x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഹ​രി​ത​ക​ർ​മ സേ​ന​യെ ആ​ദ​രി​ക്ക​ലും


Published: November 4, 2025 02:19 AM IST | Updated: November 4, 2025 02:19 AM IST

കൂ​വേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കു​ട്ടി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന​യെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ച​പ്പാ​ര​പ്പ​ട

ച​പ്പാ​ര​പ്പ​ട​വ്: കൂ​വേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത​ക​ർ​മ സേ​ന​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ത്തി.

ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഹ​രി​ത​ക​ർ​മ സേ​ന​യെ ആ​ദ​രി​ച്ചു.

സ​ഹ​ക​ര​ണ സം​ഘം ത​ളി​പ്പ​റ​മ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​വി. പ​വി​ത്ര​ൻ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ പെ​രു​വ​ണ, ഷൈ​മ പാ​വൂ​ർ, കൂ​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, ഒ.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, പി.​ടി. ജോ​ൺ, ടി. ​മൊ​യ്തു, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ഭാ​നു​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Harithakarma Sena natuvisesham local news

Recent News

Up