x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റു​നൂ​റ്റന്പാ​ടം പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊടിയേറി


Published: November 1, 2025 12:28 AM IST | Updated: November 1, 2025 12:28 AM IST

കൈ​ന​ക​രി അ​റു​നൂ​റ്റ​മ്പാ​ടം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ളി​നു തു​ട​ക്ക​ംകുറിച്ച് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റുന്നു.

മങ്കൊ​മ്പ്: കൈ​ന​ക​രി അ​റു​നൂ​റ്റ​മ്പാ​ടം തി​രു​ഹൃ​ദ​യ ദേവാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​യി​ത്ത​റ കൊ​ടി​യേ​റ്റി. ഒ​ൻ​പ​തി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​തി​രു​ഹൃ​ദ​യ ജ​പ​മാ​ല, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ലി​ന് വൈ​കു​ന്നേ​രം 3.30ന് ​കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥന​യും പൂ​ർ​വി​ക​രു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ആ​ഘോ​ഷ​പൂ​ർ​വം പു​തി​യ സെമി​ത്തേ​രി​യി​ലേ​ക്ക് എ​ത്തി​ക്കലും നടക്കും.

അ​ഞ്ചി​നു വൈ​കു​ന്നേ​രം 4.30ന് ​പേ​ട​ക​പ്ര​യാ​ണം സ​മാ​പ​നം. ആ​റി​നു വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. പൂ​ർ​വി​ക അ​നു​സ്മ​ര​ണ ദി​ന​മാ​യ ഏ​ഴി​ന് മാ​ർ തോ​മ​സ് ത​റ​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്്ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് സെമി​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ്‌​ക​റി​യ ക​ന്യാ​ക്കോ​ണി​ൽ കാ​ർ​മി​ക​നാ​കും. എ​ട്ടി​നു വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്, ക​ലാ​സ​ന്ധ്യ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഒ​ൻ​പ​തി​നു രാ​വി​ലെ 9.15ന് ​യാ​മ​പ്രാ​ർ​ഥന, തു​ട​ർ​ന്ന് പ​രി​ശു​ദ്ധ റാ​സ: ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, വ​ച​ന​സ​ന്ദേ​ശം: ഫാ. ​ബി​നോ​യ് ആ​ല​പ്പാ​ട്, പ്ര​ദ​ക്ഷി​ണം: ഫാ. ​തോ​മ​സ് ഇ​രു​മ്പു​കു​ത്തി​യി​ൽ, കൊ​ടി​യി​റ​ക്ക്.

 

Tags : Arunuttanpadam natuvisesham local news

Recent News

Up