Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur

റാപ്പർ വേടന്‍റെ വിവാഹം ഇന്ന് തൃശൂരിൽ

തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് വിവാഹിതനാകും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലാണ് വിവാഹം രജിസ്റ്റർ ചെയ്യുകയെന്ന് വേടൻ അറിയിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഒഴിവാക്കാൻ വിവാഹസമയം പുറത്തുവിട്ടിട്ടില്ല.

അതേസമയം, രജിസ്ട്രാർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്‍റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത.

Kerala

തൃശൂരിൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​പ​ക​ടം

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് അ​ഞ്ച് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വെ​ളു​പ്പി​ന് 4.20നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ർ തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ല്ലൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Kerala

തൃ​ശൂ​രി​ലെ സി​പി​എം പ്രാ​ഥ​മി​ക​പ​ട്ടി​ക;സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തേ​ക്ക്

തൃ​​​​ശൂ​​​​ർ: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കു​​​​ന്നം​​​​കു​​​​ളം, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലൊ​​​​ഴി​​​​കെ സി​​​​പി​​​​എ​​​​മ്മി​​​​ലെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ച്ചേ​​​​ക്കും. ജി​​​​ല്ലാ നേ​​​​തൃ​​​​ത്വം കൈ​​​​മാ​​​​റി​​​​യ പ്രാ​​​​ഥ​​​​മി​​​​ക​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം.

പു​​​​തു​​​​ക്കാ​​​​ട് കെ.​​​​കെ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ൽ എ​​​​ൻ.​​​​കെ. അ​​​​ക്ബ​​​​ർ, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ സേ​​​​വ്യ​​​​ർ ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, മ​​​​ണ​​​​ലൂ​​​​രി​​​​ൽ മു​​​​ര​​​​ളി പെ​​​​രു​​​​നെ​​​​ല്ലി, ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ൽ യു.​​​​ആ​​​​ർ. പ്ര​​​​ദീ​​​​പ് എ​​​​ന്നി​​​​വ​​​​ർ വീ​​​​ണ്ടും ജ​​​​ന​​​​വി​​​​ധി തേ​​​​ടും. കു​​​​ന്നം​​​​കു​​​​ള​​​​ത്ത് എ.​​​​സി. മൊ​​​​യ്തീ​​​​നു പ​​​​ക​​​​രം നി​​​​ല​​​​വി​​​​ലെ സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​വി. അ​​​​ബ്ദു​​​​ൾ ഖാ​​​​ദ​​​​ർ മ​​​​ത്സ​​​​രി​​​​ച്ചേ​​​​ക്കും.

ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു ക​​​​രു​​​​ത്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കെ.​​​​വി. അ​​​​ബ്ദു​​​​ൾ ഖാ​​​​ദ​​​​റി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നും കു​​​​ന്നം​​​​കു​​​​ള​​​​ത്തു കെ.​​​​വി. ന​​​​ഫീ​​​​സ​​​​യെ ഇ​​​​റ​​​​ക്കാ​​​​നും ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ ഡോ.​​​​ആ​​​​ർ. ബി​​​​ന്ദു​​​​വി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്ബ്യൂ​​​​റോ അം​​​​ഗം എ. ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും. സി​​​​പി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്നു സീ​​​​റ്റ് വ​​​​ച്ചു​​​​മാ​​​​റി​​​​യാ​​​​ൽ തൃ​​​​ശൂ​​​​രി​​​​ലേ​​​​ക്ക് ആ​​​​ർ. ബി​​​​ന്ദു​​​​വി​​​​നെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കും. ചാ​​​​ല​​​​ക്കു​​​​ടി, തൃ​​​​ശൂ​​​​ർ എ​​​​ന്നീ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ മ​​​​ത്സ​​​​രി​​​​ച്ച സീ​​​​റ്റു​​​​ക​​​​ളും ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യു​​​​മാ​​​ണു വ​​​​ച്ചു​​​​മാ​​​​റാ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​മ്മും തൃ​​​​ശൂ​​​​രി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​മാ​​​​ണു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. തൃ​​​​ശൂ​​​​രി​​​​ൽ പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ജ​​​​യ​​​​സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ക​​​​ഷ്ടി​​​​ച്ചു ക​​​​ട​​​​ന്നു​​​​കൂ​​​​ടി​​​​യ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​നെ ഇ​​​​ക്കു​​​​റി തൃ​​​​ശൂ​​​​രി​​​​ൽ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നും ഒ​​​​രു വി​​​​ഭാ​​​​ഗം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ചാ​​​​ല​​​​ക്കു​​​​ടി മാ​​​​ത്ര​​​​മാ​​​​ണ് 2021ൽ ​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ന​​​​ഷ്ട​​​​മാ​​​​യ മ​​​​ണ്ഡ​​​​ലം. ശ​​​​ക്ത​​​​മാ​​​​യ മ​​​​ത്സ​​​​രം കാ​​​​ഴ്ച​​​​വ​​​​ച്ചാ​​​​ൽ ഇ​​​​ക്കു​​​​റി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നു മു​​​​ന്ന​​​​ണി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു.

ഒ​​​​ല്ലൂ​​​​രി​​​​ൽ കെ. ​​​​രാ​​​​ജ​​​​ൻ, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ വി.​​​​ആ​​​​ർ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, നാ​​​​ട്ടി​​​​ക​​​​യി​​​​ൽ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗീ​​​​ത ഗോ​​​​പി എ​​​​ന്നി​​​​വ​​​​ർ മ​​​​ത്സ​​​​രി​​​​ക്കും. ക​​​​യ്പ​​​​മം​​​​ഗ​​​​ല​​​​ത്ത് ഇ.​​​​ടി. ടൈ​​​​സ​​​​ണു പ​​​​ക​​​​രം മു​​​​ൻ സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ. വ​​​​ത്സ​​​​രാ​​​​ജി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​നും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു.

Kerala

സം​സ്ഥാ​ന ബ​ഡ്സ് ക​ലോ​ത്സ​വം ‘തി​ല്ലാ​ന’ തൃ​ശൂ​രി​ൽ


തൃ​​​ശൂ​​​ർ: ബ​​​ഡ്സ് സ്കൂ​​​ൾ, ബ​​​ഡ്സ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന സം​​​സ്ഥാ​​​ന ബ​​​ഡ്സ് ക​​​ലോ​​​ത്സ​​​വം ‘തി​​​ല്ലാ​​​ന’ 13നും 14​​​നും വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​ർ​​​ഷി​​​ക​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കും.

റാ​​​ന്പു​​​ക​​​ൾ, വീ​​​ൽ​​​ചെ​​​യ​​​ർ സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ നാ​​​ലു വേ​​​ദി​​​ക​​​ളി​​​ലാ​​​യി 22 മ​​​ത്സ​​​രയിന​​​ങ്ങ​​​ളി​​​ൽ അ​​​റു​​​നൂ​​​റി​​​ൽ​​​പ​​​രം പ്ര​​​തി​​​ഭ​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ക​​​ലോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ക.

നാ​​​ളെ രാ​​​വി​​​ലെ 9.30നു ​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 14നു ​​​വൈ​​​കിട്ട് 5.30നു ​​​സ​​​മാ​​​പ​​​നം മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മ്മാ​​​ന​​​വി​​​ത​​​ര​​​ണ​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്രോ​​​ഗ്രാം അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ജി​​​ഷ്ണു ഗോ​​​പ​​​ൻ, ജി​​​ല്ലാ മി​​​ഷ​​​ൻ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അ​​​ഭി​​​ജി​​​ത്ത് കെ. ​​​ദീ​​​പ​​​ക്, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ.​​​കെ. പ്ര​​​സാ​​​ദ്, ആ​​​ദ​​​ർ​​​ശ് പി. ​​​ദ​​​യാ​​​ൽ, ദീ​​​പു കെ. ​​​ഉ​​​ത്ത​​​മ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

സി​പി​എം ശൈ​ലി​യോ​ട് യോ​ജി​ക്കാ​നാ​കു​ന്നി​ല്ല; ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു  

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം പാ​ർ​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ക​ര്‍​ഷ​ക സം​ഘം മേ​ഖ​ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജോ​സ് മാ​ഞ്ഞൂ​രാ​ന്‍ ആ​ണ് പാ​ർ​ട്ടി വി​ട്ട​ത്.

സി​പി​എ​മ്മി​ന്‍റെ ശൈ​ലി​യോ​ടും തീ​രു​മാ​ന​ങ്ങ​ളോ​ടും യോ​ജി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് കൊ​ണ്ടാ​ണ് 20 വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച് പ​ഴ​യ ത​റ​വാ​ട്ടി​ലേ​ക്ക് തി​രി​ച്ച് പോ​കു​ന്ന​തെ​ന്ന് ജോ​സ് മാ​ഞ്ഞൂ​രാ​ന്‍ പ​റ​ഞ്ഞു.

ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വെ​ള്ളാ​ഞ്ചി​റ സ്വ​ദേ​ശി​യാ​ണ് ജോ​സ് മാ​ഞ്ഞൂ​രാ​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം തി​രി​ച്ച് പി​ടി​ച്ച കോ​ണ്‍​ഗ്ര​സി​ന് ക​രു​ത്ത് പ​ക​രു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വ്

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 58കാ​ര​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും. വാ​ടാ​ന​പ്പ​ള്ളി വി​ല്ലേ​ജ് ന​ടു​വി​ല്‍​ക്ക​ര ആ​ല​ത്തി കു​മാ​ര​നെ ആ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സി​ൽ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം നാ​ല് മാ​സം കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2024 ഏ​പ്രി​ലി​ല്‍ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 23ഓ​ളം രേ​ഖ​ക​ളും മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.

Kerala

ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി ത​ർ​ക്കം; തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി

തൃ​ശൂ​ർ: ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 13 കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ധ​വ​ള പ​ത്രം ഇ​റ​ക്കാ​നു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഒ​രു​മി​ച്ചി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് പി​ന്നീ​ട് വി​ട്ട​യ​ച്ചു. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ല്‍​ക്ക​ര പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് പ​ണി​ക്ക​ശേ​രി അ​മ​ര്‍ തേ​ജ​സ് (26) ആ​ണ് കേ​സി​ലെ പ്ര​തി.

ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​മ​ർ തേ​ജ​സി​ന് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1,40,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം 14 മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 30 ഓ​ളം രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പീ​ച്ചി​യി​ൽ വ​ന​ത്തി​ൽ​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​യി​ലാ​ടും​പാ​റ സ്വ​ദേ​ശി ഷി​ജു​വാ​ണ് (35) മ​രി​ച്ച​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഷി​ബു​വി​നൊ​പ്പം നാ​ല് പേ​രു​ണ്ടാ​യി​രു​ന്നു. കാ​ട്ടാ​ന​യെ ക​ണ്ട​തോ​ടെ മ​റ്റു​ള്ള​വ​ർ ചി​ത​റി​യോ​ടു​ക​യും ഷി​ബു​വി​നെ ആ​ന ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഷി​ബു​വി​ന്‍റെ മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

ശക്തൻ മാർക്കറ്റിൽ മോഷണം; സിസിടിവിയിൽ മറ്റൊരു കടയിലെ തൊഴിലാളി

തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്‍റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്‍റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.

District News

തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റം


തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി നാ​ലി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഫാ. ​മൂ​ല​ൻ ജോ​ൺ: റി​ട്ട​യ​ർ​മെ​ന്‍റ്, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. ചി​റ്റി​ല​പ്പി​ള്ളി ജോ​ൺ: വി​കാ​രി പെ​രി​ങ്ങോ​ട്ടു​ക​ര, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​പി​ടി​യ​ത്ത് ജി​ജോ: വി​കാ​രി പൂ​ത്ത​റ​ക്ക​ൽ, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​ആ​ക്കാ​മ​റ്റ​ത്തി​ൽ ഷോ​ണ്‍​സ​ൺ: മെ​ൽ​ബ​ണ്‍ രൂ​പ​ത​യി​ൽ സേ​വ​ന​ത്തി​ന് അ​നു​മ​തി, ഫാ. ​പാ​റ​യി​ൽ ഷി​ന്‍റോ: വി​കാ​രി അ​ഞ്ഞൂ​ർ, ഫാ. ​വാ​ഴ​പ​റ​ന്പി​ൽ ക്ല​മ​ന്‍റ് : വി​കാ​രി ത​ല​ക്കോ​ട്ടു​ക​ര, ക​പ്ലോ​ൻ എ​ഫ്എ​സ്എം ആ​ൻ​ഡ് എ​സ്എ​ബി, ഫാ. ​ചി​റ​മ്മ​ൽ ഏ​ബി​ൾ: വി​കാ​രി മ​ണ​ലാ​ടി, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​തൊ​റ​യ​ൻ സി​ന്‍റോ: വി​കാ​രി വാ​ടാ​ന​പ്പി​ള്ളി, ക​പ്ലോ​ൻ എ​ഫ്എ​സ്എം, ഫാ. ​വെ​ള്ള​റ ആ​ൻ​സി​ൽ: വി​കാ​രി പൂ​മ​ല, ക​പ്ലോ​ൻ സി​എ​ച്ച​എ​ഫ്, ഫാ. ​ചി​റ​മ്മ​ൽ ഡേ​വി​സ് ജൂ​ണി​യ​ർ: പ്രോ-​വി​കാ​രി കൈ​പ്പ​റ​ന്പ്, ഫാ. ​അ​ന്തി​ക്കാ​ട​ൻ ജോ​ണ്‍​സ​ൺ: വി​കാ​രി ത​ണ്ടി​ലം, ക​പ്ലോ​ൻ എ​സ്ജെ​എ​സ്എം​എ​സ്, ഡ​യ​റ​ക്ട​ർ ലീ​ജി​യ​ൻ ഓ​ഫ് മേ​രി, ഫാ. ​മൂ​ക്ക​ൻ റോ​യ്: വി​കാ​രി വി​ജ​യ​പു​രം (ചേ​റൂ​ർ), ക​പ്ലോ​ൻ ദി​വ്യ​ഭ​വ​ൻ സി​എം​സി


ഫാ. ​ഇ​ഞ്ചോ​ടി​ക്കാ​ര​ൻ ജെ​യിം​സ്: വി​കാ​രി പ​റ​വ​ട്ടാ​നി, ക​പ്ലോ​ൻ എ​ഫ്സി​സി​എ​സ്, ഫാ. ​വെ​ട്ട​ത്ത് സെ​ബാ​സ്റ്റ്യ​ൻ: വി​കാ​രി അ​മ്മാ​ടം, ക​പ്ലോ​ൻ സി​എം​സി, ഫാ. ​കൂ​ത്തൂ​ർ ഫ്രാ​ൻ​സി​സ്: വി​കാ​രി ചേ​ർ​പ്പ്, ക​പ്ലോ​ൻ എ​ഫ്സി​സി​എ​സ്, ഫാ. ​പി​ണ്ടി​യാ​ൻ പ്രി​ൻ​സ്: വി​കാ​രി മ​ങ്ങാ​ട്, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​കൊ​ള​ന്പ്ര​ത്ത് ഡി​ക്സ​ണ്‍: വി​കാ​രി വ​രാ​ക്ക​ര നോ​ർ​ത്ത്, ക​പ്ലോ​ൻ എം​എ​സ്എം​ഐ, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി അ​ജി​ത്ത്: വി​കാ​രി മാ​ട​ക്ക​ത്ര, നോ​ട്ട​റി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി, ഫാ. ​വൈ​ക്കാ​ട​ൻ ജോ​സ​ഫ്: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ സേ​വ​നാ​നു​മ​തി, ഫാ. ​ക​വ​ല​ക്കാ​ട്ട് സെ​ബി: വി​കാ​രി ചേ​രും​കു​ഴി, ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ്, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ജി​ജോ: വി​കാ​രി കു​ണ്ട​ന്നൂ​ർ, ക​പ്ലോ​ൻ എ​ഫ്എം​ഡി​എ, യു​എം​ഐ, ഫാ. ​പാ​ല​ത്തി​ങ്ക​ൽ പോ​ൾ​സ​ണ്‍: വി​കാ​രി ചെ​ങ്ങാ​ലൂ​ർ, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​പി​ണ്ടി​യാ​ൻ പോ​ൾ വി​കാ​രി തി​രൂ​ർ, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​ചെ​റു​വ​ത്തൂ​ർ വി​ൻ​സെ​ന്‍റ്: വി​കാ​രി മു​ക്കാ​ട്ടു​ക​ര കൂ​ടി, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്.

ഫാ. ​വ​ട​ക്ക​ൻ ജോ​ബ്: വി​കാ​രി ആ​ൻ​ഡ് ഫൊ​റോ​ന വി​കാ​രി പ​ഴു​വി​ൽ, ക​പ്ലോ​ൻ എ​ഫ്സി​സി​എ​സ്, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ജോ​സ​ഫ്: വി​കാ​രി മ​ര​ത്താ​ക്ക​ര, ക​പ്ലോ​ൻ എ​ഫ്സി​സി​എ​സ്, സി​പി​എ​സ്, ഫാ. ​മു​ത്തു​പ്പീ​ടി​ക റാ​ഫേ​ൽ: വി​കാ​രി പു​ത്ത​ൻ​പീ​ടി​ക, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​അ​രി​ന്പൂ​ർ ജോ​ണ്‍​സ​ണ്‍: വി​കാ​രി നി​ർ​മ​ല​പു​രം, ക​പ്ലോ​ൻ സി​എ​സ്‌​സി

പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ഫാ. ​ത​ര​ക​ൻ ഫ്രാ​ൻ​സി​സ്: വി​കാ​രി തി​രു​ത്തി​പ്പ​റ​ന്പ്, ക​പ്ലോ​ൻ എ​ഫ്എം​എ, ഫാ. ​താ​ണി​ശേ​രി റാ​ഫേ​ൽ: വി​കാ​രി ക​ല്ലൂ​ർ പ​ടി​ഞ്ഞാ​റ്, ക​പ്ലോ​ൻ സി​എ​സ് സി, ​ഫാ. തെ​ക്കും​പു​റം ജെ​യ്സ​ണ്‍: വി​കാ​രി ആ​ൻ​ഡ് ഫൊ​റോ​ന വി​കാ​രി വേ​ലൂ​ർ, വി​കാ​രി പ​ഴ​യ​ങ്ങാ​ടി, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​ചൂ​ണ്ട​ൽ തോ​മ​സ്: വി​കാ​രി ഏ​നാ​മ്മാ​വ്, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ബൈ​ജു: വി​കാ​രി ചൊ​വ്വ​ന്നൂ​ർ, ക​പ്ലോ​ൻ സി​എ​സ്‌​സി​എ​സ്, ഫാ. ​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആ​ന്‍റോ: വി​കാ​രി വെ​ട്ടു​ക്കാ​ട്, ക​പ്ലോ​ൻ എ​സ്ജെ​ബി, ഫാ. ​പു​ത്തൂ​ർ സെ​ബി: വി​കാ​രി എ​ര​നെ​ല്ലൂ​ർ, ക​പ്ലോ​ൻ എ​സ്എ​ൽ​എം​ഐ, ഫാ. ​തേ​ക്കാ​ന​ത്ത് പോ​ൾ: വി​കാ​രി, ഫൊ​റോ​ന വി​കാ​രി പ​റ​പ്പൂ​ർ, ക​പ്ലോ​ൻ സി​എം​സി ആ​ൻ​ഡ് എ​സി.

ഫാ. ​ചെ​റ​യ​ത്ത് ഡേ​വി​സ് ജൂ​ണി​യ​ർ: വി​കാ​രി, ഫൊ​റോ​ന വി​കാ​രി പു​തു​ക്കാ​ട് സി​എം​സി, എ​സ്എ​ബി​എ​സ്, എ​സ്കെ​ഡി., ഫാ. ​പൂ​വ്വ​ത്തു​ക്കാ​ര​ൻ ജോ​സ​ഫ്: വി​കാ​രി വേ​ലൂ​പ്പാ​ടം, ക​പ്ലോ​ൻ എ​സ്എ​ബി​എ​സ്, സി​എം​സി, ഫാ. ​ത​ട്ടി​ൽ ട്രെ​ജി​ൻ: കോ​ർ​ഡി​നേ​റ്റ​ർ, അ​സി. ഡ​യ​റ​ക്ട​ർ ബൈ​ബി​ൾ പ്രേ​ഷി​ത​ത്വം, ക​പ്ലോ​ൻ സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, താ​മ​സം ക്രൈ​സ്റ്റ് വി​ല്ല, ഫാ. ​മു​രി​ങ്ങാ​ത്തേ​രി ഗ്രി​ജോ: വി​കാ​രി പ​ല്ലി​ശേ​രി, ക​പ്ലോ​ൻ സി​എ​സ് സി, ​ഫാ. പു​ത്തി​രി ഫ്രാ​ങ്കോ: വി​കാ​രി ത​യ്യൂ​ർ, ക​പ്ലോ​ൻ എ​സ്എ​ബി​എ​സ്, ഫാ. ​പാ​വ​ർ​ട്ടി​ക്കാ​ര​ൻ ജോ​ണ്‍: വി​കാ​രി മു​ണ്ട​ത്തി​ക്കോ​ട്, ക​പ്ലോ​ൻ സി​എ​സ്‌​സി​എ​സ്, ഫാ. ​മാ​റോ​ക്കി ഡെ​ന്നി​സ്: വി​കാ​രി മ​രോ​ട്ടി​ച്ചാ​ൽ, സി​എ​സ്എ​ൻ, എ​സ്എ​ബി​എ​സ്, ഫാ. ​വി​ത​യ​ത്തി​ൽ റി​ജോ: വി​കാ​രി ആ​റ്റു​പു​റം, ഫാ. ​ചെ​ര​ടാ​യി ജി​യോ: വി​കാ​രി പു​തു​രു​ത്തി, ക​പ്ലോ​ൻ എ​സ്ഡി​വി, ഫാ. ​വെ​ട്ട​ത്ത് മാ​ത്യു: വി​കാ​രി ക​ണ്ണം​കു​ള​ങ്ങ​ര, ക​പ്ലോ​ൻ സി​എ​സ്‌​സി കൂ​ടി, ഫാ. ​കു​രി​ശ്ശേ​രി ഇ​ട്ട്യേ​ച്ച​ൻ: വി​കാ​രി ഒ​ല്ലൂ​ക്ക​ര, ക​പ്ലോ​ൻ സി​എം​സി, ഒ​പി, സി​എ​സ്എം, ഫാ. ​എ​ട​ക്ക​ള​ത്തൂ​ർ തോ​മ​സ്: വി​കാ​രി അ​ത്താ​ണി, ക​പ്ലോ​ൻ ജെ​എം​ജെ.

