x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്: പതിനാലുപേ​ര്‍ പി​ടി​യി​ല്‍, നി​ര​വ​ധി​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍


Published: November 1, 2025 02:58 AM IST | Updated: November 1, 2025 02:58 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സൈ​ബ​ര്‍ സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ളെ കു​രു​ക്കാ​ന്‍ "ഓപ്പറേഷന്‌ സൈ ​ഹ​ണ്ട്' എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പോ​ലീ​സ് തെ​ര​ച്ചി​ലി​ല്‍ 14 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നും തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു.

സൈ​ബ​ര്‍ ക്രൈം ​പോ​ര്‍​ട്ട​ലി​ല്‍​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍പ്ര​കാ​രം സം​ശാ​യ്പ​ദ​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ചെ​ക്കും എ​ടി​എം കാ​ര്‍​ഡും ഉ​പ​യോ​ഗി​ച്ചു പ​ണം പി​ന്‍​വ​ലി​ച്ച 36 പേ​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ച​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 22 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡി​നെ തു​ട​ര്‍​ന്ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി 23 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, എ​ട്ട് ചെ​ക്ക് ബു​ക്കു​ക​ള്‍, 13 ബാ​ങ്ക് പാ​സ് ബു​ക്കു​ക​ള്‍, ഒ​രു ലാ​പ്ടോ​പ്പ്, അ​ഞ്ച് എ​ടി​എം കാ​ര്‍​ഡ്, ഏ​ഴ് ആ​ധാ​ര്‍​കാ​ര്‍​ഡ്, മൂ​ന്ന് പാ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

20 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത് 14 പ്ര​തി​ക​ളെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ട്ടു​കേ​സു​ക​ളി​ലാ​യി ഏ​ഴു​പേ​രെ​യും ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൂ​ന്നു​പേ​രെ​യും കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ര​ണ്ടു​പേ​രെ​യും വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ര​ണ്ടു കേ​സു​ക​ളി​ലാ​യി ഒ​രാ​ളെ​യും കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു​കേ​സു​ക​ളി​ലാ​യി ഒ​രാ​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​റ്റ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ​നി​യി​രു​ത്തി ദി​ബീ​ഷ്(38), പ​ള്ളി​ക്കാ​ട​ന്‍ സു​ജി​ത്ത്(38), അ​മ്പ​ല​പ​റ​മ്പി​ല്‍ സ​നൂ​പ്(34), ഉ​ള്ളാ​ട്ടി​പ​റ​മ്പി​ല്‍ നി​മീ​ഷ്(31), അ​രി​ക്കാ​ട്ട് രാ​ഹു​ല്‍(27), അ​രി​ക്കാ​ട്ട് വി​നീ​ത് (34), ന​ന്ത​ളി സ​ന​ല്‍(32), ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ലി​ഞ്ഞി​പ്ര വ​ട​യാ​ട്ട് അ​ശ്വി​ന്‍(20), കോ​ട​ശ്ശേ​രി ക​ണ്ണേം​പ​റ​മ്പി​ല്‍ വി​ഷ്ണു സോ​മ​ന്‍(31), മേ​ട്ടി​പ്പാ​ടം കാ​ട്ടി​ല​പ​റ​മ്പ​ന്‍ ദീ​പ​ന്‍(43), കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ഴീ​ക്കോ​ട് വ​ലി​യ​വീ​ട്ടി​ല്‍ അ​സ​റു​ദ്ദീ​ന്‍(31), പാ​ല​ക്കാ​ട് മാ​ങ്ങ​യി​ല്‍ മു​ഹ​മ്മ​ദ് നി​ഷാ​ദ് (24), വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ത​ളി​ക്കു​ളം കു​ന്ന​ത്ത് നി​ഖി​ല്‍(34), കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ന​കു​ള​ങ്ങ​ര തു​മ്പ​ര​ത്തി അ​രു​ണ്‍(31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലായത്.

വ​ല​പ്പാ​ട്, കൊ​ട​ക​ര, മ​തി​ല​കം, ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ട്ടൂ​ര്‍, വെ​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഓ​രോ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ആ​റു​പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നാ​യി ക​മ്മീ​ഷ​ന്‍ കൈ​പ്പ​റ്റി, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും എ​ടി​എം കാ​ര്‍​ഡു​ക​ളും ത​ട്ടി​പ്പു​കാ​ര്‍​ക്ക് വാ​ട​ക​യ്ക്ക് ന​ല്‍​കി സ​ഹാ​യം ന​ല്‍​കി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Tags : Cy Hunt natuvisesham local news

Recent News

Up