തലശേരിയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 102 പോയിന്റുകൾ നേടി ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെമ്പേരി നിർമ
ചെമ്പേരി: തലശേരിയിൽ നടന്ന ജില്ലാ ശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 102 പോയിന്റുകൾ നേടി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദിയ ആൻ വർഗീസ്, ആൽവിൻ ആന്റണി എന്നിവർ ഒന്നാം സ്ഥാനവും, ഇ.കെ. ആകാശ് രണ്ടാം സ്ഥാനവും ആൻഡ്രിയ ബെന്നി, ആൻവിയ അനീഷ്, ആൻസില ഫിലോ ജോസഫ്, ആൽഡ്രിൻ ബിനോയി, റിതുൽ ജോസഫ് ഷാജി, ഐഡൻ സെബാസ്റ്റ്യൻ റോയി എന്നിവർ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഗണിതശാസ്ത്ര മേളയിൽ പതിനൊന്നാം സ്ഥാനവും, ശാസ്ത്രമേളയിൽ ഒമ്പതാം സ്ഥാനവും, സോഷ്യൽ സയൻസ് മേളയിൽ പത്താം സ്ഥാനവും നേടി. 305 പോയിന്റുകളുമായാണ് ഓവറോൾ നേടിയത്.
വിജയികളായ വിദ്യാർഥികളെ സ്വീകരിച്ചാനയിച്ച് ചെമ്പേരി ടൗണിൽ വിജയാഘോഷ റാലി നടത്തി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ സി.ഡി. സജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു. സി.എം.ജോഴ്സൺ, കെ.എം.ആഗ്നസ്, കെ.ഇ. ഷൈബി, ജെറിൻ ജോസ്, അമൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.