ഫാ. ​അ​റ​ങ്ങാ​ശ്ശേ​രി സ​ലീ​ഷ്: വി​കാ​രി ത​ങ്ങാ​ലൂ​ർ, ക​പ്ലോ​ൻ ഡി​പി​എം, ഫാ. ​പ​ടി​ഞ്ഞാ​ക്ക​ര അ​ഭി​ജി​ത്ത്: വി​കാ​രി പാ​ലാ​ഴി, പു​തു​ക്കാ​ട് ഇ​ട​വ​ക​യി​ലെ സ​ഹാ​യി, ഫാ. ​നാ​യ​ങ്ക​ര പ്രി​ൻ​സ്: പ​ഠ​നാ​വ​ധി, താ​മ​സം സെ​ന്‍റ് ക്രി​സ്റ്റീ​ന ഹോം ​പു​ല്ല​ഴി, ഫാ. ​വെ​ളി​യ​ൻ സെ​ബി: വി​കാ​രി മാ​ന്ദാ​മം​ഗ​ലം, മീ​ഡി​യ ക​ത്തോ​ലി​ക്ക അം​ഗം, ഫാ. ​ആ​ളൂ​ർ ജോ​ഷി: ന​ട​ത്തു​വി​കാ​രി പ​തി​യാ​രം ഒ​ഴി​വാ​യി, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​യ് ജൂ​ണി​യ​ർ: വി​കാ​രി പ​തി​യാ​രം, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ നി​ർ​മ​ൽ: സ്പി​രി​ച്വ​ൽ ഫാ​ദ​ർ സെ​ന്‍റ് പോ​ൾ ഗു​രു​കു​ലം, വി​കാ​രി തി​രു​വി​ല്വാ​മ​ല, ക​പ്ലോ​ൻ എ​സ്കെ​ഡി, പ്രൊ​ക്യു​റേ​റ്റ​ർ ആ​ൻ​ഡ് ലോ​ക്ക​ൽ മാ​നേ​ജ​ർ തി​രു​വി​ല്വാ​മ​ല എ​സ്റ്റേ​റ്റ്, ഫാ. ​കി​ട​ങ്ങ​ൻ ജോ​ണ്‍: ന​ട​ത്തു​വി​കാ​രി അ​ന്തി​ക്കാ​ട്, ക​പ്ലോ​ൻ ഹോ​ളി ക്രോ​സ് ഒ​ഴി​വാ​യി.


ഫാ. ​വേ​ലൂ​ക്കാ​ര​ൻ തോ​മ​സ്: വി​കാ​രി അ​ന്തി​ക്കാ​ട്, ക​പ്ലോ​ൻ ഹോ​ളി ക്രോ​സ്, ഫാ. ​ചി​റ​മ്മ​ൽ ചാ​ക്കോ: വി​കാ​രി സ​രി​ത​പു​രം കൂ​ടി, ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ഡെ​ബി​ൻ: ന​ട​ത്തു​വി​കാ​രി വ​ര​വൂ​ർ കൂ​ടി., ഫാ. ​മ​ന​യ​ത്ത് സെ​ബാ​സ്റ്റ്യ​ൻ: വി​കാ​രി പ​ര​ക്കാ​ട്, ഫാ. ​മാ​ളി​യ​മ്മാ​വ് പോ​ൾ: ജൂ​ബി​ലി പാ​സ്റ്റ​റ​ൽ കെ​യ​ർ ടീം ​അം​ഗം കൂ​ടി, ബ​ലി​യ​ർ​പ്പ​ണം എ​സ്എ​ൻ​ഡി​എ​സ് ലൂ​ർ​ദ്പു​രം, താ​മ​സം ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​ർ, ഫാ. ​ഊ​ക്ക​ൻ വ​ർ​ഗീ​സ്: വി​കാ​രി മ​ന​ക്കൊ​ടി, ഫാ. ​മ​രോ​ട്ടി​ക്ക​ൽ അ​ല​ക്സ്: വി​കാ​രി ചി​റ​ക്കേ​ക്കോ​ട്, ക​പ്ലോ​ൻ എ​സ്എ​ബി, ക​ണ്‍​വീ​ന​ർ പി​എ​സി​ടി കൂ​ടി, ഫാ. ​താ​ണി​ക്ക​ൽ പോ​ൾ: ചി​കി​ത്സാ​വ​ധി; താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. ചി​റ്റി​ല​പ്പി​ള്ളി ലി​ജോ: ന​ട​ത്തു​വി​കാ​രി തൃ​ശൂ​ർ സെ​ന്‍റ് ആ​ൻ​സ്, ക​പ്ലോ​ൻ സി​എം​സി, എ​സ്എ​ൽ​എം​ഐ, അ​സി. ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​ർ സെ​ന്‍റ് ആ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഡി​സ്ട്രി​ബ്യൂ​ട്ട​ർ ഫ്രാ​ൻ​സി​സ്ക​ൻ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഒ​ഴി​വാ​യി.

ഫാ. ​എ​ട​ക്കു​ള​ത്തൂ​ർ ജോ​ർ​ജ്: വി​കാ​രി തൃ​ശൂ​ർ സെ​ന്‍റ് ആ​ൻ, ക​പ്ലോ​ൻ സി​എം​സി, എ​സ്എ​ൽ​എം​ഐ, അ​സി. ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​ർ സെ​ന്‍റ് ആ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഡി​സ്ട്രി​ബ്യൂ​ട്ട​ർ ഫ്രാ​ൻ​സി​സ്ക​ൻ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ്, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് ആ​ന്‍റോ: വി​കാ​രി വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന്, ക​പ്ലോ​ൻ എം​എ​സ്എം​ഐ, എ​സ്ജി, ഫാ. ​ക​ണ്ണ​മു​ണ്ട​യി​ൽ ബി​ജു സി​എം​എ​ഫ്: വി​കാ​രി മു​ല്ല​ക്ക​ര, ക​പ്ലോ​ൻ സി​എ​സ്‌​സി ഒ​ഴി​വാ​യി; മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി​യി​ലെ സേ​വ​നം തു​ട​രു​ന്നു.


ഫാ. ​ച​ക്കും​പീ​ടി​ക തോ​മ​സ്: വി​കാ​രി മു​ല്ല​ക്ക​ര, ക​പ്ലോ​ൻ സി​എ​സ്‌​സി, ഫാ. ​ചി​റ​മ്മ​ൽ ജോ​ളി: ചി​കി​ത്സാ​വ​ധി, താ​മ​സം സെ​ന്‍റ് ജോ​സ​ഫ്സ് പ്രീ​സ്റ്റ് ഹോം, ​ഫാ. ത​ളി​യ​ത്ത് നി​ബി​ൻ: വി​കാ​രി ചി​റ്റി​ല​പ്പി​ള്ളി, ക​പ്ലോ​ൻ എ​സ്ഡി, ഫാ. ​പു​ത്തൂ​ർ ജോ​ബി: വി​കാ​രി വാ​ക; വി​കാ​രി വെ​ള്ള​ക്കാ​രി​ത്ത​ടം ഒ​ഴി​വാ​യി, ഫാ. ​രാ​യ​പ്പ​ൻ ആ​ന്‍റോ: വി​കാ​രി വെ​ള്ള​ക്കാ​രി​ത്ത​ടം, അ​സി. ആ​ർ​ക്കെ​വി​സ്റ്റ്, ഫാ. ​ക​രി​പ്പേ​രി വ​ർ​ഗീ​സ്: എ​വു​പ്രാ​സ്യാ മി​ഷ​നാ​യി അ​വ​ധി, താ​മ​സം വി​യാ​നി ഭ​വ​ൻ, ഫാ. ​കു​രു​തു​കു​ള​ങ്ങ​ര ആ​ന്‍റ​ണി: വി​കാ​രി ക​ണ്ണാ​റ, ക​പ്ലോ​ൻ എ​ഫ്സി​സി, ഫാ. ​താ​ണി​ക്ക​ൽ മ​നോ​ജ്: വി​കാ​രി പൂ​ങ്കു​ന്നം, ക​പ്ലോ​ൻ സി​എ​സ് സി, ​ഫാ. ചി​രി​യ​ങ്ക​ണ്ട​ത്ത് പ്രി​ൻ​സ്: വി​കാ​രി പാ​റ​ന്നൂ​ർ ആ​ൻ​ഡ് ചി​റ​നെ​ല്ലൂ​ർ, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്
ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജെ​യ്സ​ണ്‍: സ്പി​രി​ച്വ​ൽ ഫാ​ദ​ർ സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, ഫാ. ​കു​റ്റി​ക്കാ​ട്ട് ജി​ന്‍റോ: വി​കാ​രി വ​രാ​ക്ക​ര സൗ​ത്ത്, ക​പ്ലോ​ൻ സി​എ​സ്എം, ഫാ. ​ചു​ങ്ക​ത്ത് മി​ഥു​ൻ: വി​കാ​രി എ​ള​നാ​ട്, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ്, ഫാ. ​ക​ല്ലി​ങ്ക​ൽ​ക്കു​ടി​യി​ൽ ജി​മ്മി: കെ​നി​യ​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​തി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​വ​ധി,

ഫാ. ​ക​ള്ളി​ക്കാ​ട​ൻ സ്റ്റാ​ർ​സ​ണ്‍: വി​കാ​രി പൊ​ന്നൂ​ക്ക​ര, ക​പ്ലോ​ൻ എ​സ്എം​സി, സി​എ​സ്എം, ഫാ. ​ക​രേ​പ​റ​ന്പ​ൻ സി​ന്‍റോ: വി​കാ​രി പു​ല്ലം​ക​ണ്ടം ഒ​ഴി​വാ​യി, ഫാ. ​കി​ഴ​ക്കേ​ക​ണ്ണ​ൻ​ചി​റ ഫ്രി​ന്‍റോ: അ​സി. ഡ​യ​റ​ക്ട​ർ ജെ​എം​എം​സി​എ​ച്ച്, വി​കാ​രി പു​ല്ലം​ക​ണ്ടം, ഫാ. ​ക​ട​പ്പൂ​രാ​ൻ ജോ​ബി: വി​കാ​രി ത​ങ്ങാ​ലൂ​ർ നോ​ർ​ത്ത് ഒ​ഴി​വാ​യി, ഫാ. ​മു​ള്ള​ക്ക​ര ടെ​റി​ൻ: വി​കാ​രി ത​ങ്ങാ​ലൂ​ർ നോ​ർ​ത്ത് കൂ​ടി, ഫാ. ​മ​ങ്ങാ​ട്ടി​ള​യ​ൻ ജോ​മോ​ൻ: പ​ഠ​നാ​വ​ധി, താ​മ​സം മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി, ഫാ. ​കൊ​ള്ള​ന്നൂ​ർ അ​ജി​ത്ത്: ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ് പ്രൊ​ക്യു​റേ​റ്റ​ർ, ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം, ക​പ്ലോ​ൻ കു​രി​യ​ച്ചി​റ സി​എം​സി സെ​ന്‍റ് പോ​ൾ​സ്, ഫാ. ​ഊ​ക്ക​ൻ തോ​മ​സ്: പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് കാ​ക്ക​ശേ​രി, ഫാ. ​താ​ണി​ക്ക​ൽ ജോ​മോ​ൻ: ഹൊ​സൂ​ർ രൂ​പ​ത​യി​ൽ സേ​വ​ന​ത്തി​ന് അ​നു​മ​തി.
ഫാ. ​വ​ട​ക്ക​ൻ സാ​ജ​ൻ: ഡ​യ​റ​ക്ട​ർ യൂ​ത്ത് മി​നി​സ്ട്രി കൂ​ടി; ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം ഒ​ഴി​വാ​യി., ഫാ. ​മാ​ളി​യേ​ക്ക​ൽ സ​ന​ൽ: മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ​യി​ൽ സേ​വ​ന​ത്തി​ന് അ​നു​മ​തി, ഫാ. ​ത​യ്യാ​ല​ക്ക​ൽ ഫ്ളെ​ർ​ജി​ൻ: ക​പ്ലോ​ൻ സി​എം​സി കൃ​പാ​തീ​ർ​ഥം കൂ​ടി; വാ​ർ​ഡ​ൻ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഒ​ഴി​വാ​യി, ഫാ. ​ത​ര​ക​ൻ റോ​ജ​ർ: വാ​ർ​ഡ​ൻ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് കൂ​ടി, ബ​ലി​യ​ർ​പ്പ​ണം സി​എം​സി ചേ​ല​ക്കോ​ട്ടു​ക​ര,
എ​ഡി​പി​ഒ​പി: ഫാ. ​വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ ജോ​ഷി (ക​ണ്‍​വീ​ന​ർ), ഫാ. ​പ​ള്ളി​ക്കു​ന്ന​ത്ത് ഫ്രാ​ൻ​സി​സ്, ഫാ. ​മാ​ളി​യ​മ്മാ​വ് പോ​ൾ, ഫാ. ​കൊ​ള്ള​ന്നൂ​ർ അ​ജി​ത്ത്.

ഫാ. ​ക​വ​ല​ക്കാ​ട്ട് ഫ്രാ​ങ്കോ : കോ​ർ​ഡി​നേ​റ്റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡെ​സ്ക് ഒ​ഴി​വാ​യി, ഫാ. ​ഓ​ല​പ്പു​ര​യ്ക്ക​ൽ റി​ൻ​ജോ: ഐ​ടി കോ​ർ​ഡി​നേ​റ്റ​ർ, കോ​ർ​പ​റേ​റ്റ് എ​ജു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി കൂ​ടി, ഫാ. ​വ​ള്ളൂ​പ്പാ​റ ജീ​ജോ: ഡ​യ​റ​ക്ട​ർ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഒ​ഴി​വാ​യി, ഫാ. ​പ​ള്ളി​ക്കു​ന്ന​ത്ത് ഫ്രാ​ൻ​സി​സ് : ഡ​യ​റ​ക്ട​ർ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്, ബ​ലി​യ​ർ​പ്പ​ണം അ​സീ​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് കൂ​ടി, ഫാ. ​കാ​ക്ക​ശ്ശേ​രി ടോ​ണി: അ​വ​ധി തു​ട​രു​ന്നു.

ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ദി​ജോ: സെ​ക്ര​ട്ട​റി പി​എ​സി​ടി കൂ​ടി, ഫാ. ​ത​ച്ചോ​ത്ത് അ​ജി​ത്ത്: മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ ദീ​പി​ക കൂ​ടി, ഫാ. ​കു​ന്ന​പ്പി​ള്ളി ടെ​ൻ​സ്: അ​സി. ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സാ​ന്ത്വ​നം ഒ​ഴി​വാ​യി, ഫാ. ​കു​റ്റി​ക്കാ​ട്ട് ജി​സോ: മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി ഡി​ഫ​ൻ​ഡ​ർ ഓ​ഫ് ബോ​ണ്ട്, താ​മ​സം ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ്, ഫാ. ​മു​രി​ങ്ങാ​ത്തേ​രി സി​ജോ: ഡ​യ​റ​ക്ട​ർ മ​ന​ക്കൊ​ടി സാ​വി​യോ ഹോം, ​ഫാ. ആ​ല​പ്പാ​ട​ൻ ഫി​ജോ: ക​പ്ലോ​ൻ എം​ഐ എ​ഫ്സി​സി കൂ​ടി


ഫാ. ​ചാ​ലി​ശേ​രി ലി​ജോ: ക​പ്ലോ​ൻ മ​ണ്ണു​ത്തി സി​എ​ച്ച്എ​ഫ് ജ​ന​റ​ലേ​റ്റ് കൂ​ടി, ഫാ. ​ചി​രി​യ​ങ്ക​ണ്ട​ത്ത് ഷി​ജോ: ക​പ്ലോ​ൻ ചേ​റൂ​ർ സി​എം​സി സെ​ന്‍റ് സേ​വി​യേ​ഴ്സ് കൂ​ടി, ഫാ. ​ക​രേ​ര​ക്കാ​ട്ടി​ൽ അ​ൽ​ജോ: ക​പ്ലോ​ൻ സി​എം​സി സേ​ക്ര​ഡ് ഹാ​ർ​ട്ട് കൂ​ടി, മോ​ൺ. കോ​നി​ക്ക​ര ജോ​സ് ജൂ​ണി​യ​ർ: ബ​ലി​യ​ർ​പ്പ​ണം സി​എ​ച്ച്എ​ഫ് മു​ക്കാ​ട്ടു​ക​ര കൂ​ടി, മോ​ൺ. കൂ​നം​പ്ലാ​ക്ക​ൽ ജെ​യ്സ​ണ്‍: ക​പ്ലോ​ൻ അ​സീ​സി എ​ഫ്സി​സി കൂ​ടി, ഫാ. ​കൂ​ത്തൂ​ർ അ​നീ​ഷ്: ബ​ലി​യ​ർ​പ്പ​ണം കൂ​ർ​ക്ക​ഞ്ചേ​രി സി​എ​സ്‌​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് കൂ​ടി, ഫാ. ​കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ൽ സി​ജോ​ണ്‍: ക​പ്ലോ​ൻ സി​എ​സ്എം കൂ​ട്ടാ​ല കൂ​ടി, ഫാ. ​മാ​ളി​യേ​ക്ക​ൽ ജി​ജോ: ക​പ്ലോ​ൻ എ​സ്കെ​ഡി തോ​ട്ട​ത്തി​ൽ ലൈ​ൻ കൂ​ടി, ഫാ. ​മ​ണ്ടും​പാ​ൽ ടൈ​സ​ണ്‍: ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ് നോ​വി​ഷ്യ​റ്റ് ഹൗ​സ് മു​ള​യം കൂ​ടി, ഫാ. ​പു​ളി​ക്ക​ൻ പോ​ൾ: ക​പ്ലോ​ൻ എ​സ്എം​സി മു​ള​യം കൂ​ടി.


ഫാ. ​തൈ​ക്കാ​ട്ടി​ൽ സൈ​ജോ: ക​പ്ലോ​ൻ സി​എ​സ്എം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ആ​ൻ​ഡ് ഹോ​ളി സ്പി​രി​റ്റ് കൂ​ടി, ഫാ. ​ത​ല​ക്കോ​ട​ൻ ഡൊ​മി​നി​ക്: ക​പ്ലോ​ൻ യു​എം​ഐ, സി​എ​സ്എം സ്നേ​ഹ​ഭ​വ​ൻ കൂ​ടി, ഫാ. ​താ​ഴ​ത്ത് ജി​ക്സ​ണ്‍: ക​പ്ലോ​ൻ എ​സ്എ​ൻ​ഡി​എ​സ് ജ​ന​റ​ലേ​റ്റ് കൂ​ടി, ഫാ. ​തെ​ക്കി​നി​യ​ത്ത് ജി​യോ: ക​പ്ലോ​ൻ മ​ണ്ണു​ത്തി സി​എ​സ്എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ആ​ൻ​ഡ് മ​റ്റു​മ​ഠ​ങ്ങ​ൾ, ഫാ. ​വാ​ഴ​പ്പി​ള്ളി ബി​ൽ​ജു: ക​പ്ലോ​ൻ സി​എം​സി ശാ​ന്തി​ധാം കൂ​ടി, ഫാ. ​വാ​ഴ​പ്പി​ള്ളി ട്വി​ങ്കി​ൾ: ക​പ്ലോ​ൻ പ​ട​വ​രാ​ട് എ​ഫ്സി​സി പാ​വ​നാ​ത്മ, ബ​ലി​യ​ർ​പ്പ​ണം എ​ഫ്സി​സി സെ​ന്‍റ് തെ​രേ​സ കൂ​ടി, ഫാ. ​കാ​വു​ങ്ക​ൽ ഡേ​വി​സ് എം​എ​സ് ടി: ​ക​പ്ലോ​ൻ സി​എ​സ്എം കൂ​ട്ടാ​ല ഒ​ഴി​വാ​യി, ഫാ. ​അ​ഞ്ചു​പ​ങ്കി​ൽ ജോ​ബി​ൻ ജോ​ർ​ജ് എം​ഐ : ക​പ്ലോ​ൻ സി​എ​സ്എ​സ് പ്രേ​ഷി​ത​ഭ​വ​ൻ ഒ​ഴി​വാ​യി, ഫാ. ​ക​ല്ലൂ​ക്കാ​ര​ൻ ജോ​ർ​ജ് സി​എം​ഐ: ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ് മ​ഡോ​ണ, ഫാ. ​കൊ​ള​ന്പ്ര​ത്ത് മാ​ർ​ട്ടി​ൻ: ക​പ്ലോ​ൻ എ​സ്എം​സി ചേ​റൂ​ർ കൂ​ടി.

