x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ​്ക്കൾ​ക്കു മു​ന്നി​ൽ കാ​റി​നും ര​ക്ഷ​യി​ല്ല!


Published: November 1, 2025 01:28 AM IST | Updated: November 1, 2025 01:28 AM IST

മൂ​ര്യാ​ട് തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തി​ൽ ബം​ബ​റും വ​യ​റിം​ഗും ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന കാർ.

കൂ​ത്തു​പ​റ​മ്പ്: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന് നേ​രെ തെ​രു​നാ​യ​യു​ടെ അ​ക്ര​മം. മൂ​ര്യാ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ടി.​സു​ബൈ​ദ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​നാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ന് ​ശേ​ഷ​മാ​ണ് സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട മാ​രു​തി എ​ർ​ട്ടി​ക കാ​റി​ന്‍റെ മു​ൻ വ​ശ​ത്തെ ബം​ബ​റും വ​യ​റിം​ഗും ഉ​ൾ​പ്പെ​ടെ ക​ടി​ച്ച് പ​റി​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഒ​രു വ​ശ​ത്തെ ബോ​ഡി​യി​ലും കേ​ടു​പാ​ട് വ​രു​ത്തി​യി​ട്ടു​ണ്ട്. 20,000 ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്കി​ടെ പ്ര​ദേ​ശ​ത്ത് മൂ​ന്നു​പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

Tags : street dogs! natuvisesham local news

Recent News

Up