x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​പ്പാ​റ വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ പു​ക​യി​ലവി​രു​ദ്ധ ബോ​ധ​വ​ത്കര​ണം ന​ട​ത്തി


Published: November 1, 2025 01:55 AM IST | Updated: November 1, 2025 01:55 AM IST

മം​ഗ​ലം​ഡാം: പു​ക​യി​ല​യും മ​റ്റു ല​ഹ​രി​യു​ത്പ്പ​ന്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന വി​പ​ത്തു​ക​ളെ കു​റി​ച്ച് ക​ട​പ്പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ ബോ​ധ​വത്കര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ക​ട​പ്പാ​റ ഗ​വ​. എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല്, ക​ട​പ്പാ​റ എ​ന്നീ ഉ​ന്ന​തി​ക​ളി​ൽ വ​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നു​മാ​യി ബോ​ധ​വ​ത്കര​ണ റാ​ലി​യും തെ​രു​വു നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. രാ​ഗി​ണി അ​ധ്യ​ക്ഷ​യാ​യി. വി​വി​ധ ല​ഹ​രി ഉ​ത്പന്ന​ങ്ങ​ൾ മ​നു​ഷ്യ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. മു​തി​ർ​ന്ന​വ​ർ ല​ഹ​രിവ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​ത് കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഹെ​ഡ്മി​സ്ട്ര​സ് എം. ​സ​ബി​ത  വി​ശ​ദീ​ക​രി​ച്ചു.

പു​ക​യി​ല വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​സ്റ്റ​ർ നി​ർ​മാ​ണ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ അ​ധ്യാ​പ​ക​രാ​യ എ. ​ജാ​സ്മി​ൻ, കെ.യു. അ​ൻ​സി​യ, എ​സ്.എ​സ്. ബി​ജോ​ഷ്, വി​ദ്യാ​വാ​ഹി​നി ഡ്രൈ​വ​ർ ര​തീ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Anti-poaching natuvisesham local news

Recent News

Up