ഫാ. ​കാ​വു​ങ്ക​ൽ ഡേ​വി സി​എം​ഐ: ക​പ്ലോ​ൻ സി​എം​സി തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ്, ഫാ. ​തോ​ണി​ക്കു​ഴി​യി​ൽ ജോ​യ്സ് ഫ്രാ​ൻ​സി​സ് എ​സ്ഡി​ബി: ക​പ്ലോ​ൻ സി​എ​സ്എ​സ് ജ​ന​റ​ലേ​റ്റ്, ഫാ. ​പ​യ്യ​പ്പി​ള്ളി റി​ന്‍റോ: ചി​യ്യാ​രം വി​ജ​യ​മാ​ത ഇ​ട​വ​ക​യി​ൽ സ​ഹാ​യി, ഹോ​പ്പ്- മി​നി​സ്ട്രി ഫോ​ർ ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ: ഫാ. ​ജോ​ജു ആ​ളൂ​ർ, ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, ഫാ. ​ടോ​ണി അ​രി​ന്പൂ​ർ, ഫാ. ​ഡെ​റി​ൻ അ​രി​ന്പൂ​ർ.

സ​ഹ​വി​കാ​രി​മാ​ർ

ഫാ. ​ഐ​നി​ക്ക​ൽ എ​ഡ്വി​ൻ: വേ​ലൂ​പ്പാ​ടം, ഫാ. ​ഐ​നി​ക്ക​ൽ ജോ​ബി​ൻ: അ​രി​ന്പൂ​ർ, ഫാ. ​അ​ക്ക​ര​പ​റ​ന്പി​ൽ ലി​ൻ​സ​ണ്‍: വി​ശാ​ഖ​പ​ട്ട​ണം മി​ഷ​ൻ, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ ജോ​ഫി​ൻ: അ​മ്മാ​ടം കൂ​ടി, ഫാ. ​അ​ക്ക​ര​പ്പ​ട്ട്യേ​ക്ക​ൽ ജീ​സ്: കു​രി​യ​ച്ചി​റ, ഫാ. ​ആ​ല​പ്പാ​ട്ട് ജി​യോ: പ​ഠ​നാ​വ​ധി, താ​മ​സം സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, ക​പ്ലോ​ൻ സി​എ​ച്ച്എ​ഫ് മ​റി​യം ത്രേ​സ്യ നി​ല​യം, ഫാ. ​അ​പ്പ​ക്കോ​ട്ടി​ൽ എ​ഡ്വി​ൻ ജോ​ർ​ജ്: തൃ​ശൂ​ർ ബ​സി​ലി​ക്ക 2, ഫാ. ​അ​രി​ന്പൂ​ർ ഡെ​റി​ൻ: മു​ണ്ടൂ​ർ, ഫാ. ​ഐ​നി​ക്ക​ൽ നോ​ബി​ൾ: പു​തു​ക്കാ​ട്, ഫാ. ​ബ്ര​ഹ്മ​കു​ളം ജോ​സ​ഫ്: വെ​ണ്ടോ​ർ.

ഫാ. ​ചാ​ഴൂ​ർ അ​മ​ൽ: പാ​വ​റ​ട്ടി 2, ഫാ. ​ചെ​മ്മ​ണ്ണൂ​ർ ജീ​സ്മോ​ൻ: വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന്, ഫാ. ​ചെ​റു​താ​ണി​ക്ക​ൽ ഫ്രാ​ങ്കോ ഫ്രോ​ണി​സ്: പാ​വ​റ​ട്ടി 1, ഫാ. ​ചെ​റു​താ​ണി​ക്ക​ൽ പ്രി​ൻ​സ്: പെ​രി​ഞ്ചേ​രി, ഫാ. ​ചി​റ​മ്മ​ൽ ഇ​ലോ​യ്: ക​ണ്ട​ശാം​ക​ട​വ്, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ആ​ന്‍റ​ണി ജൂ​ണി​യ​ർ: മ​രി​യാ​പു​രം കൂ​ടി, ഫാ. ​ചൂ​ണ്ട​ൽ ആ​ൽ​ബി​ൻ: ന​ട​ത്ത​റ, ഫാ. ​എ​ലു​വ​ത്തി​ങ്ക​ൽ സാ​ന്‍റി​യോ: എ​രു​മ​പ്പെ​ട്ടി, ഫാ. ​ക​ണ്ണ​നാ​യ്ക്ക​ൽ സാ​ൽ​വി​ൻ: ഒ​ല്ലൂ​ർ മേ​രി​മാ​ത, ഡി​ഫ​ൻ​ഡ​ർ ഓ​ഫ് ബോ​ണ്ട് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി, ഫാ. ​കാ​ട്ടി​പ​റ​ന്പ​ൻ ക്ലി​ൻ​സ​ണ്‍: മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സെ​ക്ര​ട്ട​റി, നോ​ട്ട​റി കൂ​രി​യ ആ​ൻ​ഡ് ക​പ്ലോ​ൻ സി​എ​സ്എ​സ് പ്രേ​ഷി​ത​ഭ​വ​ൻ, ഫാ. ​കി​ഴ​ക്കൂ​ട​ൻ ഗോ​ഡ്‌​വി​ൻ: തൃ​ശൂ​ർ ലൂ​ർ​ദ് 2, ഫാ. ​കു​ന്ന​പ്പി​ള്ളി​ൽ തേ​ജ​സ്: ചെ​ങ്ങാ​ലൂ​ർ, ഫാ. ​കു​രു​തു​കു​ള​ങ്ങ​ര ലി​വി​ൻ: വി​ശാ​ഖ​പ​ട്ട​ണം മി​ഷ​ൻ, ഫാ. ​മാ​ങ്ങ​ൻ അ​ജി​ൽ: പ​റ​പ്പൂ​ർ, ഫാ. ​മ​ഞ്ഞ​ളി ക്രി​സ്റ്റോ: അ​ര​ണാ​ട്ടു​ക​ര, ഫാ. ​മു​ത്തി​പ്പീ​ടി​ക മേ​ജോ: തൃ​ശൂ​ർ സെ​ന്‍റ് ആ​ൻ​സ്


ഫാ. ​മു​ട്ട​ത്ത് പോ​ൾ: അ​സോ​സി​യേ​റ്റ് വൊ​ക്കേ​ഷ​ൻ പ്രൊ​മോ​ട്ട​ർ ആ​ൻ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​ഗ്രി സ്റ്റു​ഡ​ന്‍റ്സ് കൂ​ടി, ക​പ്ലോ​ൻ സി​എ​സ്എം പൊ​ന്നൂ​ക്ക​ര; താ​മ​സം സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി, ഫാ. ​നീ​ല​ങ്കാ​വി​ൽ ഹേ​ഡ്‌​ലി: പ​ഠ​നാ​വ​ധി, താ​മ​സം മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി, ഫാ. ​നെ​ല്ല​ങ്ക​ര ജി​തി​ൻ: തി​രൂ​ർ കൂ​ടി, ഫാ. ​ഒ​ല​ക്കേ​ങ്കി​ൽ ബ്രി​ൽ​വി​ൻ: തൃ​ശൂ​ർ ബ​സി​ലി​ക്ക 1, ഫാ. ​പാ​ണേ​ങ്ങാ​ട​ൻ ക്ലി​ന്‍റ്: ത​ലോ​ർ, ഫാ. ​പ​ട്ട്യേ​ക്ക​ൽ ആ​ൽ​വി​ൻ: വ​ട​ക്കാ​ഞ്ചേ​രി, മീ​ഡി​യ ക​ത്തോ​ലി​ക്ക അം​ഗം, ഫാ. ​പെ​ല്ലി​ശേ​രി ഏ​ക്‌​ട​ണ്‍: ഒ​ള​രി​ക്ക​ര, ഫാ. ​പേ​രാ​മം​ഗ​ലം ജോ​ണ്‍: വേ​ലൂ​ർ (മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി ഒ​ഴി​വാ​യി), ഫാ. ​പൊ​ന്നാ​രി നി​തി​ൻ: മു​ക്കാ​ട്ടു​ക​ര കൂ​ടി, ഫാ. ​പൊ​ൻ​പ​റ​ന്പി​ൽ ബി​ജോ​യ്: സെ​ക്ര​ട്ട​റി സ​ഹാ​യ​മെ​ത്രാ​ൻ, നോ​ട്ട​റി കൂ​രി​യ, ക​പ്ലോ​ൻ സി​എ​സ്‌​സി കൊ​ക്കാ​ല, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ഡേ​വി​സ് ജൂ​ണി​യ​ർ: ഒ​ല്ലൂ​ർ 1, ഫാ. ​പു​ത്തൂ​ക്ക​ര ഫ്രാ​ൻ​സി​സ്: നെ​ല്ലി​ക്കു​ന്ന് കൂ​ടി, ഫാ. ​പു​ത്തൂ​ർ ജോ​ൺ: മ​ണ്ണു​ത്തി കൂ​ടി, ഫാ. ​ത​റ​യി​ൽ ജി​ജോ: ഒ​ല്ലൂ​ർ 2

ഫാ. ​ത​ട്ടി​ൽ ബെ​ൻ​വി​ൻ: കൊ​ട്ടേ​ക്കാ​ട്, അ​സി. ഡ​യ​റ​ക്ട​ർ സാ​ന്ത്വ​നം, ഫാ. ​താ​ഴ​ത്ത് നി​തി​ൻ: പാ​ല​യൂ​ർ, ഫാ. ​തേ​യ്ക്കാ​ന​ത്ത് ക്രി​സ്റ്റോ: അ​സി. ഡ​യ​റ​ക്ട​ർ ഡി​ബി​സി​എ​ൽ​സി, ബു​ക്ക് സ്റ്റാ​ളി​ലും പു​ത്തൂ​ർ ഇ​ട​വ​ക​യി​ലും സ​ഹാ​യി. താ​മ​സം ഡി​ബി​സി​എ​ൽ​സി, ഫാ. ​തെ​ക്കേ​ക്ക​ര ജാ​ക്സ​ൺ: മ​ര​ത്താ​ക്ക​ര, സെ​ന്‍റ് മേ​രീ​സ് ഐ​ടി​ഐ​യി​ൽ പ​ഠി​പ്പി​ക്കാ​ൻ അ​നു​വാ​ദം, ഫാ. ​വ​ട​ക്കേ​ത്ത​ല പ്രി​ജോ​വ്: എ​ൽ​ത്തു​രു​ത്ത്, ഫാ. ​വേ​ലൂ​ക്കാ​ര​ൻ ജി​യോ: മ​റ്റം, ഫാ. ​പു​ലി​ക്കോ​ട്ടി​ൽ ജി​യോ: ചി​റ്റാ​ട്ടു​ക​ര, ഫാ. ​പൊ​റ​ത്തൂ​ക്കാ​ര​ൻ വി​ബി : കോ​ട്ട​പ്പ​ടി, ഫാ. ​മൊ​യ​ല​ൻ അ​ഭി​ഷേ​ക്: ക​ല്ലൂ​ർ കി​ഴ​ക്ക്, ഫാ. ​മൊ​റേ​ലി ടോ​ൾ​മി​ൻ: പ​ഴു​വി​ൽ, ഫാ. ​മ​ഞ്ഞാ​ടി​ക്ക​ൽ ഷോ​ജോ എ​സ്ഡി​വി: തൃ​ശൂ​ർ ലൂ​ർ​ദ്ദ് 1, ഫാ. ​മാ​ഞ്ഞൂ​രാ​ൻ റി​ജോ വി​സി: എ​റ​വ്, ഫാ. ​കൊ​ച്ചു​വേ​ലി​യ്ക്ക​ക​ത്ത് അ​ജി​ത്ത് സി​എ​സ്ടി: പു​റ​നാ​ട്ടു​ക​ര, ഫാ. ​ബി​ബി​ൻ പി. ​മൈ​ക്കി​ൾ ഒ​എ​സ്എ​സ് ടി: ​പു​ത്ത​ൻ​പീ​ടി​ക, ഫാ. ​നെ​യ്യ​ൻ ആ​ന്‍റ​ണി സി​എം​ഐ: വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക്, ഫാ. ​വാ​ഴ​പ്പി​ള്ളി ജി​സ്‌​വി​ൻ: അ​രി​ന്പൂ​ർ ഒ​ഴി​വാ​യി, ഫാ. ​പ​ന​ക്ക​ൽ ഷെ​ബി​ൻ: വേ​ലൂ​പ്പാ​ടം ഒ​ഴി​വാ​യി.

ഫാ. ​കൊ​ക്ക​ൻ ജോ​ഷ്‌​വി​ൻ: എ​റ​വ് ഒ​ഴി​വാ​യി, ഫാ. ​മാ​ളി​യേ​ക്ക​ൽ ജി​ജി ജോ​സ്: വേ​ലൂ​ർ ഒ​ഴി​വാ​യി, ഫാ. ​മാ​ണി​പ​റ​ന്പി​ൽ പ്രി​ന്‍റോ ഒ​എ​ഫ്എം കാ​പ്: പു​റ​നാ​ട്ടു​ക​ര ഒ​ഴി​വാ​യി, ഫാ. ​പൈ​നാ​ട​ത്ത് അ​ബി​ൻ: വ​ട​ക്കാ​ഞ്ചേ​രി ഒ​ഴി​വാ​യി, ഫാ. ​പു​തു​പ്പ​ള്ളി​ൽ തോ​മ​സ് (ജെ​യ്സ​ണ്‍) സി​എ​സ് ടി: ​ക​ല്ലൂ​ർ കി​ഴ​ക്ക് ഒ​ഴി​വാ​യി, ഫാ. ​ഞ​ര​ള​ക്കാ​ട്ടു​കു​ന്നേ​ൽ റെ​ജി: പു​ത്തൂ​ർ സ​ഹാ​യി ആ​ൻ​ഡ് ജ​ഡ്ജ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ കോ​ട​തി ഒ​ഴി​വാ​യി, ഫാ. ​നെ​ല്ലി​ശേ​രി അ​ഖി​ൽ ആ​ന്‍റ​ണി സി​എം​ഐ: വ​ര​ന്ത​ര​പ്പി​ള്ളി കി​ഴ​ക്ക് ഒ​ഴി​വാ​യി.

TRAVEL

മ​നോ​ഹ​രി, "മാ​ലാ​ഖ​പ്പാ​റ!'

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ശ​രാ​ശ​രി 900 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള പ്ര​ദേ​ശം. നി​റ​യെ പ​ച്ച​പ്പ്. മ​ല​ക്ക​പ്പാ​റ ശ​രി​ക്കും മാ​ലാ​ഖ​പ്പാ​റ​ത​ന്നെ. തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലേ​ക്കു യാ​ത്ര​ചെ​യ്താ​ൽ മ​ല​ക്ക​പ്പാ​റ​യാ​യി.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഏ​താ​ണ്ട് 110 കി​ലോ​മീ​റ്റ​ർ തെ​ക്കു​ഭാ​ഗ​ത്താ​ണ് മ​ല​ക്ക​പ്പാ​റ. ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് തു​ന്പൂ​ർ​മു​ഴി, അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, ഷോ​ള​യാ​ർ വ​ഴി 86 കി​ലോ​മീ​റ്റ​ർ ദൂ​രം. വാ​ൽ​പ്പാ​റ​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ഈ ​പ്ര​ദേ​ശം.

തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ ഭം​ഗി​ക​ണ്ട് ത്രി​ല്ല​ടി​പ്പി​ക്കു​ന്ന വ​ന​യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ മ​ല​ക്ക​പ്പാ​റ- വാ​ൽ​പ്പാ​റ റൂ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കാം. ആ​ന​ക്കൂ​ട്ട​മോ മ​റ്റു വ​ന്യ​ജീ​വി​ക​ളോ ഏ​തു സ​മ​യ​ത്തും മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടേ​ക്കാ​മെ​ന്ന​തി​നാ​ൽ വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര വ​ള​രെ ശ്ര​ദ്ധി​ച്ചു​വേ​ണം.

ലോ​വ​ർ ഷോ​ള​യാ​ർ, ത​മി​ഴ്നാ​ടി​ന്‍റെ അ​പ്പ​ർ ഷോ​ള​യാ​ർ എ​ന്നി​ങ്ങ​നെ ര​ണ്ടു ഡാ​മു​ക​ളു​ടെ സു​ന്ദ​ര​മാ​യ കാ​ഴ്ച​യും യാ​ത്ര​യി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. മ​ല​ക്ക​പ്പാ​റ ചെ​ക്പോ​സ്റ്റ് ക​ഴി​ഞ്ഞാ​ൽ ത​മി​ഴ്നാ​ടാ​യി. വാ​ൽ​പ്പാ​റ​യി​ലേ​ക്കും പൊ​ള്ളാ​ച്ചി​യി​ലേ​ക്കും യാ​ത്ര​തു​ട​രാ​നാ​കും.

കൊ​ച്ചി​യി​ൽ​നി​ന്ന് ക​റു​കു​റ്റി, ഏ​ഴാ​റ്റു​മു​ഖം വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു പോ​കാം. ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളു​ണ്ട്. സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ അ​തി​ര​പ്പി​ള്ളി​ക്കു മു​ന്പ് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

മ​ല​ക്ക​പ്പാ​റ​യി​ൽ ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ന്ദ്രം, ചെ​റി​യ ഹോം ​സ്റ്റേ​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ണ്.

Kerala

തൃ​ശൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ആ​ക്സി​ലും ട​യ​റും ഊ​രി​ത്തെ​റി​ച്ചു

തൃ​ശൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ആ​ക്‌​സി​ലും ട​യ​റും ഊ​രി​ത്തെ​റി​ച്ചു. തൃ​ശൂ​ര്‍- മ​ണ്ണു​ത്തി റോ​ഡി​ല്‍ ഒ​ല്ലൂ​ക്ക​ര സെ​ന്‍റി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സോ​ണ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. ആ​ക്‌​സി​ലും ട​യ​റും ഉ​ള്‍​പ്പെ​ടെ ഊ​രി​ത്തെ​റി​ച്ച് നി​ന്ന ബ​സി​ന്‍റെ പി​റ​കി​ല്‍ കാ​റും ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും വ​ന്നി​ടി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ കാ​റും ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും ബ​സി​ന്‍റെ പി​ന്‍​ഭാ​ഗ​വും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Sports

ബാ​​സ്‌​​ക​​റ്റ് ക്വാ​​ര്‍​ട്ട​​ര്‍

പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ തൃ​​ശൂ​​രും റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കോ​​ട്ട​​യ​​വും ക്വാ​​ര്‍​ട്ട​​റി​​ല്‍.

കോ​​ട്ട​​യം 63-34ന് ​​മ​​ല​​പ്പു​​റ​​ത്തെ​​യും 76-47ന് ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​ര്‍, എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍ ടീ​​മു​​ക​​ള്‍ ക്വാർട്ടറിൽ ഇ​​ടം​​ നേ​​ടി.

Kerala

തൃ​ശൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു

തൃ​ശൂ​ർ: മേ​ല​ഡൂ​രി​ൽ പ​ത്ര​വി​ത​ര​ണ​ക്കാ​ര​ന് വെ​ട്ടേ​റ്റു. പ്ലാ​ശേ​രി വീ​ട്ടി​ൽ വ​ർ​ഗീ​സി​നാ​ണ് (62) വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ ഇ​ട​തു​കൈ​യി​ലെ ത​ള്ള​വി​ര​ൽ പൂ​ർ​ണ​മാ​യും അ​റ്റു​പോ​യി.

അ​ന്ന​മ​ന​ട മേ​ല​ഡൂ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ല​തു​കൈ​യ്ക്കും താ​ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ജം​ഗ്ഷ​നി​ൽ പ​ത്ര​ക്കെ​ട്ടു​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് വ​ർ​ഗീ​സി​നെ ആ​ക്ര​മി​ച്ച​ത്.

ഈ ​സ​മ​യം വ​ർ​ഗീ​സി​നൊ​പ്പം മ​റ്റ് ര​ണ്ട് പ​ത്ര​വി​ത​ര​ണ​ക്കാ​ർ കൂ​ടി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​വ​രെ ബ​ല​മാ​യി ത​ള്ളി​മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ക്ര​മി വ​ർ​ഗീ​സി​നെ വെ​ട്ടി​യ​ത്. വ​ർ​ഗീ​സി​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ക​ലാ​മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി; ക​ലോ​ത്സ​വം മ​ത്സ​ര​മ​ല്ല, ഒ​രു ഉ​ത്സ​വ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം മ​ത്സ​ര​മ​ല്ല, ഒ​രു ഉ​ത്സ​വ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ. 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ.

ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് അ​പ്പു​റം മു​ന്നി​ലു​ള്ള അ​ന​ന്ത സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നേ​റ​ണ​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ത​ന്നെ ഈ ​വേ​ദി​യോ​ട് വ​ലി​യ ആ​ദ​ര​മാ​ണു​ള്ള​തെ​ന്നും യു​വ പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ആ​ഘോ​ഷ​മാ​ണി​തെ​ന്നും മോ​ഹ​ൻ​ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ക​ഴി​വു​ക​ളെ ഈ ​വേ​ദി​യി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കാ​തെ ക​ഴി​വു​ക​ള്‍ മി​നു​ക്കി​യെ​ടു​ത്ത് അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഇ​വി​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ അ​പ്ര​സ​ക്ത​മാ​ണ്. സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നാ​കാ​ത്ത​വ​രാ​രും മോ​ശ​ക്കാ​രാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​ബോ​ധ്യ​മാ​ണ് അ​വ​രി​ൽ ഉ​റ​പ്പി​ക്കേ​ണ്ട​ത്. കൂ​ട്ടാ​യ്മ​യു​ടെ​യും പ​ങ്കു​വെ​ക്ക​ലി​ന്‍റെ​യും തി​രി​ച്ച​റി​വാ​ണ് ക​ലോ​ത്സ​വം സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടി ക​ണ്ണൂ​ർ.

വി​ജ​യി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് മോ​ഹ​ൻ​ലാ​ൽ സ​മ്മാ​നി​ച്ചു. 1028 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 1023 പോ​യി​ന്‍റു​ക​ൾ നേ​ടി​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​വും, 1017 പോ​യി​ന്‍റു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

1013 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പാ​ലാ​ക്കാ​ടാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. സ്‌​കൂ​ളു​ക​ളി​ൽ ആ​ല​ത്തൂ​ർ ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്‌​കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. വൈ​കി​ട്ട് ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ഭി​ന​ന്ദി​ച്ചു. സി​യ ഫാ​ത്തി​മ​യ്ക്ക് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ലാ​ണ് അ​ഭി​ന​ന്ദ​നം.

ക​ലോ​ത്സ​വ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട രോ​ഗ​ബാ​ധി​ത​യാ​യ സി​യ ഫാ​ത്തി​മ​യ്ക്ക് വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി എ​ച്ച്എ​സ് വി​ഭാ​ഗം അ​റ​ബി​ക് പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; സ​മാ​പ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ ക​ണ്ണൂ​ർ ആ​ണ് ചാ​മ്പ്യ​ൻ​മാ​ർ. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. തൃ​ശൂ​ർ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ക​ലാ​കി​രീ​ടം നേ​ടി ക​ണ്ണൂ​ർ

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ക്കു​മ്പോ​ൾ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

1018 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 1013 പോ​യി​ന്‍റ് നേ​ടി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. വൈ​കി​ട്ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ ആ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി.

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി.

നി​ല​വി​ൽ ക​ണ്ണൂ​രും തൃ​ശൂ​രു​മാ​ണ് സ്വ​ർ​ണ​ക്ക​പ്പി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​ന്ന​ത്. 985 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 978 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. പാ​ല​ക്കാ​ട് 977 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

നേ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. ഇ​നി എ​ട്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഒ​ന്നാം വേ​ദി​യി​ലെ നാ​ടോ​ടി നൃ​ത്ത​മാ​ണ് അ​വ​സാ​ന ദി​വ​സ​ത്തെ പ്ര​ധാ​ന മ​ത്സ​രം.

 

Kerala

തൃ​ശൂ​രി​ലെ അ​ധ്യാ​പ​ക​സ​മ​രം തു​ട​ക്കംമാ​ത്രം: മാ​ർ നീ​ല​ങ്കാ​വി​ൽ

തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ച​​​തു​​​ർ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ​​​സ​​​ദ​​​സ് പു​​​തി​​​യ സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​രം​​​ഭം​ മാ​​​ത്ര​​​മെ​​​ന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ.

ഭി​​​ന്ന​​​ശേ​​​ഷി​​​സം​​​വ​​​ര​​​ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​നു​​​മു​​​ന്നി​​​ൽ ന​​​ട​​​ന്ന ച​​​തു​​​ർ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ​​​സ​​​ദ​​​സി​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ധ്യാ​​​പ​​​ക​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു ക്രൂ​​​ര​​​വും മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വു​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ കാ​​​ട്ടു​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ത്ത​​​രം സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​കേ​​​ര​​​ളം പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, സ​​​നീ​​​ഷ് കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു, എ.​​​ഡി. സാ​​​ജു, ബി​​​ജു പി. ​​​ആ​​​ന്‍റ​​​ണി, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, അ​​​ഡ്വ. ബി​​​ജു കു​​​ണ്ടു​​​കു​​​ളം, എ​​​ൻ.​​​പി. ജാ​​​ക്സ​​​ണ്‍, ജെ​​​ലി​​​പ്സ് പോ​​​ൾ, ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

സംസ്ഥാന സ്കൂൾ കലോത്സവം: മത്സരച്ചൂടിൽ മൂന്നാം ദിനത്തിലേക്ക്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ കിരീടപ്പോരാട്ടത്തിൽ കോഴിക്കോടും കണ്ണൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.

ഹൈസ്‌കൂൾ വിഭാഗം നാടകം ഉൾപ്പെടെയുള്ള മത്സരങ്ങൾ വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂ‌ൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്യാർ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാൻ വേദികളിലെത്തും. ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം ഉൾപ്പെടെ നിരവധി മത്സരങ്ങൾ തൃശൂർ നഗരത്തിലെ വിവിധ വേദികളിൽ ഇന്ന് നടക്കും.

വേദി ഒന്ന് സൂര്യകാന്തി, തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്: 9.30ന് എച്ച്എസ്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി, രണ്ടിന് എച്ച്എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് പാരിജാതം, തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം: 9.30ന് എച്ച് എസ് വിഭാഗം പരിചമുട്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വന്ദവാദ്യം.

വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം: 9.30 ന് എച്ച്എസ്എസ് വിഭാഗം മലപുലയ ആട്ടം. രണ്ടിന് എച്ച്എസ് വിഭാഗം മലപുലയ ആട്ടം.

വേദി നാല് പവിഴമല്ലി, ടൗൺഹാൾ: 9:30 ന് എച്ച്എസ്എസ് വിഭാഗം ചവിട്ടുനാടകം.

വേദി അഞ്ച് ശംഖുപുഷ്പം, വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ: 9:30 ന് എച്ച്എസ് വിഭാഗം ഭരതനാട്യം. രണ്ടിന് എച്ച്എസ്എസ് വിഭാഗം മൂകാഭിനയം.

വേദി ആറ് ചെമ്പകം, കേരള ബാങ്ക്, കോവിലകത്തുംപാടം: 9:30 ന് എച്ച്എസ് വിഭാഗം നാടൻപാട്ട്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നാടൻപാട്ട്.

വേദി ഏഴ് മന്ദാരം, സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പൂരക്കളി. രണ്ടിന് എച്ച്എസ് വിഭാഗം സംഘഗാനം.

വേദി എട്ട് കനകാംബരം, സാഹിത്യ അക്കാദമി ഹാൾ: 9:30 ന് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത്. രണ്ടിന് എച്ച്എസ്എസ് വിഭാഗം നങ്ങ്യാർകൂത്ത്.

വേദി ഒൻപത് ഗുൽമോഹർ, സെന്‍റ് ജോസഫ് സിജിഎച്ച്എസ് മിഷൻ ക്വാർട്ടേഴ്സ്: 9.30 ന് എച്ച്എസ് വിഭാഗം യക്ഷഗാനം.

വേദി പത്ത് ചെമ്പരത്തി, എംടി എച്ച്എസ്എസ് ചേലക്കോട്ടുക്കര: 9:30 ന് എച്ച്എസ്എസ് (ആൺ) കേരളനടനം. രണ്ടിന് എച്ച്എസ് വിഭാഗം (ആൺ) നാടോടിനൃത്തം.

വേദി 11 കർണികാരം, കാൽഡിയൻ സിറിയൻ എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം സ്കിറ്റ് ഇംഗ്ലീഷ്. 2.30 ന് എച്ച്എസ് വിഭാഗം കോൽക്കളി.

വേദി 12 നിത്യകല്യാണി, സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്: 9:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) കഥകളി സിംഗിൾ. രണ്ടിന് എച്ച്എസ്എസ് വിഭാഗം (ആൺ )കഥകളി ഗ്രൂപ്പ്.

വേദി 13 പനിനീർപ്പൂവ്, ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം): 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ ഹിന്ദി. രണ്ടിന് എച്ച്എസ് വിഭാഗം വന്ദേമാതരം, മൂന്നിന് എച്ച്എസ് വിഭാഗം സംഘഗാനം, 5.30 ന് എച്ച്എസ് വിഭാഗം അക്ഷരശ്ലോകം.

വേദി 14 നന്ത്യാർവട്ടം, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം (ആൺ)മോണോ ആക്ട്,11.30 ന് എച്ച്എസ്എസ് വിഭാഗം (പെൺ)മോണോ ആക്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ട്.

വേദി 15 താമര, ഹോളി ഫാമിലി സിജിഎച്ച്എസ്എസ്: 9:30ന് എച്ച്എസ്എസ് വിഭാഗം ചെണ്ട(തായമ്പക), രണ്ടിന് എച്ച്എസ് വിഭാഗം ചെണ്ടമേളം.

വേദി 16 വാടാമല്ലി, സിഎംഎസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം): 9:30ന് സംസ്കൃതം സെമിനാർ, 2.30 ന് എച്ച്എസ് വിഭാഗം (പെൺ) പദ്യംചെല്ലൽ, 3.30ന് എച്ച്എസ് വിഭാഗ പദ്യം (ആൺ) പദ്യം ചൊല്ലൽ, അഞ്ചിന് എച്ച്എസ് വിഭാഗം പ്രസംഗം.

വേദി 17 മുല്ലപ്പൂവ്, സിഎംഎസ്എച്ച്എസ്എസ് (അറബിക് കലോത്സവം ) 9.30 ന് എച്ച്എസ് വിഭാഗം നിഘണ്ടു നിർമാണം, 11.30ന് പ്രശ്നോത്തരി, രണ്ടിന് എച്ച്എസ് വിഭാഗം അടിക്കുറിപ്പ്.

വേദി 18 ആമ്പൽപ്പൂവ്, ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം മദ്ദളം, 12ന് എച്ച്എസ്എസ് വിഭാഗം തബല, മൂന്നിന് എച്ച്എസ് വിഭാഗം തബല.

വേദി 19 തുമ്പപ്പൂവ്, ഗവ.എച്ച്എസ്എസ് മോഡൽ ബോയ്സ്: 9:30 ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക്(ജനറൽ), മൂന്നിന് എച്ച്എസ് വിഭാഗം പദ്യംചൊല്ലൽ അറബിക് (ജനറൽ ).

വേദി 20 കണ്ണാന്തളി, സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ തമിഴ്, 11ന് എച്ച്എസ്എസ് വിഭാഗം പദ്യംചൊല്ലൽ തമിഴ്, രണ്ടിന് എച്ച്എസ് വിഭാഗം പ്രസംഗം തമിഴ്.

വേദി 21 പിച്ചകപ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12ന് എച്ച്എസ്എസ് വിഭാഗം ചിത്രരചന ജലഛായം, മൂന്നിന് എച്ച്എസ്എസ് വിഭാഗം ചിത്രരചന എണ്ണഛായം.

വേദി 22 ജമന്തി, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ്എസ് വിഭാഗം കഥാരചന ഹിന്ദി, 12ന് എച്ച്എസ്എസ് വിഭാഗം കവിത രചന ഹിന്ദി, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഹിന്ദി.

വേദി 23 തെച്ചിപ്പൂവ്, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30ന് എച്ച്എസ് വിഭാഗം ക്വിസ് ഉറുദു, 12ന് എച്ച്എസ് വിഭാഗം ഉപന്യാസരചന ഉറുദു, മൂന്നിന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഉറുദു.

വേദി 24 താഴമ്പൂ, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്: 9:30 ന് എച്ച്എസ് വിഭാഗം കവിതാ രചന തമിഴ്, 12ന് എച്ച്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 2.30ന് എച്ച്എസ്എസ് വിഭാഗം കവിതാരചന ഇംഗ്ലീഷ്, 4.30 ന് എച്ച്എസ്എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി25 ചെണ്ടുമല്ലി, ഐ.എം. വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ: 9:30 ന് എച്ച്എസ്എസ് ബാൻഡ് മേളം.

Kerala

തൃ​ശൂ​ർ ലോ ​കോ​ളേ​ജി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം

തൃ​ശൂ​ർ: തൃ​ശൂ​ർ ഗ​വ. ലോ ​കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കെ​എ​സ്‌​യു ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഭ​ര​ത്, മി​ഥു​ൻ, വി​ഷ്ണു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ദേ​വ​പ്ര​സാ​ദ്, പ്ര​സി​ഡ​ന്‍റ് റു​വൈ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രും ചി​കി​ത്സ​യി​ലാ​ണ്. നാ​ഷ​ണ​ൽ മൂ​ട്ട് കോ​മ്പ​റ്റീ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ട്ട് ക്ല​ബ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ വി​ജ​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് അ​ഖി​ലേ​ന്ത്യ മൂ​ട്ട് കോ​മ്പ​റ്റീ​ഷ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ക്യാ​മ്പ​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്നെ​ത്തി ആ​ക്ര​മി​ച്ച​താ​യാ​ണ് എ​സ്എ​ഫ്ഐ​യു​ടെ പ​രാ​തി.

Kerala

സ്കൂൾ കലോത്സവം: വാശിയേറിയ രണ്ടാം ദിനത്തിലേക്ക്

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും.

രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്.

രണ്ടാം ദിനം: മത്സരങ്ങളും സമയക്രമവും

വേദി ഒന്ന് - സൂര്യകാന്തി (തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്) 9:30ന് എച്ച് എസ് എസ് വിഭാഗം (ആൺ) ഭരതനാട്യം, രണ്ടിന് എച്ച് എസ് എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് - പാരിജാതം (തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം) 9:30ന് എച്ച് എസ് എസ് വിഭാഗം (പെൺ) നാടോടി നൃത്തം, രണ്ടിന് എച്ച് എസ് വിഭാഗം ഒപ്പന,

വേദി മൂന്ന് - നീലക്കുറിഞ്ഞി (തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം) 9:30ന് എച്ച് എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച് എസ് എസ് വിഭാഗം മംഗലം കളി.

വേദി നാല് - പവിഴമല്ലി (ടൗൺഹാൾ) 9:30 ന് എച്ച് എസ് വിഭാഗം (പെൺ ) മിമിക്രി, 11:30ന് (ആൺ ) മിമിക്രി, 2 ന് എച്ച്എസ് എസ് വിഭാഗം (പെൺ) മോഹിനിയാട്ടം.

വേദി അഞ്ച് - ശംഖുപുഷ്പം (വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ) 9:30ന് എച്ച്എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച് എസ്എസ് സ്കിറ്റ് (ഇംഗ്ലീഷ്).

വേദി ആറ് - ചെമ്പകം (കേരള ബാങ്ക്, കോവിലകത്തുംപാടം) 9:30 ന് എച്ച്എസ്എസ് വിഭാഗം ( പെൺ) ലളിതഗാനം, 11:30 ന് എച്ച്എസ്എസ് (ആൺ) ലളിതഗാനം, രണ്ടിന് എച്ച്എസ് എസ് വിഭാഗം ദഫ്മുട്ട്.

വേദി ഏഴ് - മന്ദാരം (സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്) 9:30 ന് എച്ച്എസ് വിഭാഗം (പെൺ) കേരള നടനം, രണ്ടിന് എച്ച്എസ് വിഭാഗം പൂരക്കളി.

വേദി എട്ട് - കനകാംബരം (സാഹിത്യ അക്കാദമി ഹാൾ) 9:30 ന് എച്ച്എസ് വിഭാഗം (ആൺ) തുള്ളൽ, 1:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) തുള്ളൽ.

വേദി ഒൻപത് - ഗുൽമോഹർ (സെന്‍റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്സ്) 9:30 ന് എച്ച്എസ് വിഭാഗം കൂടിയാട്ടം (സംസ്കൃത കലോത്സവം)

വേദി പത്ത് - ചെമ്പരത്തി (എംടിഎച്ച്എസ്എസ് ചേലക്കോട്ടുക്കര) 9:30 ന് എച്ച്എസ്എസ് കഥാപ്രസംഗം, 2 ന് എച്ച്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി.

വേദി 11 - കർണികാരം (കാൽഡിയൻ സിറിയൻ എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം നാടകം.

വേദി 12 - നിത്യകല്യാണി (സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്) 9:30 ന് എച്ച്എസ്എസ് വിഭാഗം (ആൺ) കഥകളി സിംഗിൾ. 2 ന് എച്ച്എസ്എസ് വിഭാഗം കഥകളി ഗ്രൂപ്പ്.

വേദി - 13 പനിനീർപ്പൂ (ജവഹർ ബാലഭവൻ) (സംസ്കൃത കലോത്സവം) 9:30 ന് എച്ച്എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച്എസ് വിഭാഗം പ്രഭാഷണം, 4 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്കൃതം (ജനറൽ)

വേദി 14 - നന്ത്യാർവട്ടം (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം മാർഗംകളി, 2 ന് എച്ച്എസ് വിഭാഗം മാർഗംകളി.

വേദി 15 - താമര (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം ചെണ്ടമേളം, 2 ന് എച്ച്എസ് വിഭാഗം ചെണ്ട(തായമ്പക).

വേദി 16 - വാടാമല്ലി ( സിഎം എസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്) (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാർ, 2 ന് എച്ച്എസ് വിഭാഗം സംഘഗാനം, 4ന് എച്ച്എസ് കഥാപ്രസംഗം.

വേദി 17 - മുല്ലപ്പൂവ് (സിഎംഎസ്എച്ച്എസ്എസ്) (അറബിക് കലോത്സവം ) 2 ന് എച്ച്എസ് വിഭാഗം ഉപന്യാസ രചന, 4 ന് എച്ച്എസ് വിഭാഗം കഥാരചന.

വേദി 18 - ആമ്പൽപ്പൂവ് (ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം മദ്ദളം, 12 ന് എച്ച്എസ്എസ് വിഭാഗം മൃദംഗം, 3 ന് എച്ച്എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം.

വേദി 19 - തുമ്പപ്പൂവ് (ഗവ എച്ച്എസ്എസ് മോഡൽ ബോയ്സ്) 9:30 ന് എച്ച്എസ് വിഭാഗം ഹിന്ദി പ്രസംഗം, 12:30 ന് എച്ച്എസ്എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ ഹിന്ദി.

വേദി 20 - കണ്ണാന്തളി (സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ് ), 9:30 ന് എച്ച്എസ് പ്രസംഗം മലയാളം, 11:30 ന് എച്ച്എസ്എസ് വിഭാഗം പ്രസംഗം മലയാളം. 2 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ മലയാളം, 4 ന് എച്ച്എസ്എസ് പദ്യം ചൊല്ലൽ മലയാളം.

വേദി 21 - പിച്ചകപ്പൂ (സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12 ന് എച്ച്എസ് വിഭാഗം ചിത്രരചന ജലച്ചായം, 3 ന് എച്ച്എസ് വിഭാഗം ചിത്രരചന എണ്ണച്ചായം.

വേദി 22 - ജമന്തി (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച് എസ്എസ് വിഭാഗം കഥാരചന മലയാളം, 12 ന് എച്ച്എസ് വിഭാഗം ഉപന്യാസരചന മലയാളം, 3 ന് എച്ച്എസ്എസ് ഉപന്യാസരചന മലയാളം,

വേദി 23 - തെച്ചിപ്പൂവ് (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച്എസ്എസ് കഥാരചന ഇംഗ്ലീഷ്, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി 24 - താഴമ്പൂ (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന , 12 ന് എച്ച്എസ് വിഭാഗം കവിതാരചന സംസ്കൃതം, 3 ന് എച്ച്എസ് വിഭാഗം കവിതാരചന കന്നട.

വേദി 25 ചെണ്ടുമല്ലി -( ഐഎം വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ) 9:30 ന് എച്ച്എസ് വിഭാഗം ബാൻഡ് മേളം.

