ആർജെഡി ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തൃക്കരിപ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടുമടുത്ത മുഖങ്ങൾ തന്നെ വീണ്ടും സ്ഥാനാർഥികളായി വരുന്നത് ശരിയല്ലെന്നും കഴിവുള്ള യുവാക്കളെയും സ്ത്രീകളെയും നേതൃനിരയിലേക്ക് വളർത്തിക്കൊണ്ടുവരണമെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. തനിക്ക് 58 വയസായെന്നും 60 പിന്നിട്ടാൽ നേതൃത്വത്തിൽ തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംകെ ഓഡിറ്റോറിയത്തിൽ ആർജെഡി ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ. ലോഹ്യ, എം. കുഞ്ഞമ്പാടി, ഇ.വി. ഗണേശൻ, അഹമ്മദലി കുമ്പള, സിദ്ദിഖ് അലി മൊഗ്രാൽ, ഇ.വി. ഗണേശൻ, കെ.വി. രാമചന്ദ്രൻ, പനങ്കാവ് കൃഷ്ണൻ, കെ. അമ്പാടി, വി.വി. പുരുഷോത്തമൻ, എം.ജെ. ജോയ്, സിദ്ദിഖ് റഹ്മാൻ, എൻ. രമാദേവി, ടി.വി. ഷീജ, ടി. അജിത, എം. മനു, പി.വി. തമ്പാൻ, യു.കെ. ജയപ്രകാശ്, മുഹമ്മദ് സാലി, ഇ. ബാലകൃഷ്ണൻ, കെ. ചന്ദ്രൻ, കെ.വി. മായാകുമാരി, കെ. പവിത്രൻ, എ.കെ. സുജ എന്നിവർ പ്രസംഗിച്ചു.
Tags : Shreyams Kumar natuvisesham local news