭൂമികുലുക്കത്തിന്റെ അപായ മുന്നറിയിപ്പ് തുടങ്ങിയവയുടെ മാതൃകകളാണ് വിദ്യാർഥികൾ തയാറാക്കിയത്.
പ്രദർശനോദ്ഘാടനം ഇൻകം ടാക്സ് കമ്മീഷണർ ഡോ.എ. ശ്രീനിവാസൻ നിർവഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ദേവമാത പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ അധ്യക്ഷനായിരുന്നു. എക്സിബിഷൻ കണ്‍വീനർമാരായ ഷീല തോമസ്, എം. സുമ, ഡോണ്‍ വർഗീസ്, യു. ശ്രീകല എന്നിവർ നേതൃത്വം നൽകി.
District News
തൃശൂർ ലൂർദ് കത്തീഡ്രലിൽ
തൃശൂർ: ലൂർദ് കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 139-ാം തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര നിർവഹിച്ചു. വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങുകൾക്കു തിരുനാൾ കമ്മിറ്റി ജനറൽ കൺവീനറും നടത്തുകൈക്കാരനുമായ ജോർജ് കവലക്കാട്ട്, കൈക്കാരന്മാരായ കെ.എ. റാഫി, പി.എൽ. സെബി, റോഷൻ ഡേവിസ്, കമ്മിറ്റി ചെയർമാന്മാരായ ആന്റണി തോട്ടാൻ, ഷാജി പാനികുളം, ഡോ. ഇഗ്നേഷ്യസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
ആറുമുതൽ 10 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. ആറിനു രാത്രി ഏഴിനു മധ്യമേഖല ഡിഐജി ഹരിശങ്കർ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കും. തുടർന്ന് സ്നേഹസംഗമം.
ഏഴിനു വൈകീട്ട് 4.30 നു മരിയൻസമർപ്പണം, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, വിശുദ്ധരുടെ രൂപം എഴുന്നള്ളിക്കൽ. എട്ടിനു വൈകിട്ട് ഇടവകയിലെ 38 കുടുംബകൂട്ടായ്മകളിൽനിന്നു വാദ്യമേളങ്ങളോടെയുള്ള അമ്പ് ആഘോഷം 10.30 ന് കത്തീഡ്രലിൽ എത്തിച്ചേരും. ശേഷം തേരുമത്സരം.
ഒന്പതിനു രാവിലെ 10.30 ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായി പൊന്തിഫിക്കൽ കുർബാന, വൈകീട്ട് 430 ന് ജപമാലപ്രദക്ഷിണം, 6.30 ന് ബസിലിക്കയിൽനിന്ന് ലൂർദ് കത്തീഡ്രലിലേക്കു പരിശുദ്ധ അമലോത്ഭവമാതാവിന്റെ കിരീടം എഴുന്നള്ളിപ്പ്. പത്തിനു രാവിലെ 7.30 നു മരിച്ചവർക്കുവേണ്ടി പാട്ടുകുർബാന, വൈകീട്ട് 6.30 നു തണ്ടർബീറ്റ്സ് മ്യൂസിക് ബാൻഡ് , ഒന്പതിനു ജീവകാരുണ്യപ്രവർത്തന ഫണ്ട് വിതരണം, 9.30 നു വർണമഴ എന്നിവ ഉണ്ടായിരിക്കും.
കണ്ണംകുളങ്ങര പള്ളിയിൽ
തൃശൂർ: കണ്ണംകുളങ്ങര ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ കൊടിയേറ്റം അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു. എട്ടുമുതൽ പത്തുവരെയാണ് തിരുനാൾ.
എട്ടിനു രാത്രി 10 ന് യൂണിറ്റുകളിൽനിന്നുള്ള അമ്പുപ്രദക്ഷിണം വാദ്യമേള അകമ്പടിയോടെ പള്ളിയിൽ സമാപിക്കും.
ഒന്പതിനു രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് എസ്ഡിവി മൈനർ സെമിനാരി റെക്ടർ ഫാ. ഷിന്റോ തോബിയിൽ മുഖ്യകാർമികനാകും. മണ്ണുത്തി ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ജിമ്മി പോന്നത്ത് സന്ദേശം നൽകും.
വൈകീട്ട് 5.30നു പ്രദക്ഷിണം. പത്തിനു വൈകീട്ട് 6.30 ന് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കിരീടം എഴുന്നള്ളിപ്പ് രാത്രി 10 നു പള്ളിയിൽ സമാപിക്കും.
വികാരി ഫാ. ജിയോ ചെരടായി, കൈക്കാരന്മാരായ ജോസ് അറയ്ക്കൽ, പോൾസൺ കൊമ്പൻ, ജനറൽ കൺവീനർ വർഗീസ് കാട്ടാശേരി, കൺവീനർമാരായ ജോർജ് അലക്സ് മഞ്ഞക്കാലയിൽ, ജോൺസൺ മീൻപറമ്പിൽ, ജിത്ത് ആന്റോ അറയ്ക്കൽ, ഡിറ്റു ജോൺസൺ, അർജുൻ സേവിയർ, എബിൻ ജോൺസൺ എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നൽകും.
District News
ഗുരുവായൂരിൽ
ഗുരുവായൂർ: ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. തമ്പുരാൻപടി മരയ്ക്കാത്ത് അക്ഷയ്നെ (25) ഗുരുവായൂർ പോലീസ് എസ്എച്ച്ഒ കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി എൻസിആർപി പോർട്ടലിൽ നിന്ന് ലഭിച്ച ആറു പരാതികളുടെ അടിസ്ഥാനത്തിലാണ് അക്ഷയ്യുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടും സിം കാർഡും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിയായതെന്ന് പോലീസ് പറഞ്ഞു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. തട്ടിപ്പ് സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇയാളെന്നും സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
വടക്കാഞ്ചേരിയിൽ
വടക്കാഞ്ചേരി: സൈബർതട്ടിപ്പിനു അകൗണ്ടുകൾ നൽകിയ രണ്ടു പ്രതികളെ വടക്കാഞ്ചേരിപോലീസ് അറസ്റ്റുചെയ്തു. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പു നടത്തുന്ന കുറ്റവാളികൾക്ക് വാടകക്ക് നൽകി കമ്മീഷൻ നേടിയിരുന്ന സഹോദരങ്ങളാണ് അറസ്റ്റിലായത്. തെക്കുംകര പുല്ലംകണ്ടം സ്വദേശി വളാഞ്ചേരി വീട്ടിൽ പ്രവീൺ ( 28 ), മറ്റൊരുകേസിൽ സഹോദരൻ പ്രിൻസ് (31) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട്മാടക്കത്ര സ്വദേശി സുജിത്ത് (28 ) നെയും പിടികൂടാനുണ്ട്.
പ്രവീണിന്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും പ്രിൻസിന്റെ ആക്കൗണ്ടിലേക്ക് നാല് ലക്ഷത്തി പതിനായിരം രൂപയും വന്നതായി പോലിസ് കണ്ടെത്തി.
എസ്ഐ ഹരിഹരസോനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെകോടതിയിൽ ഹാജരാക്കി.
District News
തൃശൂർ: ജനങ്ങളോടു കൂറും പ്രതിബദ്ധതയും ഉണ്ടായിരുന്ന ഭരണാധികാരികളായിരുന്നു ഇന്ദിരാഗാന്ധിയും സർദാർ വല്ലഭായി പട്ടേലും ഉമ്മൻചാണ്ടിയുമെന്ന് മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. സ്വാർഥതാല്‍പര്യങ്ങൾക്കും ആശയങ്ങൾക്കും വിധേയപ്പെട്ടു പ്രവർത്തിക്കുന്ന ഇന്നത്തെ ഭരണാധികാരികളുടെ കാലത്ത് ഈ മൂന്നു നേതാക്കളും സൃഷ്ടിച്ച മാതൃക കാലാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തേറന്പിൽ.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, കെ.വി. ദാസൻ, കെ.ബി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂര്‍: വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നു മേയർ എം.കെ. വർഗീസ്.
കോർപറേഷൻ ഭരണം നിലനിർത്താൻ മേയർ എം.കെ. വർഗീസിനുള്ള പിന്തുണ പിൻവലിക്കാതെ അഞ്ചുവർഷം തികയ്ക്കുന്ന എൽഡിഎഫിനുവേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന എം.കെ. വർഗീസ് ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.
പ്രചാരണത്തിനിറങ്ങില്ലെന്നു പറഞ്ഞതിനൊപ്പം മേയർ മുൻഎംപി ടി.എൻ. പ്രതാപനെ രൂക്ഷമായി വിമർശിച്ചു. ഇപ്പോഴത്തെ എംപി സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ടി.എന്‍. പ്രതാപന് ഒരു രൂപപോലും കോര്‍പറേഷനു തന്നില്ല. പക്ഷേ, സുരേഷ് ഗോപി എംപിയായി വന്ന ഉടൻ ഒരുകോടി രൂപ തന്നു. മേയര്‍ എന്ന നിലയിലാണ് ഞാനും സുരേഷ് ഗോപിയും തമ്മിലെ ബന്ധം.
താന്‍ കോര്‍പറേഷനില്‍ കോടികളുടെ വികസനം നടത്തിയെന്നു മേയർ അവകാശപ്പെട്ടു. വികസനം വേണം. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു വിചാരിച്ചാണ് ഞാൻ വന്നത്. എന്റെ ആശയവുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നവർ ആരാണെന്നു നോക്കും. അവര്‍ക്കൊപ്പമാകും മുന്നോട്ടുപോകുകയെന്നും മേയർ സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ചു സംസാരിക്കുന്ന മേയര്‍ക്കെതിരേ സിപിഐ ശക്തമായ നിലപാടെടുത്തിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നതടക്കം സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ എം.കെ. വര്‍ഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാല്‍ സിപിഎം ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു ഈ അഞ്ചുവർഷവും.
District News
മാള: തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിന്റെ രണ്ടാംദിനം 91 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 603 പോയിന്റോടെ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ ഒന്നാംസ്ഥാനത്തു തുടരുന്നു.
562 പോയിന്റ് നേടി മാള ഹോളിഗ്രേസ് അക്കാദമി രണ്ടാം സ്ഥാനത്തും 553 പോയിന്റോടെ മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങൾക്കായി വാശിയേറിയ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞവർഷത്തെ ഓവറോൾ വിജയികളായ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ ഇക്കുറിയും വ്യക്തമായ ലീഡോടെ മുന്നേറ്റം തുടരുകയാണ്. കലോത്സവം ഇന്ന് സമാപിക്കും.
വിജയികൾക്കു ട്രോഫികൾ ഒരായിരം
മാള: സെൻട്രൽ സഹോദയ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്നത് ആയിരത്തോളം ട്രോഫികൾ. ഓവറോൾ ഒന്നാംസ്ഥാനം നേടുന്ന വിദ്യാലയത്തിന് ഡേവിസ് പെരേപ്പാടൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയാണ് നൽകുക.
ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളാണ് ഒന്നാം സമ്മാനാർഹർക്കുള്ള ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്.
രണ്ടാംസ്ഥാനക്കാർക്കുള്ള ട്രോഫി ഹോളിഗ്രേസ് അക്കാദമിയും മൂന്നാംസ്ഥാനക്കാർക്കുള്ള ട്രോഫി അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിലെ അധ്യാപകരാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. നാലു വ്യത്യസ്ത കാറ്റഗറികളിലായും പൊതു കാറ്റഗറിയിലും നടക്കുന്ന മത്സരങ്ങളിൽ ഓരോ കാറ്റഗറിയിലും 325 വീതം ഇനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യ മൂന്നുസ്ഥാനങ്ങൾക്ക് ട്രോഫികൾ സമ്മാനിക്കും. ഓരോ കാറ്റഗറിയിലും കലാതിലകവും കലാപ്രതിഭാ പുരസ്കാരങ്ങളും നൽകും. ഓരോ കാറ്റഗറിയിലെയും മികച്ച സ്കൂളുകൾക്ക് ട്രോഫികൾ നൽകും.
സമാപന സമ്മേളനം
വൈകീട്ട് ആറിന്
കലോത്സവത്തിന്റെ സമാപനച്ചടങ്ങുകളും സമ്മാനദാനവും വൈകീട്ട് ആറിനു നടക്കുമെന്ന് സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അറിയിച്ചു. ഓൾ കേരള സഹോദയ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ സമ്മാനദാനം നിർവഹിക്കും. സെൻട്രൽ സഹോദയ ചീഫ് പേട്രൺ അധ്യക്ഷത വഹിക്കും. കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.
റിപ്പോർട്ടുകൾ: ലിജോ പയ്യപ്പിള്ളി
District News
വടക്കഞ്ചേരി: മുടപ്പല്ലൂർ- മംഗലംഡാം റോഡിൽ വണ്ടാഴി പഞ്ചായത്ത് ഓഫീസിനുസമീപം കനാലരികിൽ അപകട ഭീഷണിയായി വൻമരം. കാലപ്പഴക്കത്തിൽ വളർച്ച മുരടിച്ച് ഉണങ്ങി നിൽക്കുന്ന മരത്തിന്റെ കൊമ്പുകൾ പൊട്ടിവീണ് തുടർച്ചയായ അപകടങ്ങളുണ്ടാകുന്നുണ്ടെന്നു സമീപവാസികൾ പറഞ്ഞു. മരത്തിനോടു ചേർന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ തട്ടിയാണ് പലപ്പോഴും കൊമ്പുകൾ വീഴുന്നത്. ഇതേ തുടർന്ന് തീപ്പൊരി ചിതറി വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്.
