x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള​: പ​യ്യ​ന്നൂ​ര്‍ ജേ​താ​ക്ക​ള്‍


Published: November 1, 2025 01:00 AM IST | Updated: November 1, 2025 01:00 AM IST

സ്റ്റി​ൽ മോ​ഡ​ൽ വി​ഭാ​ഗ​ത്തി​ൽ ഫ്യൂ​ച്ച​ർ എ​ന​ർ​ജി ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സം​വി​ധാ​ന​വു​മാ​യി ഇ​രി​ട്ടി കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ മ​രി​യ ജോ​ണി​യും ജി​യ​ന്ന മ​രി​യ​യും.

വ​ന്യ മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ
സം​വി​ധാ​ന​വു​മാ​യി സി​യോ​ണ

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​വു​മാ​യി മ​ല​യോ​ര​ത്ത് നി​ന്നൊ​രു മി​ടു​ക്കി. ചെ​റു​പു​ഴ കാ​ക്ക​യാ​ൽ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സു​കാ​രി സി​യോ​ണ മ​രി​യ​യു​ടേ​താ​ണ് ആ​ശ​യം.

സെ​ന്‍റി​ന​ൽ ഗാ​ർ​ഡ്' എ​ന്നാ​ണ് സി​യോ​ണ വി​ക‌​സി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​ന്‍റെ പേ​ര്. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി പ​രി​ക്ഷി​ച്ച് വി​ജ​യി​പ്പി​ച്ച ശേ​ഷ​മാ​ണ് ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് 10 മീ​റ്റ​ർ അ​ക​ലെ​വ​രെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം അ​റി​യും. തുs​ർ​ന്ന് സ​ർ​ക്യൂ​ട്ട് ഓ​ണാ​കു​ക​യും ഉ​പ​ക​ര​ണ​ത്തി​ലെ ബ​സ​റി​ൽ നി​ന്നും പ്ലേ​റ്റി​ൽ നി​ന്നും ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യും.

ഒ​പ്പം ലേ​സ​ർ ലൈ​റ്റും തെ​ളി​യും. നി​ശ്ചി​ത സ​മ​യ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം. 30 സെ​ക്ക​ൻ​ഡാ​ണ് സെ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​റു​പു​ഴ​യി​ലെ ജോ​മോ​ൻ ജോ​സ്-​സു​മി ദേ​വ​സ്യ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.

ഒ​റ്റ ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് അ​ഴു​കും വി​ദ്യ

ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പ്ലാ​സ്റ്റി​ക് അ​ഴു​കി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി ബ്ര​ണ്ണ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ദേ​വി​ക​യും ആ​ര്യ​യും. "എ​ൻ​സൈ​മാ​റ്റി​ക് പ്ലാ​സ്റ്റി​ക് ബ​യോ​റെ​മ​ഡി​യേ​ഷ​ൻ പ്ലാ​ന്‍റ്' എ​ന്ന ആ​ശ​യ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

നാം ​ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ൾ​ക്ക് ഏ​റ്റ​വും ഭീ​ഷ​ണി​യാ​കു​ന്ന​തു​മാ​യ മൂ​ന്നു​ത​രം പ്ലാ​സ്റ്റി​ക്കു​ക​ളെ ബ​യോ റീ​സൈ​ക്കി​ൾ പ്ര​ക്രി​യ​വ​ഴി ഇ​ല്ലാ​താ​ക്കാ​നും പു​ന​രു​പ​യോ​ഗ​ത്തി​നാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന ആ​ശ​യ​മാ​ണി​ത്. ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ സ്റ്റി​ൽ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ മ​ത്സ​ര​ത്തി​ലാ​ണ് ഇ​ത് അ​വ​ത​രി​പ്പി​ച്ച​ത്.

പോ​ളി യൂ​റ​ത്തേ​ൽ (പി​യു), പോ​ളി എ​ത്തി​ലി​ൻ നെ​ർ​ത്താ ലേ​റ്റ (പി​ഇ​ടി), പോ​ളി എ​ത്തി​ലി (പി​ഇ) എ​ന്നീ പ്ലാ​സ്റ്റി​ക്കു​ക​ളെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ എ​ൻ​സൈ​മു​ക​ൾ വ​ഴി വി​ഘ​ടി​പ്പി​ക്കാം എ​ന്ന​താ​ണ് ആ​ശ​യം.

