x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​വി​ല: ക​ര്‍​ഷ​ക​രോ​ടു ചെ​യ്യു​ന്ന​ത് വ​ഞ്ച​നയെന്ന്


Published: November 1, 2025 12:26 AM IST | Updated: November 1, 2025 12:26 AM IST

എ​ട​ത്വ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മി​നി​മം സ​പ്പോ​ര്‍​ട്ട് വി​ല​യി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നെ​ല്ലുസം​ഭ​ര​ണ വി​ല​യി​ല്‍ ക​ള്ള​ക്ക​ളി ന​ട​ത്തു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് നേ​രി​യ വി​ല​വ​ര്‍​ധന വ​രു​ത്തി ക​ര്‍​ഷ​ക​രെ വ​രു​തി​യി​ലാ​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ര​ണ്ടു​വ​ട്ട​വും ധ​ന​കാ​ര്യ വ​കു​പ്പ് ഭ​രി​ച്ചി​രു​ന്ന മ​ന്ത്രി​മാ​ര്‍ നെ​ല്ലുസം​ഭ​ര​ണ വി​ല​യി​ല്‍ വ​ര്‍​ധന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2021 ല്‍ ​ധനമ​ന്ത്രി ഡോ. ​ടി.എം. ​തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച കേ​ര​ള ബ​ജ​റ്റി​ല്‍ 28 രൂ​പ സം​ഭ​ര​ണ​വി​ല നി​ശ്ച​യി​ച്ചി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 18.68 രൂ​പ മി​നി​മം സ​പ്പോ​ര്‍​ട്ട് വി​ല​യാ​യി ന​ല്‍​കി​യ​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 9.32 രൂ​പ​യാ​ണ് സം​വ​ര​ണവി​ഹി​ത​മാ​യി ന​ല്‍​കി​യ​ത്. 2022ല്‍ ​ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 28 രൂ​പ 20 പൈ​സ​യാ​യി ഉ​യ​ര്‍​ത്തി. ഇ​തി​നാ​യി 50 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തേ കാ​ല​യ​ള​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 72 പൈ​സ​യും, 2022-23 ല്‍ ​ഒ​രു രൂ​പ​യും, 2023-24 ലെ 1.43 ​രൂ​പ​യും, 2024-25 ലെ 1.17 ​രൂ​പ​യും 2025-26 ലേ​ക്ക് 69 പൈ​സ​യും വ​ര്‍​ധിപ്പി​ച്ചു. കേ​ന്ദ്ര വി​ഹി​ത​മാ​യി നി​ല​വി​ല്‍ 23. 69 രൂ​പ​യാ​ണ് ന​ല്‍​കി വ​രു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റു​ക​ളി​ലൂ​ടെ വ​ര്‍​ധി​പ്പി​ച്ച ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന​മാ​യ 9 രൂ​പ 52 പൈ​സ​യും ചേ​ര്‍​ന്നാ​ല്‍ ഒ​രു കി​ലോ നെ​ല്ലി​ന് 33 രൂ​പ 21 പൈ​സ ല​ഭി​ക്കേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി കേ​ന്ദ്രം വ​ര്‍​ധി​പ്പി​ച്ച മി​നി​മം സ​പ്പോ​ര്‍​ട്ട് പ്രൈ​സി​ന്‍റെ ആ​നു​കൂ​ല്യം സം​സ്ഥാ​ന വി​ഹി​ത​ത്തി​ല്‍നി​ന്ന് കു​റ​വുചെ​യ്ത വ​ക​യി​ല്‍ 606.87 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നെ​ല്‍ക​ര്‍​ഷ​ക​ര്‍​ക്ക് ഉണ്ടായ​ത്.

ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് 1 രൂ​പ 11 പൈ​സ​യു​ടെ വ​ര്‍​ധന വ​രു​ത്തി മി​നി​മം താ​ങ്ങു​വി​ല 30 രൂ​പ​യാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര വി​ഹി​ത​ത്തി​നൊ​പ്പം സം​സ്ഥാ​ന വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​തെ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു കി​ലോ നെ​ല്ലി​ന് 35 രൂ​പ വീ​തം ക​ര്‍​ഷ​ക​ന് ല​ഭി​ക്കു​മാ​യി​രു​ന്നു. കേ​ര​ള​ത്തെ അ​ന്ന​മൂ​ട്ടു​ന്ന ക​ര്‍​ഷ​ക​രു​ടെ മു​റ​വി​ളി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ പ​റ​ഞ്ഞു.

Tags : Paddy prices natuvisesham local news

Recent News

Up