തീപ്പൊരികണ്ട് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യുമ്പോൾ കൂട്ടിയിടിയും വാഹനം നിയന്ത്രണം തെറ്റിയും അപകടത്തിൽപ്പെടും. സമീപത്തെ വീട്ടുകാർക്കും മരം ദുരന്തഭയമുണ്ടാക്കുന്നുണ്ട്. പലതവണ അധികൃതർക്കു പരാതി നൽകിയിട്ടും മരം മുറിച്ചുനീക്കാൻ നടപടിയുണ്ടാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
District News
നെന്മാറ: കരിമ്പാറ കവലയോടുചേർന്ന് കാട്ടാനക്കൂട്ടമിറങ്ങി സൗരോർജവേലിക്കു സമീപമുള്ള മരങ്ങൾ തള്ളിയിട്ടു. കരിമ്പാറ എസ്എൻഡിപി ഓഫീസിനു സമീപം കഴിഞ്ഞദിവസം രാത്രി എട്ടിനാണ് സംഭവം.
മരങ്ങൾ പൊട്ടിവീഴുന്ന ശബ്ദംകേട്ട് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് സൗരോർജ തൂക്കുവേലിക്കു സമീപം മൂന്നു കാട്ടാനകളെ കണ്ടത്. പരിസരത്തെ പന മറിച്ചിടുമ്പോൾ മറ്റു മരങ്ങളിൽകൂടി തട്ടിവീഴുന്ന ശബ്ദമാണ് പ്രദേശവാസികളെ ആനക്കൂട്ടത്തിന്റെ സാന്നിധ്യം അറിയാൻ ഇടയാക്കിയത്.
മരങ്ങളുംമറ്റും ഒടിക്കുന്നതും ആനകളുടെ ചിന്നംവിളിയും പ്രദേശത്തെ വീട്ടുകാരെ ഭയചകിതരാക്കി.
കരിമ്പാറയിലേക്കുള്ള അവസാന ബസ് ട്രിപ്പ് വന്നുപോകുന്നതിനു തൊട്ടുമുമ്പുതന്നെ കാട്ടാനക്കൂട്ടം റോഡരികിലെത്തിയത് നാട്ടുകാരിൽ ഏറെ ഭീതി പരത്തി.
രാത്രി ഒമ്പതരവരെ വാഹനങ്ങളിലും ഇരുചക്രങ്ങളിലുമായി നിരവധി പേർ സഞ്ചരിക്കുന്ന റോഡിനരികിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്.
തുടർന്ന് പരസ്പരം അറിയിച്ചതിനെതുടർന്ന് സമീപവാസികളും മറ്റും ഓലപ്പടക്കങ്ങളുമായെത്തി രാത്രി പതിനൊന്നുവരെ എസ്എൻഡിപി ഓഫീസിനുസമീപം കാവലിരുന്നു ലൈറ്റുകൾ തെളിച്ചുമാണ് ആനകളെ കാട്ടിലേക്കു തിരിച്ചുവിട്ടത്.
പടക്കംപൊട്ടിച്ചും ഒച്ചവച്ചും അകറ്റിയ കാട്ടാന തൊട്ടപ്പുറത്തുള്ള നാരായണൻ, പഴനിമല എന്നിവരുടെ വീടുകൾക്കുസമീപം എത്തിയെങ്കിലും സൗരോർജ തൂക്കുവേലിക്ക് സമാന്തരമായി മരങ്ങൾ ഒടിച്ച് നടന്നുനീങ്ങിയതായി രാവിലെ കാൽപാദങ്ങൾ നിരീക്ഷിച്ചുപോയ വനംവാച്ചർമാർ പറഞ്ഞു.
പിന്നീട് രാവിലെ വനംവാച്ചർമാരായ റഷീദ്, ഷബീഖ്, രഞ്ജിത്ത് എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിൽ ഒരു കിലോമീറ്ററിൽ അകലെ തളിപ്പാട ഭാഗത്ത് ആനക്കൂട്ടത്തെ കണ്ടെത്തി. തുടർന്ന് പടക്കം പൊട്ടിച്ച്. സമീപത്തെ പൂങ്ങോട് മലമുകളിലേക്ക് കയറ്റിവിട്ടതായി അധികൃതർ പറഞ്ഞു.
District News
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നാല്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
പാലക്കാട്ടു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്്മണ്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പ്രസംഗിച്ചു.
District News
പാലക്കാട്: നവകേരള സൃഷ്ടിയില്‍ പട്ടയമേള വലിയ പങ്കുവഹിച്ചതായി വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിലേക്കു റവന്യു വകുപ്പ് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യു മന്ത്രി കെ. രാജന് നിര്‍വഹിച്ചു.
പട്ടാമ്പി, ഒറ്റപ്പാലം, അട്ടപ്പാടി, പാലക്കാട് താലൂക്ക് ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള 1,440 പട്ടയങ്ങള്‍, പാലക്കാട് ലാന്‍ഡ് അസൈന്മെന്റ് ഓഫീസുകളില്‍ നിന്നായി 25 പട്ടയങ്ങള്‍, പാലക്കാട് ആര്‍ആര്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നായി 15 പട്ടയങ്ങള്‍, പാലക്കാട് പിഎആര്‍ ഓഫീസില്‍ തഹസില്‍ദാര്‍ ഓഫീസില്‍ നിന്നും 140 പട്ടയങ്ങള്‍, ദേവസ്വം ലാന്‍സ് ട്രിബ്യൂണലില്‍ നിന്നുള്ള 675 പട്ടയങ്ങള്‍, എട്ട് എല്‍.എ പട്ടയങ്ങള്‍ എന്നിങ്ങനെ 2303 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്.
എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, അഡ്വ.കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, എഡിഎം കെ. സുനില്‍കുമാര്‍, ആര്‍ഡിഒ കെ. മണികണ്ഠന്, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പടിപാടിയില്‍ പങ്കെടുത്തു.
District News
തെങ്കര: പുഞ്ചക്കോട് കനാല്ലിങ്ക് കൾവര്‍ട്ട് എന്‍. ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജഹീഫ് അധ്യക്ഷത വഹിച്ചു. അരനൂറ്റാണ്ട് കാലം മരത്തടി കൊണ്ട് നിര്‍മിച്ച പാലത്തിലൂടെയാണ് ജനങ്ങള്‍ സഞ്ചരിച്ചത്. മൂന്ന് ലക്ഷം രൂപ അനുവദിച്ചാണ് കനാല്‍ ലിങ്ക് റോഡ് കൾവര്‍ട്ട് നിര്‍മാണവും അപ്രോച്ച്റോഡ് കോണ്‍ക്രീറ്റും നടത്തിയത്. പുഞ്ചക്കോട്, പാറമേല്പ്പള്ളി, മുതലക്കുളം തുടങ്ങിയ റോഡുകള്‍ പണി പൂര്‍ത്തിയാക്കി ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഡിസിസി അംഗം വി.വി. ഷൗക്കത്തലി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, യുഡിഎഫ് കണ്‍വീനര്‍ ടി.കെ. ഫൈസല്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, നസ്റീന, സൈനുദ്ദീന്‍, സലീന, റജീന, ബിന്ദു, ജയശ്രീ, സാബിറ, ഷമീറ, സുമയ്യ, അമുദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പാലക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41 ാം രക്തസാക്ഷിത്വദിനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽസെക്രട്ടറിമാരായ വി. രാമചന്ദ്രൻ, സി. ബാലൻ, യുഡിഎഫ് കണ്‍വീനർ പി. ബാലഗോപാൽ, ഐഎൻടിയുസി നേതാവ് ചിങ്ങന്നൂർ മനോജ്, പി.എച്ച്. മുസ്തഫ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീശൻ, സുധാകരൻ പ്ലാക്കാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ എസ്. സേവിയർ, എസ്.എം. താഹ, അനിൽ ബാലൻ, എ. രമേശ്, നഗരസഭാ അംഗങ്ങളായ എ. കൃഷ്ണൻ, മിനി ബാബു, അനുപമ പ്രശോഭ്, സാജോ ജോണ്‍, നേതാക്കളായ വി. മോഹൻ, സി. കിദർ മുഹമ്മദ്, എച്ച്.എ. സത്താർ, മോഹൻ ബാബു, ഹരിദാസ് മച്ചിങ്ങൽ, രാജീവ് രാമനാഥ്, ഫ്രിന്റോ ഫ്രാൻസിസ്, കണ്ണൻ നായർ, എം. വത്സകുമാർ, സെൽവൻ, പി.എം. വത്സൻ, പുഷ്പവല്ലി നന്പ്യാർ, ബി.ആർ. കുട്ടൻ എന്നിവർ പങ്കെടുത്തു.
പെരുവെമ്പ്: പെരുവെമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം നടത്തി. പെരുവെമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് അധ്യക്ഷത വഹിച്ചു. വി. ബാബു, മണ്ഡലം പ്രസിഡന്റ് പി. സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.വി. വത്സൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ചന്ദ്രൻ, വി. ജയദാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഷാന്ത്, ഐസിഎസ് പ്രവീൺ, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് എം. സൈനുദ്ദീൻ, എൻ. സന്തോഷ്കുമാർ, കെ. കുഞ്ചു, മുരുകേശൻ, എ. ശരത്, സുരേഷ്, ലക്ഷ്മണൻ, സി.പി. പ്രേംകുമാർ, എൽ.ജി. മണി, സുധാകരൻ എന്നിവർ പ്രസംഗിച്ചു.
കഞ്ചിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41ാം ചരമവാർഷികവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പുതുശേരി മണ്ഡലം ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷനും കോൺഗ്രസ് കൂട്ടായ്മയും സംയുക്തമായാണ് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചത്. കഞ്ചിക്കോട് സത്രപ്പടിയിൽ നടന്ന അനുസ്മരണയോഗം ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കളരിക്കൽ രാജേന്ദ്ര പണിക്കർ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ എം. കന്തകുമാരൻ, അന്തോണിസാമി, പി.കെ. പ്രതീഷ് കുമാർ, ഹനീഫ, എ.വി.പി. മണി, എസ്. മുനിയപ്പൻ തുടങ്ങിയർ പ്രസംഗിച്ചു. ദേശരക്ഷാപ്രതിജ്ഞയും എടുത്തു.
District News
കോയമ്പത്തൂർ: ജില്ലയിലെ വടപുത്തൂർ ഗ്രാമപഞ്ചായത്തിൽ അമൃത സർവകലാശാലയിലെ കാർഷിക വിദ്യാർഥികൾ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ഗ്രാമവികസന ഭൂപടം തയ്യാറാക്കി.
സ്വന്തം ആവശ്യങ്ങൾ, ആസൂത്രണം, പ്രവർത്തനങ്ങൾ എന്നിവ വിശകലനം ചെയ്യാനും രൂപകല്പന ചെയ്യാനും പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ മൂവ്മെന്റ് മാപ്പിംഗ്, ക്ലൈമറ്റ് ടേബിൾ തുടങ്ങിയ വിശകലന ഉപകരണങ്ങൾ ഉപയോഗിച്ചു.
ഇതിലൂടെ ഗ്രാമത്തിന്റെ ഭൂപ്രകൃതി, വിഭവങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു.
ഈ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ ഉപജീവനമാർഗത്തെയും കാർഷിക ചക്രത്തെയും കുറിച്ചുള്ള പ്രധാനവിവരങ്ങൾ വിദ്യാർഥികൾക്ക് ലഭിച്ചു. കർഷകരും ആവേശത്തോടെ പങ്കെടുക്കുകയും വിദ്യാർഥികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുധീഷ് മണാൽ, പ്രൊഫസർമാരായ അനന്യ, അഞ്ജിത, ദക്ഷിണ, ദർശിനി, ഹരിസൂര്യ, മദേഷ്, മദൻ കാർത്തിക്, നിതീഷ്, ഷൺമുഖ വർഷിണി, ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ടാസ്ക് വിജയകരമായി പൂർത്തിയാക്കി.
District News
പാലക്കാട്: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. പാലക്കാട് നഗരസഭ പുതുതായി നിർമിച്ച് ഉദ്ഘാടനം നിർവഹിച്ച വ്യാപാര സമുച്ചയങ്ങളുടെ ടെണ്ടർ നടപടികളിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള പത്ത്ശതമാനം സംവരണവും ഭിന്നശേഷിക്കാർക്കുള്ള അഞ്ച് ശതമാനം സംവരണവും നിയമവ്യവസ്ഥയിൽ ഉണ്ടെന്നിരിക്കെ ഈ വിഭാഗങ്ങൾക്ക് കട മുറികൾ മാറ്റിവെക്കാതെ വൈസ് ചെയർമാന്റെ ബിനാമി താത്പര്യങ്ങൾ സംരക്ഷിക്കാൻ എസ്എസി ഭിന്നശേഷി സംവരണം അട്ടിമറിച്ചതായി ആരോപിച്ചായിരുന്നു ഉപരോധം.
വിഷയത്തിൽ സാമൂഹ്യ നീതി പട്ടികജാതി വകുപ്പ് മന്ത്രിമാർക്ക് ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മിറ്റി പരാതി നല്‍കും. നഗരസഭ സെക്രട്ടറി വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും എന്ന ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു.
ഉപരോധസമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ് സി.വി. സതീഷ്, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ, അനിൽ ബാലൻ, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, ഫ്രിന്റോ ഫ്രാൻസിസ്, സി. നിഖിൽ, വി. ആറുമുഖൻ, എസ്. ശെൽവൻ, കെ. റോബിൻസണ്‍, കൃഷ്ണപ്രസാദ്, അനന്തൻ വടക്കന്തറ, നഗരസഭാ അംഗങ്ങളായ കെ. ഭവദാസ്, സാജോ ജോണ്‍, എ. കൃഷ്ണൻ, സുഭാഷ് യാക്കര, എഫ്.ബി. ബഷീർ, മിനി ബാബു, മൻസൂർ മണലാഞ്ചേരി എന്നിവർ പങ്കെടുത്തു.