Kerala

അർധരാത്രി കഴിഞ്ഞും നീണ്ട് മത്സരങ്ങൾ; ആ​ദ്യ​ദി​ന​ത്തി​ൽ മു​ന്നി​ൽ ക​ണ്ണൂ​ർ

തൃ​ശൂ​ർ: ആ​ദ്യ​ദി​ന​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ട്ട​ങ്ങ​ൾ അ​ർ​ധ​രാ​ത്രി​യി​ൽ അ​വ​സാ​നി​ച്ച​പ്പോ​ൾ കൂ​ടു​ത​ൽ​ത​വ​ണ ക​ലോ​ത്സ​വ കി​രീ​ടം നേ​ടി​യ കോ​ഴി​ക്കോ​ടി​നെ പി​ന്നി​ലാ​ക്കി ക​ണ്ണൂ​ർ 220 പോ​യി​ന്‍റ് പോ​രാ​ട്ട​വീ​ര്യ​ത്തോ​ടെ മു​ന്പി​ൽ. 218 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടും 216 പോ​യി​ന്‍റു​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ തൃ​ശൂ​രും പി​ന്നാ​ലെ​യു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​ര​മാ​ണു 199 പോ​യി​ന്‍റോ​ടെ മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള​ത്. പാ​ല​ക്കാ​ട്- 208, തി​രു​വ​ന​ന്ത​പു​രം- 207, കൊ​ല്ലം- 204, മ​ല​പ്പു​റം- 200, കോ​ട്ട​യം- 198, എ​റ​ണാ​കു​ളം 197, കാ​സ​ർ​ഗോ​ഡ് 193, വ​യ​നാ​ട്- 192, ആ​ല​പ്പു​ഴ- 189, പ​ത്ത​നം​തി​ട്ട- 174, ഇ​ടു​ക്കി 171 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നേ​ട്ടം.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ​ട​ക്കം വി​വി​ധ വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ വൈ​കി​യ​താ​ണു അ​ർ​ധ​രാ​ത്രി പി​ന്നി​ട്ടി​ട്ടും ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നു പ്ര​ധാ​ന കാ​ര​ണം. അ​പ്പീ​ലി​ലൂ​ടെ എ​ത്തി​യ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ബാ​ഹു​ല്യ​വും മ​ത്സ​രം വൈ​കാ​ൻ ഇ​ട​യാ​ക്കി. വൈ​കി അ​വ​സാ​നി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ ഇ​ന്നു പ്ര​ഖ്യാ​പി​ക്കും.

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം, ആദ്യദിനം തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകള്‍ മുന്നില്‍

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തൃശൂരില്‍ ആരംഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ആവേശകരമായ തുടക്കമായി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നാല് ജില്ലകള്‍ സംയുക്തമായി ഒന്നാം സ്ഥാനത്താണ്.

ഇപ്പോഴത്തെ ഓവറോള്‍ ലീഡ് നിലയനുസരിച്ച് ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളാണ് 80 പോയിന്റുകളോട് കൂടി ഒന്നാം സ്ഥാനത്ത്. 78 പോയിന്റുകളോടെ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 76 പോയിന്റുകളോടെ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.

കലോത്സവം ഇനിയും നാല് ദിവസം കൂടി നീളുന്നതിനാല്‍ ഏത് ജില്ലയ്ക്കും ലീഡ് പിടിച്ചെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജേതാക്കളായിരുന്നു. ഈ വര്‍ഷം തൃശൂരിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് അധിക ആവേശവും പ്രതീക്ഷയുമുണ്ട്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്.

 

 

 

Kerala

ക​ലാ​പൂ​ര​ത്തി​ന് അ​ര​ങ്ങു​ണർന്നു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്, കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി

തൃ​​​ശൂ​​​ർ: കൗ​​​മാ​​​ര​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ക​​​ല​​​യു​​​ടെ കു​​​ട​​​മാ​​​റ്റ​​​ത്തി​​​ന് അ​​​ര​​​ങ്ങു​​​ണ​​​ർന്നു. വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നു​​​ചു​​​റ്റും പൂ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ട്ട 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​നാ​​​ൾ ന​​​ഗ​​​രം നാ​​​ദ​​​താ​​​ള​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കും. ചെ​​​ണ്ട​​​മേ​​​ള​​​വും ക​​​ഥ​​​ക​​​ളി​​​യും നൃ​​​ത്ത​​​വും പാ​​​ട്ടു​​​മെ​​​ല്ലാ​​​മാ​​​യി പൂ​​​ര​​​ന​​​ഗ​​​രി മ​​​റ്റൊ​​​രു ഉ​​​ത്സ​​​വ​​​ത്തി​​​മ​​​ർ​​​പ്പി​​​ലേ​​​ക്ക്. 15,000 പ്ര​​​തി​​​ഭ​​​ക​​​ളാ​​ണു മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തിയ​​​തോ​​​ടെ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​തു​​​ട​​​ക്ക​​​മാ​​​യി. മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലു​​​ള്ള പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കലയെ മതത്തിന്‍റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. തന്‍റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്‌കരനും ക്രൈസ്തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചിലയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ക്രിസ്മസ് കരോളിന് എതിരേപോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്‍റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​ഗ​​​ത​​​ഗാ​​​നം ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തീം​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ച്ചാ​​​ണു ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങേ​​​റു​​​ക. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക​​​ല​​​വ​​​റ​​​നി​​​റ​​​യ്ക്ക​​​ൽ, പാ​​​ലു​​​കാ​​​ച്ച​​​ൽ, സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ചൊവ്വാഴ്ച നടന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ. വാ​​​സു​​​കി, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​​​ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, നടി റിയ ഷിബു എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളായിരുന്നു.

Editorial

ഗ​ഡീ, തൃ​ശൂ​രി​നെ പി​ള്ളേ​ര​ങ്ങെ​ടു​ത്തു

ഭ​ക്തി​യും ക​ല​യും ആ​ഘോ​ഷ​വും ആ​റാ​ടു​ന്ന പൂ​രം വ​രു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ, ഇ​ന്നു​മു​ത​ൽ തൃ​ശൂ​രി​നെ അ​വ​ര​ങ്ങെ​ടു​ക്കു​ക​യാ​ണ്; സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മെ​ന്ന പൂ​ര​ത്തി​നെ​ത്തു​ന്ന പ​തി​ന​യ്യാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ!

വി​ജ​യാ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ഒ​രു കൈ​ലേ​സി​ൽ ഒ​പ്പി​നീ​ക്കാ​വു​ന്ന സ​ങ്ക​ട​ങ്ങ​ളും ക​ണ്ട് പൂ​ര​ന​ഗ​രി ഉ​റ​ക്ക​മി​ള​യ്ക്കും. ആ​സ്വാ​ദ​ന​ത്തി​നൊ​പ്പം, കാ​ഴ്ച​ക്കാ​രി​ൽ ചി​ല​ർ ത​ങ്ങ​ളു​ടെ ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ളു​ടെ അ​ദൃ​ശ്യ​മാ​യൊ​രു കു​ട​മാ​റ്റ​ത്തി​നും മു​തി​ർ​ന്നേ​ക്കാം.

ക​ല, ആ​ത്മ-​ശ​രീ​ര​ങ്ങ​ളു​ടെ സം​യു​ക്ത​പ്ര​ക​ട​ന​മാ​ണ്. പ​ക്ഷേ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ ശ​ത്രു​വി​ല്ലാ​ത്ത, ചോ​ര പൊ​ടി​യാ​ത്ത, ആ​യു​ധ​മെ​ടു​ക്കാ​ത്ത യു​ദ്ധം​കൂ​ടി​യാ​ണ്. ശ​ത്രു പി​റ​ക്കു​ന്നി​ട​ത്ത് മ​രി​ക്കു​ന്ന​തെ​ന്തോ അ​താ​ണ് ക​ല​യെ​ന്നു തി​രി​ച്ച​റി​യു​ക.

വി​ജ​യ-​പ​രാ​ജ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക. ക​ഴി​വു​ക​ളെ ക​യ​റൂ​രി​വി​ട്ട് സ​ന്ധി​യി​ല്ലാ​തെ മ​ത്സ​രി​ക്കു​ക. പ​ക്ഷേ, സ​മ്മാ​ന​ക്ക​പ്പു​ക​ളി​ൽ​നി​ന്ന​ല്ല, ഉ​ജ്വ​ല ക​ലാ​വി​ഷ്കാ​ര​ത്താ​ൽ നു​ര​ഞ്ഞു​പൊ​ന്തു​ന്ന ആ​ത്മ​വീ​ര്യ​ത്തി​ൽ​നി​ന്നു പാ​നം ചെ​യ്യു​ക. സ​മ്മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം ക​ല​യെ​യും ജീ​വി​ത​വി​ജ​യ​ത്തെ​യും സ്വ​ന്ത​മാ​ക്കു​ക.

പ​തി​വു​പോ​ലൊ​രു പ്ര​ഭാ​ത​മാ​ണെ​ങ്കി​ലും ഇ​ന്ന് തൃ​ശൂ​രി​ൽ പ​തി​വി​ല്ലാ​ത്ത​ത്ര തി​ര​ക്കാ​ണ്. തേ​ക്കി​ൻ​കാ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി അ​ര​ങ്ങേ​റു​ന്ന 64-ാമ​തു കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തെ​ളി​യാ​നു​ള്ള തി​രി അ​ഗ്നി​നൃ​ത്ത​ത്തി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ലെ ചാ​ന്പ്യ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന സ്വ​ർ​ണ​ക്ക​പ്പ് ഇ​ന്ന​ലെ​ത്ത​ന്നെ എ​ത്തി​ച്ചു. ഇ​ന്നു​മു​ത​ൽ 18 വ​രെ 25 വേ​ദി​ക​ളി​ലാ​യി 250 ഇ​ന​ങ്ങ​ളി​ൽ 15,000ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ, നൂ​റു​ക​ണ​ക്കി​നു വി​ധി​ക​ർ​ത്താ​ക്ക​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ, സം​ഘാ​ട​ക​ർ, ജോ​ലി​ക്കാ​ർ, പാ​ച​ക​പ്പു​ര​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ... പ​തി​നാ​യി​ര​ങ്ങ​ളാ​യി ഒ​ഴു​കി​യെ​ത്തു​ന്ന കാ​ണി​ക​ൾ... ലോ​ക​ത്തെ​വി​ടെ​യു​ണ്ട് ഇ​തു​പോ​ലൊ​രു കൗ​മാ​ര ക​ലാ​മേ​ള!

രാ​വി​ലെ ഒ​ന്പ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പ​താ​ക ഉ​യ​ർ​ത്തും. 10ന് ​തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലു​ള്ള എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലെ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

പൂ​ര​സ്മ​ര​ണ​യു​യ​ർ​ത്തി പാ​ണ്ടി​മേ​ള​വും 64-ാം ക​ലോ​ത്സ​വ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് 64 കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ കു​ട​മാ​റ്റ​വും അ​ര​ങ്ങേ​റും. പി​ന്നെ മ​ത്സ​ര​ങ്ങ​ൾ വേ​ദി​ക​ളെ പൂ​ര​പ്പ​റ​ന്പാ​ക്കും.1956ൽ ​കേ​ര​ളം രൂ​പീ​ക​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ 1957 ജ​നു​വ​രി 25-26 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം എ​സ് ആ​ർ​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം.

2009ലാ​ണ് സ്കൂ​ൾ ക​ലോ​ത്സ​വം എ​ന്നു പേ​രു മാ​റ്റി​യ​ത്. 57ൽ ​ഇ​രു​നൂ​റി​ൽ താ​ഴെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സ്ഥാ​ന​ത്താ​ണ് ഇ​ന്നി​പ്പോ​ൾ 15,000 മ​ത്സ​രാ​ർ​ഥി​ക​ളെ​ത്തു​ന്ന​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മേ​ള! ര​ണ്ടു കോ​വി​ഡ് വ​ർ​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ലോ​ത്സ​വം മു​ട​ങ്ങി​യ​ത്.

യേ​ശു​ദാ​സും ജ​യ​ച​ന്ദ്ര​നും ഉ​ൾ​പ്പെ​ടെ ച​ല​ച്ചി​ത്ര-​ഗാ​ന-​നൃ​ത്ത​രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ക​ലോ​ത്സ​വ​ത്തി​ലൂ​ടെ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രാ​ണ്. ഇ​ത്ത​വ​ണ​ത്തെ ആ​തി​ഥേ​യ​രാ​യ തൃ​ശൂ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം, കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കി​രീ​ടം നേ​ടി​യ​ത്.

ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യ പാ​ല​ക്കാ​ട് അ​തു തി​രി​ച്ചു​പി​ടി​ക്കാ​നും, തൃ​ശൂ​ർ ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും, ഇ​ത്ത​വ​ണ ക​പ്പ് കൊ​ണ്ടു​പോ​കാ​ൻ മ​റ്റു ജി​ല്ല​ക്കാ​രും മ​ത്സ​രി​ക്കു​ന്പോ​ൾ തേ​ക്കി​ൻ​കാ​ട് വെ​ടി​ക്കെ​ട്ടി​ന്‍റെ രാ​പ​ക​ലു​ക​ൾ തീ​ർ​ക്കും.

മി​ക​ച്ച ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും സ​മ​യ​നി​ഷ്ഠ​യും മാ​ത്ര​മ​ല്ല, അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തും​കൂ​ടി​യാ​ണ് സം​ഘാ​ട​ക​മി​ക​വ്. അ​പ്പോ​ഴാ​ണ് അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്. പ​രാ​ജ​യ​ങ്ങ​ളേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ മു​റി​വു​ക​ളു​മാ​യി ഒ​രു മ​ത്സ​രാ​ർ​ഥി​യും മ​ട​ങ്ങ​രു​ത്.

കു​ട്ടി​ക​ൾ നി​ർ​മി​ത​ബു​ദ്ധി​ക​ള​ല്ലെ​ന്നും ത​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ അ​മി​ത​ഭാ​രം അ​വ​രി​ലേ​ക്കു പ​ക​ര​രു​തെ​ന്നും മാ​താ​പി​താ​ക്ക​ൾ മ​റ​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്കും ഓ​ർ​മ​യു​ണ്ടാ​യി​രി​ക്ക​ണം; ക​പ്പ​ല്ല, ക​ല​യാ​ണ് പാ​നം ചെ​യ്യേ​ണ്ട​തെ​ന്ന്.

മ​ത്സ​രി​ക്കു​ന്ന​വ​രി​ലേ​റെ​യും ഏ​റ്റു​വാ​ങ്ങാ​നി​രി​ക്കു​ന്ന നൈ​മി​ഷി​ക സ​ങ്ക​ട​ങ്ങ​ളു​മാ​യ​ല്ല, ആ​ത്മ​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ​യും വ​രാ​നി​രി​ക്കു​ന്ന സാ​ധ്യ​ത​ക​ളു​ടെ​യും വി​ജ​യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​യി​ൽ തീ​ർ​ത്തൊ​രു ഗൂ​ഢ​സ്മി​ത​വു​മാ​യി പി​രി​യു​വോ​ളം, ഗ​ഡീ, തൃ​ശൂ​ർ നി​ങ്ങ​ൾ​ക്കി​രി​ക്ക​ട്ടെ..! അ​ഞ്ചു​നാ​ൾ ആ​ടി​ത്തി​മി​ർ​ത്താ​ലും.

Kerala

എ​യിം​സ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്; നി​ല​വി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത് ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കേ​ര​ള​ത്തി​ന് എ​യിം​സ് ല​ഭി​ക്കു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സം​സ്ഥാ​ന​ത്ത് എ​യിം​സ് വ​രു​ന്ന​ത് ചി​ല​രെ​യെ​ങ്കി​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ര​ണ്ട് ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് ജി​ല്ല​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ജി​ല്ല എ​ന്ന നി​ല​യി​ൽ ആ​ല​പ്പു​ഴ​യ്ക്ക് എ​യിം​സി​നാ​യി മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ തൃ​ശൂ​ർ ജി​ല്ല​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യ്ക്ക് അ​ല്ലെ​ങ്കി​ൽ തൃ​ശൂ​രി​ന് എ​യിം​സ് ന​ൽ​കു​ന്ന​താ​ണ് നീ​തി​യെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക​ല​ക​ളാ​ര​വം നാ​ളെ​ മു​ത​ൽ

തൃ​​​ശൂ​​​ർ: പൂ​​​ര​​​ന​​​ഗ​​​രി ഇ​​​നി ക​​​ല​​​ക​​​ളു​​​ടെ സം​​​ഗ​​​മ​​​ഭൂ​​​മി. ജ​​​ന​​​സാ​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ചി​​​ത​​​മാ​​​യ തേ​​​ക്കി​​​ൻ​​​കാ​​​ട്ടി​​​ലും പ​​​രി​​​സ​​​ര​​​ത്തും ഇ​​​നി സ​​​ക​​​ല​​​ക​​​ല​​​ക​​​ളു​​​ടെ​​​യും ആ​​​ര​​​വം ഉ​​​യ​​​രും. 64-ാമ​​​തു കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു നാ​​​ളെ തി​​​രി​​​തെ​​​ളി​​​യും.

നാ​​​ളെ​​​മു​​​ത​​​ൽ 18 വ​​​രെ 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി 250 ഇ​​​ന​​​ങ്ങ​​​ളി​​​ൽ 15,000ത്തോ​​​ളം ക​​​ലാ​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കും. കൗ​​​മാ​​​ര​​​ക​​​ലാ​​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലെ വേ​​​ദി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

തൃ​​​ശൂ​​​രി​​​ന്‍റെ പൂ​​​ര​​​പ്രൗ​​​ഢി വി​​​ളി​​​ച്ചോ​​​തു​​​ന്ന രീ​​​തി​​​യി​​​ൽ പാ​​​ണ്ടി​​​മേ​​​ള​​​വും 64-ാം ക​​​ലോ​​​ത്സ​​​വ​​​ത്തെ സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് 64 കു​​​ട്ടി​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന വ​​​ർ​​​ണാ​​​ഭ​​​മാ​​​യ കു​​​ട​​​മാ​​​റ്റ​​​വും ക​​​ലാ​​​മേ​​​ള​​​യ്ക്കു സ്വാ​​​ഗ​​​ത​​​മോ​​​തും.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ക​​​ലോ​​​ത്സ​​​വം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. വാ​​​സു​​​കി ന​​​ൽ​​​കും. കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു റാ​​​ണി എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​കും.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​​ഗാ​​​നം ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​നാ​​​ണ് ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വാ​​​ഗ​​​ത​​​ഗാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​കും. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ തീം ​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

ക​പ്പ് പൂ​ര​ന​ഗ​രി​യി​ൽ

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​​യ​​​ജി​​​ല്ല​​​യു​​​ടെ ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം. ഇ​​​ന്നു സ്വ​​​ർ​​​ണ​​​ക്ക​​​പ്പ് പൂ​​​ര​​​ന​​​ഗ​​​രി​​​യി​​​ലെ​​​ത്തും.

മി​നി​പൂ​ര​മൊ​രു​ക്കാ​ൻ ദേ​വ​സ്വ​ങ്ങ​ൾ

പൂ​​​ര​​​ന​​​ഗ​​​രി​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റു​​​ന്ന ക​​​ലാ​​​മാ​​​മാ​​​ങ്കം കൊ​​​ഴു​​​പ്പി​​​ക്കാ​​​ൻ തൃ​​​ശൂ​​​ർ പൂ​​​രം മേ​​​ള​​​പ്ര​​​മാ​​​ണി​​​മാ​​​രു​​​ടെ പ്രാ​​​മാ​​​ണ്യ​​​ത്തി​​​ൽ പാ​​​ണ്ടി​​​മേ​​​ളം. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പ്ര​​​ധാ​​​ന​​​വേ​​​ദി​​​യാ​​​യ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലെ സൂ​​​ര്യ​​​കാ​​​ന്തി​​​ക്കു​​​സ​​​മീ​​​പ​​​മാ​​​ണു മേ​​​ളം അ​​​ര​​​ങ്ങേ​​​റു​​​ക. പാ​​​റ​​​മേ​​​ക്കാ​​​വ്, തി​​​രു​​​വ​​​മ്പാ​​​ടി മേ​​​ള​​​പ്ര​​​മാ​​​ണി​​​മാ​​​രാ​​​യ കി​​​ഴ​​​ക്കൂ​​​ട്ട് അ​​​നി​​​യ​​​ൻ​​​മാ​​​രാ​​​രും ചെ​​​റു​​​ശേ​​​രി കു​​​ട്ട​​​ൻ​​​മാ​​​രാ​​​രും ഒ​​​രു​​​മി​​​ച്ച് മേ​​​ള​​​ത്തി​​​നു പ്രാ​​​മാ​​​ണി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ആ​​​കെ ഇ​​​ന​​​ങ്ങ​​​ൾ: 239

ആ​​​കെ വേ​​​ദി​​​ക​​​ൾ: 25

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം: 96

എ​​​ച്ച്എ​​​സ്എ​​​സ്: 105

സം​​​സ്കൃ​​​തോ​​​ത്സ​​​വം: 19

അ​​​റ​​​ബി​​​ക് ക​​​ലോ​​​ത്സ​​​വം: 19 

 

Kerala

നൂ​പു​ര​ധ്വ​നി​ക്കു കാ​തോ​ർ​ത്ത്...

തൃ​​​ശൂ​​​ർ: കൗ​​​മാ​​​രോ​​​ത്സ​​​വ​​​വേ​​​ദി​​​യി​​​ൽ നൂ​​​പു​​​ര​​​ധ്വ​​​നി​​​ക​​​ളും ക​​​ലാ​​​ര​​​വ​​​ങ്ങ​​​ളു​​​മു​​​യ​​​രാ​​​ൻ ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​മാ​​​ത്രം. ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ വേ​​​ദി​​​ക​​​ളും ക​​​ല​​​യു​​​ടെ കേ​​​ളി​​​കൊ​​​ട്ടി​​​നു കാ​​​തോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്.

പ്രാ​​​ധാ​​​ന വേ​​​ദി​​​യി​​​ൽ ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു സ​​​ബ്ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ എ.​​​എ. ജാ​​​ബി​​​ർ അ​​​റി​​​യി​​​ച്ചു. വേ​​​ദി​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ജ​​​ർ​​​മ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​ത ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. വേ​​​ദി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള മ​​​ര​​​ങ്ങ​​​ളു​​​ടെ ചി​​​ല്ല​​​ക​​​ളോ ക​​​ന്പു​​​ക​​​ളോ വെ​​​ട്ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി മാ​​​നി​​​ച്ചാ​​​ണി​​​ത്.

