പയ്യാമ്പലം പള്ളിയാംമൂലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ദന്പതികളുടെ സ്കൂട്ടറുകൾ കത്തിച്ച നിലയിൽ.
കണ്ണൂർ: പയ്യാമ്പലം പള്ളിയാംമൂലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ദന്പതികളുടെ സ്കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ കുളത്തിൽ വീട്ടിൽ (കൃഷ്ണ നിവാസിൽ) സൽന, ഭർത്താവ് ജിതേഷ് എന്നിവരുടെ സ്കൂട്ടറുകളാണ് ഇന്നലെ പുലർച്ചെ അജ്ഞാതർ കത്തിച്ചത്. രണ്ടു സ്കൂട്ടറുകളും പൂർണമായും കത്തിനശിച്ചു.
കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെയും കഴിഞ്ഞമാസം ചാലാട് അന്പലവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. രാഗേഷുമായി ചേർന്നു പ്രവർത്തിച്ചതിന്റെയും ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ പി.കെ.രാഗേഷ് കോർപറേഷനിലെ അഴിമിതികളെ കുറിച്ചു നടത്തിയ പ്രസംഗം സമൂഹ മാധ്യമത്തിൽ ലൈവായി ടെലികാസ്റ്റ് ചെയ്തതിന്റെയും വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് സൽന ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കണ്ണൻ എന്നു വിളിക്കുന്ന നിജിൽ എന്നയാൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Tags : set on fire natuvisesham local news