x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ലാ​ത്ത​റ​യി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ല​ഹ​രി വി​രു​ദ്ധ സം​ഗ​മ​വും പ്ര​തി​ജ്ഞ​യും


Published: November 1, 2025 01:23 AM IST | Updated: November 1, 2025 01:23 AM IST

പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ ചൊ​ല്ലി​ക്കൊ​ടു​ക്

പി​ലാ​ത്ത​റ: യു​വ ഹോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ല​ഹ​രി വി​രു​ദ്ധ സം​ഗ​മ​വും പ്ര​തി​ജ്ഞ​യും ന​ട​ത്തി. ഹോ​പ്പ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, വി​റാ​സ് കോ​ള​ജ് വി​ള​യാ​ങ്കോ​ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ണ്ണൂ​ര്‍ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ​യു​ള്ള തു​ട​ര്‍​പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും ചി​കി​ത്സ​യും ല​ക്ഷ്യ​മി​ടു​ന്ന ഈ ​പ​ദ്ധ​തി വി​ജ​യി​പ്പി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ നി​ല​നി​ല്പി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും ഏ​വ​രു​ടെ​യും പി​ന്തു​ണ ഇ​തി​നു​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ചി​കി​ത്സാ പ​ദ്ധ​തി എം. ​വി​ജി​ന്‍ എം​എ​ല്‍​എ​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റേ​യും ഉ​ദ്ഘാ​ട​ന​വും മു​ന്‍ എം​എ​ല്‍​എ ടി.​വി. രാ​ജേ​ഷും നി​ർ​വ​ഹി​ച്ചു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ്കു​മാ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ നി​ര്‍​വ​ഹി​ച്ചു.

ഹോ​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ര്‍​ജ് പൈ​നാ​ട​ത്ത്, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​രാ​ജ​ന്‍ ഫൗ​സ്‌​തോ, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​അ​ബു ഇ​സ​ഹാ​ഖ്, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സൈ​റൂ ഫി​ലി​പ്, പ​രി​യാ​രം ആ​യു​ര്‍​വേ​ദ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ഇ​ന്ദു​ക​ല, ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, കെ.​വി. ശ​ശി​ധ​ര​ന്‍ ന​മ്പ്യാ​ര്‍, കെ.​എ​സ്. ജ​യ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍ യോ​ജ​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​യി​രു​ന്നു പരിപാടി. പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ​യും വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി ഒ​ന്പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം അ​ഞ്ചു​മു​ത​ല്‍ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

Tags : Pilathara natuvisesham local news

Recent News

Up