x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​യ്പാ ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത് പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം


Published: November 1, 2025 01:27 AM IST | Updated: November 1, 2025 01:27 AM IST

കെ.​കെ. സ​ജീ​ഷ്

നീ​ലേ​ശ്വ​രം: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ഇ​റ​ങ്ങി​യ യാ​ത്ര​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ന്‍ കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം. ക​ഴി​ഞ്ഞ മാ​സം 26നാ​ണ് ഡി​വൈ​എ​സ്പി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ര്‍ സി​വി​ല്‍ ഓ​ഫീ​സ​ര്‍ ചെ​റു​ത്തൂ​ര്‍ മ​യി​ച്ച​യി​ലെ കെ.​കെ. സ​ജീ​ഷ് (35), മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നാ​യ സീ​നി​യ​ര്‍ സി​വി​ല്‍ ഓ​ഫീ​സ​ര്‍ പെ​രി​യ സ്വ​ദേ​ശി സു​ഭാ​ഷ് ച​ന്ദ്ര​ന്‍ (40) എ​ന്നി​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച് സ​ജീ​ഷി​ന് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

നീ​ലേ​ശ്വ​ര​ത്തെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന സ​ജീ​ഷും കു​ടും​ബ​വും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം സ്വ​ന്ത​മാ​യി പു​തി​യ വീ​ടി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

വീ​ടെ​ന്ന സ്വ​പ്നം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വേ​ണ്ടി കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്ന് 28 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ത്താ​യി​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. വീ​ടി​ന്‍റെ നി​ര്‍​മാ​ണം 90 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ച്ചു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ത്തെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രേ​യും നാ​ട്ടു​കാ​രെ​യു​മെ​ല്ലാം ദുഃ​ഖ​ത്തി​ലാ​ഴ്ത്തി അ​പ്ര​തീ​ക്ഷി​ത​മാ​യ ദു​ര​ന്ത​ത്തി​ല്‍ സ​ജീ​ഷി​ന്‍റെ

വി​യോ​ഗ​മു​ണ്ടാ​യ​ത്. സ​ജീ​ഷി​ന്‍റെ ഹൗ​സിം​ഗ് ലോ​ണ്‍ തു​ക​യി​ല്‍ 24,41,522 രൂ​പ ബാ​ധ്യ​ത ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. സ​ജീ​ഷി​ന്‍റെ ക​ടം ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ര​ള ഹൗ​സിം​ഗ് സ​ഹ​ക​ര​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ക്കു​ക​യും സം​ഘ​ത്തി​ല്‍ ഈ​ടാ​യി ന​ല്‍​കി​യ ആ​ധാ​രം കു​ടും​ബ​ത്തി​നെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്ത​ത്.

ആ​ധാ​രം കൈ​മാ​റ​ല്‍ ച​ട​ങ്ങ് നാ​ളെ രാ​വി​ലെ 10നു ​സ​ജീ​ഷി​ന്‍റെ ഭാ​ര്യ ക​രി​ന്ത​ളം ക​യ​നി സ്വ​ദേ​ശി​നി സി. ​ഷൈ​നി​മോ​ള്‍, മ​ക്ക​ളാ​യ ദി​യ, ദേ​വ​ജ് എ​ന്നി​വ​ര്‍ താ​മ​സി​ക്കു​ന്ന നീ​ലേ​ശ്വ​രം പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റാ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ര്‍ കു​ടും​ബ​ത്തി​ന് കൈ​മ​റും. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ്ഭാ​ര​ത് റെ​ഡ്ഡി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : accident natuvisesham local news

Recent News

Up