തൃശൂർ: ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലെ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന’ 13നും 14നും വെള്ളാനിക്കര കാർഷികസർവകലാശാല കാന്പസിൽ നടക്കും.
റാന്പുകൾ, വീൽചെയർ സൗകര്യം എന്നിവയടക്കം പ്രത്യേകം തയാറാക്കിയ നാലു വേദികളിലായി 22 മത്സരയിനങ്ങളിൽ അറുനൂറിൽപരം പ്രതിഭകൾ പങ്കെടുക്കും. മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും താമസസൗകര്യമുണ്ടാകും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണു കലോത്സവം സംഘടിപ്പിക്കുക.
നാളെ രാവിലെ 9.30നു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. 14നു വൈകിട്ട് 5.30നു സമാപനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മാനവിതരണവും മന്ത്രി നിർവഹിക്കും.
പത്രസമ്മേളനത്തിൽ കുടുംബശ്രീ മിഷൻ സംസ്ഥാന പ്രോഗ്രാം അസിസ്റ്റന്റ് മാനേജർ ജിഷ്ണു ഗോപൻ, ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.കെ. പ്രസാദ്, ആദർശ് പി. ദയാൽ, ദീപു കെ. ഉത്തമൻ എന്നിവർ പങ്കെടുത്തു.
Tags : Thillana Thrissur Buds Kalotsavam Buds Kalotsavam