x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വം; മു​ന്നേ​റ്റം തു​ട​ർന്ന് എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ


Published: November 1, 2025 02:30 AM IST | Updated: November 1, 2025 02:30 AM IST

മാ​ള: തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം 91 ഇ​ന​ങ്ങ​ളു​ടെ ഫ​ലം അ​റി​വാ​യ​പ്പോ​ൾ 603 പോ​യി​ന്‍റോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ ഒ​ന്നാം​സ്ഥാ​ന​ത്തു തു​ട​രു​ന്നു.

562 പോ​യി​ന്‍റ് നേ​ടി മാ​ള ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​ന​ത്തും 553 പോ​യി​ന്‍റോ​ടെ മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഓ​വ​റോ​ൾ വി​ജ​യി​ക​ളാ​യ ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ ഇ​ക്കു​റി​യും വ്യ​ക്ത​മാ​യ ലീ​ഡോ​ടെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ക​ലോ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും.

വിജയികൾക്കു ട്രോ​ഫി​ക​ൾ ഒ​രാ​യി​രം

മാ​ള: സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ആ​യി​ര​ത്തോ​ളം ട്രോ​ഫി​ക​ൾ. ഓ​വ​റോ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന വി​ദ്യാ​ല​യ​ത്തി​ന് ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് ന​ൽ​കു​ക.

ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളാ​ണ് ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​ർ​ക്കു​ള്ള ട്രോ​ഫി സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി​യും മൂ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി അ​ഷ്ട​മി​ച്ചി​റ വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​മാ​ണ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​ലു വ്യ​ത്യ​സ്ത കാ​റ്റ​ഗ​റി​ക​ളി​ലാ​യും പൊ​തു കാ​റ്റ​ഗ​റി​യി​ലും ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഓ​രോ കാ​റ്റ​ഗ​റി​യി​ലും 325 വീ​തം ഇ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ങ്ങ​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. ഓ​രോ കാ​റ്റ​ഗ​റി​യി​ലും ക​ലാ​തി​ല​ക​വും ക​ലാ​പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. ഓ​രോ കാ​റ്റ​ഗ​റി​യി​ലെ​യും മി​ക​ച്ച സ്കൂ​ളു​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കും.

സ​മാ​പ​ന സ​മ്മേ​ള​നം
വൈ​കീ​ട്ട് ആ​റി​ന്

ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങു​ക​ളും സ​മ്മാ​ന​ദാ​ന​വും വൈ​കീ​ട്ട് ആ​റി​നു ന​ട​ക്കു​മെ​ന്ന് സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ചീ​ഫ് പേ​ട്ര​ൺ ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ൻ അ​റി​യി​ച്ചു. ഓ​ൾ കേ​ര​ള സ​ഹോ​ദ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ദീ​പ ച​ന്ദ്ര​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ചീ​ഫ് പേ​ട്ര​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.


റിപ്പോർട്ടുകൾ: ലിജോ പയ്യപ്പിള്ളി

Tags : Sahodaya Kalotsavam natuvisesham local news

Recent News

Up