District News
മംഗലംഡാം: പുകയിലയും മറ്റു ലഹരിയുത്പ്പന്നങ്ങളും ഉണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് കടപ്പാറ ആദിവാസി ഉന്നതികളിൽ ബോധവത്കരണ പരിപാടികൾ നടത്തി. കടപ്പാറ ഗവ. എൽപി സ്കൂളിലെ കുട്ടികളാണ് വനത്തിനകത്തെ തളികക്കല്ല്, കടപ്പാറ എന്നീ ഉന്നതികളിൽ വച്ച് രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമായി ബോധവത്കരണ റാലിയും തെരുവു നാടകവും സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡന്റ് എ. രാഗിണി അധ്യക്ഷയായി. വിവിധ ലഹരി ഉത്പന്നങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അവതരണം ഏറെ ശ്രദ്ധേയമായി. മുതിർന്നവർ ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ അത് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം. സബിത വിശദീകരിച്ചു.
പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോസ്റ്റർ നിർമാണവും സംഘടിപ്പിച്ചിരുന്നു. അധ്യാപകരായ എ. ജാസ്മിൻ, കെ.യു. അൻസിയ, എസ്.എസ്. ബിജോഷ്, വിദ്യാവാഹിനി ഡ്രൈവർ രതീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
പാലക്കാട്: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതികളും സേവനങ്ങളും വിശദീകരിക്കുക, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളെ അവതരിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്കുമുന്നില്‍ വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായ പുതിയ സംരംഭക സാധ്യതകളെക്കുറിച്ച് ധോണി ലീഡ് കോളജിന്റെ ചെയര്മാന് ഡോ. തോമസ് ജോര്‍ജ് ക്ലാസെടുത്തു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയം കെഎഫ്സി ചീഫ് മാനേജര്‍ എം.ആർ. അരുണ്‍ അവതരിപ്പിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പദ്ധതികളെക്കുറിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സീനിയർ ടെക്നോളജി ഫെല്ലോ വിനീത ജോസഫ് വിശദീകരിച്ചു.
കെഎസ്ഐഡി സി, കിൻഫ്ര, ജിഎസ്ടി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിവിധ ബാങ്കുകള്‍ എന്നിവരും സംരംഭകര്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് ക്ലാസുകള്‍ അവതരിപ്പിച്ചു. ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ 92 ഓളം സംരംഭകരും വിവിധവകുപ്പുകളില്‍ നിന്നുള്ള 50 ഓളം പ്രതിനിധികളും പങ്കെടുത്തു. 105 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത സംരംഭകരില്‍ നിന്നും ലഭിച്ചു.
പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ജില്ലാകളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷതവഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി.ടി. അനില്‍കുമാര്‍, കെഎസ്എസ്ഐഎ സെക്രട്ടറി സുനില്‍ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ.കെ. റഹ്മത്തലി, സി.ജി. രാജേഷ്, എം.വി . ബൈജു, കെ. രാജന് തുടങ്ങിയവർ പങ്കെടുത്തു.
District News
തൃക്കരിപ്പൂർ: കടുത്ത മാനസിക പീഡനം മൂലമാണ് വലിയപറമ്പ് ഇടയിലെക്കാട്ടിലെ കോഴിഫാം ഉടമയുടെ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണം. പഞ്ചായത്ത് അധികൃതരുടെയും ഇടയിലെക്കാട്ടിലെ ചിലരുടെയും ഇടപെടൽ മൂലമാണ് അച്ഛന്റെ മരണത്തിന് സാഹചര്യമൊരുങ്ങിയതെന്ന് മക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
36 വർഷമായി കോഴി ഫാം നടത്തി കുടുംബം പോറ്റുന്ന വലിയപറമ്പ് ഇടയിലെക്കാട്ടിലെ ഒ. പവിത്രനെ ഒക്ടോബർ 23 നാണ് കവ്വായി കായലോരത്ത് തൃക്കരിപ്പൂർ ആയിറ്റിയിൽ കണ്ടൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ നടത്തിവരുന്ന കോഴി ഫാമിനെതിരെ വലിയപറമ്പ് പഞ്ചായത്ത് ഓഫീസിൽ 38 പേരുൾപ്പെടുന്ന പരാതി നൽകിയ സംഭവത്തിന് പിന്നിൽ വ്യാജ ഒപ്പുകൾ ഇട്ടാണെന്നും ഫാം അടപ്പിച്ചതിൽ മാനസികമായി തളർന്നുപോയതായും തന്നോട് പറഞ്ഞുവെന്ന് ചിക് മംഗളൂരു ശൃംഗേരിയിൽ മൂന്നാംവർഷ നഴ്സിംഗ് വിദ്യാർഥിനിയായ മകൾ അഖിത പറഞ്ഞു.
സ്വയം സംരംഭം നടത്തുന്നതിനുള്ള ലൈസൻസുൾപ്പെടെ എടുത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഫാം പൂട്ടിക്കാനായി നടന്ന ഗൂഡാലോചനയാണ് അച്ഛന്റെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും മകൻ പ്ലസ് ടു വിദ്യാർഥി അവിനാശ് പറഞ്ഞു. സംഭവം സംബന്ധിച്ച് ചന്തേര പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പത്ര സമ്മേളനത്തിൽ പവിത്രന്റെ മക്കൾക്കൊപ്പം ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി. ഷിബിൻ, എം. ഭാസ്കരൻ, പി.കെ. സത്യൻ എന്നിവരും പങ്കെടുത്തു.
District News
നീലേശ്വരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് കേരളത്തിലാണെന്നത് അഭിമാനകരമാണെന്നും പഞ്ചായത്തുകളിലും നഗരസഭകളിലും നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നീലേശ്വരം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വിശിഷ്ടാതിഥിയായി. നഗരസഭ അസി. എന്‍ജിനിയര്‍ പി.വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ എംപി പി. കരുണാകരന്, മുന്‍ എംഎല്‍എ കെ.പി. സതീഷ്ചന്ദ്രന്, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി. രമേശന്, കെയുആര്‍ഡിഎഫ്സി മാനേജിംഗ് ഡയറക്ടര്‍ എസ്. പ്രേംകുമാര്‍, നഗരസഭ വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, ഷംസുദ്ദീന് അരിഞ്ചിറ, ടി.പി. ലത, പി. ഭാര്‍ഗവി, വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ഷീബ, മുന്‍ ചെയര്മാന് കെ.പി. ജയരാജന്, ആസൂത്രണ സമിതി വൈസ് ചെയര്മാന് ടി.വി. ദാമോദരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഏറുവാട്ട് മോഹനന്, കെ.വി. ദാമോദരന്‍, മാമുനി വിജയന്, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവര്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത, നഗരസഭ സൂപ്രണ്ട് സുധീര്‍ തെക്കടവന്‍ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അതിനായുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ നിക്ഷേപകസംഗമം, കയറ്റുമതി ശില്പശാല, ബി ടു ബി മീറ്റ് എന്നിവ കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
50 കോടിവരെ വരുന്ന കണ്വന്ഷന് സെന്ററുകള്‍ക്ക് വായ്പ പലിശ കുറച്ചു നല്‍കുമെന്നും സ്ത്രീകള്‍ വീടിനടുത്ത് സംരംഭം തുടങ്ങാന്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനായും 32 ലക്ഷത്തോളം വനിതകള്‍ക്ക് സുരക്ഷാ പെന്‍ഷനായും അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പായും സഹായം എത്തും. ഒരു വീട്ടില്‍ 7000 രൂപ വരെ സഹായം എത്തുന്ന രീതിയിലാണ് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്.
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് അഞ്ചു ശതമാനം പലിശയ്ക്ക് സ്റ്റാര്‍ട്ടപ്പിന് രണ്ട് കോടി രൂപ വരെ നല്‍കുന്നുണ്ട്. 10000 കോടി രൂപയാണ് ഈ വര്‍ഷം കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് ബിസിനസ് പ്രതീക്ഷിക്കുന്നത്.
4000 കോടി രൂപയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ബിസിനസ് നിലവില്‍ അത് 8500 കോടി ആയിട്ടുണ്ട്. 10,000 കോടിയാണ് ലക്ഷ്യം.
വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തുള്ളത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പലിശ 13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. മുംബൈ, മംഗളൂരു, ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വന്‍കിട വ്യവസായ നഗരങ്ങളുമായി അടുത്തുനില്ക്കുന്ന കാസര്‍ഗോഡ് ജില്ല വ്യവസായത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി. രമേശന്, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വികസന പത്രിക സമഗ്രം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പ്രകാശനം ചെയ്തു. ചിറ്റാരിക്കൽ വികസന അഥോറിറ്റി ചെയർമാൻ ടി.എം. ജോസ് തയ്യിൽ ആദ്യപ്രതി ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷരായ മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്തംഗങ്ങളായ തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, സോണിയ വേലായുധൻ, ഷേർലി ചീങ്കല്ലേൽ, വ്യാപാരി വ്യവസായി പ്രതിനിധി പി. മുരളി, പഞ്ചായത്ത് സെക്രട്ടറി വി. ജഗദീഷ് എന്നിവർ പ്രസംഗിച്ചു.
District News
ചെറുവത്തൂർ: കാലവും നാടും ഒരുപാട് മാറിയിട്ടും തുരുത്തിയിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ സമൂഹ സദ്യയൊരുക്കുന്ന പതിവിന് മാറ്റമില്ല. ചെറുവത്തൂർ തുരുത്തി - ഓർക്കുളം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാലു പതിറ്റാണ്ടായി മുടക്കമില്ലാതെ എല്ലാ വർഷവും ഈ ദിവസം സമൂഹസദ്യ തയാറാക്കി നൽകുന്നത്. ഈ വർഷവും നാട്ടുകാരും
പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലേറെ പേർ സമൂഹ സദ്യയിൽ പങ്കാളികളായി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയായ 1985 ഒക്ടോബർ 31 നാണ് ഇവിടെ ആദ്യമായി സമൂഹ സദ്യ ഒരുക്കിയത്. നാല്പത് വർഷം പിന്നിടുമ്പോഴും അത് മുടക്കമില്ലാതെ തുടർന്നുകൊണ്ടുപോകാൻ കഴിയുന്നത് അഭിമാനാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ചോറും നാല് കറികളും ഉൾപ്പെടുന്ന സദ്യയാണ് ഇത്തവണ തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പ്രവർത്തകർ തയാറാക്കി വിളമ്പിയത്. ടി. നാരായണൻ, വി.വി. രാജൻ, കെ.വി. കൃഷ്ണൻ, എ. കുഞ്ഞമ്പാടി എന്നിവർ നേതൃത്വം നൽകി. ഇന്ദിരാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ഛായാ ചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി.
District News
ഈസ്റ്റ് എളേരി പഞ്ചായത്ത്
പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷമോ പ്രതിപക്ഷനേതാവോ ഇല്ലെങ്കിലും പ്രായോഗിക തലത്തിൽ എല്ലായിടങ്ങളിലും ഒരു ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാവും. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും കോൺഗ്രസിലെ വിഘടിത വിഭാഗത്തിനുമെല്ലാം അംഗങ്ങളുണ്ടായിരുന്നിട്ടും എല്ലാവരും ഒരുപോലെ ഭരണപക്ഷം തന്നെയായി മാറിയ അപൂർവതയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ കഴിഞ്ഞതവണ ഉണ്ടായത്.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗങ്ങളിലൊന്നായ പഞ്ചായത്തിൽ കാലാകാലങ്ങളിൽ രണ്ടോ മൂന്നോ സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്. അവർ സ്ഥിരമായി പ്രതിപക്ഷത്തായിരുന്നു. എന്നാൽ കഴിഞ്ഞതവണ കോൺഗ്രസും വിഘടിത വിഭാഗമായ ഡിഡിഎഫും ഏഴു വീതം സീറ്റുകളും സിപിഎം രണ്ട് സീറ്റുമാണ് നേടിയത്.
ആദ്യ രണ്ടേകാൽ വർഷക്കാലം ഡിഡിഎഫിലെ ജയിംസ് പന്തമ്മാക്കൽ പ്രസിഡന്റായി. ഡിഡിഎഫ് കോൺഗ്രസിലേക്ക് മടങ്ങിയതിനു പിന്നാലെ അദ്ദേഹം രാജിവച്ചപ്പോൾ കോൺഗ്രസിലെ ജോസഫ് മുത്തോലി പ്രസിഡന്റായി. രണ്ടു തവണയും സിപിഎമ്മിലെ രണ്ടംഗങ്ങളും ഭരണപക്ഷത്തോടൊപ്പം നിന്നു.
ഒരുവർഷം മുമ്പ് പഴയ ഡിഡിഎഫിലെ നാലംഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചതോടെ മാത്രമാണ് കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുകയും സിപിഎമ്മിലെ രണ്ടംഗങ്ങൾ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തത്. എന്നിട്ടും വികസനകാര്യ സ്ഥിരം സമിതി ചെയർമാനായ സിപിഎമ്മിലെ കെ.കെ. മോഹനൻ തത്സ്ഥാനത്ത് തുടര്‍ന്നു.
പഴയ ഡിഡിഎഫ് വിഭാഗത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍ കോൺഗ്രസിന്റെ ഭാഗമായതിനാൽ അവരും ഭരണപക്ഷത്തുതന്നെ തുടർന്നു. അങ്ങനെ മുഴുവൻ അംഗങ്ങളും ഭരണപക്ഷത്തുതന്നെയായി. അയോഗ്യരാക്കപ്പെട്ട നാലംഗങ്ങളും രാജിവച്ച മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലും ഭരണസമിതിയിൽ നിന്നുതന്നെ പുറത്തുപോവുകയും ചെയ്തു.