എ​ൻ​സൈ​മു​ക​ളെ മേ​ൽ​പ്പ​റ​ഞ്ഞ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളി​ൽ വ​ള​ർ​ത്തു​ന്ന​താ​ണ് ആ​ദ്യ​പ​ടി. നി​ശ്ചി​ത താ​പ​നി​ല​യി​ലും പി​എ​ച്ചി​ലും പ​ല പ്ര​ക്രി​യ​ക​ൾ തു​ട​രും. ജെ​ന​റ്റി​ക് ലാ​ബി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും. അ​നേ​ക വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ഴു​കി​യേ​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ഒ​റ്റ ദി​വ​സം​കൊ​ണ്ട് അ​ഴു​കു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ളും ഉ​ണ്ടാ​വു​ന്നി​ല്ല.

കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡി​ൽ നി​ന്നു വ​സ്ത്ര​ങ്ങ​ൾ നി​ർ​മ്മി​ക്കാം

കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡി​ൽ നി​ന്നു വ​സ്ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. സോ​ളാ​ർ എ​ന​ർ​ജി ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​ത വി​ശ്ലേ​ഷ​ണം ന​ട​ത്തി ഓ​ക്സി​ജ​നും ഹൈ​ഡ്ര​ജ​നു​മാ​ക്കി പ്ര​ത്യേ​കം ടാ​ങ്കു​ക​ളി​ൽ സം​ഭ​രി​ക്കും. കാ​ർ​ബ​ൺ ഡൈ​ഓ​ക്സൈ​ഡും ഹൈ​ഡ്ര​ജ​നു​മാ​യി 1:2 എ​ന്ന അ​നു​പാ​ത​ത്തി​ൽ കൂ​ട്ടി​ക്ക​ല​ർ​ത്തി എ​ഞ്ചി​ർ​ഡ് കു​പ്രി​വി​ഡ​സ് നെ​ക്യൂ​ട്ട​ർ ക​ൾ​ച്ച​റി​ലേ​ക്ക് പ​മ്പ് ചെ​യ്യും. താ​പ​നി​ല നി​ല​നി​ർ​ത്താ​നും ക​ൾ​ച്ച​ർ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നു​മാ​യി ഹീ​റ്റിം​ഗ് മാ​ഗ്‌​ന​റ്റി​ക്സ്റ്റി​റ​ർ ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​വി​ടെ കാ​ർ​ബ​ൺ​ഡൈ ഓ​ക്സൈ​ഡി​നെ ഗ്ലൂ​ക്കോ​സാ​ക്കി മാ​റ്റു​ന്നു. തു​ട​ർ​ന്ന് ഇ​വ കൊ​മാ ഗാ​റ്റ ബാ​ക്ട​ർ സൈ​ലി​ന​സ് ക​ൾ​ച്ച​റി​ലേ​ക്ക് പ​മ്പ് ചെ​യ്യു​ന്നു. ഇ​വി​ടെ​യു​ള്ള ബാ​ക്ടീ​രി​യ ഗ്ലു​ക്കോ​സി​നെ സെ​ല്ല് ലോ​സാ​ക്കി മാ​റ്റി ഫൈ​ബ​ർ സ്പി​ന്നിം​ഗി​ലൂ​ടെ ക​ട​ത്തി ജൈ​ന വി​ഘ​ട​നം സം​ഭ​വി​ക്കു​ന്ന നൂ​ലു​ക​ളാ​ക്കി വ​സ്ത്രം നെ​യ്യാം.കൂ​ടാ​ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളാ​യ മ​നോ​മി​യും സ​ന്തോ​ഷും അ​നു​ന​ന്ദ വി​നു​വു​മാ​ണ് പ്രൊ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച​ത്.

Tags : : 100 winners natuvisesham local news

Recent News

Up