x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്പാ​റ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി: പ​ട​ക്കം​പൊ​ട്ടി​ച്ച്, കാ​വ​ലി​രു​ന്ന് നാ​ട്ടു​കാ​ർ


Published: November 1, 2025 02:12 AM IST | Updated: November 1, 2025 02:12 AM IST

നെ​ന്മാ​റ: ക​രി​മ്പാ​റ ക​വ​ല​യോ​ടു​ചേ​ർ​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി സൗ​രോ​ർ​ജ​വേ​ലി​ക്കു സ​മീ​പ​മു​ള്ള മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ടു. ക​രി​മ്പാ​റ എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം.


മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക്കു സ​മീ​പം മൂ​ന്നു കാ​ട്ടാ​ന​ക​ളെ ക​ണ്ട​ത്. പ​രി​സ​ര​ത്തെ പ​ന മ​റി​ച്ചി​ടു​മ്പോ​ൾ മ​റ്റു മ​ര​ങ്ങ​ളി​ൽ​കൂ​ടി ത​ട്ടി​വീ​ഴു​ന്ന ശ​ബ്ദ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യം അ​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്.


മ​ര​ങ്ങ​ളും​മ​റ്റും ഒ​ടി​ക്കു​ന്ന​തും ആ​ന​ക​ളു​ടെ ചി​ന്നം​വി​ളി​യും പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രെ ഭ​യ​ച​കി​ത​രാ​ക്കി.


ക​രി​മ്പാ​റ​യി​ലേ​ക്കു​ള്ള അ​വ​സാ​ന ബ​സ് ട്രി​പ്പ് വ​ന്നു​പോ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ത​ന്നെ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡ​രി​കി​ലെ​ത്തി​യ​ത് നാ​ട്ടു​കാ​രി​ൽ ഏ​റെ ഭീ​തി പ​ര​ത്തി.


രാ​ത്രി ഒ​മ്പ​ത​രവ​രെ വാ​ഹ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന​രി​കി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ച​ത്.


തു​ട​ർ​ന്ന് പ​ര​സ്പ​രം അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളും മ​റ്റും ഓ​ല​പ്പ​ട​ക്ക​ങ്ങ​ളു​മാ​യെ​ത്തി രാ​ത്രി പ​തി​നൊ​ന്നു​വ​രെ എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​നു​സ​മീ​പം കാ​വ​ലി​രു​ന്നു ലൈ​റ്റു​ക​ൾ തെ​ളി​ച്ചു​മാ​ണ് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​ത്.


പ​ട​ക്കംപൊ​ട്ടി​ച്ചും ഒ​ച്ച​വ​ച്ചും അ​ക​റ്റി​യ കാ​ട്ടാ​ന തൊ​ട്ട​പ്പു​റ​ത്തു​ള്ള നാ​രാ​യ​ണ​ൻ, പ​ഴ​നി​മ​ല എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു​സ​മീ​പം എ​ത്തി​യെ​ങ്കി​ലും സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക്ക് സ​മാ​ന്ത​ര​മാ​യി മ​ര​ങ്ങ​ൾ ഒ​ടി​ച്ച് ന​ട​ന്നുനീ​ങ്ങി​യ​താ​യി രാ​വി​ലെ കാ​ൽ​പാ​ദ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​പോ​യ വ​നം​വാ​ച്ച​ർ​മാ​ർ പ​റ​ഞ്ഞു.


പി​ന്നീ​ട് രാ​വി​ലെ വ​നം​വാ​ച്ച​ർ​മാ​രാ​യ റ​ഷീ​ദ്, ഷ​ബീ​ഖ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ അ​ക​ലെ ത​ളി​പ്പാ​ട ഭാ​ഗ​ത്ത് ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച്. സ​മീ​പ​ത്തെ പൂ​ങ്ങോ​ട് മ​ല​മു​ക​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Wildfires natuvisesham local news

Recent News

Up