നേട്ടങ്ങൾ
ജോസഫ് മുത്തോലി
പ്രസിഡന്റ് (കോണ്‍ഗ്രസ്)
മാലിന്യമുക്ത പഞ്ചായത്ത്, അതിദാരിദ്ര്യമുക്ത പഞ്ചായത്ത്, മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്തു നൽകിയ പഞ്ചായത്ത് എന്നീ നേട്ടങ്ങൾ കൈവരിച്ചു.
ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം, രണ്ട് ഹെൽത്ത് സബ് സെന്ററുകൾ, നാല് അങ്കണവാടികൾ, മൂന്ന് പട്ടികവർഗ കമ്യൂണിറ്റി ഹാളുകൾ, ആയുർവേദ ഡിസ്പെൻസറി എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. എല്ലാ ഹെൽത്ത് സബ് സെന്ററുകളെയും വെൽനസ് സെന്ററുകളാക്കി നവീകരിച്ചു.
100 കിലോമീറ്റർ റോഡുകളുടെ റീടാറിംഗ്, 12 കിലോമീറ്റർ പുതിയ റോഡുകൾ, ആറ് കിലോമീറ്റർ വീതികൂട്ടൽ,12 റോഡുകൾക്ക് ഓവുചാലുകളുടെ നിർമാണം എന്നിങ്ങനെ 16 കോടി രൂപയുടെ റോഡ് വികസനപ്രവർത്തനങ്ങൾ.
വനാതിർത്തിയിൽ വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥാപിച്ച സൗരോർജ തൂക്കുവേലികളുടെ സംരക്ഷണ ചുമതല പൂർണമായും പഞ്ചായത്ത് ഏറ്റെടുത്തു.
250 സൗരോർജ വഴിവിളക്കുകൾ, 20 മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു
കർഷകർക്ക് വളം സബ്സിഡി,സംയോജിത കൃഷിക്ക് പ്രോത്സാഹനം, മുറ്റത്തും ടെറസിലും പച്ചക്കറികൃഷി, കിഴങ്ങ് കൃഷി പ്രോത്സാഹനം, സൗജന്യ വാഴക്കന്ന് വിതരണം ഉൾപ്പെടെ കാർഷികമേഖലയിൽ നിരവധി പദ്ധതികൾ.
മൃഗസംരക്ഷണ മേഖലയിൽ മുഴുവൻ ക്ഷീരകർഷകർക്കും പാലിന് സബ്സിഡി, കാലിത്തീറ്റയ്ക്ക് സബ്സിഡി, സബ്സിഡി നിരക്കിൽ പശു വിതരണം, മുട്ടക്കോഴി വിതരണം, പട്ടിക വർഗവിഭാഗങ്ങൾക്ക് കോഴിയും കോഴിക്കൂടും വിതരണം തുടങ്ങിയ പദ്ധതികൾ.
ലൈഫ് /പിഎംഎവൈ പദ്ധതിയിൽ 180 വീടുകൾ പൂർത്തീകരിച്ചു. പുതുതായി 50 വീടുകൾക്ക് കൂടി നിർമാണാനുമതി ലഭ്യമാക്കി. പട്ടികവർഗ വിഭാഗത്തിൽ 100 വീടുകളുടെ അറ്റകുറ്റപണികൾക്ക് ഫണ്ട് ലഭ്യമാക്കി.
വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം, എല്ലാ ക്ലാസ് മുറികളിലും ദിനപത്ര വിതരണം, വായന ചാലഞ്ച്, ഈസ്റ്റ് എളേരിയെ അറിയാം എന്ന പേരിലുള്ള പഠനയാത്രകൾ, ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കി.
എല്ലാ ഉന്നതികളിലും ചെറുകിട കുടിവെള്ള പദ്ധതികൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 40 ലക്ഷം രൂപ ചെലവിൽ ചിറ്റാരിക്കാൽ-അറക്കത്തട്ട് കുടിവെള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചു. അറക്കത്തട്ട് കുടിവെള്ള പദ്ധതി നവീകരണത്തിന് 12 ലക്ഷം രൂപ വകയിരുത്തി. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1000 പുതിയ കണക്ഷനുകൾ നൽകി.
ഭിന്നശേഷി വിഭാഗക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു.180 ഓളം പേർക്ക് ഭിന്നശേഷി സ്കോളർഷിപ്പുകൾ നൽകി. ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
പട്ടികവിഭാഗം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണം, ലാപ്ടോപ്പ് വിതരണം, സ്കോളർഷിപ്പ് വിതരണം, പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള പദ്ധതികൾ.
തണൽ വയോജന സംഗമങങൾ, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, മുഴുവൻ കിടപ്പുരോഗികൾക്കും വീട്ടിലെത്തിപരിചരണം, ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് കിറ്റ് വിതരണം എന്നീ ക്ഷേമപദ്ധതികൾ.
മാലിന്യ നിർമാർജന രംഗത്ത് മികച്ച മുന്നേറ്റം. ഹരിത കർമസേനയുടെ 100 ശതമാനം വാതിൽപ്പടി സേവനം ഉറപ്പാക്കി. എംസിഎഫുകളിൽ കൂടുതൽ സൗകര്യങ്ങൾ, പുതിയ ബൈലിംഗ് മെഷീൻ, എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ, എല്ലാ ജംഗ്ഷനുകളിലും ബോട്ടിൽ ബൂത്തുകൾ.
കടുമേനിയിൽ ടേക്ക് എ ബ്രേക്ക് നിർമിച്ചു.
ചിറ്റാരിക്കാലിൽ വനിതാ ജിംനേഷ്യം സ്ഥാപിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിൽ.ടുതൽ തുക ചെലവഴിക്കുന്ന പഞ്ചായത്ത്.
കോട്ടങ്ങൾ
സാങ്കേതികമായി പ്രതിപക്ഷാംഗമായ കെ.കെ. മോഹനൻ അഞ്ചുവർഷവും വികസനകാര്യ സ്ഥിരം സമിതി ചെയർമാനായിരുന്നതിനാൽ താൻ കൂടി ഭാഗമായ ഭരണസമിതിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഒറ്റനോട്ടത്തിൽ
രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വികസനകാര്യങ്ങളിൽ സാമാന്യം മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും യുഡിഎഫിനുതന്നെ മികച്ച മുൻതൂക്കമുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ചില വാർഡുകളിലെങ്കിലും പ്രതിഫലിച്ചേക്കാം. എങ്കിലും ഇത്തവണ കൂടുതൽ സ്ഥിരതയുള്ള ഭരണസമിതിരൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള കക്ഷിനില
ആകെ വാർഡുകൾ: 16
യുഡിഎഫ് - 09
(കോൺഗ്രസ് 09)
എൽഡിഎഫ്- 02
(സിപിഎം 02)
ഒഴിഞ്ഞുകിടക്കുന്ന
വാർഡുകൾ: 05
ഇത്തവണത്തെ വാർഡുകളുടെ
എണ്ണം: 18
District News
കണ്ണൂർ: ഓപ്പറേഷൻ സൈ ഹണ്ടിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സിറ്റി, റൂറൽ മേഖലകളിലായി ജില്ലയിൽ 26 പേർക്കെതിരെ പോലീസ് നടപടിയാരംഭിച്ചു. സിറ്റി പോലീസ് പരിധിയിലെ 23 പേർക്കെതിരെയും റൂറൽ പരിധിയിലെ മൂന്നു പേർക്കെതിരെയുമാണ് നടപടി. 19 കേസുകൾ സിറ്റി പോലീസ് പരിധിയിലും14 എണ്ണം റൂറലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തട്ടിപ്പിന് ബന്ധുക്കൾ
ചേർന്നുള്ള സംഘവും
ഇരിട്ടി: ഇരിട്ടി മേഖലയിൽ അനധികൃത സാന്പത്തിക തട്ടിപ്പ് നടത്തിയതിനു പിന്നിൽ ബന്ധുക്കൾ ചേർന്നുള്ള സംഘം. കീഴൂർ സ്വദേശികളായ എം.പി. രജിഷ, ഭർത്താവ് പ്രതീഷ്, രജിഷയുടെ സഹോദരൻ പുന്നാട് സ്വദേശി ബബീഷ്, രജിഷയുടെ സഹോദരി ഭാവന എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകൾ നടത്തിയത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് പ്രതീഷാണെന്നാണ് പോലീസ് പറയുന്നത്. മറ്റു പോലീസ് സ്റ്റേഷനുകളിലും സമാന സാന്പത്തിക ക്രമക്കേടിന് പ്രതീഷിനെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ സമദ്, ജോബർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആറളത്ത് വിദേശപണമിടപാട് നടത്തി സംഭവത്തിൽ യു.വി. സവാദ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പയ്യന്നൂർ പോലീസ് കാനായിയിലെ ഹോട്ടൽ ഉടമ ടി.വി. ഷൈജുവിനെതിരെ കേസെടുത്തു. പ്രതിയുടെ കേരള ഗ്രാമീണ്‍ ബാങ്ക് മാത്തില്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍ അമിത ലാഭമുണ്ടാക്കുന്നതിനായി മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഈ അക്കൗണ്ടിലൂടെ നടത്തിയ സൈബര്‍ ട്രേഡിംഗില്‍ കഴിഞ്ഞ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിലായി നടത്തിയ നൂറുകണക്കിന് ഇടപാടുകളിലൂടെ 16049137 രൂപയുടെ വിനിമയം നടത്തിയതായാണ് കണ്ടെത്തിയത്.
ഭാര്യയുടെ അക്കൗണ്ട്;
ഭർത്താവിന്റെ തട്ടിപ്പ്
പരിയാരം: പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. അമ്മാനപ്പാറയിലെ ഇരുപത്തിരണ്ടു കാരിയെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് തുറപ്പിച്ച് ഭർത്താവ് നവാസ് എന്നയാൾ തട്ടിപ്പ് നടത്തിയതായാണ് വിവരം.
ഇപ്പോൾ ദുബായിലുള്ള ആലക്കാട് സ്വദേശി വി.വി. സവാദ് (34) എന്നയാൾ നടത്തിയ പണമിടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് യുവതിയും ഇതിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്. സവാദിന്റെ പണമിടപാടുകൾ സുഹൃത്തായ ആലക്കാട്ടെ അബ്ദുൾ ലാഹിർ (30) ,അമ്മാനപ്പാറയിലെ യുവതി എന്നിവരുടെ അക്കൗണ്ടുകളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം നേരത്തെ താൻ ഭർത്താവിന്റെ നിർദേശപ്രകാരം ബാങ്ക് അക്കൗണ്ട് എടുത്തിരുന്നുവെന്നും അക്കൗണ്ട് ഭർത്താവായിരുന്നു കൈകാര്യം ചെയ്തതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം. സംഭവത്തിൽ മൂന്നു പേർക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു.
District News
കൂത്തുപറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് നേരെ തെരുനായയുടെ അക്രമം. മൂര്യാട് ജുമാമസ്ജിദിന് സമീപത്തെ ടി.സുബൈദയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനാണ് തെരുവ് നായകളുടെ അക്രമത്തിൽ കേടുപാട് സംഭവിച്ചത്. ഇന്നലെ പുലർച്ചെ 1.30 ന് ശേഷമാണ് സംഭവം.
വീട്ടുമുറ്റത്ത് നിർത്തിയിട്ട മാരുതി എർട്ടിക കാറിന്റെ മുൻ വശത്തെ ബംബറും വയറിംഗും ഉൾപ്പെടെ കടിച്ച് പറിച്ച് നശിപ്പിച്ച നിലയിലാണ്. ഒരു വശത്തെ ബോഡിയിലും കേടുപാട് വരുത്തിയിട്ടുണ്ട്. 20,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും വീട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
District News
നീലേശ്വരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയ യാത്രയില്‍ അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണീരൊപ്പാന്‍ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. കഴിഞ്ഞ മാസം 26നാണ് ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍ ചെറുത്തൂര്‍ മയിച്ചയിലെ കെ.കെ. സജീഷ് (35), മറ്റൊരു ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ ഓഫീസര്‍ പെരിയ സ്വദേശി സുഭാഷ് ചന്ദ്രന് (40) എന്നിവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ച് സജീഷിന് ദാരുണാന്ത്യം സംഭവിച്ചത്.
നീലേശ്വരത്തെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന സജീഷും കുടുംബവും നീലേശ്വരം ബ്ലോക്ക് ഓഫീസിനു സമീപം സ്വന്തമായി പുതിയ വീടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയിരുന്നു.
വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വേണ്ടി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്ന് 28 ലക്ഷം രൂപ ലോണ്‍ എടുത്തായിരുന്ന നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. വീടിന്റെ നിര്‍മാണം 90 ശതമാനം പൂര്ത്തീകരിച്ചുനില്ക്കുമ്പോഴാണ് കുടുംബത്തെയും സഹപ്രവര്‍ത്തകരേയും നാട്ടുകാരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി അപ്രതീക്ഷിതമായ ദുരന്തത്തില്‍ സജീഷിന്റെ
വിയോഗമുണ്ടായത്. സജീഷിന്റെ ഹൗസിംഗ് ലോണ്‍ തുകയില്‍ 24,41,522 രൂപ ബാധ്യത ബാക്കിയുണ്ടായിരുന്നു. സജീഷിന്റെ കടം ഏറ്റെടുക്കാന്‍ കേരള ഹൗസിംഗ് സഹകരണസംഘം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിക്കുകയും സംഘത്തില്‍ ഈടായി നല്കിയ ആധാരം കുടുംബത്തിനെ ഏല്‍പ്പിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തത്.
