x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ കു​ര​ങ്ങു​ക​ൾ പൊ​റു​തി​മു​ട്ടി​ക്കു​ന്നു


Published: November 1, 2025 12:53 AM IST | Updated: November 1, 2025 12:53 AM IST

ബ്ലോ​ക്ക് 12ലെ ​ഉ​ണ്ണി​യു​ടെ വീ​ട്ടി​ലെ അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കു​ര​ങ്ങ് ന​ശി​പ്പി​ച്ച നി​ല​യി​ൽ.

ഇ​രി​ട്ടി: ആ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ര​ങ്ങു​ക​ളും ആ​റ​ളം പു​ന​ര​ധി​വാ​സ​മേ​ഖ​ല​യെ പൊ​റു​തി​മു​ട്ടി​ക്കു​ന്നു. കൂ​ട്ട​മാ​യും ഒ​റ്റ​തി​രി​ഞ്ഞും എ​ത്തു​ന്ന കു​രു​ങ്ങു​ക​ൾ തെ​ങ്ങു​ക​ളി​ൽ​നി​ന്ന് ക​രി​ക്കും മ​റ്റും പ​റി​ച്ചി​ടു​ക​യും കാ​ർ​ഷി​ക​വി​ള​ക​ൾ പി​ഴു​തെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം വീ​ടു​ക​ളി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യു​മാ​ണ്.

തു​ര​ത്താ​ൻ ശ്ര​മി​ച്ചാ​ൽ പ​ല​പ്പോ​ഴും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ട്ടു​ന്ന​തി​നാ​ൽ ജ​നം ക​ടു​ത്ത ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ബ്ലോ​ക്ക് 12 ലെ ​താ​മ​സ​ക്കാ​ര​നാ​യ ഉ​ണ്ണി​യു​ടെ വീ​ട്ടി​ൽ ക​യ​റി​യ കു​ര​ങ്ങ് വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​പ്പി​ച്ചു. ആ​ന​യെ ഭ​യ​ന്ന് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​ന്നു​ക​ഴി​യു​ന്ന ഇ​വി​ടു​ത്തു​കാ​ർ​ക്ക് ഇ​പ്പോ​ൾ വീ​ട്ടി​ന​ക​ത്തും ക​ഴി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ര​ങ്ങു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് താ​മ​സ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Aralam natuvisesham local news

Recent News

Up