തൃശൂർ: നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലോത്സവമായ ‘നിസരി - 2026’ തൃശൂരിൽ 20 മുതൽ 22 വരെ നടക്കും. വിവിധ സർവകലാശാലകൾ, ഐഎച്ച്ആർഡി, ടെക്നിക്കൽ സെൽ, ആരോഗ്യ സർവകലാശാല, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഉൾപ്പെടെ 24 സെല്ലുകളിൽനിന്നുള്ള 800 പ്രതിഭകൾ മാറ്റുരയ്ക്കും.
20ന് ടൗണ്‍ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. പത്തു വേദികളിലായി മത്സരങ്ങൾ അരങ്ങേറും. ഓവറോൾ ജേതാക്കൾക്കു മുൻ എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ പ്രഫ. ഡോ. ആർ.എൻ. അൻസറിന്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫി സമ്മാനിക്കും.
സാമൂഹിക ഇടപെടലുകൾ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും സ്റ്റാളുകളും കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പയ്യന്നൂർ കോളജിലെ എൻഎസ്എസ് വോളണ്ടിയർ കെ.വി. ദേവാംഗ് തയാറാക്കിയ കലോത്സവ ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
Tags : NSS Kalotsavam thrissur r bindu