x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​ണി​ക​ളെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ച ചെ​റു​പു​ഴ


Published: November 1, 2025 01:07 AM IST | Updated: November 1, 2025 01:07 AM IST

ചെ​റു​പു​ഴ
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് 2000ലാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ ഭ​ര​ണം യു​ഡി​എ​ഫി​നാ​യി​രു​ന്നു. 2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. 2010ൽ ​യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ചു. 2015ൽ ​യു​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മു​മാ​യു​ണ്ടാ​യ വി​ഷ​യ​ങ്ങ​ളി​ൽ ജ​മീ​ല കോ​ള​യ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​കു​ക​യും യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ കൊ​ച്ചു​റാ​ണി പ്ര​സി​ഡ​ന്‍റാ​യെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​ര​ത്തെ തു​ട​ർ​ന്ന് ജ​മീ​ല കോ​ള​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തി​രി​ച്ചെ​ത്തി. 2020ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി. പു​തു​ക്കി​യ നി​ല പ്ര​കാ​രം ഒ​രു വാ​ർ​ഡ് വ​ർ​ധി​ച്ച് 20 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ക്കു​റി മ​ത്സ​രം.
നേട്ടങ്ങൾ

കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ (പ്ര​സി​ഡ​ന്‍റ്)

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ 515 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 15 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 357 വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി.

അ​തി​ദാ​രി​ദ്ര നി​ർ​മ്മാ​ർ​ജ്ജ​ന പ​ദ്ധ​തി. 15 വീ​ടു​ക​ൾ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 1986 തൊ​ഴി​ലാ​ളി​ക​ൾ. 7,38,338 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ.

തൊ​ഴി​ലു​റ​പ്പി​ൽ 44.90 കോ​ടി ചെ​ല​വ​ഴി​ച്ചു.

പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ലാ​ബ് സൗ​ക​ര്യ​മൊ​രു​ക്കി.
പു​ളി​ങ്ങോം എ​ഫ്എ​ച്ച്സി, ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക​ൾ എ​ന്നി​വ​യി​ലെ മ​രു​ന്ന് ക്ഷാ​മം പ​രി​ഹ​രി​ച്ചു.

100 ശ​ത​മാ​നം വാ​തി​ൽ​പ്പ​ടി സേ​വ​നം.

34 കി​ലോ​മീ​റ്റ​ർ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തു. ഗ്രാ​മീ​ണ റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ, യോ​ഗ, ക​രാ​ട്ടെ പ​രി​ശീ​ല​നം.

മൃ​ഗ​സം​ര​ക്ഷ​ണം,ക്ഷീ​ര വി​ക​സ​നം എ​ന്നി​വ​യി​ൽ വ​ൻ മു​ന്നേ​റ്റം.

ക​ല്ലം​പി​ലാ​വ്, പ​രു​ത്തി​ക്ക​ല്ല്, കാ​നം​വ​യ​ൽ, പാ​ലാ​ന്ത​ടം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ.

200 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ഴ​വെ​ള്ള സം​ഭ​ര​ണി.

ഒ​രു കോ​ടി 16 ല​ക്ഷം മു​ട​ക്കി 1758 തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി 16 ഹൈ​മാ​സ്റ്റ്, നാ​ലു മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ശ്ര​വ​ണ സ​ഹാ​യി​ക​ൾ, ക​ട്ടി​ൽ എ​ന്നി​വ ല​ഭ്യ​മാ​ക്കി.

കോ​ലു​വ​ള്ളി​യി​ൽ പ​ക​ൽ വീ​ട് നി​ർ​മാ​ണം.

പ​ഠ​ന​പ​രി​മി​തി അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ഠ​ന പ​രി​മി​തി പി​ന്തു​ണാ കേ​ന്ദ്രം.

എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം.

ഭൂ​ദാ​നം പൊ​തു ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് വി​വാ​ഹ സ​ഹാ​യ ധ​നം, പ​ഠ​നോ​പ​ക​ര​ണം, സ്കോ​ള​ർ​ഷി​പ്പ്, ലാ​പ്ടോ​പ്പ്, മി​ശ്ര​വി​വാ​ഹി​ത​ർ​ക്കും വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ​ക്കും സ​ഹാ​യ ധ​നം എ​ന്നി​വ അ​നു​വ​ദി​ച്ചു.

ത​ട്ടു​മ്മ​ൽ കൊ​പ്ര ഡ്ര​യ​റി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചു.
കോ​ഴി​ച്ചാ​ൽ തു​രു​ത്തു പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.‌

പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്തം ആം​ബു​ല​ൻ​സ്.

കോട്ടങ്ങൾ

കെ.​ഡി. പ്ര​വീ​ൺ
( പ്ര​തി​പ​ക്ഷം-​കോ​ൺ​ഗ്ര​സ്)

ന​ഗ​ര പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക പ​രി​ഷ്ക​ര​ണം പ​രാ​ജ​യം. ടൗ​ണി​ലെ ഗ​താ​ഗ​ത ക​രു​ക്ക​ഴി​ക്കാ​ൻ ഒ​ന്നും ചെ​യ്തി​ല്ല.

തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ലും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​ലും ഗു​രു​ത​ര​മാ​യ വീ​ഴ്ച.

ചെ​റു​പു​ഴ മി​നി​സ്റ്റേ​ഡി​യം അ​ത്യാ​ധു​നി​ക ട​ർ​ഫ് സ്റ്റേ​ഡി​യ​മാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യി​ല്ല.

വ​ന്യ​മൃ​ഗ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്താ​യി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കി​യി​ല്ല.

കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ല.

കൊ​ട്ട​ത്ത​ല​ച്ചി , ജോ​സ്ഗി​രി, ത​ബോ​ർ, തി​രു​നെ​റ്റി​ക്ക​ല്ല്, ചാ​ത്ത​മം​ഗ​ലം, തെ​രു​വ്മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ, പു​ഴ​ക​ളി​ലെ റാ​ഫ്റ്റിം​ഗ്, കാ​ർ​ഷി​ക ഫാ​മു​ക​ൾ എ​ന്നി​വ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​ക്കു​ള്ള പാ​ത ടാ​റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണാ​യി​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളോ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ല

കാ​ർ​ഷി​ക പ​ഞ്ചാ​യ​ത്താ​യ ചെ​റു​പു​ഴ​യി​ൽ ക​ർ​ഷ​ക​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു.
ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ വാ​ഗ്ദാ​നം മാ​ത്ര​മാ​യി.

Tags : Cherupuzha natuvisesham local news

Recent News

Up