x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​പൂ​ര​ത്തി​ന് അ​ര​ങ്ങു​ണർന്നു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്, കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി


Published: January 14, 2026 01:03 PM IST | Updated: January 14, 2026 01:03 PM IST

തൃ​​​ശൂ​​​ർ: കൗ​​​മാ​​​ര​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ക​​​ല​​​യു​​​ടെ കു​​​ട​​​മാ​​​റ്റ​​​ത്തി​​​ന് അ​​​ര​​​ങ്ങു​​​ണ​​​ർന്നു. വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നു​​​ചു​​​റ്റും പൂ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ട്ട 25 വേ​​​ദി​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു​​​നാ​​​ൾ ന​​​ഗ​​​രം നാ​​​ദ​​​താ​​​ള​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കും. ചെ​​​ണ്ട​​​മേ​​​ള​​​വും ക​​​ഥ​​​ക​​​ളി​​​യും നൃ​​​ത്ത​​​വും പാ​​​ട്ടു​​​മെ​​​ല്ലാ​​​മാ​​​യി പൂ​​​ര​​​ന​​​ഗ​​​രി മ​​​റ്റൊ​​​രു ഉ​​​ത്സ​​​വ​​​ത്തി​​​മ​​​ർ​​​പ്പി​​​ലേ​​​ക്ക്. 15,000 പ്ര​​​തി​​​ഭ​​​ക​​​ളാ​​ണു മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തിയ​​​തോ​​​ടെ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​തു​​​ട​​​ക്ക​​​മാ​​​യി. മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ പ​​​ത്തി​​​നു തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യി​​​ലെ എ​​​ക്സി​​​ബി​​​ഷ​​​ൻ ഗ്രൗ​​​ണ്ടി​​​ലു​​​ള്ള പ്ര​​​ധാ​​​ന വേ​​​ദി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

കലയെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കലയെ മതത്തിന്‍റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയുന്ന കലയെ, ഉയർത്തിപ്പിടിക്കാൻ സാധിക്കണം. മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന ആശയങ്ങളെ തള്ളണം. മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേർത്ത് പിടിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങൾ വേദിയിൽ എടുത്തു പറഞ്ഞ മുഖ്യമന്ത്രി, ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. തന്‍റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്‌കരനും ക്രൈസ്തവ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ക്രിസ്മസ് കരോളിനുനേരെയുണ്ടായ ആക്രമണങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ചിലയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ക്രിസ്മസ് കരോളിന് എതിരേപോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്‍റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ബി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ സ്വാ​​​ഗ​​​ത​​​ഗാ​​​നം ക​​​ലാ​​​മ​​​ണ്ഡ​​​ലം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തീം​​​സോം​​​ഗ് പാ​​​ല​​​ക്കാ​​​ട് പൊ​​​റ്റ​​​ശേ​​​രി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ച്ചാ​​​ണു ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങേ​​​റു​​​ക. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ക​​​ല​​​വ​​​റ​​​നി​​​റ​​​യ്ക്ക​​​ൽ, പാ​​​ലു​​​കാ​​​ച്ച​​​ൽ, സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​ന് ആ​​​വേ​​​ശോ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ചൊവ്വാഴ്ച നടന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ. വാ​​​സു​​​കി, കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ.​​​ആ​​​ർ. ബി​​​ന്ദു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പി. ​​​രാ​​​ജീ​​​വ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, സ​​​ജി ചെ​​​റി​​​യാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, നടി റിയ ഷിബു എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളായിരുന്നു.

Tags : State School Youthfest Pinarayi Vijayan CM Thrissur

Recent News

Up