അ​​​ടു​​​പ്പും ക​​​ല​​​വ​​​റ​​​യും ഉ​​​ണ​​​രു​​​ന്നു

ക​​​ലോ​​​ത്സ​​​ത്തി​​​ന്‍റെ ത​​​ലേ​​​ന്നാ​​​ളാ​​​യ ഇ​​​ന്നു​ മു​​​ത​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളും കൂ​​​ടെ​​​യു​​​ള്ള​​​വ​​​രും എ​​​ത്തി​​​ത്തു​​​ട​​​ങ്ങും. ഇ​​​ന്നു ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​ന് പാ​​​ച​​​ക​​​പ്പു​​​ര​​​യി​​​ലെ അ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന പാ​​​ച​​​ക​​​ക്കാ​​​ര​​​ൻ പ​​​ഴ​​​യി​​​ടം മോ​​​ഹ​​​ന​​​ൻ ന​​​ന്പൂ​​​തി​​​രി തീ​​​കൂ​​​ട്ടും. പാ​​​ലു​​​കാ​​​ച്ച​​​ലോ​​​ടെ അ​​​ടു​​​പ്പും പാ​​​ച​​​ക​​​പ്പു​​​ര​​​യും ക​​​ല​​​വ​​​റ​​​യും പ​​​ന്ത​​​ലും സ​​​ജീ​​​വ​​​മാ​​​കും.

താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്യു​​​ആ​​​ർ കോ​​​ഡി​​​ൽ

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ന്ന​​​തു ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യാ​​​ണ്. ഒ​​​റ്റ ക്ലി​​​ക്കി​​​ന്‍റെ ദൂ​​​ര​​​ത്തി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ ക​​​ഴി​​​യും. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ എ​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​വ​​​ഴി​​​യ​​​റി​​​യാ​​​തെ​​​യു​​​ള്ള ന​​​ട​​​ത്തം. ഇ​​​ത്ത​​​വ​​​ണ ഡി​​​ജി​​​റ്റ​​​ൽ അ​​​ക്കോ​​​മ​​​ഡേ​​​ഷ​​​നി​​​ലൂ​​​ടെ ഈ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​ണു ക​​​ലോ​​​ത്സ​​​വ ക​​​മ്മി​​​റ്റി.

മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും താ​​​മ​​​സി​​​ക്കാ​​​ൻ കി​​​ട​​​ക്ക​​​ക​​​ള​​​ട​​​ക്കം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ 20 സ്കൂ​​​ളു​​​ക​​​ളാ​​​ണ് താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ പൂ​​​ർ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും ക്യു ​​​ആ​​​ർ കോ​​​ഡ് വ​​​ഴി കൈ​​​മാ​​​റും.

സ്കൂ​​​ളു​​​ക​​​ളു​​​ടെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ക്യുആ​​​ർ കോ​​​ഡ് സ്കാ​​​ൻ ചെ​​​യ്താ​​​ൽ ഗൂ​​​ഗി​​​ൾ മാ​​​പ്പ് വ​​​ഴി അ​​​വി​​​ടേ​​​ക്കു​​​ള്ള വ​​​ഴി​​​തെ​​​ളി​​​യും. ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ടാ​​​പ്പ് ചെ​​​യ്താ​​​ൽ നേ​​​രി​​​ട്ട് ആ ​​​ന​​​ന്പ​​​റി​​​ലേ​​​ക്ക് കോ​​​ൾ പോ​​​കും. അ​​​ടി​​​സ്ഥാ​​​ന​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​നും ക​​​ഴി​​​യും. സ്കൂ​​​ളു​​​ക​​​ൾ റി​​​സ​​​ർ​​​വ് പ​​​ട്ടി​​​ക​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി

കു​​​ടി​​​വെ​​​ള്ളം, ചു​​​ക്കു​​​കാ​​​പ്പി തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കും. എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​സ്പി​​​സി വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ സാ​​​ന്നി​​​ധ്യം 24 മ​​​ണി​​​ക്കൂ​​​റും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഹെ​​​ൽ​​​പ്ഡ​​​സ്കു​​​ക​​​ളും ഉ​​​ണ്ടാ​​​കും.

താ​​​മ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ലേ​​​ക്കും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​യി​​​ലേ​​​ക്കും വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും. എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ശു​​​ചി​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്ലാ​​​സ്റ്റി​​​ക് ഒ​​​ഴി​​​വാ​​​ക്കി ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​കോ​​​ൾ ന​​​ട​​​പ്പാ​​​ക്കും.
വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ഗ്രൂ​​​പ്പ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ താ​​​മ​​​സ​​​സൗ​​​ക​​​ര്യം കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ന​​​ഗ​​​രം ഒ​​​രു​​​ങ്ങി

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ധാ​​​ന വേ​​​ദി അ​​​ട​​​ക്കം മൂ​​​ന്നു വേ​​​ദി​​​ക​​​ളു​​​ള്ള തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നം വൃ​​​ത്തി​​​യാ​​​ക്കി. കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ഹ​​​രി​​​ത​​​ക​​​ർ​​​മ​​​സേ​​​ന​​​യാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ്വ​​​രാ​​​ജ് റൗ​​​ണ്ടും ന​​​ഗ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ളും മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കി വൃ​​​ത്തി​​​യാ​​​ക്കി. ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ വ​​​ക കു​​​ടി​​​വെ​​​ള്ള​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക​​​ട​​​ക​​​ളി​​​ൽ സി​​​ഗ​​​ര​​​റ​​​റ്റി​​​ന്‍റെ​​​യും മ​​​റ്റു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വി​​​ൽ​​​പ​​​ന നി​​​ർ​​​ത്ത​​​ലാ​​​ക്കി. സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ സേ​​​വ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് പോ​​​ലീ​​​സു​​​കാ​​​രും സ​​​ജ്ജ​​​മാ​​​ണ്.

Kerala

തൃ​ശൂ​രി​ൽ യു​വാ​വി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പ​രാ​തി

മ​ല​പ്പു​റം: തൃ​ശൂ​രി​ൽ 18കാ​ര​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പ​രാ​തി. മ​ല​പ്പു​റം പാ​ല​പെ​ട്ടി സ്വ​ദേ​ശി അ​ന​സി​ന് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ന​സി​നെ പ​രി​ക്കു​ക​ളോ​ടെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ട​ക്ക​ഴി​യൂ​ർ നേ​ർ​ച്ച കാ​ണാ​ൻ എ​ത്തി​യ ത​ന്നെ ചാ​വ​ക്കാ​ട് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് അ​ന​സി​ന്‍റെ പ​രാ​തി. നേ​ര്‍​ച്ച​ക്കി​ടെ ഇ​രു​വി​ഭാ​ഗം ആ​ളു​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

പി​ന്നാ​ലെ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടി. ഇ​തി​നി​ട​യി​ൽ ത​ന്നെ​യും മ​റ്റൊ​രാ​ളെ​യും പോ​ലീ​സ് ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും അ​വി​ടെ വെ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് അ​ന​സ് പ​റ​യു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കൈ​യ്ക്കും കാ​ലി​നും ക​ഴു​ത്തി​നും അ​ടി​ച്ചു. മ​ർ​ദ​ന വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പെ​ടു​ത്തി​യെ​ന്നും അ​ന​സ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, അ​ന​സി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ചാ​വ​ക്കാ​ട് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

തൃ​ശൂ​രി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: അ​ടാ​ട്ട് അ​മ്പ​ല​ക്കാ​വി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്‍റെ ഭാര്യ ശില്പ (30), മകന്‍ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്‍റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.

രാ​വി​ലെ വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു.

അമല മേരി റാണി സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കു​ത്തി​നെ കൊ​ന്ന് അ​മ്മ തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യുവതിയുടെ ഫോണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Kerala

തൃ​ശൂ​ർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ലെ തീ​പി​ടി​ത്തം; സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ഡി​ജി​പി

തൃ​ശൂ​ർ: വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ബൈ​ക്ക് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ടി പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും അ​ന്വേ​ഷ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പേ ​പാ​ർ​ക്കി​ങ്ങി​ലും സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ വേ​ണ്ടി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്നു​ത​ന്നെ അ​ത് പ​രി​ശോ​ധി​ക്കും. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കും. റെ​യി​ൽ​വേ​യും ആ​ർ​പി​എ​ഫും പ്രാ​ദേ​ശി​ക പോ​ലീ​സും ഒ​ന്നി​ച്ച് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും.'-​ഡി​ജി​പി പ​റ​ഞ്ഞു.

റെ​യി​ൽ​വേ ലൈ​നി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി പ​റ​യു​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന​ത്തെ തി​ക്കും തി​ര​ക്കു​മു​ള്ള എ​ല്ലാ പേ ​പാ​ർ​ക്കി​ങ് പ്ര​ദേ​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ത്ര​മ​ല്ല തി​ര​ക്കു​ള്ള എ​ല്ലാ പേ ​പാ​ർ​ക്കി​ങ്ങു​ക​ളും പ​രി​ശോ​ധി​ക്കും"- റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​റ​ര​യോ​ടെ​യാ​ണ് പാ​ർ​ക്കി​ങ്ങി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​ത്. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നൂ​റി​ലേ​റെ ബൈ​ക്കു​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. അ​റ​നൂ​റോ​ളം ബൈ​ക്കു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​രം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന പാ​ർ​ക്കി​ങ്ങി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ബൈ​ക്ക് ഷെ​ഡ് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. മേ​ൽ​ക്കൂ​ര​യ​ട​ക്കം ത​ക​ർ​ന്നു വീ​ണു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നും റെ​യി​ൽ പാ​ള​വും തൊ​ട്ട​ടു​ത്ത് ത​ന്നെ ആ​യ​തി​നാ​ൽ ഉ​യ​ർ​ന്ന വൈ​ദ്യു​തി ക​ട​ന്നു പോ​കു​ന്ന ലൈ​ൻ അ​ട​ക്കം തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്നു. തീ ​പ​ട​ർ​ന്ന് സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ എ​ൻ​ജി​നും ക​ത്തി.

Kerala

തൃ​ശൂ​ർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.

റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.

ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്‍റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.

പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.

പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.

ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്‍റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.

പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്‍റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.

Kerala

വ​ട​ക്കാ​ഞ്ചേ​രി കോ​ഴ​: ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണം

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യി​ല്‍ എം​എ​ൽ​എ​മാ​രാ​യ എ.​സി. മൊ​യ്തീ​ന്‍, സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ​ക്കു പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ഴ​വി​വാ​ദ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വി​ട്ട പി.​ഐ. ഷാ​ന​വാ​സ്. വ​ള്ള​ത്തോ​ള്‍​ന​ഗ​ര്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്കൂ​ടി​യാ​ണു ഷാ​ന​വാ​സ്.


തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന ​ശേ​ഷം എ.​സി. മൊ​യ്തീ​ന്‍റെ​യും സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി​യു​ടെ​യും ദൂ​ത​ൻ വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വി​ജ​യി​ച്ച ലീ​ഗ് സ്വ​ത​ന്ത്ര​ൻ ഇ.​യു. ജാ​ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം.

അ​തി​നു​ ശേ​ഷ​മാ​ണു ഡീ​ൽ ഉ​റ​പ്പി​ച്ച​തെ​ന്നും പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​ശേ​ഷ​മു​ള്ള ജാ​ഫ​റി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ എ.​സി. മൊ​യ്തീ​ന്‍റെ പ​ങ്ക് മ​ന​സി​ലാ​കും. ത​ന്‍റെ കൈ​വ​ശ​മു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം വി​ജി​ല​ന്‍​സി​നു കൈ​മാ​റും. രാഷ്‌ട്രീ​യ​മാ​യി വി​ഷ​യ​ത്തെ നേ​രി​ടാ​നാ​ണു തീ​രു​മാ​നം. ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന രീ​തി തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഷാ​ന​വാ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

പാ​ണ​ഞ്ചേ​രി​യി​ൽ വീ​ണ്ടും ഭൂ​മി​കു​ലു​ക്കം, പരിഭ്രാന്തിയിൽ നാട്ടുകാർ

തൃ​ശൂ​ർ: പാ​ണ​ഞ്ചേ​രി​യി​ൽ ഭൂചലന ആശങ്ക ഉ​യ​ർ​ത്തി വീ​ണ്ടും ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു പ്ര​ക​മ്പ​ന​വും ഇ​ടി​മു​ഴ​ക്ക​ത്തി​നു സ​മാ​ന​മാ​യ ശ​ബ്ദ​വും. ഇ​ന്ന​ലെ രാ​ത്രി 11:20നാ​ണ് ശ​ക്ത​മാ​യ മു​ഴ​ക്ക​വും ഭൂ​മി​കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പീ​ച്ചി, ചെ​ന്നാ​യ്പ്പാ​റ, ക​ണ്ണാ​റ, പ​ട്ടി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി​കു​ലു​ക്കം നേ​രി​ട്ടു.

അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പ് പീ​ച്ചി​യി​ലും അ​ടു​ത്തു​ള്ള തെ​ക്കേ​ക്കു​ളം, ചെ​ന്നാ​യ്പാ​റ, താ​മ​ര​വെ​ള്ള​ച്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഭൂ​ച​ല​ന​ത്തി​നു സ​മാ​ന​മാ​യ പ്ര​ക​മ്പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ൽനി​ന്നു വ​ലി​യ ശ​ബ്ദ​മു​ണ്ടാ​കു​ക​യും വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ​ക്കും ജ​ന​ലു​ക​ൾ​ക്കും പ്ര​ക​ന്പ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

ഭൂ​ച​ല​നം പ​രി​ശോ​ധി​ക്കാ​നും മു​ൻ​ക​രു​ത​ൽ ന​ൽ​കാ​നും അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു​വെന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ഭൂ​ച​ല​ന​വും മു​ഴ​ക്ക​വും തു​ട​ർ​ച്ച​യാ​കു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Kerala

തൃശൂരിൽ അറസ്റ്റിലായ ആസാം സ്വദേശി എകെ 47 തോക്കു വാങ്ങാൻ ശ്രമിച്ചു

തൃ​ശൂ​ർ: മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ആ​സാം സ്വ​ദേ​ശി ക​യ്പ​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ. ആ​സാം മോ​റി​ഗോ​ൺ സ്വ​ദേ​ശി​യാ​യ റോ​ഷി​ദു​ൾ ഇ​സ്‌​ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ചെ​ന്ത്രാ​പ്പി​ന്നി ഭാ​ഗ​ത്തെ ഒ​രു പ​ന്ത​ൽ നി​ർ​മാ​ണ​ക്ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സൂ​ച​ന ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലു​ള്ള ഇ​യാ​ളു​ടെ അ​മ്മാ​വ​നു​മാ​യി ഫോ​ൺ വ​ഴി​യും പാ​ക്കി​സ്ഥാ​നി​ലു​ള്ള ചി​ല വ്യ​ക്തി​ക​ളു​മാ​യി ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി​യും ഇ​യാ​ൾ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും പാ​ക്കി​സ്ഥാ​നി​ൽനി​ന്നു മാ​ര​ക പ്ര​ഹ​ര ശേ​ഷി​യു​ള്ള എ​കെ 47 തോ​ക്കു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Sports

സം​സ്ഥാ​ന ഭാ​രോ​ദ്വ​ഹ​നം:ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു തു​​ട​​ക്കം​​

തൃ​​ശൂ​​ര്‍: സം​​സ്ഥാ​​ന ഭാ​​രോ​​ദ്വ​​ഹ​​ന ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു തു​​ട​​ക്ക​​മാ​​യി. തൃ​​ശൂ​​ര്‍ വി.​​കെ.​​എ​​ന്‍. മേ​​നോ​​ന്‍ ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ര​​ണ്ടു ദി​​ന​​ങ്ങ​​ളി​​ലാ​​യി അ​​ര​​ങ്ങേ​​റു​​ന്ന ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 500ല​​ധി​​കം താ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കും.

ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഇ​​വി​​ടു​​ത്തെ പ്ര​​ക​​ട​​ന​​ത്തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​ക്കു​​ക.

Kerala

തൃ​ശൂ​രി​ൽ വീ​ണ്ടും പോ​ലീ​സ് മ​ർ​ദ​നം; ആ​ളു​മാ​റി ത​ല്ലി​ച്ച​ത​ച്ച യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

തൃ​​​ശൂ​​​ർ: ആ​​​ളു​​​മാ​​​റി യു​​​വാ​​​വി​​​നെ വീ​​​ട്ടി​​​ൽക്കയ​​​റി ത​​​ല്ലി​​​ച്ച​​​ത​​​ച്ച് പോ​​​ലീ​​​സ്. ദേ​​​ഹ​​​മാ​​​സ​​​ക​​​ലം പ​​​രി​​​ക്കോ​​​ടെ യു​​​വാ​​​വി​​​നെ തൃ​​​ശൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കു​​​റ്റൂ​​​ർ ചാ​​​മ​​​ക്കാ​​​ട് പു​​​തു​​​കു​​​ള​​​ങ്ങ​​​ര വീ​​​ട്ടി​​​ൽ ശ​​​ര​​​ത്തി​​​നെ (31)​ ആ​​ണ് വി​​​യ്യൂ​​​ർ പോ​​​ലീ​​​സ് ആ​​​ളു​​​മാ​​​റി ത​​​ല്ലി​​​ച്ച​​​ത​​​ച്ച​​​ത്. നേ​​​ര​​​ത്തേ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യി​​​ട്ടു​​​ള്ള ശ​​​ര​​​ത് നി​​​ല​​​വി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ന​​​ല്ലന​​​ട​​​പ്പി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കു​​​റ്റൂ​​​ർ ഉ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ശ​​​ര​​​ത് എ​​​ന്നു പേ​​​രു​​​ള്ള മ​​​റ്റൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ, കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷി​​​ക്കാ​​​തെ വീ​​​ട്ടി​​​ലെ​​​ത്തി പോ​​​ലീ​​​സ് ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. ഉ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള തെ​​​യ്യം പ​​​രി​​​പാ​​​ടി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ശ​​​ര​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഏ​​​ഴു പോ​​​ലീ​​​സു​​​കാ​​​രെ​​​ത്തി മ​​​ർ​​​ദി​​​ച്ച​​​ത്. ദേ​​​ഹ​​​മാ​​​സ​​​ക​​​ലം ലാ​​​ത്തി​​​യ​​​ടി​​​യേ​​​റ്റു. ഉ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞ​​​തോ​​​ടെ താ​​​ന​​​ല്ലെ​​​ന്നു​​​ പ​​​റ​​​ഞ്ഞി​​​ട്ടും മ​​​ർ​​​ദ​​​നം തു​​​ട​​​ർ​​​ന്നു. നെ​​​ഞ്ചി​​​ലും വ​​​യ​​​റി​​​ലും പു​​​റ​​​ത്തും കാ​​​ലി​​​ലും തു​​​ട​​​യി​​​ലു​​​മെ​​​ല്ലാം അ​​​ടി​​​യേ​​​റ്റു പൊ​​​ട്ടി​​​യ ​​​നി​​​ല​​​യി​​​ലാ​​​ണ്.

ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു​ നേ​​​രേ​​​യും അ​​​തി​​​ക്ര​​​മ​​​മു​​​ണ്ടാ​​​യി. വീ​​​ട്ടി​​​ലെ സ്ത്രീ​​​ക​​​ളോ​​​ടും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളോ​​​ടും അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. മ​​​ർ​​​ദ​​​ന​​​മേ​​​റ്റ ശ​​​ര​​​ത് തൃ​​​ശൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ശ​​​രീ​​​ര​​​മാ​​​കെ അ​​​ടി​​​യേ​​​റ്റതുമൂലം നീ​​​രു​​​വ​​​ന്ന നി​​​ല​​​യി​​​ലാണ്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ പോ​​​ലീ​​​സെ​​​ത്തി ആ​​​ളു​​​ മാ​​​റി​​​യ​​​താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ന്നും എന്നാൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ശ​​​ര​​​ത് പ​​​റ​​​ഞ്ഞു.

Kerala

ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു; കോ​ൺ​ഗ്ര​സു​കാ​രി​യാ​യി തു​ട​രും: ലാ​ലി ജെ​യിം​സ്

തൃ​ശൂ​ർ: പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്താ​ലും താ​ൻ കോ​ൺ​ഗ്ര​സു​കാ​രി​യാ​യി തു​ട​രു​മെ​ന്ന് തൃ​ശൂ​രി​ലെ കൗ​ൺ​സി​ല​ർ ലാ​ലി ജെ​യിം​സ്. തി​രി​ച്ചെ​ടു​ത്തി​ല്ലെ​ങ്കി​ലും മ​ര​ണം​വ​രെ കോ​ൺ​ഗ്ര​സു​കാ​രെ​യാ​യി​രി​ക്കു​മെ​ന്നും ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്റ് ഇ​ക്കാ​ര്യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി പ​ക്വ​ത കാ​ണി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും ലാ​ലി പ​റ​ഞ്ഞു.