ആധാരം കൈമാറല്‍ ചടങ്ങ് നാളെ രാവിലെ 10നു സജീഷിന്റെ ഭാര്യ കരിന്തളം കയനി സ്വദേശിനി സി. ഷൈനിമോള്, മക്കളായ ദിയ, ദേവജ് എന്നിവര്‍ താമസിക്കുന്ന നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ കുടുംബത്തിന് കൈമറും. കണ്ണൂര്‍ റൂറല്‍ ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി എന്നിവര്‍ പങ്കെടുക്കും.
District News
പിലാത്തറ: യുവ ഹോപ്പിന്റെ നേതൃത്വത്തില്‍ പിലാത്തറ സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും നടത്തി. ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ്, പിലാത്തറ സെന്റ് ജോസഫ്സ് കോളജ്, വിറാസ് കോളജ് വിളയാങ്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയക്കെതിരേയുള്ള തുടര്പ്രതിരോധ പരിപാടികളും ബോധവത്കരണവും ചികിത്സയും ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് നാടിന്റെ നിലനില്പിന്റെ അനിവാര്യതയാണെന്നും ഏവരുടെയും പിന്തുണ ഇതിനുണ്ടാകണമെന്നും ബിഷപ് പറഞ്ഞു.
ചികിത്സാ പദ്ധതി എം. വിജിന് എംഎല്‍എയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും ഉദ്ഘാടനവും മുന്‍ എംഎല്‍എ ടി.വി. രാജേഷും നിർവഹിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ്കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ നിര്‍വഹിച്ചു.
ഹോപ്പ് പ്രസിഡന്റ് ഫാ. ജോര്‍ജ് പൈനാടത്ത്, സെന്റ് ജോസഫ്സ് കോളജ് മാനേജര്‍ ഫാ. രാജന് ഫൗസ്തോ, കോളജ് പ്രിന്‍സിപ്പൽ ഡോ. അബു ഇസഹാഖ്, പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. സൈറൂ ഫിലിപ്, പരിയാരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പൽ ഡോ. ഇന്ദുകല, ഡോ. ഷാഹുല്‍ ഹമീദ്, കെ.വി. ശശിധരന് നമ്പ്യാര്‍, കെ.എസ്. ജയമോഹന് എന്നിവര്‍ പ്രസംഗിച്ചു. നശാ മുക്ത് ഭാരത് അഭിയാന് യോജനയുടെ മാര്ഗനിര്ദേശങ്ങള്ക്കനുസരിച്ചായിരുന്നു പരിപാടി. പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ വിവിധ ഹൈസ്കൂളുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികളും അധ്യാപകരുമായി ഒന്‍പതിനായിരത്തോളം പേര് പങ്കെടുത്തു. ഈ മാസം അഞ്ചുമുതല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
District News
ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി രണ്ടാംഘട്ടത്തിൽ 10 ആനകളെ കാട്ടിലേക്ക് തുരത്തി. ആറളം ഫാം പുനരധിവാസ മേഖലയിലെയും ആറളം ഫാമിലെയും ഉൾപ്പെടെ കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ഏറെ നേരത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ദൗത്യം വിജയിച്ചത്.
കൊട്ടിയൂർ റേഞ്ചർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 19 അംഗ ദൗത്യസംഘവും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് നിർണായകമായ ദൗത്യം പൂർത്തിയാക്കിയത്.
ആദ്യം ആറളം പുനരധിവാസ മേഖല ബ്ലോക്ക് ഏഴിലെ വയനാടൻ കാട് ഭാഗത്ത് തമ്പടിച്ചിരുന്ന ഒരു കൊമ്പനെ സംഘം ട്രാക്ക് ചെയ്തു. തുടർന്ന് കൊമ്പനാനയെ ബ്ലോക്ക് എട്ട് ഹെലിപ്പാഡ് ഭാഗത്തേക്ക് തുരത്തി. തുടർന്ന് ഹെലിപ്പാഡ് ഭാഗത്ത് തമ്പടിച്ചിരുന്ന ഒമ്പത് കാട്ടാനകളെയും ഉൾപ്പെടെയുള്ള കൂട്ടത്തെ വട്ടക്കാട് വഴി താളിപ്പാറ ഭാഗത്തേക്ക് എത്തിക്കാൻ ദൗത്യസംഘം ഏറെനേരം പരിശ്രമിച്ചു .
ഒടുവിൽ കാട്ടാനക്കൂട്ടത്തെ തളിപ്പാറ റോഡ് വഴി പുതുതായി നിർമിച്ച സോളാർ ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയാണ് ദൗത്യംപൂർത്തിയാക്കിയത്. ഒരാഴ്ചയിലധികമായി കാട്ടാനക്കൂട്ടം ഭീതിപരത്തി പകൽ സമയത്തും ചുറ്റിത്തിരിയുകയായിരുന്നു.
District News
തലശേരി: ജാർഖണ്ഡ് സ്വദേശിനിയായ മമതകുമാരി (20) കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും. ജാർഖണ്ഡ് സ്വദേശിയായ ജോഗീന്ദർ ഉറാവയെയാണ് തലശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ഐപിസി 302ാം വകുപ്പ് പ്രകാരം ബുധനാഴ്ച കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട മമത കുമാരിയുടെ ആശ്രിതരെ ജാാർഖണ്ഡിൽ കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
തലശേരിക്കാരനായ മൈക്കിൾ ജോർജിന്റെ ഉടമസ്ഥതയിൽ പേരാവൂർ ആര്യപ്പറമ്പിലുള്ള സെന്റ് മൈക്കിൾ റബർ എസ്റ്റേറ്റിൽ ജോലിക്കാരിയായി കഴിയവെയാണ് മമതകുമാരി കൊല്ലപ്പെട്ടത്. എസ്റ്റേറ്റ് ജോലിക്കാരനായ പ്രതി ജോഗീന്ദർ ഉറാവ 2021 മേയിൽ നാട്ടിൽ പോയി വന്നപ്പോൾ ഭാര്യയാണെന്ന് പറഞ്ഞാണ് മമതകുമാരിയെ കൂട്ടിക്കൊണ്ടുവന്നത്.
രണ്ടു പേരും എസ്റ്റേറ്റിൽ ജോലി ചെയ്ത് എസ്റ്റേറ്റിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ മമതകുമാരിക്ക് പനി ബാധിച്ച് പരിയാരം ആശുപത്രിയിൽ ചികിത്സയിലായി.
ചികിത്സ കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷവും മമതകുമാരിക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ജോഗീന്ദർ മമതകുമാരിയെ ശുശ്രൂഷിച്ച് ക്വാർട്ടേഴ്സിൽ തന്നെ കഴിയുകയായിരുന്നു. 2021 ജൂലൈ 15 ന് മമതകുമാരി മരിച്ചു. പനി കാരണമാണ് മരിച്ചതെന്ന് ജോഗീന്ദർ പറഞ്ഞു.
എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള മരണകാരണം തലയ്ക്കും ശരീരത്തിലുമേറ്റ മർദനമാണെന്ന് കണ്ടെത്തി. തുടർന്ന് പേരാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് മമതകുമാരിയെ ജോഗീന്ദർ വിവാഹം കഴിച്ചിട്ടില്ലെന്നും കാമുകി മാത്രമാണെന്നും മനസിലായത്. നിയമപരമായി വിവാഹം കഴിക്കാത്തതും മമതകുമാരിയെ ശുശ്രൂഷിച്ച് മടുത്തതിനാലും ജീവിച്ചിരിക്കുന്നത് ബാധ്യതയാകുമെന്ന് കരുതിയും 2021 ജൂലൈ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ നിരന്തരം ആക്രമിക്കുകയായിരുന്നു.
ചെരിപ്പുകൊണ്ട് ഇരുതുടകളിലും അടിച്ചും നെഞ്ചിൽ ചവുട്ടി എല്ല് പൊട്ടിച്ചും തല ചുമരിൽ പിടിച്ച് ഇടിച്ചും പരിക്കേല്പിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. 15 ന് രാവിലെ 11.30 ഓടെയാണ് മമതകുമാരി മരിച്ചത്. മരണം കൊലപാതകമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. പേരാവൂർ ഇൻസ്പെക്ടർ എം.എൻ. ബിജോയിയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിച്ചു. 41 രേഖകളും അഞ്ച് തൊണ്ടിസാധനങ്ങളും ഹാജരാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് ഹാജരായി.
District News
ചെമ്പേരി: മറ്റ് സംസ്ഥാനങ്ങളിൽ മാറ്റിവച്ച എസ്ഐആർ കേരളത്തിൽ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാഠ്യം പിടിക്കുന്നത് ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് കേരളാ കോൺഗസ്-എം രാഷ്ട്രീയകാര്യ സമിതിയംഗം ജോസ് ചെമ്പേരി.
ചെമ്പേരി ടൗണിലെ മണിമല ബിൽഡിംഗ്സ് ഹാളിൽ ചേർന്ന കേരള കോൺഗ്രസ്-എം ഏരുവേശി മണ്ഡലം പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലും, കർണാടകയിലും പഞ്ചായത്ത് തെരത്തെടുപ്പിന്റെ പശ്ചാത്തലത്തിൻ എസ്ഐആർ മാറ്റി വെച്ചു. കേരളത്തിൽ പഞ്ചായത്ത്, അസംബ്ലി തെഞ്ഞെടുപ്പുകൾ നടത്താനിരിക്കെ എസ്ഐആർ മാറ്റിവയ്ക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കിയിട്ടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടിട്ടും മാറ്റിയിട്ടില്ല. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടോമി ആനിക്കൂട്ടം അധ്യക്ഷത വഹിച്ചു.
വർധിപ്പിച്ച വിവിധ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിലൂടെ സർക്കാർ ജനപക്ഷത്താണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയതായി യോഗം വിലയിരുത്തി. എ.പി. ജോസഫ്, ഷോണി അറയ്ക്കൽ, ജോസ് കരിക്കാട്ടുകണ്ണിയേൽ, ജോയി മുക്കുഴി, ജിയോ മാത്യു, വർഗീസ് ഓരത്തേൽ എന്നിവർ പ്രസംഗിച്ചു.
District News
നടുവിൽ: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെബർ ജോഷി കണ്ടത്തിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം ഷീബാ ജയരാജൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ്, നടുവിൽ എൽപി സ്കൂൾ മുഖ്യധ്യാപിക എൻ. ഷീന, പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, മാനേജ്മെന്റ് പ്രതിനിധി ടി.പി ചന്ദ്രലേഖ, പിടിഎ പ്രസിഡന്റുമാരായ സി.എച്ച്. ഷംസുദീൻ, കെ.പി. സബീഷ്, എംപിടിഎ പ്രസിഡന്റുമാരായ എ.ഇ. റജീന, വി. മുഹ്സിന, അധ്യാപകരായ കെ. മനേഷ്, കെ. രഞ്ജിനി, മഞ്ജുഷ ആനന്ദ്, മുൻ മുഖ്യധ്യാപകൻ സി.വി രാമകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂണിറ്റ് പ്രസിഡന്റ് ഷിബു തെക്കേക്കൊട്ടാരത്തിൽ, വിദ്യാർഥി പ്രതിനിധികളായ ബി. റവാദ്, കെ. ശിവനന്ദ് എന്നിവർ പങ്കെടുത്തു.
ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളും (290 ), ഹൈസ്കൂൾ വിഭാഗത്തിൽ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളും (259), യുപി വിഭാഗത്തിൽ അക്കിപ്പറമ്പ് യുപി, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, കരിപ്പാൽ എസ്വി യുപി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, തൃച്ചംബരം യുപി സ്കൂൾ (78 പോയിന്റ് വീതം) എന്നിവയും എൽപി വിഭാഗത്തിൽ നടുവിൽ എൽപി സ്കൂൾ, തളിപ്പറമ്പ് സിഎച്ച്എംഎ എൽപി സ്കൂൾ, കരിപ്പാൽ എസ്വി യുപി സ്കൂൾ, മംഗംര സെന്റ് തോമസ് എൽപിഎസ് (65പോയിന്റ് വീതം) എന്നിവയും ഒന്നാംസ്ഥാനം നേടി.
സംസ്കൃതം യുപി വിഭാഗത്തിൽ കരിപ്പാൽ എസ്വി യുപിഎസ്(88), സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിൽ നടുവിൽ ഹയർസെക്കൻഡറി സ്കൂൾ, സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ (84 പോയിന്റ് വീതം) എന്നിവയും ഒന്നാംസ്ഥാനം നേടി.
അറബിക് എൽപി വിഭാഗത്തിൽ തിരുവട്ടൂർ എൽപിഎസ്, കരിപ്പാൽ എസ്വി യുപിഎസ്, പന്നിയൂർ എൽപിഎസ്, വെള്ളാവിൽ എൽപിഎസ്, പൂനങ്ങോട് എൽപിഎസ്, പുല്ലാനിയോട് എൽപിഎസ്, പടപ്പേങ്ങാട് എൽപിഎസ്, ജിഎച്ച്എസ് രയരോം (45 പോയിന്റ് വീതം) എന്നിവയും അറബിക് യുപി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ, കുപ്പം എംഎംയുപിഎസ് (65 പോയിന്റ് വീതം) എന്നിവയും അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ, സീതിയസാഹിബ് ഹയർസെക്കൻഡറി സ്കൂൾ (95 പോയിന്റ് വീതം) എന്നിവയും ഒന്നാംസ്ഥാനം നേടി.
District News
ചെറുപുഴ
ഗ്രാമപഞ്ചായത്ത്
പെരിങ്ങോം-വയക്കര പഞ്ചായത്ത് വിഭജിച്ച് 2000ലാണ് ചെറുപുഴ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്തിന്റെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 2005ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിച്ചു. 2010ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. 2015ൽ യുഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മുമായുണ്ടായ വിഷയങ്ങളിൽ ജമീല കോളയത്തിനെതിരെ ഉയർന്ന അവിശ്വാസ പ്രമേയം പാസാകുകയും യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയും ചെയ്തു.
