x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്കേ​ഷ്യ മ​രം ഒ​ടി​ഞ്ഞുവീ​ണു; കാ​ട്ടാ​ന​യെ​ന്ന് ക​രു​തി കാ​വ​ലി​രു​ന്ന് നാ​ട്ടു​കാ​ർ


Published: November 1, 2025 12:51 AM IST | Updated: November 1, 2025 12:51 AM IST

ഇ​രി​ട്ടി: വ​ള്ളി​പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ അ​ക്കേ​ഷ്യ മ​രം പ​ല ത​വ​ണ ഒ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ കാ​ട്ടാ​ന​യാ​ണെ​ന്ന ധാ​ര​ണ​യി​ൽ നാ​ട്ടു​കാ​രും ആ​ന​യെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​ത്രി കാ​ത്തി​രു​ന്നു.

പാ​യം ഗ​വ. യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് മ​രം ഒ​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ട​ത്. കാ​ട്ടാ​ന ഇ​റ​ങ്ങി​യെ​ന്നു ക​രു​തി സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ അ​യ​ൽ​വാ​സി​യെ അ​റി​യി​ച്ചു. അ​യ​ൽ​വാ​സി​യും കു​ടും​ബ​വും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കാ​ടി​നു​ള്ളി​ൽ നി​ന്ന് വീ​ണ്ടും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ ഒ​ടി​ഞ്ഞു ഞെ​രി​യു​ന്ന ശ​ബ്ദം കേ​ട്ടു. ഇ​തോ​ടെ കാ​ട്ടാ​ന​യാ​ണെ​ന്ന് നാ‌​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു.

ഇ​ക്കാ​ര്യം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്ക് ഉ​ള്ളി​ൽ നി​ന്ന് വീ​ണ്ടും മ​രം ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ടു. ഇ​തോ​ടെ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​രും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പി​ച്ചു.
മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ര​ണ്ട് കാ​ട്ടാ​ന​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. ഈ ​ഓ​ർ​മ​യി​ൽ നാ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്കാ​നും ര​ണ്ട് ആ​ന​ക​ളെ ക​ണ്ട​താ​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ചു.

കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പ​ട​ക്ക​വു​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ​ബ്ദം കേ​ട്ട സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചു. സ​ഹാ​യി​ക​ളാ​യി നാ​ട്ടു​കാ​രും ഒ​പ്പം കൂ​ടി. വ​നം വ​കു​പ്പ് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ ഒ​രു മ​രം പി​ള​ർ​ന്ന് കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. പി​ള​ർ​ന്നു വീ​ണ മ​രം പ​ല ത​വ​ണ​യാ​യി താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ശ​ബ്ദ​ത്തെ ആ​ന മ​രം ഒ​ടി​ക്കു​ന്ന​താ​യി തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. യാ​ഥാ​ർ​ഥ്യം ക​ണ്ടെ​ത്തി​യ​പ്പോ​ഴേ​ക്കും പു​ല​ർ​ച്ചെ ഒ​ന്ന് ക​ഴി​ഞ്ഞി​രു​ന്നു. ആ​ന​യെ ക​ണ്ടെ​ന്നു പ​റ​ഞ്ഞ​വ​രും ​ആ​ന​യു​ണ്ട് സൂ​ക്ഷി​ക്കു​ക​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​വ​രും ച​മ്മ​ലി​ലാ​യി.

Tags : An acacia natuvisesham local news

Recent News

Up