x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ഇ​ന്നു മു​ത​ല്‍ ‌പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും: മ​ന്ത്രി ബാ​ല​ഗോ​പാ​ല്‍


Published: November 1, 2025 01:44 AM IST | Updated: November 1, 2025 01:44 AM IST

കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന വ​നി​താ നി​ക്ഷേ​പ​ക​സം​ഗ​മ​ത്തി​ല്‍ വ​നി​താ​സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ നോ​ക്കി​ക്കാ​ണു​ന്ന ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.

കാ​ഞ്ഞ​ങ്ങാ​ട്: സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും അ​തി​നാ​യു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താ നി​ക്ഷേ​പ​ക​സം​ഗ​മം, ക​യ​റ്റു​മ​തി ശി​ല്പ​ശാ​ല, ബി ​ടു ബി ​മീ​റ്റ് എ​ന്നി​വ കാ​ഞ്ഞ​ങ്ങാ​ട് രാ​ജ് റെ​സി​ഡ​ന്‍​സി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

50 കോ​ടി​വ​രെ വ​രു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍​ക്ക് വാ​യ്പ പ​ലി​ശ കു​റ​ച്ചു ന​ല്‍​കു​മെ​ന്നും സ്ത്രീ​ക​ള്‍ വീ​ടി​ന​ടു​ത്ത് സം​രം​ഭം തു​ട​ങ്ങാ​ന്‍ വ​ര്‍​ക്ക് നി​യ​ര്‍ ഹോം ​പ​ദ്ധ​തി​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

62 ല​ക്ഷം പേ​ര്‍​ക്ക് ക്ഷേ​മ​പെ​ന്‍​ഷ​നാ​യും 32 ല​ക്ഷ​ത്തോ​ളം വ​നി​ത​ക​ള്‍​ക്ക് സു​ര​ക്ഷാ പെ​ന്‍​ഷ​നാ​യും അ​ഞ്ചു ല​ക്ഷം യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പാ​യും സ​ഹാ​യം എ​ത്തും. ഒ​രു വീ​ട്ടി​ല്‍ 7000 രൂ​പ വ​രെ സ​ഹാ​യം എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ണ്.

കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ഞ്ചു ശ​ത​മാ​നം പ​ലി​ശ​യ്ക്ക് സ്റ്റാ​ര്‍​ട്ട​പ്പി​ന് ര​ണ്ട് കോ​ടി രൂ​പ വ​രെ ന​ല്‍​കു​ന്നു​ണ്ട്. 10000 കോ​ടി രൂ​പ​യാ​ണ് ഈ ​വ​ര്‍​ഷം കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ബി​സി​ന​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

4000 കോ​ടി രൂ​പ​യാ​യി​രു​ന്നു ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ബി​സി​ന​സ് നി​ല​വി​ല്‍ അ​ത് 8500 കോ​ടി ആ​യി​ട്ടു​ണ്ട്. 10,000 കോ​ടി​യാ​ണ് ല​ക്ഷ്യം.

വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ​ലി​ശ 13 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 10 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. മും​ബൈ, മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ വ​ന്‍​കി​ട വ്യ​വ​സാ​യ ന​ഗ​ര​ങ്ങ​ളു​മാ​യി അ​ടു​ത്തു​നി​ല്‍​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജി​ല്ല വ്യ​വ​സാ​യ​ത്തി​ന് ഏ​റെ സാ​ധ്യ​ത​ക​ളു​ള്ള ജി​ല്ല​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത്കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ശ​കു​ന്ത​ള, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം വി.​വി. ര​മേ​ശ​ന്‍, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വി. ​ച​ന്ദ്ര​ന്‍, അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ സ​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Balagopal natuvisesham local news

Recent News

Up