എൻഎസ്എസ് പതാക ദിനത്തിൽ ചവറ ചെറുശേരിഭാഗം കരയോഗം പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ള പതാക ഉയർത്തുന്നു.
ചവറ: നായർ സർവീസ് സൊസൈറ്റിയുടെ 111-ാമതു പതാകദിനം ചവറ ചെറുശേരിഭാഗം 2352-ാം നമ്പർ എൻഎസ്എസ് കരയോഗം ആചരിച്ചു. തട്ടാശേരിയിലെ കരയോഗ മന്ദിരത്തിനു മുന്നിൽ കരയോഗം പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള പതാകയുയർത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജി.മുരളീധരൻ പിള്ള , ജയൻ തുണ്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : NSS Local News Kollam Nattuvishesham