x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ഫാം ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ പി​ന്നി​ൽ മാ​ന​സി​ക​ പീ​ഡ​ന​മെ​ന്ന് മ​ക്ക​ൾ


Published: November 1, 2025 01:47 AM IST | Updated: November 1, 2025 01:47 AM IST

തൃ​ക്ക​രി​പ്പൂ​ർ: ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണ് വ​ലി​യ​പ​റ​മ്പ് ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ കോ​ഴി​ഫാം ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്ന് ആ​രോ​പ​ണം. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ ചി​ല​രു​ടെ​യും ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​തെ​ന്ന് മ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

36 വ​ർ​ഷ​മാ​യി കോ​ഴി ഫാം ​ന​ട​ത്തി കു​ടും​ബം പോ​റ്റു​ന്ന വ​ലി​യ​പ​റ​മ്പ് ഇ​ട​യി​ലെ​ക്കാ​ട്ടി​ലെ ഒ. ​പ​വി​ത്ര​നെ ഒ​ക്ടോ​ബ​ർ 23 നാ​ണ് ക​വ്വാ​യി കാ​യ​ലോ​ര​ത്ത് തൃ​ക്ക​രി​പ്പൂ​ർ ആ​യി​റ്റി​യി​ൽ ക​ണ്ട​ൽ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ച്ഛ​ൻ ന​ട​ത്തി​വ​രു​ന്ന കോ​ഴി ഫാ​മി​നെ​തി​രെ വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 38 പേ​രു​ൾ​പ്പെ​ടു​ന്ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ൽ വ്യാ​ജ ഒ​പ്പു​ക​ൾ ഇ​ട്ടാ​ണെ​ന്നും ഫാം ​അ​ട​പ്പി​ച്ച​തി​ൽ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു​പോ​യ​താ​യും ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് ചി​ക് മം​ഗ​ളൂ​രു ശൃം​ഗേ​രി​യി​ൽ മൂ​ന്നാം​വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ അ​ഖി​ത പ​റ​ഞ്ഞു.

സ്വ​യം സം​രം​ഭം ന​ട​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സു​ൾ​പ്പെ​ടെ എ​ടു​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാം ​പൂ​ട്ടി​ക്കാ​നാ​യി ന​ട​ന്ന ഗൂ​ഡാ​ലോ​ച​ന​യാ​ണ് അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​തെ​ന്നും മ​ക​ൻ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി അ​വി​നാ​ശ് പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ച​ന്തേ​ര പോ​ലീ​സി​ൽ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​വി​ത്ര​ന്‍റെ മ​ക്ക​ൾ​ക്കൊ​പ്പം ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ഷി​ബി​ൻ, എം. ​ഭാ​സ്ക​ര​ൻ, പി.​കെ. സ​ത്യ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : mental torture natuvisesham local news

Recent News

Up