x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച് കോ​ർ​പ​റേ​ഷ​നാ​യ ക​ണ്ണൂ​ർ


Published: November 4, 2025 02:26 AM IST | Updated: November 4, 2025 02:26 AM IST

ക​ണ്ണൂ​ർ
കോ​ർ​പ​റേ​ഷ​ൻ

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​യ ക​ണ്ണൂ​ർ മു​നി​സി​പാ​ലി​റ്റി പ​ത്തു വ​ർ​ഷം മു​ന്പാ​ണ് കോ​ർ​പ​റേ​ഷ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ക​ന്‍റോ​ൺ​മെ​ന്‍റി​ന്‍റെ പ​രി​ധി​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ ന​ഗ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശം 1867ലാ​ണ് മു​നി​സി​പാ​ലി​റ്റി​യാ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം കോ​ൺ​ഗ്ര​സി​നും പി​ന്നീ​ട് യു​ഡി​എ​ഫും ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ മു​നി​സി​പാ​ലി​റ്റി 2015ൽ ​കോ​ർ​പ​റേ​ഷ​നാ​യി ഉ​യ​ർ​ത്തി​യ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​യെ തു​ട​ർ​ന്ന സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഒ​രു വോ​ട്ടി​ന് പ്ര​ഥ​മ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫി​ന് ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ലെ ഇ.​പി. ല​ത പ്ര​ഥ​മ മേ​യ​റാ​യി.

പി​ന്നീ​ട് ഈ ​സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ‍​യോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു. ര​ണ്ടാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ഭ​ര​ണം നേ​ടി. മു​നി​സി​പാ​ലി​റ്റി​യാ​യി​രു​ന്ന കാ​ല​ത്തേ യു​ഡി​എ​ഫ് പി​ന്തു​ട​ർ​ന്നു പോ​ന്ന ര​ണ്ട​ര വ​ർ​ഷം വീ​തം കോ​ൺ​ഗ്ര​സും ലീ​ഗും ഭ​രി​ക്കു​ക എ​ന്ന കീ​ഴ്‌​വ​ഴ​ക്ക​ത്തി​ലൂ​ന്നി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം തു​ട​രു​ന്ന​ത്. 2020ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ടി.​ഒ. മോ​ഹ​ന​നാ​യി​രു​ന്നു ആ​ദ്യ​പാ​തി​യി​ലെ മേ​യ​ർ. നി​ല​വി​ൽ 55 ഡി​വി​ഷ​നു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ പു​തു​ക്കി​യ നി​ല​യ​നു​സ​രി​ച്ച് 56 ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്.

നേട്ടങ്ങൾ

മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ (മേ​യ​ർ)

ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം സ്ഥ​ലം വാ​ങ്ങി​ക്കു​ന്ന​തി​ന് 116 പേ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി.

വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി മ​ൾ​ട്ടി ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് കേ​ന്ദ്രം.

മ​ലി​ന​ജ​ല സം​സ്ക​ര​ത്തി​നാ​യി പ​ട​ന്ന​പ്പാ​ലം സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്.

സം​സ്ഥാ​ന​ത്തെ ആ​ദ്യ സോ​ളാ​ർ ഹൈ​ബ്രി​ഡ് എ​സി ബ​സ് ഷെ​ൽ​ട്ട​ർ.

കോ​ർ​പ​റേ​ഷ​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഓ​പ്പ​ൺ ജിം.

താ​ഴെ ചൊ​വ്വ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം.

ആ​യി​ക്ക​ര ഫി​ഷ് മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം.

അ​മൃ​ത് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കു​ള​ങ്ങ​ൾ ന​വീ​ക​രി​ച്ചു.

കി​ഴു​ത്ത​ള്ളി​ൽ വ​നി​ത വൃ​ദ്ധ​മ​ന്ദി​രം.

ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ജെ​റ്റ​ർ കം. ​സ​ക്ക​ർ മെ​ഷീ​ൻ.

റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​ന് ആ​ധു​നി​ക വാ​ഹ​നം.

കാ​നാം​പു​ഴ വ്യൂ ​പോ​യി​ന്‍റ്.

കോട്ടങ്ങൾ

എ​ൻ. സു​ക​ന്യ (സി​പി​എം)

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ക​സ​ന വി​രു​ദ്ധ​ത​യും അ​ഴി​മി​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കോ​ർ​പ​റേ​ഷ​ന്‍റെ മു​ഖ​മു​ദ്ര.

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യോ​ട് മു​ഖം തി​ര​ച്ച് ത​ട​സം നി​ൽ​ക്കു​ന്നു.

ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ന​ഗ​ര സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം എ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ മാ​ത്രം ന​ട​ത്തു​ന്നു.

ജി​ല്ലാ ആ​സ്ഥാ​ന​മാ​യി​ട്ടും ന​ഗ​ര​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

ഉ​ത്ത​രാ​വ​ദി​ത്ത​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന രീ​തി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് 37 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ആ​സ്ഥാ​ന മ​ന്ദി​രം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

പ​യ്യാ​മ്പ​ല​ത്തെ വാ​ത​ക ശ്മ​ശാ​നം അ​ട​ച്ചു പൂ​ട്ടി. പ​ര​ന്പാ​ര​ഗ​ത രീ​തി​യി​ൽ ശ​വ​സം​സ്കാ​രം ന​ട​ക്കു​ന്നി​ട​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​നി​യും ഒ​രു​ക്കി​യി​ല്ല.

ചേ​ലോ​റ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ ലെ​ഗ​സി വേ​സ്റ്റ് നീ​ക്കം ചെ​യ്യു​ന്ന​തി​ൽ 1.7 കോ​ടി രൂ​പ ക​രാ​ർ ക​ന്പ​നി​ക്ക് അ​ധി​ക​മാ​യി ന​ൽ​കി. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ക​രാ​ർ നി​ർ​ത്തി​വെ​ക്കാ​നും നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് പോ​കാ​നും ത​യാ​റാ​യ​ത്.

മ​ഞ്ച​പ്പാ​ല​ത്തെ മ​ലി​ന​ജ​ല സം​സ്ക​ണ പ്ലാ​ന്‍റ് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ല. പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ന്നു. മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കാ​തെ പു​റ​ത്തു​വി​ട്ടു. ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്ഷ​ൻ പ്ലാ​ന്‍റി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​തെ ബാ​ക്കി നി​ൽ​ക്കു​ന്നു.

മ​ര​ക്കാ​ർ ക​ണ്ടി​യി​ൽ തു​ട​ങ്ങാ​ൻ പോ​കു​ന്ന എ​സ്ടി​പി പ്ലാ​ന്‍റി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ൽ വ​ൻ അ​ഴി​മ​തി.

ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്നം, തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ല്ല.

ഭൂ​മി ഇ​ല്ലാ​ത്ത, വീ​ടി​ല്ലാ​ത്ത 1100 ലേ​റെ പേ​ർ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന് സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും ഫ്ലാ​റ്റ് നി​ർ​മി​ച്ചു ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​ല്ല.

Tags : Kannur natuvisesham local news

Recent News

Up