തുടർന്ന് കേരള കോൺഗ്രസ്-എമ്മിലെ കൊച്ചുറാണി പ്രസിഡന്റായെങ്കിലും പ്രശ്ന പരിഹാരത്തെ തുടർന്ന് ജമീല കോളയത്ത് പ്രസിഡന്റായി തിരിച്ചെത്തി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തി. പുതുക്കിയ നില പ്രകാരം ഒരു വാർഡ് വർധിച്ച് 20 സീറ്റുകളിലേക്കാണ് ഇക്കുറി മത്സരം.
നേട്ടങ്ങൾ
കെ.എഫ്. അലക്സാണ്ടർ (പ്രസിഡന്റ്)
ലൈഫ് ഭവനപദ്ധതിയിൽ 515 വീടുകൾ പൂർത്തീകരിച്ചു. പിഎംഎവൈ പദ്ധതിയിൽ 15 വീടുകളുടെ നിർമാണം പൂർത്തിയായി. 357 വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കി.
അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതി. 15 വീടുകൾ പുനരുദ്ധാരണം നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1986 തൊഴിലാളികൾ. 7,38,338 തൊഴിൽ ദിനങ്ങൾ.
തൊഴിലുറപ്പിൽ 44.90 കോടി ചെലവഴിച്ചു.
പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമേറ്റഡ് ലാബ് സൗകര്യമൊരുക്കി.
പുളിങ്ങോം എഫ്എച്ച്സി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ എന്നിവയിലെ മരുന്ന് ക്ഷാമം പരിഹരിച്ചു.
100 ശതമാനം വാതിൽപ്പടി സേവനം.
34 കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു. ഗ്രാമീണ റോഡുകൾ നവീകരിച്ചു.
വിദ്യാർഥികൾക്ക് നീന്തൽ, യോഗ, കരാട്ടെ പരിശീലനം.
മൃഗസംരക്ഷണം,ക്ഷീര വികസനം എന്നിവയിൽ വൻ മുന്നേറ്റം.
കല്ലംപിലാവ്, പരുത്തിക്കല്ല്, കാനംവയൽ, പാലാന്തടം കുടിവെള്ള പദ്ധതികൾ.
200 ബിപിഎൽ കുടുംബങ്ങൾക്ക് മഴവെള്ള സംഭരണി.
ഒരു കോടി 16 ലക്ഷം മുടക്കി 1758 തെരുവ് വിളക്കുകൾ സ്ഥാപിച്ചു. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 16 ഹൈമാസ്റ്റ്, നാലു മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
വയോജനങ്ങൾക്ക് ശ്രവണ സഹായികൾ, കട്ടിൽ എന്നിവ ലഭ്യമാക്കി.
കോലുവള്ളിയിൽ പകൽ വീട് നിർമാണം.
പഠനപരിമിതി അനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം.
എല്ലാ കുടുംബങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം.
ഭൂദാനം പൊതു ശ്മശാനം പ്രവർത്തനസജ്ജമാക്കി.
പട്ടികജാതി-വർഗ വിഭാഗക്കാർക്ക് വിവാഹ സഹായ ധനം, പഠനോപകരണം, സ്കോളർഷിപ്പ്, ലാപ്ടോപ്പ്, മിശ്രവിവാഹിതർക്കും വിദേശത്ത് പോകുന്നവർക്കും സഹായ ധനം എന്നിവ അനുവദിച്ചു.
തട്ടുമ്മൽ കൊപ്ര ഡ്രയറിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു.
കോഴിച്ചാൽ തുരുത്തു പാലം നിർമാണം പൂർത്തീകരിച്ചു.
പഞ്ചായത്തിന് സ്വന്തം ആംബുലൻസ്.
കോട്ടങ്ങൾ
കെ.ഡി. പ്രവീൺ
( പ്രതിപക്ഷം-കോൺഗ്രസ്)
നഗര പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ട്രാഫിക പരിഷ്കരണം പരാജയം. ടൗണിലെ ഗതാഗത കരുക്കഴിക്കാൻ ഒന്നും ചെയ്തില്ല.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും ഗുരുതരമായ വീഴ്ച.
ചെറുപുഴ മിനിസ്റ്റേഡിയം അത്യാധുനിക ടർഫ് സ്റ്റേഡിയമാക്കുമെന്ന് വാഗ്ദാനം നടപ്പാക്കിയില്ല.
വന്യമൃഗഭീഷണി നേരിടുന്ന പഞ്ചായത്തായിട്ടും കാര്യക്ഷമമായ പ്രതിരോധ സംവിധാനം ഒരുക്കിയില്ല.
കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും എം പാനൽ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തി കാട്ടുപന്നി ശല്യം തടയാൻ നടപടികളെടുത്തില്ല.
കൊട്ടത്തലച്ചി , ജോസ്ഗിരി, തബോർ, തിരുനെറ്റിക്കല്ല്, ചാത്തമംഗലം, തെരുവ്മല എന്നീ പ്രദേശങ്ങൾ, പുഴകളിലെ റാഫ്റ്റിംഗ്, കാർഷിക ഫാമുകൾ എന്നിവയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ നടപടികളുണ്ടായില്ല.
തീർഥാടന കേന്ദ്രമായ കൊട്ടത്തലച്ചി മലയിലേക്കുള്ള പാത ടാറിംഗ് നടത്താൻ നടപടിയെടുത്തില്ല.
മലയോരത്തെ പ്രധാന ടൗണായിട്ടും യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ കാത്തിരിപ്പ് കേന്ദ്രങ്ങളോ ഒരുക്കിയില്ല
കാർഷിക പഞ്ചായത്തായ ചെറുപുഴയിൽ കർഷകരെ പൂർണമായും അവഗണിച്ചു.
ആധുനിക ബസ് ടെർമിനൽ വാഗ്ദാനം മാത്രമായി.
District News
വന്യ മൃഗങ്ങളെ തുരത്താൻ
സംവിധാനവുമായി സിയോണ
വന്യമൃഗങ്ങളെ തുരത്താൻ ഇലക്ട്രോണിക് സംവിധാനവുമായി മലയോരത്ത് നിന്നൊരു മിടുക്കി. ചെറുപുഴ കാക്കയാൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി സിയോണ മരിയയുടേതാണ് ആശയം.
സെന്റിനൽ ഗാർഡ്' എന്നാണ് സിയോണ വികസിപ്പിച്ച ഉപകരണത്തിന്റെ പേര്. സ്വന്തം കൃഷിയിടത്തിൽ ഫലപ്രദമായി പരിക്ഷിച്ച് വിജയിപ്പിച്ച ശേഷമാണ് ജില്ലാ ശാസ്ത്രമേളയിൽ പരിചയപ്പെടുത്തിയത്. സെൻസർ ഉപയോഗിച്ച് 10 മീറ്റർ അകലെവരെയുള്ള വന്യജീവികളുടെ സാന്നിധ്യം അറിയും. തുsർന്ന് സർക്യൂട്ട് ഓണാകുകയും ഉപകരണത്തിലെ ബസറിൽ നിന്നും പ്ലേറ്റിൽ നിന്നും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.
ഒപ്പം ലേസർ ലൈറ്റും തെളിയും. നിശ്ചിത സമയത്തേക്കാണ് പ്രവർത്തനം. 30 സെക്കൻഡാണ് സെറ്റ് ചെയ്തിരിക്കുന്നത്. ചെറുപുഴയിലെ ജോമോൻ ജോസ്-സുമി ദേവസ്യ ദമ്പതിമാരുടെ മകളാണ്.
ഒറ്റ ദിവസത്തിനുള്ളിൽ പ്ലാസ്റ്റിക് അഴുകും വിദ്യ
ഒറ്റദിവസംകൊണ്ട് പ്ലാസ്റ്റിക് അഴുകിപ്പിക്കാനുള്ള സംവിധാനവുമായി ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ ദേവികയും ആര്യയും. "എൻസൈമാറ്റിക് പ്ലാസ്റ്റിക് ബയോറെമഡിയേഷൻ പ്ലാന്റ്' എന്ന ആശയമാണ് അവതരിപ്പിച്ചത്.
നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും നമ്മുടെ ചുറ്റുപാടുകൾക്ക് ഏറ്റവും ഭീഷണിയാകുന്നതുമായ മൂന്നുതരം പ്ലാസ്റ്റിക്കുകളെ ബയോ റീസൈക്കിൾ പ്രക്രിയവഴി ഇല്ലാതാക്കാനും പുനരുപയോഗത്തിനായി പരിവർത്തിപ്പിക്കാനും കഴിയുമെന്ന ആശയമാണിത്. ജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ ഹയർ സെക്കൻഡറി വിഭാഗ മത്സരത്തിലാണ് ഇത് അവതരിപ്പിച്ചത്.
പോളി യൂറത്തേൽ (പിയു), പോളി എത്തിലിൻ നെർത്താ ലേറ്റ (പിഇടി), പോളി എത്തിലി (പിഇ) എന്നീ പ്ലാസ്റ്റിക്കുകളെ പ്രത്യേകം സജ്ജമാക്കിയ എൻസൈമുകൾ വഴി വിഘടിപ്പിക്കാം എന്നതാണ് ആശയം.
എൻസൈമുകളെ മേൽപ്പറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളിൽ വളർത്തുന്നതാണ് ആദ്യപടി. നിശ്ചിത താപനിലയിലും പിഎച്ചിലും പല പ്രക്രിയകൾ തുടരും. ജെനറ്റിക് ലാബിലും പ്രവർത്തനങ്ങൾ നടക്കും. അനേക വർഷങ്ങൾ കഴിഞ്ഞ് അഴുകിയേക്കാവുന്ന പ്ലാസ്റ്റിക് ഒറ്റ ദിവസംകൊണ്ട് അഴുകുമെന്ന് ഇവർ പറയുന്നു. മാലിന്യങ്ങളും ഉണ്ടാവുന്നില്ല.
കാർബൺഡൈ ഓക്സൈഡിൽ നിന്നു വസ്ത്രങ്ങൾ നിർമ്മിക്കാം
കാർബൺഡൈ ഓക്സൈഡിൽ നിന്നു വസ്ത്രങ്ങൾ നിർമിക്കുന്ന സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ. സോളാർ എനർജി ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തി ഓക്സിജനും ഹൈഡ്രജനുമാക്കി പ്രത്യേകം ടാങ്കുകളിൽ സംഭരിക്കും. കാർബൺ ഡൈഓക്സൈഡും ഹൈഡ്രജനുമായി 1:2 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി എഞ്ചിർഡ് കുപ്രിവിഡസ് നെക്യൂട്ടർ കൾച്ചറിലേക്ക് പമ്പ് ചെയ്യും. താപനില നിലനിർത്താനും കൾച്ചർ ഇളക്കിക്കൊണ്ടിരിക്കുന്നതിനുമായി ഹീറ്റിംഗ് മാഗ്നറ്റിക്സ്റ്റിറർ ഉപയോഗിക്കുന്നു.
ഇവിടെ കാർബൺഡൈ ഓക്സൈഡിനെ ഗ്ലൂക്കോസാക്കി മാറ്റുന്നു. തുടർന്ന് ഇവ കൊമാ ഗാറ്റ ബാക്ടർ സൈലിനസ് കൾച്ചറിലേക്ക് പമ്പ് ചെയ്യുന്നു. ഇവിടെയുള്ള ബാക്ടീരിയ ഗ്ലുക്കോസിനെ സെല്ല് ലോസാക്കി മാറ്റി ഫൈബർ സ്പിന്നിംഗിലൂടെ കടത്തി ജൈന വിഘടനം സംഭവിക്കുന്ന നൂലുകളാക്കി വസ്ത്രം നെയ്യാം.കൂടാളി ഹയർസെക്കൻഡറി വിദ്യാർഥികളായ മനോമിയും സന്തോഷും അനുനന്ദ വിനുവുമാണ് പ്രൊജക്ട് അവതരിപ്പിച്ചത്.
District News
തലശേരി: മൂന്നു ദിവസങ്ങളിലായി തലശേരിയിലെ വിവിധ സ്കൂളുകളില്‍ നടന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പയ്യന്നൂര്‍ ഉപജില്ല 1280 പോയിന്റുകള്‍ നേടി ജേതാക്കളായി.1232 പോയിന്റു നേടി ഇരിട്ടി ഉപജില്ല രണ്ടാംസ്ഥാനവും 1190 പോയിന്റകളുമായി കണ്ണൂര്‍ നോര്‍ത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂള്‍ തലത്തില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്കൂള്‍ 529 പോയിന്റുകള്‍ നേടി ഒന്നാമതായി. 496 പോയിന്റുകള്‍ നേടി മമ്പറം എച്ച്എസ്എസ് രണ്ടാം സ്ഥാനവും 363 പോയിന്റുകള്‍ നേടി കൂടാളി എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറായിരം മത്സരാര്‍ഥികളാണ് ശാസ്ത്രമേളയുടെ ഭാഗമായത്.
സമാപനസമ്മേളനം തലശേരി നഗരസഭ വൈസ് ചെയര്മാന് എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി അധ്യക്ഷയായി.
വിജയികള്‍ക്ക് നഗരസഭ വൈസ് ചെയര്മാന് എം.വി. ജയരാജനും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനിയും സമ്മാന വിതരണം നടത്തി. ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപിക ഒ.പി. ശൈലജ, കെ.പി വികാസ് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ജില്ലയിൽ 89 ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളും 61 മിച്ചഭൂമി പട്ടയങ്ങളും 871 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുമടക്കം 1021 പട്ടയങ്ങൾ പട്ടയമേളയിൽ വിതരണം ചെയ്തു. കണ്ണൂർ താലൂക്കിൽ നാല്, തലശേരി താലൂക്കിൽ 59, ഇരിട്ടി താലൂക്കിൽ ഒന്‍പത്, പയ്യന്നൂർ താലൂക്കിൽ 17 ലാൻഡ് അസൈൻമെന്റ് പട്ടയങ്ങൾ നൽകി.
ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളിൽ കൂത്തുപറമ്പ് 410, ഇരിട്ടി 304, പയ്യന്നൂർ 136, ദേവസ്വം പട്ടയങ്ങൾ കണ്ണൂരിൽ 10, തളിപ്പറമ്പിൽ അഞ്ച്, ഇരിട്ടിയിൽ ആറ് എണ്ണവും വിതരണം ചെയ്തു. മിച്ചഭൂമി പട്ടയങ്ങൾ ആലപ്പടമ്പ് വില്ലേജിൽ 25 എണ്ണവും വെള്ളോറ വില്ലേജിൽ 36 എണ്ണവും വിതരണം ചെയ്തു.
കളക്ടേററ്റ് ഓഡിറ്റോറിയത്തിൽ നടന്ന കണ്ണൂർ ജില്ലാതല പട്ടയ വിതരണ മേളയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു.
കെ.വി. സുമേഷ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, അസി. കളക്ടർ എഹ്തെദ മുഫസിർ, എഡിഎം കലാ ഭാസ്കർ, ഡെപ്യുട്ടി കളക്ടർ (എൽആർ) സി.എം. ലതാദേവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഡെപ്യുട്ടി കളക്ടർമാർ, തഹസിൽദാർമാർ, റവന്യൂ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
District News
ഇരിട്ടി: ആന ഭീഷണി നിലനിൽക്കുന്നതിനിടെ കുരങ്ങുകളും ആറളം പുനരധിവാസമേഖലയെ പൊറുതിമുട്ടിക്കുന്നു. കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്ന കുരുങ്ങുകൾ തെങ്ങുകളിൽനിന്ന് കരിക്കും മറ്റും പറിച്ചിടുകയും കാർഷികവിളകൾ പിഴുതെടുക്കുകയും ചെയ്യുന്നതിനൊപ്പം വീടുകളിൽ കയറി സാധനങ്ങൾ നശിപ്പിക്കുകയുമാണ്.
തുരത്താൻ ശ്രമിച്ചാൽ പലപ്പോഴും ആക്രമണ സ്വഭാവം കാട്ടുന്നതിനാൽ ജനം കടുത്ത ഭീതിയിലാണ് കഴിയുന്നത്. ബ്ലോക്ക് 12 ലെ താമസക്കാരനായ ഉണ്ണിയുടെ വീട്ടിൽ കയറിയ കുരങ്ങ് വീട്ടുസാധനങ്ങളും അരി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. ആനയെ ഭയന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും ഭയന്നുകഴിയുന്ന ഇവിടുത്തുകാർക്ക് ഇപ്പോൾ വീട്ടിനകത്തും കഴിയാൻ പറ്റാത്ത അവസ്ഥയാണ്. കുരങ്ങുകളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു.
District News
ഇരിട്ടി: വള്ളിപടർപ്പുകൾക്കിടയിൽ അക്കേഷ്യ മരം പല തവണ ഒടിഞ്ഞുവീണപ്പോൾ കാട്ടാനയാണെന്ന ധാരണയിൽ നാട്ടുകാരും ആനയെ തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും രാത്രി കാത്തിരുന്നു.
പായം ഗവ. യുപി സ്കൂളിന് സമീപത്തുള്ള പഴശി പദ്ധതി പ്രദേശത്തെ അക്കേഷ്യ മരങ്ങൾക്കിടയിൽ നിന്ന് രാത്രി പത്തോടെയാണ് മരം ഒടിക്കുന്ന ശബ്ദം കേട്ടത്. കാട്ടാന ഇറങ്ങിയെന്നു കരുതി സമീപത്തെ വീട്ടുകാർ അയൽവാസിയെ അറിയിച്ചു. അയൽവാസിയും കുടുംബവും സ്ഥലത്തെത്തിയപ്പോൾ കാടിനുള്ളിൽ നിന്ന് വീണ്ടും വള്ളിപ്പടർപ്പുകൾ ഒടിഞ്ഞു ഞെരിയുന്ന ശബ്ദം കേട്ടു. ഇതോടെ കാട്ടാനയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു.
ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ വള്ളിപ്പടർപ്പുകൾക്ക് ഉള്ളിൽ നിന്ന് വീണ്ടും മരം ഒടിയുന്ന ശബ്ദം കേട്ടു. ഇതോടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാരും വനം ഉദ്യോഗസ്ഥരും ഉറപ്പിച്ചു.
മാസങ്ങൾക്ക് മുമ്പ് രണ്ട് കാട്ടാനകൾ ഈ പ്രദേശത്ത് ഇറങ്ങിയിരുന്നു. ഈ ഓർമയിൽ നാട്ടുകാർ ഉണർന്നു. സോഷ്യൽ മീഡിയ ഉണർന്നു പ്രവർത്തിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും രണ്ട് ആനകളെ കണ്ടതായും സോഷ്യൽ മീഡിയ വഴി പ്രചരിച്ചു.
കാട്ടാനയെ തുരത്താൻ പടക്കവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ശബ്ദം കേട്ട സ്ഥലത്ത് നിലയുറപ്പിച്ചു. സഹായികളായി നാട്ടുകാരും ഒപ്പം കൂടി. വനം വകുപ്പ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വള്ളിപ്പടർപ്പുകൾക്കിടയിൽ ഒരു മരം പിളർന്ന് കിടക്കുന്നതു കണ്ടത്. പിളർന്നു വീണ മരം പല തവണയായി താഴേക്കു പതിക്കുകയായിരുന്നു. ഈ ശബ്ദത്തെ ആന മരം ഒടിക്കുന്നതായി തെറ്റിദ്ധരിക്കുകയായിരുന്നു. യാഥാർഥ്യം കണ്ടെത്തിയപ്പോഴേക്കും പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. ആനയെ കണ്ടെന്നു പറഞ്ഞവരും ആനയുണ്ട് സൂക്ഷിക്കുകയെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവരും ചമ്മലിലായി.
District News
കണ്ണൂർ: സ്വന്തം ജീവനേക്കാൾ രാജ്യത്തേയും മതേതരത്വത്തേയും സ്നേഹിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാർഷികവും, സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനവും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആചരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഐക്യത്തിനായി എതിർപ്പുകളെ അവഗണിച്ച് നാട്ടു രാജ്യങ്ങളെ യൂണിയനിൽ ലയിപ്പിച്ച പ്രതിഭാധനനായ നേതാവാണ് പട്ടേൽ. അതുപോലെ കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ. എ.ഡി. മുസ്തഫ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, പി.എം. നിയാസ്, ടി.ഒ. മോഹനൻ, വി.വി. പുരുഷോത്തമൻ, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ, ടി. ജയകൃഷ്ണൻ, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പള്ളിക്കുന്നിൽ സംഘടിപ്പിച്ച അനുസ്മരണം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.മോഹനൻ അധ്യഷത വഹിച്ചു.
ഇരിട്ടി: കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും വല്ലഭായ്പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡന്റ് പി.എ നസീറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാജി അനുസ്മരണ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു, ഡെയ്സി മാണി, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, ജോസ്കുഞ്ഞ് തടത്തിൽ, സീമ സനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ബാബു, പടിയൂർ ബാലൻ, പി.പി. സുകുമാരൻ, വി.വി. ഷിജിത്ത്, ജോസ് താമരശേരി, തുടങ്ങിയവർ നേതൃത്വം നൽകി.
തില്ലങ്കേരി കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.
കേളകം : ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ മുതൽ കേളകം വരെ ഇന്ദിരദർശൻ യാത്ര നടത്തി. കണിച്ചാർ രണ്ടാംപാലം പരിസരത്ത് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ യാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം ജാഥ നയിച്ചു.
District News
കണിച്ചാർ
ഗ്രാമപഞ്ചായത്ത്
കാർഷിക മേഖലയ്ക്ക് മുൻതൂക്കമുള്ള പഞ്ചായത്താണ് കണിച്ചാർ. 1972 ലാണ് കണിച്ചാർ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം തുടർച്ചയായി 48 വർഷം യുഡിഎഫ് ആയിരുന്നു ഭരണം കൈയാളിയത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടയ്ക്ക് വിള്ളൽ വീഴ്ത്തി എൽഡിഎഫ് ഭരണം പിടിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകൾ മനസിലാക്കി തിരുത്തി ഭരണം തിരിച്ചു പിടിക്കാനാണ് യുഡിഎഫ് നീക്കം. പുതുക്കിയ നില പ്രകാരം പഞ്ചായത്തിൽ ഒരു വാർഡ് വർധിച്ചതിനെ തുടർന്ന് 14 വാർഡുകളിലാണ് മത്സരം നടക്കുന്നത്.
നേട്ടങ്ങൾ
ആന്റണി സെബാസ്റ്റ്യൻ (പ്രസിഡന്റ്)
വികസന-സേവന കാര്യത്തിൽ പിന്നോക്കമായിരുന്ന പഞ്ചായത്തിനെ ജില്ലയിലെ മുൻനിര പഞ്ചായത്താക്കി ഉയർത്തി.
2022 ല്‍ പൂളക്കുറ്റിയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് പുനർ നിർമാണത്തിന് സർക്കാരിൽ നിന്ന് പ്രത്യേക പാക്കേജ് അനുവദിപ്പിച്ച് ദുരിത ബാധിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവ നിർമിച്ച് പ്രദേശത്തെ പൂർവ സ്ഥിതിയിലാക്കി.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി കാടൻ മലയില്‍ ഏർളി വാണിംഗ് സിസ്റ്റവും ഏലപ്പീടികയിൽ മഴ മാപിനിയും പൂളക്കുറ്റിയിൽ കാലാവസ്ഥ സ്റ്റേഷനും സ്ഥാപിച്ചു.
ഫീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയ കേരളത്തിലെ മൂന്ന് പഞ്ചാത്തുകളില് ഒന്നാക്കി. അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
ചികിത്സ ലഭ്യമാക്കുന്നതിന് ജനകീയ ആംബുലൻസ് പദ്ധതി.
ലിവിംഗ് ലാബ് പദ്ധതി നടപ്പാക്കിയതിലൂടെ റെസിലിയന്‍സ് സെന്റർ സ്ഥാപിച്ചു.
ശോചനീയാവസ്ഥയിലായിരുന്ന റോഡുകൾ മികച്ച നിലവാരത്തിലുള്ള റോഡുകളാക്കി ഉയർത്തി.
ഏലപ്പീടികയിലും പൂളക്കുറ്റിയും ടേക്ക് എ ബ്രേക്ക് സംവിധാനത്തിന് കെട്ടിടങ്ങൾ നിർമിച്ചു.
കോട്ടങ്ങൾ
ജോജന്‍ എടത്താഴെ
(പഞ്ചായത്തംഗം-കോണ്‍ഗ്രസ് )
അടിസ്ഥാന സൗകര്യ വികസനത്തിൽ സന്പൂർണ പരാജയം. മേനി പറച്ചിലും സ്വയം പുകഴ്ത്തലുമല്ലാതെ അഞ്ചു വർഷമായി ഒന്നും നടന്നില്ല.
പദ്ധതികളുടെ നടത്തിപ്പിൽ സുതാര്യതയില്ല. ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു.
കണിച്ചാറിലെ പിഎച്ച്സി സബ് സെന്റർ യാഥാർഥ്യമാക്കിയില്ല.
ആർദ്രം പദ്ധതി സന്പൂർണ പരാജയം.
കർഷക സമൂഹത്തെ അവഗണിച്ചു. മുൻ ഭരണ സമിതി കാർഷിക മേഖലയ്ക്ക് നീക്കി വച്ചിരുന്ന തുക വെട്ടിച്ചുരുക്കി. പാടശേഖരങ്ങളെ നോക്കു കുത്തികളാക്കി.
പ്രകൃതി ദുരന്തത്തിനി ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പരാജയം.
കണിച്ചാർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നാശത്തിന്റെ വക്കിലായിട്ടും സംരക്ഷിക്കാൻ നടപടിയില്ല. ബസുകൾ ഉപേക്ഷിച്ച സ്റ്റാൻഡ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി.
കൊട്ടിഘോഷിച്ചു നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ജനകീയ ആംബുലൻസ് നടത്തിപ്പിൽ വൻ അഴിമതി.
തെരുവ് വിളക്കുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി. സ്ഥാപിച്ച് മൂന്നു മാസം കൊണ്ട് ലൈറ്റുകൾ പ്രവർത്തന രഹിതമായി.
കുടിവെള്ള പദ്ധതികളുടെ താളം തെറ്റി. കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടാതെ കിടക്കുന്നു.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന എന്നീ മേഖലകളെ രാഷ്ട്രീയവത്കരിച്ചു.
നിലവിലുള്ള കക്ഷി നില
ആകെ സീറ്റ്-13
എൽഡിഎഫ്-07 (സിപിഎം-06, കേരള കോണ്‍ഗ്രസ്-എം-01)
യുഡിഎഫ്-06 (കോൺഗ്രസ് -06)
പുതുക്കിയ സീറ്റ് നില-14
District News
ആലപ്പുഴ: ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും ജില്ലയിലെ 95 കുടുംബങ്ങൾക്ക് ഇന്ന് ആശ്വാസത്തിന്റെ ദിവസമാണെന്നും അവർ സ്വന്തം മണ്ണിന്റെ ഉടമകളായി മാറുന്ന സന്തോഷമാണ് ഓരോ മുഖങ്ങളിലും കാണാൻ കഴിയുതെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയില്‍ പട്ടയവിതരണം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ ആകെ 127 പട്ടയങ്ങളാണ് വിതരണത്തിന് തയാറാക്കിയത്. ഇതിൽ ആലപ്പുഴ, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങൾ ഒഴികെ മറ്റ് എല്ലാ മണ്ഡലങ്ങളിലും ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു.