താ​ൻ ഒ​രി​ക്ക​ലും ഒ​രു സാ​ങ്ക​ൽ​പ്പി​ക ലോ​ക​ത്ത​ല്ലെ​ന്നും പ്ര​തി​ക​ര​ണം വൈ​കാ​രി​ക​മാ​ണെ​ന്ന് നേ​തൃ​ത്വം വി​ല​യി​രു​ത്തി​യി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ൻ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ത​ന്നെ കേ​ൾ​ക്കാ​ൻ പോ​ലും ത​യ്യാ​റാ​യി​ല്ലെ​ന്നും ലാ​ലി ജെ​യിം​സ് വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സു​കാ​രി​യാ​യി തു​ട​രാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ അം​ഗ​ത്വം ആ​വ​ശ്യ​മി​ല്ല. സി​പി​എ​മ്മി​ലേ​ക്കോ ബി​ജെ​പി​യി​ലേ​ക്കോ ഇ​ല്ല. എ​ഐ​സി​സി​യെ​യോ കെ​പി​സി​സി​യെ​യോ സ​മീ​പി​ക്കി​ല്ല. കാ​ര​ണം ര​ണ്ട് ഘ​ട​ക​ങ്ങ​ളും അ​വ​ർ​ക്കൊ​പ്പം ആ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​മീ​പി​ച്ചി​ട്ട് എ​ന്ത് കാ​ര്യം, ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത് ലാ​ലി പ്ര​തി​ക​രി​ച്ചു.

പ​ണം ന​ൽ​കി എ​ന്ന​ത് പ​ല​രും ര​ണ്ടു ദി​വ​സം മു​ൻ​പ് പ​റ​ഞ്ഞ​താ​ണ്. പ​ണം ന​ൽ​കി​യ​തി​നാ​ൽ മേ​യ​ർ പ​ദ​വി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്ന് പ​ല​രും പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ് ത​ന്നോ​ട് പാ​ർ​ട്ടി ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ലാ​ലി പ​റ​ഞ്ഞു.

പ​ക്ഷേ ത​ൻ​റെ ക​യ്യി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ർ​ട്ടി ഫ​ണ്ട് ന​ൽ​കാ​നാ​യി​ല്ല. പാ​ർ​ട്ടി ഫ​ണ്ട് നി​ജി ജ​സ്റ്റി​ൻ ന​ൽ​കി​യി​ട്ടു​ണ്ടാ​കും അ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ങ്ങ​നെ വ​ന്ന​ത് പാ​ർ​ട്ടി​യ്ക്ക് കോ​ട്ടം വ​രു​ത്തു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടി​ല്ലെ​ന്നും ലാ​ലി ജെ​യിം​സ് ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​സി​സി​യു​ടെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് കൗ​ൺ​സി​ല​ർ ലാ​ലി ജെ​യിം​സി​നെ​തി​രാ​യ ന​ട​പ​ടി. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി വ്യ​ക്ത​മാ​ക്കാ​തെ​യു​ള്ള വാ​ർ​ത്താ​ക്കു​റി​പ്പ് കെ​പി​സി​സി നേ​തൃ​ത്വ​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തി​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ.​നി​ജി ജ​സ്റ്റി​ൻ​ഡി​ൽ നി​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ പ​ണ​പ്പെ​ട്ടി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ലാ​ലി​യു​ടെ ആ​രോ​പ​ണം. നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കി​യ കെ ​സി വി​ഭാ​ഗ​ത്തി​ന്റെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു നി​ജി ജ​സ്റ്റി​ൻ എ​ന്നും ചി​ല നേ​താ​ക്ക​ൾ മാ​ത്രം ചേ​ർ​ന്നാ​ണ് അ​വ​രെ മേ​യ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു​മാ​ണ് ലാ​ലി പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

 

Kerala

കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ആ​​​​​​റ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് പു​​​​​​തി​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​സാ​​​​​​ര​​​​​​ഥ്യം. തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ വി.​​​​​​വി രാ​​​​​​ജേ​​​​​​ഷ് മേ​​​​​​യ​​​​​​റാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു. കൊ​​​​​​ല്ലം കോ​​​​​​ർ​​​​​​പ​​​​​റേഷ​​​​​​നി​​​​​​ൽ എ.​​​​​​കെ. ​​​​​​ഹ​​​​​​ഫീ​​​​​​സും (​​​​​​യു​​​​​​ഡി​​​​​​എ​​​​​​ഫ്) കൊ​​​​​​ച്ചി​​​​​​യി​​​​​​ൽ വി.​​​​​​കെ. മി​​​​​​നി​​​​​​മോ​​​​​​ളും (യു​​​​​​ഡി​​​​​​എ​​​​​​ഫ്) പു​​​​​​തി​​​​​​യ മേ​​​​​​യ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യി. തൃ​​​​​​ശൂ​​​​​​രി​​​​​​ൽ ഡോ. ​​​​​​നി​​​​​​ജി ജ​​​​​​സ്റ്റി​​​​​​ൻ (യു​​​​​​ഡി​​​​​​എ​​​​​​ഫ്) മേ​​​​​​യ​​​​​​റാ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റു. കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ഒ. ​​​​​​സ​​​​​​ദാ​​​​​​ശി​​​​​​വ​​​​​​ൻ (എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ്) ക​​​​​​ണ്ണൂ​​​​​​രി​​​​​​ൽ പി. ​​​​​​ഇ​​​​​​ന്ദി​​​​​​ര (യു​​​​​​ഡി​​​​​​എ​​​​​​ഫ്) എ​​​​​​ന്നി​​​​​​വ​​​​​​രും മേ​​​​​​യ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു.

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഇ​​​​​​ടം നേ​​​​​​ടി ബി​​​​​​ജെ​​​​​​പി

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ മേ​​​​​​യ​​​​​​റാ​​​​​​യി പാ​​​​​​ർ​​​​​​ട്ടി സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി വി.​​​​​​വി.​​​​​​രാ​​​​​​ജേ​​​​​​ഷ് സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്ത് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റു. കൊ​​​​​​ടു​​​​​​ങ്ങാ​​​​​​ന്നൂ​​​​​​ർ വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നാ​​​​​​ണു രാ​​​​​​ജേ​​​​​​ഷ് കൗ​​​​​​ണ്‍​സി​​​​​​ല​​​​​​റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ക​​​​​​രു​​​​​​മം വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നു വി​​​​​​ജ​​​​​​യി​​​​​​ച്ച ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ജി.​​​​​​എ​​​​​​സ്.​​​​​​ ആ​​​​​​ശാ​​​​​​നാ​​​​​​ഥും ഡെ​​​​​​പ്യൂ​​​​​​ട്ടി മേ​​​​​​യ​​​​​​റാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു. 100 കൗ​​​​​​ണ്‍​സി​​​​​​ല​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ ക​​​​​​ണ്ണ​​​​​​മൂ​​​​​​ല വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​നാ​​​​​​യി മ​​​​​​ത്സ​​​​​​രി​​​​​​ച്ചു ജ​​​​​​യി​​​​​​ച്ച പാ​​​​​​റ്റൂ​​​​​​ർ രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യോ​​​​​​ടെ 51 വോ​​​​​​ട്ട് നേ​​​​​​ടി​​​​​​യാ​​​​​​ണ് രാ​​​​​​ജേ​​​​​​ഷ് മേ​​​​​​യ​​​​​​റാ​​​​​​യ​​​​​​ത്. ഡെ​​​​​​പ്യൂ​​​​​​ട്ടി മേ​​​​​​യ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു മ​​​​​​ത്സ​​​​​​രി​​​​​​ച്ച ജി.​​​​​​എ​​​​​​സ്. ​​​​​​ആ​​​​​​ശാ​​​​​​നാ​​​​​​ഥി​​​​​​ന് 50 വോ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ചു. യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ ര​​​​​​ണ്ടു വോ​​​​​​ട്ടു​​​​​​ക​​​​​​ൾ അ​​​​​​സാ​​​​​​ധു​​​​​​വാ​​​​​​യി.

കൊ​​​​​​​​​ല്ലത്ത് ആ​​​​​ദ്യ​​​​​മാ​​​​​യ് യു​​​​​ഡി​​​​​എ​​​​​ഫ്

കൊ​​​​​​​​​​ല്ലം: കൊ​​​​​​​​​​ല്ലം കോ​​​​​​​​​​ര്‍​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ന്‍ മേ​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​യി താ​​​​​​​​​​മ​​​​​​​​​​ര​​​​​​​​​​ക്കു​​​​​​​​​​ളം ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ട കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ് പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി എ.​​​​​​​​​​കെ. ഹ​​​​​​​​​​ഫീ​​​​​​​​​​സ് ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​യേ​​​​​​​​​​റ്റു. ഡെ​​​​​​​​​​പ്യൂ​​​​​​​​​​ട്ടി മേ​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​യി ത​​​​​​​​​​ങ്ക​​​​​​​​​​ശേ​​​​​​​​​​രി ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ട യു​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി ക​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ലി​​​​​​​​​​ല്‍ ഡോ. ​​​​​​​​​​ഉ​​​​​​​​​​ദ​​​​​​​​​​യ സു​​​​​​​​​​കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​ന്‍ ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​യേ​​​​​​​​​​റ്റു. ആ​​​​​​​​​​കെ പോ​​​​​​​​​​ള്‍ ചെ​​​​​​​​​​യ്ത 56 വോ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ 27 വോ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ള്‍ നേ​​​​​​​​​​ടി. 25 വ​​​​​​​​​​ർ​​​​​​​​​​ഷം എ​​​​​​​​​​ൽ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് ഭ​​​​​​​​​​രി​​​​​​​​​​ച്ച കൊ​​​​​​​​​​ല്ലം കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ൽ കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ൻ രൂ​​​​​​​​​​പീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ശേ​​​​​​​​​​ഷം ആ​​​​​​​​​​ദ്യ​​​​​​​​​​മാ​​​​​​​​​​യാ​​​​​​​​​ണ് യു​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ൽ എ​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ മി​​​​നി​​​​മോ​​​​ൾ

കൊ​​​​​​​​ച്ചി: കൊ​​​​​​​​ച്ചി കോ​​​​​​​​ര്‍പ​റേ​ഷ​ന്‍ മേ​യ​റാ​യി യു​ഡി​എ​ഫി​ന്‍റെ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍, ഡെ​പ്യൂ​ട്ടി മേ​യ​റായി ദീ​​​​​​​​പ​​​​​​​​ക് ജോ​​​​​​​​യി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര്‍ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റു. ഇ​​​​​​​​ന്ന​​​​​​​​ലെ ന​​​​​​​​ട​​​​​​​​ന്ന തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ല്‍ സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ന്‍റേ​​​​​​​​തു​​​​​​​​ള്‍​പ്പെ​​​​​​​​ടെ 48 വോ​​​​​​​​ട്ട് നേ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. എ​​​​​​​​ല്‍​ഡി​​​​​​​​എ​​​​​​​​ഫ് സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ള്‍​ക്ക് 22ഉം എ​​​​​​​​ന്‍​ഡി​​​​​​​​എ സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ള്‍​ക്ക് ആ​​​​​​​​റും വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ വീ​​​​​​​​തം ല​​​​​​​​ഭി​​​​​​​​ച്ചു.

ര​​​​​​​​ണ്ട​​​​​​​​ര വ​​​​​​​​ര്‍​ഷ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റ​​​​​​​​ത്. തു​​​​​​​​ട​​​​​​​​ര്‍​ന്ന് എ ​​​​​​​​ഗ്രൂ​​​​​​​​പ്പു​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ ഷൈ​​​​​​​​നി മാ​​​​​​​​ത്യു​​​​​​​​വും ഐ ​​​​​​​​ഗ്രൂ​​​​​​​​പ്പു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ കെ.​​​​​​​​വി.​​​​​​​​പി. കൃ​​​​​​​​ഷ്ണ​​​​​​​​കു​​​​​​​​മാ​​​​​​​​റും മു​​​​​​​​ന്‍ ധാ​​​​​​​​ര​​​​​​​​ണ പ്ര​​​​​​​​കാ​​​​​​​​രം മേ​​​​​​​​യ​​​​​​​​റും ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി മേ​​​​​​​​യ​​​​​​​​റു​​​​​​​​മാ​​​​​​​​കും.

തൃ​​ശൂ​​രി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ദ്യ വ​​നി​​താ ​​മേ​​യ​​ർ

തൃ​​​​​​​ശൂ​​​​​​​ർ: വി​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കൊ​​​​​​​ടു​​​​​​​വി​​​​​​​ൽ തൃ​​​​​​​ശൂ​​​​​​​ർ കോ​​​​​​​ർ​​​​​​​പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍റെ പ​​​​ത്താ​​​​മ​​​​ത്തെ മേ​​​​​​​യ​​​​​​​റാ​​​​​​​യി ഡോ. ​​​​​​​നി​​​​​​​ജി ജ​​​​​​​സ്റ്റി​​​​​​​ൻ ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യേ​​​​​​​റ്റു. കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ലെ എ. ​​​​​​​പ്ര​​​​​​​സാ​​​​​​​ദ് ഡെ​​​​​​​പ്യൂ​​​​​​​ട്ടി മേ​​​​​​​യ​​​​​​​റാ​​​​​​​യും സ്ഥാ​​​​​​​ന​​​​​​​മേ​​​​​​​റ്റു. തൃ​​ശൂ​​രി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ദ്യ വ​​നി​​താ ​​മേ​​യ​​ർ കൂ​​ടി​​യാ​​ണ് ഡോ. ​​നി​​ജി ജ​​സ്റ്റി​​ൻ. യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ മേ​​​​​​​യ​​​​​​​ർ​​​​​​​ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​യ ഡോ. ​​​​​​​നി​​​​​​​ജി ജ​​​​​​​സ്റ്റി​​​​​​​നു 35 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ല​​​​​​​ഭി​​​​​​​ച്ചു. എ​​​​​​​ൽ​​​​​​​ഡി​​​​​​​എ​​​​​​​ഫ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി എം.​​​​​​​എ​​​​​​​ൽ. റോ​​​​​​​സി 13 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളും എ​​​​​​​ൻ​​​​​​​ഡി​​​​​​​എ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി പൂ​​​​​​​ർ​​​​​​​ണി​​​​​​​മ സു​​​​​​​രേ​​​​​​​ഷ് എ​​​​​​​ട്ടു വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളും നേ​​​​​​​ടി. സ്വ​​​​​ത​​​​​ന്ത്ര​​​​​രാ​​​​​യ റാ​​​​​​​ഫി ജോ​​​​​​​സും ഷോ​​​​​​​മി ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സും യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​നു വോ​​​​​​​ട്ട് ചെ​​​​​​​യ്തു.

എൽഡിഎഫിന് കോഴിക്കോട് മാത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ച്ച ഏ​​​​ക കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് മേ​​​​യ​​​​റാ​​​​യി ഒ.​​​​ സ​​​​ദാ​​​​ശി​​​​വ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ര​​​​ണ്ട് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വോ​​​​ട്ടു​​​​ക​​​​ള്‍ അ​​​​സാ​​​​ധു​​​​വാ​​​​യി​​​​. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ ഡോ.​​​​എ​​​​സ്‌.​​​​ജ​​​​യ​​​​ശ്രീ ഡ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​റാ​​​​യി. ത​​​​ട​​​​മ്പാ​​​​ട്ടു​​​​താ​​​​ഴം ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​നി​​​​ന്നു​​​​ള്ള കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​ണ് സി​​​​പി​​​​എം നോ​​​​ർ​​​​ത്ത്‌ ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സ​​​​ദാ​​​​ശി​​​​വ​​​​ൻ. കോ​​​​ട്ടൂ​​​​ളി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഡോ.​​​​എ​​​​സ്‌.​​​​ജ​​​​യ​​​​ശ്രീ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ലേ​​​​ക്ക് ര​​​​ണ്ടാ​​​​മ​​​​തും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

കണ്ണൂരിന്‍റെ ടി. ഇന്ദിര

ക​​ണ്ണൂ​​ർ: കോ​​ര്‍പ​​റേ​​ഷ​​ന്‍ മേ​​യ​​റാ​​യി കോ​​ണ്‍ഗ്ര​​സി​​ലെ ടി. ​​ഇ​​ന്ദി​​ര ചു​​മ​​ത​​ല​​യേ​​റ്റു. മു​​ൻ ഡ​​പ്യൂ​​ട്ടി മേ​​യ​​റും കൂ​​ടി​​യാ​​യി​​രു​​ന്ന ഇ​​ന്ദി​​ര 56 അം​​ഗ കൗ​​ണ്‍സി​​ലി​​ല്‍ 36 പേ​​രു​​ടെ പി​​ന്തു​​ണ യോ​​ടെ​​യാ​​ണ് മേ​​യ​​ർ പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ത്. ആ​​ർ​​ക്കും വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന​​തി​​നാ​​ൽ ഒ​​രു ബാ​​ല​​റ്റ് അ​​സാ​​ധു​​വാ​​യി. യു​​ഡി​​എ​​ഫി​​ലെ കെ.​​പി. താ​​ഹി​​ർ ഡെ​​പ്യൂ​​ട്ടി മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Kerala

പി​തൃ​സ​ഹോ​ദ​ര​നെ യു​വാ​വ് മ​ൺ​വെ​ട്ടി​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു

പേ​​​രാ​​​മം​​​ഗ​​​ലം(​​​തൃ​​​ശൂ​​​ർ): പേ​​​രാ​​​മം​​​ഗ​​​ല​​​ത്തു മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​നെ യു​​​വാ​​​വ് മ​​​ൺ​​​വെ​​​ട്ടി​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു​​​കൊ​​​ന്നു. പേ​​​രാ​​​മം​​​ഗ​​​ലം കാ​​​ട്ടി​​​ലേ​​​ത്ത് പ്രേ​​​മ​​​ദാ​​​സ​​​ൻ (58)ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​നാ​​​യ മ​​​ഹേ​​​ഷി​​​നെ(30) പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

25നു ​​​വൈ​​​കി​​​ട്ട് ആ​​​റു​​​മ​​​ണി​​​യോ​​​ടെ പേ​​​രാ​​​മം​​​ഗ​​​ലം-​​​വ​​​ര​​​ടി​​​യം റോ​​​ഡി​​​ൽ ന​​​ട്ടാ​​​ക്ക് പാ​​​ട​​​ത്തി​​​നു​​​സ​​​മീ​​​പ​​​മാ​​​ണ് സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പ്രേ​​​മ​​​ദാ​​​സ​​​നെ ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും രാ​​​ത്രി പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ മ​​​രി​​​ച്ചു.

കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് അ​​​ക്ര​​​മ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക​​​നി​​​ഗ​​​മ​​​നം. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു പ്രേ​​​മ​​​ദാ​​​സ​​​ന്‍റെ വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യെ​​​യും ച​​​ത്ത​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

മൃ​​​ത​​​ദേ​​​ഹം ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മാ​​​റ്റി. വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Kerala

'വി​വാ​ദ​ങ്ങ​ളി​ല്‍ പ​ക​യ്ക്കു​ന്ന​യാ​ള​ല്ല, യാ​ത്രാ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാം': ലാ​ലിയെ ത​ള്ളി ഡോ. ​നി​ജി ജ​സ്റ്റി​ന്‍

തൃ​ശൂ​ര്‍: മേ​യ​ര്‍ പ​ദ​വി പ​ണം ന​ല്‍​കി സ്വ​ന്ത​മാ​ക്കി​യ​താ​ണെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലാ​ലി ജെ​യിം​സി​ന്‍റെ ആ​രോ​പ​ണം ത​ള്ളി മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി ഡോ. ​നി​ജി ജ​സ്റ്റി​ന്‍. ലാ​ലി​യോ​ട് ഒ​ന്നും പ​റ​യാ​ന്‍ ഇ​ല്ല. പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി പ​റ​യും.

താ​ന്‍ 28 വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് സം​സ്ഥാ​ന ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു​വ​രു​ന്ന​യാ​ളാ​ണ്. വി​വാ​ദ​ങ്ങ​ളി​ല്‍ പ​ക​യ്ക്കു​ന്ന​യാ​ള​ല്ലെ​ന്നും 1999 മു​ത​ല്‍ പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നി​ജി ജ​സ്റ്റി​ന്‍ മേ​യ​ര്‍ ആ​യ​ത് പ​ണം ന​ല്‍​കി​യാ​ണ് എ​ന്ന അ​ഭ്യൂ​ഹം ഉ​ണ്ടെ​ന്ന ലാ​ലി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ ത​ന്‍റെ യാ​ത്ര വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​മെ​ന്നും വി​വാ​ദ​ങ്ങ​ളി​ല്‍ ഇ​ന്ന് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ​യും വോ​ട്ട് ത​നി​ക്ക് കി​ട്ടു​മെ​ന്നും അ​തി​ല്‍ കൂ​ടു​ത​ലും കി​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യും നി​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

തൃശൂര്‍: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കുംപാട്ടുകരയിൽ നിന്നുള്ള കൗൺസിലറായ നിജി തൃശൂർ ഡിസിസി വൈസ് പ്രസിഡന്‍റാണ്. അതേസമയം, എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും.

പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും പാർലമെന്‍ററി പാർട്ടിയുടേതാണ് തീരുമാനമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജനുവരി 14ന് തി​രി​തെ​ളി​യും

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ജനുവരി 14നു ​​​തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ പ്ര​​​ധാ​​​ന​​ വേ​​​ദി​​​യി​​​ൽ തി​​​രി​​​തെ​​​ളി​​​യും. രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു. 18ന് ​​​സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

മോ​​​ഹി​​​നി​​​യാ​​​ട്ടം, ഭ​​​ര​​​ത​​​നാ​​​ട്യം, നാ​​​ടോ​​​ടി​​​നൃ​​​ത്തം എ​​​ന്നി​​​വ പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റും. സം​​​സ്കൃ​​​ത ക​​​ലോ​​​ത്സ​​​വം 13-ാം വേ​​​ദി​​​യാ​​​യ ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​നി​​​ലും അ​​​റ​​​ബി​​​ക് ക​​​ലോ​​​ത്സ​​​വം 16, 17 വേ​​​ദി​​​ക​​​ളാ​​​യ സി​​​എം​​​എ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ലും ന​​​ട​​​ക്കും. പാ​​​ല​​​സ് ഗ്രൗ​​​ണ്ടി​​​ലാ​​​ണ് ഭ​​​ക്ഷ​​​ണ​​​ശാ​​​ല. ഗ​​​വ. മോ​​​ഡ​​​ൽ ബോ​​​യ്സ് എ​​​ച്ച്എ​​​സ്എ​​​സി​​​ലാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. ഗ​​​വ. മോ​​​ഡ​​​ൽ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലാ​​​ണ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ്.

മ​​​ന്ത്രി​​​മാ​​​രാ​​​യ ആ​​​ർ. ബി​​​ന്ദു, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​രാ​​​ണു മു​​​ഖ്യ​​​ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ൾ. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​നാ​​​ണു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ. എ.​​​സി. മൊ​​​യ്തീ​​​ൻ എം​​​എ​​​ൽ​​​എ - പ്രോ​​​ഗ്രാം ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ്- ജ​​​ന​​​റ​​​ൽ കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​ന്നി​​​വ​​​രും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ക​​​ലോ​​​ത്സ​​​വ​​​ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​നി​​​ൽ ഗോ​​​പ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ഗോ​​​യും മ​​​ന്ത്രി​​​മാ​​​ർ ചേ​​​ർ​​​ന്നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

 

Kerala

യു​വ​തി വീ​ടീ​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: യു​വ​തി​യെ വീ​ടീ​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴു​വി​ൽ വെ​സ്റ്റ് വ​ലി​യ​ക​ത്ത് സു​ൽ​ഫ​ത്ത് (38) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൃ​പ്ര​യാ​റി​ൽ ത​യ്യ​ൽ ക​ട ന​ട​ത്തു​ക​യാ​ണ് സു​ൽ​ഫ​ത്ത്. വീ​ട്ടി​ലി​രു​ന്ന് തു​ന്നി​യ വ​സ്ത്ര​ങ്ങ​ൾ ക​ട​യി​ല്‍ ന​ല്‍​കാ​ന്‍ ഭ​ർ​ത്താ​വ് മ​ക​ളും പോ​യ​തി​നാ​ല്‍ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ന്നി​യ വ​സ്ത്രം വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ അ​യ​ല്‍​വാ​സി വി​ളി​ച്ചി​ട്ട് വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് എ​ത്തി​യ​പ്പോ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ​ക്കു​പ്പി​യും ക​ണ്ടെ​ടു​ത്തു.

Kerala

കെ​പി​പി​എ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ

തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​രി​​​ത​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ഫാ​​​ർ​​​മ​​​സി​​​സ്റ്റു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഫാ​​​ർ​​​മ​​​സി​​​സ്റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​പി​​​എ) സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ പേ​​​ൾ റീ​​​ജ​​​ൻ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

20ന് ​​​ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് ഹാ​​​ളി​​​ൽ ‘ഔ​​​ഷ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ​​​പ്ര​​​വ​​​ണ​​​ത​​​ക​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ ന​​​ട​​​ക്കും. ആ​​​രോ​​​ഗ്യ​​​കേ​​​ര​​​ളം ഡി​​​പി​​​എം ഡോ.​​​പി. സ​​​ജീ​​​വ് കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​പി​​​പി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. പ​​​ങ്ക​​​ജാ​​​ക്ഷ​​​ൻ, മു​​​ൻ ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍​സി​​​ൽ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ടി.​​​പി. രാ​​​ജീ​​​വ​​​ൻ, കെ​​​പി​​​പി​​​എ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഗ​​​ലീ​​​ലി​​​യോ ജോ​​​ർ​​​ജ്, ഡ്ര​​​ഗ് ടെ​​​സ്റ്റിം​​​ഗ് ല​​​ബോ​​​റ​​​ട്ട​​​റി അ​​​ന​​​ലി​​​സ്റ്റ് കെ. ​​​അ​​​ബ്ദു​​​ൾ നാ​​​സ​​​ർ, എം.​​​പി. സു​​​രേ​​​ന്ദ്ര​​​ൻ, സ​​​ന​​​ൽ സി. ​​​ആ​​​ല​​​പ്പു​​​ഴ, കെ​​​പി​​​പി​​​എ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ടി. ​​​സു​​​ഹൈ​​​ബ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

21നു ​​​രാ​​​വി​​​ലെ 10.30ന് ​​​പേ​​​ൾ റീ​​​ജ​​​ൻ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

തൃ​ശൂ​രി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു​വീ​ണു

തൃ​ശൂ​ര്‍: പു​ന്ന​യൂ​ര്‍​ക്കു​ളം ച​മ്മ​നൂ​ര്‍ മാ​ഞ്ചി​റ​ക്ക​ലി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു​വീ​ണു. ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു പാ​ലം ത​ക​ർ​ന്ന​ത്. 2018 മാ​ര്‍​ച്ചി​ല്‍ ആ​യി​രു​ന്നു 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ലം നി​ർ​മി​ച്ച​ത്.

പാ​ലം ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ലെ മ​ണ്ണ് പൂ​ര്‍​ണ​മാ​യി തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പെ​ട്ട​ത് നെ​ല്‍ ക​ര്‍​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​ന്നു​മാ​സം മു​മ്പ് പാ​ല​ത്തി​ന്‍റെ സ​മീ​പം 25 മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞി​രു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

Kerala

ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ടൊ​ഴി​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​തി​ന് പി​ന്നാ​ലെ 64കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. വെ​ട്ടു​ക്ക​ട​വി​ൽ എം​കെ​എം റോ​ഡി​ലെ സോ​മ​സു​ന്ദ​ര പ​ണി​ക്ക​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സോ​മ​സു​ന്ദ​ര പ​ണി​ക്ക​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നു. വീ​ടും ഭൂ​മി​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്. ഇ​തേ തു​ട​ർ​ന്ന് വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സോ​മ​സു​ന്ദ​ര പ​ണി​ക്ക​ർ​ക്ക് സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

 

Kerala

പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ്; സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ഗ​താ​ഗ​തം സു​ഗ​മ​മാ​കാ​തെ ടോ​ള്‍ പി​രി​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ മു​ന്‍​വി​ധി ലം​ഘി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ ടോ​ൾ പി​രി​ക്കു​ന്ന​ത് പൊ​തു താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ പ്ര​ധാ​ന വാ​ദം.

Kerala

തൃ​ശൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൃ​ശൂ​ര്‍: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പെ​രു​മ്പ​ട​പ്പ് ചെ​റ​വ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ചി​റ​വ​ല്ലൂ​ര്‍ താ​ണ്ട​വ​ള​പ്പി​ല്‍ സ​ജീ​വി​ന്‍റെ മ​ക​ള്‍ സോ​ന(17)​യാ​ണ് മ​രി​ച്ച​ത്.

പൂ​ക്ക​ര​ത്ത​റ ദാ​റു​ല്‍ ഹി​ദാ​യ സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സോ​ന. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും പു​റ​ത്ത് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. വീ​ടി​ലെ മു​ക​ളി​ലെ നി​ല​യി​ലെ മു​റി​യി​ൽ വ​ച്ചാ​ണ് സോ​ന​ക്ക് പൊ​ള്ള​ലേ​റ്റ​ത്.

ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നാ​ണ് സോ​ന​യെ ആ​ശു​പ്ര​തി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യം ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ്ര​തി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​താ​വ്: ഷേ​ർ​ളി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷം​ന, സ​ജ്‌​ന.

Sports

അ​ക്വാ​ട്ടി​ക്സ്, വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് തൃ​ശൂ​രി​ൽ

തൃ​​​ശൂ​​​ർ: ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ക്വാ​​​ട്ടി​​​ക്സ്, വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഫെ​​​ബ്രു​​​വ​​​രി 11 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ഒ​​​ന്നു​​​വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​വും സ്പോ​​​ർ​​​ട്സ് സ​​​ബ് ക​​​മ്മി​​​റ്റി ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ അ​​​ഡ്വ.​​​ ജി. സു​​​ഗു​​​ണ​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​ത്‌​​​ല​​​റ്റി​​​ക്സ്, അ​​​ക്വാ​​​ട്ടി​​​ക്സ്, ഫു​​​ട്ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​നാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഫു​​​ട്ബോ​​​ൾ, അ​​​ത്‌​​​ല​​​റ്റി​​​ക്സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്തും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ക്വാ​​​ട്ടി​​​ക്സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് തൃ​​​ശൂ​​​രി​​​ൽ ഫെ​​​ബ്രു​​​വ​​​രി 11 നും ​​​വോ​​​ളി​​​ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഫെ​​​ബ്രു​​​വ​​​രി 17 നും ​​​ന​​​ട​​​ക്കും.

ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഫെ​​​ബ്രു​​​വ​​​രി 22 നും ​​​അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റ് ഫെ​​​ബ്രു​​​വ​​​രി 28, മാ​​​ർ​​​ച്ച് ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ലും അ​​​ര​​​ങ്ങേ​​​റും.

Kerala

തൃ​ശൂ​രി​ൽ എ​ൽ​ഡി​എ​ഫ് ഗ്രാ​ഫ് താ​ഴോ​ട്ട്

തൃ​​​​ശൂ​​​​ർ: കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നൊ​​​​ഴി​​​​കെയു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നാ​​​​ണു മു​​​​ൻ​​​​തൂ​​​​ക്ക​​​​മെ​​​​ങ്കി​​​​ലും, ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ഫ​​​​ലം എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നേ​​​​കി​​​​യ​​​​തു ക​​​​ടു​​​​ത്ത നി​​​​രാ​​​​ശ.

ഗ്രാ​​​​മ, ബ്ലോ​​​​ക്ക്, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ഗ്രാ​​​​ഫ് കു​​​​തി​​​​ച്ച​​​​തു താ​​​​ഴേ​​​​ക്ക്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തു​​​​ട​​​​ർ​​​​ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ ഏ​​​​ശി​​​​യി​​​​ല്ല. മ​​​​റി​​​​ച്ച്, ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​തു ക​​​​രു​​​​വ​​​​ന്നൂ​​​​രും സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​ത​​​​വും പി​​​​ൻ​​​​വാ​​​​തി​​​​ൽ​​​​ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ല​​​​ത്തെ പീ​​​​ഡ​​​​ന​​​​ക്കേ​​​​സ് കു​​​​ത​​​​ന്ത്ര​​​​വും ശ​​​​ബ​​​​രി​​​​മ​​​​ല​​​​ക്കൊ​​​​ള്ള​​​​യും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു​​​​സ​​​​ന്പാ​​​​ദ​​​​ന​​​​വു​​​​മൊ​​​​ക്കെ​​​​യാ​​​​ണ്.

ഇ​​​​ത്ത​​​​വ​​​​ണ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​രും ഇ​​​​തി​​​​ലൊ​​​​ര​​​​ന്പും തൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ങ്കി​​​​ലും മു​​​​റി​​​​വേ​​​​റ്റ ജ​​​​നം അ​​​​വ​​​​സ​​​​രം​​​​ കി​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ടു​​​​ള്ള എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​നേ​​​​ട്ട, വി​​​​ക​​​​സ​​​​ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഊ​​​​തി​​​​വീ​​​​ർ​​​​പ്പി​​​​ച്ച ബ​​​​ലൂ​​​​ണി​​​​ന്‍റെ വി​​​​ല​​​​പോ​​​​ലും വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ന​​​​ല്കി​​​​യി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു​​​​ള്ള അ​​​​മ​​​​ർ​​​​ഷ​​​​വും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​ണ് തൃ​​​​ശൂ​​​​ർ ന​​​​ല്കി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ 25 സീ​​​​റ്റു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഇ​​​​ത്ത​​​​വ​​​​ണ 13ലേ​​​​ക്കു കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി ആ​​​​റി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ടി​​​​ലേ​​​​ക്കു​​​​യ​​​​ർ​​​​ന്നു. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ 24 സീ​​​​റ്റു​​​​ക​​​​ൾ 33 സീ​​​​റ്റു​​​​ക​​​​ളാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​യും വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ടു സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചു​​​​ ജ​​​​യി​​​​ച്ച വ്യ​​​​ക്തി​​​​യെ മേ​​​​യ​​​​റാ​​​​ക്കി​​​​യാ​​​​ണ് ഭ​​​​ര​​​​ണം​​​​ പി​​​​ടി​​​​ച്ച​​​​ത്.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ റോ​​​​ജി എം. ​​​​ജോ​​​​ൺ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ജോ​​​​സ​​​​ഫ് ടാ​​​​ജ​​​​റ്റ്, മു​​​​ൻ​​​​സ്പീ​​​​ക്ക​​​​ർ തേ​​​​റ​​​​ന്പി​​​​ൽ രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ, കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ജ​​​​ൻ പ​​​​ല്ല​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ചാ​​​​ര​​​​ണം. മൊ​​​​ത്തം 56 ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളു​​​​ള്ള​​​​തി​​​​ൽ 28 വ​​​​നി​​​​താ​​​​ സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ​​​​ക്കൂ​​​​ടാ​​​​തെ നാ​​​​ലു വ​​​​നി​​​​ത​​​​ക​​​​ളെ​​​​ക്കൂ​​​​ടി യു​​​​ഡി​​​​എ​​​​ഫ് ജ​​​​ന​​​​റ​​​​ൽ സീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ചു. ഇ​​​​തി​​​​ൽ മൂ​​​​ന്നു​​​​പേ​​​​ർ ജ​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​ത്തേക്കാ​​​​ൾ ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ൾ ബി​​​​ജെ​​​​പി​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ കേ​​​​ന്ദ്ര​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഫ​​​​ലം​​​​ക​​​​ണ്ടു​​​​വെ​​​​ന്നു​​​​വേ​​​​ണം ക​​​​രു​​​​താ​​​​ൻ.

ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​ഴു മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​യും അ​​​​ഞ്ചെ​​​​ണ്ണം എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ർ​​​​ത്തി. എ​​​​ന്നാ​​​​ല്‌ ഗ്രാ​​​​മ, ബ്ലോ​​​​ക്ക്, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​രി​​​​ട്ട​​​​തു ക​​​​ടു​​​​ത്ത പ​​​​ത​​​​ന​​​​മാ​​​​ണ്. ജി​​​​ല്ല​​​​യി​​​​ലെ ആ​​​​കെ 86 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​ടി​​​​യ​​​​ത് 45 മാ​​​​ത്രം.

ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ ക​​​​ട്ട​​​​യ്ക്കൊ​​​​പ്പം​​​​ നി​​​​ന്ന 24 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ കൈ​​​​വി​​​​ട്ടു. യു​​​​ഡി​​​​എ​​​​ഫ് 35 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ നേ​​​​ടി. എ​​​​ൻ​​​​ഡി​​​​എ ഒ​​​​രു പ​​​​ഞ്ചാ​​​​യ​​​​ത്തും. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ മൂ​​​​ന്നു ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും മൂ​​​​ന്നു ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ന​​​​ഷ്ട​​​​പ്പെ​​​​ട്ടു.

  • തൃ​ശൂ​ർ
  • കോർപറേഷൻ
    ഭരണം: യു​ഡി​എ​ഫ്
    ആ​​കെ സീ​​റ്റ്: 56
    എ​​ൽ​​ഡി​​എ​​ഫ്: 13
    യു​​ഡി​​എ​​ഫ്: 33
    എൻഡിഎ: 08
    സ്വ​ത​ന്ത്ര​ർ: 02
  • നഗരസഭകൾ: 07
    എ​​ൽ​​ഡി​​എ​​ഫ്: 05
    യു​​ഡി​​എ​​ഫ്: 02
    എൻഡിഎ: 0
  • ജില്ലാ പഞ്ചായത്ത്
    ഭരണം: എ​ൽ​ഡി​എ​ഫ്
    ആ​​കെ സീ​​റ്റ്: 30
    എ​​ൽ​​ഡി​​എ​​ഫ്: 21
    യു​​ഡി​​എ​​ഫ്: 09
    എൻഡിഎ: 0
  • ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ:16
    എ​​ൽ​​ഡി​​എ​​ഫ്: 10
    യു​​ഡി​​എ​​ഫ്: 05
    എൻഡിഎ: 00
    ഭൂ​രി​പ​ക്ഷ​മി​ല്ല: 01
  • ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ: 86
    എ​​ൽ​​ഡി​​എ​​ഫ്: 45
    യു​​ഡി​​എ​​ഫ്: 35
    എൻഡിഎ: 01
    ഭൂ​രി​പ​ക്ഷ​മി​ല്ല: 05

Kerala

പ​റ​പ്പൂ​ക്ക​ര​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്ന് പേ​ർ പി​ടി​യി​ൽ  

തൃ​ശൂ​ർ: പ​റ​പ്പൂ​ക്ക​ര​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ര്‍ പി​ടി​യി​ൽ. പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ രോ​ഹി​ത്ത്, പോ​പ്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ബി​ൻ, ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രു​ന്നു കൊ​ല​പാ​ത​കം.

പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി അ​ഖി​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌രോ​ഹി​ത്തി​ന്‍റെ സ​ഹോ​ദ​രി​യെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം. രാ​ത്രി 8.45ഓ​ടെ അ​ഖി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

 

 

Kerala

തൃ​ശൂ​രി​ൽ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

തൃ​ശൂ​ർ: പ​റ​പ്പൂ​ക്ക​ര​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി അ​ഖി​ൽ (28 ) ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി രോ​ഹി​ത്തി​ന്‍റെ കു​ത്തേ​റ്റാ​ണ് അ​ഖി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ഖി​ലി​ന്‍റെ വീ​ടി​ന് മു​ൻ​പി​ലെ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

രോ​ഹി​ത്തി​ന്‍റെ സ​ഹോ​ദ​രി​യോ​ട് അ​ഖി​ൽ മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​കോ​പി​ത​നാ​യ രോ​ഹി​ത് അ​ഖി​ലി​നെ കു​ത്തി​യ​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ള്ള​വോ​ട്ട്; ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് യ​ഥാ​ർ​ഥ വോ​ട്ട​ർ

തൃ​ശൂ​ർ: ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മൂ​ന്നാം വാ​ർ​ഡി​ലെ ബൂ​ത്ത് ന​മ്പ​ർ ര​ണ്ടി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. അ​റ​ക്ക​വീ​ട്ടി​ൽ മൊ​ഹ്‌​സി​ന​യു​ടെ വോ​ട്ടാ​ണ് മ​റ്റൊ​രാ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

മൊ​ഹ്സി​ന രാ​വി​ലെ 8.30ഓ​ടെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ അ​ന​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ യ​ഥാ​ർ​ഥ വോ​ട്ട​ർ​ക്ക് ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ക്കു​ന്ന ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ വോ​ട്ടാ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച വോ​ട്ട് എ​ണ്ണു​ക.

Kerala

സ​മ്മ​ദി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി എം.​എ. യൂ​സ​ഫ​ലി

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ബാ​ങ്കോ​ക്കി​ലെ ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ൽ നി​ന്നു​മാ​ണ് ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

ബാ​ങ്കോ​ക്കി​ൽ ലു​ലു​വി​ന്‍റെ പു​തി​യ ഭ​ക്ഷ്യ​സം​സ്ക​ര​ണ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​യ​ലാ​ൻ​ഡ് വാ​ണി​ജ്യ മ​ന്ത്രി നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് യൂ​സ​ഫ​ലി ബാ​ങ്കോ​ക്കി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്ന​ത്.

ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എം.​എ. യൂ​സ​ഫ​ലി ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ട്ടി​ക​യി​ലെ​ത്തി. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്താ​യ എം​എ​ൽ​പി സ്കൂ​ളി​ൽ വൈ​കി​ട്ടോ​ടെ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. ഷൗ​ക്ക​ത്ത​ലി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​വി. സെ​ന്തി​ൽ കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. മു​ര​ളി എ​ന്നി​വ​ർ ബൂ​ത്തി​ന് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ത്തു​നി​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി പി​ന്നീ​ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ബൂ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.

 

 

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നി​ലാ​ണ് സം​ഭ​വം. മ​ങ്ക​ര ത​രു പീ​ടി​ക​യി​ൽ അ​ൻ​വ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ ഇ​യാ​ളെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ട്.

മ​ങ്ക​ര സ്വ​ദേ​ശി​യാ​യ അ​ൻ​വ​റി​ന് കു​ള​പ്പു​ള്ളി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ട്. അ​വി​ടെ വോ​ട്ട് ചെ​യ്ത അ​ൻ​വ​ര്‍ വീ​ണ്ടും ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലെ മ​ഷി​യ​ട​യാ​ളം ക​ണ്ട​തോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം പാ​ളി​യ​ത്.

Latest News

Up