x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​രം ബ​സ്‌സ്റ്റാ​ന്‍​ഡ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു


Published: November 1, 2025 01:46 AM IST | Updated: November 1, 2025 01:46 AM IST

നീ​ലേ​ശ്വ​രം ബ​സ്‌സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

നീ​ലേ​ശ്വ​രം: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് കേ​ര​ള​ത്തി​ലാ​ണെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ന​ട​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. നീ​ലേ​ശ്വ​രം ബ​സ് സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ അ​സി. എ​ന്‍​ജി​നി​യ​ര്‍ പി.​വി. വി​നോ​ദ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.


മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, മു​ന്‍ എം​എ​ല്‍​എ കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ന്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം വി.​വി. ര​മേ​ശ​ന്‍, കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്. പ്രേം​കു​മാ​ര്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ര​വീ​ന്ദ്ര​ന്‍, വി. ​ഗൗ​രി, ഷം​സു​ദ്ദീ​ന്‍ അ​രി​ഞ്ചി​റ, ടി.​പി. ല​ത, പി. ​ഭാ​ര്‍​ഗ​വി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​വി. ഷീ​ബ, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​വി. ദാ​മോ​ദ​ര​ന്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഏ​റു​വാ​ട്ട് മോ​ഹ​ന​ന്‍, കെ.​വി. ദാ​മോ​ദ​ര​ന്‍, മാ​മു​നി വി​ജ​യ​ന്‍, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് സേ​തു ബ​ങ്ക​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് സു​ധീ​ര്‍ തെ​ക്ക​ട​വ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nileshwaram natuvisesham local news

Recent News

Up