ചടങ്ങില്‍ എംഎല്‍എമാരായ എച്ച്. സലാം, തോമസ് കെ. തോമസ് എന്നിവരും പട്ടയങ്ങൾ വിതരണം ചെയ്തു. അമ്പലപ്പുഴ- 13, ചേർത്തല-13, അരൂർ - നാല്, കുട്ടനാട് - 42, ഹരിപ്പാട് - നാല്, മാവേലിക്കര -19 എന്നിങ്ങനെ 95 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
സംസ്ഥാനത്ത് 10002 പേർ കൂടി ഭൂമിക്ക് അവകാശികളായെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ സംസ്ഥാന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
2016-21 കാലയളവിൽ 1577 പട്ടയങ്ങളും 2021-24 കാലയളവിൽ 1247 പട്ടയങ്ങളും ജില്ലയിൽ വിതരണം ചെയ്തെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. എഡിഎം ആശ സി. ഏബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ കെ. കെ. ജയമ്മ തുടങ്ങിയവർ പങ്കെടുത്തു.
District News
മങ്കൊമ്പ്: കൈനകരി അറുനൂറ്റമ്പാടം തിരുഹൃദയ ദേവാലയത്തിൽ ഇടവകത്തിരുനാളിനു തുടക്കമായി. വികാരി ഫാ. വർഗീസ് കായിത്തറ കൊടിയേറ്റി. ഒൻപതിനാണ് പ്രധാന തിരുനാൾ. തിരുനാൾ ദിനങ്ങളിൽ ദിവസവും വൈകുന്നേരം 4.30ന് തിരുഹൃദയ ജപമാല, നൊവേന, ആഘോഷമായ വിശുദ്ധ കുർബാന. നാലിന് വൈകുന്നേരം 3.30ന് കൈനകരി സെന്റ് മേരീസ് പള്ളിയിൽ അനുസ്മരണ പ്രാർഥനയും പൂർവികരുടെ ഭൗതികാവശിഷ്ടം ആഘോഷപൂർവം പുതിയ സെമിത്തേരിയിലേക്ക് എത്തിക്കലും നടക്കും.
അഞ്ചിനു വൈകുന്നേരം 4.30ന് പേടകപ്രയാണം സമാപനം. ആറിനു വൈകുന്നേരം 4.30നു നടക്കുന്ന തിരുക്കർമങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. പൂർവിക അനുസ്മരണ ദിനമായ ഏഴിന് മാർ തോമസ് തറയിൽ തിരുക്കർമങ്ങൾക്കും വിശുദ്ധ കുർബാനയ്്ക്കും കാർമികത്വം വഹിക്കും.
തുടർന്ന് സെമിത്തേരിയിൽ നടക്കുന്ന മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾക്ക് വികാരി ജനറാൾ ഫാ. സ്കറിയ കന്യാക്കോണിൽ കാർമികനാകും. എട്ടിനു വൈകുന്നേരം 4.30 ന് ജപമാല, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്, കലാസന്ധ്യ. പ്രധാന തിരുനാൾ ദിനമായ ഒൻപതിനു രാവിലെ 9.15ന് യാമപ്രാർഥന, തുടർന്ന് പരിശുദ്ധ റാസ: ഫാ. ജേക്കബ് നടുവിലേക്കളം, വചനസന്ദേശം: ഫാ. ബിനോയ് ആലപ്പാട്, പ്രദക്ഷിണം: ഫാ. തോമസ് ഇരുമ്പുകുത്തിയിൽ, കൊടിയിറക്ക്.
District News
എടത്വ: കേന്ദ്രസര്‍ക്കാരിന്റെ മിനിമം സപ്പോര്‍ട്ട് വിലയില്‍ കടിച്ചുതൂങ്ങി സംസ്ഥാന സര്‍ക്കാര്‍ നെല്ലുസംഭരണ വിലയില്‍ കള്ളക്കളി നടത്തുന്നതായി കേരള കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരിയ വിലവര്‍ധന വരുത്തി കര്‍ഷകരെ വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പിണറായി മന്ത്രിസഭയില്‍ രണ്ടുവട്ടവും ധനകാര്യ വകുപ്പ് ഭരിച്ചിരുന്ന മന്ത്രിമാര്‍ നെല്ലുസംഭരണ വിലയില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നു.
2021 ല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച കേരള ബജറ്റില്‍ 28 രൂപ സംഭരണവില നിശ്ചയിച്ചിരുന്നു. ഈ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 18.68 രൂപ മിനിമം സപ്പോര്‍ട്ട് വിലയായി നല്‍കിയരുന്നു. സംസ്ഥാന സര്‍ക്കാര്‍ 9.32 രൂപയാണ് സംവരണവിഹിതമായി നല്‍കിയത്. 2022ല്‍ രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയര്‍ത്തി. ഇതിനായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ 72 പൈസയും, 2022-23 ല്‍ ഒരു രൂപയും, 2023-24 ലെ 1.43 രൂപയും, 2024-25 ലെ 1.17 രൂപയും 2025-26 ലേക്ക് 69 പൈസയും വര്‍ധിപ്പിച്ചു. കേന്ദ്ര വിഹിതമായി നിലവില്‍ 23. 69 രൂപയാണ് നല്കി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റുകളിലൂടെ വര്‍ധിപ്പിച്ച ഉത്പാദന പ്രോത്സാഹനമായ 9 രൂപ 52 പൈസയും ചേര്‍ന്നാല്‍ ഒരു കിലോ നെല്ലിന് 33 രൂപ 21 പൈസ ലഭിക്കേണ്ടതാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേന്ദ്രം വര്‍ധിപ്പിച്ച മിനിമം സപ്പോര്‍ട്ട് പ്രൈസിന്റെ ആനുകൂല്യം സംസ്ഥാന വിഹിതത്തില്‍നിന്ന് കുറവുചെയ്ത വകയില്‍ 606.87 കോടി രൂപയുടെ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് ഉണ്ടായത്.
കര്‍ഷക സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 1 രൂപ 11 പൈസയുടെ വര്‍ധന വരുത്തി മിനിമം താങ്ങുവില 30 രൂപയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാതെ നല്കിയിരുന്നെങ്കില് ഒരു കിലോ നെല്ലിന് 35 രൂപ വീതം കര്ഷകന് ലഭിക്കുമായിരുന്നു. കേരളത്തെ അന്നമൂട്ടുന്ന കര്‍ഷകരുടെ മുറവിളി സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ പറഞ്ഞു.
District News
ചേര്‍ത്തല: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 41-ാമത് രക്തസാക്ഷിത്വ ദിനവും സർദാർ പട്ടേലിന്റെ ജന്മദിനവും വിവിധ പരിപാടികളോടെ ആചരിച്ചു. യുഡിഎഫ് ജില്ലാചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം നിർവഹിച്ചു. കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു.
ജയലക്ഷ്മി അനിൽകുമാർ, ആർ. ശശിധരൻ, സി.വി. തോമസ്, സി.ഡി. ശങ്കർ, സജി കുര്യക്കോസ്, കെ.എസ്. അഷറഫ്, ജി. വിശ്വംഭരൻ നായർ, ബി. ഭാസി, ജി. സോമകുമാർ, രഘുനാഥപ്പണിക്കർ, എൻ. മധുകുമാർ, കെ.പി. പ്രകാശ്, ജയറാം, ബാബു മുള്ളന്‍ചിറ, അബ്ദുൾ ബഷീർ, വി. വിനീഷ്, ആർ.മുരളി, രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
കോണ്‍ഗ്രസ് വയലാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനാചരണം കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരന് അധ്യക്ഷത വഹിച്ചു. കെ.ആര്. രാജേന്ദ്രപ്രസാദ്, വി.എൻ. അജയൻ, എ.സി. മാത്യു, എന്‍.ഒ. ഔസേഫ്, എസ്. രാധാകൃഷ്ണൻ, കെ. പുരുഷൻ, സി.വി. രാധാകൃഷ്ണൻ, പി.ബി. പ്രസന്നൻ, ബി. സോമനാഥൻ, പി.എസ്. മുരളീധരൻ, ജയിംസ് തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.
District News
ചേര്‍ത്തല: അതിദരിദ്രര്‍ക്കുളള ഭക്ഷ്യകൂപ്പണില് തിരിമറി നടത്തിയതായി ചേര്‍ത്തല നഗരസഭാ കൗണ്‍സിലര്‍ക്കെതിരേ ഉയര്‍ന്ന പരാതി നഗരസഭാ അധികൃതര്‍ ചേര്‍ത്തല പോലീസിനു കൈമാറി.നഗരസഭാ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ പരാതി നല്കിയ ഗണഭോക്താവിനുള്പ്പെടെ രണ്ടു പേരുടെ ഭക്ഷ്യകൂപ്പണില് തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുണഭോക്താവിന്റെ പരാതി നഗരസഭയുടെ റിപ്പോര്‍ട്ടു സഹിതം ചേര്‍ത്തല പോലീസിനു കൈമാറുകയായിരുന്നു.
നഗരസഭ 25-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.എം. സാജുവിനെതിരേയാണ് ആരോപണമുയര്‍ന്നത്. അതിദരിദ്ര പട്ടികയിലുള്ളവര്‍ക്ക് എല്ലാ മാസവും 500 രൂപയുടെ ഭക്ഷ്യകൂപ്പണാണ് നല്‍കുന്നത്. കൂപ്പണ്‍ ഉപയോഗിച്ച് സിവില്‍ സപ്ലൈസ് ഡിപ്പോയില്‍നിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. അവശരായതിനാല്‍ ഭൂരിഭാഗം ഗണഭോക്താക്കള്ക്കും കൗണ്‍സിലര്‍മാര്‍ വഴിയാണ് കൂപ്പണ്‍ എത്തിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് കൂപ്പണോ ഭക്ഷ്യകിറ്റോ ലഭിക്കാത്തതാണ് പരാതിക്കിടയാക്കിയത്.
2024 ഡിസംബര്‍ മുതലുള്ള കൂപ്പണാണ് കിട്ടാതെവന്നത്. പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ മാസത്തെ ഭക്ഷ്യകൂപ്പണ്‍ പരാതി നല്കിയ ഗുണഭോക്താവ് നഗരസഭയിലെത്തി കൈപ്പറ്റിയിരുന്നു.
കൗണ്‍സിലറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി. അതിദരിദ്രരുടെ ആനുകൂല്യവും കൈയിട്ടുവാരിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ നടപടി ആവശ്യപെട്ട് ഡിവൈഎഫ്ഐ പ്രതീകാത്മക സമരം നടത്തി. ഗുണഭോക്തവിനു വീട്ടില്‍ ഭക്ഷ്യകിറ്റെത്തിച്ചായിരുന്നു സമരം. കരുവാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു, മേഖലാ സെക്രട്ടറി എ.ആര്. അരുണ്‍കുമാര്‍, മേഖല പ്രസിഡന്റ് അക്ഷയ് തിലക്, വിമല്‍കുമാര്‍, ബര്ണാബോസ്, കെ.രാജനന് എന്നിവര്‍ നേതൃത്വം നല്കി.
District News
കുറവിലങ്ങാട്: രസതന്ത്രത്തിന് നൊബേൽ സമ്മാനത്തിന് അർഹമാക്കിയ ഗവേഷണത്തെ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച് സെന്റ് മേരീസിലെ മിടുക്കികൾ.
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ സാനിയ സനോജ്, എസ്. മീരകൃഷ്ണ എന്നിവരാണ രസതന്ത്രത്തെ അനുദിനജീവിതത്തോടും ചികിത്സാ രീതികളോടും ചേർത്ത് അവതരിപ്പിച്ചത്. സുസുമ കിറ്റ്ഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവർ ചേർന്ന് നടത്തിയ മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുമായി ബന്ധപ്പെടുത്തി നടത്തിയ ഗവേഷണം നൊബേൽ സമ്മാനത്തിവ് അർഹമാക്കിയത്. ചെടികളുടെ വളർച്ചയ്ക്ക് അവസരം സമ്മാനിക്കുന്നതിനൊപ്പം അർബുദ ചികിത്സയിലുള്ളവർക്ക് പ്രയോജനപ്പെടുന്ന കാർബഡയോക്സിഡിനെ കേന്ദ്രമാക്കിയായിരുന്നു അവതരണം.
District News
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി വളരെ വലിയ എതിര്‍പ്പുകളെ നേരിട്ടാണ് ഇത്രയും വളര്‍ന്നതെന്നും ഇനിയും എത്ര എതിര്‍പ്പുകള്‍ വന്നാലും സംഘടന അതിനെയൊക്കെ മറികടക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസ് പതാകദിനത്തില്‍ മന്നം സമാധിമണ്ഡപത്തില്‍ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപംനല്കിയ ദിനത്തെ (1914 ഒക്ടോബര്‍ 31) സ്മരിച്ചാണ് സംസ്ഥാനത്തുടനീളം എന്‍എസ്എസ് പതാകദിനാചരണം നടന്നത്.
എന്‍എസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ താലൂക്ക് യൂണിയന് ആസ്ഥാനങ്ങളിലും സംസ്ഥാനത്തെ മുഴുവന്‍ കരയോഗങ്ങളിലും പതാക ഉയര്‍ത്തി. ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും നടത്തി.
പ്രസിഡന്റ് ഡോ. എം. ശശികുമാര്‍, എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, കരയോഗം രജിസ്ട്രാര്‍ വി.വി. ശശിധരന്‍നായര്‍, നായകസഭാംഗങ്ങളായ അഡ്വ. വി. വിജുലാല്‍, മാടവന ബാലകൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടത്തു.